Sunday, June 5, 2011

നിനക്കായ്.......മായാൻ തുടങ്ങിയ മഴവില്ലിനെ യാത്രയാക്കാൻ
മാനം തയ്യാറടുക്കുകയായിരുന്നു..
മാഞ്ഞു തുടങ്ങിയ മോഹങ്ങളെ വീണ്ടും
മായാത്ത മോഹനവർണ്ണങ്ങളാൽ
മിഴിവുറ്റതാക്കിയതാരാണ്?

മനസ്സിൽ പെയ്തുണരും കിനാക്കൾക്കിപ്പോൾ
രാത്രിമഴ തൻ സ്വരമാണ്.......
മഴവില്ലിൻ നിറമാണ്.....
തൂമഞ്ഞിൻ കുളിരാണ്.........
ഹേമന്തസന്ധ്യയൊരു കനവാണ്......
പറയാനറിയാത്ത സുഖമാണ്..........

രാവിൽ,
തഴുകിയുറക്കാനെത്തും കാറ്റിൽ
ആരോ പറയാൻ വിട്ടുപോയ
വാക്കുകളുണ്ടായിരുന്നോ?
ഏതോ കിനാവിൻ താഴ്വരയിൽ
സ്വപ്നങ്ങളുടെ സാമ്രാജ്യം തേടിയലയുമ്പോൾ
ഞാൻ നടന്ന വഴികളിലൂടെല്ലാം
എനിക്കും മുമ്പേ ആരോ നടന്ന
കാൽപ്പാടുകളുണ്ടായിരുന്നുവോ?

മനസ്സിലുണരും പ്രതീക്ഷകൾക്കപ്പുറം
ആരാമസന്ധ്യ തൻ ശോകാർദ്രഗാനം പോൽ
അനന്തപഥങ്ങൾക്കുമപ്പുറം
മേഘപാളികൾക്കിടയിൽ മറഞ്ഞു നീ.......
സ്വപ്നങ്ങൾ വേദനയാണോ?

അറിയുന്നില്ലെൻ മനം
കേഴും കിനാക്കളെ
നെഞ്ചോടൊതുക്കി കരഞ്ഞിടുന്നൂ......
ഇപ്പോൾ കൂട്ടു പോയ കിഴക്കൻ കാറ്റും
തിരിച്ചു വന്നിരിക്കുന്നു.....
എല്ലാമറിയുന്നവൻ..........
ഒന്നും പറയാത്തവൻ..........

ഹൃദയത്തിൻറെ അസ്ഥിമുനകളിലന്നു നീ,
മൌനത്തിൻറെ മുഖം ചേർത്തതെന്തിന്?
പാതിരാവിൻറെ നിശ്ശബ്ദതയിലേക്ക്
ഒരിറ്റ് മഴത്തുള്ളി പെയ്തിറങ്ങി......

എവിടെയോ ഒരു ഘടികാരസൂചി
സമയം തെറ്റി ചലിച്ചു കൊണ്ടിരിക്കുന്നു!
ഞാൻ നിന്നോട്
ഹൃദയസ്പർശ്ശിയായ വാക്കുകളാൽ തന്നെ
അതിരു കൽപ്പിക്കുന്നു..
എന്തെന്നാൽ,
സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ......................!!!!!

60 comments:

കിങ്ങിണിക്കുട്ടി said...

വീണ്ടും പ്രണയത്തിലേക്കൊരു മടക്കമല്ല... ഇത് ഒരു കൊച്ചു കവിത... അനുഭവങ്ങളിൽ നിന്ന്......!!!!!!!!!!!!!! ഈ ബ്ലോഗിൽ ഇനി ചെറിയൊരു ഇടവേളക്കു ശേഷം പോസ്റ്റിംഗ് തുടരും !!!! അതു വരെ, പ്രിയരേ..... വിട.........

ABDULLA JASIM IBRAHIM said...

നന്നായിരിക്കുന്നു വായന സുഖം കിട്ടാത്ത പോലെ

കണ്ണന്‍ | Kannan said...

എനിക്കിഷ്ടമായി.... :-)
ഈ വരികൾ കൂടുതലും
#ഞാൻ നടന്ന വഴികളിലൂടെല്ലാം
എനിക്കും മുമ്പേ ആരോ നടന്ന
കാൽപ്പാടുകളുണ്ടായിരുന്നുവോ?#

Noushad Koodaranhi said...

ഇനി ഞാനെന്തു പറയേണ്ടൂ .....?.

Anonymous said...

അഞ്ജു നമിച്ചിരിക്കുന്നു !....നല്ല ഫീല്‍ , അവസാനവരികളില്‍ പ്രണയത്തെ രണ്ടുവരികളിലായി ചുരുക്കി എഴുതിയിരിക്കുന്നു...എനിക്കിഷ്ടമായി :)
പിന്നെ എന്തിനാ വിട...? എക്സാം ഉണ്ടോ..? അതിന്‍റെയൊന്നും ആവശ്യമില്ല ട്ടോ ..തനിക്ക് കംഫര്‍ട്ടബിള്‍ ആയി തോന്നുന്ന ഏതു വിഷയത്തെക്കുറിച്ചും കവിത എഴുതിക്കോ അത് പ്രണയമാണെങ്കിലും ഞാന്‍ വായിക്കാനുണ്ടാവും.. കാരണം കഴിഞ്ഞ കവിത എഴുതിയപ്പോള്‍ എനിക്കൊരുകാര്യം ബോധ്യപ്പെട്ടു അപാരകഴിവ് വേണം അനുവാചകരെക്കൊണ്ട് ഫീല്‍ ചെയ്യിപ്പിക്കാനെന്ന്‍... അഞ്ജുവിന് അതിനുള്ള കഴിവുണ്ട്.. ആഴ്ചയിലൊരിക്കല്‍ വിടരുന്ന കിങ്ങിണിക്കുട്ടിയുടെ സ്വപ്നചിറകുകള്‍ക്ക് വേണ്ടി കാത്തിരിക്കും...ഡാ ! താനില്ലാതെ എന്ത് ബ്ലോഗിങ്..?

ente lokam said...

സ്നേഹത്തിനു അതിരുകള്‍
ഇല്ലെങ്കിലും സ്നേഹിക്കുന്നവര്‍ക്ക്
ഉണ്ട് ..നല്ല വരികള്‍ ...
ആശംസകള്‍ ..

Baiju R Nair said...

മായാൻ തുടങ്ങിയ മഴവില്ലിനെ യാത്രയാക്കാൻ
മാനം തയ്യാറടുക്കുകയായിരുന്നു..
മാഞ്ഞു തുടങ്ങിയ മോഹങ്ങളെ വീണ്ടും
മായാത്ത മോഹനവർണ്ണങ്ങളാൽ
മിഴിവുറ്റതാക്കിയതാരാണ്?

കവിതയുടെ ആദ്യ വരികളില്‍ ഉണ്ടായിരുന്ന നിലവാരം അവസാന വരികളില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് സത്യമാണെങ്കില്‍ ആര്‍ദ്രമായ ഒരു ശൈലി നില നിര്‍ത്തിയിട്ടുണ്ട് തുടരുക

കണ്ണന്‍ | Kannan said...

@മഞ്ഞുതുള്ളി (priyadharsini) അതന്നെ പ്രിയചേച്ചി....!!

പ്രയാണ്‍ said...

പ്രണയാസംശകള്‍ .........അങ്ങിനെ കുറെ നല്ല പ്രണയകവിതകള്‍ എഴുതാനും.........

അലി said...

സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ...
:)

സീത* said...

സ്നേഹത്തിനതിരുകളില്ല...സ്നേഹിക്കുന്നവർക്കതുണ്ട്...നല്ല ചിന്ത...

മായാൻ തുടങ്ങിയ മഴവില്ലിനെ മാനം യാത്രയാക്കാൻ തുടങ്ങുന്നു...നല്ല ആശയം..

വിട പറയണ്ട...മനസ്സിൽ അക്ഷരങ്ങൾ നിറയുമ്പോൾ എഴുതുക...

മഹേഷ്‌ വിജയന്‍ said...

"സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ"
അതിരുകള്‍ ഒന്നുകില്‍ ഇല്ലാതാക്കണം. അല്ലെങ്കില്‍ ഒരു വന്മതില്‍ ആക്കി മാറ്റണം. എന്താ ശരിയല്ലേ കിങ്ങിണിക്കുട്ടീ ..??
ലക്ഷ്മണരേഖകള്‍ വരയ്ക്കുന്നത് പലപ്പോഴും സ്വന്തം മനസ്സ് തന്നെയല്ലേ?

എന്തായാലും നന്നായി പരിശ്രമിച്ച് പരീക്ഷ എഴുതുക...പരീക്ഷക്ക്‌ എല്ലാവിധ മംഗളങ്ങളും നേരുന്നു...

faisu madeena said...

സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ......................!!!!!..
ഈ വരി മാത്രം എനിക്ക് മനസ്സിലായി ..

Angela.... said...

:) :)

musthuഭായ് said...

നല്ല കവിത......നന്നായി ഇഷ്ടപ്പെട്ടു...സ്നേഹത്തിനു അതിരുകളില്ല...... സമയം കിട്ടുമ്പോയൊക്കെ എഴുതുക....വിഷയമേതായാലും എഴുതിക്കൊന്ടെയിരിക്കുക, വായിക്കാന്‍ കാത്തിരിക്കുന്നു..........മഞ്ഞുതുള്ളി പറഞ്ഞത് പോലെ നിങ്ങളില്ലാതെ എന്ത് ബ്ലോഗിങ്ങാ... എല്ലാ ഭാവുകങ്ങളും നേരുന്നു.........

Anonymous said...

Kollam. kavitha nannayirikkunnu.

ഷാജു അത്താണിക്കല്‍ said...

ഏതോ കിനാവിൻ താഴ്വരയിൽ
സ്വപ്നങ്ങളുടെ സാമ്രാജ്യം തേടിയലയുമ്പോൾ
ഞാൻ നടന്ന വഴികളിലൂടെല്ലാം
എനിക്കും മുമ്പേ ആരോ നടന്ന
കാൽപ്പാടുകളുണ്ടായിരുന്നുവോ?

ഉണ്ടാവാം!! കാരണം!! ഈ പഴയ തെളി നീരരുവികള്‍ ഇന്ന് കലങ്ങിയവയാണ്.......

അസീസ്‌ said...

കവിത നന്നായിട്ടുണ്ട്.......
ആശംസകള്‍......

Ashraf Ambalathu said...

സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ......................!!!!
നല്ല വരികള്‍ . ആശംസകള്‍.
പിന്നെ എങ്ങോട്ടാ യാത്രയും പറഞ്ഞു പോകുന്നത്? വിടില്ല ഞങ്ങള്‍ ഇവിടെ നിന്നും. പ്രണയമെങ്കില്‍ പ്രണയം, എഴിതികൊണ്ടേ ഇരുന്നോ. അല്ലെങ്കിലും സ്വയം ആത്മ വിശ്വാസമുള്ള വിഷയങ്ങള്‍ തന്നെയാണ് എഴുതാന്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ താല്പര്യം നോക്കിയല്ല.

Anonymous said...

കിങ്ങിണിക്കുട്ടി said...
വീണ്ടും പ്രണയത്തിലേക്കൊരു മടക്കമല്ല... ഇത് ഒരു കൊച്ചു കവിത... അനുഭവങ്ങളിൽ നിന്ന്......!!!!!!!!!!!!!!

പോസ്റ്റ് വായിച്ചപ്പോള്‍ കുഴപ്പമില്ലാത്ത ഒരു കവിത എന്നല്ലാതെ പ്രത്യേകിച്ചൊന്നും തോന്നിയില്ല പക്ഷെ മുകളിലെ കമന്റു കണ്ടപ്പോള്‍ തോന്നിയത്... ഇപ്പോള്‍ പ്രണയത്തില്‍ ആകാം എന്ന ഒരു ധ്വനി ആ കമന്റില്‍ ഇല്ലേ? സത്യത്തില്‍, എന്തിനാണ് ഇങ്ങനെ വെറുതെ ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നത്....?

പിന്നെ കവിതയെ കുറിച്ച്, കവിത ഇഷ്ടപ്പെട്ടു ട്ടോ...

മഴയിലൂടെ........, said...

ഇനിയും പിറക്കുവാന്‍ പോകുന്ന വരികള്‍ക്ക് വേണ്ടി....
ആശംസകള്‍....

ലീല എം ചന്ദ്രന്‍.. said...

മാഞ്ഞു തുടങ്ങിയ മോഹങ്ങളെ വീണ്ടും
മായാത്ത മോഹനവർണ്ണങ്ങളാൽ
മിഴിവുറ്റതാക്കിയതാരാണ്?
ഇഷ്ടപ്പെട്ടു
ആശംസകള്‍....

ചന്തു നായര്‍ said...

രാവിൽ,
തഴുകിയുറക്കാനെത്തും കാറ്റിൽ
ആരോ പറയാൻ വിട്ടുപോയ
വാക്കുകളുണ്ടായിരുന്നോ?
ഏതോ കിനാവിൻ താഴ്വരയിൽ
സ്വപ്നങ്ങളുടെ സാമ്രാജ്യം തേടിയലയുമ്പോൾ
ഞാൻ നടന്ന വഴികളിലൂടെല്ലാം
എനിക്കും മുമ്പേ ആരോ നടന്ന
കാൽപ്പാടുകളുണ്ടായിരുന്നുവോ.............സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ......................!!!! നല്ല കവിതക്ക് എന്റെ ആശംസകൾ...

Sandeep.A.K said...

അഞ്ജു.. കവിത വായിച്ചു.. ഒരു സാധാരണ കവിതയാണിതെങ്കിലും എനിക്കറിയാവുന്നവയോക്കെയും കവിതയില്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ഉള്ളില്‍ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നു ഈ വാക്കുകള്‍.. അതിര്‍ത്തി കെട്ടി തിരിക്കാനുള്ളതല്ല സ്നേഹം... പ്രകടിപ്പിക്കാത്ത സ്നേഹം ലുബധന്റെ കയ്യിലെ നാണയങ്ങളെന്ന വരികള്‍ ഓര്‍ക്കുന്നു..

നാളെയുടെ പരീക്ഷകളും പരീക്ഷണങ്ങളും വിജയിക്കട്ടെയെന്നാശംസിക്കുന്നു.. പ്രാര്‍ത്ഥനകളോടെ..

Jefu Jailaf said...

അതിരുകള്‍ നല്ലത്.. അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോകുന്നുവെങ്കില്‍ അതിന്റെ വേദന താങ്ങുവാനാകാതെ വരും.. ആശംസകള്‍..

ശ്രദ്ധേയന്‍ | shradheyan said...

സ്നേഹത്തിനും അതിരുകള്‍ നിശ്ചയിക്കപ്പെടുന്ന ലോകത്തിന്...

Pony Boy said...

ഒട്ടും ഉറക്കം വരാത്ത നിദ്രാവിഹീനമായ ഏകാന്തരാത്രികളിൽ ഞാൻ അഞ്ജുവിന്റെ കവിതകൾ മനസ്സിരുത്തി വായിക്കും...പിന്നെ ബോധം വരുമ്പോൾ രാവിലെ പത്ത് മണിയായിട്ടുണ്ടാകും...

UNFATHOMABLE OCEAN! said...

ആശംസകള്‍....

കണ്ണന്‍ | Kannan said...

@Pony Boy ഹ ഹ ഹാ ഹ ഹ ഹ....

Raveena Raveendran said...

സ്വപ്നങ്ങളുടെ സാമ്രാജ്യം തേടിയലയുമ്പോൾ
ഞാൻ നടന്ന വഴികളിലൂടെല്ലാം
എനിക്കും മുമ്പേ ആരോ നടന്ന
കാൽപ്പാടുകളുണ്ടായിരുന്നുവോ?

പലരും നടന്ന വഴികള്‍ ...പലതും പരാജയത്തിന്റെ കഥ പറയുന്നു ....

AFRICAN MALLU said...

:-)

moideen angadimugar said...

ഇഷ്ടപ്പെട്ടു
ആശംസകള്‍....

elayoden said...

സ്നേഹത്തിന് അതിരുകളില്ലെങ്കിലും
സ്നേഹിക്കുന്നവർക്കതുണ്ടല്ലോ......................!!!!

നല്ല വരികളോടെ, നന്നായി എഴുതി. മുന്‍പ് പറഞ്ഞ പോലെ മറ്റു വിഷയങ്ങള്‍ക്കൊപ്പം പ്രണയവും എഴുതുക...സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ പൂവണിയട്ടെ...ആശംസകള്‍,
best wishes for ur exam

കാന്താരി said...

വീണ്ടും പ്രണയത്തിലേക്കൊരു മടക്കമല്ല... ഇത് ഒരു കൊച്ചു കവിത... അനുഭവങ്ങളിൽ നിന്ന്......
ithu kandathukondu parayaan vannath parayunilla,u have talent,try to write abt other topics

Echmukutty said...

നല്ല കവിതയ്ക്ക് ആശംസകൾ. അവസാന വരികൾ വളരെ വളരെ ഇഷ്ടമായി

M.K.KHAREEM said...

മനസ്സിൽ പെയ്തുണരും കിനാക്കൾക്കിപ്പോൾ
രാത്രിമഴ തൻ സ്വരമാണ്..

ശ്രീനാഥന്‍ said...

കവിത കൊള്ളാം. എങ്കിലും മധുരം കൂടുതലാണ്. കാൽ‌പ്പനികതയുടെ ഈ ഓവർഡോസ് കുറക്കണം.

Vayady said...

കവിത ഇഷ്ടമായി. ദേ, ശ്രീമാഷ് പറഞ്ഞത്‌ കേട്ടില്ലേ? ആ വാക്കുകള്‍ ശ്രദ്ധിക്കുക. ഇനിയും എഴുതണം. അഞ്ജുവിനു എഴുതാതിരിക്കാനാവില്ല. അതുകൊണ്ട് തന്നെ വേഗം മടങ്ങി വരും. കാത്തിരിക്കുന്നു...

നികു കേച്ചേരി said...

>>ഹൃദയത്തിൻറെ അസ്ഥിമുനകളിലന്നു നീ,
മൌനത്തിൻറെ മുഖം ചേർത്തതെന്തിന്?<<

shaina.... said...

ഇഷ്ടായി...

pushpamgad kechery said...

എല്ലാം പറഞ്ഞിട്ട് വിട്ടിട്ടു പോവുകയാണോ ?
ആരോ ചോദിക്കുന്നു ...
ഒരു പക്ഷെ മൌനമാകാം !
ഈ യാത്ര എങ്ങോട്ടെന്നു ചോദിക്കുന്നില്ല .
എന്നിട്ടും യാത്രാമംഗളങ്ങള്‍ നേരുന്നു !
പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങളെണ്ണി അങ്ങിനെ അങ്ങിനെ ...

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

സ്നേഹത്തിനു അതിരുകള്‍
ഇല്ലെങ്കിലും സ്നേഹിക്കുന്നവര്‍ക്ക്
ഉണ്ട് ..


എന്റെ ലോകത്തിനോട് ഞാനും യോജിക്കുന്നു......

പട്ടേപ്പാടം റാംജി said...

വരികള്‍ ഇഷ്ടപ്പെട്ടു.

തൂവലാൻ said...

അണയാൻ പോയ തിരി ആളികത്തിയതാണ് ഫേസ്ബുക്കിൽ കണ്ട ചില കവിതാശകലങ്ങൾ? ഈ കവിതയും വളരെ നന്നായിരിക്കുന്നു…പോയി തിരിച്ചു വരൂ….

ഷമീര്‍ തളിക്കുളം said...

നല്ല വരികള്‍.....

Veejyots said...

ഈ മണ്‍സൂണ്‍ കാലത്ത് പ്രണയത്തിന്റെ അരണി കടഞ്ഞ്
മനസുകളില്‍ അഗ്നി പെരുക്കിയിട്ട് , കടന്നു കളഞ്ഞോ ??
കവിതയുടെ തീ പന്തങ്ങളുമായി വരുന്നത് കാത്തിരിക്കുന്നു.

നന്നായി ..

ambili said...

വളരെ നന്നായിടുണ്ട്

sankalpangal said...

മുറിയുന്ന പ്രണയവും അതിന്റെ വേദനയും കടന്നല്‍ കുത്തുപോലാണ്.ആശംസകള്‍

Anonymous said...

നന്നായി

Anonymous said...

നന്നായി

ratheesh said...

നന്നായി

ജീ . ആര്‍ . കവിയൂര്‍ said...

പ്രണയം അതിമധുരം പോലെ തലയ്ക്കു പിടിച്ചല്ലോ ഇനി എന്താണ് വഴി
നല്ല കവിത

വീ കെ said...

ആശംസകൾ...

JITHU said...

സ്വപ്നങ്ങൾ വേദനയാണോ?...ഉത്തരം തേടാം...
നന്നായിരിക്കുന്നു..

ഇഗ്ഗോയ് /iggooy said...

പൊന്നേ
അത്രമേല്‍ സാധാരണമായ
ഓട്ടോഗ്രാഫുകളില്‍ എഴുതിയെഴുതി ക്ലീഷേയായ
വാക്കുകളുടെ ഈ പെരുങ്കൂട്ടത്തിന്‌ ഇത്രമേല്‍ അഭിനന്ദനങ്ങളോ?
അഭിനന്ദനങ്ങളില്‍ തട്ടിവീഴാതെ മുന്നേറാന്‍ ആശംസകള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സ്വപ്നങ്ങങ്ങളൂടെ വേദനകൾ...

ഭാനു കളരിക്കല്‍ said...

ജാരന്‍ എഴുതിയ കൈകള്‍കൊണ്ട് ഈ കവിത ഒന്നുകൂടെ മാറ്റി എഴുതുമോ? എങ്കില്‍ കൂടുതല്‍ സുന്ദരമാകും.
ആശംസകള്‍.

Anonymous said...

നന്നായി..

കിങ്ങിണിക്കുട്ടി said...

വായിച്ചഭിപ്രായം രേഖപ്പെടുത്തിയ ഏവർക്കും നന്ദി..വീണ്ടും വരുക..

Jenith Kachappilly said...

:)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.