Friday, June 10, 2011

ജാരൻവരാന്തയിൽ
ചെരുപ്പു മറച്ച് വെച്ച്
പിൻ വാതിലിൽ മുട്ടുന്നു,
മഴ.

ഉടുതുണിയില്ലാതെ
ഇടവഴിയിറങ്ങിയോടുന്നു,
കാറ്റ്.

രാത്രിയെ, കൈവിലങ്ങിട്ട്,
കൊണ്ട് പോകുന്നു,
മിന്നൽ.

61 comments:

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
ponmalakkaran | പൊന്മളക്കാരന്‍ said...

സൂപ്പർ................

കിങ്ങിണിക്കുട്ടി said...

Thirakkinidayil oru kunju post:) idavela thudarunnu..

ഞാന്‍ said...

ഇതാണ് വീണു കിട്ടുന്ന കവിത (ആശയം)
നന്നായി അവതരിപ്പിച്ചു ......
ചിലപ്പോള്‍ ഇടവേളകള്‍ നല്ലതാണ് എഴുത്തിന് ...
ആശംസകള്‍ ......

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കയ്യിലെ ലാത്തി കൊണ്ട്

അടിവയറ്റിനിട്ടു അടിക്കുന്ന ശബ്ദം

ഇടിമുഴക്കം...

രമേശ്‌ അരൂര്‍ said...

ഒരു സ്പാര്‍ക്ക് ഉണ്ട് ..

AFRICAN MALLU said...

ഇത് മനോഹരം ....

sankalpangal said...

മഴക്കാലമെന്നാല്‍ മഴയും കാറ്റും മിന്നലും മാത്രമല്ല മറ്റെന്തെക്കെയോ കൂടിയാണ്.

ചെകുത്താന്‍ said...

ഇവര്‍ക്കുമില്ലേ അമ്മേം പെങ്ങ്യേമാരും

ajaypisharody said...

സ്നേഹത്തിനുവേണ്ടി ആരെയും
വേദനിപ്പിക്കാത്ത കിങ്ങിണിക്കുട്ടി
ഇതു വേറൊരു മഴ

മഴ
എത്രമനോഹരമീ മഴ
രാവിന്റെ കറുത്ത കാപട്യം
കരിമഷിപോലെയൊഴുക്കിമായ്ച്ച മഴ
മുഖം മറയ്ക്കാനൊരു ചേലതേടും പുഴ
കൈതക്കാടുകൾക്കിടയിൽ
പിറന്നപടി നിൽക്കും കിങ്ങിണിപ്പൂക്കൾ
ശംഖുകളിലെ കവിതതേടിയൊഴുകും
കടൽ
വർണവിസ്മയം ചിറകിലേറ്റും
ചിത്രശലഭങ്ങൾ
കാണാമറയത്തൊരു കരിപ്പാടായ്
നീങ്ങും ആത്മാവിന്റെ അനശ്വരകാവ്യം
സമയഭൂവിന്റെ താളവാദ്യമേ
എത്രമനോഹരമീ മഴ..

Ajay

കണ്ണന്‍ | Kannan said...

ഒരുപാട് ഇഷ്ടമായി ഈ തീം.....

kazhchakkaran said...

ഈ മഴയും കാറ്റും മിന്നലും.. തമ്മിലൊരു ചുറ്റിക്കളിയുണ്ടല്ലേ...

Echmukutty said...

ഇത് ഇഷ്ടപ്പെട്ടു, ഉമ്മു അമ്മാറിന്റെ വരികളും ചേർത്തപ്പോൾ നല്ല രസം........

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത

ഹരീഷ് തൊടുപുഴ said...

:)

Anonymous said...

കിങ്ങിണീ ഇഷ്ടമായി.......... :)

ചന്തു നായര്‍ said...

നന്നായി...വളരെ ...വളരെ....എല്ലാ ഭാവുകങ്ങളൂം

Noushad Koodaranhi said...

ee mazha nere manassil peythenkil....

സീത* said...

നന്നായി കുട്ടിക്കവിത

elayoden said...

ഇടവേളയിലെ മഴ കവിതയ്ക്ക് ആശംസകള്‍...

moideen angadimugar said...

അപ്പോൾ ഇടിമുഴക്കമോ..?

SHANAVAS said...

കുട്ടിക്കവിത തിമിര്‍ത്തു പെയ്ത മഴ പോലെ , സുന്ദരം. ആശംസകള്‍.

രഞ്ജിത്ത് കലിംഗപുരം said...

ചെറിയ നല്ല കവിത....

Sandeep.A.K said...

മഴ, കാറ്റ്‌, മിന്നല്‍, ജാരന്‍.. ഇതില്‍ ജാരന്‍ മാത്രം പുതുമയുണ്ട് കിങ്ങിണികുട്ടി കവിതയില്‍... പക്ഷെ ആ concept തീരെ പുതുമയില്ല എന്ന് കൂടെ പറയട്ടെ... കുറഞ്ഞ വാക്കില്‍ പറഞ്ഞോതുക്കി എന്നത് പ്രശംസനീയം തന്നെ.. ആശംസകള്‍..

Sabu M H said...

Brilliant.

രണ്ടു വ്യത്യസ്ത കാര്യങ്ങൾ ഒരേ സമയം പറഞ്ഞു!
ഒരു ചെറിയ കാര്യം മാത്രം..
'വരാന്തയിൽ ചെരുപ്പ് മറച്ച് വെച്ച് പിൻ വാതിലിൽ മുട്ടുന്നു.'.വരാന്ത മുന്നിലല്ലെ?. അതു ‘പിന്നിൽ’ എന്നോ, ചെടിക്കിടയിൽ എന്നോ മറ്റൊ ആയെങ്കിൽ ഒരു പൊരുത്തം തോന്നിയേനെ..

sm sadique said...

സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്. “ ഈ കവിത തന്ന ചിന്ത”

നിശാസുരഭി said...

കവിത വളരെ നന്നായി!

Sabu M H ന്റെ നിര്‍ദ്ദേശത്തിനോട് ഐക്യദാര്‍ഡ്യം :)

UNFATHOMABLE OCEAN! said...

hummmm
ആശംസകള്‍

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നന്നായിരിക്കുന്നു....

ajaypisharody said...

ചെകുത്താനറിയാം
ചെയ്യുന്ന ദുഷ്ക്കർമ്മങ്ങൾ
സ്ത്രീകളെ ഒളിപാർക്കുന്ന
ചെകുത്താന്മാർക്കും, ദുശ്ശാസനന്മാർക്കം
അമ്മയും സഹോദരിമാരുമൊന്നുമില്ലേ
അതോ അവരെയും
ഈ ചെകുത്താനെ ശിരസ്സിലേറ്റും
നപുംസകങ്ങൾ
ഒളിപാർക്കുമോ?

Ajay

ലീല എം ചന്ദ്രന്‍.. said...

മഴ ,കാറ്റ് , മിന്നല്‍ ഇവരില്‍ ആരാണ് ജാരന്‍ ...?

ente lokam said...

നല്ല കവിത അഞ്ജു .
ആശംസകള്‍ .

ഉമ്മു അമ്മാരും
ചേര്തല്ലോ ഒരു സൂപ്പര്‍ വരി ...
അടികുറുപ്പു ആയി ..ചിരിച്ചു ....
(ഉമ്മു അമ്മാരിനോട് )

Sandeep.A.K said...

@ Sabu M H.. പിന്നാമ്പുറത്തും വരാന്തയുള്ള വീടുകള്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ടല്ലോ.. പ്രത്യേകിച്ചും പഴയ ശൈലിയില്‍ ഉള്ള വീടുകള്‍ക്ക്.. വിമര്‍ശനം നല്ലതാണ്.. പക്ഷെ ചൂണ്ടി കാണിക്കുന്ന തെറ്റുകള്‍ വസ്തു നിഷ്ഠമാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്..

ഇഗ്ഗോയ് /iggooy said...

ജാരന്‍ കാറ്റാണല്ലേ.
മറന്നുവച്ച ചെരിപ്പെടുക്കാന്‍
മഴയെന്തിനോര്‍ക്കാപ്പുറത്തസ്ഥാനത്ത് മുട്ടി.
എന്തായാലും കണ്‍റ്റവനെ കൈവിലങ്ങ് വയ്ക്കുന്ന മിന്നല്‌ കേമന്‍.
നല്ല ചിത്രണം. ഭാവുകങ്ങള്‍

ഷമീര്‍ തളിക്കുളം said...

ഇരുട്ടടി.....!

Sabu M H said...

Sandeep:
തീർച്ചയായും. വരാന്ത എന്നു പറഞ്ഞാൽ ‘വീട്ടിനു ചുറ്റുമുള്ള തിണ്ണ’ എന്നാണർത്ഥം. പഴയ ശൈലിയിലുള്ള വീടുകളിൽ അതുണ്ടായിരുന്നു താനും. എന്നാൽ ഇപ്പോഴുള്ള വീടുകളിൽ അതുണ്ടാവില്ല.

എന്നാൽ ‘ഞാൻ വരാന്തയിലിരിക്കുകയായിരുന്നു’ എന്നു പറഞ്ഞാൽ ഏതൊരാളും മനസ്സിലാക്കുക അയാൾ വീടിന്റെ മുൻവശത്തുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്നല്ലെ ? അത്രയേ ഉദ്ദേശിച്ചുള്ളൂ. ഞാൻ പറഞ്ഞത് ഒരഭിപ്രായം മാത്രമാണ്‌. അതു വിമർശനം എന്നൊക്കെ പറഞ്ഞു ദയവായി വളച്ചൊടിക്കരുത്!

pushpamgad kechery said...

ഒന്ന് പോ മോനെ ദിനേശാ ...
അവിടെ ഒരു ചുക്കും സംഭവിച്ചില്ല !
മേഘം തന്റെ കറുത്ത ഗൌണണിഞ്ഞിറങ്ങിയപ്പോഴേ ജാമ്യമായല്ലോ!
എന്നിട്ടിപ്പോള്‍ ചാകര വന്നു കടപ്പുറമാകെ താതെയ്‌തരികിടതിമിതിത്തെയ്‌ !

Angela.... said...

nannaayirikkunnu kinginikuttii...

വര്‍ഷിണി said...

കുഞ്ഞു മഴയേയും കാറ്റിനേയും ഇഷ്ടായി....മിന്നല്‍ നിയ്ക്ക് പേടിയാ അഞ്ചൂ..ആശംസകള്‍ ട്ടൊ.

സിദ്ധീക്ക.. said...

ഒരു ഇടിവെട്ട് കവിതയാണല്ലോ കിങ്ങിണി അഞ്ചു ..!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു ഇടിവെട്ടും കൂടി ചേർക്കാമായിരുന്നു കേട്ടൊ അഞ്ജു

Ashraf Ambalathu said...

നല്ല കവിതയ്ക്ക് ആശംസകള്‍.

Lipi Ranju said...

ഇത് കൊള്ളാം കിങ്ങിണിക്കുട്ടീ... ഉമ്മു അമ്മാറിന്‍റെ ഇടിമുഴക്കവും കലക്കി.. :))

ആളവന്‍താന്‍ said...

കൊള്ളാം...
സമയം കിട്ടുവാണെങ്കില്‍ ഒരു കൊല കാണാന്‍ ഇറങ്ങിക്കോ.. കോസ്റ്റ്യൂം ഡിസൈനിംഗ്!

ഉമേഷ്‌ പിലിക്കോട് said...

ആഹാ ഇത് കൊള്ളാലോ കലക്കി !!

Jefu Jailaf said...

ആശംസകള്‍..

ഭാനു കളരിക്കല്‍ said...

ഈ കവിതയില്‍ കിങ്ങിണിക്കുട്ടി കവിതയെ പിടിച്ച് കെട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

പ്രഭന്‍ ക്യഷ്ണന്‍ said...

അസ്സലായിരിക്കണൂ...!

കുറച്ചക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
ഒരല്‍ഭുത മഴ..!
ഒത്തിരിയാശംസകള്‍..!
http://pularipoov.blogspot.com/2011/05/blog-post.html

mini//മിനി said...

ആശയങ്ങൾ നിറഞ്ഞ നല്ല കവിത,

കൊമ്പന്‍ said...

ആശംസകള്‍..

അസീസ്‌ said...

Good One.

Vayady said...

മഴക്കൊരു പുതിയ മുഖം! ഈ മഴ ഇഷ്ടായി,ട്ടോ. ആശംസകള്‍.

പരിണീത മേനോന്‍ said...

സത്യം പറയട്ടെ ഈ കവിതയ്ക്ക് ആന്തരികഅര്‍ത്ഥങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതെനിക്ക് മനസ്സിലായില്ല.. കവിതയെക്കുറിച്ചുള്ള മുകളിലെ കമന്റുകള്‍ കണ്ടപ്പോള്‍ തോന്നിയതാണ്..മഴയെക്കുറിച്ചാണെങ്കില്‍ എനിക്കിഷ്ടപ്പെട്ടു ,മനസ്സിലായി..:)

ഇസ്മയില്‍@ചെമ്മാട് said...

ശരിക്കും ഈ കുഞ്ഞന്‍ വരികള്‍ ഒരുപാടു ഇഷ്ടമായി ..........
ഇതൊരു നല്ല ലൈനാണ് കിങ്ങിനീ...

വീ കെ said...

മഴ വന്നാലും കാറ്റ് വന്നാലും കുറ്റം നിരപരാധിയായ രാത്രിക്കു തന്നെ..! രാത്രിയെന്തു പിഴച്ചു...?

ഇനി ഒരു തമാശ: മഴ വന്നു പിൻവാതിലിൽ മുട്ടി വിളിച്ചപ്പോൾ കാറ്റ് ഇറങ്ങിയോടിയത് എന്തിനായിരുന്നു....?!!

കിങ്ങിണിക്കുട്ടി said...

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച ഏവർക്കും നന്ദി.

ചങ്കരന്‍ said...

:-)

Suresh Alwaye said...

നല്ല കവിത.................... കവിത ഇപ്പോഴും ഉണ്ടോ ???... ഞാന്‍ നാട്ടിലെത്തി സെറ്റില്‍ ചെയ്തുട്ടോ...ഒന്നും എഴുതാറില്ല ..... എഴുതണം .......

Jenith Kachappilly said...

ചെറുതും മഴ പോലെ മനോഹരവും :) കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ല...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

മാനവധ്വനി said...

ee jaarane kondu thottu..

nannaayittundu

aasamsakal nerunnu...thudaruka...


satheesh

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.