Sunday, March 27, 2011

ഓൺലൈൻ പ്രണയം
ഡയറിത്താളുകൾ പുറകോട്ട് മറിച്ച് നോക്കുകയായിരുന്നു രെഹ്ന. നിയാസിനെ താൻ പരിചയപ്പെട്ടതെന്നാണ് എന്നോർത്തെടുക്കാൻ ഒരു ശ്രമം... 
ഇല്ല, ഡയറിയിൽ അതിനെക്കുറിച്ചൊന്നും താൻ എഴുതിയിട്ടില്ല.
ചെറിയൊരു നിരാശ...
എന്നാലുമതിൽ അത്ഭുതപ്പെടാനൊന്നുമില്ല ആരായിരുന്നു തനിക്ക് നിയാസ്?
ഫെയ്സ്ബുക്കിലെ അയ്യായിരം സൗഹൃദങ്ങളിലൊന്ന്...
ചാറ്റ് ബോക്സിൽ ദിവസവും വന്ന് കളി പറഞ്ഞ് പോയിരുന്നവരിൽ ഒരുവൻ...
ആ ഫ്രെണ്ട്ഷിപ്പ് ഇങ്ങിനെയൊക്കെ ആയിത്തീരും എന്നു അന്നാരോർത്തു!
പണ്ടെവിടെയോ വായിച്ചിട്ടുണ്ട് മൂകമായ പ്രണയമാണ് ഏറ്റവും അപകടകാരി എന്ന്. അതു ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു മൗനത്തിന്റെ കൂട്ടിൽ കിടന്നു വലുതായി അത് പതുക്കെ നമ്മെ കീഴടക്കാൻ ശക്തി നേടും...
ആദ്യം മനസ്സിനെ...
പിന്നെ ഹൃദയത്തെ...
പിന്നെപ്പിന്നെ...
നമ്മളെ തന്നെ...
ഫെയ്സ്ബുക്ക് നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീർത്തത് നിയാസാണ്. തന്റെ ഏകാന്തതയെ മെസ്സേജുകൾ കൊണ്ട് നിറച്ചും ചാറ്റ് ബോക്സിൽ സജീവ സാന്നിദ്ധ്യമറിയിച്ചും അവൻ നിറഞ്ഞു നിന്നു. അവൻ അറിയാതെ തന്നെ താനവനെ പ്രണയിച്ചു തുടങ്ങിയ നാളുകളിലാണ് ആ മെസ്സേജു വന്നത്
"വർഷാ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. G-Talkൽ ഞാൻ Request അയച്ചിട്ടുണ്ട്, Please Add Me"
ഫെയ്സ്ബുക്കിൽ രെഹ്ന 'വർഷ'യാണ്. വെറുതെ നേരമ്പോക്കിനു വേണ്ടി ഉണ്ടാക്കിയ ഒരു  പ്രൊഫൈൽ പേജാണ്. സ്വന്തം ഐഡന്റിറ്റിയും മറ്റും മറച്ചു വെച്ച് സൗഹൃദത്തിന്റെ പുതിയ തലങ്ങൾ തേടുമ്പോൾ നിഗൂഢമായ ഒരാനന്ദം അവൾ അനുഭവിച്ചറിയാറുണ്ടായിരുന്നു.
നിയാസ്സിനെ ഓർക്കുമ്പോൾ ചിലപ്പോഴൊക്കെ അവൾക്ക് ചിരി വരാറുണ്ട്. പാവം നിയാസ്! താനൊരു ഹിന്ദു പെൺകുട്ടിയാണ് എന്നാണ് അവന്റെ വിചാരം..
സ്വന്തം മതം വിട്ട് വേറൊരു മതത്തേയോ, ചുറ്റുപാടുകളേയോ ഉൾക്കൊള്ളാൻ പോയിട്ട് അതൊന്നും ആലോചിക്കാൻ പോലും കഴിയാത്ത താൻ എത്ര ഭംഗിയായാണ് നിയാസിനു മുന്നിൽ ഒരു അന്യമതസ്ഥയുടെ റോൾ അഭിനയിച്ചു ഫലിപ്പിക്കുന്നത്, എന്നോർക്കുമ്പോൾ രെഹ്നക്ക് ചിരി വരാതിരിക്കുമോ? അത്ഭുതം അടക്കാനാകുമോ? 
നിയാസിനാകട്ടെ, 'വർഷ'യെ ജീവനുമാണ്. വർഷയോടുള്ള താല്പര്യം കാരണം അവൻ ഹൈന്ദവ മതത്തെ പോലും സ്നേഹിച്ചു തുടങ്ങിയോ എന്നവൾക്ക് തോന്നിപ്പോയിട്ടുണ്ട്. ഹിന്ദു മതത്തേയും അതിന്റെ കാഴ്ചപ്പാടുകളേയും കുറിച്ചൊക്കെ എത്ര തവണ അവൻ ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടെന്നോ..! പലപ്പോഴും അവന്റെ സംശയങ്ങൾ തീർത്തുകൊടുക്കാൻ രെഹ്നക്ക് ഉറ്റ സുഹൃത്തായ ശ്രീവിദ്യയെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ശ്രീവിദ്യയിൽനിന്നും ലഭിക്കുന്ന അറിവുകൾ നൽകി നിയാസിന്റെ ജിജ്ഞാസക്ക് താൽക്കാലിക ശമനം നൽകും. അല്ലാതെ രെഹ്നക്ക് എന്തറിയുന്നു ഹിന്ദുമതത്തെക്കുറിച്ച്! സ്വന്തം മതം ഒഴിച്ചുള്ള എല്ലാ ,മതങ്ങളോടും അവൾക്ക് ഒരു പുച്ഛമാണ്. ഒരു മുസ്ലീമായി ജനിക്കാൻ കഴിഞ്ഞതിൽ അവളെന്നും അഭിമാനിച്ചിരുന്നു.
മുസ്ലീം മതത്തെപ്പറ്റി താൻ കൂടെക്കൂടെ തിരക്കുന്നത് നിയാസിനോടുള്ള താല്പര്യം കൊണ്ടാണെന്നാണ് അവൻ ധരിച്ചു വെച്ചിരിക്കുന്നത്. അതോർത്തപ്പോൾ രെഹ്നക്ക് മനസ്സിൽ വീണ്ടും ചിരി പൊട്ടി.. എന്നാലും നിയാസ് ഒരു പാവമാണ്.
"രണ്ടുപേരും രണ്ടു മതമല്ലേ.. ഇതൊക്കെ നടക്കുമോ വർഷാ?"
സങ്കടം നിറഞ്ഞ അവന്റെ ചോദ്യം കേൾക്കുമ്പോൾ അറിയാതെ ഒരു നോവ് മനസ്സിൽ നിറയുന്നത് രെഹ്ന അറിയാറുണ്ട്. അവന്റെ ആത്മാർത്ഥത കാണുമ്പോൾ,ഓരോ തവണയും ആ രഹസ്യമങ്ങ് വെളിപ്പെടുത്തിയാലോ എന്നവൾ ആലോചിക്കും- താൻ വർഷയല്ല, രെഹ്നയാണ് എന്ന കാര്യം. ഓരോ തവണയും അവൾ തന്നെ തിരുത്തും വേണ്ടാ, നേരിൽകാണുമ്പോഴേ താനത് പറയൂ. . ഇതറിയുമ്പോൾ നിയാസിനുണ്ടാകുന്ന ആഹ്ലാദം, തനിക്കത് നേരിട്ട് കാണണം... 
എന്നാലുമവൾ വാക്കുകളിലൂടെ നിയാസിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും.
"ധൈര്യമായിരിക്കെടാ... നമ്മൾ ഈ വിചാരിക്കുന്നത്ര പ്രശ്നമൊന്നും ഉണ്ടാകില്ല. എനിക്കുറപ്പാണ്"
കാര്യങ്ങൾ ഒന്നുമറിയില്ലെങ്കിലും നിയാസും അപ്പോൾ പറയും "ശരിയാണ്.. ഇതൊക്കെ നമ്മൾ ആലോചിച്ചുണ്ടാക്കുന്ന ടെൻഷനാണ്. എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും. ഇനി എന്ത് വന്നാലും ഞാൻ നിന്റെ കൂടെത്തന്നെയുണ്ടാകും, എന്നും നീ എന്റെ കൂടെ നിൽക്കില്ലേ വർഷാ? "
ഓ പിന്നേ.... എന്തുണ്ടാകാനാണ് എന്ന് മനസ്സിലോർത്തുകൊണ്ട് രെഹ്ന അപ്പോൾ പറയും "തീർച്ചയായും നിയാസ്"
ഒരുപാട് തവണ പരസ്പരമാവർത്തിച്ച സംസാരങ്ങളാണിവ. എന്നാലും ഇപ്പോൾ ചെറിയൊരു ടെൻഷൻ ഇല്ലാതില്ല. നാളെയാണ് നിയാസിനെ കണ്ടുമുട്ടാൻ പോകുന്നത്, ബീച്ചിൽ വെച്ച്. ഇത്രകാലം ഇതു പറയാതെ തീ തീറ്റിയതിനു അവൻ തന്നെ വഴക്കു പറയുമോ എന്തോ. എന്നാലും അവനൊരുപാട് സന്തോഷമാകും അതുറപ്പാ. 
അയ്യോ സമയം പോയതറിഞ്ഞില്ല...
അവൾ ഡയറിയടച്ച് വെച്ച് എഴുന്നേറ്റു.നിസ്കാരത്തിനുള്ള സമയമായിരിക്കുന്നു.നിസ്കാരത്തിന്റെ സമയം അവൾ ഒരിക്കലും തെറ്റിക്കാറില്ല.
"റബ്ബേ... എല്ലാം നേരേയാവണേ" 
പ്രാർത്ഥിച്ച് അവൾ ഉറങ്ങാൻ കിടന്നു.


ഉച്ചസമയമായതിനാൽ ബീച്ച് വിജനമായിരുന്നു. അവൾ നടന്നടുക്കുന്നത് വളരെ ദൂരെ നിന്നേ പ്രജ്വൽ കണ്ടിരുന്നു. പക്ഷേ ഇത്..! അടുത്തെത്തിയ പെൺകുട്ടിയുടെ മുഖത്തും ഒരു അവിശ്വസനീയ ഭാവം. കടൽക്കാറ്റിൽ രെഹ്നയുടെ തട്ടം തലയിൽ നിന്ന് ചുമലിലേക്ക് ഊർന്ന് വീണു, അത് വക വെക്കാതെ രെഹ്ന അവനോട് ചോദിച്ചു
"നിയാസ്?!"
"അതേ, പക്ഷെ വർഷാ?"
"പിന്നീ ചന്ദനക്കുറി? ഓ നിയാസ് നീയെന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടി ഇത്രയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല"
പ്രജ്വലും ഒന്നു ചിരിച്ചു
"അതു തന്നെയാണു വർഷാ എനിക്ക് നിന്നോടും പറയാനുള്ളത്.നീയിങ്ങനെ ഈ രൂപത്തിൽ വരേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.എന്നോട് ക്ഷമിക്കണം ഞാൻ ഒരു സത്യം മറച്ച് വെച്ചു. പ്രജ്വൽ എന്നാണ് എന്റെ പേര്.നിയാസ് എന്ന എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഫേക്ക് ആണ്. ഇക്കാര്യം നിന്നോട് നേരിട്ട് പറയണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് ഞാൻ വന്നത്. എന്താ സന്തോഷമായില്ലേ?"
ഭൂമി പിളർന്നു താൻ താഴേക്ക് പോയെങ്കിലെന്ന് രെഹ്ന ആഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അവ. നിറഞ്ഞ് വരുന്ന കണ്ണുകൾ അവനിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.
"ഞാൻ വർഷയല്ല രെഹ്നയാണ്. എന്നോട് ക്ഷമിക്കൂ. എന്റെ പ്രൊഫൈലും ഫേക്ക് ആയിരുന്നു."
കേട്ടത് വിശ്വസിക്കാനാവാതെ പ്രജ്വൽ തരിച്ചു നിന്നു പോയി. എങ്കിലും അവൻ ചിരിക്കാൻ ശ്രമിച്ചു.
സാരമില്ല രെഹ്ന. എന്തു വന്നാലും കൂടെ ഉണ്ടാകുമെന്ന് നാം പരസ്പരം സത്യം ചെയ്തതല്ലേ. ഇന്നലെ വരെ ഒരേ മതക്കാരാണെന്ന് ഉള്ളിൽ വിശ്വസിച്ചു നമ്മൾ, പുറമേ വേറൊന്നാണ് പറഞ്ഞിരുന്നതെങ്കിലും. എന്നാൽ ഇപ്പോൾ മുതൽ പരസ്പരം അറിഞ്ഞു തന്നെ നമ്മൾ സ്നേഹിക്കാൻ തുടങ്ങുന്നു. എന്താ?"
നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു കൊണ്ട് രെഹ്ന തലയാട്ടി 
"ശരി പ്രജ്വൽ"
പിന്നെയും അവർ എന്തൊക്കെയോ  സംസാരിച്ചു. പക്ഷേ അവൻ ചോദിച്ചതിനൊന്നുമായിരുന്നില്ല അവൾ മറുപടി പറഞ്ഞിരുന്നത്. അവനാകട്ടെ അവൾ പറഞ്ഞിരുന്നതൊന്നും കേൾക്കുന്നുമുണ്ടായിരുന്നില്ല. അവസാനം പറഞ്ഞതു മാത്രം അവർക്ക് ഓർമ്മയുണ്ട്. എന്നാൽ ആരാണത് പറഞ്ഞത് എന്ന് ഇരുവരും ഓർക്കുന്നുമില്ല.
"എന്നാലിനി ഫെയ്സ്ബുക്കിൽ കാണാം, നമ്മുടെ സ്ഥിരം സമയത്ത് തന്നെ, ഒൻപത് മണിക്ക്"
അങ്ങിനെ ആകാം എന്ന് സമ്മതിച്ച് അവർ എതിർ ദിശകളിലേക്ക് നടന്നകന്നു.


തലയിണയിൽ മുഖം ചേർത്ത് വെച്ച് രെഹ്ന കരയുകയായിരുന്നു.പ്രജ്വലിനെ കണ്ട് തിരിച്ചു വന്നത് മുതൽ ഇതേ കിടപ്പാണ്. ഇപ്പോൾ സമയം ഒൻപത് മണിയാകാൻ പത്ത് മിനിട്ടുകൾ മാത്രം ബാക്കി. 
സമയം അടുത്തിരിക്കുന്നു. 
നിറമിഴികൾ തുടക്കാതെ തന്നെ അവൾ ലാപ്റ്റോപ്പ് എടുത്തു നിവർത്തി. ഫെയ്സ്ബുക്ക് പേജിൽ Delete Profile എന്ന Option-നുവേണ്ടി പരതുമ്പോൾ അവളുടെ മനസ്സിൽ ചാഞ്ചല്ല്യമേതുമില്ലായിരുന്നു. എന്നാൽ അവസാനമായി 'നിയാസി'നു Good Bye പറഞ്ഞ്കൊണ്ട് ഒരു Message അയക്കണമെന്ന് അവൾക്കെന്തുകൊണ്ടോ തോന്നി.അതിനു വേണ്ടി അവൻ തലേ ദിവസം അയച്ചിരുന്ന മെസ്സേജിൽ ക്ലിക്ക് ചെയ്ത് അവന്റെ പേജിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സ്ക്രീനിൽ ഇങ്ങിനെ തെളിഞ്ഞു. 
"This Profile Has Been Deleted"

92 comments:

കണ്ണന്‍ | Kannan said...
This comment has been removed by the author.
Jidhu Jose said...

twist എനിക്കിഷ്ട്ടായി

- സോണി - said...

ഇന്ന് കാലം കൂടുതല്‍ ആധുനികമാണെന്നു പറഞ്ഞിട്ട് കാര്യമില്ല, ഇന്നത്തെ സമൂഹം ഇതിനൊക്കെ പഴയതിലും പ്രാധാന്യം കൊടുക്കുന്നു. ഇന്നത്തെ കുട്ടികളും കുറെയൊക്കെ അങ്ങനെ തന്നെ. ജീവിതത്തോട് അടുക്കുമ്പോള്‍ എപ്പോഴും സെക്യൂരിറ്റി ആണ് അവരും നോക്കുന്നത്. പ്രണയത്തിനു വേണ്ടി ജീവിതം ഹോമിക്കുന്നവരുടെ യുഗം കഴിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാം മറച്ചുവച്ചു പ്രണയിക്കാന്‍ പറ്റിയ ഇടങ്ങള്‍ കൂടുകയും ചെയ്യുന്നു.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായിട്ടുണ്ട് ............

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായിട്ടുണ്ട് ............

kaviurava said...

നല്ലകഥ , " ഈ കഥ"പ്രണയ കവാടം തുറന്നിട്ട് മുഖ പുസ്തകത്തിലൂടെ സഞ്ചരിക്കുന്ന
ആണ് കുട്ടികള്‍ക്കും,പെണ് കുട്ടികള്‍ക്കും ഒരു പാഠ മായിരിക്കട്ടെ അഭിനന്ദനങള്‍.

kaviurava said...

നല്ലകഥ , " ഈ കഥ"പ്രണയ കവാടം തുറന്നിട്ട് മുഖ പുസ്തകത്തിലൂടെ സഞ്ചരിക്കുന്ന
ആണ് കുട്ടികള്‍ക്കും,പെണ് കുട്ടികള്‍ക്കും ഒരു പാഠ മായിരിക്കട്ടെ അഭിനന്ദനങള്‍.

കുഞ്ഞൂസ് (Kunjuss) said...

നല്ല കഥന രീതി ...പ്രണയിക്കുമ്പോഴും ജാതി, പണം , സ്റ്റാറ്റസ് ഒക്കെ നോക്കി തന്നെ പ്രണയിക്കുവാന്‍ ഇന്നത്തെ തലമുറ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

Sandeep.A.K said...

i like the climax..simply superb.. :)

ശ്രീദേവി said...

ഓണ്‍ലൈന്‍ സൌഹൃദങ്ങളില്‍ പ്രണയങ്ങളില്‍ സ്വാഭാവികമായി നടക്കുന്ന ഒന്ന്.ജീവിതത്തില്‍ അപ്രത്യക്ഷമാകാന്‍ കഴിയില്ലല്ലോ.ഓണ്‍ലൈനില്‍ ആകുമ്പോള്‍ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു പുതിയത് തുടങ്ങാം

ഡി.പി.കെ said...

nalla kadhana reethi , climax super aanu chechi .

ശ്രീ said...

തുടക്കത്തിലേ ഊഹിച്ചു.

പ്രണയം വിട്ടുപിടിയ്ക്കാറായില്ലേ? :)

അസീസ്‌ said...

A real online love story.good one.
keep writing.

sheebarnair said...
This comment has been removed by the author.
Rakesh said...

wow... great... kidilan.. loved it :)

sheebarnair said...

"മൂകമായ പ്രണയമാണ് ഏറ്റവും അപകടകാരി എന്ന്. അതു ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു മൗനത്തിന്റെ കൂട്ടിൽ കിടന്നു വലുതായി അത് പതുക്കെ നമ്മെ കീഴടക്കാൻ ശക്തി നേടും...
ആദ്യം മനസ്സിനെ...
പിന്നെ ഹൃദയത്തെ...
പിന്നെപ്പിന്നെ...
നമ്മളെ തന്നെ".
നന്നായിരിക്കുന്നു......നന്മകള്‍.

Anonymous said...

its wonderful story , suprB,,,,

Sarath Menon said...

kollam. nalla kadhayanu. niyas hindu aayirikum ennu nerathe oohikan sadhichu enkilum avasanathe twist oohikan pattiyilla. Good. Keep it up and keep writing more.

anoop said...

ഓണ്‍ലൈന്‍ സൌഹൃദവും പ്രണയവും എല്ലാം
ഒരു വാക്ക് കൊണ്ട് എപ്പോള്‍ വേണമെങ്കിലും
അവസാനിപ്പിക്കാം,
" നീ എന്റെ ആരാണ് ?"

വര്‍ഷങ്ങള്‍ ആയി ഉള്ള ഒരു സൌഹൃദം
ഈ ഒരു വാക്കില്‍ അവസാനിച്ചു

anoop said...

ഓണ്‍ലൈന്‍ സൌഹൃദവും പ്രണയവും എല്ലാം
ഒരു വാക്ക് കൊണ്ട് എപ്പോള്‍ വേണമെങ്കിലും
അവസാനിപ്പിക്കാം,
" നീ എന്റെ ആരാണ് ?"

വര്‍ഷങ്ങള്‍ ആയി ഉള്ള ഒരു സൌഹൃദം
ഈ ഒരു വാക്കില്‍ അവസാനിച്ചു

elayoden said...

പ്രണയ കഥ നന്നായി അവതരിപ്പിച്ചു. നടക്കാന്‍ സാധ്യതയുള്ളത്. കഥ അവസാനിപ്പിച്ച രീതി നന്നായി. ആശംസകള്‍..

എനിക്കുമുണ്ടൊരു അപകടകാരിയായ മൂക പ്രണയം പേടിക്കേണ്ട, അത് അഞ്ജുവിന്റെ പുതിയ ബ്ലോഗ്‌ ഡിസൈന്‍ ചെയ്തതിനോടാ

Sameer Thikkodi said...

a nice story ...I hope it may not happen in real life ....

ameerkhan said...

വളരെ നന്നായിരിക്കുന്നു ഈ പ്രണയ കഥ

MyDreams said...

കഥയുടെ ഗതി സാദാരണ രീതിയില്‍ തന്നെ ......എന്നിരുനാലും കുറച്ചു ആനുകാലികത്തിലെക്ക് വിരല്‍ ചൂണ്ടുന്നു

Hakeem Mons said...

"This Profile Has Been Deleted" : Fake Pranayangal Aranguvaazhum kaalam... NANNAAYI Avatharippichu...
"യഥാര്‍ത്ഥ സ്നേഹത്തിനു മുന്നില്‍ ഒരു CONDITION വന്നു പോയാല്‍ പിന്നെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ ആവില്ല.. അത് പിന്നെ ഒരു Buy & Sale Business മാത്രമാവും..."

ഷാജു അത്താണിക്കല്‍ said...

ഇതാണ് ഇന്ന് സമ്പവിച്ചു കൊണ്ടിരിക്കുനത്
നല്ല വിവരണം അവസാനം വ്യക്തമായും ശ്ക്തമായും നിര്‍ത്തി അത് കഥ മനസ്സില്‍ തങ്ങിനില്‍കാന്‍ സഹായിക്കുന്നു

Anand Palassery Aravindan said...

Nannayittundu.. ttooo... Keep going, All the best wishes..

Krishna said...

എന്താ പറയുക ............................... ഒരുപാട് നന്നായിട്ടുണ്ട്

ഷബീര്‍ (തിരിച്ചിലാന്‍) said...

ഓണ്‍ലൈന്‍ പ്രണയങ്ങളുടെ അവസാനം "This Profile Has Been Deleted" തന്നെയാണ്. നന്നായിട്ടുണ്ട്.. ആശംസകള്‍...

www.myworldofcreations.blogspot.com said...

touching

കുറ്റൂരി said...

സാധാരണ നടക്കാറുള്ളത്, നന്നായി അവതരിപ്പിചു

ഇസ്ഹാഖ് കുന്നക്കാവ്‌ said...

മൂകമായ പ്രണയത്തിന്റെ സമകാലികതയെ സ്പര്‍ശിച്ച വരികള്‍ ..
ആശംസകള്‍ ..

ameerkhan said...

ഓണ്‍ലൈന്‍ പ്രണയത്തിലും സൌഹൃദത്തിലും ഏര്‍പ്പെടുമ്പോള്‍ ചില സുരക്ഷിതത്വം എടുക്കണമെന്ന് മാത്രം. ഒന്നാമതായി സാമൂഹ്യ സൈറ്റുകളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമെന്ന് തോന്നുന്നത് മാത്രം തെരഞ്ഞെടുത്ത് ജോയിന്‍ ചെയ്യുക. നിങ്ങളോട് പെരുമാറുന്നതു പോലെ തന്നെ ഓണ്‍ ലൈന്‍ വഴി എതിരാളിയോടും പെരുമാറുക.

പരിചിതവും സ്വഭാവികവുമായുള്ള ബന്ധങ്ങളില്‍ കാട്ടുന്നതു പോലെ നിങ്ങളുടെ ഗുണങ്ങളും ദൌര്‍ബല്യങ്ങളും നെറ്റിലൂടെ പരിചയപ്പെടുന്ന സുഹൃത്തിനു നല്‍കേണ്ടതില്ല. പുറത്തെ സൌഹൃദം പരിഗണിക്കുന്നതു പോലെ നെറ്റ് സൌഹൃദങ്ങളെ പരിഗണിക്കേണ്ടതില്ല. നിങ്ങളുടെ ആത്‌മാര്‍ത്ഥതയും സ്നേഹവും ദൃശ്യത്തിന് പുറത്തുള്ള സുഹൃത്ത് പരിഗണിക്കുമെന്ന് കരുതണ്ട. നെറ്റില്‍ എത്തുന്ന സഹൃദങ്ങളില്‍ കള്ളത്തരങ്ങളും ഏറുമെന്ന കാര്യം ഓര്‍മ്മിക്കുക.

ഓണ്‍ ലൈന്‍ ഐ ഡിയില്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ പിന്നാലെ പോകാതിരിക്കുക. 60 ശതമാനത്തില്‍ അധികം ആള്‍ക്കാരും നെറ്റില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് മറക്കാതിരിക്കുക. ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ഒരാളുടെ ചിത്രം മുഴുവനായി ലഭിക്കില്ല. ശാരീരിക സാന്നിദ്ധ്യം, സാമൂഹ്യ പശ്ചാത്തലം, ദൈനം ദിന ജീവിതത്തിലെ പരിചയം എന്നിവയ്‌ക്ക് അപ്പുറത്താണ് ഓണ്‍ ലൈന്‍ ബന്ധങ്ങള്‍ എന്ന് തിരിച്ചറിയുക.

ചാറ്റിങ്ങില്‍ ഏര്‍പ്പെടുമ്പോള്‍ വികാരപരമായി പോകാതെ മനസ്സിനെ തടുത്തു നിര്‍ത്തുക. ഓഫ് ലൈനിലെ നിങ്ങളുടെ ബന്ധത്തേക്കാള്‍ സ്വഭാവത്തിലും ഗുണത്തിലും വ്യത്യസ്തമായിരിക്കും ഓണ്‍ലൈന്‍ ബന്ധങ്ങള്‍. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ വംശം, പ്രായം, പുരുഷനോ/സ്ത്രീയോ, വൈകല്യമോ ഒക്കെ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാന്‍ ഇടയുണ്ട്.

ഓണ്‍ലൈനില്‍ നിങ്ങളുടെ എതിരാളി ബുദ്ധിമാനെങ്കില്‍ നീണ്ട സമയം നെറ്റില്‍ ചെലവഴിക്കുന്നതിലൂടെ നിങ്ങളെ നന്നായി മനസ്സിലാക്കിയേക്കാനും തെറ്റായ പാതയിലേക്ക് നയിച്ചേക്കാനും മതി. അവസാനമായി ഒന്ന് കൂടി ഓണ്‍ലൈന്‍ ബന്ധത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഓഫ് ലൈനിലെ നിങ്ങളുടെ സൌഹൃദത്തിനു നേരെ ഒന്നു തിരിഞ്ഞു നോക്കുക തന്നെ വേണം.

butterfly's.. said...

നന്നായിട്ടുണ്ട് ..!

rahna said...

Samakaaleena yaadharthyam.....!!!! athaanu ente abhipraayam. Kinginikkutty nannaayi avatharippichu. Kinginikkuttikku ente Abhinandhanangal........

വര്‍ഷിണി said...

തുടക്കം സധാരണമായി തോന്നി, അവസാനം ഇഷ്ടായി ട്ടൊ..പേജ് സെറ്റിങ്സും ഇഷ്ടായി അഞ്ചൂ,..ആശംസകള്‍.

favaz said...

ya , u r story is interesting, i m happy to know that u became a great blogger. and u have so many followers, let me ask u, where r u

അരുണ്‍ ചുള്ളിക്കല്‍ said...

Good.

ABHI said...

excellent anjoos...വളരെ നന്നായിട്ടുണ്ട്...ക്ലൈമാക്സ്‌ ഞാന്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു എങ്കിലും..ആസ്വദിച്ചു...

Anonymous said...

ബ്ലോഗ്‌ സുന്ദരമാക്കി...ഏറെ ഇഷ്ടപ്പെട്ടു...പിന്നെ കഥ വളരെ നന്നായി...അവസാനം ഒരു നൊമ്പരം ബാക്കിയായി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

പ്രണയം ഓന്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും ഒന്നുതന്നെ.
പരിണയം ഉറപ്പെന്കില്‍ മാത്രം പ്രണയം ആവാം.
എന്നാലും പ്രണയത്തിനു എന്തെല്ലാം സാധ്യതകള്‍!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അയ്യോ
ഈ ബ്ലോഗിനു മഞ്ഞപ്പിത്തം പിടിച്ചേ.............

ചന്തു നായര്‍ said...

അമീർഖാന്റെ അഭിപ്രായത്തിലെ ഗുണപാഠത്തിലൂടെ കഥയിലെത്തുമ്പോൾ,കാലിക പ്രസക്തമാണ് കഥ. ഒരു ഇന്റർനെറ്റ് പ്രണയത്തിന്റെ പുതുമ അവകാശപ്പെടാം..കുഞ്ഞൂസ് പറഞ്ഞപൊലെ പ്രണയിക്കുമ്പോഴും ജാതി, പണം , സ്റ്റാറ്റസ് ഒക്കെ നോക്കി തന്നെ പ്രണയിക്കുവാന്‍ ഇന്നത്തെ തലമുറ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ജാതകപ്പൊരുത്തവും ഇപ്പോൾ നൊക്കുന്നുണ്ട്.പിന്നെ ശരിയായ, ഐഡന്റിറ്റി വെളിപ്പെടുത്താത്ത ബ്ലോഗെഴുത്തുകാർക്കും,മറ്റുള്ളവരെയും അവഗണിക്കുക എന്ന സാരോപദേശം നന്നായി.പ്രണയത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.കാരണം ഞാനിതുവരെ പ്രണയിച്ചിട്ടില്ല.പ്രായം കുന്നോളം ഉയർന്നത് കൊണ്ട് ഇനിയൊരംഗത്തിനില്ല ബാല്ല്യം...എല്ലാ നന്മകളും .

chanthu said...

നന്നായിട്ടുണ്ട്...........

എന്തായാലും കടിച്ചാല്‍ പൊട്ടാതെ സാഹിത്യം ചേര്‍ക്കാത്തത്
ഭാഗ്യം !!

vinu said...

എന്നാലും..... വേണ്ടിയിരുന്നില്ല.. അവരെ ഒന്നിപ്പിക്കാമായിരുന്നു

megha said...

സൂപ്പർ കഥ.. ഒരു സിനിമാറ്റിക്ക് ക്ലൈമാക്സ് ഫീലായി#

nisha said...

വാക്കുകളില്ല അഭിനന്ദിക്കാൻ. വളരെ നന്നായി

arjun said...

നീ പ്രേമിക്കുന്നത് ഇന്റെർനെറ്റിൽ പരിചയപ്പെട്ട ആളെയാണോ> അല്ല,അനുഭവങ്ങളിൽ നിന്നാണു നിന്റെ മഹത്തായ രചനകളുടെ ഉൽഭവം എന്നു ഇടക്കിടെ വിളമ്പാറുണ്ടല്ലോ. ഒന്നു ഞാൻ പറയാം.. നിന്റെ കാര്യം പോക്കാടീ ചേച്ചീ.................................................................................................................

neha said...

കഥ കൊള്ളാം. കിങ്ങിണിക്കുട്ടിക്ക് ഭാവിയുണ്ട്.

Vayady said...

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് തന്നെ പൂര്‍ണമായി സമര്‍പ്പിക്കലാണ് പ്രണയം. ഇതിനെ "പ്രണയം" എന്നല്ല വിളിക്കേണ്ടത്. "ഓണ്‍ലൈന്‍ ഭ്രമം" എന്നാണ്‌.
നന്നായി എഴുതി.

Jefu Jailaf said...

നന്നായിരിക്കുന്നു..

പള്ളിക്കരയില്‍ said...

കഥ നന്നായി പറഞ്ഞു. ഇന്നിന്റെ ചാപല്യങ്ങളുടേ നേർക്ക് ഒരു കണ്ണാടി.

FAIS said...

കുഴപ്പമൊന്നുമില്ല.... കഥയാണോ അതോ ആര്‍ക്കെങ്കിലും സംഭവിച്ചതാണോ...?
അല്ല ഇത്ര നല്ല രീതിയില്‍ അവതരിപ്പിച്ചതുകൊണ്ട് ചോതിച്ചതാണ്...

സിദ്ധീക്ക.. said...

കൊള്ളാം അഞ്ചു .

ഒരില വെറുതെ said...

അനിശ്ചിതത്വങ്ങളുടെ സിംഫണി സത്യത്തില്‍ പ്രണയം

pushpamgad kechery said...

ശരിക്കും അസ്സലായി കിങ്ങിണിക്കുട്ട്യെ ...
കിടിലന്‍ പോസ്റ്റ്‌ !
അഭിനന്ദനങ്ങള്‍ ....

Shukoor said...

തുടക്കത്തിലേ ഊഹിച്ചു. പക്ഷെ കഥ പോയ വഴി വേറെ. വളരെ നന്നായിട്ടുണ്ട്. പ്രണയത്തില്‍ നഷ്ടപ്പെടുന്ന ആത്മാര്‍ഥത എടുത്തു കാട്ടി. ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ പലപ്പോഴും ചതിക്കുഴികളാണെന്നതും ഓര്‍മിപ്പിച്ചു.

sherriff kottarakara said...

തഴക്കം വന്ന കഥയെഴുത്ത്.ആശംസകൾ.

ഹൈന said...

Good Bye

Diya Kannan said...

nice story.. :)

റ്റോംസ്‌ || thattakam .com said...

ഓണ്‍ലൈന്‍ കഥ എനികിഷ്ടായി.

ഉമേഷ്‌ പിലിക്കൊട് said...

ലളിതം ,ആനുകാലികം ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഇവിടെ ഇങ്ങിനെഒക്കെ തന്നെ കാര്യങ്ങള്.
കഥ ഇഷ്ടപ്പെട്ടു.

മഹേഷ്‌ വിജയന്‍ said...

കൊള്ളാം അഞ്ചു പുരോഗമിക്കുന്നുണ്ട്....
പക്ഷെ, വീണ്ടും താഴോട്ടു എടുത്ത് ചാടരുത്...
അവസാനത്തെ രണ്ടു പോസ്റ്റുകളുടെ നിലവാരത്തില്‍ നിന്നും ഒട്ടും കുറയാതെ എഴുത്തുമായി മുന്നോട്ടു പോകുക...
ആശംസകള്‍..

Villagemaan said...

നാടോടിക്കാറ്റില്‍ വിജയന്‍ പറയുന്ന ഡയലോഗ് പറയട്ടെ..

"ഇതെല്ലാവര്‍ക്കും ഒരു പാഠം ആവട്ടെ ! "

നന്നായീട്ടോ..

saleembabu said...

nithya-prasaktham..... keep it...

saleembabu said...

nithya-prasktham.....keep it up....

Rafeeque said...

"പ്രണയം"കഥ ഇഷ്ടപ്പെട്ടു.ആശംസകള്‍

മിര്‍ഷാദ് said...

കിടിലന്‍...........

ARUN ASHOK said...

super katha ...avante peru njan ente kochinidum "prajval"

shee said...

super..,njaanum kanduu ithupole story allenkilum onnu ,athu orkut aanuu,athipol delettayi:),vere thutangikanum......

Salam said...

hmmm, ഇത് നന്നായി ആസ്വദിച്ചു. twist ആണ് കലക്കിയത്. വളരെ ഇഷ്ടമാമായി.

അന്ന്യൻ said...

ഇതിപ്പോൾ പുതുമയുള്ള കാര്യമല്ല അഞ്ജൂ…

സിവില്‍ എഞ്ചിനീയര്‍ said...

ഞാന്‍ ഒരു വലിയ കഥാകാരനല്ല, എങ്കിലും ചേച്ചി നന്നായി കഥകള്‍ ആലോചിക്കുന്ന ഒരാള്‍ ആണ് എന്ന് തോന്നി, പക്ഷെ ........., തീര്‍ച്ചയായും ചേച്ചി എഴുതുമ്പോള്‍ ഒന്നുടി ശ്രദ്ധിക്കണം, പരത്തി എഴുതരുത്, ഇത്തരം നല്ല വിഷയങ്ങള്‍ ഒന്ന് മൂടി എഴുതിയാല്‍ ഒന്ന് കൂടി നന്നയിരികില്ലേ?? അവസാനം കൊണ്ട് വന്ന twistന്റെ ഒരു ത്രില്‍ കഥയില്‍ മുഴുവന്‍ ഉണ്ടാകാന്‍ അത് സഹായിക്കും

Srikumar said...

മൂകമായ പ്രണയങ്ങൾ ഇന്നു വിരളമാണ്. നേരിട്ട് ഇടിച്ചുകയറി നമ്പരിടുക എന്നതാണ് ഇന്നത്തെ രീതി. മാസങ്ങളോളം കണ്ണും കണ്ണും നോക്കിയിരിക്കാനൊന്നും ഇന്നത്ഥെ പിള്ളാരെ കിട്ടില്ല. പിന്നെ ആൾമാറാട്ടം കുറ്റകരമാണ്. അതു സ്നേനഹത്തിന്റെ കാര്യത്തിലാകുംപോൾ ശിക്ഷ കൂടും.

ബെഞ്ചാലി said...

മൂകമായ പ്രണയമാണ് വലിയ അപകടകാരി.
കഥ നന്നായി.

Divya said...

ഇങെനെ എത്രപ്രണയങള്‍ ..,കഥ ഇഷ്ടപ്പെട്ടു...

@അന്ന്യന്‍ :പുതുമ ഇല്ല അല്ലേ,ഇന്നു ഒന്നുപോയാല്‍ വെറെ ഒന്ന് ,അങെനെ അണോ അന്ന്യനും ?

Rahul Alex said...

നന്നായിട്ടുണ്ട് :)
twist എനിക്കിഷ്ട്മായി

nassar said...

മോഹ സ്വപനങ്ങള്‍ കടന്നു പോകുന്ന വിരല്‍ തുമ്പുകളില്‍ തട്ടമിട്ടവളും -പോട്ടുകുത്തിയവളും - വിചാരത്തിന്റെയും - വികാരത്തിന്റെയും വഴിയില്‍ സമസീമാന്ത വശങ്ങളില്‍ തൂങ്ങിക്കിടക്കുന്നവരല്ലോ -----പുഞ്ചിരിക്കുന്ന ചെല്ലക്കിളികളോട് അരുതെന്ന് പറയാന്‍ നല്ല ജന്മതിനവുമോ -----മനസ്സിന്‍റെ മോഹങ്ങള്‍ എവിടെയായാലും പാറി കളിക്കുക തന്നെ ചെയ്യും !!!

Fousia R said...

there it is.
ആരാണാദ്യം അക്കൗണ്‍റ്റ് മായ്ക്കുന്നത് എന്നായിരുന്നത് അറിയാനുണ്ടായിരുന്നത്.
എന്റെ ഫേസ് ബുക്കേ
എന്റെ ഫേകെ ബുക്കേ
എന്നെ പ്രണായാതുരയാക്കുനതെന്തിന്.

Soulath said...

awesome

കിങ്ങിണിക്കുട്ടി said...

വായിച്ചഭിപ്രായം എല്ലാവർക്കും നന്ദി. വീണ്ടും വരുക

musthuഭായ് said...

nicely done kingineeeeeeeee...............

ikru&achu said...

kollam.... onlinelu koode pranayikkumbol sincere aayulla oraale kittukayennathu oru bhaghaym thanneyanu... ethrayo aalukal nammale apttichu kadannu pokunnu.... ee kadhayile pole randu aalukalum pattikkukayanel pinne kuzhappamillallo..........
by,
achu&ikru

Rehna said...

really touching one..

Anonymous said...

itz really fantastic...all d bzt..

Hari said...

കൊള്ളാം......ഇത് എനിക്കിഷ്ടപ്പെട്ടു.....

niyas said...

ഈ കഥയുമായോ ഇതിലെ കഥാപാത്രങ്ങളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് കിങ്ങിന്നിക്കുട്ടിയുടെ സാങ്കല്പ്പികത മാത്രമാണ്. :-)

niyas said...

ഈ കഥയുമായോ ഇതിലെ കഥാപാത്രങ്ങളുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് കിങ്ങിന്നിക്കുട്ടിയുടെ സാങ്കല്പ്പികത മാത്രമാണ്. :-)

അട്ടു said...

"പ്രണയം"കഥ ഇഷ്ടപ്പെട്ടു.ആശംസകള്‍.. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ ..

muhammed shakeer said...

kathayude climax super ayeettund
pinne ethu dhuniyavil sambavichu kondirikkunnathanennu therchayumaanu
ee katha ezhuthiya aalkku engine valla amaliyum pattiyittundoaa?
oru samshayamaanu oaroarutharude anubhavangal aanalloaa pinneedu kadhakalaayi parinamikkunnath athinaal choadhichathaaa

anamika said...

പ്രണയത്തിനു ജാതിയും മതവും ഒന്നും ഇല്ല എന്നല്ലേ പറയാറ്... അപ്പൊ ഈ പ്രണയം തകരാന്‍ ഉള്ളത് തന്നെയായിരുന്നു നേരത്തെ ആയി എന്നെ ഉള്ളു..

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.