Sunday, May 1, 2011

അവനും അവളും

അവൾ പ്രണയിക്കുകയായിരുന്നു,
കണ്ണുകൾ ഇറുക്കിയടച്ച്...
കാതുകൾ കൊട്ടിയടച്ച്...
ഹൃദയം മാത്രം തുറന്നു വെച്ച്....
സ്വയമലിഞ്ഞ്.....

അവനും പ്രണയിക്കുകയായിരുന്നു...
കണ്ണുകൾ തുറന്നു വെച്ച്...
കാതുകൾ കൂർപ്പിച്ച്...
ഹൃദയം മാത്രം മൂടി വെച്ച്...
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്.....

ഒടുവിൽ; 
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ, 
ഒരു മുഴം കയറിൽ,
നിറവയറോടെ 
അവൾ കിടന്നാടിയപ്പോൾ 
നൈമിഷിക നിർവൃതിയുടെ 
സുഖാലസ്യങ്ങളിൽ 
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ...

108 comments:

കണ്ണന്‍ | Kannan said...

(((((((ഠോോ))))))

Noushad Koodaranhi said...

എവനെടാ അവന്‍...?

നാമൂസ് said...

പ്രണയത്തിന്‍റെ രണ്ട് മുഖം..!!

ismail chemmad said...

അവൾ പ്രണയിക്കുകയായിരുന്നു,
കണ്ണുകൾ ഇറുക്കിയടച്ച്..........
കാതുകൾ കൊട്ടിയടച്ച്.........
ഹൃദയം മാത്രം തുറന്നു വെച്ച്...............
സ്വയമലിഞ്ഞ്....

Sameer Thikkodi said...

ലോകം മറന്ന പ്രണയത്തിനു മരണം സ്വയം വരിക്കുന്നു ... സ്വയം ശിക്ഷിക്കുന്നു ...

ജീവിതം ലാഭ - നഷ്ടങ്ങളുടെ കണക്കു പുസ്തകം ...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

യഥാര്‍ത്ഥം!
വാര്‍ത്തകള്‍ ദിവസവും ശ്വാസം മുട്ടെ നമുക്കുചുറ്റും
അനുഭവങ്ങള്‍ നമുക്കൊട്ടും കുറവല്ലതാനും
ഇപ്പോഗുമിതാവര്‍ത്തിക്കുന്നു.

ആശയ സമ്പുഷ്ടം!
എല്ലാ അഭിനന്ദനങ്ങളും

elayoden said...

കണ്ണുകളും, കാതുകളും ഇറുക്കിയടച്ചു ഹൃദയം തുറന്നുവെച്ചു കൊണ്ടുള്ള അവളുടെ അനശ്വര പ്രണയത്തെ, സ്വാര്‍ത്ഥതയുടെ ഗൂഢസ്മിതം തൂകികൊണ്ട്‌ ഏറ്റുവാങ്ങിയ അവന്‍ ദൈവത്തിന്റെ കോടതിയില്‍ തീര്‍ച്ചയായും ഭീരുവായ ഒരു നഷ്ട്ടക്കാരനായിരിക്കും.

ഇത്തരക്കാരാണ് ഈ സമൂഹത്തിന്റെ ശാപവും.

ഒരു നോവായി വായിച്ചു തീര്‍ത്ത കവിതയ്ക്ക് ഒരു തുള്ളി കണ്ണുനീര്‍ പൂക്കള്‍ പൊഴിച്ചുകൊണ്ട്‌...........

നന്മകള്‍ ആശംസിക്കുന്നു..

ചാച്ചന്‍ said...

"ഒടുവിൽ; നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
ഒരു മുഴം കയറിൽ,
നിറവയറോടെ
അവൾ കിടന്നാടിയപ്പോൾ
നൈമിഷിക നിർവൃതിയുടെ
സുഖാലസ്യങ്ങളിൽ
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ"

ഈ അവസാനത്തെ വരികള്‍.. വളരെ നന്നായിരിക്കുന്നു.. "REALLY" എനിക്കിഷ്ടായി !!!

Jazmikkutty said...

അവനും പ്രണയിക്കുകയായിരുന്നു.................
കണ്ണുകൾ തുറന്നു വെച്ച്............
കാതുകൾ കൂർപ്പിച്ച്.........
ഹൃദയം മാത്രം മൂടി വെച്ച്................
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്..
nannaayi ezhuthi anju..

മിസിരിയനിസാര്‍ said...

good poem

വര്‍ഷിണി said...

ഉം...തിരിച്ചും സംഭവിയ്ക്കാം..നിഗൂഡതകള്‍ക്കു പിന്നില്‍ ആണ്‍പെണ്‍ വിത്യാസം ഇല്ലാന്നേ..

നന്നായിരിയ്ക്കുന്നൂ ട്ടൊ, അഞ്ചൂ..

നീലാംബരി said...

അവനും പ്രണയിക്കുകയായിരുന്നു.................
കണ്ണുകൾ തുറന്നു വെച്ച്............
കാതുകൾ കൂർപ്പിച്ച്.........
ഹൃദയം മാത്രം മൂടി വെച്ച്................
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്...................
അതിഗംഭീരം....

അരുണ്‍/arun said...

അവര്‍ പ്രണയിക്കുകയായിരുന്നു.

ഉള്ളു തുറന്ന്
അടിമുടി മറന്ന്
കോരിത്തരീച്ച്

അവര്‍ വെറുതേ പ്രണയിക്കുകയായിരുന്നു

വിയര്പ്പുതുള്ളികള്‍ തമ്മില്‍ തമ്മില്‍
സ്വകാര്യം പറയുകയായിരുന്നു.

എന്നിട്ട് അവര്‍ പിരിയുകയായിരുന്നു.
കാറ്റ് ഇലകളെ അടിച്ചുപറത്തി

എന്നാല്‍ അവന്റെ ദേഹത്തെ വിയര്‍പ്പുതുള്ളികള്‍
ഒന്നൊന്നായി വറ്റിത്തുടങ്ങിയിരുന്നു.

കണ്ണന്‍ | Kannan said...

nice poem !
pakshe aanine kuttavaaliyakkiayth enikk pidichilla ketto...
pennum ottum mosamalla, chilappol hridayam thurakkunnath aanavaam,avalde chundilaavam goodasmitham!

zephyr zia said...

:(

pushpamgad said...

ഹിഹിഹി ..
രസായി ..!
(ഫോട്ടോയുടെ കാര്യമാണ് )
വേഗം വരൂട്ടോ ...
ആശംസകള്‍ ...

റാണിപ്രിയ said...

നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
അവള്‍ക്കേകിയ മഹാ മടയത്തരം

ആശംസകള്‍ ...

മുല്ല said...

:)

പള്ളിക്കരയില്‍ said...

ഇത്തിരിവരികളിലൊത്തിരികാര്യം‌പറഞ്ഞല്ലോ. നന്നായി

mottamanoj said...

ഇത്തരത്തിലുള്ള പ്രണയം ഇപ്പോഴും ഉണ്ടോ ? പ്രണയം ഇപ്പൊ ഇങ്ങനെ ഒന്നും അല്ല എന്ന് തോനുന്നു.

Jishad Cronic said...

hum....:)

കല്ലി വല്ലി വാര്‍ത്തകള്‍........ said...

rocking................... pls have a look at my blog...
http://kallivallivarthakal.blogspot.com/2010/12/blog-post.html

ആചാര്യന്‍ said...

അവനും അവളും പ്രണയിക്കുകയായിരുന്നു...മനസ്സുകള്‍ മൂടിവെച്ചു ..എല്ലാം തുറന്നു വെച്ച്...അവസാനം വേര്‍പിരിയുമ്പോള്‍ ലാഭങ്ങള്‍ മാത്രം...അതല്ലേ സത്യം...

ശ്രീനാഥൻ said...

വല്ലാത്തൊരു കൊടുംചതിയായിപ്പോയി അവൻ ചെയ്തത്!

കുറ്റൂരി said...

(((((0))))

ഇത് അഞ്ചു മുൻപ് പോസ്റ്റിയിട്ടുണ്ടോ?
എവിടെയോ വായിച്ചതായോർക്കുന്നു
നന്നായിരിക്കുന്നു

JITHU said...

നന്നായിരിക്കുന്നു.........

ബെഞ്ചാലി said...

അവൾ പ്രതീക്ഷയുടെ പ്രണയഗീതം പാടിയപ്പോളവൻ പ്രതിലോമനീയമായ് ആടി

* സ്വപ്നം കാണാം.., എന്നാൽ സ്വപ്നജീവികളാവരുത്, പ്രത്യേകിച്ച് പെൺകൊടികൾ

കണ്ണനുണ്ണി said...

കണ്ണടച്ച് പ്രണയിച്ചാ...ദെ ഇങ്ങനിരിക്കും...

അജീഷ് കുമാര്‍ - AJEESH KUMAR said...

അവള്‍ പ്രണയിക്കുകയായിരുന്നു...
അവന്‍ അത് മുതലാക്കുകയും...!!!!

നല്ല വരികള്‍

ajith said...

അതിശക്തമായ ഒരു കുഞ്ഞിക്കവിത,
ഭംഗിയുള്ള രചന, ആശയസമ്പുഷ്ടവും.

Anju's signature is visible.

വേണുഗോപാല്‍ ജീ said...

എന്തൊരു മനുശേന്മാര്? ഇങ്ങനൊക്കെ ചെയ്യുമോ... വയറ്റിലാക്കിയിട്റ്റ്‌ കേട്ടിതൂക്കുകേം ചെയ്തു.. മണ്ടന്‍ ഇനി എത്രകാലം ഗോതമ്പുണ്ട തിന്നണം.... :)

faisu madeena said...

ഗൊള്ളാം ....

sheebarnair said...

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍...
വൈവിധ്യമുള്ള പോസ്റ്റ്മായ്‌ വരിക ശലഭമേ....

zuhail said...

സ്നേഹത്തിന്റെ ആരാമത്തില്‍ ചിലര്‍ ചൂത് കളിക്കുന്നു
എന്തിനെയൊക്കെയോ ജയിക്കാന്‍
അവര്‍ അറിയുന്നില്ലല്ലോ ജയിക്കുന്നത്
നിതാന്ത തോല്‍വിയിലേക്കാണ് എന്ന്

നിറങ്ങള്‍ പൂക്കട്ടെ
ഈ ശലഭ ചിറകുകളില്‍
ശിശിരം പുതിയ ആശകള്‍ നല്‍കും !

MyDreams said...

ലാഭം ,പ്രണയം ഒരു ലാഭം ആണോ ...
പ്രണയ തീരങ്ങളില്‍ കൊടുത്തു തീര്‍ക്കാന്‍ ആവാതെ ഒരു കടമായി ഒരു ജീവിതം

hafeez said...

എന്നിട്ട് , അവന്‍ എവിടാന്ന് പറയൂ. ബാക്കി ഞങ്ങള്‍ ഏറ്റു :)

നിരക്ഷരൻ said...

ഒന്ന് പ്രേമം മറ്റേത് കാമം. രണ്ടും തെളിച്ചെഴുതിയിരിക്കുന്നു. കൊള്ളാം.

ഷംസീര്‍ melparamba said...

kuarachu varikaliloode valare adhikam kaaryam paranju.

changadikootam(ചങ്ങാതികൂട്ടം) said...

നന്നായി.ആശയസംബുഷ്ടം.നന്ദി .

മഞ്ഞുതുള്ളി (priyadharsini) said...

nice words.....

അന്ന്യൻ said...

ഇഷ്ട്ടമായി, അവനെയും അവളെയും. പക്ഷേ ഈ വരികൾ തിരിച്ചും ആവാലോ (ഒന്നൊഴികെ). പിന്നെ പ്രണയത്തിനു കണ്ണും മൂക്കുമൊന്നും ഇല്ലാന്നു പറയുന്നതു ശരിയാണോ?

Akbar said...

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തിരിച്ചറിവില്ലാത്തത് തന്നെ പ്രശ്നം.

ചന്തു നായർ said...

പ്രേമമൊന്നെന്നില്ല...വെറും.. കാമാർത്തിയല്ലാതില്ല.നൈമിഷിക നിർവൃതിയുടെസുഖാലസ്യങ്ങളിൽ മുഴുകുന്ന ലൊകം,...ചെറു കവിത കൊള്ളാം...ചന്തു നായർ http:chandunair.blogspot.com/

anu said...

കവിത ഇഷ്ടായി ..പക്ഷെ അവസാന വരി മാത്രം ഇഷ്ടായില്ല...
ഓര്‍മിച്ചു എടുക്കുവാന്‍ ലാഭങ്ങള്‍ ആവില്ല, നഷ്ടങ്ങള്‍ ആവും ഉണ്ടാകുക....

MyDreams said...

ഒരു നഷ്ട ബോധം നിഴലിക്കുന്നു

കിങ്ങിണിക്കുട്ടി said...

ആരും തെറ്റിദ്ധരിക്കരുത്,കിങ്ങിണിക്കുട്ടി കട്ടിട്ടില്ല ഇത് റീ പോസ്റ്റാണ്...

sumi said...

very beautiful poem.......
luv u.....

Anonymous said...

nice anju.. പ്രണയം സുഖത്തെക്കാള്‍ കൂടുതല്‍ ദുഖമാണ്.. :-))

elayoden said...

ഒടുവിൽ;
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
ഒരു മുഴം കയറിൽ,
നിറവയറോടെ
അവൾ കിടന്നാടിയപ്പോൾ
നൈമിഷിക നിർവൃതിയുടെ
സുഖാലസ്യങ്ങളിൽ
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ..."

മുന്‍പ് വന്നു പോയതാണ്, നല്ല ഹൃദയ സ്പര്‍ശമായ വരികള്‍ ഒന്നൂടെ വായിച്ചു.

അസീസ്‌ said...

ഇതാണ് പറയുന്നത്, പ്രണയിക്കുമ്പോള്‍ കണ്ണും കാതും തുറന്നു വെക്കണമെന്നു.

എനിവേ കവിത നന്നായിട്ടുണ്ട്.

Jefu Jailaf said...

അതാപ്പോ നന്നായെ..ഈ ആണുങ്ങള്‍ എന്താ ഇങ്ങനെ. അതോ എഴുതി എഴുതി ഇങ്ങനെ ആക്കുന്നതോ.. എന്തായാലും ആശംസകള്‍.. നന്നായിരിക്കുന്നു.

Naushu said...

കണ്ണടച്ചത് അവളുടെ തെറ്റ് ...

SUDHI said...

അഞ്ചു .. , ഈ പോസ്റ്റ്‌ അഞ്ചു ഒരിക്കല്‍ പോസ്റ്റിയിരുന്നത് വായിച്ചിരുന്നു ,കൊള്ളാം നന്നായിരിക്കുന്നു വരികളെല്ലാം നന്ന് ,പക്ഷെ ഇതു പ്രണയത്തിന്റെ രണ്ടു മുഖങ്ങള്‍ അല്ല , ഇവിടെ ഒരു മുഖം മാത്രമേ പറഞ്ഞിട്ടുള്ളൂ , കപട പ്രണയത്തിന്റെ ബലിയാടുകള്‍ സ്ത്രീകള്‍ മാത്രമല്ല , പീഡനവും ,വഞ്ചനയും ,എല്ലാം പുരുഷന് നേരെയും ഉണ്ടാവുന്നുണ്ട് , പുരുഷനോ സ്ത്രീയോ എന്നല്ല സമൂഹത്തില്‍ സ്നേഹമാണ് ചതിക്കപ്പെടുന്നത് , സ്ത്രീ പക്ഷത്തു നിന്ന് മാത്രം കാര്യങ്ങളെ നോക്കി കാണാത്ത , രാജാവ് നഗ്നനാണ് എന്ന യാഥാര്‍ത്ഥ്യം ഉച്ചത്തില്‍ വിളിച്ചു പറയുന്ന കുട്ടിയുടെ നിഷ്കളങ്കത എഴുതുന്നവന് ഉണ്ടാവണം അത് എന്നും അഞ്ജുവിന് ഉണ്ടാവട്ടെ .ഭാവുകങ്ങള്‍ ..!!

Pony Boy said...

ദസ്തവ്യോസ്കിയും നെരൂദയും കഴിഞ്ഞാൽ ഇത്രയേറെ പ്രക്ഷുദാത്മകമായി കവിതയെഴുതുന്നത് ഈ കവയിത്രിക്ക് തന്നെ..പ്രണയം , മഞ്ഞ്, മഴ, പൂമ്പാറ്റ തുടങ്ങി ഏതാനും വാക്കുകൾ മാത്രം കൊണ്ട് ഖണ്ഡകാവ്യങ്ങൾ രചിക്കാനുള്ള കഴിവ് അപാരമാണ്..അതും എല്ലാദിവസവും മുടങ്ങാതെ....

തനിക്ക് സ്വന്തമായിട്ട് ആർച്ചീസ് വേൾഡ് തുടങ്ങാനുള്ള കപ്പാസിറ്റി ഒക്കെയുണ്ട് കേട്ടോ..ഇപ്പോ അവരുടെ കൈയ്യിൽ പോലും ഇത്രയും പ്രണയ കളക്ഷനില്ല...:)

SUDHI said...

http://malayalikalkkumaatram.blogspot.com/2011/03/blog-post_03.html

http://malayalikalkkumaatram.blogspot.com/2011/03/definition-of-real-love.html

http://malayalikalkkumaatram.blogspot.com/2011/03/blog-post_8447.html

ee posstukal vaayichirunno anju nee

mad|മാഡ് said...

ഇതിനെ പ്രണയം എന്ന് പറയാമോ കിങ്ങിണി കുട്ടി...??

Sandeep.A.K said...

mm.. മാലാഖകുട്ടി.. ഞാന്‍ വായിച്ചു കവിത.. ഇഷ്ടായി.. സത്യം പലപ്പോഴും ഇങ്ങനെയാകാം. പക്ഷെ എന്നിലെ male chauvinist ഇത് വായിച്ചു നെറ്റി ചുളിച്ചു.. ഹ ഹ ഹ..

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

കിങ്ങിണി......പ്രണയനൊമ്പരക്കാറ്റിലുലയുന്നു.....

സ്‌നേഹത്തോടെ
പാമ്പള്ളി

ഉമേഷ്‌ പിലിക്കോട് said...

ഒരല്‍പം തത്വ ചിന്ത ആയാലോ ?

സ്വയം സമ്മതിക്കാതെ ആര്‍ക്കും ആരെയും ചതിക്കാന്‍ ആവില്ല !!

എന്തോ എനിക്ക് 'കവിത' ഇഷ്ടായില്ല, പക്ഷെ നല്ല വരികള്‍ .. ആശംസകള്‍ !!

Rahul said...

:) gud one
the last stanza was superb

appachanozhakkal said...

പ്രണയം ദു:ഖമാണനിയാ
പ്രപഞ്ച സത്യമാണിതെന്നു
പറഞ്ഞു രക്ഷനേടാം നമുക്ക്.

നല്ല ആശയം; നന്നായിട്ടെഴുതി.
ആശംസകള്‍; അഭിനന്ദനങ്ങള്‍!

വി കെ ബാലകൃഷ്ണന്‍ said...

'അതിരുകളിലൊതുങ്ങണം പ്രണയം! അല്ലെങ്കില്‍ തൂങ്ങണം;ചാടണം!'

Shukoor said...

ഇവിടെയും അവള്‍ തന്നെ ആടി അല്ലെ.
അവനെ ആരും ആട്ടിയില്ല.

വരികള്‍ നന്നായി.

ശങ്കരനാരായണന്‍ മലപ്പുറം said...

?!

saarathi said...

കവിത നന്നായി...............................
നായകനെ ഒരു വൃത്തികെട്ടവനായി മാത്രമേ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുള്ളൂ .......................
പിന്നെ വായനക്കാര്‍ക്കൊരു ഫ്രീ ഉപദേശം കൂടിയുണ്ടെന്ന് തോന്നുന്നു.......................................
ഒരാള്‍ മാത്രം
കണ്ണുകൾ ഇറുക്കിയടച്ച്...
കാതുകൾ കൊട്ടിയടച്ച്...
ഹൃദയം മാത്രം തുറന്നു വെച്ച്....
സ്വയമലിഞ്ഞ്.....പ്രണയിച്ചാല്‍ സംഗതി
താറുമാര്‍ ആകുമെന്ന് .................
ആശംസകള്‍.............................

ente lokam said...

best wishes...

പാവത്താൻ said...

പ്രണയമെന്തു പിഴച്ചു?

ishaqh ഇസ്‌ഹാക് said...

ആടിയൊടുങ്ങിയ പ്രണയാന്ത്യം...:(
ചെറിയ,വലിയ കവിത..!
നന്നായി.

ജീവി കരിവെള്ളൂര്‍ said...

ഇവിടെ എവിടെയാ പ്രണയം ? ഒരു കൊടുക്കല്‍ വാങ്ങല്‍ മാത്രമല്ലേ ! പ്രണയമാണെങ്കില്‍ അത് പരസ്പരം അടുത്തറിഞ്ഞതിനേശേഷമേ തോന്നാവൂ . ഇത് എന്റെ മാത്രം തോന്നലായിരിക്കാം !

comiccola / കോമിക്കോള said...

പ്രണയത്തിന്‍ ഒരുനിറം പകത്തുമീ കവിത സുന്ദരം.
ആശംസകള്‍..

- സോണി - said...

പ്രണയം സുഖത്തെക്കാള്‍ കൂടുതല്‍ ദുഖമാണ്... എന്ന് പറഞ്ഞ മഞ്ഞുതുള്ളിയോട് യോജിക്കാന്‍ ആവുന്നില്ല. എല്ലാവരുടെയും അനുഭവം അങ്ങനെ ആവില്ല. എനിക്കാണെങ്കില്‍ പ്രണയഭംഗമേ ഇല്ല.
പിന്നെ കിങ്ങിണി, ഇന്നത്തെ തലമുറ വളരെ പ്രാക്ടിക്കല്‍ അല്ലേ? ഇതൊക്കെ ഇപ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം മാത്രം.

vaani said...

Nice poem.. You are very great anju.. I am proud of you, really

ഷമീര്‍ തളിക്കുളം said...

പ്രണയിക്കുന്നവന്റെ ഹൃദയം തുറന്ന പുസ്തകമെന്ന് കരുതിയവള്‍ക്ക് തെറ്റി.

നല്ല വരികള്‍...

Lipi Ranju said...

അവള്‍ അവനെ സ്നേഹിച്ചു, അവന്‍ അവളുടെ ശരീരത്തെയും.
ഇത് ഈ കവിതയിലെ കഥാപാത്രങ്ങളുടെ കാര്യം. പക്ഷെ ഇങ്ങനെ
സംഭവിക്കാറെ ഇല്ല എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?
ഇപ്പൊ എല്ലാവരും പ്രാക്റ്റിക്കല്‍ ആണെന്ന് പലരും പറഞ്ഞു....
പക്ഷെ ഇപ്പോഴും ഉണ്ട് ഈ കവിതയിലെ പോലുള്ള പെണ്‍കുട്ടികള്‍.
അവരുടെ വിവരമില്ലായ്മ തന്നെയാവും അവരെ പലപ്പോഴും
അപകടത്തില്‍ എത്തിക്കുന്നത്. പക്ഷെ അതൊക്കെ ഈ കവിതയെ
വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ ആണോ? എനിക്കറിയില്ല...
പക്ഷെ എനിക്ക് ഈ കവിത ഒരുപാട് ഇഷ്ടായി ...

AnaamikA said...

nalla kavitha.

Krishna said...

oh ..... pinneeeeeeee..........
:)

megha said...

Well written! Keep it up

ഒരില വെറുതെ said...

സാധാരണം. എങ്കിലും
ഒതുക്കമുള്ള വരികളാല്‍
തീവ്രമായി.

മഹേഷ്‌ വിജയന്‍ said...

റാണി പ്രിയയുടെ അഭിപ്രായം കടം എടുക്കുന്നു....
"നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
അവള്‍ക്കേകിയ മഹാ മടയത്തരം"


@Pony Boy,
കമന്റില്‍ ചോദ്യമില്ല എങ്കിലും :-) ദസ്തവ്യോസ്കി ഏത് കവിത ആണ് എഴുതിയിരിക്കുന്നത് എന്ന് വ്യകതമാക്കാമോ?

jayanEvoor said...

കൊള്ളാം.

(പ്രണയം ലാഭകരമാക്കാൻ ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ മിടുക്കരാണിന്ന് എന്നും കൂടി ഓർക്കാം!)

ജീ . ആര്‍ . കവിയൂര്‍ said...

പ്രണയമേ നിനക്ക് ഇത്ര വേദനയോ

vinu said...

Super.. Perfect.. Realistic..

ഷബീര്‍ (തിരിച്ചിലാന്‍) said...

കവിത ഇഷ്ടപ്പെട്ടു...

ഒരു മുഴം കയര്‍ നല്‍കി സ്ത്രീയെ വീണ്ടും വീണ്ടും അബലയാക്കണോ?

nisha said...

Very cute.. Super.. Keep writing

ശ്രീദേവി said...

ലാഭ നഷ്ടത്തിന്റെ കണക്കുകളില്‍ പ്രണയം എന്നേ മരിച്ചു..അത് കൊണ്ട് അതില്‍ വിഷമിക്കാനില്ല..

തെച്ചിക്കോടന്‍ said...

കവിത കൊള്ളാം

neha said...

Super poem- fantastic poetry in few words!

Thooval.. said...

ഒടുവിൽ;
നഷ്ടങ്ങൾ മാത്രം കായ്ക്കുന്ന മരക്കൊമ്പിൽ,
ഒരു മുഴം കയറിൽ,
നിറവയറോടെ
അവൾ കിടന്നാടിയപ്പോൾ
നൈമിഷിക നിർവൃതിയുടെ
സുഖാലസ്യങ്ങളിൽ
ലാഭം ഓർത്തെടുക്കുകയായിരുന്നു അവൻ...
Posted by കിങ്ങിണിക്കുട്ടി very good

Kalavallabhan said...

കൊന്ന് കൊല വിളിച്ച ലാഭക്കച്ചവടം

musthuഭായ് said...

ഇതു ഞാൻ മുമ്പെവിടെയോ വായിച്ചിട്ടുണ്ട്…..ഒരു പക്ഷെ അഞ്ജു തന്നെ പോസ്റ്റ് ചെയ്തതാവാം…..എന്തായാലും ആധുനിക പ്രണയത്തെ വളരെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു,,,,,,,,,ഇനിയും എഴുതുക………എല്ലാ ഭാവുകങ്ങളും നേർന്ന് കൊള്ളുന്നു……..

മുകിൽ said...

randu tharam....lle

റീനി said...

കവിത നന്ന്‌! നേരത്തെ വായിച്ചത് ഓര്‍ക്കുന്നു.
അന്ത്യത്തില്‍ പെണ്ണിന് ഒരു മുഴം കയര്‍ കൊടുത്ത് അവസാനിപ്പിക്കാതിരുന്നെങ്കില്‍ . സ്ത്രീ വീണ്ടും അബല. നിവൃത്തിയില്ലാതെ വന്നാല്‍ വേറെന്തു ചെയ്യും അല്ലേ?

ജയിംസ് സണ്ണി പാറ്റൂര്‍ said...

വളരെ നന്നായിരിക്കുന്നു.

Anonymous said...

anju,

i am new in this world of blogs..but i am very much impressed in ur writings..nannayi ezhuthiyirikkunnu..ithu mathramalla thante ella rachanakalum...ellavidha ashamsakalum nerunnu.

priya sayuj

arjun said...

Entammo.. Ithrem comments! Ninak ividem fans association undo!

Dr.Muhammed Koya @ ഹരിതകം said...

കിങ്ങിണിക്കുട്ടി,
നന്നായിരിക്കുന്നു. നല്ല വരികള്‍. ആധുനികകാലത്തെ പ്രണയത്തെ നന്നായി കോറിയിട്ടിരിക്കുന്നു.
പ്രണയിനികള്‍ പ്രനയിക്കട്ടെ-
കണ്ണുകള്‍ ഇറുക്കിയടച്ച്
കാതുകള്‍ കൊട്ടിയടച്ച്
ഹൃദയം മാത്രം തുറന്നുവച്ച്.
പക്ഷെ,
മെയ്യടച്ച് വെച്ച്
മെയ്യടക്കി വെച്ച്.

ഇങ്ങനെ ഒരു വാല്‍ക്കഷ്ണമാവാം:
"പ്രണയിക്കുക
മെയ്യടയ്ക്കുക, മെയ്യടക്കുക
എങ്കില്‍ നിറവയറുമില്ലൊരു-
മുഴം കയറുമില്ലെല്ലാം ശുഭാമായ്‌ വരും"

ഭാവുകങ്ങള്‍.

ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യമായാണിവിടെ കിങ്ങിണിക്കുട്ടി. ആധുനിക പ്രണയം ഇങ്ങനെയൊക്കെത്തന്നെ അല്ലേ? രണ്ടു വശം നന്നായി വരച്ചു കാട്ടി. അഭിനന്ദനങ്ങൾ

ഫെമിന ഫറൂഖ് said...

നല്ല വരികള്‍

നൗഷാദ് അകമ്പാടം said...

ഓകേ..
നൂറാമത്തെ കമന്റ് എന്റെ കൈ കൊണ്ടാവനുള്ള ഭാഗ്യം
ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നു...
അല്ല..പോസ്റ്റ് വായിച്ചില്ലല്ലോ..

ഹി ഹി..വായിക്കട്ടെ കെട്ടോ...!

നൗഷാദ് അകമ്പാടം said...

അയ്യോ..കമന്റ് അപ്രൂവല്‍ ഒപ്ഷന്‍ ഉണ്ടായിരുന്നോ..
ചതി..വന്‍ ചതി..
ഇതിപ്പോ ആരു സെഞ്ചുറി അടിച്ചൂന്ന് ഒരു പിടിയുമില്ല!!

ആളവന്‍താന്‍ said...

നല്ല എഴുത്ത് തന്നെ. പക്ഷെ ഇത് പറഞ്ഞു വന്നപ്പോള്‍ ഒരു വശത്തേക്ക് അങ്ങ് ചരിഞ്ഞ പോലെ....!!!
നേരെ മറിച്ചു സംഭവിക്കുന്ന എത്രയോ കേസുകള്‍....

Reji Puthenpurackal said...

പ്രിയപ്പെട്ട എഴുത്തുകാരി...കവിത മനോഹരം തന്നെ ....സംശയമില്ല.പക്ഷെ ക്ഷമിക്കണം, താങ്കളുടെ കവിതയില്‍ ഞാന്‍ ചെറിയ തിരുത്തല്‍ വരുത്തിയിരിക്കുന്നു. ഇതെന്റെ അനുഭവം ആണ്.

"അവളും" പ്രണയിക്കുകയായിരുന്നു...
കണ്ണുകള്‍ തുറന്നു വെച്ച്...
കാതുകള്‍ കൂര്‍പ്പിച്ചു
ഹൃദയം മാത്രം മൂടി വെച്ച്...
ഒരു ഗൂഢസ്മിതം ചുണ്ടിലൊളിച്ച്.....

ചതിക്കപ്പെടുന്നതില്‍ ആണുങ്ങളും ഉണ്ട്.പ്രണയ ദുഖത്താല്‍ മരണത്തെ പുല്‍കിയ എത്രയോ ആണുങ്ങള്‍ ഉണ്ട്.എന്റെ പ്രിയ കൂട്ടുകാരന്‍ അവിനാഷ് മുളന്തുരുത്തിയില്‍ വച്ച് തീവണ്ടിയുടെ മുന്നിലേക്ക്‌ ചാടി മരണത്തെ വരിച്ചത്‌ ഒരു പെണ്ണിന്റെ ചതിയെ തുടര്‍ന്നായിരുന്നു.അങ്ങനെ എത്രയോ പേര്‍. താങ്കള്‍ കാണ്ടില്ലനുണ്ടോ? അതോ കണ്ടില്ലാന്നു നടിച്ചതോ?ചതിക്കപ്പെടുന്നതില്‍ ഏറ്റകുറിച്ചിലുകള്‍ ഉണ്ടാവാം.ആണുങ്ങള്‍ മാത്രം ചതിക്കുകയും പെണ്ണുങ്ങള്‍ ചതിക്കപെടുകയും ചെയ്യുന്നു എന്നുള്ള കവിതയിലെ ആശയത്തോട് വിയോജിക്കുന്നു.എന്റെ പ്രണയാ"നുഭാവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് പറയുന്നത്.പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്തില്ല....ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.ഹൃദയ കാഠിന്യമെന്നു വേണമെങ്കില്‍ വിളിച്ചോളൂ.നൈമിഷിക നിര്‍വൃതിയോടെ സുഖാലസ്യങ്ങളില്‍ നഷ്ടപ്രണയത്തിന്റെ ലാഭം ഓര്‍ത്തെടുക്കുകയല്ല ഞാന്‍ ഇപ്പോള്‍.പ്രണയം സത്യമാണെങ്കില്‍ വിരഹവേദനയും സുഖമുളള അനുഭൂതിയാണ്. പ്രണയ നഷ്ട്ടത്താല്‍ മരണത്തെ സ്വയം വരിക്കുന്നവര്‍ ഒരിക്കലും "പ്രണയിച്ചിരുന്നില്ല" എന്ന് ഞാന്‍ പറയും.വിവാഹത്തില്‍ എത്താത്ത പ്രണയം നഷ്ടമാണന്നു ആരാണ് പറഞ്ഞത്.പ്രണയം വിവാഹത്തില്‍ കലാശിക്കണമെന്നു എന്തിനാണ് നാം വാശി പിടിക്കുന്നത്‌.വിവാഹത്തിലൂടെ പ്രണയം നശിക്കുകയാണ് ചെയ്യുന്നത്.

Reji Puthenpurackal said...

"വിന്‍സെന്റ് വാന്‍ഗോഗ്" ....കിങ്ങിണികുട്ടി തീര്‍ച്ചയായും ഇദ്ദേഹത്തെക്കുറിച്ച് കേടിട്ടുണ്ടാവും.ലോക പ്രശസ്ത ചിത്രകാരന്‍.വാന്‍ഗോഗിന്റെ മരണം എങ്ങനെയാനന്നു അറിയാമോ?
തിരസ്കൃത പ്രണയത്തിന്റെ (കാമുകി ലാഷേല്‍ ) ദുഖത്താല്‍ തന്റെ മുപ്പത്തെഴാമാത്തെ വയസില്‍, ഗോതമ്പ് വയലിലെ വിജനതയില്‍ നെറുകയില്‍ സൂര്യനാളം പിടയുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലെക്കുയര്‍ത്തി കൈത്തോക്ക് നെഞ്ചോട്‌ ചേര്‍ത്തു നിറയൊഴിച്ചു. ഇഴഞ്ഞു നടന്നു വാടകമുറിയുടെ പടിവാതുക്കല്‍ വാന്‍ഗോഗ് പിടഞ്ഞു വീണു.
"വാന്‍ഗോഗ്" നിന്നെ നീയായി തിരിച്ചറിഞ്ഞിരിക്കുന്നു. നിന്നിലേക്ക്‌ പ്രണയം പുഷ്പ്പിചിരിക്കുന്നു.

തൂവലാൻ said...

ദേ...ഒരു ജാതി പരിപാടി കാ‍ണിക്കരുത്ട്ടാ....ഒന്നാമതന്നെ ഞാൻ എങ്ങിന്യങ്കിലും ഒന്ന് കരയ്ക്ക് അടുപ്പിക്കാൻ നോക്കാ...അപ്പോഴാ ഒരോന്ന്..കാമുകന്മാരെ അടച്ചാക്ഷേപിച്ചത് ഒട്ടും ശരിയയില്ല..ഞങ്ങൾ സമരം ചെയ്യും.. ഇനി എന്റെ സമാധാനത്തിനു കാമുകി കാരണം തൂങ്ങി ചത്ത കാമുകനെ കുറിച്ച് ഒരു കവിത....പ്ലീസ്......

Marykkutty said...

Gud One...Do!

Luv ds Song...

Hw did U install It???/

ഷൈജു.എ.എച്ച് said...

വല്ലാത്ത കഷ്ട്ടം ആയിപ്പോയി..
ആ ചതിയന്‍ രണ്ടു ജീവന്‍ ആണ് നശിപ്പിച്ചത്..

www.ettavattam.blogspot.com

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.