Friday, December 17, 2010

ഒരു ആൺകുട്ടിയെ ഇതിൽ കൂടുതൽ എങ്ങനെ confuse ചെയ്യിക്കാം!!!!


എന്റെ ജീവിതത്തിൽ നിന്നു പറിച്ചെടുത്ത ഒരേടാണിത്.. അപ്രതീക്ഷമായി കിട്ടിയ ഒരു സൌഹൃദം മനം മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാൽ അതിനെ എനിക്കെങ്ങനെ പ്രണയത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടാനാകും? സുഹൃത്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു കൊണ്ട് ഞാനെഴുതിയ കത്താണിത്.. എനിക്കന്നു പ്രായം പതിനാറു വയസ്സ്.. ( പ്രണയം നിരസിക്കുകയാണെന്ന് അവനു മനസ്സിലായോ എന്നു മാത്രം എന്നോട് ചോദിക്കരുത്..)



Sebi,
'അറിയില്ല' എന്ന എന്റെ വാക്കിൽ നിന്നും നീ വായിച്ചെടുത്ത ആ ഉത്തരം; അതൊരു പക്ഷേ നിന്നെക്കാൾ കൂടുതൽ വേദനിപ്പിച്ചത് എന്നെത്തന്നെയാകാം. അല്ലെങ്കിൽ എന്തിന് ഞാനീ കത്തെഴുതുന്നു? എന്നിരുന്നാലും എനിക്ക് നിന്നോടു ചിലതു പറഞ്ഞേ പറ്റൂ....
നിനക്ക് എന്നെ കുറിച്ച് എന്തു വേണമങ്കിലും കരുതാം. ഒരുപക്ഷേ ആ ധാരണകൾ പാടേ തെറ്റാണെങ്കിൽ കൂടി തിരുത്തേണ്ട ആവശ്യം എനിക്കില്ല. അത്രമേൽ ഒരു ബന്ധവും നമ്മൾ തമ്മിലില്ലെന്ന് ആദ്യമേ വ്യക്തമായി പറയട്ടെ.. പിന്നെന്തുകൊണ്ട് ഞാനുമിത്ര വിഷമിക്കുന്നു എന്നെനിക്കറിയില്ല. എന്നാലും അതിൽ നീയെന്നിൽ നിന്നും കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളൊന്നും ഉത്തരമായി കണ്ടെടുക്കാനാവില്ല.
എന്തറിയുന്നു നീ എന്നെ കുറിച്ച്....??
ബാല്യത്തിന്റെ ആദ്യപടിയിൽ തന്നെ എനിക്കെന്റെ നിഷ്കളങ്കത നഷ്ടമായി. കുട്ടിക്കാലത്ത് എന്റെ കൺകളിലുടക്കിയ ആദ്യചിത്രം രൌദ്രമുഖമായിരുന്നു. കൌമാരത്തിന്റെ ആരംഭഘട്ടത്തിലേ ഞാൻ കരയാൻ മറന്നത് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ചുറ്റും കൈകൾ ഉണ്ടായിരുന്നതു കൊണ്ടല്ല. എന്റെ കൺകളിൽ നിന്നുതിരുന്ന ഓരോ അശ്രുവും മറ്റുള്ളവരിൽ പരിഹാസമുണർത്തുന്നു എന്ന വ്യക്തമായ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ മനപ്പൂർവ്വം കരയാൻ മറന്നു..
മനസ്സിലായില്ല, അല്ലെ?
നീയീ കാണുന്ന ഞാനല്ല യഥാർത്ഥത്തിലുള്ള അഞ്ജു.. അതിൽ നിന്നുമെത്ര അന്തരമാണീ മുഖം..... ഞാൻ മാറിയിരിക്കുന്നു, എനിക്കു പോലും ചിന്തിക്കാനാവാത്ത വിധം..............
നീ നിന്റെ ജീവിതം ആഘോഷിക്കുന്നുവെന്ന് പറയുന്നു. ഭാവിയെ കുറിച്ച് ഉത്കണ്ഠയില്ലെന്ന്! എനിക്കറിയാം, പരമാർത്ഥമാണത്. എനിക്ക് നിന്നോട് അസൂയയാണ്; നിനക്ക് നീ പോലും ഒരു ഭാരമാവുന്നില്ലല്ലോ എന്നോർത്ത്.
അപ്പോൾ എനിക്ക് ഞാൻ ഭാരമാണോ എന്ന നിന്റെ ആശ്ചര്യഭാവം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ നീയതറിയണം, ആ വേദനയെന്തെന്ന്. അതറിയിക്കാൻ വേണ്ടി മാത്രമാണ് ഈ കത്ത്. ഇതു പറയാനാണ് ഞാനിന്നലെ നിന്നോട് ഒറ്റക്ക് സംസാരിക്കണമെന്നു പറഞ്ഞത്. പക്ഷേ തെറ്റായ വ്യാഖ്യാനമാണ് അവിടെയും ഉരുത്തിരിഞ്ഞത്. ഞാനുദ്ദേശിച്ച അർത്ഥമൊഴികെ ബാക്കിയെല്ലാം നീയതിൽ നിന്ന് വായിച്ചെടുത്തു. പക്ഷേ എന്നിട്ടും ഞാൻ പ്രത്യാശ കൈവെടിഞ്ഞില്ല. കാരണമെന്തെന്നല്ലേ?
എനിക്ക് ദുര്യോധനനാകാമെങ്കിൽ നിനക്ക് കർണ്ണനാകാനുമാകുമെന്ന് ഞാൻ കരുതി. ഇനി അതും എന്റെ മിഥ്യാധാരണയായിക്കൂടെന്നില്ല.
തികച്ചും വ്യർത്ഥമായ ചിന്തകളുടെ ഒരു കൂമ്പാരം തന്നെയാണ് ഞാൻ.. അത് നിന്നേക്കാൾ അടുത്തറിഞ്ഞ ഒരാൾ ഈ ഭൂമുഖത്തുണ്ടോ?
ഇല്ല, തിരിച്ചു വിളിക്കാൻ എനിക്കുദ്ദേശമില്ല. അതിനുള്ള കരുത്ത് എന്നിൽ അവശേഷിച്ചിട്ടുമില്ല.............. പക്ഷേ അന്ന്............ ഹൃദയരക്തം കൊണ്ട് ഞാനെഴുതിയ ഓരോ വാക്കും നീ വായിച്ചറിഞ്ഞത് വേദനയോടു കൂടി തന്നെയായിരുന്നു. നിന്നെ തള്ളിപ്പറഞ്ഞിട്ടും കൂടി നീയത് ഉൾക്കൊണ്ടു, പരിഭവമേതുമില്ലാതെ. ആ തിരിച്ചറിവാണ് എന്നെ തളർത്തിയത്. നിന്റെ നൊമ്പരങ്ങളോട് പ്രതികരിക്കാനാവാത്ത ഈ അവസ്ഥയിൽ നിന്ന് ഞാൻ ഓടിയൊളിക്കുകയാണ്, എന്നിലേക്കു തന്നെ. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഞാൻ നിന്നെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
പക്ഷേ ചിലതെല്ലാം ഞാനിപ്പോഴും മറച്ചു വെക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, അതൊന്നും ഒരാളോടും പങ്കുവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. ഇതെല്ലാം നിനക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും.. എങ്കിലും.................
അറിയാതെ മനസ്സിൽ ചിറകടിക്കുന്ന സത്യങ്ങൾ ഒരു തേങ്ങലായി. എന്റെ മനസ്സിൽ തന്നെ ഞാനുപേക്ഷിക്കുകയാണ്.. ആരാണ് സെബീ, ഇവിടെ തെറ്റു ചെയ്തത്? നീയോ ഞാനോ നമ്മുടെ സാഹചര്യങ്ങളോ? ( നിനക്കറിയാമെങ്കിലും പറയരുത്...)
ഇവിടെ എഴുതപ്പെടാത്ത വാക്കുകൾ ജീവിതവീഥിയിൽ വേഗതയുടെ താളം ചമയ്ക്കുകയാണ്.. ഒരു ജീവിതം തന്നെ ശിഥിലമാകുന്നത് കളിക്കുട്ടികളുടെ നൊമ്പരം പോലുമില്ലത്ത ഭാവത്തിൽ നിസ്സംഗമായി നേരിടാനാണെന്റെ വിധി. ഒരു നിശ്ചലദൃശ്യത്തിന് ഭംഗി കൂട്ടാനെന്നവണ്ണം നിന്റെ കയ്യാൽ അണിഞ്ഞൊരുങ്ങിയ ഒരു താജ്മഹൽ ഞാനിപ്പോൾ സ്വപ്നം കാണുന്നു. സെബി, നിഗൂഢതകളുടെ വ്യാപ്തിയിലേക്ക് ഞാനീ ജന്മം ഉപേക്ഷിക്കുകയാണ്.. വിട.... ജീവിതത്തിന്റെ മധുരപ്രതീക്ഷകൾക്ക് വെൺനിലാവിന്റെ തെളിമയോടെ ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു.

ശുഭം
ഈ കത്ത് എഴുതാൻ ഇടയായ സാഹചര്യം അറിയുവാൻ ഇവിടെ ക്ലിക്കുക

80 comments:

നൗഷാദ് അകമ്പാടം said...

പതിനാറാം വയസ്സില്‍ അഞ്ജൂ ഇങ്ങനെയൊക്കെ വാചകക്കസര്‍ത്ത് നടത്തിയോ..
സമ്മതിച്ചിരിക്കുന്നു!

(പാവം ഈ കടുകട്ടി സാഹിത്യം വായിച്ച് അവന്‍ ഓടിക്കാണും! )

ആശംസകള്‍ !

sunesh parthasarathy said...

aashaya sambushtamaaya oru kaththu vaayikkan thannathinu nandhi !

Arun Kumar Pillai said...

:-O ഡാ ചെക്കാ നീ നിന്റെ പണി നോക്കെടാ എന്നങ്ങു പറഞ്ഞാല്‍ പോരെ?... ഹൂ

Noushad Koodaranhi said...

നിന്റെ നൊമ്പരങ്ങളോട് പ്രതികരിക്കാനാവാത്ത ഈ അവസ്ഥയില്‍ നിന്ന് ഞാന്‍ ഓടിയൊളിക്കുകയാണ്.....
ഇപ്പോള്‍ അതിനെ കഴിയൂ...

Elayoden said...

നല്ല നല്ല വാചകങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള മറുപടി..

പാവം സെബി, അവനെ വീണ്ടും confuse ചെയിച്ചാണല്ലോ പ്രണയത്തിനുള്ള മറുപടി അവസാനിപ്പിക്കുന്നതും..

" ജീവിതത്തിന്റെ മധുരപ്രതീക്ഷകൾക്ക് വെൺനിലാവിന്റെ തെളിമയോടെ ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു"

അവന്റെ മധുര സ്വപ്നമായിരുന്നുവല്ലോ ഈ പ്രണയം. ഇത്തരം മറുപടി കിട്ടിയാല്‍ ഇനി ഈ സെബിമാരെല്ലാം എന്ത് ചെയ്യും? ഹ ഹ..

Jishad Cronic said...

ആ‍ പയ്യന്‍ അതില്‍ പിന്നെ ഒരു പെണ്ണിന്റെം മുഖത്ത് പോലും നോക്കി കാണില്ല...

നാമൂസ് said...

അഞ്ജു,നിന്‍റെ ഈ ശക്തമായ നിരാകരണത്തിന്‍റെ നോവ് എനിക്ക് അസഹ്യമായി അനുഭവപ്പെടുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ നിന്‍റെ പ്രണയാക്ഷരത്തെ സമീപിച്ചത്.

പക്ഷെ, കിനാവിന്‍റെ താഴ്വരയില്‍ പ്രതീക്ഷയുടെ ചിറകുകള്‍ കൊണ്ട് പറന്ന് കളിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആരോ ചിറകുകള്‍ മുറിച്ചു മാറ്റുന്ന അനുഭവമായി എനിക്കത്... അടുക്കും മുമ്പ് അകലാനായിരുന്നുവോ നമ്മുടെ വിധി..!

ഇന്ന്, ഒന്നുറക്കെ ചിരിക്കാനുമാകുന്നില്ലെനിക്ക്. ചിരി നഷ്ടപ്പെട്ട ഒരു മുഖം, എത്ര വിക്രതമായിരിക്കണം അത്! എന്റെ മുഖം ഇത്രമാത്രം വിക്രതവും മനസ്സ് നിസ്സംഗവുമായിരിക്കെ എനിക്ക് എന്ത് തരം ആശയത്തെയാണു പ്രതിഫലിപ്പിക്കാന് ആവുക?
ഞാന്‍ കുറിച്ച പ്രണയാക്ഷരങ്ങള്‍ക്ക് ഒടുവില്‍ നിണമുണങ്ങിയ ഒരു എഴുത്താണിയും... തഴമ്പിച്ച കൈവിരലുകളും മാത്രം മിച്ചം..!!!!!!!!

എന്‍റെ ഓര്‍മ്മകള്‍ക്ക് മീതെ പെയ്തുവീണ പെമാരികള്‍ക്കൊന്നും തന്നെ എന്‍റെ മനസ്സിലെ ചിത്രങ്ങളെ മായ്ച്ചു ......കളയാനാവുന്നില്ലാ... അതിനി....................? സെബി.

ഹരിപ്രിയ said...

"കൌമാരത്തിന്റെ ആരംഭഘട്ടത്തിലേ ഞാൻ കരയാൻ മറന്നത് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ചുറ്റും കൈകൾ ഉണ്ടായിരുന്നതു കൊണ്ടല്ല. എന്റെ കൺകളിൽ നിന്നുതിരുന്ന ഓരോ അശ്രുവും മറ്റുള്ളവരിൽ പരിഹാസമുണർത്തുന്നു എന്ന വ്യക്തമായ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ മനപ്പൂർവ്വം കരയാൻ മറന്നു. "

--ഇതെനിക്ക് ഒരുപാടിഷ്ടപ്പെട്ടു.... :)

നന്നായി എഴുതി... പക്ഷെ, തന്റെ പ്രണയ ലേഖനത്തിനു ഇങ്ങനൊരു മറുപടി കണ്ട കുട്ടി ഓടികാണും അല്ലോ ? :)

ബിജുക്കുട്ടന്‍ said...

എന്നിട്ട് ഇതിനു മറുപടിയൊന്നും കിട്ടില്ലേ?

Unknown said...

"ഇത് തങ്കപ്പേട്ടന്‍,ഇത് ദാസപ്പെട്ടന്‍..അപ്പൊ ആരാ ഈ ജോസപ്പേട്ടന്‍"..ഓര്‍മ്മയുണ്ടോ തെങ്കാശിപട്ടണത്തിലെ സലിം കുമാറിന്റെ ഡയലോഗ്..പാവം കാമുകന്‍ അവനും ഈ സലിംകുമാറിന്റെ അവസ്ഥയില്‍ ആയിക്കാണും..എടീ ദുഷ്ടേ..നിനക്ക് ഉള്ളില്‍ അല്പം ഇഷ്ടം ഉണ്ടായിരുന്നല്ലേ..
എന്തായാലും നന്നായി മറുപടി എഴുതി..ആശംസകള്‍..

റാണിപ്രിയ said...

ആശംസകള്‍ ................ഇനിയും തുടരൂ......
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ...

faisu madeena said...

അന്ജൂ...സത്യത്തില്‍ എന്താണ് ഇതില്‍ പറയുന്നത് ???ഒന്ന് മലയാളത്തില്‍ പറഞ്ഞു തരുമോ ?....

അപ്പൊ നീ മറ്റുള്ളവരെ വട്ടാക്കല്‍ കുറെ മുമ്പേ തുടങ്ങിയതാ അല്ലെ ...!!!

പാവം സെബി

മൻസൂർ അബ്ദു ചെറുവാടി said...

പ്രേമലേഖനം കുറെ വന്ന സ്ഥിതിക്ക് ഈ പ്രേമം നിരാകരിച്ചുള്ള കത്ത് രസകരം. ഇത്രേം വല്യ കത്തെഴുതിയാല്‍ പിന്നെ ആരെയും പ്രേമിക്കാന്‍ മടിക്കും അഞ്ചു.
നന്നായി. ആശംസകള്‍

Akbar said...

Anju- ഈ കത്ത് വായിച്ചു "ഇഷ്ടമില്ലെന്നു പറയുന്നതിലും ഒരിഷ്ടമില്ലേ" എന്ന് അയാള്‍ക്ക്‌ തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല. ഈ നല്ല അക്ഷരക്കൂട്ടങ്ങളെ അയാള്‍ ഒരു നഷ്ട പ്രണയകാലത്തിന്റെ മധുര സ്മരണയായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവാം. ഒരു പക്ഷെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് പാടിയിട്ടുണ്ടാവാം.

അസീസ്‌ said...

എന്നിട്ട് ; അവനിപ്പോഴും ജീവിച്ചിരിപ്പുണ്ടോ .....

ആചാര്യന്‍ said...

അറിയാതെ മനസ്സിൽ ചിറകടിക്കുന്ന സത്യങ്ങൾ ഒരു തേങ്ങലായി. എന്റെ മനസ്സിൽ തന്നെ ഞാനുപേക്ഷിക്കുകയാണ്.. ആരാണ് സെബീ, ഇവിടെ തെറ്റു ചെയ്തത്? നീയോ ഞാനോ നമ്മുടെ സാഹചര്യങ്ങളോ?
വളരെ നന്ന് അഞ്ചു...
അപ്പഴേ ഒരു ..ലീ ആയിരുന്നു ഇപ്പൊ ഒരു പുലി ആയി അല്ലെ?എലീ...
ഇത് വായിച്ചിട്ടും അവന്‍ നിന്നെ വിട്ടു കലഞ്ഞതില്‍ നഷ്ട്ടം അവനു മാത്രം എന്തെ?

ശ്രീനാഥന്‍ said...

എത്ര കടുകട്ടിയായ പ്രണയനിരാസമാണ് കുട്ടീ ഇത്! കൊള്ളാം!

hafeez said...

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം. ഇതൊക്കെ ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ അവന്‍ നാലടി അയലത്ത് വരില്ലായിരുന്നു. പാവം.

Jagadeesh said...

ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍

Jagadeesh said...

പ്രണയത്തെ ഇപ്പോഴും നാലു ചുവരുകള്‍ക്കകത്താണോ കാണുന്നത്...???? വിശാലമായി തുറന്നു വിടു....!!
ചട്ടക്കുടുകളും ചുവരുകളും പൊളിച്ചു കലയു...!!!

വര്‍ഷിണി* വിനോദിനി said...

പതിനാറുകാരിയ്ക്ക് അഭിനന്ദനങ്ങള്‍...ഇത്രയ്ക്ക് പക്വതയും അക്ഷര സാമര്‍ഥ്യവുമുള്ള ഒര്‍ പതിനാറ് കാരിയെ ആദ്യായി കാണാണ പോലെ...

Pushpamgadan Kechery said...

അന്ന് സെബിക്കു കിട്ടിയത് കാര്‍ബണ്‍ കോപ്പിയാണെന്നാണല്ലോ ഞാന്‍ അറിഞ്ഞത്!

പച്ചിലകള്‍ ചിരിക്കട്ടെ.

എന്തായാലും പ്രായത്തിലെ മധുരം അവിടെയിവിടെയൊക്കെ നിറഞ്ഞുകാണുന്നുണ്ട്.

നന്നായി അഞ്ജു.

അഭിനന്ദനങ്ങള്‍...

Jagadeesh said...

മാന്യ വായനക്കാരോട്...
ഇത്തരം മന:സാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തികളെ ദയവു ചെയ്തു പ്രോത്സാഹിപ്പിക്കരുത്.. please ....

കിരണ്‍ said...

ഇപ്പൊ എവിടുന്നു കിട്ടി ഈ കത്ത്. കുറെ കോപ്പി എടുത്തു വച്ചിരുന്നോ. പിന്നീടു ഉപയോഗിക്കാന്‍...
ആ പാവം സെബിയോടു "പോടേയ് പോടേയ്" എന്ന് പറഞ്ഞാല്‍ പോരായിരുന്നോ. ഇത് വായിച്ചു കഴിഞ്ഞു അവന്‍ പിന്നെ ജീവിതത്തില്‍ പ്രേമിക്കാന്‍ പോയിക്കാണില്ല. അമ്മാതിരി പണിയല്ലേ കൊടുത്തെ. അവന്‍റെ മുഖത്ത് ഒരു അടി കൊടുത്താലും ഇത്ര വിഷമം വരില്ലായിരുന്നു.
എന്തായാലും കൊള്ളാം കേട്ടോ.....

ഹംസ said...

ഇങ്ങനെ ഒരു കത്തെഴുതുന്നതിനു പകരം ആ പാവത്തിനെ ഒരു കത്തിയെടുത്തു കുത്തികൊന്നാല്‍ മതിയായിരുന്നു

----------------------------------------
ബ്ലോഗര്‍ ഗ്രൂപ്പില്‍ ചേര്‍ന്നതിന്‍റെ ഗുണം ബ്ലോഗില്‍ കാണുന്നുണ്ട് നാട്ടുകാരീ

Sabu Hariharan said...

ഈ മാതിരി കത്ത്‌ കിട്ടിയാൽ ആരും ആ വഴിക്ക്‌ പോകില്ല. വായിച്ച്‌ പനി പിടിച്ച്‌ കാണും..

I think this is a a mixture of depression, suppression and loss of impression..

Vayady said...

സത്യം പറയൂ, ഇത് അന്നു എഴുതിയതു തന്നെയാണോ? അതോ ഞങ്ങളെ കണ്‍‌ഫ്യൂസ് ചെയ്യിപ്പിക്കാനായിട്ട് ഇപ്പോള്‍ എഴുതിയതാണോ? പതിനാറാമത്തെ വയസ്സില്‍ ഇത്രയൊക്കെ എഴുതിയെങ്കില്‍ താന്‍ ചില്ലറക്കാരിയല്ലാട്ടോ. എന്തായാലും അഞ്ജൂ മിടുക്കിയാണ്‌...മിടുമിടുക്കി.

Manoraj said...

എന്റെ സംശയം വായടി ചോദിച്ചു കഴിഞ്ഞു. വായാടിക്ക് ഒരു കൊടുകൈ.. എപ്പോഴെഴുതിയതാണെങ്കിലും ഇതിലെ വരികള്‍ കൊള്ളാമെന്നതിനാല്‍ അഞ്ജുവിനും ഒരു കൈ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലവന് നിത്യ ശാന്തി നേര്‍ന്നുകൊള്ളുന്നു...

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

വീട്ടുവളപ്പില്‍ ഒരു മുള്ളുമുരിക്ക് വളര്‍ത്താത്തതിന്റെ കുഴപ്പമാ നിനക്കൊക്കെ. :)

Unknown said...

എനിക്ക് നിന്നോട് അസൂയയാണ്; നിനക്ക് നീ പോലും ഒരു ഭാരമാവുന്നില്ലല്ലോ എന്നോർത്ത്.
അപ്പോൾ എനിക്ക് ഞാൻ ഭാരമാണോ എന്ന നിന്റെ ആശ്ചര്യഭാവം എനിക്ക് മനസ്സിലാകുന്നുണ്ട്..

നിഗൂഢതകളുടെ വ്യാപ്തിയിലേക്ക് ഞാനീ ജന്മം ഉപേക്ഷിക്കുകയാണ്.. വിട.... ജീവിതത്തിന്റെ മധുരപ്രതീക്ഷകൾക്ക് വെൺനിലാവിന്റെ തെളിമയോടെ ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു.

Unknown said...

ഇത്തരമൊന്ന് അവനാണു തന്നതെങ്കിലെങ്ങനെ പ്രതികരിക്കും?
ചിന്തിച്ചോളൂട്ടൊ, വെറുതെയെങ്കിലും..

കിരണ്‍ said...

അല്ലാ, എനിക്ക് ഇപ്പൊ തോന്നുന്നത്, സെബി അഞ്ചുനു കൊടുത്ത കത്ത് ആണെന്നാ. അതിന്‍റെ അര്‍ഥം ഇതുവരെ മനസ്സിലാകാത്തത് കൊണ്ട് നമ്മളോട് ചോദിക്കാന്‍ വേണ്ടി പോസ്റ്റ്‌ ഇട്ടതാ. അല്ലെ കൂട്ടുകാരേ...
പിന്നെ എല്ലാവരും ഇവിടെത്തന്നെ കറങ്ങി നടന്നോ ... എന്‍റെ പേജിലോട്ടോന്നും വരണ്ട..ഹും ..

Vayady said...

@ മനോരാജ് താങ്ക്യൂ..:D :)

Nena Sidheek said...

അഞ്ചു ചേച്ചി , ഈ ആന്റി എന്ന് വിളിക്കുന്നതും ചേച്ചി എന്ന് വിളിക്കുന്നതും തമ്മില്‍
എന്താണ് വ്യത്യാസമെന്ന് എനിക്ക് എത്ര ആലോചിചിറ്റും പിടികിട്ടുന്നില്ല , എന്തായാല് അതിലെന്തോ
ഉള്ളത് കൊണ്ടാണല്ലോ ചേച്ചി അങ്ങിനെ പറഞ്ഞത് ..അത് കൊണ്ട് ഇനി എല്ലാവരെയും ഞാന്‍ ചേച്ചി എന്ന് തന്നെ
വിളിച്ചോലാം ..പിന്നെ ഈ പോസ്റ്റിലൂടെ കുറെ നല്ല വാക്കുകള്‍ എനിക്ക് കിട്ടി ഇനി അതോടെ ഉള്‍പ്പെടുത്തി വേണം
അടുത്ത പോസ്റ്റില്‍ ചാര്‍ത്താന്‍ ...ചേച്ചീടെ കഥ നന്നായിട്ടുണ്ട്..കുറച്ചു ഭാഗം അത്രയ്ക്കങ്ങോട്ട് ഓടിയില്ലെന്നു മാത്രം
ചേച്ചിയെ കാണാനും എന്ത് ഭംഗി ...
.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നിത്യ ദുഃഖത്തിന്‍ വാതില്‍പ്പടി ചാരി നില്‍ക്കുന്നു
ജന്മമിപ്പോഴും അനാഥമായ്...
നീയെത്ര ദൂരെയീ ജീവിത പാതയില്‍...
നീറുന്നൊരോര്‍മ്മയായ്
കാലമകലുന്നു...

പണ്ടെന്നോ ഒരു ഓട്ടോഗ്രാഫില്‍ എഴുതിയ വരികള്‍ മനസിലോടിയെത്തി...

അഞ്ചൂ...ചില വരികള്‍ മനോഹരമായിരിക്കുന്നു...

ശ്രീ said...

ആദ്യ കമന്റില്‍ പറഞ്ഞ അത്തുതമേ എനിയ്ക്കും ഈ പോസ്റ്റില്‍ കാണുവാനായുള്ളു... 16 ആം വയസ്സില്‍ നന്നായി എഴുതാനറിയാമായിരുന്നു എന്ന് മാത്രം. മറ്റൊന്നും മനസ്സിലായതേയില്ല (വായനക്കാര്‍ അത് മനസ്സിലാക്കണമെന്ന് എഴുത്തുകാരി ഉദ്ദേശ്ശിച്ചിട്ടില്ല എന്നും തോന്നുന്നു)

ഗുല്‍മോഹര്‍ said...

ഒരു പക്ഷെ ഞാന്‍ കണ്ടത്തില്‍ വെച്ചേറ്റവും നല്ല പ്രണയ ലേഖനം ഇതാണ് ...പ്രണയം ..പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമേ ഈ വരികളില്‍ നിന്ന് വായിക്കാന്‍ എനിക്കാവുന്നുള്ളൂ അതിലപ്പുറം ഒന്നും ഒന്നും നീ സെബിയോടു പറഞ്ഞിട്ടില്ല ഇന്നും സെബിയോടുള്ള പ്രണയം ഈ വരികള്‍ വഴി നിന്റെ മനസ്സില്‍ ഞാന്‍ കാണുന്നു

Unknown said...

എന്റമ്മച്ചീ! നിന്നെ ഇഷ്ടമല്ല എന്നോ, വേറെ ആളെ നോക്കെന്നോ പറഞ്ഞിരുന്നേല്‍ ചെക്കന് കാര്യം മനസിലായേനെ. വാക്കുകളൊക്കെ കൊള്ളാം.

Unknown said...
This comment has been removed by the author.
Ismail Chemmad said...

വേണ്ടീരുന്നില്ല ,ആ പാവം പയ്യനോട്
എന്നാലും ആശംസകള്‍

ajith said...

അഞ്ജു,

ആ തെങ്ങ് വീഴാതെ താങ്ങി നിര്‍ത്തുവാന്‍ വേറെയാരെയും അവര്‍ക്ക് കിട്ടിയില്ലേ?

ലേഖനത്തെപ്പറ്റി No Comments

At times i am deaf, dumb & blind

ഞാനീ നാട്ടുകാരനേയല്ല എന്നു ചുരുക്കം.

ente lokam said...

comment i will put in
the second part.both i read.

PRAJOSHKUMAR K said...

സ്ത്രീകള്‍ ദുര്‍ബലകള്‍ ആണെന്ന് പൊതുവേ ഭാഷ്യം. ഇതുപോലുള്ള അവസരങ്ങളില്‍ ചില മറുപടികള്‍ തെറ്റി വ്യാഗ്യാനിക്കപെടും. പക്ഷെ ഇവിടെ അഞ്ജുവിന്റെ സര്‍ഗ്ഗ പാടവം കാര്യങ്ങള്‍ മുഴുവന്‍ സെബിയെ ധരിപ്പിക്കാന്‍ പര്യാപ്തമായി. അവന്‍ മുഴുവന്‍ ഉള്കൊണ്ടില്ലന്കിലും ഉണ്ടെങ്കിലും.

ravanan said...

Bhayangarammmmmmmmm

സ്നേഹജാന്‍ .സി .എം said...

പ്രണയ ചിറകിലേറി പോയ സെബിയിപ്പോള്‍ എവിടെയാണ് അഞ്ജു ....എവിടെ വെച്ചായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍ ...പവിഴക്കല്‍ ക്ഷേത്രത്തിന്റെ മണ്ഡപത്തില്‍ വെച്ചോ ? അതോ മംഗള ധ്വനി പാടി ഉണര്‍ത്തിയ ചിട്ടാറിന്റെ തീരത്ത് വെച്ചോ ...ഏതായിരുന്നാലും ഒന്നെനിക്ക് ഉറപ്പാണ്‌ ...ആ കണ്ടുമുട്ടലിനു മൂക സാക്ഷിയായി പൂനിലാവും പൂക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു ...പ്രണയം ഒരിക്കലും മായ്ച്ചു കളയനാകാത്ത ഒരു വികാരമായി എന്നും നില നില്‍ക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്ത്തുന്നു ....എല്ലാ ഭാവുഗങ്ങളും നേരുന്നു ....

Anonymous said...

ഇഷ്ടമാണ്..എന്നോലോ ഇഷ്ടമല്ല....പ്രതീക്ഷിപ്പിക്കുന്നു....എന്നാലോ എതിര്‍ക്കുന്നു....എല്ലാറ്റിന്റെയും അവസാനം പെണ്ണിന്റെ കുശുമ്പ് (തനിക്കൊരു താജ്മഹല്‍)...." ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു.." അവന്റെ സ്വപ്നം നീയാകുമ്പോള്‍ പിന്നെ അറിഞ്ഞുകൊണ്ട് എന്തിനാണ് ഈ ആശംസകള്‍...?
കൌമാരത്തിന്റെ ചാപല്യം മുഴുവനായും എഴുത്തിലുണ്ട്......

Unknown said...

ഒരു ചെറിയ തലകറക്കം... എന്നെയൊന്നു പിടിക്കൂ...

അന്ന്യൻ said...

എന്തിനാ കൺഫ്യൂസ് ചെയ്യിക്കുന്നതു, ഇഷ്ടമല്ലേൽ അതങ്ങു തുറന്നു പറഞ്ഞാൽ പോരേ?

അഫ്സല്‍ said...

എന്‍റെമ്മോ ആ സെബി ചെമ്പരതീ പൂ വച്ചിടുണ്ടവും

SHAHANA said...

മറ്റൊരാള്‍ടെ കത്ത് വായിക്കാന്‍ പാടില്ലാ എന്നല്ലേ അഞ്ജു.. അത് കൊണ്ട് ഞാന്‍ വായിച്ചില്ല കേട്ടോ... ;)

എന്നാലും പാവം സെബി..! ഹി ഹി ഹി...

Sameer Thikkodi said...

‎"ഒരു ജീവിതം തന്നെ ശിഥിലമാകുന്നത് കളിക്കുട്ടികളുടെ നൊമ്പരം പോലുമില്ലത്ത ഭാവത്തിൽ നിസ്സംഗമായി നേരിടാനാണെന്റെ വിധി. "

വ്യക്തമായില്ല ...

അയാളെ വട്ടം കറക്കി ... ഈ പ്രായത്തില്‍ എനിക്ക് പോലും ഈ പറഞ്ഞത് മനസ്സിലായില്ല .. പിന്നല്ലേ 'സെബി '.. പാവം .. പഞ്ച പാവം ...

പിന്നെയും പാവം .. അഞ്ജുവും പാവം ... :)

ശ്രീജിത് കൊണ്ടോട്ടി. said...

:) വായിച്ചു.. ആശംസകള്‍...

Kadalass said...

ഇതു മുമ്പ് വായിച്ചതാണല്ലൊ... എന്റെ കമന്റ് ഇവിടെ ഒന്നും കാണുന്നില്ലല്ലൊ.....

ഏതായാലും വീണ്ടും വന്ന സ്ഥിതിക്ക് നേരുന്നു
ആശംസകൾ!

ഷബീര്‍ - തിരിച്ചിലാന്‍ said...

എന്റുമ്മാ... ഈ കത്ത് രണ്ട് വരി വായിച്ചപ്പഴേയ്ക്കും അവന്‍ സ്ഥലം കാലിയാക്കി കാണും... എന്തൊരു കടുപ്പാണിത്...

abith francis said...

ആ പാവം ചെക്കനെ ഇങ്ങനെ വട്ടാക്കണ്ടായിരുന്നു...ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാവുന്ന കാര്യമല്ലേ ഉണ്ടായിരുന്നുള്ളു???അവന്‍ ഇതിന്റെ അര്‍ഥം മനസിലാക്കാന്‍ എത്ര ദിവസം എടുത്തോ ആവോ...പാവം...

musthupamburuthi said...

പതിനാറു വയസ്സിൽ ഇത്രയൊക്കെ കാട്ടിക്കൂട്ടിയെങ്കിൽ അഞ്ജു ആളു കൊള്ളാമല്ലോ,......എന്തായാലും കത്ത് കലക്കി...ആശംസകൾ.....

chanthu said...

ചെക്കനെ ഓടിക്കാന്‍ അഞ്ജു കണ്ടു പിടിച്ച മാര്‍ഗം കൊള്ളാം ......ഭാഗ്യം അവനു ഇതു വായിച്ചു വട്ടാവഞ്ഞേ

Sandeep.A.K said...

ആ ചെറുക്കന്‍ ജീവിതം മടുത്തു വല്ല സന്തോഷ്‌ മാധവനും മറ്റും ആവാതിരിക്കട്ടെ..

കുഞ്ഞൂസ് (Kunjuss) said...

വളരെ നല്ല എഴുത്ത്...
അത് പ്രണയ നിരാസമായിരുന്നോ അതോ വാക്കുകളിലൂടെ പ്രണയത്തെ ഒളിപ്പിക്കാനുള്ള ശ്രമമോ...? എന്നീടു ആ കത്ത് പ്രയോജനം ചെയ്തോ...?

Sreejith Sarangi said...

വെറുക്കുന്നുവെന്ന് പറയുമ്പോഴും, ഉള്ളിന്റെ ഉള്ളില്‍, തന്നെ സ്‌നേഹിക്കണമെന്ന് ആഗ്രഹിച്ചിരുന്നപോലെ തോന്നുന്നു ഈ കത്ത് വായിക്കുമ്പോള്‍.. ഇത് വായിച്ച ആളും അത്തരത്തില്‍ തന്നെയായിരിക്കണം ചിന്തിച്ചിട്ടുണ്ടാവുക. അടിക്കുന്നത് ഒരിക്കലും വേദനിക്കാതെയാവണം എന്ന ചിന്ത തന്നെ നല്ല ഒരു മനസ്സിന്റെ തെളിവാണ്.

ആളവന്‍താന്‍ said...

ആ പയ്യന്‍സ് ഓടിയ വഴിയില്‍ പുല്ല് ഇനി വേണ്ടി വരും കുരുക്കാന്‍....!
ഈ എഴുത്ത് ഒരു സാധാരണ കത്തിനു ചേരുന്നില്ല; തീരുമാനം അയാളെ അറിയിക്കുന്നതിനും അപ്പുറം തനിക്ക് ഇങ്ങനെ ഒക്കെ എഴുതാന്‍ കഴിയും എന്ന് കാണിക്കുന്ന പോലെ തോന്നി. എന്നിരുന്നാലും ഭാഷ ഒരുപടിഷ്ട്ടമായി. അത് സമ്മതിക്കാതെ തരമില്ല.

SirCute said...

സംഭവം എനിക്ക് ഇഷ്ടപ്പെട്ടെങ്ങിലും ഇത് സത്യമെങ്ങില്‍ ആ പയ്യനോട് അഞ്ചു ചെയ്തത് ശെരിയായില്ല എന്ന് പറയാതെ വയ്യ. സാഹിത്യത്തില്‍ അത്ര കണ്ടു പാരിഞ്ഞ്ഞാനം ഇല്ലാത്ത ഒരുവനായിരുന്നു സെബി എങ്കില്‍, പ്രണയം നിരസിച്ചത്‌ വായിച്ചറിയുവാനുള്ള ഭാഗ്യം പോലും ആ പാവത്തിന് ഉണ്ടായില്ല." സ്വന്തം ആക്കണമെന്ന് കരുതിയ പെണ്ണ് എഴുതുന്ന കത്ത് പോലും മനസ്സിലാക്കുവാനുള്ള വിവരം ഇല്ലാത്തവന്‍ ആണല്ലോ ഈശ്വരാ ഞാന്‍" എന്ന് ആ പാവം കരുതിയിട്ടുണ്ടാവനാം. കഷ്ടം തന്നെ.

മുജീബ് ശൂരനാട് said...

പ്രണയത്തിണ്റ്റെ നാലതിരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതിരിക്കട്ടെ. (ഉവ്വെടോ, ഒരല്‍പം അസൂയ ഉണ്ടെന്നു തന്നേ കരുതിക്കോളൂ)

മഹേഷ്‌ വിജയന്‍ said...

ഇന്ന് വരെ എഴുതിയ എല്ലാ എഴുത്തിന്റെയും മാസ്റ്റര്‍ കോപ്പി എടുത്തു ഭദ്രമായി വെച്ചിട്ടുണ്ടല്ലോ അല്ലെ? ഭാവിയില്‍ കൊച്ചുമക്കളെ വായിച്ചു കേള്‍പ്പിച്ചു സ്വയം നെടുവീര്‍പ്പെടാം...:-)

safeer mohammad vallakkadavo. said...

എന്റമോ അറിയാതെ വന്നു വായിച്ചുപൊയതാണേ .ഞാന്‍ ഈ ജില്ല വിട്ടു

rohit c raju said...

എന്റെ സുഹൃത്തേ സമ്മതിച്ചിരിക്കുന്നു ...എങ്കിലും നീ ഇനി ഈ ക്രൂരത ആരോടും കാട്ടല്ലേ ..!! അവന്‍ ഇനി ജീവിതത്തില്‍ ആരോടും ഇഷ്ടമാണ് എന്ന്നു പറയില്ല

Rocker said...

എന്ത് പറയാനാ ഇത് വായിച്ച ചെക്കന്റെ വിധി

ഋതുസഞ്ജന said...

സത്യായിട്ടും ഞാൻ എന്റെ മനസ്സിലുള്ളത് തുറന്നെഴുതിയതാ:(:(:( പാവം ഞാൻ...........

ഒറ്റപ്പെട്ടവന്‍ said...

കഥകള്‍ മുഴുമിക്കാതെ നമ്മള്‍ അകലുമ്പോള്‍, കരയുന്ന കണ്ണിന്റെ കണ്ണീരില്‍ മുങ്ങി എന്റെ മനസ്സ് പിടയുന്നത് നീ കാണുന്നില്ലേ? നീ നിന്നിലേക്ക് അകന്നു നിന്നപ്പോള്‍ ഞാനറിയാതെപോയത് എന്റെ മനസ്സിലെ നിന്നോടുള്ള സ്നേഹമായിരുന്നു....
മറന്നതൊക്കെയും ഇനിയും ഓര്‍മിചെടുക്കാന്‍ നിമ്ഷങ്ങളാകുന്ന സമയത്തെ കൂടെ എന്റെയുള്ളിലെ നിന്നോടുള്ള സ്നേഹം എന്നെ അനുവദിക്കുന്നില്ല. വാക്കുകളില്‍ നീ തീര്‍ക്കുന്ന ഈ മായ കാഴ്ചയില്‍ മേഘങ്ങള്‍ തട്ടി തടഞ്ഞു വീഴുന്നതിനു എത്രയോ മുന്‍പേ ഞാന്‍ നിന്നെ സ്നേഹ്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു.. ഞാന്‍ സൂക്ഷിച്ച നിന്റെ സ്നേഹവും, നിന്റെ ചിരികളും മാത്രമാണ് ഇന്നെന്റെ മനസ്സില്‍... നമ്മുടെ ഇടയില്‍ പകല്‍ പോലെ നിഴലിച്ചിരുന്ന നമ്മുടെ മൌനത്തിനും പോലും എന്ത് ഭംഗി ആയിരുന്നു.. ഞാനും നീയും നമ്മുടെ ഇടയില്‍ ഇരമ്പുന്ന സ്നേഹകടലില്‍ ഒറ്റപെട്ടു പോയതാണോ അതോ നമ്മളായി നമ്മെ ഒറ്റപെടുതിയതോ? ജീവിതത്തില്‍ തെറ്റും ശരിയും അണിയിച്ചൊരുക്കി ദൈവം സമൂഹത്തെ സൃഷ്ടിച്ചു നമ്മെ അകറ്റുന്നു, അകറ്റാന്‍ ശ്രമിക്കുന്നു. നമ്മള്‍ തമ്മില്‍ സ്നേഹിച്ചതാണോ നമ്മടെ തെറ്റ്? ഇപ്പൊ സ്നേഹസൌഹൃദം പോലും, ബന്ധങ്ങളെ വളച്ചൊടിക്കാന്‍ മനസ്സിന്റെ നിറമറ്റ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ നീ കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്...

പടാര്‍ബ്ലോഗ്‌, റിജോ said...

ഇത് കലക്കി. പതിനാറാം വയസിലേ ഇയാൾ സാഹിത്യത്തിൽ ഒരു ഫീമെയിൽ 'ആനന്ദ്" ആയിരുന്നു അല്ലെ...  ആനന്ദിന്റെ പുസ്തകങ്ങളും ഇങ്ങനാ.. മനസിലാകനമെങ്കിൽ പലയാവർത്തി വായിക്കണം...
സംഭവം നന്നായിട്ടുണ്ട്!

Anonymous said...

buy facebook fans cheap
buy facebook likes
buy facebook likes cheap

buy facebook fans cheap buy facebook fans cheap
buy facebook likes cheap buy guaranteed facebook fans
_________________
buy targeted facebook likes [url=http://www.digg-auto-insurance.info/story.php?id=16336#comments]buy facebook page likes[/url] facebook likes buy buy facebook likes cheap

Unknown said...

ayyo...enikku vattaaaye.... ente sebi...ninakkum vattaayi kaananamallo...

MOIDEEN ANGADIMUGAR said...

അന്നു ഈ കത്തെഴുതിയത് പതിനാറു വയസ്സിൽ തന്നെയാണോ..?

nisar said...

gooooooooooooooooooooooooooooooooooooooooood

Sulfikar Manalvayal said...

പാവം ആണുങ്ങളെ ഇങ്ങിനെ കണ്ഫ്യുസ് ചെയ്തു കൊല്ലരുതായിരുന്നു.
അങ്ങിനെ നഷ്ട സ്വപ്നങ്ങളും പേറി, മോഹ തീരത്തില്‍ കാത്തിരിക്കുന്ന നിരാശ കാമുകരിലേക്ക് ഒരാളെ കൂടെ സംഭാവാന്‍ ചെയ്തു എന്നോര്‍ത്ത് അഭിമാനിക്കാം.
വാചകങ്ങളുടെ കസര്‍ത്ത് ഗംഭീരം.

Shinoj said...

hehe.. അവന്‍ എന്നിട്ട് ഈ കത്ത് വായിച്ചപ്പോഴുള്ള reaction എന്തായിരുന്നു ?! പാവം ചെക്കന്‍ !

uNdaMPoRii said...

ഇതിപ്പൊ സ്വതവേ പെണ്ണുങ്ങൾ ചെയ്യുന്ന കാര്യം തന്നെ. ഒരു പ്രണയത്തിന്റെ എല്ലാ സുഖാനുഭൂതികളും അനുഭവിച്ച് കൊണ്ടിരിക്കേ.. പ്രണയമാണ് എന്ന് പറയുമ്പം ദേ കെടക്കണ് എന്താണ്ട് വട! കിങ്ങിണി അതിത്തിരി വിജ്രിംബിപ്പിച്ചു എന്ന് മാത്രം! കുറേ ആഴങ്ങളിൽ ഒരാളെ അറിഞ്ഞ് കഴിയുമ്പോൾ കുറച്ച് നാളത്തെ സഹയാത്ര കൊണ്ട് കുറേ ദൂരം പിന്നോട്ടും ഒപ്പവും സഞ്ചരിച്ച് കഴിയുമ്പോൾ അയാൾക്ക് എന്നും ഒരു സഹയാത്രികനാവണം എന്ന് തോന്നുന്നത് നല്ല ഹ്രിദയത്തിന്റെ ലക്ഷണം ആണ്. പക്ഷേ വികാരങ്ങളുടെ കാറ്റിൽ കരിയില പോലെ പറക്കുന്ന സ്ത്രീമനസ്സുകൾക്ക് അത് വെറും കാറ്റിൽ കലർന്ന പൊടി മാത്രം!

ഹെറൂ....(heru) said...

kollam

ഹെറൂ....(heru) said...

കൊള്ളാം!!! പക്ഷെ ഒന്ന് അറിയുന്നത് നന്ന് പയ്യന്‍സ് അത് പോസിറ്റീവ്ആയി തന്നെ എടുത്തു കാണും കാരണം പ്രണയം എന്നും എന്നെന്നും അങ്ങിനെ തന്നെ പോസിറ്റീവ് ആയി നിലനില്‍കും .....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.