Thursday, April 21, 2011

ഇന്നലെകളിലൂടെ......

വെണ്മേഘപാളികൾക്കിടയിലെ
പൊൻ തിങ്കൾക്കലയാണു നീ.............
സ്വപ്നതാരാഗണങ്ങൾ തൻ
നിത്യസഹചാരിയാണു നീ.....
ഗഗനവീഥിയിലലയും കിനാക്കൾക്ക്
വഴികാട്ടിയുമാണു നീ.......
എന്നിട്ടും,
ഇന്നലെകളുടെ മൗനനൊമ്പരങ്ങളും
ഇന്നിന്റെ നെടുവീർപ്പുകളും
നാളത്തെ സ്വപ്നങ്ങളുടെ
വിഹാരഭൂമി കാണാൻ പോയപ്പോൾ
നീയെന്തേ കൂട്ടുപോയില്ല?
രാത്രിമഴയായി പെയ്തിറങ്ങീല?

കടലിന്റെ ആഴങ്ങളിലെ
നിഗൂഢതയൊളിപ്പിച്ച കണ്ണുകളിലെ
മൗനത്തിന്റെ വാചാലതകളിലും
രൗദ്രത്തിന്റെ നീരാളിക്കൈ ചുറ്റി
ആലസ്യാന്ധതമസ്സിലമർന്ന്
മോഹനിദ്രയിലലിയുകയാണോ
നീയിപ്പോഴും..?

മഴവിൽചാരുതയെഴുന്നൊരാ
വിശുദ്ധിയുടെ മടിത്തട്ടിലേക്ക്
നീയിനിയും വന്നില്ലയെങ്കിലും
ക്ഷണിക്കപ്പെടാത്തവർ പലരുമേ വന്നുപോയ്..

നീയെന്തേ അറിഞ്ഞില്ല?
കാത്തിരിപ്പിന്റെ മിഴിദൂരങ്ങളിലലഞ്ഞ
കാറ്റിന്റെ നെടുവീർപ്പുകളും
നേർത്തകന്ന ശബ്ദങ്ങളിലലിഞ്ഞ
ശോകത്തിൻ ചുടുനിശ്വാസവുമൊന്നും?

മിഴിനീർപുഴ തൻ തീരത്തുഴന്ന്
ഉദിക്കാൻ മറന്നു പോയൊരു പുലരിയെ
നീ പാടെ മറന്നു കഴിഞ്ഞോ?
ഉച്ചനേരങ്ങളുടെ ഏകാന്തതയിൽ
വെയിലുറങ്ങിക്കിടന്നൊരു വിളർത്ത പകലിൽ
ചിരിക്കാൻ മറന്നൊരു മദ്ധ്യാഹ്നസൂര്യനെ
നീ അറിഞ്ഞിരുന്നില്ലേ?
ആർദ്രസന്ധ്യ തൻ ശോകസ്മിതത്തിലെ
തീരാത്ത ദു:ഖത്തിൻ ശോണിമയും
നീ അറിയാതെ പോയതെന്താണ്?

ഓർമ്മകൾ താരകളായി ചിതറിയൊരീ
ഗഗനവിസ്മയത്തിൽ
ഉദിക്കാൻ മറന്നു പോയൊരു
ധ്രുവനക്ഷത്രമാണു നീ.....
പൊൻനിലാവു പൊഴിച്ചിട്ടും
പൗർണ്ണമിയായ് നിറഞ്ഞിട്ടും
അന്ധകാരത്തിൻ കൂട്ടിൽ
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടൊരു
അമ്പിളിക്കല ഞാനും...........

ദുഃഖാകുലമായ മനസ്സിന്റെ ആകാശത്ത്
നന്മകളുടെ സൂര്യനായി
നീയുദിക്കും നാളിനിയെന്നാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്ന പോൽ
നീയെനിക്കായ് വെച്ചു നീട്ടുമീ
ഒറ്റ വാക്കിലൊതുങ്ങാത്ത മൗനം നൽകുന്നത്
വല്ലാത്തൊരു അസ്വസ്ഥത തന്നെയാണ്
ഹൃദയത്തെ വെന്തു പുകയ്ക്കുന്ന ഉമിത്തീയായി
മനസ്സിൽ നീറിയുരുകുകയാണീ മൗനം..

ഇരുളിൽ വെളിച്ചം, കാഴ്ച്ചകൾക്കും
അതീതമായ സൗന്ദര്യമായോ?!!!

കേട്ടു മറന്ന താരാട്ടുകൾക്കിനി
പുതിയ ഈണം കണ്ടെടുക്കാനാവില്ലെന്നറിയാം
പുനർജ്ജനിയുടെ മ്യത്യുജ്ഞയത്തിൽ
വിശ്വാസമർപ്പിച്ചു കൊണ്ടു മാത്രം
ഈ ജന്മം ബലി കൊടുക്കാനുമാവില്ല

എങ്കിലും,
മൗനത്തിന്റെ ചുണ്ടിൽ നിന്നും
കത്തിപ്പടരുമീ അഗ്നിയിൽ
പാതിരചിക്കപ്പെട്ട ചരിത്രപുസ്തകത്തിന്റെ
അവസാനതാളും കത്തിയമരുന്നതിനു മുമ്പെങ്കിലും
മോഹനിദ്രവിട്ടുണരണം നീ.........

കാലം തെറ്റി വിരിഞ്ഞ പൂവായി
ആരാമത്തിനു വിരുന്നേകാനല്ല..
കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും......................

51 comments:

കണ്ണന്‍ | Kannan said...

((((O)))) :-)

ABHI said...

വായിച്ചു..ഇഷ്ടായി...തുടര്‍ന്നും എഴുതുക എന്ന് പറയുന്നില്ല..എഴുതാതിരിക്കാന്‍ ആവില്ല എന്നെനിക്കറിയാം...ആശംസകള്‍..

elayoden said...

അഞ്ജു: മൌനനൊമ്പരങ്ങളും, നെടുവീർപ്പുകളും, നാളത്തെ സ്വപ്നങ്ങള്‍ കോര്‍ത്തിണക്കി നന്മയെ തേടിയുള്ള മഹാകാവ്യാമാണല്ലോ...

"കാലം തെറ്റി വിരിഞ്ഞ പൂവായി
ആരാമത്തിനു വിരുന്നേകാനല്ല..
കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും"

നന്മയുടെ തിരി നാളങ്ങള്‍ അണയാതിരിക്കട്ടെ..

Akbar said...

കേട്ടു മറന്ന താരാട്ടുകൾക്കിനി
പുതിയ ഈണം കണ്ടെടുക്കാനാവില്ലെന്നറിയാം
പുനർജ്ജനിയുടെ മ്യത്യുജ്ഞയത്തിൽ
വിശ്വാസമർപ്പിച്ചു കൊണ്ടു മാത്രം
ഈ ജന്മം ബലി കൊടുക്കാനുമാവില്ല

നല്ല വരികള്‍. ആശംസകളോടെ.

വര്‍ഷിണി said...

കുറെ വരികള്‍ ഇഷ്ടായി..

പൊൻനിലാവു പൊഴിച്ചിട്ടും
പൌർണ്ണമിയായ് നിറഞ്ഞിട്ടും
അന്ധകാരത്തിൻ കൂട്ടിൽ
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടൊരു
അമ്പിളിക്കല ഞാനും.........

ഇത് വല്ലാണ്ടിഷ്ടായി..

ആചാര്യന്‍ said...

കാലം തെറ്റി വിരിഞ്ഞ പൂവായി
ആരാമത്തിനു വിരുന്നേകാനല്ല..
കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും
good

Asok Sadan said...

ഉച്ചനേരങ്ങളുടെ ഏകാന്തതയിൽ
വെയിലുറങ്ങിക്കിടന്നൊരു വിളർത്ത പകലിൽ
ചിരിക്കാൻ മറന്നൊരു മദ്ധ്യാഹ്നസൂര്യനെ
നീ അറിഞ്ഞിരുന്നില്ലേ?

ഭംഗിയേറിയ വരികള്‍. ആശംസകള്‍.

സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.
www.undisclosedliesaboutme.blogspot.com

ശ്രീ said...

കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ ഇവിടെ വന്നിരുന്നു, ചില വരികള്‍ ഇഷ്ടമായി!

കുരുത്തം കെട്ടവന്‍ said...

innalakal naaleyum poyi marayum

anju nair said...

nice...othiri ishday

റാണിപ്രിയ said...

കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും.............
Good!!!!!!!!!

ചന്തു നായര്‍ said...

വന്നവർ പറഞ്ഞപോലെ ചില വരിഅൾ ഇഷ്ടമായി...ഒന്ന് കൂടെ വയിച്ച് മാറ്റാവുന്നവ മാറ്റി പോസ്റ്റ് ചെയ്യുക

ഇസ്ഹാഖ് കുന്നക്കാവ്‌ said...

വരികള്‍ ഇഷ്ടമായി ..
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെന്കിലും നമുക്ക് സാധ്യമാവട്ടെ...

ആശംസകള്‍ ...

അസീസ്‌ said...

"എങ്കിലും,
മൗനത്തിന്റെ ചുണ്ടിൽ നിന്നും
കത്തിപ്പടരുമീ അഗ്നിയിൽ
പാതിരചിക്കപ്പെട്ട ചരിത്രപുസ്തകത്തിന്റെ
അവസാനതാളും കത്തിയമരുന്നതിനു മുമ്പെങ്കിലും
മോഹനിദ്രവിട്ടുണരണം നീ........."

കിടിലന്‍ വരികള്‍ അഞ്ജു...

sheebarnair said...

മിന്നാമിന്നി
ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍!!!
ഇനിയും മറക്കുന്ന മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു!!!

ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
സ്നേഹത്താല്‍ അണിവിരല്‍ തൊട്ട നേരം...
മതി!എന്നു പരിഭവം ചൊരിയുന്നപോലിന്ന്
മിന്നാമിനുങ്ങ് പോല്‍ പോയ്‌ മറഞ്ഞു..!!!

ജീ . ആര്‍ . കവിയൂര്‍ said...

ക്ഷണികമി ജീവിത സരണികളില്‍
കടന്നു വന്നൊരു മഴ മേഘ ചാര്‍ത്തുക്കള്‍
കടപുഴഞോ കവിതയായി ഒലിച്ചിറങ്ങി
കംഗുലങ്ങളിലുടെ ഇന്നിന്റെ മധുര -
കയ്യിപ്പുകളായി ഇന്നലകലുടെ മനോഹാരിത
കിങ്ങനി കിലുക്കിയിതാ കുട്ടിയായ് മാറാന്‍ ഉള്ള
കൊതി നിറയുന്നല്ലോ വരികളില്‍ ഉടനീളം സോദരി

elayoden said...

"കാലം തെറ്റി വിരിഞ്ഞ പൂവായി
ആരാമത്തിനു വിരുന്നേകാനല്ല..
കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും......................"

ഒരു പാട് നല്ല വരികളുമായി നല്ല കവിത. ദുഃഖാകുലമായ മനസ്സിന്റെ ആകാശത്ത് നന്മകളുടെ സൂര്യനായി പ്രതീക്ഷയുടെ തിരി നാളം കൊളുത്താനാവട്ടെ.. ആശംസകളോടെ..

musthuഭായ് said...

ചില വരികൾ നന്നായിട്ടുണ്ട്...നല്ല പ്രയോഗങ്ങൾ...എന്നാലും....എവിടെയോ എന്തോ ഒന്ന് ഇളകിക്കിടക്കുന്നത് പോലെ.......

Jazmikkutty said...

kavitha nannaayi..

Anonymous said...

അഞ്ജു..കവിത നന്നായിട്ടുണ്ട്..ജീവിതത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാവണം.. എപ്പോഴും...

ജിക്കു|Jikku said...

കിടുങ്ങി പോയി കേട്ടോ കിങ്ങിണീ

മഹേഷ്‌ വിജയന്‍ said...

കവിതയല്ലേ ? അതും ഇമ്മിണി ബല്യ കവിത. ഞാന്‍ പോകുന്നു പിന്നെ വരാം... :-)

ചെമ്മരന്‍ said...

കവിത ഇഷ്ടായി. ഇതിനഭിപ്രായം പറയാനറിയില്ല. കാണാട്ടോ!

www.chemmaran.blogspot.com

പള്ളിക്കരയില്‍ said...

ശ്ലഥം.

Shukoor said...

ഗാനമാണല്ലേ...
ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

നല്ല വരികൾ, വൈകാരികത. ഇഷ്ടപ്പെട്ടു, എങ്കിലും ക്ലീഷേകളുണ്ട്, പദത്തിലും ആശയത്തിലും .. അതു മറികടക്കണം കുട്ടി, പൂർണ്ണമായും മൌലികമാകണം . നല്ല കവിയാകും, ആശംസകൾ!

ചാർ‌വാകൻ‌ said...

ഇഷ്ടപ്പെട്ടു.

Sandeep.A.K said...

ക്ഷണിക്കപ്പെടാത്തവർ പലരുമേ വന്നുപോയ്..

vinu said...

എന്താ കിങ്ങൂ ഈ കാണുന്നത്? മഹാകാവ്യമോ....... മഹാകവി കിങ്ങു!! ഹി ഹി

vaani said...

ഓർമ്മകൾ താരകളായി ചിതറിയൊരീ
ഗഗനവിസ്മയത്തിൽ
ഉദിക്കാൻ മറന്നു പോയൊരു
ധ്രുവനക്ഷത്രമാണു നീ.....
പൊൻനിലാവു പൊഴിച്ചിട്ടും
പൗർണ്ണമിയായ് നിറഞ്ഞിട്ടും
അന്ധകാരത്തിൻ കൂട്ടിൽ
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടൊരു
അമ്പിളിക്കല ഞാനും...........
super

arjun said...

hi hi ആരാണ് ഈ കിങ്ങു?:)

ismail chemmad said...

>>>ഇന്നലെകളുടെ മൗനനൊമ്പരങ്ങളും
ഇന്നിന്റെ നെടുവീർപ്പുകളും
നാളത്തെ സ്വപ്നങ്ങളുടെ
വിഹാരഭൂമി കാണാൻ പോയപ്പോൾ
നീയെന്തേ കൂട്ടുപോയില്ല?
രാത്രിമഴയായി പെയ്തിറങ്ങീല?.>>>>

വരും ഒരു മഴ . അത് ഒരു രാത്രി മാത്രം പെയ്തൊഴിയുന്ന വെറുമൊരു രാത്രി മഴയാകില്ല. ഒരു ജന്മം മുഴുവന്‍ പെതുകൊണ്ടേ ഇരിക്കുന്ന ഒരു പൂ നിലാ മഴ . പ്രതീക്ഷയോടെ കാത്തിരിക്കൂ......... നന്മകള്‍ നേരുന്നു

neha said...

നീയെന്തേ അറിഞ്ഞില്ല?
കാത്തിരിപ്പിന്റെ മിഴിദൂരങ്ങളിലലഞ്ഞ
കാറ്റിന്റെ നെടുവീർപ്പുകളും
നേർത്തകന്ന ശബ്ദങ്ങളിലലിഞ്ഞ
ശോകത്തിൻ ചുടുനിശ്വാസവുമൊന്നും?

നേന സിദ്ധീഖ് said...

ഞാന്‍ വല്ലതും പറയണോ? ഇവിടെ വന്നു എന്തെങ്കിലും പറഞ്ഞാല്‍...!!! എന്ന ഭീഷണി നിലനില്‍ക്കുന്നതോണ്ടു ചോദിച്ചതാ.

anwar said...

valare nalla avatharanam

Manoraj said...

കവിതയിലെ കുറേ വരികള്‍ വല്ലാതെ ഇഷ്ട്രപ്പെട്ടു അഞ്ജു. മഞ്ഞുതുള്ളു പറഞ്ഞത് പോലെ ജീവിതത്തില്‍ പ്രതീക്ഷകള്‍ വേണം. അതിലല്ലേ ജീവിതം നിലനില്‍ക്കുന്നത് തന്നെ.

mottamanoj said...

:-)

കണ്ണന്‍ | Kannan said...

കവിതയിൽ ഉറങ്ങിക്കിടക്കുന്ന ആന്തോളനത്തിന്റെ അഗാധതതയിലെ ക്ഷോണിതമാർന്ന കാരാഗൃഹത്തിൽ ആവീർഭവിച്ച മാറ്റത്തിന്റെ ഒരു മാറാപ്പുമേറി നടന്നപ്പോൾ ദൃഷ്ടധ്യുമ്നനും ധൃതരാഷ്റ്റ്രർക്കും പനിയായിരുന്നു അന്ന്.........................

#ലേബൽ: കണ്ണുരുട്ടിയാ മതീട്ടോ, എപ്പ ഓടിയെന്ന് ചോദിച്ചാ മതി!!! ഹി ഹി ഹി :-D

ഡി.പി.കെ said...

ഞാന്‍ എന്താ പറയുക , അതിപ്പോ ഞാന്‍ പറഞ്ഞാലും പറഞ്ഞില്ലേലും നാളെയും സുര്യന്‍ കിഴക്ക് ഉദിക്കും , ആശംസകള്‍ നന്നായിട്ടുണ്ട്

DKD said...

അയ്യോ, എനിക്ക് ഒത്തിരിയൊന്നും മനസ്സിലായില്ല. പക്ഷെ എന്തോ വല്യ കവിതയാണെന്നു തോന്നി. താന്‍ ഹാസ്യ സാഹിത്യങ്ങലളിലേക്ക് തിരിച്ചു വാ. എല്ലാ ആശംസയും.

രമേശ്‌ അരൂര്‍ said...

നിരന്തരമുള്ള ഈ എഴുത്ത് സത്യത്തില്‍ വല്ലത്തോരത്ഭുതമാണ് ...
മനോഹരമായ നിരവധി വരികള്‍ ഈ കവിതയില്‍ ഉണ്ട് ,:)

Sameer Thikkodi said...

nice lines Anju.... Proud of you....

moideen angadimugar said...

നന്നായിട്ടുണ്ട് കിങ്ങിണീ..

ഫെനില്‍ said...

"ഉച്ചനേരങ്ങളുടെ ഏകാന്തതയിൽ
വെയിലുറങ്ങിക്കിടന്നൊരു വിളർത്ത പകലിൽ
ചിരിക്കാൻ മറന്നൊരു മദ്ധ്യാഹ്നസൂര്യനെ
നീ അറിഞ്ഞിരുന്നില്ലേ?"
എനിക്കിഷ്ട്ടപ്പെട്ടത്‌ ഈ വരികളാ
സ്നേഹപൂര്‍വ്വം
ഫെനില്‍

വഴിമരങ്ങള്‍ said...

കവിത ,നിറയെ നല്ല ബിംബങ്ങളുള്ള ,അടുക്കി വെക്കാന്‍ മറന്നു പോയ ചിതറിയ വരികളായ പൊലെ തോന്നി.താഴെ ഒരപരാധത്തിനു മുതിര്‍ന്നു.


കാത്തിരിപ്പിന്റെ മിഴിദൂരങ്ങളിലലഞ്ഞ
കാറ്റിന്റെ നെടുവീർപ്പുകളും
കാലം തെറ്റി വിരിഞ്ഞ പൂവായി(വുമായി)
ആരാമത്തിനു വിരുന്നേകാനല്ല..
പുനർജ്ജനിയുടെ മ്യത്യുജ്ഞയത്തിൽ
വിശ്വാസമർപ്പിച്ചു കൊണ്ടു മാത്രം
ഈ ജന്മം ബലി കൊടുക്കാനുമാവില്ല
എങ്കിലും,
മൗനത്തിന്റെ ചുണ്ടിൽ നിന്നും
കത്തിപ്പടരുമീ അഗ്നിയിൽ
(കത്തി)യമരുന്നതിനു മുമ്പെങ്കിലും
മോഹനിദ്രവിട്ടുണരണം നീ...
മറന്ന താരാട്ടുകൾക്കിനി
ഈണം കണ്ടെടുക്കാനാവില്ലെന്നറിയാം
കാത്തിരുന്നു ചൈതന്യമകന്ന കണ്ണുകളിൽ
പ്രതീക്ഷയുടെ ഒരു തിരി കൊളുത്താനെങ്കിലും......................


കവിതയെ മുകളില്‍ മുറിച്ചൊട്ടിച്ച അഹന്തക്ക് അടി ഭയത്തോടെ

saleembabu said...

kollaam kinginikkutteeeee

saleembabu said...

kollaaam kinginikkutteeeee......

രാജലക്ഷ്മി സുധീഷ് said...

കവിത വായിച്ചു. നന്നായി എന്നോ പോര എന്നോ പറയാനുള്ള അറിവൊന്നുമില്ല. അതുകൊണ്ട് കൂടുതല്‍ കൂടുതല്‍ എഴുതുക. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായിത്തീരുക. ആശംസകള്‍...

നസീര്‍ പാങ്ങോട് said...

nallezhutthukal....

musthupamburuthi said...

വായിച്ചു......കൊള്ളാം...:)

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.