Thursday, April 7, 2011

എന്റെ ആദ്യത്തെ കവിത!!!!!!!!!!!!!!!!!!!!!!!!!!!! നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ മലയാളം ഉത്തരക്കടലാസിലായിരുന്നു ഇതിന്റെ ജനനം. ഒരു കഥയെ കവിതയാക്കി മാറ്റാനായിരുന്നു ചോദ്യം. ഡി പി ഇ പി ഒരു കവയത്രിക്കു ജന്മം കൊടുക്കുന്നു!!!!

പണ്ടൊരു പ്ലാവിലൊരു പഴുക്കപ്പിലാവില
ഞെട്ടറ്റു വീണുവത്രെ!
അതു കണ്ടു നിന്നൊരു പച്ചപ്പിലാവില
പൊട്ടിച്ചിരിച്ചുവത്രെ!
അതു കേട്ടുകൊണ്ടാ പഴുക്കപ്പിലാവിലയൊരു
വേദാന്തമോതിയത്രെ!!
“ഇന്നു ഞാൻ, നാളെ നീ”യെന്നതോർക്കാതെ നീ
പൊട്ടിച്ചിരിക്ക വേണ്ട
ചിരി തൂകി നിൽക്കുന്ന നീയുമിനിയൊരു നാൾ
മരണത്തെ പുൽകുമല്ലോ
അതു കേട്ടപാടെയാ പച്ചപ്പിലാവില
നാണിച്ചു പോയിയത്രെ!!
ഇമ ചിമ്മും വേഗത്തിൽ കൊഴിയുന്നൊരില പോലെ
ക്ഷണികമീ ജീവചക്രം..
പാടുകില്ലൊരു നാളും നിന്ദിച്ചിടാൻ
പൂർവ്വികവചനങ്ങളെ.

63 comments:

കണ്ണന്‍ | Kannan said...

ഈശ്വരാ അന്നേ തുടങ്ങിയല്ലേ...
നല്ല കുട്ടിത്തമുള്ള വലിയ കവിത.. :-)

faisu madeena said...

ഞാന്‍ വിശ്വസിക്കില്ല .........!

ഷബീര്‍ (തിരിച്ചിലാന്‍) said...

എന്നാലും എന്റെ ഡിപിഇപി... ഞങ്ങളോടീ ചതി വേണമായിരുന്നോ?...
നന്നായിട്ടുണ്ട്... നാലാംക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടി എഴുതിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം...

ഫെനില്‍ said...

കവിത ഇങ്ങനെയാ എഴുതുന്നത്‌ അല്ലെ

സുബൈര്‍ ബിന്‍ ഇബ്രാഹിം said...

പറയാം... പക്ഷെ വിശ്വസിപ്പിക്കുവാന്‍ പറ്റില്ല. ഞങ്ങളെ....

drishya said...

kingini kuttyee...nannyitund ttoo..midukkiyattooo
[ 4aam classile aa kingikuttiyoda...]

drishya said...

kingini kuttiyee..nannayittund ttoo..midukkiyaa
[4thile aa kinginikuttyodaa..]

Krishna said...

pulu pulu

കിങ്ങിണിക്കുട്ടി said...

@faisu madeena @ഫൈസുക്ക, സംഗതി സത്യാണ്.. അന്നെനിക്ക് വലുതായൊന്നും തോന്നിയിരുന്നില്ല, ഈ ഉത്തരക്കടലാസ്സ് അന്ന് സ്റ്റാഫ് റൂമിൽ ചർച്ചാ വിഷയമായിരുന്നു. ഹെഡ് മാസ്റ്റർ അടക്ക്അം പലരും അടുത്ത് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു, ഞാനെന്തോ വലിയ കാര്യം ചെയ്തു എന്നല്ല ഞാൻ നന്നായി പഠിക്കുന്ന കുട്ടിയെന്ന് എല്ലാരും അംഗീകരിച്ചത് പോലെയാണ് എനിക്ക് തോന്നിയത്, പക്ഷേ ഇന്നിതോർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതമാണ്,അന്ന് ഞാൻ എങ്ങിനെ ഇങ്ങിനെ എഴുതിയെന്നോർക്കുമ്പോൾ!!

Anonymous said...

നാലാം ക്ലാസില്‍ ഇങ്ങനെ ഏഴുതിയെങ്കില്‍ നാല്‍പ്പതാം വയസില്‍ എങ്ങനെ ഒക്കെ എഴുതും

രമേശ്‌ അരൂര്‍ said...

നാലാം ക്ലാസ്സ്കാരിയുടെ കവിത അസ്സലായി :)
പണ്ടൊരു പ്ലാവില്‍ നിന്നൊരു പഴുക്ക പ്ലാവില (ഇങ്ങനെ തിരുത്താം)പ്ലാവില്‍ നിന്ന് താഴെക്കല്ലേ വീണത്‌ !
പാടില്ല എന്നതും പാടുകില്ല എന്നതും വ്യത്യസ്തമാണ്..
"പാടില്ലൊരു നാളും നിന്ദിച്ചിടാൻ.."ഇതാണ് ശരി

Sandeep.A.K said...

മാലാഖകുട്ടി.. നന്നായിട്ടുണ്ട് കവിത..

ചന്തു നായര്‍ said...

നമ്മൾ പണ്ടെഴുതിവച്ചിട്ടുള്ള രചനകൾ.. പിന്നീടെടുത്ത് വായിക്കുമ്പോൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്... ഇവ നമ്മൾ തന്നെ എഴുതിയതണൊ എന്ന്........കിങ്ങിണിക്കുട്ടി പറഞ്ഞത് ശരിയാണ്... ഒരു 9 വയസ്സുകാരിയിൽ നിന്നും പ്രതീ ക്ഷിക്കുന്നതിലപ്പുറമാണ് ഈ രചന എല്ലാഭാവുകങ്ങളും

ente lokam said...

ഇത് അദ്ഭുതം തന്നെ ..
ഒരു നാലാം ക്ലാസ്സു കാരിയില്‍ നിന്നും.
സ്കൂളില്‍ റാങ്ക് എത്രായിരുന്നു ??..
പിന്നെ ആ maple ലീഫ് മാറ്റി
ഒരു പ്ലാവിന്റെ ഇല തന്നെ കൊടുക്ക്‌
ചിത്രത്തില്‍ അഭിനന്ദനങ്ങള്‍ ..

Anonymous said...

അരൂര്എ ചേട്ടാ, ചതതകുട്ടിക്കാണോ ജാതകമെഴുതുന്നെ?
:)

mad|മാഡ് said...

കൊള്ളാം കിങ്ങിണി..അന്നത്തെ കഴിവൊക്കെ വളര്‍ന്നപ്പോള്‍ പ്രണയത്തില്‍ മാത്രമായി ചുരുങ്ങിയല്ലേ.. :)

mad|മാഡ് said...

കൊള്ളാം കിങ്ങിണി കുട്ടി...

Vayady said...

"ഇമ ചിമ്മും വേഗത്തിൽ കൊഴിയുന്നൊരില പോലെ
ക്ഷണികമീ ജീവചക്രം..
പാടുകില്ലൊരു നാളും നിന്ദിച്ചിടാൻ
പൂർവ്വികവചനങ്ങളെ."

ഈ വരികള്‍ ഒരു നാലാം ക്ലാസ്സുകാരി എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ആ പ്രായത്തില്‍ ജീവിതത്തെ കുറിച്ച് ഇത്രമേല്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നോ? അല്‍ഭുതം! ഒപ്പം അഭിനന്ദനവും.

യൂസുഫ്പ said...

അന്നത്തെ തുടക്കം ഇന്നത്തെ എഴുത്തിന്റെ ജീവവായു.

വഴിപിഴച്ച കുരുടൻ said...

ഡി പി ഇ പി സിലബസിൽ പഠിക്കാൻ പറ്റാഞ്ഞതിന്റെ ദുഖം ഇരട്ടിയായി ഈ കവിത കണ്ടപ്പോൾ....ഞാനും എഴുതിയിട്ടുണ്ട് ഇത്തരം സാധനങ്ങൾ...അതെല്ലാം പൊട്ടയായ് കരുതി റോക്കറ്റ് പറപ്പിച്ചു കളഞ്ഞു....നിന്റെ കവിതകൾ കണ്ണാൽത്തഴുകുമ്പോൾ, കിങ്ങിണീ..ഞാൻ നിനക്കായി ഓരോ കുരുത്തോല മാറ്റിവയ്ക്കുന്നു....എന്റെ ഉള്ളിലെ മുറിവുകൾ പൊട്ടി ചോരയൊഴുകുന്നു....കുരുത്തോലക്ൾ കൂട്ടിവച്ച് കിരീടമുണ്ടാക്കി ഞാൻ നിന്റെ തലയിൽ ചൂടിക്കുമ്പോൾ, ഓർക്കുക..ഇതവൾക്കായുള്ള എന്റെ അവസാന സമ്മാനമാണെന്ന്..അതു നീ അവൾക്കു പകരുമ്പോൾ...എന്റെ ആത്മാവിനു ശ്രാദ്ധമൂട്ടിക്കഴിഞ്ഞതായി നീ അവളോടു പറയുക....

റ്റോംസ് | thattakam.com said...

കൊള്ളാം അപ്പോള്‍ ചെറുതിലെ തുടങ്ങിയതാ അഭ്യാസം

അബ്ദുള്‍ ജിഷാദ് said...

OK

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നാലാം ക്ലാസില്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്ര കണ്ടാല്‍ പോര കേട്ടോ ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നാലാം ക്ലാസില്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്ര കണ്ടാല്‍ പോര കേട്ടോ ..

elayoden said...

അര്‍ത്ഥവത്തായ കവിത. പഴുത്ത പ്ലാവിലയുടെ പൊഴിച്ചില്‍ കണ്ടു ചിരിക്കുന്ന പച്ച പ്ലാവിലക്കും വഴി അത് തന്നെയാണെന്ന തിരിച്ചറിവ്. നമുക്കില്ലാതെ പോകുന്ന ജീവിത സത്യങ്ങളുടെ ചൂണ്ടു പലക.

നാലാം ക്ലാസ്സിലെ അന്ജുകുട്ടി ശരിക്കും കലക്കി ട്ടോ.. Keep it up!

ismail chemmad said...

നന്നായിട്ടുണ്ട് , ആശംസകള്‍

ajith said...

DPEP സിന്ദാബാദ്

പൂര്‍വികവചനങ്ങളെ തള്ളാന്‍ പാ‍ടില്ലല്ല്ലോ

YOU REALLY DESERVE A PAT ON YOUR BACK

ഫോട്ടോയും നന്നായി. ഒരു പ്ലാവില ആയിരുന്നുവെങ്കില്‍ അല്പം കൂടി ചേര്‍ച്ചയായേനെ.

വര്‍ഷിണി said...

ഈ തുടക്കം അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നൂ..

jagadeesh said...

നാലാം ക്ലാസ്സില്‍ ഇങ്ങനെ ഒരു കവിത .. ഗംഭീരം..
ചുരുക്കി പറഞ്ഞാല്‍ ഡി പി ഇ പി യെ എതിര്‍ത്തവര്‍ക്കുള്ള മറുപടി കൂടി ആണ് അഞ്ചു...

faisu madeena said...

നാലാം ക്ലാസില്‍ വെച്ച് തുടങ്ങിയതാ അല്ലെ ??

santhu said...

എനിക്കിഷ്ടമായി

raghavanazhikode said...

ഇരുളിന്‍ കരിമ്പടം നീങ്ങുമ്പോള്‍ കാണുന്ന
പകല്‍ വെട്ടം പോലൊരു കവിത കണ്ടു.
- രാഘവനഴീക്കോട്

ഇസ്ഹാഖ് കുന്നക്കാവ്‌ said...

good

comiccola / കോമിക്കോള said...

ഇത് കുട്ടി കുപ്പയക്കാരിയുടെ വലിയ കവിതയാണല്ലോ..

വളരെ നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോരാ...

നന്മകള്‍ നേരുന്നു....

musthuഭായ് said...

kollaattoo.....assalayittund.......immini cherya kinginiyude valya kavitha..........

ഷമീര്‍ തളിക്കുളം said...

നാലാം ക്ലാസ്സിനെക്കാള്‍ വലിപ്പത്തിലുള്ള കവിത വളരെ നന്നായിരിക്കുന്നു. ആ സമയത്തൊന്നും എനിക്ക് മലയാളം വായിക്കാന്പോലും ശരിക്കും അറിയില്ലായിരുന്നു.

Betzy Sarah said...

Its simply amazing:) keep up the good work

ശ്രീനാഥന്‍ said...

നാലാം ക്ലാസിലെ കവിത അത്ഭുതപ്പെടുത്തുന്നു, ആശംസകൾ!

Biju George said...

ത്രേ......

Anonymous said...

നന്നായി അഞ്ജു..പക്വതയുള്ള എഴുത്ത്..ഇപ്പോള്‍ എന്റെ മോളും പുസ്തകവും പെന്‍സിലുമായി നടക്കും..ചോദിച്ചാല്‍ കവിതയെഴുതുകയാണെന്നുമുള്ള ഉത്തരവും...ഇനി ഇതൊക്കെ എന്നെ കളിയാക്കനാണോന്നാ എന്റെ സംശയം...

elayoden said...

നാലാം ക്ലാസില്‍ നാല്പാതാം ക്ലാസിന്റെ ഭാവന. നന്നായി എഴുതിയ കവിത.. ആശംസകള്‍...

Shukoor said...

നാലാം ക്ലാസിലോ..? സത്യമാണോ?
നല്ല അര്‍ത്ഥമുള്ള കവിത.

vinu said...

In 4th standard!! Appreciable work.. You are really a blessed writer

neha said...

Naalam class aanallo. Samadhanam. Nee naalu vayassil venamenkil kavitha alla, maha kaavyam ezhuthum. Nee alle mol!

megha said...

Good work. Keep it up

nisha said...

Good. First impression is the best impression

അസീസ്‌ said...

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയത് ആണോ?
വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

vaani said...

Super!!!!!!!!!

നേന സിദ്ധീഖ് said...

അപ്പൊ ഇതാണ് ആദ്യത്തെ ആ ഇത് അല്ലെ ചേച്ചീ..!

jayarajmurukkumpuzha said...

aashamsakal.......

- സോണി - said...

ഞാനും നാലാം ക്ളാസില്‍ വച്ചാ ആദ്യം എഴുതിയത്, വെറും എട്ടുവരി. എന്നാലും കിങ്ങിണിക്കവിതയുടെ അടുത്തെങ്ങും വരില്ലാട്ടോ.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കുട്ടിക്കവിത നന്നായിട്ടുണ്ടത്രേ.. നന്നായിട്ടുണ്ട്..:)

കിങ്ങിണിക്കുട്ടി said...

@രമേശ്‌ അരൂര്‍ വളരെ നന്ദി രമേശ് ചേട്ടാ. താങ്കളുടെ നിർദേശങ്ങൾ ശരിയാണ്. ഞാൻ ഇനി എഴുതുമ്പോൾ ശ്രദ്ധിച്ചോളാം. നാലാം ക്ലാസ്സ് കാരിയുടെ കുട്ടിത്തം അങ്ങിനെ തന്നെ കിടക്കട്ടെ അല്ലെ.. തിരുത്തിയാൽ കവിതക്ക് ഭംഗി കൂടും പക്ഷേ ഇപ്പോൽ ഇത് എടുത്ത് നോക്കുമ്പോൾ തോന്നുന്ന അത്ര ഇഷ്ടം ചിലപ്പോൾ അപ്പോൾ തോന്നില്ല. ഇനിയും താങ്കളുടെ വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.

കിങ്ങിണിക്കുട്ടി said...

@ente lokam അന്ന് ക്ലാസ്സിൽ ഒന്നാം റാങ്കൊക്കെ തന്നെ ആയിരുന്നു, അതിന്റെ കൊപ്പൊന്നും ഇന്നില്ലെങ്കിലും.. പിന്നെ പ്ലാവിലയുടെ പടം ഞാൻ കുറെ തിരഞ്ഞു.. കിട്ടിയില്ല. :-( :-(
കമന്റിനു നന്ദി. വീണ്ടു, വരുക..

കിങ്ങിണിക്കുട്ടി said...

@മഞ്ഞുതുള്ളി (priyadharsini) മോളിത്തിരി വികൃതിയാണെന്ന് ചേച്ചീ തന്നെ പറഞ്ഞതോർക്കുമ്പോൾ അതിനൊരു ചാൻസ് ഇല്ലാതില്ല.. ചേച്ചീടെയല്ലേ മോൾ, ഇതല്ല ഇതിനപ്പുറം ഉണ്ടാകും ഹ്യൂമർസെൻസ്.

കിങ്ങിണിക്കുട്ടി said...

@നേന സിദ്ധീഖ് 'ഇതു' തന്നെ ആണ് 'ആ' 'അത്'. ഇനി 'അത'ല്ലെങ്കിൽ 'ഇതാ'യിരിക്കും 'ആ' പറഞ്ഞ 'ഇത്'.,ഇനി 'അതൊ'ന്നുമല്ലെങ്കിൽ 'ആ' പറഞ്ഞതായിരിക്കും മറ്റേ 'അത്', അല്ല ചോദിക്കാൻ വിട്ടു നീ 'ഏതാ'? (കൊച്ചു കാന്താരി നിന്നെ പിന്നെയെടുത്തോളാം)

കിങ്ങിണിക്കുട്ടി said...

@all, നാലാം ക്ലാസ്സ് കാരി കിങ്ങിണിക്കുട്ടിയെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി..

M.A Bakar said...

ആദ്യം കൈപ്പുണ്ടായെങ്കിലും ഒരു ഇത്തിരി മധുരം പിന്നെ തോന്നി.. !!
ഒരു നെല്ലിക്കാ കവിത..

അനുരാഗ് said...

കവിത നന്നായി

മഹേഷ്‌ വിജയന്‍ said...

നാലാം ക്ലാസ്സുകാരിയുടെ കവിത സൂപ്പര്‍...
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അതായത് ജനിച്ചു 9 വര്ഷം കൊണ്ട് കിങ്ങിണിക്കുട്ടി ഇത്രയും നല്ല ഒരു കവിത എഴുതി..പക്ഷെ അതിനും ശേഷം ഉള്ള 12 വര്‍ഷങ്ങള്‍ കിങ്ങിണിക്കുട്ടി വളര്‍ന്നെങ്കിലും എഴുത്ത് മാത്രം വളര്‍ന്നില്ല എന്നറിയുന്നതില്‍ വേദനയുണ്ട്... എന്താടോ ഇങ്ങനെ?

ഒന്നാഞ്ഞു പിടിച്ചു നോക്കൂ...
പൊയ്പോയ ആ വര്‍ഷങ്ങള്‍ നിനക്ക് തിരിച്ചു പിടിക്കാം എന്ന് മനസു പറയുന്നു...
ഇനിയെങ്കിലും എഴുത്തിനെ നീ സീരിയസ് ആയി എടുക്കുക...

പിന്നെ, നേനയുടെ ആ അഭിപ്രായത്തിന്റെ അടിയില്‍ ഒന്നൊന്നര കയ്യൊപ്പ്...

ഏകലവ്യ said...

ithu sathyamaanengil onne parayaanullu... u r great...

bushra niruz said...

.blogil oru cheriya kutti ezhuthiyathu vaayichappo aa manssil ithrayum okke undavan ulla prayam aayo ennu shankichu poyi..ithupole thanne..ഇമ ചിമ്മും വേഗത്തിൽ കൊഴിയുന്നൊരില പോലെ
ക്ഷണികമീ ജീവചക്രം..
പാടുകില്ലൊരു നാളും നിന്ദിച്ചിടാൻ
പൂർവ്വികവചനങ്ങളെ."ithoru nalaam klaasukariyude bhavanayil viriyumo?ente samshayam aanetto?kshamikkuka

Sureshkumar Punjhayil said...

Kathu sookshikkaan...!

Manoharam, Ashamsakal...!!!

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.