Monday, March 14, 2011

പ്രണയം ഹൃദയത്തോടു പറഞ്ഞത്... (ഒരു പ്രണയ ലേഖനം)

ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു...
മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ.....
വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ.....
ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്... താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം കേൾക്കാൻ കഴിയുമെന്ന് അവരിരുവരും മനസ്സിലാക്കിയത് ഏതാണ്ടൊരേ സമയത്താണ്.. സന്ദർഭവും സാഹചര്യവുമെല്ലാം പ്രതികൂലമാണെന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നിട്ടും ആ രണ്ടു ഹൃദയങ്ങൾ മിടിച്ചു കൊണ്ടേ ഇരുന്നു, താളം തെറ്റി തന്നെ.....
കഥ ഇപ്പോഴും തുടരുന്നു...
ഇതു അവന് അവളെഴുതുന്ന പ്രണയ ലേഖനം...
അവൾക്കറിയില്ല....
നാളെ പിരിഞ്ഞു പോകുമെന്നുറപ്പുള്ള അവളുടെ പ്രിയതമനു എന്തെഴുതണമെന്ന്.....


പ്രിയ സുഹൃത്തെ...
ഹൃദയത്തിന്റെ ഒരു  കോണിൽ പ്രണയ സ്വപ്നങ്ങൾ വിടരുമ്പോൾ മറു കോണിൽ അവയ്ക്കൊരു ശ്മശാനം പണിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ നമ്മൾ!ശ്മശാനം എന്നു പറഞ്ഞു കൂടാ... നിന്റെ ഓർമ്മകൾക്കൊരു സ്മാരകം എന്നായാലൊ? പ്രിയതമക്കു വേണ്ടി ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത മനോഹര ശില്പം പോലെ, നിനക്കായ് അക്ഷര കൂട്ടങ്ങൾ കൊണ്ടൊരു തടവറ ഒരുങ്ങുന്നു. എതു കണ്ണെത്താ ദൂരത്തേക്കു നീ മറഞ്ഞാലും, ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം നിന്നെക്കാണാം... നീയിവിടെ ഉണ്ടാകും;എന്നും... ഈ അക്ഷരങ്ങൾക്കിടയിൽ..... നീ പലപ്പോഴായി എന്നൊട് ചോദിച്ചിട്ടില്ലേ, “കാലാന്തരേണ ഈ ബന്ധം എന്തായി തീരും? ഒരുപാടു അടുത്തു കഴിഞ്ഞ ശേഷം പരസ്പരം വേദനിപ്പിച്ചു കൊണ്ടു പിരിയുമ്പോൾ സ്വന്തം മനസ്സാക്ഷിയുടെ ചോദ്യങ്ങൾക്ക് നാം എന്തുത്തരം നൽകും?”
എനിക്കും കൃത്യമായ് അറിയില്ല; തവവിരഹേ ഞാൻ എന്തായി തീരുമെന്ന്. എങ്കിലും എന്നാൽ കഴിയുന്ന വിധം ഞാനിങ്ങനെ ഉത്തരം നൽകാം-
വിരഹിതനായ മനുഷ്യന്റെ മനസ്സ് മോഹങ്ങളുടെ ശവപ്പറമ്പാണ്. വ്യാകുലത തൻ ചിറകുകളേറി പ്രതീക്ഷ തൻ മായാവിഹായസ്സിലലയുമ്പോഴും യാഥാർത്ഥ്യങ്ങളുടെ കനൽച്ചൂടിൽ ഹൃദയം എരിഞ്ഞു തീരുകയാണെന്ന് പലപ്പോഴും നാമറിയാറില്ല. മോഹങ്ങളുടെ മായാവലയം അത്രയേറെ ശക്തമാണല്ലോ...
സത്യത്തിൽ മനസ്സാക്ഷി എന്നത് എന്താണ്? മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോഴും ആ പാപത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വിഫലശ്രമങ്ങളിൽ നിന്ന് രൂപമെടുക്കുന്ന അയഥാർത്ഥമായ ശരികളാണൊ അവ? അറിയില്ല! മനസ്സാക്ഷി എന്തെന്നറിയില്ലെങ്കിൽ പിന്നെ ഹൃദയത്തെ തേടി പോകേണ്ട ആവശ്യമില്ലല്ലോ. ഹൃദയശൂന്യതയെ ഓർത്ത് സ്വയം വിലപിക്കേണ്ടതുമില്ലല്ല്ലോ...
 നമ്മൾ സ്വയം സൃഷ്ടിക്കുന്ന ഈ അവസ്ഥ; മോഹഭംഗങ്ങൾക്കും നമുക്ക് സ്വയം ആശ്വാസം കണ്ടെത്താനായെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ?
ഇതു വരെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയില്ല എന്നുത്തരം നൽകിയത് എന്തുകൊണ്ടാണെന്നറിയാമോ? ഇക്കണ്ട വലിയ ചോദ്യങ്ങളുടെയെല്ലാമുത്തരം സ്നേഹം എന്ന ചെറിയൊരു വാക്കിലൊതുങ്ങുമ്പോൾ ആ അർത്ഥവ്യാപ്തി നീ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു എനിക്കു,ഇന്നലെ വരെ.. എന്നാൽ നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ ചോദിക്കാതെ തന്നെ ഇന്നലെ നീ എന്നൊടു പറഞ്ഞപ്പോഴാണ്, ഇനിയും എനിക്കപരിചിതമായ ഒരുപാട് അർത്ഥങ്ങൾ സ്നേഹം എന്ന വാക്കിലുണ്ടെന്നു ഞാൻ മനസ്സിലാക്കിയത്.. ആ വാക്കുച്ചരിക്കാൻ പോലുമുള്ള അറിവ് എനിക്കില്ലെന്നും.....
സുഹൃത്തേ, അദൃശ്യമായ ഹസ്തങ്ങൾ തീർത്ത അകലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ടാണെങ്കിലും നിന്റെ മനസ്സെനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്; ഒരു പക്ഷേ മറ്റാരേക്കാളും. നിന്റെ നിസ്സഹായാവസ്ഥയും നിന്നെക്കാൾ നന്നായ് എനിക്കറിയാം...
എങ്കിലും, ഇവിടെ ഈ ഏകാന്തതയിൽ വന്നു നിൽക്കുമ്പോൾ എന്തിനാണ് മനസ്സ് വിങ്ങുന്നത്? കടലിന്റെ ആഴങ്ങളിലെ നീലിമ പോലെ ഒരു വിഷാദം മനസ്സിൽ വന്നു നിറയുന്നതെന്തേ?
ഓർമ്മകൾ ഇത്ര വേദനാജനകമോ?
വേണ്ട, ഒന്നുമിനി ഓർക്കരുത്.....
ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും...
ഒന്നു ഞാനറിയുന്നു, നമുക്കൊരുമിച്ച് ഒരു വഴിയിലൂടെ പോകാൻ സാദ്ധ്യമല്ല. എന്നാൽ വേർപിരിഞ്ഞ് എതിർദിശകളിലേക്ക് പോകാനും സാദ്ധ്യമല്ല. നിന്നെപ്പോലെ ഞാനുമിവിടെ നിസ്സഹായയാണ്...
മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങൾ സാഫല്യത്തിനായി ദാഹിക്കുന്ന ആ ഒരേയൊരു നിമിഷത്തിനു വേണ്ടിയുള്ള മോഹം....... എത്ര വേദനാജനകമാണീ പ്രണയം!
സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേതരാത്രികളേക്കാൾ ഭയാനകമാണ്.
സത്യത്തിൽ നൊമ്പരങ്ങൾ എന്നുമെന്റെ കൂടപ്പിറപ്പുകളാണോ? മനോഹരങ്ങളിൽ മനോഹരമെന്ന് പേർ കേട്ട പ്രണയമെന്ന ചേതോഹരവികാരം പോലും എന്റെ കാര്യത്തിൽ ഇങ്ങനെ..........
ഞാനീ പ്രണയത്തെ കുറിച്ചാണ് വേദനയെന്നു പറഞ്ഞത്  കേട്ടോ... ഒരിക്കലും നിന്നെ കുറിച്ചല്ല. അത് രണ്ടുമെങ്ങനെ വ്യത്യസ്തമാകും എന്ന നിന്റെ ആശയക്കുഴപ്പം എനിക്ക് മനസ്സിലാകുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്കും അറിയില്ല, അതെന്താ അങ്ങനെയെന്ന്..
അല്ലെങ്കിലും എനിക്കെന്താ അറിയുക... ഞാൻ നിനക്കൊരു പ്രണയലേഖനമെഴുതാനാണ് തുടങ്ങിയത്. എഴുതി എഴുതി അതൊരു വിരഹലേഖനമായി. ഒരുപാടു പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രണയമായതു കൊണ്ട് ഇതായിരിക്കും ചിലപ്പോൾ ശരി. ഒരുനാൾ പിരിയേണ്ടി വരുമെന്ന ശാശ്വതമായ സത്യം മനസ്സിലേക്കോടിയെത്തുമ്പോൾ പിടയുന്ന ഹൃദയത്തിന്റെ നൊമ്പരങ്ങളിൽ നിന്നാണല്ലോ സ്നേഹത്തിന്റെ തീവ്രത നാമിരുവരും മനസ്സിലാക്കുന്നത്.......
എങ്കിലും പ്രേമലേഖനമല്ലേ, സ്നേഹത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതിയേക്കാം...
ഈ ഓരോ നിമിഷങ്ങളും സ്മരണകളായ് പുനർജനിക്കും.ഓർമ്മകൾക്ക് യുഗാന്തരങ്ങളുടെ പരിണാമം സിദ്ധിക്കും. എന്റെ മനസ്സിലെ മൌനങ്ങൾക്കിപ്പോൾ വാചാലതയേറുന്നു. ഹൃദയത്തിന് സ്വപ്നങ്ങളുടെ ചിറക് കുരുക്കുന്നു.
 അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്. അവിടെ ഞാനെന്നും സ്നേഹിക്കുന്ന താരകളുണ്ട്. നിലാവൊളി പോൽ നിന്റെ സ്നേഹസാമീപ്യമുണ്ട്... സ്വപ്നങ്ങളുടെ സൂര്യോദയവും പ്രതീക്ഷകളുടെ ചന്ദ്രോദയവുമെല്ലാമുണ്ട്.
നൊമ്പരങ്ങളുടെ മഴമേഘങ്ങളാൽ മൂടിപ്പോകാമെങ്കിലും ആ സൂര്യചന്ദ്രന്മാർ അവിടെ എന്നുമുണ്ടാകും... ഓരോ വർഷമേഘങ്ങളും എനിക്കൊരു പെയ്തൊഴിയലാണ്... നൊമ്പരങ്ങളുടെ പെയ്തൊഴിയൽ......  
 വിരഹത്തിന്റെ വർഷകാലം കഴിഞ്ഞ് പ്രതീക്ഷകളിൽ വേനലിന്റെ കാഠിന്യമേല്ക്കാതെ, ഹേമന്തത്തിന്റെ നനുത്ത സ്പർശമേകാൻ, ഡിസംബർ മഞ്ഞിന്റെ കുളിരേകാൻ........ പ്രിയപ്പെട്ടവനേ, നീ എന്നെങ്കിലും വരുമോ?
നൊമ്പരങ്ങളുടെ ശിശിരം വിട്ടുമാറാൻ കൂട്ടാക്കാതെ കൂടെ നിൽക്കുമ്പോൾ ഇനിയൊരു വസന്തം വിടരില്ലെന്നറിയാം.
എങ്കിലും, ക്ഷണികമായ ഈ നേരം എല്ലാം മറന്ന്, മനസ്സു തുറന്ന് , നമുക്കൊന്ന് ചിരിക്കാൻ ശ്രമിക്കാം... അല്ലേ.......


ഇപ്പോൾ നിന്റേതു മാത്രമായ ( നാളെ മറ്റാരുടേതു ആവാം, ആവാതിരിക്കാം ) ഞാൻ

47 comments:

കണ്ണന്‍ | Kannan said...
This comment has been removed by the author.
nisha said...

ഗുരുവായൂരപ്പാ................ ഇതിലെ നായകൻ ഏതോ ബ്ലോഗ്ഗർ ആണെന്നല്ലേ പറഞ്ഞത്. ഈ കത്തു വായിച്ചു കഴിഞ്ഞിട്ടും ഇവളോട് പ്രേമം ഉണ്ടെങ്കിൽ ഇവിടെ വന്ന് ഒരു കമന്റ് ഇടുമോ (ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രം)

neha said...
This comment has been removed by the author.
vinu said...

നായകൻ ആരായാലും അയാളോട്: ഇവളെ വിട്ടുകളഞ്ഞിട്ട് പിന്നെ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല... സാഹചര്യങ്ങളോടു പ്പോയി ത്തുലയാൻ പറയ്... അല്ല പിന്നെ

ഇസ്ഹാഖ് കുന്നക്കാവ്‌ said...

അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്..
ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ ...

arjun said...

മാന്യരേ, ഈ ബ്ലോഗിന്റെ ഉടമ എന്റെ സ്വന്തം സഹോദരിയാണു. ഇവൾ പണ്ടേ ഈ പരിപാടി തുടങ്ങിയതാ. മഴയേയും മഞ്ഞിനേയും ഇടിയേയുമൊക്കെ പ്രേമിച്ച് ഇങ്ങനെ ഒരോന്ന് എഴുതിക്കൂട്ടും. ഇവിടെ ഒരു മനുഷ്യ പ്രതീകമായതിനാൽ ഇവിടുന്ന് നിനക്ക് തല്ലു കിട്ടില്ല. ആദ്യായിട്ടണ് ഈ ബ്ലോഗിൽ ഞാൻ വരുന്നത്.. മതിയായി.. ഇത് മലയാളമാണോ?

anoop said...

"അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്. അവിടെ ഞാനെന്നും സ്നേഹിക്കുന്ന താരകളുണ്ട്. നിലാവൊളി പോൽ നിന്റെ സ്നേഹസാമീപ്യമുണ്ട്... സ്വപ്നങ്ങളുടെ സൂര്യോദയവും പ്രതീക്ഷകളുടെ ചന്ദ്രോദയവുമെല്ലാമുണ്ട്.
നൊമ്പരങ്ങളുടെ മഴമേഘങ്ങളാൽ മൂടിപ്പോകാമെങ്കിലും ആ സൂര്യചന്ദ്രന്മാർ അവിടെ എന്നുമുണ്ടാകും... ഓരോ വർഷമേഘങ്ങളും എനിക്കൊരു പെയ്തൊഴിയലാണ്... "


എത്ര സുന്ദരമായ വരികള്‍
വളരെ വളരെ നന്നായിട്ടുണ്ട്

ഈ വരികള്‍ വായിക്കുമ്പോള്‍ കുറെ ആശ്വാസവും
അതിലേറെ നഷ്ട ബോധങ്ങളും മനസ്സില്‍ ഉണ്ടാക്കുന്നു


Anoop

mad|മാഡ് said...

ഹോ എന്റെ ഗതികേട് നോക്കണേ നിന്റെ അനിയന്റെ പേരും അര്‍ജുന്‍ എന്നാണല്ലേ. ഈ ലേഖനം ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാണ്ടിരിക്കാന്‍ വേണ്ടി മുക്കാല്‍ ഭാഗം എതിയപ്പം നിര്‍ത്തി.. ഇഷ്ട്ടപെട്ടു എന്തായാലും..

shibili T.T said...

@arjun;) I AGREE WITH ARJUN COMMENT.............

ഷബീര്‍ (തിരിച്ചിലാന്‍) said...

കടിച്ചാല്‍ പൊട്ടാത്ത മലായളവും, അതില്‍ കുറച്ച് ഏകാന്തതയും വിരഹവും ഒക്കെ അരച്ചുചേര്‍ത്തിരിക്കുന്നു. ഒരു ഡയറി വായിക്കുന്ന പോലുണ്ട്... നിന്റെ കാര്യം പോക്കാ മോളേ....

elayoden said...

"നൊമ്പരങ്ങളുടെ ശിശിരം വിട്ടുമാറാൻ കൂട്ടാക്കാതെ കൂടെ നിൽക്കുമ്പോൾ ഇനിയൊരു വസന്തം വിടരില്ലെന്നറിയാം. എങ്കിലും, ക്ഷണികമായ ഈ നേരം എല്ലാം മറന്ന്, മനസ്സു തുറന്ന് , നമുക്കൊന്ന് ചിരിക്കാൻ ശ്രമിക്കാം... അല്ലേ......."

നൊമ്പരങ്ങള്‍ വിട്ടു മാറി, വിരഹത്തിന്റെ വര്‍ഷ കാലത്തില്‍ നിന്നും മോചനം നേടി എന്നുമെന്നും ചിരിക്കാന്‍ ആവട്ടെ....

മഹേഷ്‌ വിജയന്‍ said...

1. "പ്രിയതമക്കു വേണ്ടി ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത മനോഹര ശില്പം പോലെ"
ഷാജഹാന്‍ എന്നാണു പ്രിയതമക്ക് വേണ്ടി ശില്‍പം പണിതത്? ടാജ്മഹല്‍ എന്ന സ്മാരകത്തെ കുറിച്ച് മാത്രമേ എനിക്കറിയൂ..

2. "ശ്മമശാനം" അക്ഷര പിശാചു...., ഇനിയും ഇതുപോലെ കുറെ എണ്ണം..?

3. "സത്യത്തിൽ മനസ്സാക്ഷി എന്നത് എന്താണ്? മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോഴും ആ പാപത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വിഫലശ്രമങ്ങളിൽ നിന്ന് രൂപമെടുക്കുന്ന അയഥാർത്ഥമായ ശരികളാണൊ അവ?"
മനസാക്ഷിക്ക് ഇങ്ങനെയും ഒരു നിര്‍വച്ചനമോ? മനസാക്ഷി ഉള്ളവര്‍ക്ക് മറ്റുള്ളവരെ നൊമ്പരപ്പെടുതാന്‍ ആകുമോ?

4. "മോഹഭംഗങ്ങൾക്കും നമുക്ക് സ്വയം ആശ്വാസം കണ്ടെത്താനായെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ?" ഒരു അര്‍ത്ഥവും ഇല്ലാത്ത വാചകം.. 'നമുക്ക്' എന്നതിന് പകരം 'നമുക്കും' എന്നായാല്‍ പിന്നേം അര്‍ത്ഥം ഉണ്ടാകും..

ഇങ്ങനത്തെ പ്രണയലേഖനം വായിച്ചിട്ട് അവന്‍ ആത്മഹത്യ ചെയ്തില്ല എങ്കിലേ അദ്ഭുതമുള്ളൂ.. :-)

കണ്ണന്‍ | Kannan said...
This comment has been removed by the author.
കണ്ണന്‍ | Kannan said...
This comment has been removed by the author.
കണ്ണന്‍ | Kannan said...
This comment has been removed by the author.
Anand Palassery Aravindan said...

Kutteeede leghanam manoharamayittundu.. ee lekhanathil evideyenkilum jeevitham undenkil oru Abhiprayam mathramey parayanullooo..

Snehathinte vila ariyannamenkil pinnakkangallum prasnangallum okke undaavanam... sahichum kshamichum kittunna snehathinu madhuram koodum...

Kshama valiyoru aayudhamannu...

Anand Krishnan said...

nannaayirikkunnu...

Jidhu Jose said...

Experience makes perfect എന്നാണ്. എല്ലാം നല്ലതിന് വേണ്ടി എന്ന് കരുതാം. എഴുതിയത് നന്നായിട്ടുണ്ട്.

pushpamgad said...

ക്ഷണികമായ ഈ നേരം എല്ലാം മറന്ന്, മനസ്സു തുറന്ന് , നമുക്കൊന്ന് ചിരിക്കാൻ ശ്രമിക്കാം... അല്ലേ.......'
ശരിക്കും ചിരിപ്പിക്കുന്നുണ്ട് !
അല്‍പ്പം നര്‍മ്മം കൂടെ കലര്‍ത്തിയാലെന്താ..?
(എന്റെ ഒരു അഭിപ്രായമാണ് )
നന്നായി എഴുതി .
കൂടുതല്‍ നന്നാക്കി എഴുതാന്‍ ഒരായിരം അഭിനന്ദനങ്ങളും .....

Sameer Thikkodi said...

"ഇപ്പോൾ നിന്റേതു മാത്രമായ ( നാളെ മറ്റാരുടേതു ആവാം, ആവാതിരിക്കാം ) ഞാൻ..."

ഇത് തീരുമാനിക്കുന്നത് ആരാണ് ? ആരാ നിങ്ങളെ നിര്‍ബന്ധിച്ചു പ്രേമിക്കാന്‍ പറഞ്ഞത് ??

കുറെ വായിച്ചറിഞ്ഞ 'കേട്ടറിഞ്ഞ ' വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇട്ടു ഒരു അര്‍ഥം കിട്ടുവാന്‍ വേണ്ടി ഉള്ള; പ്രയാസമുള്ള സുഖം ഇത് വഴി ഈ പോസ്റെഴുതുന്ന ആള്‍ക്ക് കിട്ടുമായിരിക്കും ....

illusion ഓഫ് മൈന്‍ഡ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെ ഒക്കെ ആണോ ?? ആവില്ല ... ഇവിടെ ഒരു രൂപം സങ്കല്പ്പിക്കപ്പെട്ടിരിക്കുന്നു ... അതിന്റെ ഭാവവും രീതിയും അനുഭവ ഭേദ്യമായിരിക്കുന്നു ... പിന്നെന്തേ വേറെ വല്ലവരുടെയും ആയിതീര്‍ന്നെക്കാം എന്ന ആശങ്ക ??

അപ്പോള്‍ ഒരു കാര്യം മനസ്സിലായി ... ബ്ലോഗ്ഗിലൂടെയും പ്രണയ ലേഖനം എഴുതാം ... നമ്മുടെ നല്ല കാലത്ത് ഇങ്ങനെ ബ്ലോഗുകള്‍ ഇല്ലാഞ്ഞത് എന്റെ നഷ്ടം ... എന്റെ പ്രണയിനി (എന്റെ ഭാര്യ ) അവള്‍ ബ്ലോഗ്ഗര്‍ അല്ലാതിരുന്നതും എന്റെ കഷ്ടം അഥവാ എന്റെ സ്വകാര്യ ലാഭം ...

തീരുമാനം ആയാല്‍ അറിയിക്കണം ...

വര്‍ഷിണി said...

പ്രണയ മഴകള്‍ ഇനിയും പെയ്യട്ടെ,അഞ്ചൂ...ആശംസകള്‍.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

:)

Anonymous said...

അഞ്ജു..എഴുത്തില്‍ തീവ്രതയുണ്ട്..സാഹിത്യം വളരെയധികം നന്നായി..ഇഷ്ടപ്പെട്ടു ഈ പ്രണയ നൊമ്പരം...പിന്നെ സൃഷ്ടികളെല്ലാം രചയിതാവിന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തരുതെന്ന് വായനക്കാരോട് ഒരപേക്ഷയുണ്ട്...അഞ്ജു എഴുതട്ടെ ഇഷ്ടമുള്ളതൊക്കെ..ബ്ലോഗിലും നിയന്ത്രണങ്ങള്‍
വേണോ..?

ARUN ASHOK said...

engane oru love letter enik kittiyaal..njaan appam bodham kett veezhum

ശ്രീ said...

പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, എഴുത്തുകാരിയുടെ ഭാഷ മിക്കപ്പോഴും വളരെ ശക്തമാണ്. പക്ഷേ, പലപ്പോഴും പോസ്റ്റുകൾ അലസമായാണോ എഴുതുന്നതെന്നും തോന്നും. കുറച്ചു കൂടി ശ്രദ്ധിച്ചാൽ മികച്ച സൃഷ്ടികൾ‌ ഇനിയും ഇവിടെ കാണാനായേക്കും
ആശംസകൾ

lekshmi. lachu said...

ezhuthokke assalaayii...nalla sahithyam..pkshe kuttii ,ethil paranjapole oru pranayam undenkil ..pranayam thalakku pidichaal ninte kaaryam pokkaa...kattapoka...athre parayaanulloo..

ആനക്കാരന്‍ കുഞ്ഞിപ്പ said...

അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ശൂന്യാകാശമുണ്ട്.

Kalavallabhan said...

പ്രണയത്തിന്റെ ഭാഷകൾ

sm sadique said...

സ്നേഹത്തിന്റെ സ്വരശ്രുതി ശബ്ദം
സമാശ്വാസത്തിൻ തേനരുവിയായി
വാക്കുകളുടെ അടുക്കുകളായ്
ഹൃദയത്തിൽ നിന്നും
പേനതുമ്പിലേക്ക് അടർന്ന്
………………
…………..
……………..
തലോടട്ടെ….
സ്വാന്തനിപ്പിക്കട്ടെ…….

sheebarnair said...

സ്നേഹശലഭമേ....
"ഒരു നോക്ക്..ഒരു വാക്ക്..അത് മതി ആ സ്നേഹം അടയാളപെടുത്താന്‍."
സുവര്‍ണ ശലഭതിന്റെ "അക്ഷര ചിറകുകള്‍"
ഒരുശിശിരത്തിലുംപൊഴിയാതിരികട്ടെ.
ഒത്തിരി സ്നേഹത്തോടെ...

ഒരില വെറുതെ said...

വാക്കിനേക്കാള്‍ തീവ്രമാവട്ടെ...

ശാന്ത കാവുമ്പായി said...

പ്രണയിനീ നിനക്കാശംസകൾ

Amrutha Vahini said...

പോസ്റ്റ് വായിക്കാനാവശ്യപ്പെട്ടതിനു നന്ദി

ഇങ്ങനെ കൂടിയെഴുതാൻ തോന്നുന്നു
പ്രിയ ഹൃദയമേ
നീയിങ്ങനെ ഒരോ സീസണിലും
ഒരോ ഭാര്യയെയും വേഷം കെട്ടിച്ചു
നടക്കുന്നതെന്തേ... ഒരു ഭാര്യയെ
ഒരിക്കൽ വേഷം കെട്ടിച്ച്
സമാധാനപതാക കാട്ടാൻ പോയി
അവിടിന്നിറങ്ങിപോവേണ്ടി വന്നു.
ഇപ്പോൾ വേറൊന്നിനെ വേഷം
കെട്ടിച്ച് പ്രദർശനം നടത്തുന്നു.
പ്രദർശനം മാത്രമാണോ ഹൃദയമേ
നിന്റെ പ്രണയം
ഹൃദയമേ നീയിങ്ങനെ താണുതാണു
പോകുന്നതിൽ സഹതാപമുണ്ട്..
ഈ പ്രണയം പ്രണയമൊന്നൊക്കെ
പറയുന്നത് ഇങ്ങനെയുള്ള
വേഷം കെട്ടിയുള്ള പ്രകടനമാണോ..
ഇങ്ങനെ പ്രകടനം കാട്ടുന്നതാരെ
ബോധ്യപ്പെടുത്താനാവാനാണോ
ഒരു പ്രണയലേഖനമെഴുതണമെന്നുണ്ട്
അഞ്ചു, പക്ഷെ ഈ പ്രകടനമൊക്കെ
കണ്ടുകണ്ടു പ്രണയം കരിഞ്ഞുപോയി..
അഞ്ചുവിന്റെ പ്രണയലേഖനം കണ്ടപ്പോൾ
ഒ എൻ വിയുടെ കവിതയോർമ്മിക്കുന്നു

"ഇതു വെറും പൂർവജന്മസ്മൃതിനമ്മുടെ
ഹൃദയം കവർന്നൊരാ നഗരിയെങ്ങോ
ഇവിടെ മനസ്സിൽ, മരങ്ങളിലും
ഇലകൊഴിയും കൊടും ശിശിരകാലം
കുറുനരിക്കൂട്ടമോ മേയുന്നു
മുന്തിരിക്കുടിലുകൾക്കിന്നാരോ
തീകൊളുത്തീ
ഇവിടെ ഞാൻ പണിയിച്ച ദേവാലയത്തിന്റെ
യവനികത്തുമ്പത്തും തീ പടർത്തി
കടയറ്റു വീണുവോ ദേവദാരുക്കളും
കടൽ കടന്നെത്തും സുഗന്ധമെങ്ങോ
പ്രണയികൾ രാപ്പാർത്ത വനികളെങ്ങോ
സ്നേഹ ജ്വരമാർന്നുപാടിയ കിന്നരവും.."

സീസൺ എന്ന ഒരു തിരക്കഥയെഴുതിയാൽ
ഇനിയും ഭംഗിയുണ്ടാവും

neha said...

E love letter avanu kodukkathirikkunnidatholam kalam avanu ninnodulla premam nilanilkkum

MyDreams said...

:)

ameerkhan said...

സംഭവം എനിക്കിഷ്ട്ടപെട്ടു .......പക്ഷെ ഒരു ഡൌട്ട് ഈ കഥയിലെ നായിക ആരാണ്

ameerkhan said...

പ്രണയം അനിര്‍വ്വചനീയമായ അതിമനോഹരമായ വികാരം എന്നൊക്കെ വര്‍ണ്ണിക്കുമ്പോഴും അങ്ങനെ അനിര്‍ഗ്ഗളം പ്രവഹിക്കുന്ന ഒന്നല്ല പ്രണയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിനുള്ളില്‍ തന്നെ ഒരായിരം പ്രതിബന്ധങ്ങളുണ്ട്

കിങ്ങിണിക്കുട്ടി said...

@ameerkhan heroine njan thanne! Allathara:-):-):)

ഞാന്‍ ഏകന്‍ said...

ഖലീല്‍ ജിബ്രാന്റെ സൃഷ്ടികള്‍ വായ്ക്കുന്ന ഒരു ഫീല്‍ ഉണ്ട് .'ചില ഭാഗങ്ങള്‍ മാത്രം'.അധികം പോങ്ങണ്ട കേട്ടോ

പ്രണയം സമ്മാനിക്കുന്നത് വേദനയാണെങ്കില്‍ ആ വേദന എനിക്കു ലഹരിയാണ്

കാന്താരി said...

ee kathaye nayikaye enikariyaam...anyway valare nannnayitund anju

ameerkhan said...

പ്രണയം. പ്രണയമൊരു വാക്കിന് കരുത്തിലിരുവര് നമ്മ ളൊരുമിച്ചു യാത്രയാകുന്നു.. പുഴകളില് , പാടത്തി- നരുകില് നാമിരുവരും പ്രണയമായ് പെയ്തു തീരുന്നു.

Pradeep Kumar said...

ഒരു Gender Perspective ഇവിടെ ഉമ്ട്.സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ പ്രണയമെന്ന ഉന്മാദവസ്ഥയെക്കുറിച്ച് നന്നായി എഴുതുവാന്‍ കഴിയുക എന്ന് ഏതോ ഒരു മഹാന്‍ എവിടെയോ പറഞ്ഞിട്ടുണ്ട്.ഉന്മാദം വരികളില്‍ പ്രതിഫലിക്കുന്നുണ്ട്.വൈകാരിക തലം അനുവാചകനിലേയ്ക് സംക്രമിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.എന്നാണ് താജ്മഹല്‍ പണിതത് 'അപ്പൊഴോ ഇപ്പൊഴോ' എന്നൊക്കെയുള്ള സാങ്കേതിക കാര്യങ്ങളൊന്നും ഇവിടെ പരിഗണനാവിഷയമേ അല്ല.

Jefu Jailaf said...

നന്നായി.. പ്രേമ്മിക്കുമ്പോള്‍ ഇങ്ങനെ തന്നെ വേണം.. ചങ്കില്‍ തറക്കുന്ന പോലെ.. ആശംസകള്‍ ഈ ലേഖനത്തിന്..

ambalath said...

Idhum oru premakkadha, endhaialum kollam. Laila Majnuvine pole, Shajahan Mumthasine pole idhum mattonnu.

മഹേഷ്‌ വിജയന്‍ said...

@Pradeep കുമാര്‍ said
"എന്നാണ് താജ്മഹല്‍ പണിതത് 'അപ്പൊഴോ ഇപ്പൊഴോ' എന്നൊക്കെയുള്ള സാങ്കേതിക കാര്യങ്ങളൊന്നും ഇവിടെ പരിഗണനാവിഷയമേ അല്ല"

ഞാന്‍ ഇട്ട കമന്റാണ് താങ്കളെ കൊണ്ട് ഈ അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു...
എന്റെ കമന്റ് പൂര്‍ണ്ണമായും താങ്കള്‍ മനസിലാക്കാതിനാലാണ് ഈ ഒരു വിശദീകരണം...
ഈ കവിത പ്രകാരം 'ടാജ് മഹല്‍' ഒരു ശില്പമാണ്. ഒരു സ്മാരകത്തെ ശില്പമെന്നു വിളിച്ചാല്‍ അന്ഗീകരിക്കുന്നതെങ്ങനെ? ഇനി കവിതയുടെ ഭാഷ അങ്ങനെ ആകാമോ എന്നെനിക്കറിയില്ല...
അതാണ്‌ ഞാന്‍ ചോദിച്ചത് "ഷാജഹാന്‍ എന്നാണു പ്രിയതമക്ക് വേണ്ടി ശില്‍പം പണിതത്". ഉത്തരം, "ഷാജഹാന്‍ ഒരു ശില്പവും പണിതിട്ടില്ല"

കമന്റ് ശ്രദ്ധിച്ചതിനു നന്ദി...

Anonymous said...
This comment has been removed by a blog administrator.
Syams said...

Thanks

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.