Friday, March 18, 2011

കണിക്കൊന്ന

നേരം തെറ്റി പൂത്ത കൊന്നമരം കണ്ടപ്പോൾ മനസ്സിലേക്കോടിവന്നൊരു കവിത.
സുഗതകുമാരിയുടെ ഇതേ വിഷയം ആസ്പദമാക്കിയുള്ള "കണിക്കൊന്ന" എന്ന കവിതയും ഞാനപ്പോൾ ഓർത്തു.


വിഷുവൊരു കണിയായ് നൽകും മേടം
വീടിൻ മുറ്റത്തെത്തുമ്പോൾ
പൂമുഖവാതിലിൽ വന്നെതിരേൽക്കും
പെൺകൊടിയാണു കണിക്കൊന്ന

ചില്ലകൾ തോറും ചായും വെയിലിൽ
മെല്ലെ വിഷുക്കിളി പാടുമ്പോൾ
പൂക്കളിലൂടെ വസന്തം നെയ്യും 
സുന്ദരിയാണു കണിക്കൊന്ന

തീക്ഷണജ്വാലകളായി മദിക്കും 
ഗ്രീഷ്മനിദാഘസ്മരണകളെ
മന്ദസ്മേരം കൊണ്ടണിയിക്കും
കണ്മണിയാണു കണിക്കൊന്ന

വേനലുണക്കിയ ചില്ലയിൽ നിന്നും
ഞാനീ പൂക്കൾ വിടർത്തുന്നൂ
എന്നുടെ മിഴിയിലെ മൗനം നിറയും
കന്യകയാണു കണിക്കൊന്ന

വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുതിയൊരുജന്മം സ്വപ്നം കാണും 
പ്രണയിനിയാണു കണിക്കൊന്ന

36 comments:

കണ്ണന്‍ | Kannan said...

((((((((O))))))))

mad|മാഡ് said...

ഗ്രീഷ്മാനിദാഘ സ്മരണകള്‍ എന്ന് വെച്ചാല്‍ എന്താ.. ?? ഹ ഹ എങ്ങനെ വീണാലും അവസാനം അഞ്ചു നാല് കാലിലെ വീഴൂ.. കണ്ടില്ലേ അവസാനം കൊന്നയിലും പ്രണയം എത്തിച്ചു.. :)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വായിച്ചു.. ആശംസകള്‍..

DKD said...

ആശംസകള്‍

DKD said...

ആശംസകള്‍

Jidhu Jose said...

nice

ഷമീര്‍ തളിക്കുളം said...

നന്നായിട്ടോ..., ആശംസകള്‍....

വര്‍ഷിണി said...

നാട്ടില്‍ കൊന്ന പൂത്തു തുടങ്ങിയിരികുമല്ലേ..മര ചോട്ടിലെല്ലാം കൊന്ന പൂ വിതറി അലങ്കരിച്ചിരിയ്ക്കണത് കാണാന്‍ എന്തു രസാല്ലേ....വിഷു വരായില്ലേ,

പറയാന്‍ വിട്ടു, നല്ല വരികള്‍ ട്ടൊ...ആശംസകള്‍.

വേനലുണക്കിയ ചില്ലയിൽ നിന്നും
ഞാനീ പൂക്കൾ വിടർത്തുന്നൂ
എന്നുടെ മിഴിയിലെ മൗനം നിറയും
കന്യകയാണു കണിക്കൊന്ന..

VINI said...

GOOD

തെച്ചിക്കോടന്‍ said...

ആശംസകള്‍

neha said...

നല്ല കവിത................ കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ...........

vinu said...

വല്ലാത്തൊരു പ്രേമം തന്നെ.. കൊന്ന കണ്ടാലും പ്രേമം! കവിത കൊള്ളാം!!!!

sheebarnair said...

"ഓര്‍മതന്‍ പച്ചതുരുത്തില്‍...
പ്രതീക്ഷ തന്‍ മഞ്ഞകൊന്നകള്‍...
പൂക്കട്ടെ.....തളിര്‍ക്കട്ടെ".

Jefu Jailaf said...

കാലം മാറിപ്പൂത്തെങ്കിലും ഈ ബ്ലോഗിലും സുന്ദരിയായി കണിക്കൊന്ന..

കണ്ണന്‍ | Kannan said...

പലപ്പോഴും കൊന്നപ്പൂവു ഒരു പെൺകുട്ടിയാണെന്ന് എനിക്ക് തൊന്നാരുണ്ട്..കൃഷ്ണന്റെ കാമുകിമാരായ ഗോപികമാരുടെ പുനർജന്മങ്ങളായി സങ്കൽപ്പിക്കാറുൺട്....

മനോഹരമായ കവിത.. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സിമ്പീൾ...

വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുതിയൊരുജന്മം സ്വപ്നം കാണും
പ്രണയിനിയാണു കണിക്കൊന്ന

പ്രണയിനിയുടെ സ്വപ്നം സഫലമാകാൻ പ്രാർത്തിക്കാം...

#ലേബൽ:ഹാപ്പി വിഷു ഇൻ അഡ്വാൻസ്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇപ്പോള്‍ കണിക്കൊന്നയും പ്ലാസ്റ്റിക്‌ ആണ് !
അതിന്നാല്‍ കണിക്കൊന്നപ്രണയത്തിനും മധുരം കുറവാ...

KEERANALLOORKARAN said...

NALLA EENATHTHIL CHOLLAAN KAZHIYUNNA KAVITHA .........BAAVUKANGAL..

pushpamgad kechery said...

'തീക്ഷണജ്വാലകളായി മദിക്കും
ഗ്രീഷ്മനിദാഘസ്മരണകളെ
മന്ദസ്മേരം കൊണ്ടണിയിക്കും
കണ്മണിയാണു കണിക്കൊന്ന'
ശരിക്കും കിടിലനായീട്ടോ ...
വായിക്കാന്‍ നല്ല രസമുണ്ട് !
അഭിനന്ദനങ്ങള്‍ .........

Anonymous said...

വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും

Shukoor said...

മനോഹരം.
എന്നാലും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ..

nikukechery said...

അപ്പോ ഇത്തവണ ആളെപറ്റിക്കലില്ലേ?
ആശംസകൾ.

കാഴ്ചക്കാരന്‍ said...

കണിക്കൊന്നയുടെ കെണിയില്‍ വീണ
കിങ്ങിണിക്കുട്ടിക്ക് വിത്തും കൈകോട്ടും. വിളയട്ടങ്ങിനെ വിളയട്ടെ...

സിദ്ധീക്ക.. said...

നന്നായി അഞ്ചു..

elayoden said...

കണിക്കൊന്ന പൂവിനെ പോലെ കവിതയും നന്നായി. ലളിതമായ വരികള്‍. ആശംസകള്‍..

Sabu M H said...

Good one!
Keep writing.

"ഗ്രീഷ്മനിദാഘസ്മരണകളെ.."
didnt get the meaning of this line :(

പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു.

കെ.എം. റഷീദ് said...

കണികൊന്ന യെക്കുറിച്ചുള്ള കവിത രാവിലെ തന്നെ നല്ലൊരു കണിയായി

Anonymous said...

വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും

musthuഭായ് said...

പ്രണയം വിട്ടൊരുപരിപാടിയും ഇല്ല അല്ലേ………..ഹും…….എന്തായാലും കവിത സൂപ്പറായിട്ടുണ്ട്…..ആശംസകൾ…………...

ചന്തു നായര്‍ said...

പെൺകൊടിയാണു കണിക്കൊന്ന,സുന്ദരിയാണു കണിക്കൊന്ന,കണ്മണിയാണു കണിക്കൊന്ന,കന്യകയാണു കണിക്കൊന്ന,പ്രണയിനിയാണു കണിക്കൊന്ന..... ഇതൊക്കെ വായിച്ചപ്പോൾ പണ്ട് ഞാൻ ആകാശവാണിയിലെഴുതിയ ഒരു ഗാനത്തിന്റെ വരികൾ ഓർമ്മ വന്നൂ “ കണിക്കോന്നപ്പൂച്ചിരി വിതറി നിൽക്കും കവിതയോ നീ രാഗ കല്ല്യാണിയോ” അന്നു പ്രണയിനിക്ക് വേണ്ടി എഴുതിയതാണ്.. ഇന്ന് അവൾ എവിടെയാണെന്നറിയില്ല...ഒരു മുത്തശ്ശിയായി എവിടെയോ ഉണ്ടാകാം.... വീണ്ടും ആ പ്രണയത്തിനെ ഒർമ്മിപ്പിച്ചതിനു നന്ദി.

Anonymous said...

കണിക്കൊന്ന എനിക്ക് നൊസ്റ്റാള്‍ജിയ ആണ്..അതുകൊണ്ട് ഈ കവിത ഒരുപാടിഷ്ടപ്പെട്ടു...ചുവടുമാറ്റം നന്നായി അഞ്ജു...

comiccola / കോമിക്കോള said...

നന്നായി.........

DKD said...

ഗ്രീഷ്മനിദാഘസ്മരണകളെ..
അത് കൊണ്ട് ഉദേശിച്ചത്?

കവിത കൊള്ളാം. ഈ കവിതകള്‍ എല്ലാം കൂടി ഒരു പുസ്തകമാക്കി ഇറക്കിയാല്‍ ആദ്യ കോപ്പി ഞാന്‍ മേടിക്കും

അനുരാഗ് said...

കൊള്ളാം നന്നായി

അനുരാഗ് said...

വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുതിയൊരുജന്മം സ്വപ്നം കാണും
പ്രണയിനിയാണു കണിക്കൊന്ന,കൊള്ളാം നന്നായി

മഹേഷ്‌ വിജയന്‍ said...

ദൈവമേ,
കണിക്കൊന്നയുടെ ചിത്രവും പോസ്റ്റും കണ്ടപ്പോള്‍ തെല്ലാനന്ദിച്ചു, ഇത്തവണ എങ്കിലും പ്രണയത്തിനു നീ അവധി കൊടുത്തല്ലോ എന്നോര്‍ത്ത്...ബട്ട്‌ അവസാനത്തെ വരിയില്‍ കണിക്കൊന്നയിലും പ്രണയത്തെ സന്നിവേശിപ്പിച്ചിരിക്കുന്നു...
ഇതിന് ശരിക്കും ചികിത്സ വേണ്ടി വരുമെന്നാണ് തോന്നുന്നത് ട്ടോ :-)

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.