Tuesday, June 21, 2011

ഒരു മധ്യപക്ഷക്കാരനാകുന്നതിനു പിന്നിലെ രഹസ്യാർത്ഥങ്ങൾ

ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ..
ക്രൂരതയുടെ സന്യാസിമാർ
ഇളം കുഞ്ഞിന്റെ ഹൃത്തിനെ തകർക്കുന്നു.
മരുപ്പച്ചയിൽ പുരണ്ട രക്തം മായ്ക്കാൻ
കടും നിറമുള്ള വീഞ്ഞൊഴിച്ചു കൊടുക്കുന്നു.
അവരുടെ വളർത്തു പട്ടികൾക്ക് വിശപ്പടക്കാൻ
തുടിക്കുന്ന കരളും നനഞ്ഞലിഞ്ഞ നയനങ്ങളും.
അവർക്കു കണ്ണടക്കാൻ ചന്ദനശവപ്പെട്ടിയും
ഇവർക്കെല്ലാം വകഞ്ഞുമാറ്റിയ തെരുവുകളും.

ഇനി വയ്യ, കൂട്ടുകാരി
അപക്വമായ പുതുലോകത്തിന്റെ
സമാധാന സമവാക്യങ്ങൾ..
എന്നമ്മ സ്വതന്ത്രയായിട്ടും പുനർജനിക്കുന്ന
പാർട്ടികളുടെ രക്തസാക്ഷികൾ.
സഖാക്കന്മാർക്കെല്ലാം ഒത്തുകൂടാൻ
അനുസ്മരണ ദിനമുണ്ടാക്കിയവർ..
അന്നു നമുക്കൊരുഗ്രൻ ശാപ്പാടുണ്ടാക്കണം
കൊഴുപ്പിക്കാൻ വെടിക്കെട്ടും നാടകവുമാകാം
അന്നു നമുക്കു രക്തസാക്ഷിയുടമ്മേനേം 
ക്ഷണിക്കണം, ആഘോഷിക്കട്ടെയവരും.
പിന്നെ നശിപ്പിച്ച പൊതുമുതലുകളുടെ 
കണക്കുകളും സമ്മാനദാനവും.
മറന്നുപോയൊരു പഴമയിൽ ചായമടിച്ച്
പുതിയൊരു വിപ്ലവവുമാകാം

കൂട്ടുകാരീ, എന്റെ നിഗമനങ്ങളിലിനി
വരുന്ന ചിന്തകളാണ്
അമിതപ്രകാശം പതിച്ചവരുടെ
കണ്ണുകൾക്ക് നരബാധിച്ചിരിക്കുന്ന
അത്യഹങ്കാരത്തിന്റെ സൂചിമുനകളാൽ
ഭൂമിയിൽ ഗർത്തങ്ങളുണ്ടാക്കുന്നു.
അത്യാഗ്രഹത്തിന്റെ അസ്ത്രമുനകളാൽ
പാവങ്ങളുടെ ഞരമ്പുകളറുക്കുന്നു.
പാപത്തിൻ വരം വരിച്ചവരുടെ ഹൃദയവും 
ക്രൂരതയുടെ ആത്മാവും ഒന്നായിരിക്കുന്നു.
കൂട്ടുകാരി, നമുക്കാശിക്കാം 
അത്യുഷ്ണത്താലവരുടെ സിരകളൊന്നായി
അലിഞ്ഞു പോകട്ടെ
ഇരുമ്പുലകളാൽ സാത്താന്മാരൂതുന്ന
നരകങ്ങളവർക്കായി മാറ്റി വെക്കാം.

കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന 
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം 
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്.

54 comments:

കിങ്ങിണിക്കുട്ടി said...

വ്യത്യസ്ഥത ആവശ്യപ്പെട്ടു കൊണ്ടിരുന്ന വായനക്കാർക്കായി ഒരു കവിത

SheebaRamachandran said...

Good....

ലീല എം ചന്ദ്രന്‍.. said...

എന്റെ കിങ്ങിണി ക്കുട്ടി തലകറങ്ങി പ്പോയല്ലോ .എനിക്കിതൊന്നും ദാഹിക്കുന്നില്ലട്ടോ.
ഞാനൊരു പാവം പഴം പാട്ടുകാരി ...
പോകട്ടെ പോകട്ടെ ഇനിയുമിനിയും ഉയരത്തിലേയ്ക്ക്.
ആശംസകള്‍....

Manjiyil said...

വറ്റിപ്പോകാത്ത
സംസ്‌കൃതിയുടെ മടിത്തട്ടില്‍
വഴികാട്ടിയുടെ ചൂണ്ട്‌ പലകയും
കെട്ട്‌ പോകാത്ത വിളക്ക് മാടവും
കേട്‌ പറ്റാത്ത രാജ പാതയും
ജീവനുള്ളവര്‍ക്ക്‌ വേണ്ടി
കാത്ത്‌ കിടക്കുകയാണ്‌.
യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌.

ശ്രീജിത് കൊണ്ടോട്ടി. said...

ഭൂമില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്ന മധ്യപക്ഷ ചിന്തകള്‍.. ?

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] said...

nice one ! i enjoyed...last part is too good.. :)

ഐക്കരപ്പടിയന്‍ said...

ഇടതിനും വലതിനും ബദലായി ഒരു മദ്ധ്യപക്ഷം,നീതിയുടെയും സ്നേഹത്തിന്റേയും ശക്തിയിൽ തളിർക്കട്ടെ എന്നാശംസിക്കാം!

മഴയിലൂടെ........, said...

ishtayi...
aashamsakal............

ABHI said...

Anju...better one..keep it up..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതിപ്പൊ അക്കരെയക്കരെയില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെയാകുമോ? നമ്മള്‍ പറയും കിരീടം അങ്ങോട്ടു കൊണ്ടുപോയി എന്ന് അപ്പൊ അവര്‍ നമ്മളെ അങ്ങോട്ടു വിടൂം

ഓരോരുത്തര്‍ ഓരോന്ന്‌ പറയുന്നതു കേട്ട്‌ കിങ്ങിണി എഴുതിത്തുടങ്ങിയാല്‍ എവിടെ ചെന്നെത്തും?
നടക്കട്ടെ നടക്കട്ടെ ഞാനൊന്നും പറഞ്ഞില്ലെ

പക്ഷെ ആശയം ഇഷ്ടമായി

Sameer Thikkodi said...

ചിന്തകൾ... !!!!

നന്നായി....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വ്യത്യസ്തത എന്ന് പറഞ്ഞു ഇടതുപക്ഷത്തെയും രക്തസാക്ഷികളേയും താറടിക്കുന്ന ഫാഷന്‍ ഇന്ന് സാഹിത്യരംഗത്ത്‌ ശ്രദ്ധിക്കപ്പെടാന്‍ ഉപയോഗപ്പെടും. ഒരുപാട് വായിച്ചു മടുത്ത ഉട്ടോപ്യന്‍ ആശയം.

Echmukutty said...

എന്തായാലും നല്ലതുണ്ടാകട്ടെ എല്ലാവർക്കും......

പദസമ്പത്ത് അസൂയാവഹം! അഭിനന്ദനങ്ങൾ.

ഉമേഷ്‌ പിലിക്കോട് said...

കിങ്ങിണി കുട്ടീ മധ്യ പക്ഷം എന്നൊരു പക്ഷമുണ്ടോ ?!! ഇടതു അല്ലാത്തത് എല്ലാം വലതും, വലതു അല്ലാത്തത് ഇടതുമല്ലേ ? ഈ കവിതയില്‍ ഒരു വലതു പക്ഷത്തെ അല്ലാതെ എവിടെയും മധ്യ പക്ഷത്തെ കാണാന്‍ എനിക്ക് കഴിയുന്നില്ല , (ക്ഷമിക്കണം , ചിലപ്പോള്‍ എന്റെ കാഴ്ച്ചയുടെ പ്രശ്നമായിരിക്കാം ) തിരക്കിട്ട് എഴുതി കവിതയെ നശിപ്പിച്ചു എന്നെ ഞാന്‍ പറയൂ .. ആശയത്തോട് ഒരു തരത്തിലും യോജിക്കാന്‍ എനിക്ക് കഴിയില്ല !!

ആശംസകള്‍

pallikkarayil said...

കവിത വാചാലം. ഏറ്റവും ഒടുവിലെ പാരഗ്രാഫ് മാത്രമായാലും മതിയായിരുന്നു. സ്വയം പൂർണ്ണമാണത്.

(കാർ മുഖിൽ എന്നെഴുതിയത് കാർമുകിൽ എന്നാക്കി തിരുത്തുമല്ലോ)

sm sadique said...

കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുഖിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്. “ അതെ നമുക്ക് ഭൂമിയിൽ സ്വർഗമുണ്ടാക്കാൻ ഇത്ര മാത്രം മതി “

സീത* said...

നന്നായി...നല്ല ചിന്തകൾ..ഒരുടച്ചു വാർക്കൽ വേണം നല്ലതിനെയൊക്കെ അരിച്ചെടുത്ത്...തിന്മയെ പുറംതള്ളി ഒരു സ്വർഗ്ഗരാജ്യം തീർക്കാം...

vinu said...

I cant tolerate with this:)

Sandeep.A.K said...

അവസാനത്തെ ഖണ്ഡിക ഏറെ ഇഷ്ടമായി.. ഇത്തരം സംഭവങ്ങള്‍ കയ്യിലുണ്ടായിട്ടാണോ നീ പ്രണയത്തിന്‍റെയും വിരഹത്തിന്റെയും പുറകെ വൃഥാ ഉഴലുന്നത്.. പണ്ട് ഒരു സുഹൃത്ത്‌ പറഞ്ഞ വാചകമാണ് ഓര്‍മ്മ വരുന്നത്.. "When we talk more on the same topic, it loses its grip. Words wander in open lands without an aim. Mostly fall on unhappy or wavered notes beneficial to none."
ആശംസകള്‍.. തുടര്‍ന്നും വ്യത്യസ്തങ്ങളായ ആശയങ്ങള്‍ കവിതയില്‍ കൊണ്ടുവരാന്‍ കഴിയട്ടെ പ്രിയ കിങ്ങിണികുട്ടിക്ക്..

രഘുനാഥന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പെഗ്ഗ് വീശിയതു പോലുള്ള ഒരു കറക്കം...!!

musthuഭായ് said...

അസ്സലായിട്ടുണ്ട്..............നല്ല വരികള്‍ നല്ല ആശയം.....അവസാനത്തെ വരികള്‍ വല്ലാതങ്ങിഷ്ടപ്പെട്ടു....ഇങ്ങനെയുള്ള വെടിക്കെട്ട്‌ സംഗതികള്‍ കയ്യിലുണ്ടായിട്ടും എന്തേ വെറും പ്രണയത്തില്‍ ഒതുങ്ങിക്കുടിയത്....ആശംസകള്‍.......

SHANAVAS said...

അതീവ ഗൌരവം അര്‍ഹിക്കുന്ന കവിത.ഇന്നത്തെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി പോലെ. പക്ഷെ ഒരു മോചന മാര്‍ഗം എങ്ങും തെളിയുന്നില്ലാ...അന്ധകാരത്തില്‍ ഒരു പൊട്ടു വെളിച്ചം കാണാനും ആവുന്നില്ലാ...

വീ കെ said...

തികച്ചും വ്യത്യസ്തം....
തല കറക്കം മാറട്ടെ...
എന്നിട്ടഭിപ്രായം പറയാം....!

മഹേഷ്‌ വിജയന്‍ said...

എന്താ കിങ്ങിണീ ഇത്...??? ഇത്തവണ കുറെ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടല്ലോ...
ധൃതി പിടിച്ചു എഴുതി പോസ്റ്റിയതിന്റെ ആകാം... വിത്യസ്തമായ ആശയങ്ങള്‍ പരീക്ഷിക്കുന്നതിനോടൊപ്പം തെറ്റുകള്‍ വരാതിരിക്കാനും ശ്രദ്ധിക്കുക..

"എന്നമ്മ സ്വതന്ത്രയായിട്ടും" എന്നമ്മ എന്ന പ്രയോഗം ഇവിടെ എത്ര മാത്രം ഉചിതമാണ് ?
"പുനർജനിക്കുന്ന" ഇവിടെ ഒരു ജ-യുടെ കുറവില്ലേ?
"അന്നു നമുക്കു രക്തസാക്ഷിയുടമ്മേനേം" ആനേനെ എന്ന് പറയുന്നത് തെറ്റാണ് എന്ന് പണ്ട് പഠിച്ചതാണ് ആദ്യം ഓര്‍മ്മ വന്നത്... അതുപോലെ അല്ലെ 'അമ്മേനെ'
"പുതിയൊരു വിപ്ലവുമാകാം" വിപ്ലവുമാകാം എന്നോ വിപ്ലവവുമാകാം എന്നോ?
"നരബാധിച്ചിരിക്കുന്ന
അത്യഹങ്കാരത്തിന്റെ സൂചിമുനകളാൽ
ഭൂമിയിൽ ഗർത്തങ്ങളുണ്ടാക്കുന്നു" ഇവിടെ ഗർത്തങ്ങളുണ്ടാക്കുന്നു എന്നോ ഗർത്തങ്ങളുണ്ടാകുന്നു എന്നോ? ഏതാണ് ശരി?
"പാപത്തിൻ വരം വരിച്ചവരുടെ ഹൃദയവും " വരം എന്നത് ഒരു പോസിറ്റീവ് ആയ സംഗതി ആണ്.. ആ വാക് അതിങ്ങനെയല്ല ഉപയോഗിക്കേണ്ടത്. 'പാപത്തിൻ വരം' തെറ്റാണ്. പാപത്തിൻ 'ശാപം' എന്ന് പിന്നേം ഉപയോഗിക്കാം..
"അത്യുഷ്ണത്താലവരുടെ സിരകളൊന്നായി
അലിഞ്ഞു പോകട്ടെ" ഉഷ്ണത്താല്‍ അലിയുക എന്നാണോഉരുകുക എന്നാണോ പറയുക?
"ക്രൂരതയുടെ സന്യാസിമാർ" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? എനിക്ക് മനസിലായില്ല.

വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കുമെന്ന ഉറച്ച വിശ്വാസത്തോടെ...
ഇനിയും എഴുതുക... തിരക്കിട്ട് ഒന്നും എഴുതണ്ട ട്ടോ.. പരീക്ഷ ഒക്കെ കഴിയട്ടെ...

നേന സിദ്ധീഖ് said...

ഈ വാച്ചകങ്ങളെല്ലാം ഒരു രണ്ടു ദിവസത്തിന് കടം തരാമോ ചേച്ചീ ?

വാല്യക്കാരന്‍.. said...

നന്നായി..

അല്ലെങ്കിലും ജീവിച്ചു തീര്‍ത്താല്‍ മാത്രം പോരല്ലോ..
കാണിച്ചു കൊടുക്കാം ഭൂമിയില്‍ സ്വര്‍ഗ്ഗ രാജ്യമുണ്ടാകുന്നതെങ്ങനെയെന്നു..

ratheesh said...

നനായി ...ഇഷ്ട്ടവും ആയി
അവസാനത്തെ രണ്ടു പാരഗ്രാഫു കുറച്ചു കൂടുതല്‍ ഇഷ്ട്ടം

AFRICAN MALLU said...

അവസാന പാരഗ്രാഫു കൊള്ളാം . മധ്യ പക്ഷ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍.മദ്യ പക്ഷമാണ് എങ്കില്‍ എന്നേം കൂടി കൂട്ടണേ

ഞാന്‍ said...

ഭൂമി ഭൂമിയായിരിക്കുന്നത് അത് സ്വര്ഗ്ഗമല്ലാത്തത് കൊണ്ടാണ്
സ്വര്‍ഗ്ഗത്തില്‍ എല്ലാം യഥേഷ്ടം കിട്ടും അപ്പോള്‍ പെട്ടെന്ന് മടുക്കും നരകത്തില്‍ എല്ലാം പീഡനങ്ങളാണ് സഹിക്കാന്‍ പറ്റില്ല
ഭൂമിയാണ് യഥാര്‍ത്ഥ്യം അനുഭവിപ്പിക്കുന്നത്
വേദനയുള്ളത് കൊണ്ട് വേദന മാറുന്നതിന്റെ സുഖമറിയും പിന്നെയും വേദന വരും അങ്ങിനെ സുഖവും ദുഖവും മാറി മാറി വന്നാലേ അനുഭവം ശരിക്കും അറിയാനും ആസ്വദിക്കാനും കഴിയൂ
ഭൂമിയിലെ സ്വര്‍ഗം എന്നൊക്കെ പറയുന്നത് എഴുതാന്‍ കൊള്ളാം...
അങ്ങിനെ ഒന്ന് ഇല്ല
എന്തായാലും പുതിയ ശ്രമത്തിനു ഭാവുകങ്ങള്‍ .......

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന ആശയം കൊള്ളാം. പക്ഷേ, തികച്ചും അപ്രാപ്യമാണ്. പക്ഷേ വ്യക്തികള്‍ നന്നായാല്‍ സമൂഹം നന്നാവും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. നല്ലവരെയും ചീത്തവരെയും തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ലോകത്തിലെ ഏറ്റവും വലീയ കഴിവെന്ന് ഞാന്‍ വിശ്വസിക്കുന്നു (എന്റെ വിശ്വാസങ്ങള്‍ ശരിയാണെന്ന് വാദിക്കുന്നില്ല). മുകളിലെ അപകരന്‍ (ഞാന്‍) പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്...അപരനോട് ഞാന്‍ യോജിക്കുന്നു....അപരന് സ്വന്തമായി ഞാന്‍ എന്റെ ലോകം...ഉണ്ട്......

ആശയം നന്നായെങ്കിലും വായനാസുഖം കുറവാണ്....കിങ്ങിണിക്കുട്ടിക്ക് ആശംസകള്‍....

അസീസ്‌ said...

നന്നായിട്ടുണ്ട്.
അവസാനത്തെ പാരഗ്രാഫ് കൂടുതല്‍ ഇഷ്ടമായി.

കിങ്ങിണിക്കുട്ടി said...

@ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur സത്യായിട്ടും ഞാനാരുടെയും സൈഡ് പിടിച്ചതല്ല ട്ടോ... എനിക്കു തോന്നിയ കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം

nisha said...

എനിക്ക് വളരെ ഇഷ്ടമായി

Anonymous said...

കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്.

Read more: http://www.everbestblog.com/2011/06/blog-post_21.html#ixzz1Q5heggsk
nice

Thooval.. said...

ഇഷ്ടമായി.

neha said...

too nice

ചന്തു നായര്‍ said...

ഞാനും പറഞ്ഞിട്ടുണ്ട് കിങ്ങിണിക്കുട്ടിയ്യോട്... പ്രണയവും, മഴയും ഒക്കെ മാറ്റി നിർത്തി ചിന്തിക്കാൻ... ആശയം എന്തുമാകട്ടെ..പക്ഷവുമെന്തുമാകട്ടെ... ഇത്തരം മാറ്റച്ചോടിന് എല്ലാ ഭാവുകങ്ങളും..

Anonymous said...

ക്രൂരതയുടെ സന്യാസിമാർ????????????????????????????????

കിങ്ങിണിക്കുട്ടി said...

@ everyone: avasaanam njan nannavan theerumaanichu

vaani said...

good thoughts

പ്രയാണ്‍ said...

കള്ളന്‍മാര്‍ക്കിടയില്‍ നിന്നും ഉപദ്രവം കുറഞ്ഞ കള്ള്‍നെ തിരഞ്ഞെടുക്കേണ്ടി വരുന്ന അല്ലെങ്കില്‍ കള്ളന്മാരേ വേണ്ടെന്ന് മനസ്സിലെങ്കിലും വിചാരിക്കുന്ന ഒരു മദ്ധ്യപക്ഷം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നുണ്ട്.അണ്ണാ ഹസാറേയ്ക്ക് പിന്നിലണിനിരന്നവരും കേരളത്തിലെ സാംസ്കാരികനായകന്‍മാര്‍ സംഘടിക്കുന്ന ഫിഫ്ത്ത്എസ്റ്റേറ്റും ഒരു തുടക്കം മാത്രമാണ്. സംഭവം എനിക്കുമിഷ്ടമായി. ആശയങ്ങളോട് മുഴുവനായി യോജിക്കാന്‍ കഴിയില്ലെങ്കിലും.

അലി said...

വേണം, നമുക്കൊരു മദ്ധ്യപക്ഷം.

ഒരില വെറുതെ said...

ലേഖനം പോലെ.
വിഷയങ്ങളുടെ ആറാട്ട്.
ഉള്ളിലേക്കു പോവാതെ
ഒറ്റ നില്‍പ്പാണല്ലോ ഈ വരികള്‍.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ..

കണ്ണന്‍ | Kannan said...

നന്മകൾ നിറഞ്ഞ ഒരു നാളെയാണ് എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്...
അഞ്ജൂ കവിത നന്നായിട്ടുണ്ട്.. കൂടുതലൊന്നും പറയാൻ അറിയില്ല..

കിങ്ങിണിക്കുട്ടി said...

വായിച്ചഭിപ്രായം രേഖപ്പെടുത്തിയ ഏവർക്കും നന്ദി..

elayoden said...

"പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്."

ഭൂമിയില്‍ സ്വർഗരാജ്യമുണ്ടാവട്ടെ, എല്ലാറ്റിലും പക്ഷം കാണാതെ (ഇടതനും വലതനും) മനുഷ്യ പക്ഷം കാണാന്‍ ആവട്ടെ..എല്ലാ പക്ഷക്കാര്‍ക്കും സഹിഷ്ണത ഉണ്ടാവട്ടെ.

മണ്ണിന്റെ ഉണ്ണി said...

പ്രവാചകന്റെ സമാ...ധാന
സമ...വാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.

shibu.g said...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സ്വര്‍ഗ്ഗം ആഗ്രഹിക്കാത്തവരില്ല....നന്നായിരിക്കുന്നു.

ente lokam said...

aashamsakal.....

SUDHI said...

കൊള്ളാം കിങ്ങിണി ....

കാന്താരി said...

കൊള്ളാം കിങ്ങിണി ....

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഞാന്‍ കോണ്‍ഗ്രസാണേലും ഇടതാ.
മദ്ധ്യപക്ഷം അതു വര്‍ജ്ജ്യം.ദ്രോണര്‍
ജീവന്‍ പോകുമെന്നറിഞ്ഞിട്ടും യുദ്ധം
ചെയ്യാതിരുന്നതു് അതു കൊണ്ടാണു്

Jenith Kachappilly said...

Nice. But മുഴുവനായും മനസിലായില്ല ട്ടോ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.