Saturday, May 28, 2011

കേരള സിലബസ്: ഒന്നാം ക്ളാസ്,പാഠം ഒന്ന്ഇതു ‘ഭാരതപ്പൂഴി’
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽത്തിട്ട..
പണ്ടിവിടം ഒരു പുഴയായിരുന്നുവെന്ന് ഐതിഹ്യം.
കവികൾ ഈ പുഴയെ നിള എന്ന
ഓമനപ്പേരിട്ട് താലോലിച്ചിരുന്നു
മാനവരെല്ലാം പെറ്റമ്മയെ പോലെ
ഭാരതത്തിന്റെ സ്വന്തം പുഴയായി കരുതി
അഭിമാനിച്ചിരുന്നു..
യന്ത്രസംസ്കാരത്തിന്റെ കടന്നു കയറ്റം കാർന്നു തിന്ന 
ഭാരതത്തിന്റെ നാഡീഞരമ്പ്..
മണൽ മാഫിയയുടെ എച്ചിലായ ഒരു കണ്ണീർച്ചാൽ..
ഒഴുകാൻ മടിക്കുന്ന, ഇനിയും മുഴുവനായി വറ്റാത്ത
സ്നേഹത്തിന്റെ ഉറവ...
പഴയ പ്രതാപം നില നിർത്താനെന്ന പോലെ
ഭാരതത്തിന്റെ പുഴയെ 
ഇപ്പോൾ ഭാരതത്തിന്റെ പൂഴിയാക്കി 
പുനരവരോധിച്ചിരിക്കുന്നു

64 comments:

http://loverofevening.blogspot.com/ said...

കവികൾ ഈ പുഴയെ നിള എന്ന
ഓമനപ്പേരിട്ട് താലോലിച്ചിരുന്നു...

തുഞ്ചൻപറമ്പ് മീറ്റിനു വന്നപ്പോളാ ഞാൻ നിളയെക്കാണുന്നത്..
കവിത കൊള്ളാം...

Noushad Koodaranhi said...

ജലം വറ്റുന്ന പുഴക്കും,
കനിവ് വറ്റുന്ന ഹൃദയത്തിനും...!

Sameer Thikkodi said...

Good ...

it is happy to see you writing the lines other than the so called "love", "depression", etc...

thanks

kutty_chatthan said...

നിളയുടെ ദുഖം നമ്മുടെയും

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. said...

ആരും കാണാതെ ഭൂമിക്കടിയിലൂടി സ്വഛമായി ഒഴുകുന്ന സരസ്വതി തന്നെ മിടുക്കി..

വാഴക്കോടന്‍ ‍// vazhakodan said...

പൂഴിയും വറ്റുന്നു!!ഇനി വെറും ചളിയും പാറയും മാത്രമേ അവശേഷിക്കൂ :(

deja vu said...

ഈ ബ്ലോഗില്‍ എത്താന്‍ അല്പം വൈകിയോ എന്നു തോന്നിപ്പോവുന്നു.. keep going.. all the very best.. :)

സീത* said...

പുഴകൾ നാമമാത്രമാകുന്നു...ഭൂമി കരയുന്നു...

Jidhu Jose said...

nice. all are going to be history

Echmukutty said...

ആർത്തി പെരുത്തതിന്റെ കഥകൾ......നദീതട സംസ്ക്കാരം മാറി അഴുക്കു ചാൽ സംസ്ക്കാരം പുലരുന്നതിന്റെ ചിത്രങ്ങൾ.....

ഭൂമി സർവംസഹയൊന്നുമല്ല എന്ന് പലപ്പോഴും താക്കീതു ചെയ്തിട്ടും കേൾക്കാനാവുന്നില്ലെങ്കിൽ....

നന്നായി എഴുതി . അഭിനന്ദനങ്ങൾ.

anupama said...

പ്രിയപ്പെട്ട കിങ്ങിണിക്കുട്ടി,
മഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!
എന്റെ തീവണ്ടി യാത്രകളില്‍ എന്നെ ഹരം കൊള്ളിച്ചിരുന്നു,ഭാരതപ്പുഴ!നന്മയുടെ വന്മരങ്ങള്‍ പുഴയിലെ വെള്ളം തിരികെ തരട്ടെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

anupama said...

പ്രിയപ്പെട്ട കിങ്ങിണിക്കുട്ടി,
മഴയില്‍ നനഞ്ഞ ഒരു സുപ്രഭാതം!
എന്റെ തീവണ്ടി യാത്രകളില്‍ എന്നെ ഹരം കൊള്ളിച്ചിരുന്നു,ഭാരതപ്പുഴ!നന്മയുടെ വന്മരങ്ങള്‍ പുഴയിലെ വെള്ളം തിരികെ തരട്ടെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

ലീല എം ചന്ദ്രന്‍.. said...

പാഠങ്ങള്‍ ഇനിയും തുടരുക.

ജീ . ആര്‍ . കവിയൂര്‍ said...

അതെ പുഴയെല്ലാം പുഴു പോലെയായി
പഴം കലം പോലാക്കി
പതം പറഞ്ഞു കരഞ്ഞു
കണ്ണുനീര്‍ വറ്റിച്ച കവികുല ജാലങ്ങളെ
കണ്ടില്ലാന്നു നടിച്ചു
പുഴിക്കു വിലയെറ്റി
പഴി പറഞ്ഞു കാശുണ്ടാക്കി...........


വിഷയം ഇഷ്ടമായി കൊള്ളാം

രമേശ്‌ അരൂര്‍ said...

രചനാ വിഷയം നന്നായി ..എഴുത്തും . ചില പിശകുകള്‍ തോന്നി ;ഉദാ:പണ്ടിവിടം ഒരു പുഴയായിരുന്നുവെന്ന് ഐതിഹ്യം.(ഇപ്പോള്‍ വെറും മണല്‍ത്തിട്ട)
കവികൾ ഈ പുഴയെ നിള എന്ന ഓമനപ്പേരിട്ട് താലോലിച്ചിരുന്നു.
ഇവിടെ മണല്‍ തിട്ടയെ "ഈ പുഴ "എന്ന് വീണ്ടും വിശേഷിപ്പിക്കുന്നത് യുക്തി രഹിതമാണ് ,,കാരണം ഇപ്പോള്‍ അവിടെ പുഴയില്ല..ആ പുഴയെ എന്ന് തിരുത്താം ..

Sabu M H said...

ഭാരതപ്പുഴയോട് ചേർന്ന് ഒരു ശിവക്ഷേത്രം ഉള്ളതായി ഓർക്കുന്നു..
അതോ സ്ഥലം മാറി പോയൊ?
തൊഴുത്..പുഴയിൽ കാലു നനച്ച്..അവ്യക്തമായ ഓർമ്മകൾ..

Pradeep Kumar said...

Good

നാമൂസ് said...

നിളയുടെ തീരം അത് സമൃദ്ധമായിരുന്നു.
നിള അത് സാന്ത്വനമായിരുന്നു.
നിള അത് ശാന്തിയായിരുന്നു.
നിള അത് തേങ്ങലായി
നിള അത് ഇന്ന് ഒരു ഓര്‍മയായി
നിള നാളെ ഒരു ഐതിഹ്യമാവും.
നിള നീ മരിച്ചു കൊണ്ടിരിക്കുകയാണ്
നിള നിന്‍ മനസ്സിലെ ദുഃഖം, അത് ഞാന്‍ അറിയുകയാണ്.
പക്ഷെ ഞാന്‍ വെറും നിസ്സഹായന്‍.

വീ കെ said...

ഈ ഭൂമിയിൽ പിറന്നതെല്ലാം ഒരു നാൾ മരിക്കും...!
ഓരോ മരണത്തിനും ഓരോ കാരണങ്ങൾ വേണം...
സങ്കടപ്പെടേണ്ട... ഒരു നാൾ തിരിച്ചുവരുമായിരിക്കും....!?

ബ്ലാക്ക്‌ മെമ്മറീസ് said...

കിങ്ങിണി കുട്ടി എങ്കിലും ....ഇതോര്‍തലോ

അസീസ്‌ said...

യന്ത്രസംസ്കാരത്തിന്റെ കടന്നു കയറ്റം കാർന്നു തിന്ന
ഭാരതത്തിന്റെ നാഡീഞരമ്പ്..

Good lines.

ഹരീഷ് തൊടുപുഴ said...

മഴക്കലമാവട്ടെ..
നിറകവിഞ്ഞൊഴുകുന്നത് കാണിച്ചു തരാം..

കഴിഞ്ഞ വർഷമോ.. അതോ അതിനു മുൻപോ നിറകവിഞ്ഞൊഴുകിയിരുന്നു..
പഴേ ബ്ലോഗിലെവിടെയോ ആരോ പോസ്റ്റും ഇട്ടിരുന്നു..
സെർച്ചീട്ടു കിട്ടിയില്ല..:(

Anonymous said...

എനിക്കിഷ്ടപ്പെട്ടു ട്ടോ..പ്രണയത്തെ കൈയ്യോഴിഞ്ഞല്ലോ സമാധാനം...വ്യത്യസ്തമായ വിഷയങ്ങളുമായി വരുക..ആശംസകള്‍...

ഇ-smile chemmad said...

കവിത നന്നായി.
പ്രണയവും, വിരഹവും വിട്ട് കവിതയ്ക്ക് മരിക്കുന്ന നിളയെ വിഷയമാക്കിയത്തില്‍ സന്തോഷമുണ്ട്. ആശംസകള്‍

@ സാബു ,
ഒര്മയിലുള്ളത് തിരുനാവാഴയിലെ ക്ഷേത്രമാണോ?

മഹേഷ്‌ വിജയന്‍ said...

ഇപ്പോളെങ്കിലും ഒരു മാറ്റത്തിന് കിങ്ങിണിക്കുട്ടി തയ്യാറായല്ലോ ... വളരെ നല്ല കാര്യം....
ഈ മാറ്റം അതിഷ്ട്ടപ്പെട്ടു... മാറ്റം കാലത്തിന്റെ അനിവാര്യതയാണ്...
എങ്കിലും നിളയുടെ ഹൃദയത്തിലേറ്റ ഒരിക്കലും ഉണങ്ങാത്ത മുറിവിനെ വരച്ചിടാന്‍ ഈ വരികള്‍ക്ക് വരികള്‍ക്ക് തീവ്രത പോര എന്നാണു എന്റെ അഭിപ്രായം...
എഴുത്ത് തുടരുക... ആശംസകള്‍...

മുകിൽ said...

കിങ്ങിണിക്കുട്ടി, നന്നായി..

Sandeep.A.K said...

ശോ.. നിളയെ പറ്റി ഒരു പോസ്ടിടാന്‍ മനസ്സില്‍ വിചാരിച്ചപ്പോളെക്കും നീ പോസ്റ്റിയല്ലോ.. ഹാ.. സാരമില്ല.. അടുത്ത ദിവസങ്ങളില്‍ ഒന്നില്‍ വരുന്നുണ്ട് എന്‍റെ "നിളയോഴുകും നാള്‍വഴിയെ". ആശംസകള്‍ കുഞ്ഞേ..

മിഴി said...

ടച്ചിംഗ് . നല്ല അവതരണം .

Ashraf Ambalathu said...

ഇനി മനസ്സില്‍, വറ്റാത്തൊരു പുഴയെ കുറിച്ച് പാടി നടക്കാം നമുക്ക്. വറ്റിയ പുഴകളെല്ലാം ഓര്‍മ്മ മാത്രം.

ബെഞ്ചാലി said...

നിളയിൽ നീരാടിയതൊക്കെ ഓർമ്മയിൽ കിടക്കുന്നു... ഓർമ്മകളിൽ നിന്നും മാഞ്ഞില്ലെങ്കിലും നിള ഇല്ലാതാവുന്നു... അല്ല, നിളയെ കൊല്ലുന്നു...

കുഞ്ഞൂട്ടന്‍|NiKHiL said...

കിങ്ങിണിക്കുട്ടീ ഒന്നു പറയട്ടെ, തലക്കെട്ട് കണ്ടന്റിനേക്കാള്‍ ഗംഭീരമായി തോന്നി. തലക്കെട്ടിന്റെ തലയെടുപ്പ് കവിത(?)ക്ക് ഇല്ല. ഇതിലും നന്നായി പറയാമായിരുന്നു എന്നു തോന്നി.

pallikkarayil said...

പുതിയ വിഷയം, പുതിയ ശൈലി. നന്നായി.

elayoden said...

മണി മന്ദിരങ്ങള്‍ പണിതുയര്‍ത്തി നിളയെ മരുപറമ്പായി മാറ്റിയ നമ്മള്‍, . പണ്ടിവിടെ ഒരു പുഴയുണ്ടായിരുന്നു എന്ന കഥ പറയുമ്പോള്‍ സാക്ഷിയായി മരുഭൂമിയില്‍ മഴ പെയ്താല്‍ കാണുന്ന പോലെ വരണ്ടു കീറിയ ചിത്രത്തിലെ മണല്‍ തുട്ടുകള്‍ മാത്രം.

പുതിയ വിഷയവുമായി എന്തിയ കിങ്ങിണിക്കൊരു മണിയടി - p!!!!! ആശംസകളോടെ..

rajnarayanan said...

അഞ്ജു ചേച്ചീ, ഇപ്പോ എന്തേ വിഷയം മാറി പിടിക്കാന്‍. എന്തായാലും നന്നായി.
പക്ഷേ വാക്കുകള്‍ക്ക് കുറച്ചു കൂടി മൂര്‍ച്ചയുണ്ടാവണം, അതിനു കാരണമായവര്‍ ഇത് കാണുകയാണെങ്കില്‍, അവരുടെ നെഞ്ച് തുളഞ്ഞു കയറണം(അങ്ങനെയുള്ളവര്‍ക്ക് ഇതൊക്കെ വായിക്കാന്‍ സമയമുണ്ടാകുമോ എന്തോ).

ഒറ്റ നോട്ടെഴുതിയിട്ട് പയ്യന്‍ ഉപദേശിക്കാന്‍ വരുന്നു എന്നൊന്നും കരുതണ്ട എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളൂ ;)

ഹാപ്പി ബാച്ചിലേഴ്സ് said...

നന്നായി, ആക്ഷേപം കുറിക്കു കൊള്ളുന്നത് തന്നെ. ഏത് വർഷത്തിൽ എത്തുമ്പോഴാ ഈ പാഠം കേരളാ സിലബസ്സിൽ വരുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. :))

പോസ്റ്റ് ഇഷ്ടപ്പെട്ടു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@Sabu M Hചമ്രവട്ടം- എന്റെ വീടിനു അടുത്താണ്. പുതിയ പാലം അവിടെയാണ് ഉദ്ഘാടനം ചെയ്തത്. ഫോട്ടോസ് എന്റെ ബ്ലോഗില്‍ ഉണ്ട്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തുടര്‍ച്ചയായ പ്രണയവിചാരങ്ങള്‍ വായിച്ചു മടുത്തിരുന്നു. എന്തായാലും വഴി മാറിയോഴുകാന്‍ നിള എന്ന ഇന്നത്തെ മണല്‍ത്തിട്ടയില്‍ തന്നെ തട്ടിയത് നന്നായി.
നിളാതീരത്ത് വസിക്കുന്ന, നിള എന്നത് കന്നീര്ചാലുകളും മണലെടുത്ത കുഴികളും അവക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ആറ്റുവന്ചിക്കാടുകളും മാത്രമാകുന്നത് കാണേണ്ടി വരുന്ന, എന്നും മണല്‍ ലോറികളെ പേടിച്ചു മാത്രം റോഡിലിറങ്ങാന്‍ വിധിക്കപ്പെട്ട, മണലൂറ്റലും മണല്‍ മാഫിയയുടെ മാമാപ്പണിയും മാത്രമാണ് തൊഴില്‍ എന്ന തെറ്റിധാരണ മനസ്സിലേറ്റിയ ഒരു യുവതലമുറയെ കണ്ടു വേദനിക്കേണ്ടി വരുന്ന ഒരു തിരൂര്‍ക്കാരന്‍ എന്ന നിലയില്‍ വളരെ സന്തോഷം.
ഒരു സംശയം. ചിത്രം നിളയുടെത് തന്നെയാണോ? എവിടുത്തെ?
(നിളയെ പറ്റി ഒരു പോസ്റ്റിടാന്‍ കുറച്ചു ഫോട്ടോ എടുതുവെച്ചതായിരുന്നു. ഇനി പിന്നീടാകട്ടെ, ഇവിടെ കമന്റിയ വരികള്‍ ആ ഫോട്ടോകളോടൊപ്പം കണ്ടേക്കാം)

Manoraj said...

എം.ടി കഥകള്‍ എഴുതുന്നത് നിറുത്തിയത് തന്നെ ഈ നിള ഒഴുകാതായതിനാലാണെന്ന് തോന്നുന്നു :(

Vayady said...

നല്ല ചിന്ത. കവിത എനിക്കിഷ്ടപ്പെട്ടു. നമുക്കു ചുറ്റും കാണുന്ന ഏത് വിഷയവും കാവ്യരൂപത്തിലാക്കാം. കണ്ണും കാതും തുറന്നു വെയ്ക്കണമെന്നു മാത്രം.

ഷൈജു.എ.എച്ച് said...

നിള...പറയുമ്പോള്‍ തന്നെ ഒരു കുളിര്‍ കോരുന്ന പേര്..പക്ഷെ ഈ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ വരണ്ട ഉഷ്ന്ന കാറ്റ് വീശുന്നു..അത് ഈ കവിതയില്‍ പ്രതിഫലിച്ചു. നിളാ നദിയെ സ്നേഹിക്കുന്നവര്‍ക്കുള്ള കവിത..നല്ല ചിന്തയില്‍ നിന്ന് ഉണര്‍ന്ന നല്ല കവിത....നദികള്‍ സംരക്ഷിക്കപ്പെടട്ടെ..
ഭാവുകങ്ങള്‍ നേരുന്നു...

www.ettavattam.blogspot.com

Naushu said...

നല്ല കവിത !!!
വളരെ നന്നായിട്ടുണ്ട് ...

jayarajmurukkumpuzha said...

valare nannayittundu..... aashamsakal..........

തൂവലാൻ said...

എം.ടി യുടെ അടുത്ത് ഇപ്പോൾ പുതിയതു വല്ലതും എഴുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇതായിരുന്നു..എനിക്ക് എഴുതുവാൻ പ്രചോദനം നൽകിയിരുന്ന ഭാരതപ്പുഴ ഇന്നില്ല..ശരിക്കും കുറച്ചു കാലങ്ങൾക്കുള്ളിൽ ഇങ്ങനെ ഒരു കവിത അല്ലെങ്കിൽ ഒരു ലേഖനം പാഠപുസ്തകത്താളിൽ വായിക്കേണ്ടി വരുന്നത് ഞാനും മുന്നിൽ കാണുന്നു….

Jenith Kachappilly said...

നല്ല കവിത...

ഇനിയും നിളകള്‍ ഉണ്ടാകാതിരിക്കാന്‍ ഇതുപോലുള്ള രചനകള്‍ ഉണ്ടാവട്ടെ എന്നും അത് വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

റാണിപ്രിയ said...

നന്നായി പോസ്റ്റ്!!

ഒരില വെറുതെ said...

എല്ലാം നശിപ്പിക്കുന്ന ഒരു തലമുറയാണ് നമ്മുടേത്.
പുഴക്കും പൂഴിക്കുമിടയില്‍ അധികം
ദൂരമില്ലെന്ന് പറഞ്ഞൊഴുകുന്നു മറ്റനേകം നദികളും.
ആ രണ്ട് വാക്കുകള്‍ക്കുമിടയിലെ
ദുരന്തത്തിന്റെ വ്യാപ്തി വിനിമയം ചെയ്യുന്നു
ഈ കവിത.

കവിതക്കൊപ്പമുള്ള ചിത്രം ഏതോ ഹിമാലയന്‍ നദിയെ
ഓര്‍മ്മിപ്പിച്ചു. നിള എന്നു സ്പെസ്ഫിക് ആയി എഴുതിയ
സ്ഥിതിക്ക് അതാവുന്നതായിരുന്നു ഉചിതം.

കിങ്ങിണിക്കുട്ടി said...

picture nila thanneyanu. google il ninnum kittiyathanu

ഞാന്‍ said...

മരുഭൂമികള്‍ ഉണ്ടാകുന്നത് ...........

കവിതയിലും പുഴയിലും .............

ആശയങ്ങളെ മനസ്സില്‍ ഒന്നടുക്കിയിട്ടു എഴുതുകയും ഉചിതമായ വാക്കുകള്‍ തെരഞ്ഞെടുക്കുകയും ചെയ്‌താല്‍ കൊള്ളാം.....

AFRICAN MALLU said...

ഈയിടെ ഒരു ബന്ധുവിന്റെ അസ്ഥി നിമജ്നം ചെയ്യാന്‍ പോയപ്പോള്‍ എത്ര മാത്രം നടന്നെന്നോ ഒരല്പം പുഴ കണ്ടെത്താന്‍ ...പിന്നെ മുങ്ങി കുളിക്കാന്‍ ഇടം ഇല്ലാത്തതിനാല്‍ അല്പം ആഴത്തില്‍ കുഴി വെട്ടിയിരിക്കുന്നു എങ്ങിനെയെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യണ്ടേ.....

ചന്തു നായര്‍ said...

മാറിച്ചിന്തിക്കുന്ന ഈ കവിക്ക് എന്റെ എല്ലാഭാവുകങ്ങളും

DKD said...

നല്ല ചിന്താശലകം. എന്‍റെ വീടിനടുത്തുള്ള പുഴയും വറ്റി തുടങ്ങിയിരിക്കുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

elayoden said...

അഞ്ജുവിന്റെ വത്യസ്തമായ ഒരു കവിത. മരുഭൂമിയില്‍ മഴ പെയ്ത പോലെയുള്ള നിളയുടെ കാഴ്ച ദയനീയം...... പക്ഷെ അടക്കപെട്ട കണ്ണുകള്‍ ഒരിക്കലും തുറക്കപെടില്ല............. ഒറ്റപെട്ട ഈ രോദനങ്ങള്‍ കണ്ണ് തുറപ്പിചെങ്കില്‍

faisu madeena said...

ഇത് ഗംഭീരം ...അഞ്ജുവിന്റെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഈ കവിത ആണ് ...

പണ്ടിവിടം ഒരു പുഴയായിരുന്നുവെന്ന് ഐതിഹ്യം.!!!!!!

ഭാരതത്തിന്റെ പൂഴിയാക്കി പുനരവരോധിച്ചിരിക്കുന്നു.!!!....കഷ്ട്ടം നമ്മുടെ നാടിന്റെ അവസ്ഥ ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഈ ചിത്രത്തില്‍ കാണുന്ന സ്ഥലം എവിട്യെയാ?

pushpamgad said...

പാവം എന്റെ പുഴ.
ആ പഞ്ചാരമണലില്‍ സായംസന്ധ്യയുടെ ശോണിമ പരന്ന ആകാശം നോക്കി കിടന്നിട്ടുണ്ട്.
മഴനൂലുകളെ ചിതറിച്ചുമാറ്റി ട്രെയിന്‍ പാലമിളക്കി കടന്നുപോകുമ്പോള്‍ താഴെവീണ നിഴല്‍ചിത്രങ്ങള്‍ക്കിടയില്‍ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് ഞാനേറെ നോക്കിനിന്നിട്ടുണ്ട്.
മരിക്കുന്ന പുഴയെ സഹ്ര്ദയര്‍ക്കുകൂടി പരിചയപ്പെടുത്തിയ കവിയത്രിക്ക് പ്രത്യേകം അനുമോദനങ്ങള്‍...

റിനി ശബരി said...

നിളയുടേ തീരത്തുള്ള ഞാന്‍ ഇത് വല്ലാത്തൊരു നൊവൊടേ ആണ് വായിച്ചത് .. ഇന്നിന്റേ പുണ്യം നാളേയുടേ ഓര്‍മ ..

ആരൊട് പറയാന്‍ ആരു കേള്‍ക്കാന്‍ ..........

വരികള്‍ക്ക് നന്ദീ ...

ആ പുണ്യത്തൊടുള്ള ഈ വരികള്‍ നൂറ് ശതമാനം നീതി പുലര്‍ത്തിയിരിക്കുന്നു ... ഇനിയും ... തുടരുക .

ente lokam said...

nilayude dukham...
nannayi ezhuthi...

ഷബീര്‍ (തിരിച്ചിലാന്‍) said...

ഒരു മാറ്റം കൂടുതല്‍ വായനക്കാരും ആഗ്രഹിച്ചിരുന്നെന്ന് കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു. പ്രണയത്തില്‍നിന്നും മാറി നിന്ന് ചിന്തിച്ചതിന് അഭിനന്ദനങ്ങള്‍...

ഷമീര്‍ തളിക്കുളം said...

ഓര്‍മ്മയുടെ തീരത്ത്‌...

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങൾ തന്ന എല്ലാവർക്കും നന്ദി

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട് ഈ ഉൽക്കണ്ഠകളുടെ സ്വരം!

pushpamgad kechery said...

പുഴ ഒരിക്കലും മരിക്കുകയില്ല !
മനസ്സുകളില്‍ അവള്‍ക്കു മരണമില്ല ...

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

നിളയുടെ ദയനീയാവസ്ഥ കാണണം.....
കോഴിക്കോടു നിന്ന് പാലക്കാട്ടേക്കുള്ള എന്റെ യാത്രയില്‍ മിക്കപ്പോഴും ഭാരതപ്പുഴ, ഒറ്റപ്പാലം, പറളി, മങ്കര എന്നീ സ്‌റ്റേഷനുകളില്‍ രാത്രിയെന്നില്ല, പകലെന്നില്ല നടന്നുകൊണ്ട് ചാക്കുകളില്‍ പൂഴി കടത്തുന്ന അപൂര്‍വ്വ കാഴ്ച കാണാം....(കിങ്ങിണിക്കുട്ടി കണ്ടിരിക്കുമോ എന്നറിയില്ല. പാലക്കാട് മാതൃഭൂമിയിലുണ്ടായിരുന്ന കാലം എനിക്കിത് പതിവ് കാഴ്ചയാണ്)......
ഹേ...നീളാ....
നിന്റെ മരണം
ആസന്നമായിരിക്കുന്നു....
കാലം...
എല്ലാം കാണിച്ചുതരും....

*കിങ്ങിണിക്കുട്ടിയുടെ പോസ്റ്റിന് അഭിനന്ദനങ്ങള്‍. കുറച്ചൂടെ ശക്തമാക്കാമായിരുന്നു.....

പാമ്പള്ളി
www.pampally.com

JOTHISH BABU said...

ഇടശ്ശേരിയുടെ വാക്കുകള്‍ സത്യമായി....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.