Monday, May 30, 2011

മറവി



ചാലു കീറി, തടമെടുത്ത്,
വെള്ളമൊഴിച്ച്, വളമിട്ട്

അവൾ കാത്തിരുന്നു..
തന്റെ സ്വപ്നങ്ങൾക്ക്
മുള പൊട്ടി, വളർന്ന്,
വലിയ മരമായി,
അത് പുഷ്പിക്കുന്നത്.......
പക്ഷേ മുള വന്നില്ല!
പിന്നെയാണവളോർത്തത്..
വിത്തു വിതക്കാൻ മറന്നു പോയിരുന്നു

62 comments:

Arun Kumar Pillai said...

'മറവി' കൊള്ളാം! :-)

Ismail Chemmad said...

വരികള്‍ നന്നായി.........
ആശംസകള്‍

Manoraj said...

ഇത് കുഴപ്പമില്ല.. ഈയിടെ അഞ്ജുവിന്റെ എഴുത്തുകള്‍ പോസ്റ്റുകള്‍ കൂട്ടാനുള്ളതായി തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ അഞ്ജുവിന്റെ തന്നെ കവിതയിലെ കണ്ടന്റ് ഒന്ന് കടം കൊള്ളട്ടെ.. വിത്തുവിതക്കാന്‍ മറക്കരുതേ.. അതുപോലെ എഴുതികൂട്ടുന്നതിനിടയില്‍ നല്ലതെഴുതാനും മറക്കരുത്.

Unknown said...

നിശ്കളങ്കമായ മറവിയാണേൽ നല്ലത്>>>>>>>>>

Echmukutty said...

അതൊരു വല്ലാത്ത മറവി!

സീത* said...

സ്വപ്നങ്ങൾക്ക്
മുള വന്നില്ല
പിന്നെയാണവളോർത്തത്..
വിത്തു വിതക്കാൻ മറന്നു പോയിരുന്നു

ente lokam said...

നന്നായി..വിതക്കാത്ത വിത്തുമായി
വിളവെടുക്കാന്‍ കൊതിക്കുന്ന
സ്വപ്ന കൃഷികാര്‍ ആണ്‌ മിക്ക
ജീവിതവും ...ആശംസകള്‍ ...

രമേശ്‌ അരൂര്‍ said...

ഈ കവിത ഒരു ബ്ലോഗറുടെ പ്രതീക്ഷകളുമായി ചേര്‍ത്തു വച്ച് വായിച്ചു നോക്കിയെ ..ആദ്യ മൂന്നു വരികള്‍ കഥയോ കവിതയോ പോസ്റ്റ് ചെയ്തതിനു ശേഷമുള്ള കാത്തിരുപ്പ് .തുടര്‍ വരികള്‍ -കമന്റുകള്‍ വരുന്നുണ്ടോ? വരുന്നുണ്ടോ ?
അവസാനം ..ഞാന്‍ പറയണ്ടല്ലോ ..:-)
എന്നെ ആരും തല്ലാന്‍ വരല്ലേ ..ഞാന്‍ ഓടി .....

ഷെരീഫ് കൊട്ടാരക്കര said...

മുള വരാതിരുന്നതാണു നന്നായത്. കാരണം അതോടെ കാത്തിരിപ്പിന്റെ സുഖം നഷ്ടപ്പെടുമായിരുന്നു.

Anonymous said...

ഷെരീഫിക്ക പറയുന്നതിനോട് യോജിക്കുന്നു പക്ഷെ എവിടെയോ ഒരു നഷ്ടബോധം....... ):
കിങ്ങിണീ നന്നായിട്ടുണ്ട് :)

Vayady said...

ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണ്‌. ആരെങ്കിലും തന്നെ അവന്റെ പ്രാണനെപോലെ സ്നേഹിക്കുമെന്നും, നെഞ്ചോട് ചേര്‍ക്കുമെന്നും, സ്വന്തമാക്കുമെന്നും അവള്‍ സ്വപ്നം കണ്ടു. പക്ഷേ കാത്തിരിപ്പിനൊടുവില്‍ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ചിതലരിച്ചപ്പോഴാണ്‌ അവള്‍ക്ക് ഒരു കാര്യം ഓര്‍‌മ്മ വന്നത്, അവളെ സ്നേഹിച്ചവനെ തിരിച്ചു സ്നേഹിക്കാന്‍ അവള്‍ മറന്നു പോയിരുന്നെന്ന്.

പ്രതീക്ഷ കൈവിടണ്ട, ഇനി വിതച്ചാലും മതി. ഒരു മഴയില്‍ അതു പൊട്ടിമുളക്കില്ലെന്നാരു കണ്ടു?

ഇലഞ്ഞിപൂക്കള്‍ said...

നന്നായിട്ടുണ്ട്..

Elayoden said...

സ്വപ്നങ്ങൾക്ക് മുള പൊട്ടി പുഷ്പ്പിക്കട്ടെ. നല്ലൊരു കുഞ്ഞു കവിത.. ആശംസകള്‍..

ബൈജൂസ് said...

വല്ലാത്ത മറവി തന്നെ.

Anonymous said...

അയ്യോ ഇതെന്തൊരു മറവി .. ലക്‌ഷ്യം മറന്നാല്‍ പിന്നെ കാത്തിരിപ്പുണ്ടോ?????//

ചന്തു നായർ said...

ഇവിടെ ഭാവനയുടെ നല്ലതലങ്ങൾ....എനിക്കിഷ്ടമായി....ഇനിയും എഴുതുക...

Naushu said...

മറന്നത് നന്നായി ..... :)

Sandeep.A.K said...

ഇന്നലെ ഞാനീ കവിത വായിച്ചതാ.. പക്ഷെ കമന്റ്‌ എഴുതാന്‍ മറന്നു പോയി.. എന്തൊരു മറവി.. :)

priyag said...

മറവി നല്ലത് തന്നെ.

Prabhan Krishnan said...

....വിതക്കാത്ത വിത്തിന്റെ, മുളക്കാത്തമുളയുടെ, വളരാത്തചെടിയുടെ, പൂക്കാത്തപൂവിന്റെ,കായ്കാത്ത കായെടുത്തു വിത്താക്കിയാല്‍.... ഇതല്ല ഇതിനപ്പുറവും...

മുളയ്കട്ടെ...!വളരട്ടെ...!!പൂത്തുലയട്ടെ..!!!
ആശംസകള്‍...!!!

Prabhan Krishnan said...

...വിതക്കാത്തവിത്തിന്റെ,മുളയ്കാത്തമുളയുടെ,വളരാത്തതളിരിന്റെ,പൂക്കാത്തപൂവിന്റെ,കായ്കാത്തകനിയെടുത്തു വിത്താക്കിയാല്‍ ഇതല്ല,ഇതിനപ്പുറവും.....

മുളയ്കട്ടെ..!
വളരട്ടെ...!!
പൂത്തുലയട്ടെ....!!!
ഒത്തിരിയാശംസകള്‍...!!!!

African Mallu said...

:-)

പദസ്വനം said...

ഇങ്ങിനുണ്ടോ ഒരു മറവി..
നന്നായി.. അവള്‍ക്കിത് തന്നെ വേണം :-s

തൂവലാൻ said...

ചില മറവികൾ നമുക്ക് നേട്ടങ്ങൾ ഉണ്ടാക്കാം…മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും എന്നാണെല്ലോ കവി വചൻ….ഇതു മറവി എന്നല്ല,.മണ്ടത്തരം എന്നല്ലേ പറയേണ്ടത്?

നിരീക്ഷകന്‍ said...

വിതയ്ക്കാത്ത വിത്ത്‌ വിതയ്ക്കുന്നവന്റെ സമ്പാദ്യം
അതെപ്പോള്‍ വേണമെങ്കിലും വിതയ്ക്കാം......
വിതച്ചത് ചീഞ്ഞു പോയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു?

എഴുതിയതില്‍ "തന്റെ സ്വപ്നങ്ങൾ" എന്ന് പോരെ"ക്ക്" വേണോ?

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

അപരന്‍ said...

ന്യൂസ് ലെറ്റര്‍ ആര്‍ക്കും അയക്കാഞ്ഞതാണോ അതോ എനിക്ക് മാത്രം അയക്കാഞ്ഞതാണോ ????

Unknown said...

മണ്ടി ... :)
അഞ്ചു സത്യത്തില്‍ എന്തുവാ ഇത് .. ???????????

അസീസ്‌ said...

കവിത കൊള്ളാം.....

ജന്മസുകൃതം said...

മറവി ...!!!!
നന്നായി..

ഋതുസഞ്ജന said...

@അപരന്‍അയ്യോ അല്ല. എന്താ എന്നറിയില്ല, എനിക്ക് ന്യൂസ് ലെറ്റർ അയക്കാൻ കഴിയുന്നില്ല. ട്രൈ അഗൈൻ എന്നാ വരുന്നത്

Jefu Jailaf said...

ബെസ്റ്റ്.. ഇനി വിത്തെവിടെയാ വെചെക്കുന്നെ.. ആശംസകള്‍..

ഭാനു കളരിക്കല്‍ said...

വിതക്കാന്‍ മറന്നു പോകുന്നവര്‍. നല്ല ആശയം ആണ് ട്ടോ

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇത് കൊള്ളാം... വിത്തിടാന്‍ മറന്നെങ്കിലും വിത്തുണ്ട് കവിതയില്‍ ...
എന്നും പോസ്റ്റ് വരുന്നതുകൊണ്ട് ഞാനും കമന്റിടാന്‍ മറക്കാറുണ്ട്...

grkaviyoor said...

മറവി ഒരു അനുഗ്രഹമാണല്ലോ
എന്നാല്‍ ചെയ്യേണ്ട സമയത്ത്
ചെയ്തില്ല എങ്കില്‍ ...............
വേത്യസ്ഥത പുലര്‍ത്തി

ഷാജു അത്താണിക്കല്‍ said...

കൊള്ളാം വിത്തു വിതക്കാന്‍ മറന്നാലും ചാലുകീറിയല്ലോ ,പിന്നെ വെള്ളമൊഴിചല്ലോ

മഹേഷ്‌ വിജയന്‍ said...

ഈ കൊച്ചു കവിത ഒരുപാട് ഇഷ്ടായിരിക്കുന്നു....
ചെറുതെങ്കിലും ഒരുപാട് ആഴത്തിലുള്ള കുറെ ചിന്തകള്‍ തരുന്ന ഒരു കവിത...
ഒരുപാട് എഴുതാന്‍ പറയില്ല; ഇങ്ങനെയുള്ള നല്ല കവിതകള്‍ മാത്രം എഴുതാന്‍ സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട്...

അലി said...

മറക്കരുത്...

keraladasanunni said...

പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. ചെയ്യേണ്ട പ്രധാന കാര്യം മറക്കും.

ശ്രദ്ധേയന്‍ / shradheyan said...

വിതയ്ക്കാതെ കൊയ്യാനാവില്ലെന്നും വിതച്ചതേ കൊയ്യുമെന്നും ഓര്‍ത്തിരിക്കാത്തവര്‍ക്ക്..

നാമൂസ് said...

ഉം, ഇത് വലിയ ചതിയായിപ്പോയി..!!

വര്‍ഷിണി* വിനോദിനി said...

വളരെ ആഗ്രഹത്തോടേയും പ്രതീക്ഷയോടേയും തുടക്കം കുറിയ്ക്കാനിരിയ്ക്കുമ്പോള്‍ പലപ്പോഴും സംഭവിച്ചു പോകുന്ന അമളി..നന്നായിരിയ്ക്കുന്നൂ അഞ്ചു.

ആളവന്‍താന്‍ said...

:-)

അനൂപ്‌ .ടി.എം. said...

നല്ല കവിതകള്‍ വരട്ടെ.

പട്ടേപ്പാടം റാംജി said...

പറയാന്‍ എല്ലാം എളുപ്പമാണ്.

വീകെ said...

‘അൽഷിമേഴ്സിന്റെ‘ തുടക്കമാണൊ....?!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഭൂമിമാത്രം പോരാ
ഗുണമുള്ള വിത്തും വേണം...!

ഷമീര്‍ തളിക്കുളം said...

കല്യാണം വിളിക്കാന്‍ വീട്ടില്‍ വന്നിട്ട് ക്ഷണിക്കാന്‍ മറന്നുപോയപോലെ....

കുസുമം ആര്‍ പുന്നപ്ര said...

വിത്തു വിതക്കാൻ മറന്നു പോയിരുന്നു..ഇനി മറക്കല്ലേ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആധുനിക സാങ്കേതിക വിദ്യയില്‍ വിത്തില്ലാതെ മുള പൊട്ടാനുള്ള വകുപ്പും ഉണ്ടായിരിക്കും. ഇന്ന് ശാസത്രമാണല്ലോ നമ്മെ നിയന്ത്രിക്കുന്നത്‌!

(പുതിയ പോസ്റ്റുകള്‍ക്ക് വായനക്കായ്‌ അല്പം കൊടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ആഴ്ചയില്‍ ഒരെണ്ണം വീതം ആയാല്‍ മിക്കവാറും പെരിലെക്കെത്തുമല്ലോ )

elayoden said...

നമ്മുടെ എല്ലാ മോഹങ്ങളും പുഷിപ്പികില്ലല്ലോ.. മിക്ക മോഹഭംഗങ്ങളുടെയും കാരണവും ഇത് തന്നെയല്ലേ.... തിരിഞ്ഞു നോക്കുബോള്‍ നമ്മുടെതായ കാരണങ്ങള്‍ എല്ലാറ്റിനും പിറകിലുണ്ടാകും....

M.R.Anilan -എം. ആര്‍.അനിലന്‍ said...

വല്ലാത്ത മറവി തന്നെ!

pushpamgad said...

മറവിയാണെന്നേ ആദ്യം കരുതൂ.
പിന്നീടറിയുന്നു വസന്തം വിരുന്നെത്തുന്നതും പൂക്കള്‍ പൊഴിയുന്നതുമൊക്കെ സ്വപ്നം കണ്ടിരുന്ന് മറവിയെപ്പോലും മറന്നുപോയെന്ന്!

ഋതുസഞ്ജന said...

വിലയേറിയ നിർദ്ദേശങൾ തന്ന എല്ലാവർക്കും നന്ദി

മഹേഷ്‌ വിജയന്‍ said...

"വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി "

ഒരു മാരത്തോണ്‍ നന്ദി പറച്ചില്‍ ആണല്ലോ...പെട്ടന്നുണ്ടായ ബോധോദയം....

ഋതുസഞ്ജന said...

@മഹേഷ്‌ വിജയന്‍ഹ്മ്.... ഒരു ബ്ലോഗർ ചങ്ങാതി ആണ് ഓർമ്മിപ്പിച്ചത്...

Mizhiyoram said...

അല്ലെങ്കിലും പ്രതീക്ഷയുടെ സുഖം അനുഭവിക്കുമ്പോള്‍ ഉണ്ടാവില്ലത്രേ. അതുകൊണ്ട് പ്രതീക്ഷ കൈ വിടണ്ട.

ഋതുസഞ്ജന said...

@Ashraf Ambalathuലക്ഷ്യം മറന്നവനു എന്ത് പ്രതീക്ഷയാ?

ശ്രീനാഥന്‍ said...

നല്ലൊരാശയത്താൽ തിളങ്ങുന്നു വരികൾ!

NiKHiL | നിഖില്‍ said...

കവിത എന്നാല്‍ മുക്കാലും 'വിത'യാണ്.. വിതയ്ക്കലാണ് പ്രധാനം.. അത് മറക്കുന്നില്ലല്ലൊ...

SUJITH KAYYUR said...

nannaayi

Sureshkumar Punjhayil said...

Marakkathirikkanum ...!

Manoharam, Ashamsakal...!!!

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.