Thursday, June 2, 2011

ആധിപത്യംചിലപ്പോൾ അങ്ങനെയാണ്.
സൃഷ്ടി സ്രഷ്ടാവിനു മേൽ
ആധിപത്യം കൈ വരിക്കും...

മതം മനുഷ്യനു മേൽ..
പുത്രൻ പിതാവിനു മേൽ..
ഭരണകൂടം ജനതക്കു മേൽ..‌
മനുഷ്യൻ പ്രകൃതിക്കു മേൽ..
ശാസ്ത്രം മനുഷ്യനു മേൽ..
മനസ്സും മനസ്സാക്ഷിയുമൊഴിച്ച്, 
എല്ലാം.....

ചെറുത്തു നിൽക്കാം, 
അല്ലെങ്കിൽ കീഴടങ്ങാം 
അതാണത്രേ, 
ആധിപത്യത്തിന്റെ സൌന്ദര്യശാസ്ത്രം! 
നീതിപാലകന്റെ നിയമപുസ്തകത്തിലെ 
പുതിയ താളിലെ പഴയ രഹസ്യം..

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക..60 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

സമരസപ്പെട്ടൂടെ.................?

കണ്ണന്‍ | Kannan said...

കീഴടങ്ങണോ അതോ ചെറുത്തു നിൽക്കണോ????

അഞ്ജൂ കവിത അസ്സലായിട്ടുണ്ട്..

കണ്ണന്‍ | Kannan said...

ജനതയുടെ സൃഷ്ടിയല്ലേ ഭരണകൂടം.. അപ്പോൾ കവിതയിൽ ഈ വരി #ഭരണകൂടം ജനതക്കു മേൽ# ഇങ്ങിനെയല്ലാരുന്നോ വേണ്ടത്?
"ജനത ഭരണകൂടത്തിനു മേൽ.."

കിങ്ങിണിക്കുട്ടി said...

@കണ്ണന്‍ | Kannan ജനതയുടെ സൃഷ്ടിയല്ലേ ഭരണകൂടം..സൃഷ്ടി സ്രഷ്ടാവിനു മേൽ അല്ലേ ആധിപത്യം കൈ വരിക്കുന്നത്... അപ്പോൾ ഇങ്ങനെ തന്നെ അല്ലേ വേണ്ടത്?

കണ്ണന്‍ | Kannan said...

@കിങ്ങിണിക്കുട്ടി ആ ശരിയാണല്ലോ....!! :-)

Salam said...

വിപ്ലവം വന്നു തുടങ്ങിയോ?

Noushad Koodaranhi said...

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക..

maathramalla...iniyumere vazhikalundu....

Anonymous said...

kinginiiiiiiiiii........... i like it .. :)

ലീല എം ചന്ദ്രന്‍.. said...

തിരക്ക് കൂടുന്നുണ്ടോ ?
നന്നായിട്ടുണ്ട് ചിന്തകള്‍....

ഷാജു അത്താണിക്കല്‍ said...

ചെറുത്തു നിലക്കാം .........എത്രകാലം!
കീഴടങ്ങല്‍ അനിവാര്യം

നല്ല കവിത

Noushad Koodaranhi said...

valare nannaayirikkunnu shaajoo..

ഹരീഷ് തൊടുപുഴ said...

ലളിതം..
അര്‍ത്ഥഗര്‍ഭം..
ആശംസകള്‍..

കിങ്ങിണിക്കുട്ടി said...

@Noushad Koodaranhiaara ee shaaju???!!!!!

അനൂപ്‌ .ടി.എം. said...

ചെറുത്തു നില്‍ക്കുക അവസാനം വരേയ്ക്കും.
എന്നാല്‍ കവിതയുടെ/ എഴുത്തിന്റെ ,കാര്യത്തില്‍ സൃഷ്ട്ടി സ്രഷ്ടാവിനു മേൽ ആധിപത്യം കൈവരിച്ചോട്ടെ..!

(എന്റെ കവിതയ്ക്ക്/എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ/എന്നേക്കുമായി എല്ലാവരാലും/വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം./ എന്ന് ചുള്ളിക്കാട് )

Echmukutty said...

എല്ലാ ആധിപത്യവും ഇങ്ങനെയായിരിയ്ക്കും അല്ലേ?

പ്രയാണ്‍ said...

സൃഷ്ടി സ്രഷ്ടാവിനുമേല്‍ ആധിപത്യംവരിക്കുന്നതില്‍കവിഞ്ഞു അവന് മോഹിക്കാനെന്തിരിക്കുന്നു......അവിടെ കീഴടങ്ങലും ചെറുത്തുനില്‍ക്കലുമൊന്നുമല്ല സായൂജ്യമാണ്....

SHANAVAS said...

ചെറുത്തു നില്‍ക്കുക അവസാനം വരെ. അതുകൊണ്ട് ഗുണമില്ലെങ്കില്‍ പലായനം ചെയ്യുക, കീഴടങ്ങാതെ. ചരിത്രത്തില്‍ എത്ര ഉദാഹരണം വേണമെങ്കിലും കിട്ടും.

കിങ്ങിണിക്കുട്ടി said...

@SHANAVASഅത് ഭീരുത്വമല്ലേ ചേട്ടാ? ഒളിച്ചോട്ടം!

മഹേഷ്‌ വിജയന്‍ said...

ഞാന്‍ കീഴടങ്ങുന്നു...!!
കേട്ട് പരിചയമുള്ള ആശയമാണെങ്കിലും വിത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...
ഇഷ്ടപ്പെട്ടു... നിന്റെ കവിതകളില്‍ വന്നിരിക്കുന്ന ഈ മാറ്റങ്ങള്‍ എഴുത്തില്‍ തുടര്ന്നും ഒഴുകട്ടെ...
ആശംസകള്‍..

കിങ്ങിണിക്കുട്ടി said...

@Echmukutty:) ആയിരിക്കും!!

വീ കെ said...

ആദ്യം ചെറുക്കാം..
പിന്നെ കീഴടങ്ങാം..

ആശംസകൾ...

Jefu Jailaf said...

'മദ്യം മനുഷ്യനുമേല്‍ '.. ആധിപത്യം "ആഘോഷിക്കുന്ന" നിമിഷങ്ങളില്‍ ഒന്ന്..
ആശംസകള്‍ വരികള്‍ക്ക് ...

SHANAVAS said...

കിങ്ങിണിക്കുട്ടീ ഞാന്‍ ഉദ്ദേശിച്ചത് ഒളിച്ചോട്ടം അല്ലാ, തന്ത്രപരമായ ഒരു പിന്‍വാങ്ങല്‍. കൂടുതല്‍ ശക്തിയോടെ തിരിച്ചു വരാന്‍.

ചന്തു നായര്‍ said...

എന്തോ... എനിക്ക് അതിനോട് ‘വലിയ‘ യോജിപ്പില്ലാ..“ചെറുത്തു നിൽക്കുക,അതല്ലെങ്കിൽ കീഴടങ്ങുക...” എനിക്ക് ഇങ്ങനെ തോന്നുന്നൂ... ചെറുത്ത് നിൽക്കുക... പിന്നെ സർവ്വശക്തിയുമെടുത്ത് അടരാടുക...

MyDreams said...

കവിത കവിക്ക്‌ മേല്‍....

ഷബീര്‍ (തിരിച്ചിലാന്‍) said...

സ്നേഹിക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങാം... സന്തോഷപൂര്‍വ്വം...

ഭരിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ പൊരുതും... മരണം വരെ...

Manu nellaya / മനു നെല്ലായ. said...

തോറ്റ ജനതയെ തോല്‍പ്പിക്കുക.ഇനിയും
അസാധ്യം..

''ദിനം പ്രതി ''എഴുതുന്ന തന്‍റെ ''കവിതകളില്‍ '' ഒരു ''വിത'' കണ്ടു.... സ്നേഹാശംസകള്‍....

ജീവി കരിവെള്ളൂര്‍ said...

തന്റെ സൃഷ്ടി തനിക്കു മുകളിലെത്തണമെന്നാഗ്രഹിക്കാത്തെ ഏതു സ്രഷ്ടാവുണ്ടിവിടെ ? ഒന്നു മറ്റൊന്നിനെ കീഴടക്കണമെന്നത് പ്രകൃതി നിയമമാകാം .പക്ഷേ, മനസ്സ് അടുക്കുന്തോറും അകന്നു മാറുന്ന തിരമാലപോല്‍ ... പിന്നെ മനസ്സാക്ഷി ,ചിതലെടുത്തു തുടങ്ങിയ പഴയൊരു പുസ്തകം മാത്രമാകുകയല്ലേ ...

Arun.B said...

ഈ കവിതാരതിക്കും അതിന്റെ ആസ്വാദകവൃന്ദത്തിനും മുന്നില്‍

കീഴടങ്ങി
കീഴടങ്ങി
കീഴടങ്ങി

ഞാന്‍ said...

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക........

വേറെ ന്താപ്പോ ചെയ്യാ...?
എന്നും അങ്ങിനെയൊക്കെ അല്ലെ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആകപ്പാടെ ഒന്ന് മാറിയിട്ടുണ്ടല്ലോ... എന്ത് പറ്റി? കൊള്ളാം.

moideen angadimugar said...

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക..

അതേയുള്ളു വഴി.

Diya Kannan said...

കിങ്ങിണിക്കുട്ടി ..


nice...nalla varikal..chinthayum...

ente lokam said...

എന്തായാലും

സൃഷ്ടിക്കു മേല്‍

സ്രഷ്ടാവിന്റെ ആധിപത്യം

നന്നാവുന്നുണ്ട് ..അഭിനന്ദനങ്ങള്‍

കിങ്ങിണി ...

SUDHI said...

ഹല്ലാ ...
എന്തായിത് .. കൊള്ളാം
നല്ല മാറ്റങ്ങള്‍ ..എഴുത്തിലും ,നിറത്തിലും ,വരികളിലും .. അടക്കം ..ഒതുക്കം ...ഒഴുക്ക് ..കരുത്ത് .
കീഴടങ്ങാത്ത ഒരു മനസ്സുണ്ടായാല്‍ അത് തന്നെ ജയിച്ചതിനു തുല്യമാണ് അഞ്ചു ...

സ്വപ്ന ചിറകുകളും , മോഹ ചിറകുകളും , ലോഹ ചിറകുകളും പൊഴിച്ച് കളഞ്ഞ് ..
ആ സ്ഥാനത്തു പുതു യുഗത്തിന്റെ മാറ്റം കുറിക്കാന്‍ കയ്യില്‍ ഉടവാളെടുത്തു വരുന്ന ശലഭമായി അഞ്ചു മാറിയോ ..?
വാളേന്തിയ ശലഭം ,,,!!
എങ്കില്‍ നന്നായി .......
( ബ്ലോഗു വാടകയ്ക്കൊന്നും ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ അല്ലെ... ഹി ഹി ..ചുമ്മാ )

കുഞ്ഞൂസ് (Kunjuss) said...

ചെറുത്തു നില്ക്കാന്‍ കെല്‍പ്പില്ലെങ്കില്‍ കീഴടങ്ങുന്നതിനേക്കാള്‍ ഭേദം പൊരുതി മരിക്കുന്നതാണ്....!

കവിത കൊള്ളാം, ആദ്യമാണീ വഴി...പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിച്ചിരുന്നെങ്കില്‍ ഇനിയുള്ളവ നഷ്ടമാകാതിരുന്നേനേ...

ശ്രീനാഥന്‍ said...

നല്ല ചിന്ത, കീഴടങ്ങാതെ, പൊരുതാതെ സമരസപ്പെടേണ്ട ചിലയിടങ്ങളുമുണ്ട് കെട്ടോ

Lipi Ranju said...

എന്റമ്മോ... കിങ്ങിണിക്കുട്ടി സീരിയസ് ആയോ !

Raveena Raveendran said...

ചെറുത്തു നിൽക്കാം,
അല്ലെങ്കിൽ കീഴടങ്ങാം
അതാണത്രേ,
ആധിപത്യത്തിന്റെ സൌന്ദര്യശാസ്ത്രം!

അതിനിടയില്‍ ജീവിക്കുന്നവരില്ലേ ?
കൊള്ളാം ഇഷ്ടായീട്ടോ

അസീസ്‌ said...

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക..

അതെന്നെ.......

PUNNAKAADAN said...

കീഴടങ്ങുക..................അവസാനം വിജയം നമ്മുക്കു കീഴടങ്ങും

Satheesh Haripad said...

ആധിപത്യത്തിന്റെ സൗന്ദര്യശാസ്ത്രം കുറച്ചുവരികളിൽ നന്നായി വരച്ചിട്ടു.

'മതം മനുഷ്യനു മേൽ' എന്നത് 'മതം ദൈവത്തിനുമേൽ' എന്നാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നായേനേ. ഇന്ന് ദൈവങ്ങൾക്ക് പോലും മതങ്ങളും മതമേലാളന്മാരും പറയുന്നതനുസരിക്കേണ്ട കാലമാണല്ലോ.

എല്ലാ ആശംസകളും.
satheeshharipad.blogspot.com

pushpamgad kechery said...

ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല കുട്ടീ ,
കീഴടങ്ങുന്നു !
വയ്യ വയ്യ ...

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

കിങ്ങിണി തകര്‍ക്കുകയാണല്ലോ....! ആശംസകള്‍.

ഉസ്മാന്‍ കിളിയമണ്ണില്‍ said...

മനസ്സും മനസാക്ഷിയും അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണൊരു കീഴടങ്ങല്‍..? ജയപരാജയങ്ങളുടെ തീര്‍പ്പുദിനം വരെ പോരാടുക; വിജയം ഒരു പുഞ്ചിരിപ്പൂവുമായി ഒരു കാതമപ്പുറം കാത്തു നില്‍പ്പുണ്ട് എന്ന ഉത്തമബോധ്യത്തോടെ.. മരണം പോലും ജീവിതത്തിനെതിരെ നേടുന്ന വിജയമാണ്..!

elayoden said...

"ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക"

വിജയം വരെ പോരാടുക, പോരാടാതെ കീഴടങ്ങുന്നവര്‍ ഭീരുക്കള്‍......
പോരാട്ടങ്ങള്‍ തുടരട്ടെ..

ajith said...

കിങ്ങിണിക്കുട്ടിയേ!!!!
ഫിലോസഫി
വിപ്ലവം
സാഹിത്യം
ഭാവന
എല്ലാം ചേര്‍ത്ത് ആറ്റിക്കുറുക്കിയ ഒരു കവിത. അഭിനന്ദനങ്ങള്‍

(ഭാഷയ്ക്കും വാക്കുകള്‍ക്കുമൊക്കെയൊരു വ്യത്യസ്ഥത വന്നപോലെ)

നികു കേച്ചേരി said...

>>>ചെറുത്തു നിൽക്കാം,

അല്ലെങ്കിൽ കീഴടങ്ങാം

അതാണത്രേ,

ആധിപത്യത്തിന്റെ സൌന്ദര്യശാസ്ത്രം!

നീതിപാലകന്റെ നിയമപുസ്തകത്തിലെ

പുതിയ താളിലെ പഴയ രഹസ്യം..<<<

പുതിയ രഹസ്യംകൂടി അറിഞ്ഞാൽ കൊള്ളാം

കുഞ്ഞൂട്ടന്‍|NiKHiL said...

കീഴടങ്ങാതെ പൊരുതാന്‍ സ്വപ്നച്ചിറകുകള്‍ കരുത്തുനേടട്ടെ!

Ranjith Chemmad / ചെമ്മാടന്‍ said...

ആധിപത്യത്തിന്റെ സൌന്ദര്യശാസ്ത്രം!
ലളിതം; സുന്ദരം.....

ഷമീര്‍ തളിക്കുളം said...

ഞാന്‍ പണ്ടേ കീഴടങ്ങിട്ടോ...

pushpamgad said...

മനസ്സുകളെ അധീനമാക്കാന്‍ അസ്ത്രശസ്ത്രാദികള്‍ക്കുമാവില്ല!
പിന്നെ ആര്‍ ആരെ അധീനരാക്കുന്നു?
ജഡമാകേണ്ടുന്ന ശരീരങ്ങളേയോ?
നല്ലൊരാശയം!
അഭിനന്ദനങ്ങള്‍...

കണ്ണന്‍ | Kannan said...

അഞ്ജൂസേ നീ ഒരു സംഭവം ആണട്ടോ.. നിന്നെ ഞാൻ ന്റെ ഗുരുവായി കാണ്ടോട്ടെ.. :-)

elayoden said...

ഒന്ന് മറ്റൊന്നിനെ കീഴടക്കി കൊണ്ട് ആധിപത്യത്തിനുള്ള മത്സരമാണല്ലോ സൃഷ്ട്ടിപ്പിന്റെ അന്ന് മുതല്‍ കണ്ടു വരുന്നത്.
മനസ്സും മന്സാക്ഷിയുമുള്ളവര്‍ - അവരെ കാണാന്‍ പ്രയാസമല്ലേ?

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

സീത* said...

ചെറുത്തു നിൽക്കുക അല്ലെങ്കിൽ കീഴടങ്ങുക തന്നെ...സൃഷ്ടി നടത്തിക്കഴിഞ്ഞാൽ പിന്നതിനു മേൽ സൃഷ്ടാവിനു നിയന്ത്രണമില്ല തന്നെ..നല്ല ഫിലോസഫി

sm sadique said...

ചെറുത്തു നിൽക്കുക,
അതല്ലെങ്കിൽ കീഴടങ്ങുക..
“ഞാൻ ചെറുത്ത് നിന്ന് കീഴടങ്ങട്ടെ;മരണത്തിനു.”

തൂവലാൻ said...

എന്നേക്കാൾ ആരോഗ്യം കുറഞ്ഞവനാണേൽ ചെറുത്ത് തോൽ‌പ്പിക്കും..അല്ലേൽ കീഴടങ്ങും..അല്ലാ…സൌഹാർദ്രം സ്ഥപിക്കും…പിന്നെ തരം കിട്ടിയാൽ ചതിച്ച് കൊല്ലും…കീഴടങ്ങുന്ന പരിപാടി ഇല്ലേയില്ല…

തെച്ചിക്കോടന്‍ said...

ചെറുത്തു നിൽക്കുക, വീണ്ടും ചെറുത്തു നിൽക്കുക!

Sandeep.A.K said...

survival of the fittest എന്നാ darvin തത്വശാസ്ത്രം തന്നെയിതു.. അത് തന്നെ പണ്ട് വേദപുസ്തകങ്ങളിലും പറഞ്ഞിരിക്കുന്നു.. അപ്പോള്‍ അത് തന്നെ ലോകനീതിയെന്നാകാം.. ഹാ.. ആര്‍ക്കറിയാം..

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.