Monday, August 8, 2011

അയനം

വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല..
അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോരയുടെ പാടുകൾ
തെളിഞ്ഞു കാണാം
പൂ പറിക്കാൻ നീണ്ടൊരാ
കുഞ്ഞു വിരലുകൾ
മുള്ളു കൊണ്ടു മുറിയുന്നു..
ഒരു തുള്ളി രക്തം കൂടി കിനിഞ്ഞിറങ്ങി
ഇലകൾ വീണ്ടും ചുവക്കുന്നു..
ഇനിയീ പൊയ്മുഖത്തിന്റെ ശവദാഹവും
സ്മാരക ശിലയിലെ 
എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും 
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്...
പൊന്മേഘങ്ങളെല്ലാം 
കണ്ണുകളിൽ നിന്നു
മാഞ്ഞു പോകുന്നു.
പുതുവെളിച്ചം തിരിനീട്ടുന്ന 
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.

54 comments:

Anonymous said...

എല്ലാം തോന്നലാന്നേ.. വാക്കിന്റെ ചില്ലയിൽ ഒരു കോടിപ്പൂക്കൾ വിടരും ഉറപ്പാ..
കവിത nice...

mini//മിനി said...

പുതുവെളിച്ചം തിരിനീട്ടുന്ന
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.

യാത്ര തുടരുക, ആശംസകൾ

പഥികൻ said...

വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്..യാത്ര തുടരൂ

Vp Ahmed said...

അക്ഷര പൂമരത്തിന്റെ തണല്‍ ഇഷ്ടം പോലെ ആസ്വദിക്കൂ. എങ്കിലേ നല്ല സൃഷ്ടികളും പുറത്തു വരുള്ളൂ.

ലീല എം ചന്ദ്രന്‍.. said...

ആശംസകൾ

ഒരു ദുബായിക്കാരന്‍ said...

"പുതുവെളിച്ചം തിരിനീട്ടുന്ന
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു"

ശുഭയാത്ര നേരുന്നു :-)

പ്രയാണ്‍ said...

പാട്ട് വായിക്കാനുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുന്നു.

ഋതുസഞ്ജന said...

@ഒരു ദുബായിക്കാരന്‍ ശുഭയാത്രയോ എനിക്കോ!! അയ്യോ മരിച്ചുപോയവരുടെ ആത്മാക്കളാണ് മിന്നാമിനുങ്ങുകൾ എന്ന് നാട്ടിൻപുറത്തൊക്കെ സാധാണ പറയും.. :-)

ഋതുസഞ്ജന said...

@പ്രയാണ്‍ അയ്യോ ചേച്ചീ മറന്നുപോയതാ ഇപ്പോൾ തന്നെ എടുത്ത് മാറ്റിയിട്ടുണ്ട്..

ajith said...

അക്ഷരപ്പൂമരത്തണലില്‍.....ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു!

mad|മാഡ് said...

കിങ്ങിനികുട്ടീ.. ആശംസകള്‍ നേരുന്നു :)

faisalbabu said...

വായിച്ചു ..

ചെറുവാടി said...

"പൂ പറിക്കാൻ നീണ്ടൊരാ
കുഞ്ഞു വിരലുകൾ
മുള്ളു കൊണ്ടു മുറിയുന്നു..
ഒരു തുള്ളി രക്തം കൂടി കിനിഞ്ഞിറങ്ങി
ഇലകൾ വീണ്ടും ചുവക്കുന്നു."

എനിക്ക് കൂടുതല്‍ ഇഷ്ടായത് ഈ വരികളാ

ആശംസകള്‍

maharshi said...

വാക്കിന്റെ ചില്ലയില്‍ പൂക്കളില്ല
വാടാത്ത പൂക്കള്‍ വിടരുന്ന ചില്ല
പൂക്കളില്ലാതിടത്ത് പൂ പറിക്കാന്‍
കൈകള്‍ നീണ്ടു
രക്തം പൊടിഞ്ഞു
എന്താ ഇത്.ഒരു യോജിപ്പും കാണുന്നില്ല.
കവിതയില്‍ അക്ഷര മൊട്ടു വിരിയുന്നില്ല സത്യം

മഖ്‌ബൂല്‍ മാറഞ്ചേരി said...

പുതുവെളിച്ചം തിരിനീട്ടുന്ന
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.
........................................
........................................
എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പേടിയെന്നോ..... യാത്ര ..,ശുഭമായാലും ഇല്ലെങ്കിലും ചെയ്തെ പറ്റൂ ...

keraladasanunni said...

"പൂ പറിക്കാൻ നീണ്ടൊരാ
കുഞ്ഞു വിരലുകൾ
മുള്ളു കൊണ്ടു മുറിയുന്നു..

കുഞ്ഞു വിരലുകള്‍ ഒരിക്കലും മുറിയാതിരിക്കട്ടെ.

ജീ . ആര്‍ . കവിയൂര്‍ said...

ഇത്രയേറെ വെറുക്കുന്നുവോ ജീവിതത്തിന്‍ കയ്യ്പാറന്ന മധുരം
ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും
നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ
നിലാവ് വിരിക്കും രാതികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും
കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി
കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്കഋതുസഞ്ജനെ

പ്രയാണ്‍ said...

ഇത്തരം വഴികളിലൂടെ കടന്നുപോയേ പറ്റു.... ആശംസകള്‍ .

SHANAVAS said...

വീണ്ടും യാത്ര തന്നെ ആണ് ..അല്ലേ...അതും പരെതാത്മാക്കളുടെ കൂടെ...നടക്കട്ടെ...ഞാന്‍ ഈ യാത്രയില്‍ ആശംസ നേരുന്നില്ല....കാരണം വരികളില്‍ ഉടനീളം ചോര തന്നെ കിനിഞ്ഞു നില്‍ക്കുന്നു...

ചന്തു നായർ said...

എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്... കവിതക്ക് ഭാവുകങ്ങൾ...വിഷ്അയത്തിനെന്തിനീ ദുഖസ്മരണ... വക്കുകളും,ജീവിതവും എഴുതിത്തുടങ്ങുന്നതല്ലേയുള്ളൂ...... എപ്പോഴും സന്തോഷമായിരിക്കുക,,,,,

പ്രഭന്‍ ക്യഷ്ണന്‍ said...

“ആയുഷ്മാന്‍ ഭവ..!!”

ആശംസകള്‍..!

Sandeep.A.K said...

തണുത്തുറഞ്ഞ നിന്റെയീ നിസ്സംഗത എന്റെ വാക്കുകളെ കൂടി മരവിപ്പിക്കുന്നു..
ശുഭപ്രതീക്ഷ നിന്നില്‍ ഒരിളവെയിലായ് നിറയട്ടെ.. ജീവിതം സുന്ദരമാണ്.. yes.. life is still beautiful...

വാല്‍കഷ്ണം -
അമ്മയോട് കുഞ്ഞു ചോദിക്കുന്നു..
ഈ റോസാപുഷ്പ്പത്തിനു എങ്ങനെ ഇത്ര ചുവപ്പ് കിട്ടി..
അപ്പോള്‍ അമ്മ..
പൂവിന് താഴെയുള്ള മുള്ളില്‍ അറിയാതെ തൊട്ടു കൈമുറിഞ്ഞവരുടെ ചോരചുവപ്പാണെന്‍ കുഞ്ഞേ ഇത്..

കൊച്ചുബിബി said...

"പുതുവെളിച്ചം തിരിനീട്ടുന്ന
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.... " ഒരിക്കല്‍ ഞങ്ങളും.....

ആശംസകള്‍.. :)

മുകിൽ said...

അക്ഷരപ്പൂമരത്തിന്റെ തണല്...നല്ല ബിംബം.

സീത* said...

യാത്രയ്ക്കൊരുങ്ങാനിനിയും നാഴികകൾ ഏറേ ബാക്കി...കർമ്മം ചെയ്യുക...ഹിഹി..അക്ഷരപ്പൂമരമെന്നും തണലായിരിക്കട്ടെ

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍
തുടരുക ഈ പ്രയാണം
നിറക്കുക ഈ തൂലിക

AFRICAN MALLU said...

Good

താന്തോന്നി/Thanthonni said...

അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോരയുടെ പാടുകൾ

സത്യം.

കണ്ണന്‍ | Kannan said...

“The woods are lovely, dark and deep. But I have promises to keep, and miles to go before I sleep.”

:-)

ഋതുസഞ്ജന said...

@maharshi വാക്കിന്റെ ചില്ലയിൽ പൂക്കളില്ല എന്ന് എവിടേയും പറഞ്ഞിട്ടില്ല. പുതിയ പൂക്കൾ വിടരുന്നില്ല മൊട്ടുകൾ ഇല്ല എന്നൊക്കെയേ പറഞ്ഞിട്ടുള്ളൂ.. ഒരിക്കൽ വിരിഞ്ഞ പൂക്കൾ ഒരിക്കലും വാടാറില്ല എന്നും പറഞ്ഞിട്ടുണ്ട്, അപ്പോൾ പൂ പറിക്കാൻ കൈകൾ നീണ്ടു എന്നതിൽ താങ്കൾക്ക് അസ്വാഭാവികത തോന്നിയതിൽ എനിക്ക് അസ്വാഭാവികത തോന്നുന്നു :-)

comiccola / കോമിക്കോള said...

nannaayi..........aashamsakal

maharshi said...

@ഋതുസഞ്ജനബോധി വൃക്ഷ തണലില്‍ ഇരുന്നു ശ്രീ ബുദ്ദന്‍
മനുഷ്യ മനസ്സിന്റെ ആകുലത
നിമിഷനേരം കൊണ്ട് തന്റെ
ത്യാഗ പ്രവര്‍ത്തിയിലൂടെ മാറ്റി എടുത്തു...........
അതായതു കര്‍മ്മം എല്ലാവര്‍ക്കും
മനസ്സിലാകുന്ന തരത്തില്‍
വേണമെന്ന് മാത്രം.
കവിത വറ്റിയ കവി മരണത്തിനു
കാതോര്‍ക്കുന്നത് മനസ്സിലാക്കാം
പോയ്മുഖമായ് എന്ന് വെറുതെ പറഞ്ഞാല്‍ മതിയോ?
രാമനാണ് ഞാന്‍ എന്ന് ദ്വയാര്‍ഥ പ്രയോഗം പോലെ.....
എങ്കിലും......................

vinu said...

Simple but very nice one. Keep it up. All the best rhithusanjana..

മഖ്‌ബൂല്‍ മാറഞ്ചേരി said...

ചേച്ചീ .. ഈ അയനം എന്ന് വെച്ചാല്‍ എന്നതാ ...?

jayarajmurukkumpuzha said...

vayichu, manoharamayittundu....... bhavukangal.........

നേന സിദ്ധീഖ് said...

ഈ അയനം എന്നുപറഞ്ഞാല്‍ എന്താ ചേച്ചീ അര്‍ത്ഥം?

ഋതുസഞ്ജന said...

@മഖ്‌ബൂല്‍ മാറഞ്ചേരി അയനം എന്ന് വെച്ചാൽ യാത്ര, @നേന സിദ്ധിക്ക്,നിനക്ക് അടുത്ത പോസ്റ്റിൽ ചാർത്താനുള്ള വാക്ക് കിട്ടിയില്ലേ, വേഗം ഓടിക്കോ..

ഋതുസഞ്ജന said...

ഇതിന്റെ മറുപടിക്കവിത ഇവിടെ വായിക്കാം..
http://grkaviyoor.blogspot.com/2011/08/blog-post_09.html

mohammedkutty irimbiliyam said...

കവിത വായിക്കാന്‍ വൈകിപ്പോയി.അക്ഷരപ്പൂമരങ്ങളില്‍ ഇനിയുമിനിയും വിടരട്ടെ സുരഭില കാവ്യ സൂനങ്ങള്‍....

F A R I Z said...

"വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല.."

അതുപോര. ഇനിയും ആയിരമായിരം പുതു
നാമ്പുകള്‍ വിടരട്ടെ എന്നാശംസിക്കുന്നു.

--- ഫാരിസ്‌

എന്‍.ബി.സുരേഷ് said...

ഒരുപാട് കുടഞ്ഞുകളയാനുണ്ട്. ഇനിയീ മനസ്സിൽ കവിതയില്ലെ മധുവില്ല, മണമില്ല, മധുരമില്ല എന്ന സുഗതകുമാരിയുടെ കവിതയെ അടിമുടി ഓർമ്മിപ്പിക്കുന്നു

ഒരു ദുബായിക്കാരന്‍ said...

ശുഭയാത്ര ഞാന്‍ തമാശയ്ക്ക് നേര്‍ന്നതാണ്. പേടിക്കേണ്ട!! അല്ലേലും ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ..എല്ലാരും പോകേണ്ടവര്‍ തന്നെ..

രഞ്ജിത്ത് കലിംഗപുരം said...

നക്ഷത്രമെന്നോടു ചോദിച്ചു....
ഞാൻ തന്നൊരരക്ഷരമെന്തേ
രസിച്ചുവോ പൈതലേ....

പൂമരവും അക്ഷരങ്ങളും....
വേരിറുപ്പും ശാഖാശോഷണവും...

ആശംസകൾ....

Nishami said...

little late,... very nice.

neha said...

Nice, a different feel.. But what happened to you?

ഋതുസഞ്ജന said...

@രഞ്ജിത്ത് കലിംഗപുരംഎന്തോ തേടി, ത്തേടാതെ, യെന്തോ നേടി, നേടാതെ, യെന്തോ കണ്ടു, കാണാതെ, യെന്തോ പാടി, പ്പാടാതെ, നടന്നുപോമീ യാത്രയെനിക്കിഷ്ടം!:)

@ഒരു ദുബായിക്കാരന്‍ : അത്രേ ഉള്ളൂ

ഋതുസഞ്ജന said...

@nehaഒന്നൂല്ല..:) ചുമ്മാ.... വെറുതേ......

ഋതുസഞ്ജന said...

@എന്‍.ബി.സുരേഷ്നന്ദി സാർ.. ഇനി ശ്രദ്ധിച്ചോളാം.. സുഗതകുമാരി ടീച്ചറുടെ ആ കവിത ഞാൻ വായിച്ചിട്ടില്ല:(

ഋതുസഞ്ജന said...

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

നിശാസുരഭി said...

വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി

വരികള്‍ നാലും ചേര്‍ത്ത് വെക്കുന്നതാണെങ്കില്‍ “ചില്ലകളില്ലെങ്കില്‍ വാടാത്ത പൂ വിടരാന്‍ പോലും കൊതിക്കാനിടയില്ല..”

സ്മാരക ശിലയിലെ
എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്...

ഇത്രയും ഭാഗങ്ങള്‍, കവിതയില്‍ വേറിട്ട് നില്‍ക്കുന്നു, ഒപ്പം നന്നായിരിക്കുന്നു. ആസ്വദിക്കേം ചെയ്തു.

വേദാത്മിക പ്രിയദര്‍ശിനി said...

കിങ്ങിണീ നല്ല കവിതയാണ്... :)

Jenith Kachappilly said...

yathra thudaratte !!

aashamsakalode
http://jenithakavisheshangal.blogspot.com/

ഋതുസഞ്ജന said...

@വേദാത്മിക പ്രിയദര്‍ശിനി& Jenith Kachappilly: നന്ദി:)

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.