Saturday, July 23, 2011

ഭ്രാന്ത്

ഒഴുകാൻ മറന്നൊരു കടലാസുതോണി.. 
പൊട്ടിയ സ്ലേറ്റ് പെൻസിൽ.. 
വക്കു പൊട്ടിയ കണ്ണൻചിരട്ട.. 
ചിതറിയ വളപ്പൊട്ടുകൾ.. 
ഒരു പക്ഷിത്തൂവൽ.. 
എത്ര ശ്രമിച്ചിട്ടും, ഇവയെ
 കുടിയൊഴിപ്പിക്കാനാവാഞ്ഞതിനാൽ 
ഞാനെന്റെ മനസ്സിനെ ചില്ലുകൂട്ടിലാക്കി 
പുരാവസ്തുപ്രദർശനശാലയിലേക്കയച്ചു. 
ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിനുള്ളിൽ 
പുതിയൊരു റോബോട്ട് ജന്മമെടുത്തു.. 
അന്നുമുതൽ, എന്റെ ലോകവും 
യാന്ത്രികതയുടേതായി.. 
അന്നുതന്നെയാണ്, 
ഞാൻ പൂർണ്ണസുഖം പ്രാപിച്ചുവെന്ന് 
ഭ്രാന്താശുപത്രിയിലെ ഡോക്ടർമാർ
സ്ഥിരീകരിച്ചതും! 

54 comments:

ഞാൻ said...

കവിത ഇഷ്ടായി..

ജന്മസുകൃതം said...

ശരിക്കും ഭ്രാന്തായിരുന്നു അല്ലേ?
കവിത നന്നായി.

Unknown said...

nalla varikal....

ചെറുത്* said...

ഓഹോ..... ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് കൊള്ളാം :)
അവസാന വരികളില്‍ ഒരു ചിരി വരുന്നുണ്ടെങ്കില്‍ പോലും ഉദ്ദേശിച്ചത് ലളിതമായി മനസ്സിലാവുന്നുണ്ട്. ഇഷ്ടപെട്ടു.

Sandeep.A.K said...

Yanthiran reloaded.. :-)

ചീരാമുളക് said...

ഇതിപ്പോ ഇങ്ങനെയൊക്കെയാണേൽ, എന്റെ ക"ഴു"തയും കുഴപ്പമില്ല എന്ന്! ഞാനാദ്യം കരുതി, കുട്ടിക്കാലത്തെ ഏതോ ഇൻ‍വെന്റ്രി ലിസ്റ്റാണെന്ന്. കവിത ആസ്വദിക്കാനറിയില്ല. എന്നാലും വായിച്ചു നോക്കും. അത്രമാത്രം.

വെള്ളരി പ്രാവ് said...

ഞാനിപ്പോള്‍ ചിന്തിക്കുന്നത്
തറയില്‍ വീണ കണ്ണാടി പോലെ
നൂറായിരം തുണ്ടുകളായി ചിതറിപ്പോയ
എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ
ഒട്ടും പതറാതെ,
ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ
കാല്‍പ്പാദങ്ങളെ കുറിച്ചാണ്..

ponmalakkaran | പൊന്മളക്കാരന്‍ said...
This comment has been removed by the author.
ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പോ ശരിക്കും ‌.......ണല്ലേ.....??? പാവം...!!!!

ഷൈജു.എ.എച്ച് said...

കൊള്ളാം...അഭിനന്ദനങ്ങള്‍..

www.ettavattam.blogspot.com

രമേശ്‌ അരൂര്‍ said...

1 )വക്കു പൊട്ടിയ കണ്ണൻചിരട്ട.. =വക്കു പൊട്ടാതിരിക്കാന്‍ ചിരട്ട അച്ചില്‍ ഉണ്ടാക്കിയതാണോ ?
2 )ശരീരത്തിത്തിനുള്ളിൽ=എന്താണ് ഇതിന്റെ അര്‍ഥം ?
3 ) സ്ഥിതീകരിച്ചു എന്ന വാക്കിന്റെ അര്‍ഥം എന്താണ് ?
മലയാള വാക്കുകളും അക്ഷരങ്ങളും ആദ്യം പഠിക്കു,,എന്നിട്ട് വലിയ വലിയ കവിതകള്‍ എഴുതൂ.. ഋതുസഞ്ജനേ ..:) അത്രയ്ക്ക് ബോറായിട്ടുണ്ട് ...

കെ.എം. റഷീദ് said...

ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിത്തിനുള്ളിൽ
പുതിയൊരു റോബോട്ട് ജന്മമെടുത്തു..
അന്നുമുതൽ, എന്റെ ലോകവും
യാന്ത്രികതയുടേതായി..
അന്നുതന്നെയാണ്,
ഞാൻ പൂർണ്ണസുഖം പ്രാപിച്ചുവെന്ന്
ഭ്രാന്താശുപത്രിയിലെ ഡോക്ടർമാർ
സ്ഥിതീകരിച്ചതും!


ആശയം വ്യക്തം
വരികളും

ഋതുസഞ്ജന said...

@രമേശ്‌ അരൂര്‍സ്ഥിതീകരിച്ച എന്നു ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ആണു.. തിരുത്തിയിട്ടുണ്ട് താങ്കൾക്ക് ആശയം വ്യക്തമാകാഞ്ഞതിന്റെ കാരണം എന്താണെന്നു മനസ്സിലായില്ല. ഞാൻ ക്ഷമ ചോദിക്കുന്നു

Dileep said...

യാന്ത്രികമായ ജീവിതത്തില്‍ കഴിയുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക്‌ ആത്മാവിനോടു യഥേഷ്ടം സംസാരിക്കാന്‍ കഴിവുള്ള നിങ്ങളെ പോലുള്ളവര്‍ ഭ്രാന്തരാണെന്നേ തോന്നൂ.. അതില്‍ നിങ്ങള്‍ നിരാശരാകരുത്.. ദൈവം തന്ന വരദാനമാണത്.. നഷ്ടപ്പെടുത്താതിരിക്കുക..

വിനു....... said...

ഒഴുകാൻ മറന്നൊരു കടലാസു തോണി..
പൊട്ടിയ സ്ലേറ്റ് പെൻസിൽ..
വക്കുപൊട്ടിയ കണ്ണൻ ചിരട്ട..
ചിതറിയ വളപ്പൊട്ടുകൾ....
ഒരു പക്ഷിത്തൂവൽ....

എന്നെ ഭൂതകാലത്തിലേയ്ക്കു നിർബന്ധപൂർവ്വം കൊണ്ടു പോയി ഈ വരികൾ

സഞ്ജനാ..,ഞാൻ ആദ്യം തുടങ്ങിയ ബ്ലോഗിനെ ( ചില കാര്യങ്ങൾ - വിനുകുട്ടൻ) പിന്തുടരാൻ സന്മനസ്സുകാ‍ണിച്ചതിനു നന്ദി...പക്ഷേ ചില പ്രശ്നങ്ങൾ കൊണ്ട് അതു തുടരാൻ കഴിഞ്ഞില്ല..എന്റെ ഈ പുതിയ ബ്ലോഗിലേയ്ക്ക് ഇടയ്ക്കൊന്നു നോക്കു പറ്റുമെങ്കിൽ..

Arun Kumar Pillai said...

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവ്വനത്തിന്റെ കളങ്കിത മനസ്സിലേക്കും, യാന്ത്രികമായ ജീവിതത്തിലേക്കും ഉള്ള അനിവാര്യമായ മാറ്റം.. അല്ലേ??

സിവില്‍ എഞ്ചിനീയര്‍ said...

കിങ്ങിനിയോടു ഞാന്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് കവിത മനസിലവാറില്ല എന്ന്, എന്നും കവിത എഴുതുന്ന കിങ്ങിനിക്ക് വേണ്ടി ഞാന്‍ ഇതൊന് മനസിരുത്തി വായിച്ചു, എനിക്ക് മനസിലായത് ഞാന്‍ പറയാം
നിഷ്കളങ്കമായ ബാല്യം
പക്വത പ്രാപിക്കുമ്പോലും കുട്ടിത്തം നമ്മെ വിട്ടു മാറുന്നില്ല പക്ഷെ സമൂഹം അതിനു നിര്‍ബന്തിക്കുന്നു. അതിനു പൂര്‍ണമായി കഴിയാതെ നമ്മള്‍ നമ്മെ തന്നെ ഒരു ചില്ല് കൂട്ടില്‍ അടയ്ക്കുന്നു യാന്ത്രികമായ ഒരു അവസ്ഥയിലേക്ക് നമ്മള്‍ പോകുന്നു, അപ്പോള്‍ മാത്രം ആണ് നമ്മെ സമൂഹം അന്ഗീകരിക്കുന്നത്

ഇതാണോ?(enne thallaruthu)

ആചാര്യന്‍ said...

ippol ellaavarkum vattaanu...

Sidheek Thozhiyoor said...

എനിക്ക് കാണാന്‍ തുടങ്ങിയത് മുതലേ സംശയം ഉണ്ടായിരുന്നു.എന്തായാലും ഇപ്പോള്‍ "ഓകെ" യാണല്ലോ അല്ലെ ?.

പ്രയാണ്‍ said...

felt it........

comiccola / കോമിക്കോള said...

നന്നായി :)

വീകെ said...

ഇപ്പൊ നല്ല സുഖായല്ലൊല്ലേ...?
ഇനി വളപ്പൊട്ടും മയിൽ‌ പീലിയും മറ്റും സൂക്ഷിക്കണ്ടാട്ടോ...
ആളോള് തെറ്റിദ്ധരിക്കും....!!

കവിത കൊള്ളാട്ടോ...
ആശംസകൾ...

പൈമ said...

ഞാനെന്റെ മനസ്സിനെ ചില്ലുകൂട്ടിലാക്കി
പുരാവസ്തുപ്രദർശനശാലയിലേക്കയച്ചു.
ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിനുള്ളിൽ
പുതിയൊരു റോബോട്ട് ജന്മമെടുത്തു..
ഇത് സിമ്പിള്‍ ആയ പോലെ ...
കവിത നന്നായി ...ട്ടോ

Unknown said...

എനിക്ക് ഒരുപാടിഷ്ടമായെന്‍റെ കിങ്ങിണിക്കുട്ടീ..................!!!
നല്ല കവിതയാണ്.... :))

ajith said...

അഞ്ജു, അഭിപ്രായങ്ങളൊന്നും ചിലപ്പോള്‍ എഴുതാറില്ലെങ്കിലും മിക്കവാറും എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. ആദ്യത്തെ പോസ്റ്റുകള്‍ മുതല്‍. ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ എന്ന് ബ്ലോഗ് മുതല്‍. അതിനും മുമ്പ് കുറെ നാള്‍ ഒരു ബ്ലോഗ് ഉണ്ടായിരുന്നല്ലോ. അന്ന് മുതല്‍. എനിക്ക് തോന്നിയ ഒരഭിപ്രായം തുറന്നെഴുതട്ടെ. ആദ്യത്തെക്കാള്‍ അഞ്ജുവിന്റെ ക്രിയേറ്റിവിറ്റി ഗ്രാഫ് താഴുന്നതായിട്ടാണ് കാണുന്നത്. (ആദ്യത്തെ കാലത്ത് ഞാനെഴുതിയ അഭിപ്രായങ്ങള്‍ പുതു തീയതികളോടെ റീ പോസ്റ്റ് ചെയ്തപ്പോള്‍ അതിലും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുമുണ്ട്.) ശ്രമിച്ചാല്‍ വളരെ അ ര്ത്ഥവത്തായ കവിതകളും കഥകളും എഴുതുവാന്‍ ക്രാഫ്റ്റ് ഉള്ള കുട്ടിയെന്നേ ഞാന്‍ കരുതിയിട്ടുള്ളു. വീണ്‍വാക്കുകളില്‍ വീണുപോകാതെ കാമ്പുള്ള രചനകള്‍ക്കായി തൂലിക ചലിക്കട്ടെ, ആശംസകള്‍

mini//മിനി said...

നല്ല കവിത

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്‌ ഇഷ്ടപ്പെട്ടു

ഭൈമി പക്ഷെ വഴക്കിടും - ഇതെല്ലാം കൂടി ഇങ്ങനെ കൂട്ടി വച്ചിരിക്കുന്നതെന്തിനാന്നും ചോദിച്ച്‌

അപ്പൊ നമ്മുടെ പ്രാന്ത്‌ മാറില്ലായിരിക്കും അല്ലെ?
:)

അനില്‍@ബ്ലോഗ് // anil said...

നല്ല കവിത.

ഋതുസഞ്ജന said...

@സിവില്‍ എഞ്ചിനീയര്‍കവിത മനസ്സിലാവില്ല എന്ന് ആരാ പറഞ്ജത്? ഞാന് ഉദ്ദേശിച്ചതും ഇതന്നാ:) ഇനീം വരണേ

ഋതുസഞ്ജന said...

@ajithഞാൻ ശ്രമിക്കാം ചേട്ടാ.. ആത്മാർത്ഥമായ അഭിപ്രായങ്ങൾക്ക് നന്ദി

Rocker said...

nice..
കവിത ഇങ്ങനേം എഴുതാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...

ഷാജു അത്താണിക്കല്‍ said...

ഇപ്പോഴത്തെ പ്രശനവും അതാണ്
കൂടുതല്‍ എഴുതുക

സീത* said...

മനസ്സിന്റെ പ്രവൃത്തികൾക്ക് ഉത്തരമില്ലാതെ വരുമ്പോൾ ഒരു ചങ്ങല അത്യാവശ്യം...കൊള്ളാം ആശയം..

ശിഖണ്ഡി said...

ഇഷ്ട്ടമായി....

prakashettante lokam said...

ഇഷ്ടപ്പെട്ടു.അടുത്തതിന്നായി കാത്തിരിക്കുന്നു.

മെഹദ്‌ മഖ്‌ബൂല്‍ said...

ഭ്രാന്തു മാറിയെന്നു പറഞ്ഞ ഡോക്ടര്‍ക് ഭ്രാന്താ......

നികു കേച്ചേരി said...

നന്നായി അവതരിപ്പിച്ചു.

Sandeep.A.K said...

അഞ്ജു..
ആകെ 38 വാക്കുകള്‍ കൂട്ടിയെഴുതിയ ഈ കൊച്ചു കവിതയില്‍ അക്ഷരതെറ്റുകള്‍ അറിഞ്ഞും അറിയാതെയും വരിക എന്ന് പറഞ്ഞാല്‍ വളരെ മോശമാണ്.. ഞാനും രമേശേട്ടന്‍ സൂചിപ്പിച്ച ആ തെറ്റ് കണ്ടാതാണ്.. മൊബൈലില്‍ ആയത് കൊണ്ട് വിശദമായി പറയാതെ പോയെന്നു മാത്രം.. അല്പം സമയമെടുത്തു ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യുക.. ടൈപ്പ് ചെയ്തിട്ട് പ്രൂഫ്‌ റീഡിംഗ് നടത്തുക.. അഞ്ജുവിന്റെ 536ഉം അതിലധികവും വരുന്ന വായനക്കാരോട് അല്പമെങ്കിലും ഉത്തരവാദിത്വം കാണിക്കേണ്ടതാണ്.. അതിലുമുപരി പെറ്റമ്മയാം മലയാളഭാഷയെ വികലമാക്കാതെ നോക്കേണ്ടതുമുണ്ട്.. കവിതയുടെ ആശയത്തെ കുറിച്ചൊന്നും പറയുന്നില്ല..
പിന്നെ ഒരു സംശയം.. "കടലാസുതോണി" "സ്ലേറ്റ് പെൻസിൽ" "കണ്ണൻചിരട്ട" "വളപ്പൊട്ടുകൾ" "പക്ഷിത്തൂവൽ" ഇതൊക്കെ നമ്മുടെ ബൂലോകത്തെ ബ്ലോഗുകളെ ആലങ്കാരികമായി അവതരിപ്പിച്ചതാണോ....?? ചുമ്മാ... പലതും ബ്ലോഗുകളുടെ പേരുപോലെ തോന്നി :) പണ്ടൊരു സിനിമയില്‍ നായകന്‍ നായികയോട് ചോദിക്കണ ഒരു ചോദ്യമുണ്ട്.. "വട്ടാണല്ലേ" (കിലുക്കം ആണെന്ന് തോന്നുന്നു)
കവിതയിലെ ആശയം നന്ന്‍.. പക്ഷെ അവതരണം എനിക്കത്ര ഇഷ്ടമായില്ലാട്ടോ..

@ രമേശ്‌ അരൂര്‍.. മാഷേത്തിയോ ചൂരലുമായി.. നല്ലതു.. മര്‍ത്യനു കൈപിഴ ജന്മസിദ്ധമാണല്ലോ.. അതാവര്‍ത്തിക്കാതിരിക്കാന്‍ തെറ്റൊന്നിനും ഓരോ അടി.. അത് വേണമെന്ന് തന്നെയാ അഭിപ്രായം.. ഭാഷയെ അത്രയേറെ സ്നേഹമുള്ളത് കൊണ്ട് പറയുന്നതാ.. പിന്നെ ഒരു നിര്‍ദ്ദേശമുണ്ട്.. തല്ലു മാത്രം പോരാ ട്ടോ.. രണ്ടു വര കോപ്പിയില്‍ കൈ പിടിച്ചു എഴുതിക്കാം.. തെറ്റുകളുടെ താഴെ ചുവന്ന മഷി കൊണ്ട് അടയാളം ഇടുക മാത്രം ചെയ്യാതെ.. അതിനു ശരിയായ രൂപം കൂടി എഴുതി ചേര്‍ത്താല്‍ നന്ന്‍.. കാരണം ചേട്ടന്‍ ചൂണ്ടി കാണിച്ച തെറ്റ് ഒരു പക്ഷെ ശ്രദ്ധയില്‍ പെടാതെ പോയാലോ..

ശ്രീനാഥന്‍ said...

നല്ല ആശയം. കവിത ഇനിയും നന്നാകും. വിമർശങ്ങളെ ഗുണപരമായി കാണുമല്ലോ. ആശംസകൾ.

Jenith Kachappilly said...

കൊള്ളാം... എനിക്കിഷ്ട്ടപ്പെട്ടു. മനസിലാകാതെ ഭ്രാന്ത്‌ പിടിച്ചില്ല...!! ഹി ഹി ഹീ :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Jenith Kachappilly said...

ഹാ പിന്നെ, ഒരു കാര്യം പറയാന്‍ മറന്നു. അതാ വീണ്ടും വന്നത്. ബ്ലോഗിന്‍റെ tittle design മുന്‍‍പത്തേതിനെക്കാള്‍ നന്നായിട്ടുണ്ട് ട്ടോ!! ഇതിലാണ് കുറച്ചു കൂടി പ്രൊഫെഷണലിസം ഫീല്‍ ചെയ്യുന്നത് :)

ചന്തു നായർ said...

കവിത നന്നായി എന്ന് പറഞ്ഞാൽ ഇത് പോലെ തന്നെ ഈ കുഞ്ഞ് വീണ്ടും എഴുതും, മോശമായി,ചിന്തിച്ച് എഴുതൂ,അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കൂ, കുറേക്കൂടി സമയമേടുത്ത് എഴുതൂ എന്നൊക്ക്കെ കവികളോട് പറഞ്ഞാൽ മെയിൽ വഴി വരുന്ന ജൽ‌പ്പന്നങ്ങൾ ഉറക്കം കെടുത്തും.. അത് കോണ്ട് ഞാൻ ഇപ്പോൾ എന്താ പറയുക.. ഇത്തരം രചനകൾ മതി ഇന്നത്തെക്കാലത്ത് എന്നാകിൽ ജനറേഷൻ ഗ്യാപ്പിന്റെ ഗ്യാപ്പിൽ ഞാൻ ഒളിച്ചിരിക്കാം... അല്ലേ?......... പിന്നെ ഒരു അഭിപ്രായം മാത്രം എഴുതിത്തെളിയുക..... എല്ലാ നന്മകളും

neha said...

concept is very nice.. poetry is also not bad.. but u can improve

ദീപുപ്രദീപ്‌ said...

തുടക്കം നന്നായിരിക്കുന്നു, കുടിയോഴിപ്പിക്കനാവാത്ത കുറച്ചു ചിത്രങ്ങളായി ഒരു ഭ്രാന്തിന്റെ ലക്ഷണത്തെ വരച്ചു കാട്ടിയത് നന്നായിട്ടുണ്ട്

കുഞ്ഞിപ്പ said...

ഒഴുകാന്‍ മറന്ന കടലാസ് തോണി "ഒഴുക്കില്‍" പെടുന്നതിന് മുമ്പ് അമൂല്യങ്ങളായ(ലഭ്യത കുറയുമ്പോള്‍ ഡിമാന്റും,ഡിമാന്റ് കൂടുമ്പോള്‍ മൂല്യവും കൂടും ) അവയൊക്കെ സേഫാക്കി വെച്ച മനസ്സിനെ പുരാവസ്തുപ്രദർശനശാലയിലേക്കയച്ചത് നന്നായി,...പിന്നെ എഴുത്തും നന്നായിട്ടുണ്ട്.
പ്രസ്തുത വസ്തുക്കള്‍ക്ക് ഓരോന്നും 'ഓരോ' ബിംബങ്ങള്‍ ആവാമെങ്കിലും അവയ്ക്കെല്ലാം ബാല്യകാലവുമായി പൊതു ബന്ധമുള്ളത് കൊണ്ട് പ്രകൃതിപരമായ മാനുഷിക മൂല്യങ്ങളാവാം(ആത്മാര്‍ഥത,സത്യസന്ധത,നിഷകളങ്ക പോലെയുള്ള ) ഉദ്ദേശിക്കുന്നതെന്ന്
മനസ്സിലാക്കുന്നു.
'റോബോട്ട്' യാന്ത്രികതക്ക് ഉപയോഗിച്ച ഒരു ബിംബമാണെങ്കില്‍,അത് കൃത്യവും ലളിതവുമാണ്.
പിന്നെ,ആശയം..‍..
ആത്മാവിലെ മൂല്യങ്ങളുമായി സംവദിക്കാനുള്ള ശക്തി(കവിയറിയാതെ ഉണ്ടായി വരുന്ന യഥാര്‍ത്ഥ കവിത) കവിതക്കുണ്ടെന്നാണ് ചിലര്‍ പറയുന്നത്(..‍..) അത് സത്യമാണെങ്കില്‍,യാന്ത്രികത ഒരു മൂല്യമായി മാറിയ ഇക്കാലത്ത് അപ്പറഞ്ഞതിന്റെ ആരാധകര്‍ക്ക്‌ ഈ കവിത ആക്ഷേപവും പരിഹാസവുമായി അനുഭവപ്പെട്ടാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല...അതിനൊക്കെ.കാരണം 'കാലന്റെ' കൂട്ടുകാരാരനായ 'കാല'മാണ്.'വയസ്സന്മാര്‍ക്കും' ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ചിന്താഗതിക്കാര്‍ക്കും ഈ കവിത വളരെയധികം ആസ്വാദ്യകരമാവും.
മൂല്യങ്ങളെല്ലാം മാറി മറിഞ്ഞത് കൊണ്ടായിരിക്കാം ഡോക്ടര്‍മാര്‍ ആത്മാവിന് പകരം റോബോട്ടിനെ ഫിറ്റ്‌ ചെയ്തത് ഭ്രാന്ത് മാറ്റിയത്.
"ഭ്രാന്ത്" എന്ന പേരിലൂടെ അല്ലെങ്കില്‍ മേല്‍ സംഭവത്തിന് ശേഷം ഭ്രാന്തില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരികരിച്ചതിലൂടെ സമൂഹമനസ്സിനെയും കവിതയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്.

ആത്മാവ് നഷ്ടപ്പെടുന്ന യാന്ത്രികത ആത്മാവ് അനിവാര്യമായ കലാസ്വാദനത്തെ(മൂല്യമുള്ള) ദോഷകരമായി ബാധിക്കാവുന്നതാണ്.ആത്മാവില്ലാത്ത,വെറുമൊരു യന്ത്രമായ കമ്പൂട്ടര്‍ പണ്ടൊരു സാഹിത്യം തര്‍ജ്ജമ ചെയ്തത് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു.ഇക്കവിത എനിക്ക് പോലും മനസ്സിലാവുന്നത്രേം ലളിതമാണ്‌.
ആശംസകള്‍.

കുഞ്ഞിപ്പ said...

ഇഷ്ട വിഷയമായ ഫിലോസഫിയുമായി കുറച്ച്‌ കാലമായി ബൂലോകത്തിന്റെ ഒരു മൂലയില്‍ ഞാനുമുണ്ട്.ഈ ലോകത്ത് വന്നു പൊവുമ്പൊഴെല്ലാം സമയവും സൌകര്യവുമാനുസരിച്ചു സാഹിത്യ ബ്ലോഗിലും കയറിയിറങ്ങാറുണ്ട്.കമെന്റ്റ്‌ ചെയ്യാറില്ലെങ്കിലും ഇവിടെയും വന്ന് മൊത്തമായി വായിക്കാറുണ്ട്.ആസ്വാദനം എന്നതിലുപരി അന്വഷണമായത് കൊണ്ട് ആസ്വദകരുടെ കമെന്റുകളും താല്പര്യ പൂര്‍വ്വം വായിക്കാറുണ്ട്.വായിക്കുന്ന കമെന്റുകളില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് കവിതകളും മറ്റും,മറ്റുള്ളവര്‍ വായിക്കുന്നത് പോലെയല്ല ഞാന്‍ മനസ്സിലാക്കുന്നതെന്ന വസ്തുതയാണ്.അതൊരു പക്ഷെ ആസ്വാദന നിലവാരത്തിലെ വ്യാത്യാസം കൊണ്ടായിരിക്കാം.ധാരാളം വായിക്കാത്തവര്‍ക്ക് ആസ്വാദന നിലവാരം കുറവായിരിക്കുമെന്നാണെങ്കില്‍ എന്റെ ആസ്വാദന നിലവാരം വളരെയധികം കുറഞ്ഞിരിക്കാന്‍
സാധ്യതയുണ്ട്.മാത്രമല്ല,സാഹിത്യവുമായും എനിക്ക് നേരിട്ട് ഒരു ബന്ധമോന്നുമില്ല .പിന്നെപ്പറയാനുള്ളത് ഫിലോസഫിയും കവിതയും തമ്മിലുള്ള സൂക്ഷ്മ തലത്തിലെ ചെറിയൊരു ബന്ധം മാത്രമാണ്. വായന ശീലത്തിന്റെ കുറവ്‌ കൊണ്ടായിരിക്കാം
പദസമ്പത്തും വളരെ വളരെ കുറവാണ്.എന്തെങ്കിലും എഴുതേണ്ടി വരികയാണെങ്കില്‍ 'അപ്പോകിട്ടുന്നതും', 'വര്ത്താമാന'ത്തില്‍ ഉപയോഗിക്കാറുള്ളതുമായ കടുപ്പമില്ലാത്ത പദങ്ങള്‍ കൊണ്ടു അഡ്ജസ്റ്റ്‌ ചെയ്യാറാണ്‌ പതിവ്‌.
പണ്ട് എം ടി എഴുതിയ "എഴുത്തിന്റെ പണിപ്പുരയില്‍" പോലോത്തത് ""എഴുതാനായെങ്കില്‍"" വായിക്കാന്‍ താല്പര്യത്തോടെ കാത്തിരിക്കുന്നു.

Satheesan OP said...

ആശയം സ്പഷ്ടം പക്ഷെ അവതരണത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു ...കവിത നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും ..ബ്ലോഗിന്റെ ലോകത്തു തുടക്കക്കാരനായ എനിക്ക് വിമര്‍ശിക്കാന്‍ അര്‍ഹത ഉണ്ടോ എന്നറിയില്ല എങ്കിലും മനസ്സില്‍ തോനിയത് പറഞ്ഞു

vinu said...

:) കൊള്ളാം

Raghunath.O said...

നന്നായിട്ടുണ്ട്

വര്‍ഷിണി* വിനോദിനി said...

ഇഷ്ടായി ട്ടൊ...നല്ല കവിത.

ഋതുസഞ്ജന said...

എല്ലാവരുടെ അഭിപ്രായങ്ങളും വിലപ്പെട്ടതായി കാണുന്നു. വേണ്ടപോലെ ശ്രദ്ധിച്ചോളാം. കവിതയെ വിശദമായി വിലയിരുത്തിയ കുഞ്ഞിപ്പ ചേട്ടനു പ്രത്യേകം നന്ദി. മറ്റു വായനക്കാർക്കും കമന്റ് ചെയ്തവർക്കും എന്റെ നന്ദി അറിയിക്കുന്നു

godcousine said...

orikkakl njanum ee vazhikalilude sancharichirunnu.jeevitathinte kuthozhukkil pettu athellam enikku nashtamayi.engilum kavitha vedanayulla oru sukham manassilekku kondu vannu. kathirikkunnu adutha rachanakkayi

Dintz... said...

valare nannayittundu.... pazhaya kurey nalla oramkal sammanichu ee cheriya kaviatha thanks

Rahul Alex said...

നല്ല വരികള്‍.. കവിത ഇഷ്ടപ്പെട്ടു..
ആശംസകള്‍

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.