Monday, July 4, 2011

കവിയുടെ കവിത


ആരാണീ കവി?
അപഥചാരികൾക്ക് വിളക്ക് തെളിക്കാൻ
നിശാദൗത്യമേറ്റെടുക്കുന്നവനല്ല കവി.
ഉന്മാദനൃത്തമാടുന്ന നഗര യക്ഷികൾക്ക്
തലമറന്ന് ചാമരം വീശുന്നവനല്ല കവി.
പട്ടണപ്പരിഷകൾ ഇര തേടിയെത്തുന്ന നേരങ്ങളിൽ 
പുല്ലാങ്കുഴലൂതി വെറുതേ ചിരിക്കുന്നവനല്ല കവി.

നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊരുതി നിൽക്കുന്നവനാണ് കവി.
ഇരുളുകൾ ചുരമാന്തി ചുരമിറങ്ങുമ്പോൾ
അക്ഷരങ്ങളിൽ വാളോങ്ങി
കാവൽ നിൽക്കുന്നവനാണ് കവി.
ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾ
പെരുവഴിയിൽ കൂർക്കം വലിക്കുമ്പോൾ
പഴങ്കഥയിലെ നാടോടി മന്നനെപ്പോലെ
വിയർത്തധ്വാനിക്കുന്നവനാണ് കവി

എന്താണീ കവിത?
പ്രതികാരത്തിനായ് വെമ്പുമൊരു കണ്ണകിയുടെ 
ചിലമ്പാണീ കവിത.
ചരിത്രത്തെ ചൂണ്ടി നിൽക്കുന്ന ഏകലവ്യന്റെ 
വിരലാണീ കവിത.
മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.

ദുരന്തദൂരങ്ങൾ ലക്ഷ്യമാക്കുന്ന
കപ്പലോട്ടത്തിന്റെ വേഗമാണീ കവിത.
പ്രേതഭൂവിലൂടൊരു യാത്രയാണീ കവിത.
സ്വപ്നങ്ങളിലൊരു പൊട്ടിത്തെറിയാണീ കവിത.

കവിത കൊല ചെയ്യപ്പെടുമ്പോൾ
കുരിശുമരണമാഘോഷിക്കുന്നവൻ കവിയല്ല.
വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമല്ല കവി.

പിന്നെയാരാണീ കവി.
ചരിത്രത്തിന്റെ പടയൊരുക്കം കാണുന്ന
കണ്ണാണ് കവി.
എന്താണ് കവിത?
വേലിയേറ്റത്തോടൊപ്പം വേഗം കൂടുന്ന 
തിരമാലയാണ് കവിത.

63 comments:

ഋതുസഞ്ജന said...

ഞാൻ കവിത എന്ന് ലേബൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളൊക്കെ വായിച്ച് കുറേ ആളുകളായി എന്നോട് ചോദിക്കുന്നു എന്താണീ കവിത എന്ന്.. ഇത് നിലവാരമുള്ള കവികളേയും കവിതകളേയും കുറിച്ചാണ് കേട്ടോ, എന്റെ കവിതകളും ഞാനെന്ന രചയിതാവും ഇവിടെ ഒട്ടും പ്രസക്തമല്ല.(കേട്ട് മറന്ന കുറേ ക്ലീഷേകൾ ധാരാളമുണ്ട്. ആരും മോഷണമെന്ന് പറയരുത് :-) )

Arun Kumar Pillai said...

ഇതെന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്..

Mohammed Kutty.N said...

ആരാണീ കവിയെന്നും എന്താണ് കവിതയെന്നും വായിക്കുമ്പോള്‍ ഹൌ എന്തോ ഒരാശ്വാസം .നന്നായിഎന്നല്ല ഈ കവിതയെക്കുറിച്ച് ഞാന്‍ പറയുക .കവിയെയും കവിതയെയും വിഷയമാക്കി എഴുതിയ നല്ലൊരു ഉള്‍കാമ്പുള്ള കവിത...ഒരുപാട് ആശംസകള്‍!!

Anonymous said...

കിങ്ങിണീ ! ഞാനോടീ................! :)

MOIDEEN ANGADIMUGAR said...

ഇരുളുകൾ ചുരമാന്തി ചുരമിറങ്ങുമ്പോൾ
അക്ഷരങ്ങളിൽ വാളോങ്ങി
കാവൽ നിൽക്കുന്നവനാണ് കവി.

നന്നായിട്ടുണ്ട്.

mini//മിനി said...

വായിച്ച് പഠിക്കട്ടെ, എന്നിട്ട്, എനിക്കും ഒരു കവിത എഴുതണം.

ജന്മസുകൃതം said...

ആശംസകള്‍!!

പദസ്വനം said...

എന്‍റെ ജീവിതം ആണെന്‍റെ കവിത..
എന്‍റെ കാഴ്ചകളാണെന്‍റെ കവിത..

കിങ്ങിണീ.. ഇതെന്താ പെട്ടെന്നിങ്ങിനെ ഒരു തോന്നല്‍..
ഇത് ഒരു രക്ഷയില്ലാത്ത സീരിയസ്സാണല്ലോ

Echmukutty said...

രണ്ട് തവണ വായിച്ചു. ഇനിയും വായിയ്ക്കാം... ചില വരികളൊക്കെ വളരെ ഇഷ്ടപ്പെട്ടു.

വെള്ളരി പ്രാവ് said...

നമിച്ചിരിക്കുന്നു....!

പേടിച്ചു പോയി...!

ഇനി ഈ വഴിക്കില്ല...!

Unknown said...

പേര് എന്തിനാ മാറ്റിയത്..?

ഋതുസഞ്ജന said...

@ priya chechi : oru serious look varana:)

നിരീക്ഷകന്‍ said...

അല്ല ആരാണീ കവിത?
ആരും വരാത്ത വഴിയിലും ആര്‍ക്കോ വേണ്ടി സ്വയം എരിഞ്ഞു പ്രകാശം പരത്തുന്ന കവിത ഇന്നില്ല.
ചരിത്രത്തെ ചൂണ്ടാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്നതും കവിത തന്നെയാണ്.കണ്ടെത്തലുകള്‍ നല്ലത് നിരുല്സാഹപ്പെടുത്തുകയല്ല.
ഇങ്ങനെയൊക്കെ ആകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
അവസാന വരി ഇഷ്ടമായി .......

midhun o rajan said...

ee blogil munne sandharsikkarullappol oru kavitha kelkkamayirunnu...a kavitha kelkanvendi mathram njan palappozhum sandarshichirunnu..ethana kavitha onnu parayumo..?

ഋതുസഞ്ജന said...

@midhun o rajan ath oru cinema ganam aayirunnu.. Not kavitha. Punaradhivasam enna film le 'kanaka munthirikal' ennu thudangunna ganam:)

ente lokam said...

ക്ലീഷേകള്‍ കൂടുതല്‍ ഉപയോഗിച്ചത്
കൊണ്ടാവും പറഞ്ഞിട്ടും തീരാത്ത പോലെ
അവിടുന്നും ഇവിടുന്നും ഒക്കെ ഒരു വിശകലനം ..


ഒന്ന് കൂടി അടുക്കിപ്പെറുക്കി ആശയങ്ങള്‍
ചേര്‍ത്തു എഴുതിയാല്‍ സംഭവം ഉഷാര്‍ ...


കിങ്ങിനിക്ക് മൊത്തം ഒരു ഉറപ്പില്ല അല്ലെ എന്ത് പേര് എപ്പോള്‍ വേണം എന്ന് ഒക്കെ പോലും ?..പല ബ്ലോഗുകള്‍
പല പേരുകള്‍ ...

ചുമ്മാ പറഞ്ഞതാ എന്‍റെ ബ്ലോഗ് അല്ലല്ലോ ..!!

ആശംസകള്‍ കിങ്ങിണി.(പുതിയ പേര്..നോക്കട്ടെ.ഇനിയും മാറിയാലോ)

Sandeep.A.K said...

art for art sake.. അല്ലാതെ social sake ആണെന്ന് എനിക്കഭിപ്രായമില്ല.. തീ പാറുന്ന കവിയായ നേരുദയെയൊന്നും മറന്നു കൊണ്ടല്ല ഞാനീ പറയുന്നത്.. കവി സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പടവാളെടുക്കണം എന്ന് പറയുന്നുവെങ്കില്‍ അത് വെറും വിഡ്ഢിത്തമാണ്.. അങ്ങനെ ചിലര്‍ എഴുതാന്‍ തുനിഞ്ഞിറങ്ങിയാല്‍ മാറാവുന്നതോ ഈ സമൂഹത്തിലെ ജീര്‍ണത.. അങ്ങനെയാരെങ്കിലും സമൂഹത്തിന്റെ ഉന്നമനത്തിനു ഉതകുന്ന രീതിയില്‍ മനപൂര്‍വം എഴുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവിടെ കവിത മരിക്കുന്നു എന്നാണു എനിക്ക് തോന്നുന്നത്... എന്റെയീ വാദം ചോദ്യം ചെയ്യപ്പെട്ടേക്കാം.. സാരമില്ല

അഞ്ജുവിന്റെ ഈ കവിതയിലെ ആശയത്തോടുള്ള വിയോജിപ്പാണ് ഞാന്‍ രേഖപെടുത്തിയത്.. മറ്റു രീതികളില്‍ നോക്കിയാല്‍ കവിത നന്നായിട്ടുണ്ട്.. രണ്ടു ഭാഗത്ത് അല്പം സ്വരകേട് തോന്നി...
1) സ്വപ്നങ്ങളിലൊരു പൊട്ടിത്തെറിയാണീ കവിത
2) വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമല്ല കവി
ഇവിടെ ഒരു അവ്യക്തത എനിക്ക് ഫീല്‍ ചെയ്തു.. ചിലപ്പോള്‍ എന്റെ മാത്രം തോന്നലാകാം..

കെ.എം. റഷീദ് said...

നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊരുതി നിൽക്കുന്നവനാണ് കവി.
ഇരുളുകൾ ചുരമാന്തി ചുരമിറങ്ങുമ്പോൾ
അക്ഷരങ്ങളിൽ വാളോങ്ങി
കാവൽ നിൽക്കുന്നവനാണ് കവി.
ശ്വാസോച്ഛ്വാസശേഷിയുള്ള ശവങ്ങൾ
പെരുവഴിയിൽ കൂർക്കം വലിക്കുമ്പോൾ
പഴങ്കഥയിലെ നാടോടി മന്നനെപ്പോലെ
വിയർത്തധ്വാനിക്കുന്നവനാണ് കവി

SHANAVAS said...

ചരിത്രം തന്നെ സ്വന്തം തൂലികയുടെ ശക്തിയാല്‍ മാറ്റിമറിച്ച കവികള്‍ ഉണ്ടായിരുന്നു.അവരുടെ തൂലികയില്‍ നിന്നും ഉയര്‍ന്ന മേഘ ഗര്‍ജ്ജനങ്ങള്‍ കേട്ട് അധികാരി വര്‍ഗ്ഗം ഞെട്ടി വിറച്ചിരുന്നു. ഇത് പഴയ കഥ. ഇപ്പോള്‍ ആഴത്തിലുള്ള വായനയും ഇല്ല, അതുകൊണ്ട് തന്നെ എഴുത്തും. പക്ഷെ, കിങ്ങിനിക്കുട്ടി കൂടെക്കൂടെ പേര് മാറുന്നത് മനസ്സില്‍ ആകുന്നില്ല...പേര് മാത്രമേ ഉള്ളോ അതോ ആള്‍ മാറാട്ടവും ഉണ്ടോ???കവിത സീരിയസ് ആയിട്ടുണ്ട്‌.ഇത്തിരി കൂടിയോ എന്ന് സംശയം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പല്ലും നാവുമുള്ള കവിത..

ചന്തു നായർ said...

പിന്നെയാരാണീ കവി.
ചരിത്രത്തിന്റെ പടയൊരുക്കം കാണുന്ന
കണ്ണാണ് കവി.
എന്താണ് കവിത?
വേലിയേറ്റത്തോടൊപ്പം വേഗം കൂടുന്ന
തിരമാലയാണ് കവിത.
Posted by ഋതുസഞ്ജന..... ഇനിയും പേരു മാറുമോന്ന് നോക്കട്ടേ.....

സീത* said...

കൊള്ളാം കവിയുടേയും കവിതയുടേയും നിർവ്വചനം...കിങ്ങിണിക്കുട്ടീ ഋതു സഞ്ജന ആയി അല്ല്യേ...ഹിഹി...നന്നായി...

Fousia R said...

Not so bad this time.

Poet is neither X nor Y nor Z but she is both P, Q and R.

Umesh Pilicode said...

ആരും ഉടച്ചു കാണുന്നില്ല , ഒന്ന് ഞാനുടച്ചാലോ.. ??

((((((((തേങ്ങ )))))))


:-)

African Mallu said...

SEEMS TO BE A GOOD ONE

Kalavallabhan said...

കിങ്ങിണിക്കുട്ടിയുടെ “പുതിയകുപ്പി“
ഋതുസഞ്ജനയ്ക്ക് ആശംസകൾ

അജ്ഞാതന്‍ said...

മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.


പ്രേതഭൂവിലൂടൊരു യാത്രയാണീ കവിത.
സ്വപ്നങ്ങളിലൊരു പൊട്ടിത്തെറിയാണീ കവിത.

ചരിത്രത്തിന്റെ പടയൊരുക്കം കാണുന്ന
കണ്ണാണ് കവി.

വേലിയേറ്റത്തോടൊപ്പം വേഗം കൂടുന്ന
തിരമാലയാണ് കവിത

അജ്ഞാതന്‍ said...

Sandeep.A.K said...
.. അങ്ങനെയാരെങ്കിലും സമൂഹത്തിന്റെ ഉന്നമനത്തിനു ഉതകുന്ന രീതിയില്‍ മനപൂര്‍വം എഴുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവിടെ കവിത മരിക്കുന്നു എന്നാണു എനിക്ക് തോന്നുന്നത്... എന്റെയീ വാദം ചോദ്യം ചെയ്യപ്പെട്ടേക്കാം..
...............................................
ശരിയാണ് ,പക്ഷെ ചോദ്യം ചെയ്യുകയല്ല...സംശയം ചോദിക്കുവാണ്‌.
അതായത്‌ ,ആസ്വാദകരുടെ സങ്കല്‍പ്പവും ദൗര്‍ബല്യവും മനസ്സിലാക്കി അവര്‍ക്ക്‌ ഇഷ്ടപെടുന്ന പോലെ മനപൂര്‍വ്വം എഴുതുന്ന കവിതയും മരിക്കില്ലേ?.അതോ,അവയ്ക്ക് ജീവനുണ്ടെന്നാവുമോ?...ഏറിയാല്‍ ഒരു യന്ത്ര "പാവ"യുടെ ജീവനോക്കെയുണ്ടായിരിക്കാം.

Anonymous said...

"ചരിത്രത്തിന്റെ പടയൊരുക്കം കാണുന്ന
കണ്ണാണ് കവി.
വേലിയേറ്റത്തോടൊപ്പം വേഗം കൂടുന്ന
തിരമാലയാണ് കവിത."
വളരെ നന്നായിരിക്കുന്നു......ആശംസകള്‍.......

ratheesh said...

ആകെ രോഷം
എന്തായാലും എനിക്ക് ഇഷ്ട്ടമായി
സ്തുതി പാടിയതല്ല

ratheesh said...

ആകെ രോക്ഷം
എനിക്ക് ഇഷ്ടമായി
(സ്തുതി പാടിയതല്ല )

വര്‍ഷിണി* വിനോദിനി said...

ചുരുക്കം പറഞ്ഞാല്‍ അപകടം പിടിച്ച ഏര്‍പ്പാടാണല്ലേ കവിത..?

ഒരു നനുത്ത മഴ സ്പര്‍ശം പോലെ ലാഘവമല്ലേ കവിത, അഞ്ചു..?

ആശംസകള്‍ ട്ടൊ...കവിയും, കവിതയും, പേരുമാറ്റവും..എല്ലാം കൊള്ളാം..!

മുസാഫിര്‍ said...

വളരെ നന്നായിടുണ്ട് ഈ വെളിച്ചപ്പാട്‌..!!

ന്നാലും ഈ പറഞ്ഞതിലോന്നും പെടാത്ത
കവികളും കവിതകളും ണ്ടല്ലോ ല്ലേ..?

അഭിനന്ദനങ്ങള്‍..

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഋതുസഞ്ജനേ....അങ്ങിനെ വിളിക്കണമെങ്കില്‍ കീബോര്‍ഡ് കഷ്ടപ്പെട്ട് ഋ തപ്പിപ്പിടിക്കണം....കീബോര്‍ഡില്‍ ഞാനത് മാര്‍ക്ക് ചെയ്തു വച്ചിട്ടുണ്ട്....

ഇനി കവിത.
അതിഗംഭീരം...ഭീകരം. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ചത്.....എന്നൊക്കെ പറഞ്ഞാ....നല്ല കാര്യമായി....അതേയ്...സീരിയസാന്ന് പറഞ്ഞ് നടന്നാ പോരാ...ഇച്ചിരികൂടെ നന്നാവാനുണ്ട്.....കിങ്ങിണിക്കുട്ടീ....ഈ പേരാ നല്ലത്...

nisha said...

**nice**

അപരന്‍ said...

ഋതുസഞ്ജനേ എന്നെഴുതാന്‍ എന്തൊരു കഷ്ടപ്പാടാണ്? ചിലര്‍ക്ക് അത് "തപ്പിപ്പിടിക്കണം" അത്രേ... പോരെ പൂരം?

മഹേഷ്‌ വിജയന്‍ said...

റിലീസിംഗ് സൂണ്‍...ഒരു ബ്ലോഗ്ഗറുടെ സ്വകാര്യദുഃഖങ്ങള്‍
നിങ്ങളുടെ കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പു വരുത്തുക

മാധവൻ said...

''മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.''.ഇഷ്ട്മായി,നന്നായെഴുതി..

ഒരു കുഞ്ഞുമയിൽപീലി said...

ithu vaayichappo thanne njaan kaviyayi...nice words,,,

അസീസ്‌ said...

അഖില ലോക കവി അസോസിയേഷന്‍ സിന്ദാബാദ്.........

Arun Kumar Pillai said...

അഞ്ജുവേ നിന്റെ പേരിനകത്ത് ഋ മാത്രമുള്ളത് കാര്യമായി.. കീ ബോർഡിൽ മാർക്കിങ്ങ് അധികം വേണ്ടാല്ലോ അതോണ്ട്... ഹ ഹ..
ഋ മാത്രമല്ല ക്ക്ര ഞ്ര ത്ത്ര പ്ര ക്ഷ ഖ്സ്ര ക്ഷ്ര അങ്ങിനെ കുറേ അക്ഷരങ്ങൾ മൂക്ക് കൊണ്ട് മാർക്ക് ചെയ്യിപ്പിക്കുമായിരുന്നു/വരപ്പിക്കുമായിരുന്നു, എന്റെ പെങ്ങളോടിത് പറഞ്ഞിരുന്നു എങ്കിൽ....

neha said...

Good.. Keep it up:)Good.. Keep it up:)

നസീര്‍ പാങ്ങോട് said...

nallezhutthukal...

priyag said...

"വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമല്ല കവി"

ഏത് മുനി കുമാരനെ ആണ് ഉദ്ദേശിച്ചത് ? മുനി കുമാരന്മാര്‍ കരയാരുണ്ടോ? സഞ്ജു . ഏത് സന്ദര്‍ഭമാണ് ഇതിനു ആധാരമാകിയത് ? അറിയാത്തത് കൊണ്ടാണ്.

വെള്ളരി പ്രാവ് said...

Kingini......What happened?
Awaiting 4 ur new post.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്‌കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്‌സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്‌കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്‌സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.

വെള്ളരി പ്രാവ് said...

ആദരണീയനായ സന്ദീപ്‌ പാമ്പള്ളി.....
കിങ്ങിണികുട്ടിയെ കുറച്ചുദിവസമായി കാണാത്തത് കൊണ്ട് അന്വേഷിച്ചു
വന്നപ്പോള്‍ ആണ് താങ്കളുടെ കമന്റ്‌ കണ്ടത്.തുടക്കം മുതലേ കിങ്ങിണികുട്ടി എഴുതുന്നത്‌ ഒന്നുപോലും വിടാതെ "നിശബ്ദം" വായിച്ചു പോരുന്ന ഒരു ബ്ലോഗ്ഗര്‍ ആണ് ഞാന്‍.അടുത്തകാലത്ത്‌ മാത്രം ആണ് കമന്റ്‌ എഴുതാന്‍ തുടങ്ങിയത്.കിങ്ങിണികുട്ടി ബൂലോകത്ത് ഒരു പൂമ്പാറ്റയായി പാരിനടക്കുന്നത്‌ കുറച്ചു കുശുമ്പോടെയാണ് ആദ്യം കണ്ടത്.എന്നാല്‍ ആ "അക്ഷരസമ്പത്തിന്റെ വിളനിലം" കുറച്ചു കുറുമ്പും..അതിലേറെ നിഷ്കളങ്കതയും...കൊണ്ട് മനസിനെ കീഴ്പെടുത്തി കളഞ്ഞു.ചിലപ്പോള്‍ അപക്വമായ പ്രണയ പോസ്റ്റുകള്‍ ..തൊട്ടു പിന്നാലെ ആധികാരികമായ അകകാമ്പിനെ സ്പര്‍ശിക്കുന്ന അറിവുറും പോസ്റ്റുകള്‍.ഇടയ്ക്കു തന്റെ ആരാധകരെ അമ്പരപ്പിച്ചു കുസൃതികുട്ടി പേര് മാറ്റും.ഇടയ്ക്കു മൌനിയായി നമ്മളെ എല്ലാം വേദനിപ്പികും...പിന്നേം അവളുടെ കുട്ടികളികള്‍ കണ്ടുപരിചയിച്ച ഞങ്ങള്‍ കാത്തിരിക്കും,അവളുടെ പ്രണയ നൊമ്പരങ്ങള്‍ വായിക്കാന്‍..സങ്കടം ഒക്കേ മാറി അവളുടെ തിരിച്ചു വരവിനായി.ഇതാണ് കിങ്ങിണികുട്ടി."ഞങ്ങളറിയുന്ന കിങ്ങിണികുട്ടിക്ക് ആരെയും വെറുക്കാന്‍ കഴിയില്ല.ആരെയും വിഷമിപ്പികാനും"അവളെ അറിയുന്ന ആരും അത് സമ്മതികുകയും ചെയ്യും.അവളെ കുറ്റപെടുത്തി..കളിയാക്കി..എഴുതുന്ന പോസ്റ്റ്‌ പോലും അവള്‍ ഡിലീറ്റ് ചെയ്യാറില്ല എന്നതും ശ്രെധേയമാണ്.തന്മൂലം തന്നെ കിങ്ങിണികുട്ടി ക്ക് എതിരെ ഉള്ള ആരോപണങ്ങള്‍ക്ക് അവളുടെ അഭ്യുദയകാംഷികള്‍ അറിയാതെ മറുപടി എഴുതി പോകുന്നു.
(പുതിയ പോസ്റ്റുമായി അവള്‍ വരുന്നത് കാത്തു നിരവധി പേര്‍ നോക്കിയിരിക്കുന്നു...കമന്റ്‌ ബോക്സില്‍ അമ്പതുപേര്‍ മാത്രം എഴുതുമ്പോളും കമന്റ്‌ എഴുതാതെ അവളെ വായിച്ചുപോകുന്നവര്‍ ആയിരങ്ങള്‍ ആണ്.ഇത് അതിശയോക്തിയല്ല...കേവല സത്യം മാത്രം)

ഋതുസഞ്ജന said...

@സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) താങ്കളോട് വ്യക്തിപരമായി എനിക്ക് ഒരു വിരോധവും ഇല്ല. വന്ന കമന്റുകൾ പബ്ലിഷ് ചെയ്തു എന്ന് മാത്രം. അന്നത്തെ പ്രശ്നത്തിൽ നിങ്ങളുടെ വിശദ്ദീകരണം ഇവർക്കൊന്നും തൃപ്തികരമായില്ല എന്നേ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിട്ടല്ല കമന്റ് പബ്ലിഷ് ചെയ്തത്. നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ ഇത്തരം അഭിപ്രായങ്ങളെ കാര്യമാക്കണോ? എനിക്കറിയില്ല..നിങ്ങളുടെ നിലപാടുകളോട് അറിഞ്ഞിടത്തോളം എനിക്ക് വിയോജിപ്പുകളുണ്ടെങ്കിലും വ്യക്തിപരമായി നിങ്ങളെ അറിയാത്തതു കൊണ്ട് ഞാൻ നിങ്ങളുടെ വിരോധിയല്ല, സുഹൃത്തുമല്ല. ഞാൻ ഇവിടെ നിഷ്പക്ഷത സ്വീകരിക്കുന്നു. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കൂ, അല്ലാതെ ഞാൻ എന്ത് പറയാനാ

ഋതുസഞ്ജന said...

@SheebaRamachandranയ്യോ.. ഷീബ ചേച്ചീ.... എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അപരാജിതയിൽ പുതിയ പോസ്റ്റ് ഇടുന്ന തിരക്കിലായത് കൊണ്ടാണു ഇവിടെ പോസ്റ്റ് വൈകിയത്. പ്രോത്സാഹനങ്ങൾക്കും സ്നേഹത്തിനുമെല്ലാം ഒത്തിരി ഒത്തിരി നന്ദി.. എല്ലാം തുടർന്നും പ്രതീക്ഷിക്കുന്നു:)

ഋതുസഞ്ജന said...

@priyagഅശ്വത്ഥാമാവിനെയാണു ഞാൻ ഉദ്ദേശിച്ചത്.. എവിടെയൊക്കെയോ ഇങ്ങനെ കണ്ടിട്ടുണ്ട് ആ കഥാപാത്രത്തിനു ഇങ്ങനെ ഒരു വിശേഷണം:)

nisha said...

@SheebaRamachandranഞാനും യോജിക്കുന്നു നിങ്ങളോട്. ഈ ബ്ലോഗ് വായിക്കാൻ വേണ്ടി മാത്രം ബ്ലോഗ്ഗറിൽ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത ആളാണു ഞാൻ. ഫേസ്ബുക്കിൽ നിന്നാണു ഈ ബ്ലോഗിന്റെ ലിങ്കു കിട്ടിയത്. ആരെയും ആകർഷിക്കുന്ന വല്ലാത്ത ഒരു നിഷ്കളങ്കത്യുണ്ട് ഈ എഴുത്തുകളിൽ.. ആരൊക്കെ വായന നിർത്തി പോയാലും ഞങ്ങൾക്കു വേണ്ടി ഇവിടെ എഴുത്തു തുടരണം. ഈ എഴുത്ത് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പരസ്യമായി ചീത്ത പറയുന്ന പലരും രഹസ്യമായി ഈ എഴുത്തുകൾ ആസ്വദിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് 55000 ത്തിലധികം വിസിറ്റുകൾ അതിന്റെ തെളിവാണ്. കേവലം സ്തുതി അല്ല, ഇയാളുടെ ചില രചനകൾ അമ്പരപ്പിക്കുന്നതാണ്. തുളുമ്പി നില്ക്കുന്ന നിഷ്കളങ്കതയും ഇവിടേക്ക് ആകർഷിക്കുന്നു. ഒരുപാട് എഴുതുക ഇനിയും. എഴുതി തെളിയുക. ഞങ്ങൾ കുറച്ച് പേരെങ്കിലും ഉണ്ടാകും പിന്തുണക്കാൻ

പടാര്‍ബ്ലോഗ്‌, റിജോ said...

ഞാനിന്നിവിടെ ഹാജരായി. പല ഫേസ്ബുക്ക് ഗ്രൂപ്പിലും പോസ്റ്റിട്ട് ഒറ്റ മുങ്ങ് മുങ്ങുന്ന ആളല്ലേ. കവിത വായിക്കാന്‍ ശ്രമിച്ചു. അനര്‍ഘതയുടെ മ്രിണാളതയാണീ കവിത. (അതിന്റര്‍ത്ഥം എന്നോട് ചോദിയ്ക്കരുത്...)

http://venattarachan.blogspot.com said...

കവിതയുടെ ഭുമിശാസ്ത്രം കൊല്ലാം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കവിയും കവിതയും എന്താണെന്നും എന്തല്ലെന്നും വിവരിച്ച രീതി ഇഷ്ടമായി. കവിതയ്ക്കും കവിക്കും നിർവ്വചനമായി ഒരവസാനവാക്ക് അസാദ്ധ്യം എന്ന സത്യം അപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

ഭാനു കളരിക്കല്‍ said...

ബിംബങ്ങള്‍ എല്ലാം പഴയതാണല്ലോ :(
പുതിയ കാവ്യ ബിംബങ്ങള്‍ക്ക് കാതോര്‍ക്കുമല്ലോ...

vineshkkd said...

ചിന്തിക്കേണ്ട കാര്യം ആണ് .....

ഋതുസഞ്ജന said...
This comment has been removed by the author.
ഋതുസഞ്ജന said...

@ഭാനു കളരിക്കല്‍തീർച്ചയായും ശ്രമിക്കാം:) വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Rema Prasanna Pisharody said...

നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊരുതി നിൽക്കുന്നവനാണ് കവി....

നല്ല വരികൾ

പേരു വീണ്ടും മാറ്റിയല്ലേ
ഒരോ ദിവസവുംഒരോ മുഖം
കുറെയേറെ കഷ്ടപ്പെടുന്നുണ്ടല്ലേ
ദിവസവും പേരുമാറ്റിയെടുക്കാൻ
അടഞ്ഞുതീരാത്ത അദ്ധ്യായം
വായിച്ചതിനു നന്ദി..
എങ്ങനെയും ഒന്നടയ്ക്കാൻ
നാലുവർഷമായി
ശ്രമിച്ചുകൊണ്ടിരിക്കുന്നു..

lekshmi. lachu said...

ee kavitha eshtamaayi

Jenith Kachappilly said...

കവിതയ്ക്ക് പുതിയൊരു നിര്‍വചനം കൊടുക്കാനുള്ള ശ്രമം നന്നായി :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

SIVASOBH PARANNATTIL said...

kinginikuteee nannayittundu

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.