Saturday, May 7, 2011

ഇനിയും പെയ്യാത്ത മഴ...ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്!
അതെന്റെ വെറും തോന്നൽ
മാത്രമായിരുന്നെന്ന്!!!
താളിലത്തുമ്പിലെ മഴത്തുള്ളി പോലെ
ഇറ്റുകണ്ണീർ മിഴിയിണയിൽ തങ്ങി...
ചാറ്റൽമഴയായാലും പേമാരിയായാലും
ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്..
മഴയും ഞാനും തമ്മിലുള്ള സദൃശ്യവാക്യവും
അവിടെ തീരുന്നു...
കണ്ണീർമഴകൾ തോരാതെ പെയ്യുന്നു...
ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്...
ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ
എന്നാശിച്ചിട്ടും
ഒരിക്കലും പെയ്യാതിരുന്നൊരു തേന്മഴയെ.....

74 comments:

കണ്ണന്‍ | Kannan said...

(((((O))))))
കവിത കൊള്ളാം.. വിശദമായ കമന്റ് പുറകേ.. :-)

റാണിപ്രിയ said...

മഴ.. എനിക്കേറ്റം ഇഷ്ടം.... അതിന്റെ താളാത്ത്മകത,ഗന്ധം എല്ലാം പ്രിയം... ഞാന്‍ കരയാതിരിക്കാന്‍ കണ്ണീര്‍ പൊഴിക്കുകയാണോ ?
നല്ല കവിത ...ആശംസകള്‍

ismail chemmad said...

മഴയ്ക്കെന്തേ പെയ്യാനിത്ര മടി .....?

കവിത നന്നായി ,ആശംസകള്‍

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്......
നല്ല കവിത, വായിക്കുമ്പോള്‍ ഇവിടെയും (ജിദ്ദയില്‍) നല്ല മഴയായിരുന്നു. എല്ലാ ഭാവുകങ്ങളും

elayoden said...

മഴ, പ്രകൃതിയുടെ കരച്ചില്‍, അതൊരു പക്ഷെ, സന്തോഷം മൂലമോ, സന്താപംമൂലമോ ആകാം. മരുഭൂമിയിലെ കിട്ടാ കനിയായി ഇന്നിവിടെയും പെയ്തു മഴ....

പെയ്തുകൊണ്ടിരിക്കുന്ന കണ്ണീര്‍ മഴക്ക് പകരം, കാത്തിരിക്കുന്ന പൂമഴ തോരാത്ത തേന്മഴയായി വര്‍ഷിച്ചു, പുഞ്ചിരി തൂകാന്‍ കഴിഞ്ഞെങ്കില്‍
എന്നാശിക്കുന്നു..
ആശംസകളോടെ..

Noushad Koodaranhi said...

ആ മഴ എന്നേ പെയ്തു തോര്ന്നത് എന്തെ അഞ്ജൂ ഇത് വരെ അറിഞ്ഞില്ല..?

ശ്രദ്ധേയന്‍ | shradheyan said...

ബൂലോകത്ത് വീണ്ടും നല്ലൊരു മഴക്കവിത.

//അതെന്റെ വെറും തോന്നൽ മാത്രമായിരുന്നെന്ന്!!! //

ഈ വരികള്‍ അധികപ്പറ്റായോ എന്നൊരു തോന്നല്‍ :)

hafeez said...

കവിത വളരെ മനോഹരം
ഒരിക്കല്‍ നീ കാത്തിരുന്ന ആ പൂമഴ പെയ്യുകതന്നെ ചെയ്യും
കാത്തിരിക്കൂ

faisu madeena said...

കവിത കൊള്ളാം ..ഇഷ്ട്ടപ്പെട്ടു ......

moideen angadimugar said...

കാത്തിരിക്കുന്നു അങ്ങനെയൊരു പൂമഴയ്ക്ക്. ഈ ജീവിതത്തിൽ എന്നാണതൊന്നു പെയ്ത് കാണുക..?

വേണുഗോപാല്‍ ജീ said...

നന്നായിരുന്നു.... ആശംസകൾ

MyDreams said...

ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്.
ആ തഴ്ചച്ചകളിലാണ് നമ്മള്‍ ഉള്ളത്

നല്ല കവിത

നാമൂസ് said...

മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി....
ആ മഴയുടെ വശ്യതയ്ക്കും അപ്പുറം ഒരു വന്യതയുണ്ട്.
മഴ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ്. മനുഷ്യ സ്വഭാവത്തോളം അടുത്തു നില്‍ക്കുന്ന ഒരു ബിംബം.

pushpamgad said...

ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്..
ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ
എന്നാശിച്ചിട്ടും
ഒരിക്കലും പെയ്യാതിരുന്നൊരു തേന്മഴയെ............
മനസ്സിനെ സ്പര്‍ശിച്ചു ഈ വരികള്‍.
ഒരു പൂമഴ പോലെ പെയ്തുനിറയാന്‍ ആസ്വാദകനെ മോഹിപ്പിക്കുന്നുണ്ട് ഈ വരികള്‍.
ആശംസകള്‍...

- സോണി - said...

"ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്! "

മഴയ്ക്ക് ശേഷം.... മരം പെയ്യും....
ആ തണുപ്പറിഞ്ഞിട്ടുണ്ടോ?

ശ്രീനാഥന്‍ said...

ഈ വർഷഒ ഒരു തേന്മഴ പെയ്യട്ടേ എന്ന് ആശംസിക്കുന്നു!

Vayady said...

അഞ്ജു, ഈ കവിത എനിക്ക് നല്ലയിഷ്ടമായി. പുതുവര്‍ഷ പുലരിയില്‍ മനസ്സിലൊരു പൂമഴ പെയ്തിറങ്ങട്ടെ എന്നാശംസിക്കുന്നു.

കാഴ്ചക്കാരന്‍ /BIPIN said...

nalla kavitha... njanum vannirunnu

ആചാര്യന്‍ said...

നല്ല മഴ സ്വപ്ന മഴ..കുളിര് കോരുന്ന കവിത മഴ..ആശംസകള്‍ ...

iylaserikkaran said...

മഴ യുടെ താളാത്മ ഥ കാണുന്നു

jayanEvoor said...

പെയ്യാത്ത മഴയാണ്...
വിടരാത്ത പൂവാണ്.....
ഉതിരാത്ത മൊഴിയാണ്..!

സ്നേഹജാന്‍ .സി .എം said...

മഴ എന്ന രണ്ടക്ഷരം ജീവിതവുമായി ഇണ പിരിയാത്ത എന്തോ ഒന്നാണല്ലോ ? ഒരിക്കലെങ്കിലും മഴയെ പ്രണയിക്കാത്തവര്‍ ഈ ഭൂമിയില്‍ ഉണ്ടാവുമോ ?ആകാശത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ഈ കണ്ണീര്‍ കണങ്ങള്‍ കുട്ടിക്കാലത്ത് ഒരുപാടു ആസ്വതിച്ചിരുന്നു.....ഇപ്പോള്‍ ഈ മണല്‍ കാട്ടില്‍ കിട്ടാത്തതും അത് തന്നെയാണ് .....കവിതയില്‍ ഉടനീളം കണ്ട മനോഹാരിത .........വളരെ നന്നായി ...എല്ലാ വിധ ആശംസകളും നേരുന്നു ......

അസീസ്‌ said...

"താളിലത്തുമ്പിലെ മഴത്തുള്ളി പോലെ
ഇറ്റുകണ്ണീർ മിഴിയിണയിൽ തങ്ങി"

ഇത്കലക്കി

നിശാസുരഭി said...

ഇപ്പേണ്ണിന്ന് പ്രാന്താ!
മയേല് നന്യാ,
പിന്നെത്തോന്ന്വാ അങ്ങന് ഒന്ന് പെയ്തിറ്റേല്ലാന്ന്‍!

ഞാനോടി!!ഞാനും എയ്ത്ണ്ണ്ട് ഒര് മയക്കവിതാ! ;)
ആശംസകളോടെ..

sm sadique said...

ചാറ്റൽ മഴ പോലെ…….
പൂ മഴ പോലെ………….
ഒരു മനോഹര കവിത.

സലീം ഇ.പി. said...

ഈ പുതുവത്സര പുലരിയില്‍ അഞ്ജു കാത്തിരിക്കുന്ന ആ പുതുമഴ പെയ്യുമെന്ന് കരുതാം. ആശംസകള്‍..

sunesh said...

mazha.... athoru mounasnehaththin mandhahasamaanu !
mazhaye snehikkunna noorayiram per ippozhum ; mazhayude thala layangalil muzhukan . kaathorththirikkunnu! kavithe.... neeyoru then mazha....,peyathirikkumo?!

'മുല്ലപ്പൂവ് said...

എഴുത്തു തുടരു...
ആശംസകളോടെ,
ജോയ്സ്.

Subiraj said...

മഴ മറക്കാന്‍ കഴിയാത്ത ഒരു അനുഭൂതിയാണ്...

ആശംസകള്‍!!
സുബിരാജ്

Vinodkumar Thallasseri said...

'ഞാൻ കാത്തിരുന്നതൊരു പൂമഴയെയാണ്..
ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ
എന്നാശിച്ചിട്ടും
ഒരിക്കലും പെയ്യാതിരുന്നൊരു തേന്മഴയെ......'

ഇതില്‍ കവിതയുടെ സ്പര്‍ശമുണ്ട്‌. എഴുത്ത്‌ തുടരുക

വര്‍ഷിണി said...

ന്റ്റെ കൂട്ടുകാരിയ്ക്കു പെയ്തു തോരാത്ത പുതു മഴകളും, പൂ മഴകളും,തേന്‍ മഴകളും നേരുന്നൂ ട്ടൊ..

Marykkutty said...

:]......!..nannayirikkunnu Kinginikkuttee

anoop said...

ജീവിതം തന്നെ പ്രതീക്ഷകള്‍ അല്ലെ,
ഒരു പൂമഴ എന്നെങ്കിലും പെയ്യാതെ ഇരിക്കില്ല
നന്നായിട്ടുണ്ട്.......

PrAThI said...

മയിലുകള്‍ പീലി വിടര്‍ത്തിയാടിയാല്‍ ഇന്ന് മഴ പെയ്യും എന്ന് പറയാറില്ലേ ?
മഴ പെയ്യട്ടെ .. കാത്തിരിക്കാം .

comiccola / കോമിക്കോള said...

ഒരിക്കല്‍ കിങ്ങിണിക്കായ് പെയ്യും പൂമഴകള്‍
കവിത നന്നായി...ആശംസകള്‍

SUDHI said...

പൂമഴയും തീ മഴയും പെയ്തില്ലെങ്കിലും ...
തോരാത്ത കമെന്റ്റ് മഴ ഈ ശിശിരത്തില്‍ പെയ്യുന്നുണ്ടല്ലോ
ആ കുളിരില്‍ അങ്ങട് ഭേഷായി നനയ്യ കുട്ട്യേ ....

ഒരു തുള്ളി എന്റെ വക ഇരിക്കട്ടെ ട്ടോ ..
കൊള്ളാട്ടോ കവി ഈ കവിത , ഇഷ്ട്ടായി ,....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ മഴക്കാലം

Manoraj said...

വളരെ നല്ല ഒരു കവിതയാണ്.

ലീല എം ചന്ദ്രന്‍.. said...

കവിത വളരെ നന്നായി ,ആശംസകള്‍

മഹേഷ്‌ വിജയന്‍ said...

പ്രിയ കിങ്ങിണിക്കുട്ടി,
എല്ലാ ഞായറാഴ്ചയും പന്ത്രണ്ടരക്കുള്ള പോസ്റ്റിന്റെ സമയം മാറ്റി നേരത്തെ ആക്കിയോ? ഞാനറിഞ്ഞില്ല കേട്ടോ...

ഈ പോസ്റ്റ്‌ ഇതിനെ എങ്ങനെ കവിത എന്ന് വിളിക്കാനാകും? ഇതില്‍ ഉള്ളത് വരികള്‍ അല്ല വെറും വാക്യങ്ങള്‍ മാത്രമാണ്. ഒരു വാക്യത്തെ പകുത്തു രണ്ടാക്കി എഴുതിയാല്‍ കവിത ആകില്ല കുട്ടീ....എങ്കില്‍ ഞാനൊക്കെ പണ്ടേ ബല്യ കവികള്‍ ആയേനെ....

ഇനി ഇത് കവിത അല്ലെന്നു നിരൂപിച്ചു അഭിപ്രായം പറഞ്ഞാല്‍ പോസ്റ്റ്‌ വളരെ ഇഷ്ടായി...
ഒരു കണ്ണീര്‍ മഴയുടെ മിന്നലാട്ടം എന്റെ മനസിലും ഉണ്ടായി...
ആശംസകള്‍..

കണ്ണന്‍ | Kannan said...

ഈ കവിതയുടെ അടിയിൽ കോമഡി ഡയലോഗ് അടിക്കാനെനിക്ക് തോന്നുന്നില്ല, നല്ല കവിതയാണ് അഞ്ജൂ.. പ്രത്യേകിച്ച് ഈ ലൈൻസ് ഒരുപാട് ഇഷ്ടമായി
##ചാറ്റൽമഴയായാലും പേമാരിയായാലും
ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്..
മഴയും ഞാനും തമ്മിലുള്ള സദൃശ്യവാക്യവും
അവിടെ തീരുന്നു..##

#ലേബൽ: മഴ നനയാനെനിക്ക് ഒരുപാട് ഇഷ്ടമാണ്,കാരണം ഞാൻ കരയുന്നത് ആർക്കും അറിയാൻ കഴിയില്ലല്ലോ,എന്ന് ആരോ പറഞ്ഞതായിട്ട് ഓർക്കുന്നു..

MyDreams said...

മഴ...........

ചന്തു നായര്‍ said...

ഇത് വിശദീകരണം ആവശ്യമുള്ള കവിതയാണ്,,,ഞാ‍ൻ വരം ഉടനേതന്നെ..

Jazmikkutty said...

മഴ പെയ്യും..
സ്നേഹത്തിന്റെ തേന്മഴ...

സന്തോഷത്തിന്റെ പൂമഴ...

അല്പം കാത്തിരിക്കെന്റെ കിങ്ങിണിക്കുട്ടീ...

Anand Palassery Aravindan said...

Kinginnikuttiyude ella postukallilum enthoo vedhanippikkunna anubhavam undaaya pooley thonnunnu....varikal nannayittundu..

Pooo mazha peyyum ennuthanne viswasikkunnu...

ഒരില വെറുതെ said...

ഇത്തിരി പെയ്ത് ഒത്തിരി നനയ്ക്കുന്ന
കിനാമഴപോലെ
ഇത്തിരി പറഞ്ഞ് ഒത്തിരി അനുഭവിപ്പിക്കുന്നു
ഈ കവിത.

ex pravasini said...

അങ്ങനെ ഒരു പൂമഴ പെയ്യുമെങ്കില്‍ അതെല്ലാവര്‍ക്കും സന്തോഷകരം തന്നെ.
നമുക്ക് കാത്തിരിക്കാം ,,ഒരു പൂമഴ.

Sandeep.A.K said...

കണ്ണാ.. ആ dialoge പറഞ്ഞത്‌ നമ്മുടെ ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു..

അഞ്ജു.. മഴ വാക്കുകളില്‍ മാത്രം ഒതുങ്ങുന്നു.. കൊടിയ വേനല്‍ മണ്ണിലും മനസിലും ഒരു പോലെ വരള്‍ച്ച ഉണ്ടാക്കുന്നു.. ഒരു നേരിയ വര്‍ഷപാതത്തിനായി പിന്നെയും കാത്തിരിപ്പ് നീളുന്നു..

ചുമ്മാ.. അല്ലാതെ ഈ കവിതയ്ക്ക് എന്ത് കമന്റ്‌ ആണ് കൊടുക്കുക.. കവിതയെ കീറി മുറിക്കാന്‍ ഞാന്‍ കവിയൊന്നുമല്ലല്ലോ.. atleast ഒരു കാവ്യാസ്വാധകന്‍ പോലുമല്ലല്ലോ..

ഇഷ്ടായി കവിത.. ആശംസകള്‍..

തൂവലാൻ said...

താഴെ നിന്നും മുകളിലേയ്ക്ക് പോകുന്ന നീരാവിയാണ് ജലകണമായി ഉയരങ്ങളിൽ നിന്നും താഴേയ്ക്ക് പതിക്കുന്നത്...മുകളിലേയ്ക്ക് പോകുമ്പോൾ ഒരിക്കൽ താഴേയ്ക്ക് വരേണ്ടി വരും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചാൽ നല്ല കാര്യം....കവിത ഇഷ്ടായി....

elayoden said...

best wishes.......

Shukoor said...

മഴ പ്രതീക്ഷിച്ച് നാട്ടില്‍ പോകാനിരിക്കുകയാണ്.

SheebaRamachandran said...

മഴ മേഘങ്ങളുടെ കുളിപുരയില്‍...
കാറ്റു മറന്നിട്ട കിനാവ്‌ പോലെ...
കൈ എത്താത്ത കൊമ്പില്‍ നിന്ന്...
തോരാത്ത മഴ പോലെ പൊഴിയട്ടെ...
പൂവും...തേനും.

jayanEvoor said...

“ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്! ”

അതു കൊള്ളാം.
നല്ല വരികൾ!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മഴയില്‍ രാത്രി മഴയില്‍..

- സോണി - said...
This comment has been removed by a blog administrator.
Anonymous said...

ഈ പോസ്റ്റ്‌ ഞാന്‍ ഈയിടെ എവിടെയോ കണ്ടിട്ടുണ്ട് ............

ഒരു ബ്ലോഗ്ഗര്‍

കിങ്ങിണിക്കുട്ടി said...

@Anonymousente blogil thanneyanu dear blogger.. This is a re-post:) thanks for the information

moideen angadimugar said...

ഒക്കെ വെറും തോന്നലായിരുന്നു.
നന്നായിട്ടുണ്ട് കിങ്ങിണി....

ശ്രീനാഥന്‍ said...

കവിത നന്നായിട്ടുണ്ട്. മഴ ഒറ്റ ഫ്രീക്വൻസിയല്ല. ഒരു രാജി. തേനും കണ്ണീരും ഇടകലരും.

ഉമേഷ്‌ പിലിക്കോട് said...

ചാറ്റൽമഴയായാലും പേമാരിയായാലും
ജലബിന്ദുക്കൾ വീഴുന്നത്
ഉയരങ്ങളിൽ നിന്നും താഴേക്കു തന്നെയാണ്..

ജീ . ആര്‍ . കവിയൂര്‍ said...

ഇനി പ്രകൃതിക്ക് ഒന്ന് മാത്രം പ്രതികാരമായി ചെയ്യാനാകു തീമഴ
പെയ്യാതിരിക്കട്ടെ ഇവിടെ
അവയൊന്നും മനുഷ്യന്‍ മനുഷ്യന്റെ ഉള്ളിലെ സ്നേഹ മഴയെ ഒളിപ്പിച്ചു വെക്കാതെ ഇരിക്കും വരെ
നല്ല കവിത കിങ്ങിണി

Noushad Koodaranhi said...

ആ മഴ ഇനി എന്ന് പെയ്യും..?

ഭാനു കളരിക്കല്‍ said...

ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്!

ഈ വരികള്‍ക്ക് ഒരു surrealistic അനുഭവം തരാന്‍ കഴിയുന്നു. പക്ഷേ തുടര്‍ന്നുള്ള വരികള്‍ ഈ ഭാവം നിലനിര്ത്തിയില്ല. ആശംസകള്‍.

ശ്രീക്കുട്ടന്‍ said...

ചാറ്റല്‍മഴയായാലും പേമാരിയായാലും
ജലബിന്ദുക്കള്‍ വീഴുന്നത്
ഉയരങ്ങളില്‍ നിന്നും താഴേക്കു തന്നെയാണ്..


എത്ര ഭാവസുന്ദരമായ വരികള്‍.കവിത്വം തുളുമ്പി നില്‍ക്കുന്നു.......ഇതാണു കവിത............

Jefu Jailaf said...

ഇത് മനസ്സിലായി എന്ന് പറഞ്ഞാല്‍ അതെന്റെ തോന്നലായി പോകും..

ponmalakkaran | പൊന്മളക്കാരന്‍ said...

പെയ്യട്ടെ മഴ പെയ്യട്ടെ,
ചാറ്റൽ മഴ പെയ്യട്ടെ,
പൂമഴ,തേന്മഴ പെയ്യട്ടെ...
പെയ്യാതിരിക്കട്ടെ ഒരിക്കലും തീമഴ.
ആശംസകൾ.......

Anonymous said...

ഈ ബ്ലോഗിലെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍.
പക്ഷെ ചിലപ്പോള്‍ സ്വന്തം പോസ്റ്റ്‌ തന്നെ പിന്നെയും പോസ്റ്റ്‌ ചെയ്ത് ബോറാക്കുന്നു. ഇതേന്തിനാണ് കുട്ടി? പുതിയതൊന്നും ഇല്ലാത്തപ്പോള്‍ ഇങ്ങനെയാണോ...?

Lipi Ranju said...

കവിത ഇഷ്ടായി........

ജയിംസ് സണ്ണി പാറ്റൂര്‍ said...

നല്ല കവിത
പിന്നെന്തേ അശ കെട്ടി
ആടകള്‍ തോരാനിട്ടു ?

Anonymous said...

കിങ്ങിണി കുട്ടി, ഞാന്‍ ഈ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ട്, എല്ലാ ആഴ്ചയും പോസ്റ്റ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ എന്തിനാ? എന്തെങ്കിലും എഴുതാന്‍ ഉള്ളപ്പോള്‍ എഴുതിയാല്‍ പോരെ? ഒടുവില്‍ പോസ്റ്റ് ചെയ്ത രണ്ടും കണ്ടപ്പോള്‍ ആകെ ഒരു സംശയം, ഇത് മുന്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. കിങ്ങിണി മോഷ്ടിക്കും എന്ന് തോന്നിയില്ല. പക്ഷെ ആദ്യം കണ്ടപ്പോള്‍ അങ്ങനെ തോന്നി. അതുകൊണ്ട് കുറെ പിന്നിലേയ്ക്ക് പോയി നോക്കി, ഇതിപ്പോള്‍ മാസങ്ങള്‍ക്ക് മുന്പ് പോസ്റ്റ്‌ ചെയ്ത കവിതകള്‍ ആണല്ലേ? എന്തിനാ നേരത്തെ പ്രസിദ്ധീകരിച്ചത് തന്നെ പിന്നെയും പിന്നെയും ഇടുന്നത്? ഇത് മോശമാണ്. മറ്റൊരാള്‍ കണ്ടാല്‍ മുന്പ് എവിടെയോ കണ്ടത്, കിങ്ങിണി മോഷ്ടിച്ചു എന്നെ കരുതൂ. ഇനി ഇങ്ങനെ ചെയ്തു ഉള്ള വില കളയല്ലേ.

AFRICAN MALLU said...

ഇവിടെ ചൂട് 48 -50 ഡിഗ്രീ... അപ്പോഴാണ് ഈ മഴ ..ഒരു മഴ കൊണ്ട സുഖം

കണ്ണന്‍ | Kannan said...

:-)

ente lokam said...

Best wishes....

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.