Sunday, April 3, 2011

അയനംനിശബ്ദത, ഒരു ഭാഷയാണ്
നെഞ്ചിൽ നെരിപ്പോടെരിയുമ്പോൾ..
ഹൃദയം വിങ്ങുമ്പോൾ….
കണ്ണുനീരിന്റെ ലിപികളാകുന്നു,
മഹാകാവ്യങ്ങൾ…
ജീവിതം മടുത്തു പോയിട്ടവൾ
മേഘങ്ങളോടൊത്ത് യാത്ര തുടങ്ങുന്നു.
അന്ത്യമില്ലാത്ത യാത്രയിൽ
ദുരന്തങ്ങളൊഴുക്കി….
പാപങ്ങളോട് വിട പറയുന്നു…..

ഡിസംബർ,
നിനക്ക് മരണമുണ്ടാകാതിരിക്കട്ടെ
നിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല
പ്രതീക്ഷകളുടെ ഒരു ജനുവരി നിനക്കു മുന്നിലുണ്ട്

നിനക്കൊരായിരം ആശംസകൾ
ഡിസംബറിനു ജനുവരിയോടു പ്രണയമാണ്!

ഒരിക്കലും അവസാനിക്കാത്ത പ്രണയം…
ആ അനശ്വര പ്രേമത്തിനിടയ്ക്ക്,
യുഗങ്ങൾ മാറിമറയുന്നതവരറിയുന്നില്ല…
നിന്റെ പ്രണയത്തോടെനിക്കസൂയയാണ്…
നക്ഷത്രങ്ങളെത്തിപ്പിടിക്കാനാവാത്തതിന്റെ നിരാശയാണ്…..
ദേശാടനപ്പക്ഷികളെ പോലെ
ഒടുങ്ങാത്ത അഭിവാഞ്ജയാണ്…
കാത്തിരിക്കുന്നു ഞാൻ
നിനക്കെന്ന പോലെ..
എന്റേതു മാത്രമായൊരു തോഴനായ്….

മാപ്പ്……………
നെഞ്ചിലെ കനലെടുത്തതിന്…

ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്… 

62 comments:

കണ്ണന്‍ | Kannan said...

((((O))))

കിങ്ങിണിക്കുട്ടി said...

ഡിസംബറിനു കയ്യെത്തുന്ന ദൂരത്താണ് ജനുവരി..കൈനീട്ടുന്തോറും അകന്നകന്നു പോകുന്ന ജനുവരി.. ഡിസംബറിനു ജനുവരിയാകാൻ കഴിയില്ല,ഡിസംബർ തീർന്നാൽ മത്രമേ ജനുവരിയാകൂ.. വളരെ അടുത്താണെന്ന് വിചാരിക്കുമ്പോഴും ഉള്ളിലെ അകലം പലപ്പോഴും നാം അറിയാറില്ല..

കുറ്റൂരി said...

:)??????

Anonymous said...

അഞ്ജു...അവസാനവരികള്‍ ഹൃദയത്തില്‍ ലയിച്ചു..അത്രയ്ക്ക് നന്നായി...ഒരുപാട് ഇഷ്ടപ്പെട്ടു...

Luttaappy / ലുട്ടാപ്പി said...

എവിടെയോ പണ്ട് കണ്ടത് പോലെ.. ഫോര്‍ട്ട്‌കൊച്ചിയില്‍ അല്ലെ??... അതെ.. http://goo.gl/WTrlK

ഷബീര്‍ (തിരിച്ചിലാന്‍) said...

ഡിസംബറിന് ജനുവരിയെ കിട്ടാത്തത് ആഘോഷിക്കുകയാണോ നമ്മള്‍ പുതുവത്സരാഘോഷത്തിലൂടെ ചെയ്യുന്നത്?...

സത്യം പറയാലോ... കവിത എനിക്ക് വല്ല്യ പിടിയില്ല. നിന്റെ കവിതയാണെങ്കില്‍ തീരെ പിടിയില്ല...

ആശംസകള്‍

- സോണി - said...

"നിശബ്ദത, ഒരു ഭാഷയാണ്
നെഞ്ചിൽ നെരിപ്പോടെരിയുമ്പോൾ..."

ഹാവൂ... ചങ്കിടിച്ചുപോയി വായിച്ചപ്പോള്‍.
നന്നായി പറഞ്ഞു, ചിലതൊക്കെ മനസ്സില്‍ എവിടെയോ കൊണ്ടു. ഒരിക്കലും പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ?

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വായിച്ചു.. ആശംസകള്‍.. :)

നിശാസുരഭി said...

നിശബ്ദത, ഭാഷയും
കണ്ണുനീര്‍ എഴുതിത്തുടങ്ങുമ്പഴേ പടര്‍ന്ന് വികലമാകുന്ന ലിപികളും..

:)

കവിതയിലെ ചിലവരികള്‍ ഉള്ളില്‍ തുളച്ച് കയറുന്നു..

(ഓ:ടോ :- കിങ്ങിണിക്കുട്ടിയെ അന്നേ മനസ്സിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വരുന്നു)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

മൌനം മഹാ ശബ്ദമാണ്...
ആശംസകൾ!

KELIKOTTU said...

അഞ്ജു... നന്നായി എഴുതി.

shee said...

സത്യം ..,ഉള്ളിലെ അകലം പലപ്പോഴും നാം അറിയാറില്ല...

Pony Boy said...

ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടീക്കുന്ന ആ‍ൾക്കാർക്കുള്ള ബിംബങ്ങളാണ് ഈ കവിത നിറയെ...റോഡീൽ വീണ് തലപൊട്ടിയ പൂവീന്റെ നൊമ്പരങ്ങൾ കവയിത്രി എത്ര മനോഹരമായാണ് വരച്ച് കാണിച്ചിട്ടുള്ളത്...

moideen angadimugar said...

മാപ്പ്..ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്…

കൊള്ളാം നന്നായിട്ടുണ്ട്.

Sameer Thikkodi said...

കവിത ....

പ്രണയം, സങ്കടം, ദുരന്തം, വേദന, വിരഹം, നിരാശ....... ഇനിയും അത്തരം വാക്കുകൾ കൂട്ടി എഴുതുവാൻ കഴിയുമാറാകട്ടെ...ഓ: ടോ: ഒരു ചേഞ്ച് ആർക്കാ ഇഷ്ടപ്പെടാത്തേ?? പ്ലീസ് .. ഒന്നു മാറ്റിപ്പിടി...

Jefu Jailaf said...

നിശബ്ദത, ഒരു ഭാഷയാണ്... ആശംസകൾ.. നന്നായിരിക്കുന്നു..

മുകിൽ said...

നന്നായിരിക്കുന്നു.

കണ്ണന്‍ | Kannan said...

ഈ കവിത എനിക്കു മനസ്സിലായത് ഇങ്ങിനെയാണ്..
ഒരു ചതിക്കപ്പെട്ട പെൺകുട്ടിയുടെ നൊമ്പരം.
അവളുടെ ആത്മഹത്യാ ഫീലിങ്സ് ആണ് ആദ്യ പാരഗ്രാഫ്
പിന്നെ അവളെ ചതിച്ച് കടന്നു പോയ കാമുകനെ കുറിച്ചുള്ള ചിന്തകൽ..
ഡിസംബറും ജനുവരിയും ഒരുപാടടുത്താണ് എന്നു തോന്നുമെങ്കിലും അവർ തമ്മിൽ ഒരുപാടകൽമുണ്ട്,ഒരു വർഷത്തിന്റെ(മറ്റ് മാസങ്ങൾ പോലെ)...!!!

ഈ കവിതയിലെ പ്രണയിതാക്കളെ ഡിസംബർ എന്നും ജനുവരി എന്നും ആക്കി രെപ്രെസെന്റ് ചെയ്തിരിക്കുന്നത് ഒരു പാട് ഒരു പാട് ഇഷ്ടമായി.. ഇങ്ങിനെ ഒരു ബിംബകല്പന ഞാൻ ആദ്യമായാണ് വായിക്കുന്നത്.. അത് ഒരുപാട് ഇഷ്ടമായി..

പ്രണയത്തിലായിരുന്നപ്പോൾ ശരീരവും മനസ്സും ഒരുപാടടുത്ത പ്രണയിതാക്കൾ,അവരുടെ ചെയ്തികളുടെ പാപം മറ്റേയാളെ വേട്ടയാടരുത് എന്ന പ്രാർത്ഥനയോടെ ഒരാൾ പിൻവാങ്ങുന്നത് വേദനയോടെ മാത്രമേ വായിക്കാൻ കഴിയൂ..

കവിത ഒരുപാട് നന്നായിട്ടുണ്ട്.....

elayoden said...

ഡിസംബറിനു മരണമില്ലാതെ പ്രതീക്ഷകളുടെ ജനുവരി കടന്നു വരട്ടെ.

മാപ്പ്……………
നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്…

മനസ്സില്‍ തറക്കുന്ന നല്ല വരികള്‍. ആശംസകള്‍..

കിങ്ങിണിക്കുട്ടി said...

@കണ്ണന്‍ | Kannan ഞാൻ മനസ്സിൽ കണ്ടതെന്തോ അതു തന്നെയാണ് താങ്കൾ മനസ്സിലാക്കിയെടുത്തിരിക്കുന്നത്. താങ്കൾ നല്ല ഒരു ആസ്വാദകൻ ആണ് എന്നു തെളിയിച്ചിരിക്കുന്നു.വന്നു വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി.

കിങ്ങിണിക്കുട്ടി said...

വന്നു വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും വളരെ നന്ദി.. പോണിബോയ്ക്കു പ്രത്യേകം നന്ദി(ഒരു വല്ലാത്ത നന്ദി):-) പിന്നെ സമീറിക്കാ എന്നോടിത് വേണോ.

SAJID said...

ഡിസംബറിനു ജനുവരിയോടുള്ള സ്നേഹം മരണത്തിനു ജീവിതത്തോടുള്ള സ്നേഹമാണ് .................
പ്രണയം അനുഭവിച്ച് അറിഞ്ഞവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയും ആശംസകള്‍ ........................

Sandeep.A.K said...

adieu december...!!!

ഒരില വെറുതെ said...

ഡിസംബര്‍
വിരല്‍ തൊടാന്‍ കൈനീട്ടുമ്പോഴെല്ലാം
പുതുവര്‍ഷം
കൊത്തിപ്പറക്കുന്നു ജനുവരിയെ..

sheebarnair said...

"നെഞ്ചിലെ കിളികൂട്ടില്‍ ചേക്കേറാന്‍ മടിക്കുന്ന
വന്ധ്യമാം സര്‍ഗാത്മക കിളിയോ പിടക്കുന്നു".....
(ഇതു വായിച്ചിട്ട് എന്തെഴുതും..???)
കണ്ണുനീര്‍ കൊണ്ട് ഒരു തുലാഭാരം അല്ലാതെ..
കയ്യിലില്ലാ..ഇന്നൊന്നും എഴുതുവാന്‍!!!!

Anand Palassery Aravindan said...

Anju kuttieee.. Nalla varikal... vaayikkanum manassilakkanum nalla elluppamaayirunnu..

All the best wishes...

ദിവാരേട്ടn said...

"നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്… "

GREAT!!!

കണ്ണന്‍ | Kannan said...

എന്റെ കമന്റിൽ ഒരു ചെറിയ തിരുത്ത് ഉണ്ട്
<<<<<<<<<<<<<...........ഡിസംബറും ജനുവരിയും ഒരുപാടടുത്താണ് എന്നു തോന്നുമെങ്കിലും അവർ തമ്മിൽ ഒരുപാടകൽമുണ്ട്,ഒരു വർഷത്തിന്റെ(മറ്റ് മാസങ്ങൾ പോലെ)..........>>>>>>>>>>>>>>>>>>
മറ്റ് മാസങ്ങൾ പോലെ എന്നുള്ളത്
[b]മറ്റ് മാസങ്ങൾ പോലെയല്ല[/b] എന്നു വായിക്കുക

പദസ്വനം said...

ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്…

:( Hoooo!!!!!!!!!

Krishna said...

congrats

ബെഞ്ചാലി said...

gr8

dinesh said...

ആദ്യമായിട്ടാണു ബ്ലോഗിൽ. സംഗതി കൊള്ളാം. ഇത്ര നല്ല കവിതകൾ ഒക്കെ ബ്ലോഗിൽ ഉണ്ടോ? കിങ്ങിണിക്കുട്ടി തൂലികാനാമമാണോ? എന്തായാലും നല്ല കവിത

nisha said...

ഭയങ്കരം.................. ഹൃദയത്തിൽ തറക്കുന്നു വാക്കുകൾ

vinu said...

രക്തം വാർന്നൊഴുകുന്ന റോസാപ്പൂ പോലെ തന്നെ കവിതയും.:(

arjun said...

അമ്മോ............................................................................................................................................................................................................................................

ഇതെന്താടീ ഇത്................................... എനിക്ക് തല കറങ്ങുന്നു................................
നീയും നിന്റെ ഒരു കവിതയും....................
ഇതിന്റെ മലയാളം ട്രാൻസിലേഷൻ ഒന്നു തരണേ.........................

neha said...

കൊള്ളാം.:)

neha said...

ഈ കവിതയിലെവിടെയോ ഞാനുമുണ്ട്

vaani said...

ഡിസംബർ,
നിനക്ക് മരണമുണ്ടാകാതിരിക്കട്ടെ
നിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല
പ്രതീക്ഷകളുടെ ഒരു ജനുവരി നിനക്കു മുന്നിലുണ്ട്

chillu said...

ഇതുവായിച്ചപ്പോള്‍ എഴുതിവച്ചത് ഇവിടെ ഇടുന്നു...


"വികാരങ്ങളുടെ കുത്തൊഴുക്കായിരുന്നൂ
നിനക്കെന്നോടെന്നുഞാനിന്നറിയുന്നൂ
നൊമ്പരത്തോടെ വേര്‍പ്പാടിന്റെ വേദന-
യറിയുന്നൂ,മനസ്സുനോവുന്നൂ,ചോരപൊടിയുന്നൂ
മനസ്സിന്റെവിങലുകള്‍ ,വിറയലുകളായ്
വിരലുകളില്‍ പടരുന്നൂ,
ഞാനിന്നറിയുന്നൂ അവന്‍ വലനെയ്യുകയായിരുന്നൂ
ചതിയുടെപശിമയുള്ളസ്വര്‍ണ്ണനൂലിഴകള്‍ കൊണ്ട്..
അവന്‍ ചിരിക്കയായിരുന്നൂ
എന്‍ ജീവിതം പിടഞുതീരുബോള്‍
ഞാന്‍ കേള്‍ക്കുന്നൂമൃതിയുടെ താളത്തില്‍
ചതിയുടെ സംഗീതം
ഇപ്പോഴും മാറാതെ എന്നില്‍ നില്‍ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...
ഇന്നെല്ലാം എന്റെതെറ്റെന്നുസ്വയം ​
അവരോധിക്കുബോഴും
മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഇതു മാത്രം...
നിനക്കുനല്ലതുവരട്ടെയെന്നു
എന്തിനെന്നറിയില്ല,ഇപ്പോഴും നിന്നെഞാന്‍ സ്നേഹിക്കുന്നു..
നെയ് വിളക്കായി തെളിയുന്നു നീ
എന്‍റെ മനസിന്‍റെ ഉമ്മറത്തെന്നുമെന്നും"

saleembabu said...

nannayirikkunnu.....

MyDreams said...

ഡിസംബറിനു ജനുവരിയോടു പ്രണയമാണ്!
ഒരിക്കലും അവസാനിക്കാത്ത പ്രണയം…

Vayady said...

നഷ്ടപ്പെട്ടാലും ശരി പ്രണയിക്കാതിരിക്കരുത് എന്ന് മാധവിക്കുട്ടി..
നന്നായിട്ടുണ്ട് കിങ്ങിണിക്കുട്ടി.

LIBINNATH PANICKER said...

അവന്‍ അവളോട്‌ പറഞ്ഞില്ല..............
അവള്‍ അവനോടു പറഞ്ഞില്ല............
നിശബ്ദതയുടെ കണ്ണുകളില്‍ അവര്‍ പ്രണയിച്ചു..............
മാസങ്ങളും വര്‍ഷങ്ങളും പോയതറിയാതെ................
സ്വപ്‌നങ്ങള്‍ കൂട്ടുകാരായി........സന്തോഷത്തിന്റെ നാളുകള്‍???
വിധിയുടെ..........കാലന്റെ അസൂയയില്‍.....................
ആകാശത്തിലെ താരകങ്ങളായി ...............അവര്‍ അറിഞ്ഞു........പറഞ്ഞു.......
ഞങ്ങള്‍ പ്രണയിക്കുകയായിരുന്നു..............എന്നും.......ഇപ്പോഴും ..............

pushpamgad kechery said...

മാപ്പ്……………
നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്..'
മനസ്സില്‍ തറയുന്ന വരികള്‍ ..
നന്നായി എഴുതി .
അഭിനന്ദനങ്ങള്‍ ....

അനുപമ said...

കവിത ഇഷ്ടപ്പെട്ടു...

അനുപമ said...

നല്ല കവിത..

സിദ്ധീക്ക.. said...

പാപങ്ങളോട് വിട പറയുന്നു…...
അപ്പൊ വീണ്ടും കാണാം...

Rafeeque said...

നന്നായിട്ടുണ്ട് ആശംസകള്‍...........

ശ്രീനാഥന്‍ said...

നല്ല വരികൾ, പ്രണയത്തിന്റെ- പ്രണയ ഭംഗത്തിന്റെ ഭ്രാന്ത് നിറഞ്ഞിരിക്കുന്നു!

arunkump said...

superb one! keep writing!

musthuഭായ് said...

മാപ്പ്……………
നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്,.........
ഈ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു…….മനോഹരമായ കവിത……ആശംസകൾ........

ചെകുത്താന്‍ said...

കൊള്ളാലോ ...

ശ്രീ said...

നല്ല ആശയം, വരികള്‍

santhoo said...

നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…
ഒടുവിൽ…,
ആരെയും കാണിക്കാതെ
നെഞ്ചോടു ചേർത്ത്
മാപ്പു ചോദിക്കേണ്ടി വന്നതിന്…


kollam nalla varikal enikishattai

jayarajmurukkumpuzha said...

valare nannayittundu..... aashamsakal..........

റ്റോംസ് | thattakam.com said...

നെഞ്ചിലെ കനലെടുത്തതിന്…
ചുണ്ടിലെ ചോര കടം ചോദിച്ചതിന്…
നിന്നിലെ മനസ്സറിഞ്ഞതിന്…
കൈകളിലൊതുക്കി പിടിച്ചതിന്…

ദീപുപ്രദീപ്‌ said...

നിശബ്ദത തന്നെയാണ്‌ ഏറ്റവും നല്ല ശബ്ദം.

megha said...

Super lines.. So touching

തെച്ചിക്കോടന്‍ said...

അവസാനത്തെ വരികള്‍ വളരെ നന്നായിരിക്കുന്നു, കവിതയും

കിങ്ങിണിക്കുട്ടി said...

@all, കവിത വായിച്ച് അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി. അവസാന വരികളിൽ എന്റെ കൂടെ കരഞ്ഞവർക്ക് പ്രത്യേക നന്ദി.

മഹേഷ്‌ വിജയന്‍ said...

കിങ്ങിണിക്കുട്ടി said...
@all, കവിത വായിച്ച് അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി. അവസാന വരികളിൽ എന്റെ കൂടെ കരഞ്ഞവർക്ക് പ്രത്യേക നന്ദി.

എന്റെ കരച്ചില്‍ ഞാന്‍ ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്തു വെച്ചിട്ടുണ്ട്. അടുത്ത ബ്ലോഗെഴ്സു മീറ്റില്‍ വെച്ച് കേള്‍പ്പിച്ചു തരാം... അത്രക്കങ്ങു ഒത്തിട്ടില്ല. ഇന്നാള് കാലു മുറിഞ്ഞപ്പോള്‍ കരഞ്ഞതിലും നന്നായിട്ടുണ്ട് എന്നാണു എനിക്ക് തോന്നുനത്.

ഇനി പോസ്റ്റിനെ പറ്റി...
കൊള്ളാം വിത്യസ്തത ഉണ്ട്... പക്ഷെ ഇത്തരം വിത്യസതയെ കുറച്ചു കൂടി ഡവലപ്പ് ചെയ്യേണ്ടതുണ്ട് കേട്ടോ... ആശംസകള്‍...

Anonymous said...

അവസാനത്തെ വരികള്‍ വളരെ നന്നായിരിക്കുന്നു, കവിതയും

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.