Wednesday, December 8, 2010

ആദ്യരാത്രി അഥവാ കാളരാത്രി

ഇത് ആതിരയും പ്രിയതമനും. എന്റെ വല്യച്ഛന്റെ മോളാണ് ആതിര എന്ന ഈ ചിഞ്ചു. ( എന്റെ കസിനായതിന്റെ ഗുണമൊന്നുമില്ല കേട്ടോ). ആളൊരു വായാടിയാണ്. കുതിര എന്ന പേരിലാണ് നാട്ടിലും വീട്ടിലുമൊക്കെ പരക്കെ അറിയപ്പെടുന്നത്. അതു ശരി വെക്കാനെന്നവണ്ണം നാലിഞ്ച് ഉയരമുള്ള കുതിരക്കുളമ്പു പോലുള്ള ചെരിപ്പിലും കേറിയാണ് കക്ഷിയുടെ നടത്തം! പൊക്കമില്ലെങ്കിലും ആളു കാണാൻ സുന്ദരിയാണ്. ആരെയും വലയിലാക്കുന്ന സംസാരവും. പെണ്ണു കാണാൻ വന്ന അഭിലാഷേട്ടൻ ഇക്കാരണങ്ങൾ കൊണ്ടൊക്കെത്തന്നെ പ്രഥമദർശനത്തിലേ ഫ്ളാറ്റ്......................
ചിഞ്ചുവിനെന്തുകൊണ്ടും യോജിച്ചവനാണ് അഭിയേട്ടൻ എന്നു ഞാൻ തീർത്തു പറയും. കാണാൻ സുന്ദരൻ, സ്മാർട്ട്, അവളേക്കാൾ വലിയ വായാടിയും... പോരേ....!!!!! ഒരീനാമ്പേച്ചിയും കൂട്ടിനൊരു മരപ്പട്ടിയും..( ഇതിലാരാണ് ഈനാമ്പേച്ചി, ആരാണ് മരപ്പട്ടി എന്ന വിഷയം നമുക്കവർക്ക് വിട്ടുകൊടുക്കാം.)
ഇവരുടെ ആദ്യരാത്രിയെ കുറിച്ചാണ് ഞാനിവിടെ പറയാൻ പോകുന്നത്. (തെറ്റിദ്ധാരണ വേണ്ടേ.... സെൻസർ ബോർഡ് കത്തി വെച്ച ശേഷമുള്ള ഭാഗങ്ങളാണ്!)
ആറുമാസത്തോളം ആറ്റുനോറ്റു കാത്തിരുന്ന കല്ല്യാണമായിരുന്നു ഇവരുടെ. ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം സമാഗതമായ മുഹൂർത്തം. രണ്ടു പേരുടേയും മനസ്സിൽ ആഹ്ളാദം തിരതല്ലുന്നുണ്ടാകണം. അവരെ അങ്ങനെയങ്ങ് ആഘോഷിക്കാൻ വിടരുത് എന്ന് ഞങ്ങൾ കസിനന്മാർ ഒത്തൊരുമിച്ചൊരു തീരുമാനമെടുത്തു. അതിനായി മണിയറ അലങ്കാരം എന്ന കർത്തവ്യം ഞങ്ങൾ ‘ഭംഗിയായി’ തന്നെ നിർവഹിച്ചു......
ഇനി സീനിലേക്ക് –
“ആതിര വരവായി...
പൊന്നാതിര വരവായി.........”
മൂളിപ്പാട്ടും പാടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഭിയേട്ടനെ ഞെട്ടിച്ചു കൊണ്ടായിരുന്നു പന്നിയുടെ, ഛെ.. പത്നിയുടെ രംഗപ്രവേശനം. നിറഞ്ഞ പാൽ ഗ്ളാസ്സ് നമ്രമുഖിയായി കാന്തനു നേരേ നീട്ടേണ്ടവൾ വെപ്രാളപ്പെട്ട് പരക്കം പായുന്നു. “ഇതു വല്ല തട്ടിപ്പു കേസുമാണോ ഭഗവാനേ..” അഭിയേട്ടൻ ഒന്നു വിരണ്ടു. പിന്നെ സമനില വീണ്ടെടുത്ത് ചോദിച്ചു. “എന്താ പ്രിയേ..”
“ഞാൻ നോക്കുകയായിരുന്നു. അവരു നമുക്കിട്ട് വല്ല പണിയും തരാൻ ചാൻസുണ്ട്” ഞങ്ങളുടെ അടക്കിച്ചിരിയും വെപ്രാളവും കണ്ട് ചിഞ്ചുവിന്റെ മനസ്സിലും ലഡു പൊട്ടിയിരിക്കണം. “അതാണോ കാര്യം” അഭിയേട്ടൻ ഒന്നു ദീർഘനിശ്വാസം വിട്ടു.
“അതൊക്കെ എന്തോ ആവട്ടെ... വാ... നമുക്കു കിടക്കാം. സമയം കളയണ്ട.” അഭിയേട്ടൻ ധൃതി കൂട്ടി.
“ഠോ.............................”
തലയണക്കടിയിലിരുന്ന ബലൂൺ പൊട്ടി. അഭിയേട്ടൻ ഞെട്ടി കട്ടിലിൽ നിന്നും താഴേക്കു ചാടി.. പാവം. ആദ്യദിവസം തന്നെ ഇത്ര വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ അഭിയേട്ടനും ചിഞ്ചുവിന്റെ വെപ്രാളത്തിൽ പങ്കു ചേർന്നു. വിശദമായ പരിശോധനക്കു ശേഷം അവിടെ നിന്നും ഇവിടെ നിന്നുമൊക്കെയായി ഒന്നു രണ്ടു മൊബൈൽ ഫോണുകൾ കണ്ടെടുത്തതിനു ശേഷമാണ് രണ്ടു പേർക്കും ശ്വാസം നേരേ വീണത്.
എന്നാൽ പൂരത്തിനു മുമ്പുള്ള വെടിക്കെട്ടു മാത്രമായിരുന്നു അത്.
രാത്രി ഒരു മണിയോടടുപ്പിച്ച് പത്തു മിനിറ്റിടവിട്ട് ആറേഴു മൊബൈലുകൾ ശബ്ദിക്കുവാൻ തുടങ്ങി. വെറൈറ്റി അലാറം ടോൺസ്.. തവളക്കരച്ചിലും ഇടിവെട്ടും പേമാരിയും ആ മുറിയിലാകെ മുഴങ്ങി.. പോരാത്തതിന് ചീവീടുകളുടെ അകമ്പടിയും. ചിഞ്ചുവും കണവനും ആ മുറിയാകെ തിരഞ്ഞു. കട്ടിലിനടിയിൽ സെല്ലോടേപ്പൊട്ടിച്ചും റാക്കിനു മുകളിലെ പെട്ടിയിലും ഫ്ളവർ വേസിലുമൊക്കെ ഒളിച്ചു വെച്ചിരുന്ന ഫോണുകൾ എങ്ങനെ കണ്ടെത്താനാണ്....
അനന്തരം..
ചീർത്ത മുഖവും തുറിച്ച കണ്ണുകളുമായി രാവിലെ മുറി വിട്ടിറങ്ങുമ്പോൾ ചമ്മലും ദേഷ്യവും, ആകെക്കൂടി ചിഞ്ചുവിന്റെ മുഖമാകെ വിളറിയിരുന്നു. കല്ല്യാണത്തിനു ചെയ്ത ഫേഷ്യലിനു പോലും അവളുടെ മുഖം ഇത്ര വെളുപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അണിയറഭാഷ്യം.
“ഇനിയെന്നാ ചേട്ടാ വര്വാ..?”
പീക്കിരിപ്പടയുടെ ഈ ചോദ്യത്തിനുത്തരമായി അഭിയേട്ടൻ ഒന്നു മുരളുക മാത്രം ചെയ്തു.
എന്തായാലും ആദ്യരാത്രിയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ചിഞ്ചുവും അഭിയേട്ടനും ഏകസ്വരത്തിൽ പറയും...
“ഒന്നും പറയേണ്ടെന്റാശാനേ.......... സംഭവബഹുലമായിരുന്നു...............”
മംഗളം
ശുഭം


80 comments:

വേണുഗോപാല്‍ ജീ said...

തെങ്ങ എന്റെ വക.... കൊടുത്താല്‍ കൊല്ലത്തും കിട്ടും.... അഞ്ജുവിനും വരും ആദ്യരാത്രി... അപ്പോള്‍ ഫാഷന്‍ ബോംബായിരിക്കും.... നന്നായിട്ടുണ്ട്.

VINEETH said...

nannayirikkunnuuuuuuu.....................

elayoden said...

വായാടി കസിനിട്ടു വെച്ച പാര നന്നായി.. അവളെയൊന്നു നന്നാക്കി വെളുപ്പിച്ചല്ലോ.... പാവം അഭിയെട്ടന്‍..മൂപ്പര്‍ക്ക് ഭാര്യെക്കള്‍ പേടി ഈ പാര കൂട്ടത്തെ ആയിരിക്കുമല്ലോ.... ഇതിനു തിരിച്ചടി വല്ലതും കിട്ടിയോ..

ഇനിയിപ്പോ, ആദ്യ രാത്രിയില്‍ ഒരു മൊബൈല്‍ സ്കോട്‌ കൂടി കൊണ്ടു വരേണ്ടി വരുമല്ലോ..

അഞ്ജുവിന്റെ ഫലിതം കോര്‍ത്തിണക്കിയ വത്യസ്തമായ ഒരു അവതരണം..ഇഷ്ട്ടപെട്ടു.....

ആദ്യ രാത്രി കാള രാത്രിയായി എല്ലാം സഹിച്ച പാവം ചിഞ്ചുനും, അഭിക്കും, ഇത് ഞങ്ങളില്‍ കൂടി എത്തിച്ച അന്ജുവിനും ഭാവുകങ്ങളോടെ...

വര്‍ഷിണി said...

രസായിരിയ്ക്കുണൂ..ഈ കഴിവ് അഭിനന്ദനീയം തന്നെ.

ഒഴാക്കന്‍. said...

ഒരു ആദ്യ രാത്രി ഒപ്പിച്ചു എടുക്കാനുള്ള പാട് എത്രയാണെന്ന് അറിയാമോ.... ഭാഗ്യം നിങ്ങള്‍ കണ്ണൂര്‍ ആയിരുന്നെങ്കില്‍ വല്ല ബോംബും കൊണ്ട് വെച്ചേനെ.
ഇയാളുടെ ആ ദിനം കഴിഞ്ഞോ എന്നറിയില്ല ഇല്ലേ ഒരു ആശംസ നേരാമായിരുന്നു :)

jagadeesh said...

EE abhilash palakkad polyyile old student ano???

pushpamgad said...

ഈ അഭിയേട്ടനെ ഇനിയും എന്തു ചെയ്യാന്‍ കഴിയും!
ആലോചിച്ചുപോവുകയാണ്(ഞാന്‍ അല്ല)ആ മറ്റേ കക്ഷികള്‍.
(സംഗതി ശരിയാവണേ).

റാണിപ്രിയ said...

നല്ല രസമായി.... നര്‍മ്മം വഴങ്ങുന്നുണ്ട്.......അഭിയേട്ടനും ആതിരയുമാണ് താരം......
ആശംസകള്‍ .....

hafeez said...

ശരിക്കും ചിരിച്ചു പോയി.. നന്നായിട്ടുണ്ട്..

അബ്ദുള്‍ ജിഷാദ് said...

എന്റെയും ആദ്യരാത്രി ഏകദേശം ഇതുപോലെ ആയിരുന്നു.പക്ഷെ ഞങ്ങള്‍ ഇല്ല മൊബൈലും കണ്ടെടുത്തതുകൊണ്ട് ഉറക്കം നഷ്ടപെട്ടില്ല( എന്‍റെ ചൂടന്‍ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ വൈഫ്‌ ആദ്യമേ റൂമില്‍ ചെന്നു മൊബൈല്‍ എല്ലാം എടുത്തു മാറ്റിയിരുന്നു).മൊത്തത്തില്‍ റൂം ഒരു കാടിന്റെ പ്രതീതി,വാതിലിന്റെ പിടിയിലും ബാത്രൂം പൈപിലും വിക്സ് പുരട്ടിവേചിരുന്നു , ആ‍ ചതിയില്‍ ഞാന്‍ ശരിക്കും വലഞ്ഞു.

ഹംസ said...

രസകരമായ എഴുത്ത് എന്ന് ആദ്യം പറയട്ടെ ഒരു ചെറു പുഞ്ചിരിയോടെ വായിച്ചൂ തീര്‍ക്കാന്‍ പറ്റി...

പീക്കിരിപ്പട ചേട്ടനും ചേച്ചിക്കും കൊടുത്ത പണി നന്നായിട്ടുണ്ട്.. പാവങ്ങള്‍ ... ആദ്യരാത്രീ എന്നൊക്കെ പറഞ്ഞാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം കിട്ടുന്ന ഭാഗ്യമാ അത് നശിപ്പിച്ച് നാരയണക്കല്ലാക്കിയപ്പോള്‍ വാനരപ്പടക്ക് സമാധാനം ആയല്ലോ...


---------------------------------------------------

പോസ്റ്റ് സൂപ്പര്‍ തന്നെ.

പഞ്ചാരക്കുട്ടന്‍ said...

njaan vaayichaayirunnu nannayittundu.try to change template

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എല്ലാ രംഗത്തും പരിഷ്കാരങ്ങളാണ്. അപ്പോള്‍ മണിയറയിലും അതില്ലാതെ തരമില്ല. ആ പരിഷ്കാരം ഇപ്പോള്‍ അതിര് കടക്കുന്നില്ലേ എന്ന സംശയം അസ്ഥാനത്തല്ല. പാലിന് പകരം പാഷാണവും മുല്ലപ്പൂവിന് പകരം ഓലപ്പടക്കവും പരീക്ഷിക്കുന്ന ആളുകളാണ് ഇന്ന്.
ഇപ്പൊ മോഷ്ടാക്കളെക്കാള്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് മൊബൈല്‍ ഫോണുകളെതന്നെ.
ഏതായാലും മറ്റുള്ളവര്‍ക്ക്‌ കോള് കൊടുക്കുമ്പോള്‍ അത് തിരിച്ചു കിട്ടുമെന്ന് പെടിയുന്ടെന്കില്‍ ഒരു കാര്യം ചെയ്യാം. ആദ്യരാത്രി മണിയറയില്‍ കയറാതെ വേറെ മുറിയില്‍ ഒരു പായും വിരിച്ചു സുഖമായി ഉറങ്ങുക. അതും ജീവിതത്തില്‍ അവിസ്മരണീയമായ ഒരു സംഭവം ആയിരിക്കുമല്ലോ.മണിയറ 'ഒരുക്കിയവര്‍' വിഡ്ഢികളാവുകയും ചെയ്യും. (പക്ഷെ അവിടെ മൊബൈലിനു പകരം വീഡിയോ കേമറഉണ്ടാകുമോ എന്തോ)
ഏതായാലും ആ പാവം ദമ്പതികള്‍ക്ക്‌ 'ക്ഷമയും സ്വസ്ഥതയും' ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നു.

faisu madeena said...

അത് ശരി അപ്പൊ കവിയത്രി ഇപ്പൊ ഈ ഐറ്റംസും എഴുതി തുടങ്ങിയോ ??....ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കരുത് ..കവിത എഴുതാന്‍ അറിയുന്നവര്‍ കവിത എഴുതുക ..അനുഭവങ്ങള്‍ എഴുതാന്‍ ഞാനോക്കെയുണ്ട് ..

ഇനിയിപ്പോ ഞാനൊക്കെ എങ്ങിനെ മനസ്സമാധാനത്തോടെ കല്യാണം കഴിക്കും ..!!!!!!!!!!!!!!

അഞ്ജു ...ഗംഭീര എഴുത്ത് ..മനസ്സ് ആ പാവങ്ങളുടെ കൂടെ ആയിരുന്നത് കൊണ്ട് എഴുത്ത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ..

പാവം 'കുതിര'ചേച്ചി.ഈ 'കഴുതകള്‍'ഇമ്മാതിരി പണി തരും എന്ന് കരുതി കാണില്ല ....!!!

faisu madeena said...

"തവളക്കരച്ചിലും ഇടിവെട്ടും പേമാരിയും ആ മുറിയിലാകെ മുഴങ്ങി.. പോരാത്തതിന് ചീവീടുകളുടെ അകമ്പടിയും."......!!!
ഇതില്‍ അഞ്ജുവിന്റെ മൊബൈലിന്റെ ടൂണ്‍ ആ തവളക്കരച്ചില്‍ അല്ലെ ???

rasheed mrk said...

ഠോ.............................”
തലയണക്കടിയിലിരുന്ന ബലൂൺ പൊട്ടി. അഭിയേട്ടൻ ഞെട്ടി കട്ടിലിൽ നിന്നും താഴേക്കു ചാടി.. പാവം. ആദ്യദിവസം തന്നെ ഇത്ര വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല
kollaam ee aaadya raathrii hehehe.

saju said...
This comment has been removed by the author.
saju said...

chechi puli ayirunnalle??????

jayarajmurukkumpuzha said...

aashamsakal......

ശ്രീ said...

ഹ ഹ. നല്ല ബെസ്റ്റ് കസിന്‍സ്...

jazmikkutty said...

:)

jagadeesh said...

Abhilashine nannayi ariyam... ee page polyile pazhaya koottukarkkellam mail cheythittundu...

റ്റോംസ്‌ || thattakam .com said...

അഞ്ജു,
എന്നാലും ആ പാവം പിടിച്ച കസിനിട്ടു തന്നെ പാര വേണമായിരുന്നോ..? ഈ പാപമെല്ലാം എവിടെ കൊണ്ട്..?

Kalavallabhan said...

ഒരടിയുടെ മണം

മുല്ല said...

കറങ്ങിക്കറങ്ങി എത്തിയതാ ഇവിടെ.എഴുത്ത് നന്നായിട്ടുണ്ട്.ഭാവുകങ്ങള്‍

ഷാ said...

കൊള്ളാം...! ഇഷ്ടപ്പെട്ടു..

വരയും വരിയും : സിബു നൂറനാട് said...

ഹമ്മേ..ഞാന്‍ കൊടുത്ത പണിയൊക്കെ ബൂമെരാങ്ങ് പോലെ തിരിച്ചു വരുമോ..!!!

Anonymous said...

sooo........superbbbbbbb

മിസിരിയനിസാര്‍ said...

yellarum paranju ini njan yenna parayan.............

സുജിത് കയ്യൂര്‍ said...

Nannaayitundu. Vivaahitharkku prathyekam aashamsakal

Aneesa said...

ഇത് പോലുള്ള സംഭവങ്ങള്‍ കേട്ട് പരിചയം ഉണ്ട് , പിന്നെ ഇത്തരം പണി കൊടുക്കുന്നത് cancel ആക്കാന്‍ ചെകന്റെ കയ്യില്‍ നിന്നും 1000 or 2000 രൂപയൊക്കെ വാങ്ങലും ഉണ്ട്

Naushu said...

നന്നായിട്ടുണ്ട്..

ajith said...

ആനയ്ക്കൊരു കാലമിരുന്താല്‍ പൂനയ്ക്കും ഒരു കാലം വരും എന്നു സഹ്യപര്‍വതത്തിനപ്പുറം ഒരു ചൊല്ലുണ്ട്. (പൂന=പൂച്ച) സൂക്ഷിച്ചോളൂ മോളേ.

ഡി.പി.കെ said...
This comment has been removed by the author.
ഡി.പി.കെ said...

വെടിക്കെട്ട്‌ , ഇങ്ങനെത്തെ കസിന്‍സ് ഉള്ളവര്‍ ആദ്യരാത്രി പേടിക്കണം എന്ന് മനസിലായി .....

Ranjith Chemmad / ചെമ്മാടന്‍ said...

രസകരം...

sreee said...

ആത്മാവില്‍ പിശാചു കേറിയാല്‍ ഇതല്ല ഇതിനപ്പുറവും ചെയ്യാം. കാര്യങ്ങള്‍ നന്നായി നടക്കുന്നതില്‍ ഇത്ര അസൂയ പാടില്ല.പ്രവൃത്തി മോശം എങ്കിലും എഴുത്ത് നന്നായി. പാവം ആതിര ...അഭിലാഷും.ചിരിപ്പിച്ചു കേട്ടോ. (ഞാന്‍ വല്ലതും പറഞ്ഞോ? ഇല്ലല്ലോ )

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഞ്ചു...
നന്നായി എഴുതി..ഇതു പോലെ ഒന്നു രണ്ട് സംഭവങ്ങള്‍ ഞാനും എഴുതി വെച്ചിട്ടുണ്ട്...താമസിയാതെ പോസ്റ്റാമെന്നു കരുതുന്നു...

സലീം ഇ.പി. said...

ഇത്രേ ചെയ്തുള്ളൂ..ഹോ ഭാഗ്യം...ഞാന്‍ വിചാരിച്ചു ലൈവ് പ്രക്ഷേപണം നടത്തിയെന്ന്. ചൈനയില്‍ ഇങ്ങനെ ലൈവ് ആക്കി മൊബൈലിലൂടെ യുവ മിഥുനങ്ങളുടെ സംഭാഷണം കേള്‍ക്കുകയും അതിനു മറുപടി കൂട്ടുകാര്‍ പറയുകയും ചെയ്തത് കൊണ്ട് വധു ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്..

സംഭവത്തില്‍ പുതുമയില്ലെങ്കിലും നര്‍മ്മം വിതരിയുള്ള ആ പോസ്റ്റ് എനിക്കിഷ്ട്ടമായി. ..അഞ്ചു ഇനിയും ഇതുപോലെ ചിരിപ്പിക്കൂ...!

ajay said...

ate anju, satyam parayanam to eyalude adutu etupole endengilum undayo, ellengil tande aneeshettan oru nirbhagyavana to, as he cant get a wife with lovely cousins, Keep it up to rest of the cousins as they didnt make it a story.

ചാച്ചന്‍ said...

നന്നായിട്ടുണ്ട്, !!!

കണ്ണന്‍ | Kannan said...
This comment has been removed by the author.
sooraj cholayil said...

cheythathu motham njangalum credit motham chechikku.......ha.....athinum venam oru yogam

Villagemaan said...

എപ്പോ ഇതിനൊക്കെ തിരിച്ചു കിട്ടീ എന്ന് ചോദിച്ച മതി !
നന്നായിട്ടുണ്ട് കേട്ടോ..സരസമായ പോസ്റ്റ്‌..അഭിനന്ദനങ്ങള്‍ ..

Kishore said...

ഹ ഹ ഹ .. കിടിലമായി.... എങ്കിലും കുറച്ചു കൂടി ഒന്ന് കൊഴുപ്പിക്കാംആയിരുന്നു എന്ന തോന്നല്‍ ഉണ്ട് .. ഇനിയും ഒരുപാട് കൂട്ടി ചേര്‍ക്കാമായിരുന്നു .. എങ്കിലും ഇത്രയും എഴുതിയതില്‍ തന്നെ നരമം ഉണ്ട് .. ഇത് പോലെ ഉള്ള കഥകള്‍ പോരട്ടെ ... ആശംസകള്‍

Rasheed Punnassery said...

ചിരിപ്പിച്ചു
വായിച്ചപ്പോ മിണ്ടാതെ പോകുന്നത് ശരിയല്ലോല്ലോയെന്ന്‍
ഒരു ഉള്‍വിളി
ഭംഗി വാക്കല്ല
മനോഹരമായി എഴുതുന്നു
നന്മകളും ഭാവുകങ്ങളും

lekshmi. lachu said...

vazhi thetti vannathaa..kollam postokke tou

mottamanoj said...

എന്റെ ചില സുഹൃത്തുകള്‍ക്കും പിന്നെ എനിക്കും ഇതുപോലെ പലതും പറ്റിയിട്ടുണ്ട്.

കല്ലി വല്ലി വാര്‍ത്തകള്‍........ said...

good one

അന്ന്യൻ said...

ഹോ.., വലിയ പ്രതീക്ഷയോടെയാ വായിച്ചു തുടങ്ങിയതു, ആ അതു പോട്ടെ. കുറച്ചു ചിരിച്ചല്ലോ അതുമതി… ;)
നല്ല എഴുത്തു അഞ്ജു, ആശംസകൾ…

Anonymous said...

വളരെ നല്ല തമാശ സുഹൃത്തേ ഇങ്ങനേം പെണ്‍കുട്ടികള്‍ എഴുതുമോ? നന്നായിര്‍ക്കുന്നു, കൂടുതല്‍ ഫലിതങ്ങള്‍ പ്രതീക്ഷിക്കുന്നു.

Sameer Thikkodi said...

ഒരു പാടാളുകള്‍ ഒത്തിരി പറഞ്ഞു അല്ലെ ... വന്നു വായിച്ചു ...

നന്നായി എന്നാ വെറും വാക്ക് മാത്രമല്ല .... I repeat you are a blessed writer ...

SULFI said...

നര്‍മം എന്ന് കണ്ടു വന്നതാ...
പ്രതീക്ഷ വെറുതെ ആയില്ല.
കൊള്ളാം.
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാ......
പ്രതീക്ഷിച്ചോ.. എവിടെ വെച്ചെങ്കിലും തിരിച്ചു പണി കിട്ടും. ഹി ഹി.
രസകരമായി പറഞ്ഞു.

Biju George said...

വായനാസുഖം ഉണ്ട്.

Krishna said...

നശിപ്പിച്ചില്ലേ ..........

Aby said...

Ithu sarikkum nadanna katha ano????

മാഡ് said...

മലബാര്‍ കല്യാനങ്ങളില്‍ പലപ്പോളും ഇത്തരം നിരുപദ്രവപരം എന്ന് ആളുകള്‍ സ്വയം വിശേഷിപ്പിക്കുന്ന അവസ്ഥ ഉണ്ട്.പലപോലും കലഹത്തില്‍ പോലും കലഹികാരുന്ദ്‌. ഇത് തീം ആയെടുത്ത മലബാര്‍ വെഡിംഗ് എന്ന സിനിമയില്‍ ഇത് വളരെ വ്യക്തമായി കാണിച്ചിട്ടും ഉണ്ട്. ആരോ ഇവിടെ സൂചിപിച്ച പോലെ.. അഞ്ജുവിനും വരും.................മം അതുവരെ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നതും നോക്കിയിങ്ങനോകെ ജീവിച്ചോ.

കുറ്റൂരി said...

കലക്കി

ഷബീര്‍ (തിരിച്ചിലാന്‍) said...

ഒരു ആദ്യരാത്രി താങ്കളുടെ കയ്യിലും സ്റ്റോക്ക് ഉണ്ടല്ലേ... കൊള്ളാം.. ഒരുപാട് പണി ഇങ്ങനെ കൊടുത്തത് കൊണ്ട് വലിയ പുതുമ തോന്നിയില്ലെങ്കിലും എഴുത്ത് നന്നായി.

UNNIKRISHNAN said...

ഈചരാ....ആറുമാസം കഴിഞ്ഞ് ഞാനും ഈ പാടുപെടുമെന്നാണ്‌ തോന്നുന്നത്.ഇങ്ങനെ കുരുത്തംകെട്ട 10-15 പിള്ളാരൊള്ള വീടാണ്.എന്തായാലും എവിടെയൊക്കെയാണ്‌ പണികള്‍ ചെയ്തുവെയ്ക്കാറൊള്ളത് എന്നതിന്റെ ഒരു ഏകദേശ രൂപം കിട്ടി...ത്യാങ്കൂ..ത്യാങ്കൂ..

സംഭവം പപ്പടം പോലെ ഗംഭീരം..

കുറ്റൂരി said...

കിങ്ങിണിക്കുട്ടി...എന്നോട് സദയം ക്ഷമിച്ചേക്കണേ... താങ്കളുടെ ഈ പോസ്റ്റ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടൂ, അതുകൊണ്ട് അത് ഞാൻ പലരുമായും ഷെയർ ചെയ്തിട്ടുണ്ട്, കൂട്ടത്തിൽ താങ്കളൂടെ ബ്ലോഗിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്. എന്നോട് ക്ഷമിക്കില്ലേ.....?

SUDHI said...

നന്നായിട്ടുണ്ട് ട്ടോ .....
പക്ഷെ ഇനിയും വെറായ്റ്റികള്‍ ആവാമായിരുന്നു
ഭാവുകങ്ങള്‍ .....!!

ദീപുപ്രദീപ്‌ said...

വീട് കോഴിക്കോടാണോ??
മലബാര്‍ വെഡ്ഡിങ്ങ് എന്ന സിനിമയില്‍ പറയുന്നതു, അതിലപ്പുറവുമായ 'കല്യാണ വിശേഷങ്ങള്‍' കോഴിക്കോട് ജില്ലയിലെ ചില നാടുകളില്‍ നടക്കാറുണ്ട്.
അവിടുത്തുകാരനായ എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞ അറിവാണ്‌.
അവര്‍ ഈയടുത്ത്, ഇതുപോലെ 'അലാറം പണി' കൊടുത്തു.ഒരുപാടെണ്ണം. അതിലെ ഒന്ന് വെച്ചത് എക്സ്ഹോസ്റ്റ് ഫാനിന്റെ അപ്പുറം, പാവം മണവാളന്‍ രാത്രി വീടിനുപുറത്തിറങ്ങേണ്ടി വന്നു അതെടുക്കാന്‍!!

പണ്ടീ മണവാളന്‍ ആരുടെയോ മണിയറയില്‍ ഒരു അലാറം വെച്ചത്, പലിശയടക്കം തിരിച്ചുകിട്ടിയതാണത്രെ!
അതുകൊണ്ട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്‌.

shafeeq said...

it's good... dnt forget visit my blog www.shafeeqts.co.cc

മഹേഷ്‌ വിജയന്‍ said...

:-)

kutty_chatthan said...

ചെറുക്കനെ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നുന്നു,,,,,,,,,, സന്തോഷ്‌ പണ്ടിട്റ്റ്

ചെകുത്താന്‍ said...

@kutty_chatthan ടേയ് ശിഷ്യാ ചുമ്മാ പ്രശ്നമുണ്ടാക്കാതെടേയ് :)

ജുവൈരിയ സലാം said...

നന്നായിട്ടുണ്ട്..

മാനവധ്വനി said...

നിങ്ങൾ മഹാ ബെടക്കാ അല്ലേ?..
ഞാൻ കരുതി ഡീസന്റാണെന്ന്.. എന്റെ പിഴ.. എന്റെ പിഴ...എന്റെ മാത്രം പിഴ!
പാവങ്ങൾ!

safeer mohammad vallakkadavo. said...

ഹഹഹഹഹഹഹഹ ഞാന്‍ ചിരിച്ചിട്ട് വരാം

JOTHISH BABU said...

കിടു....

Anonymous said...

കൊള്ളാം

shafi said...

ഒരു പുരുഷന്റെയും സ്ത്രീയുടെയു വലിയൊരു അഗംഷക്കും സ്വപ്നത്തിനും ആണ് നിങ്ങള്‍ കത്തിവച്ചത്

പിന്നെ താനീ പറഞ്ഞ കുതിര എന്‍റെ classmate
കൂടിയാണ് എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ

jasheeda ta said...

oru vazhippokkiyanei..........
parayathirikkan vayya.
nannayitund.
but
"EVERY DOG HAS A DAY"-- Just remember it.

jasheeda ta said...

oru vazhippokkananei.........
parayathirikkan vayya. nannayitund.
but
"every dog has a day" -just remember it

Ajay Nair said...
This comment has been removed by the author.
Ajay Nair said...

ഈ ഫോട്ടോയില്‍ കാണുന്നവരെ പറ്റി തന്നെയാണോ ഇതില്‍ പറഞ്ഞിരിക്കുന്നെ? കാരണം നിങ്ങള്‍ പറഞ്ഞ "ആതിര" എന്ന പേരും "ചിഞ്ചു" എന്ന വിളി പേരും "കുതിര" എന്ന് ഇരട്ട പേരും ഉള്ള ഒരാളെ എനികറിയാം. പക്ഷെ എന്റെ അറിവ് ശരിയാണെങ്കില്‍ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല. ഈ ഫോട്ടോയില്‍ കാണുന്ന കുട്ടി ആണേല്‍ അതല്ല ഞാന്‍ ഉദേശിച്ച ആള്‍., പേരിലെ സാമ്യം കണ്ടപ്പോള്‍ അദ്ബുധപെട്ടുപോയി ...അതുകൊണ്ട് ചോദിച്ചതാ കേട്ടോ..എന്തായാലും പോസ്റ്റ്‌ നന്നായി.

മണ്ടൂസന്‍ said...
This comment has been removed by the author.
മണ്ടൂസന്‍ said...

“ഇനിയെന്നാ ചേട്ടാ വര്വാ..?”
പീക്കിരിപ്പടയുടെ ഈ ചോദ്യത്തിനുത്തരമായി അഭിയേട്ടൻ ഒന്നു മുരളുക മാത്രം ചെയ്തു.
എന്തായാലും ആദ്യരാത്രിയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ചിഞ്ചുവും അഭിയേട്ടനും ഏകസ്വരത്തിൽ പറയും...
“ഒന്നും പറയേണ്ടെന്റാശാനേ.......... സംഭവബഹുലമായിരുന്നു...............”
മംഗളം
ശുഭം

ഇതിന്റെ അവസാനം ശുഭം ന്നല്ല ചേർക്കണ്ടത്,

'ആദ്യരാത്രിയെങ്ങനുണ്ടായിരുന്നു ?

ഒന്നും പറയണ്ടിഷ്ടാ..... സംഭവബഹുലമായിരുന്നു....
ശുംഭം.'

ആശംസകൾ.

razla sahir said...

:)...

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.