Monday, December 13, 2010

എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..


വളരെ കാലം മുമ്പ് എഴുതിയ കത്താണിത്. സങ്കടങ്ങൾ മനസ്സിൽ കൂടു കൂട്ടുമ്പോൾ ഞാനീ കത്തെടുത്ത് വായിക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല.
ഹൃദയപൂർവ്വം, നിനക്കായി ഞാൻ തന്നെ എഴുതുന്നു.
പ്രിയപ്പെട്ട അഞ്ജു,
നന്മകൾ മുഴുവൻ നഷ്ടപ്പെട്ട്, കൺചിമ്മിത്തുറക്കുന്ന വേഗതയിൽ, ഈ യുഗത്തിന്റെ അകവും പുറവും മുഴുവൻ അന്ധകാരം കൊണ്ട് നിറയുന്നൊരീ വേളയിൽ; ദു:ഖാകുലമായ മനസ്സിന്റെ ആകാശത്തിൽ നന്മകളുടെ സൂര്യനായി ഉദിക്കുക. ആകുലതകളും വ്യാകുലതകളും നിറഞ്ഞ രാത്രിയെ മറക്കുക. അതാണ് ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ ദു:ഖങ്ങൾക്കെല്ലാം പ്രായോഗികമാക്കാവുന്ന ഒരേയൊരു പരിഹാരം.
നിനക്കായി ഭൂമിയിൽ എവിടെയെങ്കിലും ഒരു ലോകമുണ്ടാകുമെന്ന് നീഒരിക്കലും വ്യാമോഹിക്കരുത്. ഭാവതീവ്രതകളുടെ അനർഘനിമിഷങ്ങളിൽ മാത്രം ആഹ്ളാദം കണ്ടെത്താൻ ശ്രമിച്ചാൽ നീയറിയാതെ തന്നെ ലോകത്തിനുമുന്നിൽ നീ അപഹാസ്യയായി മാറും. കാലത്തിനൊത്ത കോലം കെട്ടിയില്ലെങ്കിലും,സന്ദർഭത്തിനൊത്ത് പെരുമാറാനെങ്കിലും നീ പഠിച്ചിരിക്കണം.
വേദനകളുടെ കനലിൽ പിച്ച വെച്ചാണല്ലോ നീ ഇത്രയും ദൂരം നടന്നു വന്നത്. ഒന്നുംപാതി വഴിയിൽ ഉപേക്ഷിക്കരുത്. പ്രതീക്ഷയെ ഒരിക്കലും കൈവിടരുത്. നീചെയ്യുന്ന കാര്യങ്ങളിലെ നന്മയെ തിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞില്ലെന്നുവരും. അപവാദത്തിന്റെ മുൾമുനകൾ നിന്നെ വേദനിപ്പിച്ചെന്നു വരും. എങ്കിൽ പോലും മനസ്സിലെ ദു:ഖങ്ങളേയും കനലായെരിച്ച് അവർക്കു നീ വെളിച്ചമേകുക.സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാനല്ല. സഹനവേദനകൾക്കൊടുവിൽ നിന്റെ ജീവിതം അവസാനിക്കുമ്പോഴെങ്കിലും നിന്നെയവർ കുറ്റപ്പെടുത്താതിരിക്കാൻ.
അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും. സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും; ഭാവിയിലെങ്കിലും നിനക്കെല്ലാം അമൃതങ്ങളാകും. ഒന്നോർക്കുക, മരിച്ചു കഴിഞ്ഞാൽ ശാപമോക്ഷത്തിനായി പോലും നിന്റെ ആത്മാവ് ഭൂമിയിലേക്ക് വരരുത്. ലോകമത്ര ചീത്തയാണ്.അറിയുന്നില്ലേ നീ ഇതൊന്നും?
സുഖവും ദു:ഖവും നൈമിഷികമാണെന്ന് ആരെക്കാൾ നന്നായി നിനക്കറിയില്ലേ? ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും.
Be happy forever.
Yours lovingly,
Your Heart

31 comments:

ആചാര്യന്‍ said...

സുഖവും ദു:ഖവും നൈമിഷികമാണെന്ന് ആരെക്കാൾ നന്നായി നിനക്കറിയില്ലേ? ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.

സങ്കടപ്പെടരുത്, ഒരിക്കലും.

Sreeni K R said...

ശരിക്കും ഈ കത്തൊരു നിധിയാണ്‌..
രചയിതാവിന് മാത്രമല്ല... വായിക്കുന്നവര്‍ക്കും

good work...................keep it up..........

Sameer Thikkodi said...

<>സങ്കടങ്ങൾ മനസ്സിൽ കൂടു കൂട്ടുമ്പോൾ ഞാനീ കത്തെടുത്ത് വായിക്കും<>
ഇനി ഒരിക്കലും ഇത് വായിക്കാന്‍ ഇടവരാതിരിക്കട്ടെ ...

elayoden said...

സമൂഹത്തില്‍ നന്മയുടെ ഉറവിടം അവിടെയവിടെയൊക്കെ ഇനിയും ബാക്കിയുണ്ട്. നന്മകള്‍ തിരിച്ചറിഞ്ഞു അതിന്റെ കൂടെ നില്‍ക്കാനുള്ള ഒരു മനസ്സ്, അതാണ്‌ നമുക്ക് വേണ്ടത്.

നല്ല നല്ല വാക്കുകള്‍ കൊണ്ട് നിറഞ്ഞു തുളുബുന്ന എഴുത്ത് വളരെ ഇഷ്ട്ടമായി. ചില വരികള്‍..

“കാലത്തിനൊത്ത കോലം കെട്ടിയില്ലെങ്കിലും,സന്ദർഭത്തിനൊത്ത് പെരുമാറാനെങ്കിലും നീ പഠിച്ചിരിക്കണം

സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും; ഭാവിയിലെങ്കിലും നിനക്കെല്ലാം അമൃതങ്ങളാകും.”

Vayady said...

അഞ്ജു, ജീവിതത്തിൽ ചെറുതും വലുതുമായ മുറിവുകള്‍ ഏറ്റുവാങ്ങാത്തവരായി ആരും തന്നെയുണ്ടാകില്ല. തകർന്നു പോകുമെന്ന് തോന്നിയ പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാകും, പലതു നമുക്ക് സഹിക്കാവുന്നതിന്റെ അപ്പുറത്താണെന്ന് തോന്നിയിട്ടുമുണ്ടാകും. പക്ഷേ അതില്‍ പലതും കാലക്രമേണ നമ്മൾ തരണം ചെയ്യുന്നു.
ഇടയ്ക്കിടെ ഈ കത്ത്‌ എടുത്ത് വായിക്കുന്നത് നല്ലതാണ്‌. ഓര്‍മ്മകളും, അനുഭവങ്ങളും നമ്മളെ കൂടുതല്‍ കരുത്തുള്ളവരാക്കും.

അഞ്ജു ഭാഗ്യവതിയാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതമല്ലേ ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ‌ അഞ്ജുവിന്റെ ഫോട്ടോയല്ലേ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്? സുന്ദരിയാണ്‌, ട്ടോ. മലയാള സിനിമക്കൊരു നായികയെ നഷ്ടമായല്ലോ അഞ്ജൂ..:)

റാണിപ്രിയ said...

ഒരു സന്തോഷത്തെ തുടര്‍ന്ന്‍ ഒരു ദുഃഖം വന്നുചേരും എപ്പോളെല്ലാം നിങ്ങള്‍ സന്തോഷം കൊണ്ട് മതി മറന്നുവോ തൊട്ടു പിറകെ നിങ്ങളുടെ കണ്ണുകള്‍ കണ്ണുനീര്‍ കൊണ്ട് നിറയും ഭാഗ്യം നിങ്ങളെ കടാക്ഷിച്ചു എന്ന് കരുതുംബോളെക്കും നിര്‍ഭാഗ്യം നമ്മെ തേടി വരും ..ക്ഷണികമായ ഈ ലോകത്തില്‍ നിന്നും ഉണരുക......

ABHI said...

അഞ്ജു..ഘംഭീരം..ശ്രീനി പറഞ്ഞത് പോലെ ഇത് ഓരോ വായനക്കാര്‍ക്കും ഉള്ള നിധിയാണ്‌..ആശംസകള്‍..

അബ്ദുള്‍ ജിഷാദ് said...

എന്തിനാ ഈ ചെറുപ്രായത്തില്‍ ഇങ്ങനെ സങ്കടങ്ങള്‍ മനസ്സില്‍ കുന്നുകൂട്ടുന്നെ ?

jayanEvoor said...

കൊള്ളാം.
സെൽഫ് കൌൺസലിംഗ്!
ഇഷ്ടപ്പെട്ടു.

ഹംസ said...

നല്ല കത്ത് തന്നെ

മഹേഷ്‌ വിജയന്‍ said...

"സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും"
നല്ല വരികള്‍...

നല്ല കത്ത്...സങ്കടങ്ങളുടെ കൂട്ടുകാരീ ഇനിയും എഴുതുക..
നൊമ്പരങ്ങള്‍ ഉള്ളപ്പോഴല്ലേ എഴുത്തിനു തീവ്രത ഉണ്ടാകുക..

വിചാരം said...

എന്റെയീ അഭിപ്രായം വായിക്കുന്നവർക്ക് എന്നെ എങ്ങനെ വിലയിരുത്തുമെന്ന് എനിക്കറിയാം പക്ഷെ സത്യം ഇതാണ് …. ജീവിതത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ദു:ഖവും സന്തോഷവും എന്നത് കേവലം തോന്നലുകളും നമ്മൾ തന്നെ സ്വയം സൃഷ്ടിക്കുന്നതുമാണന്നാണ് , നഷ്ടബോധമാണ് ദു:ഖ ഹേതു എന്നാൽ ആ ബോധത്തെ ഇല്ലാതാക്കിയാൽ ദു:ഖത്തേയും ഇല്ലാതാക്കാമല്ലോ , നമ്മൾ ദു:ഖിക്കുന്നത് അധികവും 90% വും മറ്റുള്ളവർക്ക് (നാം സ്നേഹിക്കുന്നവർക്ക്) സംഭവിയ്ക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളെ ഓർത്തായിരിക്കും… അമ്മ,അച്ഛൻ,മകൻ,മകൾ,ഭാര്യ,ചങ്ങാതി,കാമുകി,കാമുകൻ,ബന്ധുക്കൾ അങ്ങനെ നമ്മെ ഏറെ സ്വാധീനിക്കുന്ന വ്യക്തികൾകുണ്ടാകുന്ന പ്രയാസങ്ങളും വേർപ്പാടുകളുമാണ് ഏതൊരു വ്യക്തിയുടേയും 90% വും ദു:ഖഹേതു , കേവല ചിന്തകൾ കൊണ്ടും മന:ധൈര്യത്താലും ഈ ജാതി ദു:ഖങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്നകറ്റാനാവും തീർച്ചയായും മനസ്സ് ഇത്തിരി കടികട്ടിയാക്കുക തന്ന വേണം, ഞാൻ മേലെ കൊടുത്തിരിക്കുന്നവർക്ക് എന്തെങ്കിലും സംഭിയ്ക്കുകയാണെങ്കിൽ അതവരുടെ ജീവിത പ്രശ്നങ്ങളെന്ന് കരുതുക, ഇവർക്ക് സംഭിയ്ക്കുന്ന ആപത്തോ പ്രശ്നങ്ങളോ നമ്മുടെ കൂടെ പ്രയത്നത്താൽ മാറ്റാനാവുമെങ്കിൽ അവരെ സഹായിക്കുക –സാമ്പത്തികമായും,ശാരീരികമായും,മാനസ്സികമായും- ചുമ്മാ പ്രാർത്ഥിച്ചാലും സങ്കടപ്പെട്ടാലുമൊന്നും മറ്റൊരു വ്യക്തിയുടെ പ്രശ്നങ്ങൾ അവസാനിക്കില്ല അതിന് വേണ്ടത യുക്തമായ തീരുമാനവും അതിനെ നേരിടാനുള്ള ശക്തമായ മനസ്സുമാണ് … എന്തു സംഭവിച്ചാലും സാരമില്ലാ എന്ന ചിന്ത വളർത്തുക, എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ എങ്ങനെ മറികടക്കാമെന്ന് ചിന്തിയ്ക്കുക പ്രിയപ്പെട്ട ചങ്ങാതിമാരുമായി പങ്കുവെയ്ക്കുക അല്ലാതെ അതോർത്ത് കരയുകയും സങ്കടപ്പെടുകയും പരിഹാരം കാണാതിരിക്കലുമല്ല ചെയ്യേണ്ടത് ….. എന്തിനേയും ഏതിനേയും .. ബി പോസിറ്റീവ് ആയി കാണുക

shiluleon said...

nice blog

kplukman said...

KOLLAM....
EE KATH NJANUM ENIKKU VENDI COPY CHEYTHOTTE?

fazil shameer said...

koollam anju nanayittunddu iniyum oru padu ezhuthanam..

കല്ലി വല്ലി വാര്‍ത്തകള്‍........ said...

GOOD ONE............

അന്ന്യൻ said...

അഞ്ജൂ.., ഞാൻ ഈ കത്തു പേരു മാറ്റി സേവ് ചെയ്തങ്ങ് വച്ചു, ചുമ്മ ഇരിക്കട്ടെ…

Anver chikni Perumbala said...

കര്‍മ്മം കൊണ്ട്‌ നല്ലത്‌ ചെയ്‌താല്‍ മാത്രമേ ഓര്‍മകളെ സുഖമുള്ളതാക്കാന്‍ പറ്റുകയുള്ളു. ഓരോ കാല്‍പാടുകളും നന്മയുടെ മരങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌. ‘നിങ്ങളില്‍ ആരാണ്‌ ഏറ്റവും നന്നായി പ്രവത്തികുന്നതെന്ന്‌ പരീക്ഷികനാണ്‌ ഞാന്‍ ജീവിതവും മരണവുമുണ്ടാകിയത്‌’ എന്നതാണ്‌ ഖുര്‍ആന്‍ വാക്യം.

MyDreams said...

postive engery

ബെഞ്ചാലി said...

പുനർവിചിന്തനം..
ഇന്നത്തെ തലമുറക്ക് നഷ്ടപെട്ടത് !

Sathyan said...

Nalla ashayam, nalla rachanabhangi, nalla mukham

M N PRASANNA KUMAR said...

ഈ അകക്കാഴ്ച്ചകളില്‍ ഞാനയലറിയുന്നില്ല
അന്തരമജവും ഗജവും പോലെ ,യഴലുമില്ല
അറിഞ്ഞതേറെയറിയാനതിലേറെയറിയിക്കാ
നാവതില്ലാതെ ഞാനകത്തുമറിയേണ്ടവര്‍ പുറത്തും

snehapoorvam

മഹേഷ്‌ വിജയന്‍ said...

"അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും."

ഒരിക്കല്‍ കൂടി ഈ പോസ്റ്റ് വായിക്കണമെന്ന് തോന്നി...വായിച്ചു... !!

മഹേഷ്‌ വിജയന്‍ said...

"ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം."

സങ്കടത്തെ കയറ്റമായിട്ടാണോ ഇറക്കമായിട്ടാണോ ഉപമിക്കേണ്ടത്‌ ?
ഇവിടെ ഇറക്കമായിട്ടു ഉപമിച്ചിരിക്കുന്നു. തിരിച്ചല്ലേ വേണ്ടത്?

Byju said...

really good one...

Dileep said...

യാദൃശ്ചികമായാണ് ഞാന്‍ താങ്കളുടെ ബ്ലോഗ്‌ കാണാനിടയായത്..
നമ്മള്‍ വിഷമ ഘട്ടങ്ങളില്‍ മനസ്സിനോട് പറയുന്ന കാര്യങ്ങള്‍ ഇത്ര വ്യക്തതയോടെ എഴുതി ഫലിപ്പിക്കാന്‍ കഴിയുന്ന താങ്കളുടെ കഴിവിനെ ഞാന്‍ ആരാധിക്കുന്നു..
എനിക്ക് ആരെയും ഉപദേശിക്കാന്‍ മാത്രമുള്ള ലോക പരിചയമൊന്നുമില്ല..
അത് കൊണ്ട് തന്നെ ഈ വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്..
ഇനി എന്‍റെ സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലുമോ എനിക്ക് തന്നെയോ വിഷമ ഘട്ടം വന്നാല്‍ ഇതൊരു സഹായിയാകും.. തീര്‍ച്ച..!!
താങ്കളുടെ ഈ ബ്ലോഗിന് എല്ലാ വിധ ഭാവുകങ്ങളും..

prakashettante lokam said...

ഞാന്‍ വായിച്ചു.

sarath said...

Great...how r u now?

faisal razithottungal said...

ellam nannayirikkunnu,,,,, gud if u dnt mind evida ya veedu

Subin Mallissery said...

Anju njan evide ethiyath valare yadirshchikamayirunu enal enikki thonunu ningalki ene sahayikkan kazhium eni ente anubavam 1 kathayakanam eni undi pakshe ath engane ezhuthanam eni enikariyila ningal ene sahayikkanameni vineethamayi abekshikkunu

eni

Subin Mallissery

Sunil SZ said...

All the BEST WISHES...Hv a WONDERFUL TIME Ahead....SZ

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.