Sunday, August 14, 2011

സ്വാതന്ത്ര്യദിനം

രാവിലെ ടിവിയിൽ പതാകയുയർത്തുന്നതിന്റെ തൽസമയസംപ്രേഷണം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുമോൻ ചോദിച്ചത്.


" അച്ഛാ.. ഇവർക്ക് ഈ പതാകയുയർത്തുന്നതിനു പകരം ഒരു പ്രാവിനെ പറത്തി വിട്ടാൽ പോരേ?”

“അതെന്താ മോനേ?" അച്ഛൻ ചോദിച്ചു.

“പ്രാവ് സമാധാനത്തിന്റെ പ്രതീകമാണല്ലോ..”

കുഞ്ഞുമോന്റെ മറുപടി കേട്ട് അച്ഛൻ ചിരിച്ചു. പിന്നെ സായുധധാരികളായി നിൽക്കുന്ന പോലീസുകാരെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

“അതാ നോക്കൂ.. ക്രമസമാധാനത്തിന്റെ ഡ്യൂട്ടി അവർക്കാണ്. സമാധാനം പാലിക്കപ്പെടാൻ വേണ്ടി എന്തു ചെയ്യാനും ഇന്നവർക്ക് അധികാരമുണ്ട്. വെടിയുതിർക്കാൻ വരെ..”

“സമാധാനത്തിനു വേണ്ടി വെടി വെക്ക്വേ???”

കുഞ്ഞുമോൻ ഞെട്ടി. പത്തുവയസ്സിനു തീരെ ചേരാത്ത ആ മുഖഭാവം കണ്ട് അച്ഛൻ  ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

“അല്ല, പതാകയ്ക്കെന്താ മോനേ കുഴപ്പം?"

“ഇതു കണ്ടാൽ സ്വതന്ത്രപതാകയെ ഒരു തൂണിൽ പിടിച്ചു കെട്ടിയിട്ട പോലുണ്ട്..”

" ഹ..ഹ..ഹ..”  ഇത്തവണ അച്ഛനു ചിരിയടക്കാനായില്ല.

“സ്വാതന്ത്ര്യത്തിനെ അങ്ങനെ പറത്തി വിടാമോ മോനേ..  അങ്ങനെ ചെയ്താലതു നമ്മുടെ കൈവിട്ടു പോകും..” 

തമാശയായാണു പറഞ്ഞതെങ്കിലും അതിന്റെ ആന്തരാർത്ഥങ്ങളോർത്ത് അച്ഛൻ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല.

അൽ‌പ്പസമയം ചിന്താകുലനായിരുന്ന ശേഷം കുഞ്ഞുമോൻ വീണ്ടും ചോദിച്ചു.

"അച്ഛാ.. ബ്രിട്ടീഷുകാർ അധികാരം തിരിച്ചു നൽകി എന്നു പറഞ്ഞാൽ ഇന്ത്യ സ്വതന്ത്രമായി എന്നു പറയാമോ? സ്വാതന്ത്ര്യം എന്നാൽ അധികാരമാണോ?”

“പിന്നേ.. അധികാരികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ..”

ഇവനു വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു അപ്പോൾ അച്ഛന്റെ ആത്മഗതം
.
“അധികാരികൾക്കു മാത്രമോ... അപ്പോൾ ഇന്ത്യക്കാർക്കില്ലേ? സത്യത്തിൽ ആരാണച്ഛാ സ്വതന്ത്രരായത്? സ്വാതന്ത്ര്യദിനം എന്നതിനു പകരം അധികാരദിനം എന്നു പറഞ്ഞു കൂടെ?”

“ഒരു ദിവസം ഒഴിവു കിട്ടിയാൽ ടിവിക്കു മുന്നിൽ ചടഞ്ഞിരുന്നോളും.. പോയി പഠിക്കെടാ...”

അച്ഛന്റെ ശബ്ദത്തിന്റെ ടോൺ മാറിയതു കണ്ട് കുഞ്ഞുമോൻ പതുക്കെ എഴുന്നേറ്റു. ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!! അച്ഛനല്ലേ സ്വാതന്ത്ര്യം! അല്ല, അധികാരം!!!!!“

മുറിയിലേക്ക് നടക്കുമ്പോൾ കുഞ്ഞുമോൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

59 comments:

Sandeep.A.K said...

ഇതാര്..? ടിന്റുമോനോ.. ? കഥ കലക്കി.. വിലക്കുകള്‍ ഇല്ലാത്തൊരു ലോകം സ്വപ്നം കാണൂ.. സ്വാതന്ത്രദിനാശംസകള്‍ ..

keraladasanunni said...

സ്വാതന്ത്രദിനാശംസകള്‍

വിധു ചോപ്ര said...

സ്വാതന്ത്ര്യ ദിനത്തിൽ ടിന്റുമോനും തലപൊക്കും. കുട്ടികളെ കൊണ്ട് പൊങ്ങാത്ത ചോദ്യം ചോദിപ്പിച്ചു.അതിനു തെരഞ്ഞെടുത്ത കഥാ സന്ദർഭം ഉചിതമായില്ല. ഋതുസഞ്ജനക്ക് സ്വാതന്ത്ര്യ ദിനാശംസകൾ. സ്നേഹപൂർവ്വം വിധു

IranI said...

അധികാര ദിനം തന്നെ അല്ലേ...വിഷമമുണ്ട് ..... യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ലളിതമായി അവതരിപ്പിച്ചു... ഉണരട്ടെ...ആത്മരോഷം...ആശംസകള്‍ ...

കുറുവി said...

അധികാരദിനമല്ല....
അധികാരക്കൈമാറ്റദിനം

sayed shabeer said...

നല്ല കഥ..
അവതരണം ഇഷ്ടായി..
കുഞ്ഞുമോന്റെ ഈ പിരുപിരുപ്പ് തന്നെയാണ്
ഇന്ന് ഓരോ ഭാരതീയന്റെയും ചുണ്ടുകളില്‍..

ഇല്ല..
സ്വതന്ത്ര ഭാരതീയന് സ്വാതന്ത്ര്യമില്ല..

ഭാരത് മാതാ കീ ജയ്‌..

അസീസ്‌ said...

ഈ കുഞ്ഞുമോന് തന്നെ ആയിരുന്നോ പണ്ട് ചോറ് വാരിക്കൊടുത്തതും !!!

കഥ നന്നായിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാശംസകൾ.........

വെള്ളരി പ്രാവ് said...

"കൊതിച്ചു നേടിയ ഈ സ്വാതന്ത്ര്യം...
ഇനി വിധിക്ക് കളിയ്ക്കാന്‍ കൊടുക്കില്ല..."

ചന്തു നായർ said...

“ആണ്ടിലൊരിക്കലൊരോഗസ്റ്റ് പതിനഞ്ചിനരുമയായ് നുകരുന്ന മധുരമോ ഭാരതം” അറിയാതെ ഈ വരികൾ ഓർത്ത്പോയീ.....ഋതുസഞ്ജനയുടെ ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞിരിക്കുന്നൂ...കുഞ്ഞെ ഈ നല്ല കഥക്ക് എന്റെ എല്ലാ ഭാവുകങ്ങളും....

സീത* said...

കുഞ്ഞിക്കഥ ഇഷ്ടായിട്ടോ...കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത നന്നായി പറഞ്ഞു...ആശംസകൾ

കൊച്ചുബിബി said...

ഒരു അമര്‍ഷം പൊങ്ങിവരുന്നുണ്ടല്ലോ.........

സ്വാതന്ത്ര്യ ദിനാശംസകൾ............ :)

ഷാജു അത്താണിക്കല്‍ said...

खुश स्वतंत्रता दिवस सभी मित्रों कर सकते हैं

Jefu Jailaf said...

നല്ല കഥ. നന്നായി പറഞ്ഞു. കുഞ്ഞുമോന്റെ ചോദ്യങ്ങള്‍ വലിയ ആളുടെതായി പോയോ എന്നൊരു സംശയം.. :)

^^ ^^ വേനൽപക്ഷി ^^ ^^ said...

അധികാര വർഗത്തിൽ നിന്നും സ്വാതന്ത്ര്യം ജനങ്ങളിലേക്ക് എത്തേണ്ടിയിരിക്കുന്നു. വലിയ ആശയം ചെറിയ കഥയിലൂടെ നന്നായി പറഞ്ഞു....സ്വാതന്ത്ര്യദിനാശംസകൾ...

കണ്ണന്‍ | Kannan said...

വായിച്ചു...
#സ്വാതന്ത്ര്യത്തിനെ അങ്ങനെ പറത്തി വിടാമോ മോനേ.. അങ്ങനെ ചെയ്താലതു നമ്മുടെ കൈവിട്ടു പോകും..#
കുറച്ചു ബന്ധനങ്ങളുള്ളപ്പോഴേ സ്വാതന്ത്രത്തിനു വിലയുണ്ടാകൂ.. ഏതെങ്കിലും തരത്തിൽ ബന്ധിക്കപ്പെടാത്തവർ ഉണ്ടാവില്ല(മനുഷ്യരിലും മൃഗങ്ങളിലും..)

AFRICAN MALLU said...

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!! അച്ഛനല്ലേ സ്വാതന്ത്ര്യം! അല്ല, അധികാരം!!!!!“GOOD ONE

ശ്രീക്കുട്ടന്‍ said...

നന്നായിട്ടുണ്ട്.കുഞ്ഞുമോന്‍ ഇച്ചിരി വല്യ മോനായോ എന്നൊരു സംശയം......

മനോജ്‌ വെങ്ങോല said...

സ്വാതന്ത്ര്യം എന്നാൽ അധികാരമാണോ?
നല്ല ചോദ്യം.
കിടിലന്‍ കഥ.
അഭിനന്ദനങ്ങള്‍.

mad|മാഡ് said...

നമുക്ക് സ്വാതന്ത്രം ഇല്ല എന്ന് പറയുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല..സ്വയം ചോദിച്ചു നോക്കുക നമുക്കില്ലാത്ത സ്വാതന്ത്രം എന്താണെന്ന്.. എന്തിനും ഏതിനും സ്വാതന്ത്രം ഇല്ല എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.. ഭാരതം തന്നെ ശ്രേഷ്ഠം...അധികാരികളും അധികാരവും നമ്മള്‍ ജനങ്ങള്‍ സമ്മാനിക്കുന്നത് തന്നെയാണ്..ആ സ്ഥാനത് ഇരിക്കാന്‍ യോഗ്യത ഇല്ലാത്തവരെ പിടിച്ചിരുത്തുന്ന വ്യവസ്ഥയാണ് തെറ്റ്..ചിലര വിഷമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും സ്വാതന്ത്രം ഇല്ല എന്ന് അടച്ചു ആക്ഷേപിക്കുന്നത് ന്യായം അല്ല..

നേന സിദ്ധീഖ് said...

ചോക്ലെറ്റ്‌ കൈനിറയെ കിട്ടി , അത്ര തന്നെ.

ratheesh said...

കവിത ആണ് പ്രതീക്ഷിച്ചത് ....തന്നത്
കുഞ്ഞു വാ കൊണ്ട് നല്ല ഒരു കഥ
ഇഷ്ട്ടമായി ...........

Chethukaran Vasu said...

കിടിലന്‍ ! , ശരിക്കും ഇഷ്ടപ്പെട്ടു !
അലങ്കാരം : വിരോധാഭാസം

നര്‍മ്മം പാകത്തിന് , വൈരുധ്യോക്തിയില്‍ മര്‍മം , പ്രയോഗം കണിശം ..ആശയം ഗംഭീരം , വിമര്‍ശനം മുനയുള്ളത് , കൊള്ളുന്നത്‌ കൊള്ളേണ്ടിടത്ത്‌ , മുഹൂര്‍ത്തം കിടു കിടു ...

അഭിനന്ദനങ്ങള്‍ .. !

prakashettante lokam said...

മനോഹരം കുഞ്ഞിക്കഥ

ഒരു ദുബായിക്കാരന്‍ said...

സ്വാതന്ത്ര്യ ദിനാശംസകൾ............

ഋതുസഞ്ജന said...

@വിധു ചോപ്രകഥാ സന്ദർഭം:) സ്വാതന്ത്ര്യദിനത്തിലാ സ്വാതന്ത്ര്യത്തെ കുറിച്ച് ഓർത്തത്....:)

ponmalakkaran | പൊന്മളക്കാരന്‍ said...

സ്വാതന്ത്ര്യ ദിനാശംസകൾ............

ഋതുസഞ്ജന said...

@ എല്ലാവർക്കും... സ്വാതന്ത്ര്യദിനാശംസകൾ

വീ കെ said...

നമ്മൾക്ക് സ്വാതന്ത്ര്യം കൂടുതലായതാണൊ കുഴപ്പമായതെന്നാ ഇപ്പോൾ തോന്നുന്നത്...!
കഥ കൊള്ളാം...
ആശംസകൾ...
കുട്ടിക്ക് ഒരു രണ്ടുമൂന്നു വയസ്സു കൂടി കൂട്ടാമായിരുന്നു ഇത്ര വലിയ ചോദ്യം ചോദിക്കാൻ...?!

മുസാഫിര്‍ said...

നല്ല കഥ..ഇഷ്ടായി...

സ്വാതന്ത്ര്യ ദിനാശംസകള്‍..

Shukoor said...

ഉയര്‍ന്ന ചിന്ത എന്ന് പറയാം. വളരെ നന്നായിട്ടുണ്ട്.

മഖ്‌ബൂല്‍ മാറഞ്ചേരി said...

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!
.....................................................................................................................
കലക്കി കേട്ടോ ..

പാര്‍ത്ഥന്‍ said...

സ്വാതന്ത്ര്യം കൈവിട്ടുകളയണ്ട. നമുക്ക് കെട്ടിയിടാം. വിലക്കുകൾ, വിലങ്ങുകൾ, ജയിലുകൾ - കഴുതകൾക്ക് ഇതെല്ലാം ധാരാളം.

ഏപ്രില്‍ ലില്ലി. said...

അവന്‍ ചോദിച്ചതില്‍ ഒരു തെറ്റും ഇല്ല ...മിനിക്കഥ കൊള്ളാം

വര്‍ഷിണി said...

നര്‍മ്മത്തില്‍ ചാലിച്ച കുഞ്ഞ് കഥ നന്നായി ട്ടൊ...അച്ഛനേയും വായനാക്കാരേയും ചെറുതായൊന്ന് ഇരുത്തി കളഞ്ഞു കുസൃതി കുരുന്ന്..പക്ഷേ, ആശംസകള്‍ അഞ്ചുവിനു തന്നെ ട്ടൊ..!

YUNUS.COOL said...

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!! അച്ഛനല്ലേ സ്വാതന്ത്ര്യം! അല്ല, അധികാരം!!

ഹി ഹി ഹി ... നന്നായിട്ടുണ്ട് ....
Man was born free, and he is everywhere in chains. ..

Fousia R said...

ഇത് രസായി.
കാതലുള്ള ചോദ്യങ്ങള്‍

Echmukutty said...

കുട്ടിയ്ക്കിത്തിരിം കൂടി കൊഞ്ചലുള്ള വാക്ക് ആവാമായിരുന്നുവോ എന്നൊരു സംശയം. കഥയും ആശയവും നന്നായി.

SHANAVAS said...

കുഞ്ഞിക്കഥ നന്നായി..കുഞ്ഞിന്റെ സംശയം കൊള്ളാം..സ്വാതന്ത്ര്യം എന്നാല്‍ അധികാരം..എന്നാല്‍ കൊള്ള...രണ്ടാം? സ്വാതന്ത്ര്യ സമരം തുടങ്ങി..അങ്ങ് ദില്ലിയില്‍...ഒരുപക്ഷെ ഇനി യഥാര്‍ത്ഥ സ്വാതന്ത്ര്യം വരുമായിരിക്കും...അല്ലെ????

ajith said...

ഒരു ചോദ്യം ചോദിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലേ...

mohammedkutty said...

വളരെ വൈകിപ്പോയി ഇവിടെ എത്താന്‍ .എന്നാലും പറയട്ടെ ഈ കുഞ്ഞിക്കഥക്ക് ഒരു പാട് അര്‍ത്ഥ തലങ്ങളുണ്ട് .ഇത്തിരി വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ സഹോദരിക്ക് ഒരു പാട് അഭിനന്ദനങ്ങള്‍ !

ലീല എം ചന്ദ്രന്‍.. said...

സ്വാതന്ത്ര്യ ദിനാശംസകൾ...........

junaith said...

ഒരു വലിയ സത്യം തുറന്നു പറയുന്ന ചെറിയ കഥ..ഗംഭീരം..

Jenith Kachappilly said...

:)

Regards
http://jenithakavisheshangal.blogspot.com/

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പാരതന്ത്യ്രമെന്തന്നനുഭവിക്കാത്തവർക്ക് സ്വാതന്ത്ര്യത്തിന്റെ വിലയറിയില്ല. ഇനിയും നാം മാനസികമായി അടിമത്തത്തിലാണ് പക്ഷെ... :(

നിശാസുരഭി said...

ഹ ഹ ഹ..
കൊള്ളാം കൊള്ളാം..!

elayoden said...

നന്നായി പറഞ്ഞു....സ്വാതന്ത്ര്യദിനാശംസകൾ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്വാതന്ത്ര്യ ദിനം ഇതും ഓര്‍മ്മിപ്പിക്കുന്നു ...

M SALAHUDDEEN A said...

oro swadanthrya dinavum kazhinju pokumbol ingane kurachukaryangal nam smarikkunnath nallath. akhosham vinodangalil odukkinirthunnathinu pakaram varshaththile ee oru divasamenkilum ororutharum pavangalk vendi pravarthichirunnuvenkil india rakshappettene.

ഋതുസഞ്ജന said...

ഇപ്പോഴത്തെ കുട്ടികൾ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾ കേട്ടാൽ നമ്മൾ ശരിക്കും ഞെട്ടിപോകും.. അതുകൊണ്ട് പത്തു വയസ്സ് കുറഞ്ഞു പോയില്ല എന്നാ എനിക്കു തോന്നുന്നത്....:):):)

ഋതുസഞ്ജന said...

@അസീസ്‌ഹേയ് അല്ല..:) അതു വേറെയാ.. ഹി ഹി:)

nisha said...

നല്ല കഥ..
അവതരണം ഇഷ്ടായി..

Suresh Alwaye said...

ithentha name change cheytho ???????

ഋതുസഞ്ജന said...

@Suresh Alwayeഇല്ലല്ലോ... ഇത് പോസ്റ്റ് ചെയ്തത് മുതൽ ഇതേ പേരു തന്നെയാ

neha said...

വളരെ നന്നായിരിക്കുന്നു. അപരാജിതയിലെ പോസ്റ്റുകൾക്കൊപ്പം വരുന്നു ഈ കുഞ്ഞിക്കഥയും. കുഞ്ഞിക്കഥ ആണെങ്കിൽ പോലും വളരെ അധികം വാചാലമാണ് ഈ കഥ. ആശംസകൾ.ഋതുസഞ്ജന മെച്ചപ്പെട്ടു വരുന്നുണ്ട്. വായനക്കാരുടെ അഭിപ്രായങ്ങളെ സീരിയസ് ആയി സമീപിക്കുന്നത് അഭിനന്ദനമർഹിക്കുന്ന കാര്യം തന്നെയാണ്

vaani said...

നല്ല കഥ..
അവതരണം ഇഷ്ടായി..

ente lokam said...

അധികാരം ഉള്ളവരുടെ സ്വാതന്ത്ര്യം അതല്ലേ‍ നാം
ഇപ്പോള്‍ കാണുന്നത്...'കൊച്ചു' ചിന്തകള്‍ നന്നായി..

khaadu.. said...

ചിന്തിക്കേണ്ട വിഷയം.... നന്നായി അവതരിപ്പിച്ചു...ആശംസകള്‍..

uNdaMPoRii said...

Great!

António Jesus Batalha said...

Estive a ver e ler algumas coisas, não li muito, porque espero voltar mais algumas vezes, mas deu para ver a sua dedicação e sempre a prendemos ao ler blogs como o seu. Se me der a honra de visitar e ler algumas coisas no Peregrino e servo ficarei radiante, e se desejar deixe o seu parecer. Abraço fraterno. António.
http://peregrinoeservoantoniobatalha.blogspot.pt/

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.