Friday, May 13, 2011

കാത്തിരിപ്പ്വിജനമീ നീളുന്ന തെരുവിന്നു നേരേ
വാതിൽ തുറന്നു നീ കാത്തിരിക്കുന്നുവോ
നിനയാതെ കണ്ണുനീർ വിറയാർന്ന നിന്നുടെ
മിഴിയിണയിൽ വിട ചൊല്ലി തേങ്ങുന്നതെന്തേ?

പൂജയ്ക്കു നീ കോർത്ത പൂമാല നീളേ
പൂവിതൾ വാടുന്നു; വർണ്ണങ്ങൾ മായുന്നു
പാതിയൊഴിഞ്ഞൊരീ എണ്ണച്ചിരാതിലെ
ആളിത്തെളിഞ്ഞ വിളക്കണഞ്ഞീടുന്നു

പൂജയ്ക്കെടുക്കാത്ത പൂവു പോൽ നീ നിൽക്കേ
വന്നുവോ നീ കാത്ത വഴിപോക്കനീ വഴി
പുളകത്തിനിതളുകൾ കരളിൽ വിരിഞ്ഞൊരാ
പരിവേഷം ചൂടിയോ വഴിയമ്പലമിന്ന്.....

കിളികൾ ചിലച്ചപ്പോൾ നീ കൺതുറന്നു
കളിയല്ല; അവനെവിടെ, കാണുന്നതില്ല?
ആ വാതിൽ എന്നേക്കുമായടച്ചേക്കു നീ
ആരും വരില്ലിനി ഈ വഴിയിലൂടെ.....

63 comments:

കണ്ണന്‍ | Kannan said...

((((O))))

ഹംസ said...

ആദ്യ കമന്‍റ് ഞാനാണോ.... സാരമില്ല....

കവിത നന്നായിരിക്കുന്നു ട്ടോ ....

തൂവലാൻ said...

thirichu vannathil santhosham...vayichittu abhiprayam parayam pinnedu

Anonymous said...

"ആരും വരില്ലിനി ഈ വഴിയിലൂടെ....."
ആകെ നിരാശയിലാണല്ലോ, എന്ത് പറ്റീ?

ponmalakkaran | പൊന്മളക്കാരന്‍ said...

വരും വരാതിരിക്കില്ല...

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
മഹേഷ്‌ വിജയന്‍ said...
This comment has been removed by the author.
kARNOr(കാര്‍ന്നോര്) said...

എന്തൂട്ട പ്രശ്നം.?. എന്തായാലും സ്ട്രോങ്ങായി നിൽക്കൂന്നേ.. ലോകത്തിലെവിടെയിക്കെയോ നമ്മുടെ നന്മയാഗ്രഹികുന്ന, കുറഞ്ഞപക്ഷം നാശമാഗ്രഹിക്കാത്ത കുറേ സുഹൃത്തുക്കളുണ്ടെന്നോർക്കുന്നത് ഒരു സുഖമല്ലേ?

മഹേഷ്‌ വിജയന്‍ said...

"ആ വാതിൽ എന്നേക്കുമായടച്ചേക്കു നീ
ആരും വരില്ലിനി ഈ വഴിയിലൂടെ....."

എങ്കിലും കാത്തിരിക്കാം പ്രിയ സുഹൃത്തേ...
ജീവിതം എന്നത് തന്നെ ഒരു കാത്തിരിപ്പ്‌ അല്ലേ...? ആര്‍ക്കോ എന്തിനോ വേണ്ടി..
നാമറിയാതെ, എവിടെയെങ്കിലും ഒരാള്‍ നമ്മളെയും കാത്തിരിക്കുണ്ടാകും അല്ലേ..
കാത്തിരിക്കാം അവള്‍ക്കായി...അല്ലെങ്കില്‍ അവനായി..

കവിത ഇഷ്ടപ്പെട്ടു...ഒരുപാടൊരുപാട്.....

SUDHI said...

കൊള്ളാം ....
തിരിച്ചു വരവ് നന്നായി ....

പിന്നേ ആരും വരില്ലെന്നൊക്കെ പറയാതെ ..വരുമെന്നേയ് ..ചുമ്മാ കാത്തിരിക്കടോ ....

ഫോണ്ട് മാറ്റിയാല്‍ നന്നായിരിക്കും ട്ടോ ..

മഹേഷ്‌ വിജയന്‍ said...

"സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്."

Vinnie said...

കാത്തിരിപ്പിനും ഒരു സുഖം ഉണ്ടെടോ,പ്രതീക്ഷ നഷ്ടപ്പെടരുത് എന്ന് മാത്രം..
പൂജക്കെടുക്കാത്ത പൂക്കളെ സ്നേഹിക്കാനും ആളുണ്ടാവും....

ശ്രീനാഥന്‍ said...

എന്താ കുട്ട്യേ, ഒരു നിരാശ? മനസ്സിന്റെ ജാലകങ്ങളും വാതിലുകളും തുറന്നിടുക !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ദുഖാര്‍ദ്രമായ കാത്തിരിപ്പുണ്ട് വരികളില്‍ .നന്നായിരിക്കുന്നു.

Sabshah Kannur said...

താന്‍ എന്തിനാ രിമൂവു ചെയ്തു പൊയതു? കാര്യം രഹസ്യമാനെങ്കില്‍ പരയന്ദ ഇതു നിന്റെ വീട്ടുകാര്‍ പൊലും അരിയാത രഹസ്യമാനെന്നു തൊന്നുന്നു.. എന്തായാലും ദൈവം രക്ഷിക്കട്ടെ.

മുകിൽ said...

വായിച്ചു. കൊള്ളാംട്ടോ. എഴുതി എഴുതി തിരി തെളിയട്ടെ.സ്നേഹാശംസകൾ

ചന്തു നായര്‍ said...

കവിത കൊള്ളാം..പക്ഷേ; ഇനിയും മാറി ചിന്തിച്ചുകൂടെ... പ്രണയവും കാത്തിരിപ്പും അല്ലാതെ എന്തൊക്കെയുണ്ട് വിഷയങ്ങൾ.. നമുക്ക് ചിറ്റും കാണുന്നത്..ശക്തമായി കാണുക.. അവിടെ നമുക്കുള്ള വിഷയങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്.പുൽക്കൊടിത്തുമ്പിലെ നീഹാരമുത്തിനെ, മഞ്ഞുതുള്ളിയല്ലാതെ മാണീക്യകല്ലായി കാണണം,ആകാശത്ത്കാണുന്ന നക്ഷത്രങ്ങളെ രജനിയുടെ കഴുത്തിലണിയുന്ന താരഹാരമായി കാണണം... അവിടെ കവി ജനിക്കുന്നൂ..കൂടുതൽ വായിക്കുക..കൂടുതൽ ചിന്തിക്കുക അപ്പോൾ കിങ്ങിണി മോൾക്ക് നല്ലീരു എഴുത്തുകാരിയാകാൻ പറ്റും.. എഴുതിയത് മോശമെന്നല്ലാ.. ഇനി എഴുതുന്നത് ഇതിലും നല്ലതാകുമെന്ന് ഉറപ്പുണ്ട്,,,എല്ലാ ഭാവുകങ്ങളും

ആളവന്‍താന്‍ said...

കൊള്ളാം.
"വരുവാനില്ലാരുമിന്നൊരുനാളുമീ-
വഴിക്കറിയാമാതെന്നാലുമെന്നും" എന്ന പാട്ട് ഓര്‍ത്തു.
എങ്കിലും, ചന്തു ചേട്ടന്‍ പറഞ്ഞത് വളരെ സീരിയസ് ആയി കാണുക.

ലീല എം ചന്ദ്രന്‍.. said...

ചന്തുനയരെ ഞാനും പിന്താങ്ങുന്നു ...അത്ര നിരാശയൊന്നും ജീവിതത്തില്‍ വേണ്ടെന്നേ....

റാണിപ്രിയ said...

നല്ല കവിത ....
ആശംസകള്‍..

കണ്ണന്‍ | Kannan said...
This comment has been removed by the author.
moideen angadimugar said...

വരികൾ ഏറെ മനോഹരം.

ente lokam said...

എഴുതാന്‍ ഇനിയും ഉണ്ട് ..

ചിന്തിക്കാന്‍ ഇനിയും ഉണ്ട് ..

വായിക്കാന്‍ ഇനിയുമുണ്ട് ..

പ്രതീക്ഷികാനും .

ഞങ്ങളും ....ആശംസകള്‍ ..

നന്നായിട്ടുണ്ട് ...

തൂവലാൻ said...

ബാലാമണിയമ്മ എം.ടി യോട് ചേദിച്ചത് തന്നെ ഞാനും കിങ്ങിണികുട്ടിയോട് ചോദിക്കട്ടെ..ദു:ഖം ജീവിത സത്യങ്ങളിൽ ഒന്നാണ്..പക്ഷെ അതിനെ ഉപാസിക്കേണ്ടതുണ്ടോ?

എന്തായാലും കവിത നന്നായിട്ടുണ്ട്

Thooval.. said...

പാതിയൊഴിഞ്ഞൊരീ എണ്ണച്ചിരാതിലെ
ആളിത്തെളിഞ്ഞ വിളക്കണഞ്ഞീടുന്നു
nannaayirikkunu.

Jenith Kachappilly said...

'കാത്തിരിപ്പ്‌' ചില സമയങ്ങളില്‍ അതൊരു സുഖമാണ്, ചില സമയങ്ങളില്‍ ഒരു നൊമ്പരവും...

ഏതായാലും പുതിയ പോസ്റ്റിനായുള്ള കാത്തിരിപ്പ്‌ വെറുതെയായില്ല...

കവിത നന്നായി :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Jazmikkutty said...

കിങ്ങിണി കുട്ടീ...ലോഹ ചിറകും കൊണ്ടു പറന്നു വരുന്ന സ്വരം കേട്ടിട്ട് പേടിയാവുന്നു ട്ടോ...എന്നാലും വന്നല്ലോ സന്തോഷം...കവിത നന്നായി..കാത്തിരിപ്പിനും സുഖമുണ്ട് ട്ടോ...

Ramesh said...

nice lines.

Manoraj said...

ഇനിയും എഴുതുക..

AFRICAN MALLU said...

:-)

pushpamgad kechery said...

കഷ്ടം !
അവനെവിടെ ?
കവയത്രിയോടൊപ്പം ഇവിടെ ആസ്വാദക ഹൃദയവും തപിക്കുന്നു .
കാത്തിരുപ്പിന്റെ മൌനത്താല്‍ വിരഹവും ഉരുകി നിറയുന്നു.
നല്ല ഫീല്‍ തരുന്നുണ്ട് ഈ കവിത !
ആശംസകള്‍ .....

Rahul said...

complete cliche aanallo mashe..
film song okke akkaan kollam, kurekoode praasam oke sredhichal..
oru kavitha aanu udeshichathenkil,
old wine in new bottle, but the bottle is not bad :)

കുഞ്ഞൂട്ടന്‍|NiKHiL said...

വിജനമീ നീളുന്ന തെരുവിന്നു നേരേ
വാതിൽ തുറന്നു നീ കാത്തിരിക്കുന്നുവോ

ഈ വരികള്‍ അത്ര പോരാന്നാണ് തോന്ന്യേ. വെറ്തെ നന്നായി, ഗംഭീരം ന്ന് പറഞ്ഞുപോണ്ടല്ലോന്നു കര്തി പറഞ്ഞതാ..
പാതിയൊഴിഞ്ഞൊരീ എണ്ണച്ചിരാതിലെ
ആളിത്തെളിഞ്ഞ വിളക്കണഞ്ഞീടുന്നു
-വരികള്‍ കുഴപ്പംല്ല്യാ. ബാക്കിയൊക്കെ സാദാ പോലെത്തന്നെ...

കണ്ണന്‍ | Kannan said...

ഒരു സ്വപ്നമായിരുന്നു അല്ലേ എല്ലാം...
നല്ല കവിത..

DKD said...

kaathirippinu oru artham undaavum anju. ha ha

ajith said...

കിങ്ങിണിക്കുട്ടീ, ഇത് റീ പോസ്റ്റ് ആണോ? മുമ്പ് വായിച്ച പോലൊരു തോന്നല്‍. അതോ ഇതുപോലെ വേറൊരു കവിതയായിരുന്നുവോ?

"ശലഭച്ചിറകുകളെല്ലാം പൊഴിഞ്ഞ ശിശിരത്തിനു ശേഷം ലോഹച്ചിറകുകളുമായി വരിക ശലഭമേ!!!"

ഞാന്‍ said...

ആരും നടക്കാത്ത വഴികളിലൂടെ നടക്കൂ. ആരോ നടന്നുപോയ കാല്‍പ്പാടുകള്‍ കാണാം.ഇനി അവിടെ ആരെയെങ്കിലും നിങ്ങള്‍ കണ്ടാലും അയാള്‍ നിങ്ങളെ കാണുന്നുണ്ടാവില്ല.അങ്ങിനെ നടന്നു ശീലമാകുമ്പോള്‍ നിങ്ങളും മറ്റുള്ളവരെ കാണാത്ത കാലം വരും.നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ മറ്റുള്ളവര്‍ കാണാത്തതാകും.അന്ന് മറ്റുള്ളവര്‍ നിങ്ങളെ കേള്‍ക്കാന്‍ തുടങ്ങും നിങ്ങളിലൂടെ പുതിയ ലോകത്തെ കാണാനും.......
ആശംസകള്‍ ..........

elayoden said...

പ്രതീക്ഷയുടെ തിരിനാളം കെടാതിരിക്കട്ടെ, കൊട്ടിയടക്കപെട്ട വാതിലുകള്‍ മുട്ടി വിളിച്ചു സ്വാന്ത്വനം നല്‍കിയവര്‍ എത്രയോ പേര്‍. പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കട്ടെ.

കവിത നന്നായി, പലരും പറഞ്ഞ പോലെ ലോഹ ചിറകുള്ള ശലഭം ഇടയ്ക്കു പുതിയ വിഷയങ്ങള്‍ കൂടി തേടി പറക്കട്ടെ എന്നാശംസിക്കുന്നു..

ഷമീര്‍ തളിക്കുളം said...

:)

SheebaRamachandran said...

"കൂടെ വന്നാല്‍ കീഴടക്കി തരാന്‍ സാമ്രാജ്യം ഒന്നുമില്ലാന്ന് പറഞ്ഞതാരാണ്?"

എന്നിട്ട് എന്തിന് ആണ് മൂര്‍ച്ചയേറിയ കല്ലും...ചില്ലും...ലോഹവും കാണിച്ച് നിന്നെ സ്നേഹിക്കുന്ന ഹൃദയങ്ങളെ നീ നിഷ്കരുണം മുറിവേല്‍പ്പിക്കുന്നത്‌?

ഹൃദയത്തിന്‍റെ നേര്‍ക്ക്‌ "വാക്കിനെ കടുത്ത വേനലാക്കി നീ എയ്യുന്ന അമ്പുകളെല്ലാം" കൊള്ളുന്നത്‌ നിനക്ക് തന്നെ ആണെന്ന് ഇനിയും മനസിലായില്ലേ?

കഷ്ട്ടം..നിനക്ക് ഇനിയും അറിയില്ലാ അല്ലേ ഇടനെഞ്ചില്‍തുടിക്കുന്നത് ആരാണ്..എന്ന് ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ

ഈ നാലാം പാദങ്ങളിലെല്ലാം കുറെ അക്ഷരങ്ങള്‍ കൂടുതല്‍ എഴുതി വച്ചിരിക്കുന്നത്‌ എന്നെ പോലെ ആരെങ്കിലും ഒന്ന് ഈണം ചെയ്താലോ ന്നു പേടിച്ചാണോ?

നോക്ക്‌ ആളിത്തെളിഞ്ഞ വിളക്കണഞ്ഞു എന്നെഴുതാതെ അണഞ്ഞീടുന്നു

പരിവേഷം ചൂടിയോ വഴിയമ്പലം എന്നു നിര്‍ത്താതെ വഴിയമ്പലമിന്ന്‌

ആരും വരില്ലിനി ഈ വഴിയില്‍ എന്നോ മറ്റൊ എഴുതാതെ വഴിയിലൂടെ

ആദ്യത്തെതിന്റെ ഭയങ്കരനെ തളയ്ക്കാന്‍ സാധിച്ചില്ല

ഇനി അര്‍ത്ഥം ഒക്കെ മാറിപ്പോകും എങ്കില്‍ എന്നെ വിട്ടേരെ ഞാന്‍ ഈ വഴി വന്നിട്ടും ഇല്ല ഒന്നും പറഞ്ഞിട്ടുമില്ല
:)

നേന സിദ്ധീഖ് said...

കവിതയൊക്കെ ഇഷ്ടമായി പക്ഷെ ഞാനിപ്പോള്‍ ആലോചിക്കുന്നത് ഞാന്‍ എന്റെ ബ്ലോഗ്‌ ഇരുമ്പ് ചിറകുള്ള ചിപ്പി എന്നാക്കിയാലോ എന്നാണു ?

അസീസ്‌ said...

കവിത വായിച്ചു. നന്നായിരിക്കുന്നു.
kARNOr(കാര്‍ന്നോര്) പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.....

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

പുതീയ പേര് നന്നായിരിക്കുന്നു.....ഈ ബൂലോകത്ത് നില്‍ക്കാല്‍ ശലഭച്ചിറകള്‍ പോരെന്ന് വന്നിരിക്കുന്നു....!ലോഹച്ചിറകുകള്‍!

കാത്തിരിപ്പില്‍ അറിയാതെ കിടക്കുന്ന ഒന്നുണ്ട്.....പ്രതീക്ഷകള്‍. നല്ലതിനുവേണ്ടി മാത്രമുള്ള പ്രതീക്ഷകള്‍....അതിനു വേണ്ടിമാത്രമെ ആരും കാത്തിരിക്കാറുള്ളൂ.....ആരും കാണാത്ത ഒരു സ്‌നേഹവും ഇതിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്നു.......അഭിനന്ദനങ്ങള്‍...

സ്‌നേഹത്തോടെ
പാമ്പള്ളി
www.pampally.com

Noushad Koodaranhi said...

ആരും വരില്ലിനി ഈ വഴിയിലൂടെ.....
......................................
............................
അത്രയ്ക്ക് ഉറപ്പാണോ ..?

ABDULLA JASIM IBRAHIM said...

വരുവാനില്ലാരുമിങ്ങൊരുന്നാളുമീ വഴിക്കറിയാംഅതിന്നാളുമെന്നും.......

വരുവാനില്ലാരുമീ വിജനമാം എൻവഴിക്കറിയാം അതെന്നാളുമെന്നും......

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

ഇവിടെ എപ്പോഴുമെപ്പോഴും വരണമെന്നുണ്ട്, അതുകൊണ്ട് ദയവായി ഒന്നുകില്‍ ഈ ബാക്ഗ്രൌണ്ടില്‍ കേള്‍ക്കുന്ന ഓഞ്ഞ പാട്ട് എടുത്തു മാറ്റുക, അതല്ലെങ്കില്‍ കേള്‍ക്കേണ്ടാത്തവര്‍ക്ക് പാട്ട് നിര്‍ത്താന്‍ പറ്റുന്ന വല്ല ബട്ടനും ബ്ലോഗിന്റെ മുകളില്‍ത്തന്നെ കൊടുക്കുക, പിന്നെ കവിതയെക്കുറിച്ച്. മണിച്ചിത്രത്താഴിലെ കവിതയുടെ റീമേക്കല്ലേ, നന്നായിട്ടുണ്ട്. "ഒരു മുറൈ വന്തുപാത്തായാ" കൂടി ഇതുപോലെ ഒന്ന് റീമേക്ക് ചെയ്തുതരണം, പ്ലീസ്‌.

NB: "എണ്ണച്ചിരാതി"ലെ ആളിത്തെളിഞ്ഞ "വിളക്കോ" ?

അമ്മച്ചിയേ......!!!

ismail chemmad said...

ആശംസകള്‍

മഹേഷ്‌ വിജയന്‍ said...

ദേ ഈ കൊച്ചു പിന്നേം പേര് മാറ്റി...ഇപ്പൊ
"! സ്വപ്നച്ചിറകുള്ള ശലഭം !"

മഹേഷ്‌ വിജയന്‍ said...

ദേ ഈ കൊച്ചു പിന്നേം പേര് മാറ്റി...ഇപ്പൊ "! സ്വപ്നച്ചിറകുള്ള ശലഭം !"

പണ്ട് രണ്ടു മൂന്നു തവണ ബ്ലോഗ്ഗറുടെ പേര് മാറ്റി ഒടുവില്‍ കിങ്ങിണിക്കുട്ടി ആയി..
ഇതിപ്പോ ബ്ലോഗിന്റെ എത്രാമത്തെ പേരാണ്...?
ഇതൊരു അസുഖം ആണ്...ചികിത്സയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരസുഖം....
ബ്ലോഗില്‍ നിന്നും മാക്സിമം വിട്ടു നില്‍ക്കുക എന്ന പ്രതിവിധി മാത്രമേ ഉള്ളൂ....

Vayady said...

വരാനും കാത്തിരിക്കാനും ആരുമില്ലെങ്കിലും
തന്നെ നെഞ്ചോടു ചേര്‍ക്കാന്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ വരുമെന്ന് മോഹിച്ചു കൂടേ? വെറുതെ സ്വപ്നം കണ്ടു കൂടേ? ആ സ്വപ്നത്തിന്റെ കനല്‍ മനസ്സില്‍ കാത്തുവെച്ചു കൂടേ?

ബെഞ്ചാലി said...

"പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ..."
some to dig over here..

nyhow nice poem.

ഷബീര്‍ (തിരിച്ചിലാന്‍) said...

nice... :)

നൗഷാദ് അകമ്പാടം said...

ആദ്യമേ പറയട്ടേ,
മനോഹരമെന്നു ചൊല്ലാവുന്ന കവിത്വമുണ്ട് താങ്കളില്‍ ..
പദാവലിയുടെ ഒഴുക്ക് ചില ഭാഗങ്ങളില്‍ ഒന്നു കൂടെ
ശ്രദ്ധിച്ചിരുന്നെങ്കില്‍ പാരായണ ക്ഷമത കൂടുമായിരുന്നു.

ധാരാളം മനനം ചെയ്ത് എഴുതുക..
നക്ഷത്രങ്ങളിലേക്ക് കൈ നീട്ടുക.

ആശംസകള്‍ !
************************
((ഹംസയുടെ കൈനീട്ടം ബെസ്റ്റാ കെട്ടോ...))

((പാതിയൊഴിഞ്ഞൊരീ എണ്ണച്ചിരാതിലെ
ആളിത്തെളിഞ്ഞ -- വിളക്കണഞ്ഞീടുന്നു--(?)))

Noushad Koodaranhi said...

നൗഷാദ് ഭായ് വന്നിടതൊന്നു കയറിയിട്ട് പോകാമെന്ന് കരുതി.
ഗുരു പറഞ്ഞതൊക്കെ കേട്ടല്ലോ...
ഗുരുത്വം കിട്ടണമെങ്കില്‍ ശ്രദ്ധിച്ചോളൂ.
ഇനിയും തുടര്‍ന്നെഴുതൂ.

elayoden said...

വിജനമായ തെരുവില്‍ അവളുടെ അനാഥമായ കാത്തിരിപ്പ്‌. പൂജെക്കെടുക്കാത്ത പൂ പോലെയായ അവളെ തഴുകാന്‍ ഇനി കൊട്ടിയടച്ച വാതിലുകള്‍ മാത്രമോ?

"ആ വാതിൽ എന്നേക്കുമായടച്ചേക്കു നീ
ആരും വരില്ലിനി ഈ വഴിയിലൂടെ"

-----ഭാവുകങ്ങള്‍--------------

കാന്താരി said...

anju,kavitha kollam,viraha vedana anubavikunnundo?

mini//മിനി said...

വരും വരാതിരിക്കില്ല,

ജുവൈരിയ സലാം said...

ആരെങ്കിലും ഒക്കെ കാണും

musthuഭായ് said...

കവിത നന്നായിട്ടുണ്ട്...നല്ല വരികൾ.... വരുവാനില്ലാരുമിന്നൊരുനാളുമീ-
വഴിക്കറിയാമാതെന്നാലുമെന്നും...എന്ന പാട്ട് ഓർത്തു പോയി.....
നിരാശപ്പെടേണ്ട....സമയമാവുമ്പോൾ ആരെങ്കിലുമൊക്കെ വരും.....
പിന്നെ,...ചന്ദു നായർ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു....പ്രണയത്തിൽ മാത്രം ഒതുങ്ങിക്കൂടാതെ മറ്റു വിഷയങ്ങളെകുറിച്ചും ചിന്തിക്കൂ...കിങ്ങിണിക്കുട്ടിക്ക് കഴിയും....എല്ലാ ഭാവുകങ്ങളും നേരുന്നു,,,,,

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

njan sanchaari said...

നല്ല കവിത., ഈ കാത്തിരിപ്പിനൊടുവില്‍ ഒരു നാള്‍ വരും....

PRATHEESH said...

കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്. പ്രിയപ്പെട്ട ഒരാള്‍ അത്‌ കാമുകിയാവാം, കളിക്കുട്ടുകാരിയാവാം, ഭാര്യയാകാം,പണ്ടെന്നോ വിട്ടുപിരിഞ്ഞ ആത്മസുഹൃത്ത് ആകാം. പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മിഴികളില്‍ കണ്ണീരിന്‍റെ നനവ്‌ ആത്മാവിന്‍റെ അടിത്തട്ടില്‍ വരെ നിറഞ്ഞൊഴുകും......

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.