Monday, November 29, 2010

പതിവ്രത


ഒരാളെ പ്രണയിച്ച്
വേറൊരാളെ വിവാഹം കഴിച്ച്
മറ്റൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചവളായിരുന്നു
ആ സീരിയലിലെ നായിക!
ഇതെന്ത് എന്നു ചിന്തിച്ച് ചാനൽ മാറ്റാനൊരുങ്ങവേ
സ്ക്രീനിൽ തെളിഞ്ഞു.
ഇടവേളക്കു ശേഷം ‘പതിവ്രത’ തുടരും..........

13 comments:

faisu madeena said...

നിങ്ങള്‍ പെണ്ണുങ്ങള്‍ തന്നെ ഇത് എഴുതണം ..കൊള്ളാം ..കുറച്ചു വാക്കുകള്‍ കൊണ്ട് തന്നെ ഒരു വലിയ സംഭവം അനായാസം പറഞ്ഞിരിക്കുന്നു ...ഇനിയും എഴുതൂ...

aathmavu said...

ഹായ്
കവിത കൊള്ളാം ! ആത്മാവിനു പിന്നേയും സംശയം ! പതിവ്രത ആവുന്നത് മനസുകൊണ്ടാണോ , ശരീരം കൊണ്ടാണോ? കവിയത്രിക്ക് മറുപടി നല്‍കാം ഇനി വരുന്ന കവിതയില്‍

ജിക്കുമോന്‍ - Thattukadablog.com said...

സംഭവമൊക്കെ കൊള്ളാം പക്ഷെ ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയാല്‍ കൊറച്ചു കൂടി നന്നായിരിക്കും..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അവസാനം, ആദ്യം പ്രണയിച്ച ആളെ തന്നെ കണ്ടെത്തി ഒന്നിച്ചു ജീവിക്കുന്നിടത്ത് സീരിയല്‍ ക്ലൈമാക്സ് ആകുന്നു. അപ്പൊ സ്വാഭാവികമായും 'പതിവ്വ്രത' തന്നെ അല്ലെ?

DIV▲RΣTT▲Ñ said...

നന്നായിട്ടുണ്ട്. മറ്റുള്ളവയും വായിക്കണമെന്നുണ്ട്. പക്ഷെ, ജിക്കുമോന്‍ പറഞ്ഞതുപോലെ ടെമ്പ്ലേറ്റ് കണ്ണിന് ആയാസമുണ്ടാക്കുന്നു. ആശംസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സീരിയലല്ലേ..ഇതല്ല..ഇതിലപ്പുറം സംഭവിക്കും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജിക്കുമോനും, ദിവാരേട്ടനും പറഞ്ഞ പോലെ
ടെമ്പ്ലേറ്റൊന്നു കൂടി റീസെറ്റ് ചെയ്യൂ...

nisha said...

ha ha ha. sathyam. serialukal athra tharam thaanavayanu

M.R.Anilan -എം. ആര്‍.അനിലന്‍ said...

ചെറിയ സ്ക്രീനിൽ വലിയ സീരിയൽ... ഇടവേള കഴിഞ്ഞും ദിനങ്ങൾ കഴിഞ്ഞും എപ്പിസോഡുകൾ തുടരും...

elayoden said...

കുറഞ്ഞ വാക്കില്‍ ഒരുപാട് സത്യങ്ങള്‍..സമൂഹത്തില്‍ കാണുന്ന മൂല്യ ച്യുതി, പിന്നെ ടെലി വിഷന്‍ സീരിയലുകളുടെ അര്‍ത്ഥമില്ലാത്ത അതി പ്രസരവും.

ഞാന്‍ ഏകന്‍ said...

ഇത് ബോറായിപ്പോയി വെഞ്ഞാറമൂട് സുരാജിന്‍റെ ദയലോഗ് എടുത്തു വീശി കൈയടിമേടിച്ചത്

കിങ്ങിണിക്കുട്ടി said...

@ഞാന്‍ ഏകന്‍ സുരാജിന്റെ ഡയലോഗ് ഞാൻ കേട്ടിട്ടില്ലാട്ടോ. ഇതുമായി ബന്ധമുള്ളതെവിടെയെങ്കിലും ഉണ്ടെങ്കിൽ അതു തികച്ചും യാദ്രുശ്ചികമാണ്.

മഹേഷ്‌ വിജയന്‍ said...

"ഇടവേളക്കു ശേഷം ‘പതിവ്രത’ തുടരും.........."


@ഞാന്‍ ഏകന്‍,

ആരെങ്കിലും ഇന്ന് വരെ പറയാത്ത ഒരു ഡയലോഗോ ആരെങ്കിലും ഇന്നുവരെ എഴുതാത്ത ഒരു വാക്യമോ എഴുതാന്‍ ആര്‍ക്കും ആകില്ല. അഥവാ, ഇനി അതിനു സാധിച്ചാല്‍ അതിനെയാണ് പിച്ചും പേയും എന്ന് പറയുന്നത്....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.