Monday, July 18, 2011

യാത്ര

ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം
ഈ ജനപ്രവാഹത്തിൽ അലിഞ്ഞ്
ഒരു തുള്ളിയായി ഞാനും....
വിട പറഞ്ഞകലും പകലിൻ നെറുകിലെ
മായും സിന്ദൂരച്ചാർത്തിനെ നോക്കി
ചക്രവാളത്തെയും മറികടക്കാൻ വെമ്പും
വെണ്മുകിൽ പക്ഷിയെ പോലെ
മൌനരാഗങ്ങളും ആലപിച്ചാർദ്രമായ്
ഏകയായ് നിൽക്കുമീ ശോകാർദ്രസന്ധ്യയിൽ
എൻ മോഹച്ചിരാത് കരിന്തിരി കത്തുന്നു
വർണ്ണസ്വപ്നങ്ങൾ തൻ ചില്ലുകൂടുടഞ്ഞു പോയ്..
എന്റെയാത്മാവിൽ മുറുകുന്ന തന്ത്രികൾ
പാഴ്ശ്രുതി മാത്രം മീട്ടുന്നു പിന്നെയും..
നഷ്ടസ്വർഗ്ഗങ്ങൾ തൻ ഓർമ്മകളും പേറി
ഏകയായ് ഞാനെന്റെ യാത്ര തുടരുന്നു...
വിധി തട്ടിത്തകർത്തൊരെൻ സങ്കൽപ്പസൌധവും,
സ്മൃതികളായ് മാറുന്നു മോഹത്തിൻ സ്വർഗ്ഗവും......
................................................................

നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാൻ
മൂകയാത്രാമൊഴി മാത്രം

63 comments:

ചെറുവാടി said...

:)
ആശംസകള്‍

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട്.... ശുഭപ്രതീക്ഷകളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും കൂടി എഴുതുമല്ലോ :)

Kalavallabhan said...

"ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം"
എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവർക്കായി വെളിച്ചം പരത്തിക്കൊണ്ട്...
നല്ല കവിത

pushpamgad said...

ശോകം ,

വാര്‍ധക്യത്തില്‍ എന്നപോലെ നിസ്സഹായതയോടെ ഒറ്റിവീഴുന്നു.

ഒരു യാത്രാമൊഴിയുടെ തേങ്ങുന്ന കാലൊച്ചകള്‍ .

അറിയാതെ കരഞ്ഞുപോകുന്ന ആസ്വാദകന്‍ .

അനുഭവിപ്പിച്ചതിനു അനുമോദനങ്ങള്‍ ...

മുല്ല said...

യാത്രക്ക് എല്ലാ ആശംസകളും

നാമൂസ് said...

മോഹപ്പക്ഷികള്‍ ചിരകിട്ടടിച്ചുയരട്ടെ..!!
അവ, നഭസ്സില്‍ മുത്തമിടട്ടെ..!

http://www.blogger.com/profile/03310683292368528495 said...

ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം

വളരെ സത്യം..

Akbar said...

:)

റാണിപ്രിയ said...

യാത്ര.......ജീവിത യാത്ര..... പിന്തിരിഞ്ഞു നോക്കിയാല്‍
ഒന്ന് നഷ്ടപ്പെട്ടതിന്റെ..... മറ്റൊന്ന് ലഭിക്കുന്നതിന്റെ ........
മെഴുകുതിരി പോല്‍ സ്വയം ഉരുകി ഉരുകി........തീരാം.....
ഈ വഴിയില്‍ ഇനിയെത്ര ദൂരം....????
അഞ്ജു..... ആശംസകള്‍ .....

ആചാര്യന്‍ said...

ചക്രവാളത്തെയും മറികടക്കാൻ വെമ്പും
വെണ്മുകിൽ പക്ഷിയെ പോലെ..

ശ്രീ said...

ആശംസകള്‍!

ismail chemmad said...

എല്ലാ ആശംസകളും

ശ്രീനാഥന്‍ said...

നിറഞ്ഞ നിരാശയിലൊരു യാത്ര മനസ്സിൽ തട്ടുന്നു!

elayoden said...

അഞ്ജുവിന്റെ മറ്റു കവിതകളില്‍ നിന്നും വ്യത്യസ്തമായി ഒരു ലളിതമായ ഭാഷ.
സ്വയം എരിഞ്ഞടങ്ങി, നഷ്ട്ട സ്വപ്നങ്ങള്‍ അയവിറക്കി ഏകയായ യാത്ര.
"നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാൻ
മൂകയാത്രാമൊഴി മാത്രം"

പദസ്വനം said...

എൻ മോഹച്ചിരാത് കരിന്തിരി കത്തുന്നു

എന്തിന്?? എണ്ണ പകരൂ ;
മോഹങ്ങള്‍, അത് പ്രകാശിക്കട്ടെ.. സൂര്യനോളം.. :

Biju George said...

sremichaal kuremkoode nannaayi ezhuthaam.

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

Kashtam! Ninakku valla vaarkka panikkum poikkoode?

അന്വേഷി said...

വളരെ വേദനാജനകം

സലീം ഇ.പി. said...

All the best for your journey..!

nice one, all the best said...

nice one, all the best

നിശാസുരഭി said...

മിണ്ടാണ്ടെ പോകണ യാത്രയല്ലേ, റ്റാറ്റാ..!
ഹെ ഹെ ഹേ!!

നന്നായിട്ടുണ്ടേ!

ചന്തു നായര്‍ said...

കവിതക്ക് എന്റെ ഭാവുകങ്ങൾ.......

SHANAVAS said...

ഇത്രയും നിരാശ വേണോ???വേണ്ട എന്നാണു എനിക്ക് തോന്നുന്നത്...
വരികള്‍ വേദന പകരുന്നത്...

ഹാഷിക്ക് said...

ഈ ജനപ്രവാഹത്തിൽ എരിഞ്ഞ്
ഒരു തുള്ളിയായി ഞാനും....

കെ.എം. റഷീദ് said...

ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം
ഈ ജനപ്രവാഹത്തിൽ എരിഞ്ഞ്
ഒരു തുള്ളിയായി ഞാനും....

കുമാരന്‍ | kumaran said...

നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാൻ
മൂകയാത്രാമൊഴി മാത്രം

:(

ഗുല്‍മോഹര്‍ (gulmohar) said...

നിരാശയും നഷ്ടങ്ങളും ഒരു കിലോ എങ്കിലും എടുത്തിട്ടിട്ടുണ്ട്.. കുറച്ച് കൂടെ..

കണ്ണന്‍ | Kannan said...

ഹും...

നിശാസുരഭി said...

വരികള്‍ക്ക് ഇഴയടുപ്പം പോരല്ലോ.. ങെ?

ജനപ്രവാഹത്തില്‍ എരിയുക എന്നത് അലിയുക എന്നായിരുന്നെങ്കില്‍? എന്റെ സംശയം :)

എഴുത്ത് തുടരട്ടെ, ആശംസകളോടെ..

ഋതുസഞ്ജന said...

@നിശാസുരഭി:) അതന്നാ ഉദ്ദേശിച്ചെ! റ്റൈപ്പിംഗ് മിസ്റ്റേക്ക്:( തിരുത്തീട്ടുണ്ട്. നന്ദി ട്ടോ

pranaamam said...

പാഴ്ശ്രുതിയും, നഷ്ട സ്വര്‍ഗങ്ങളും, വിധി തട്ടി തകര്‍ത്ത മോഹ സൌധങ്ങളും എല്ലാം ഏതു കാലത്തിന്റെ പ്രതീക്ഷകളായിരുന്നു? മറക്കാം പഴയ ബന്ധനത്തിന്റെ നെരിപ്പോടുകള്‍, നാമ്പിടാം പുത്തന്‍ പ്രതീക്ഷകളുടെ മുകുളങ്ങള്‍ക്ക്. ... ഹൃദയത്തില്‍ തട്ടിയ വരികള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുടരുകീ യാത്ര

ente lokam said...

മോഹ ഭന്ഗങ്ങളില്‍

നിന്നു മുക്തി കിട്ടട്ടെ ...

ആശംസകള്‍ ..

ഋതുസഞ്ജന said...
This comment has been removed by the author.
നിശാസുരഭി said...

@ഋതുസഞ്ജന :)

Echmukutty said...

ഇത്ര നിരാശ വേണ്ടെന്ന് തോന്നുന്നു.....

സിദ്ധീക്ക.. said...

മെഴുകുതിരിക്കും ഇപ്പോള്‍ നല്ല വിലയുണ്ട്‌ ..
സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്,
ഇത്രയേ ഇപ്പോള്‍ പറയാനുള്ളൂ

Sandeep.A.K said...

"എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം.. നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം.." (കാട്ടാകട)

കവിത വായിച്ചു.. വീണ്ടും ശോകം.. സാരുല്ല്യാട്ടോ.. :)

Pradeep paima said...

നിരാശയാണല്ലോ ...ഏതായാലും ഇഷ്ട്ടപെട്ടു
ഒരു ബിഗ്‌ ഹായ് ...
buzz കണ്ടിരുന്നു

mad|മാഡ് said...

:)

വഴിമരങ്ങള്‍ said...

മരച്ചുവട് വിട്ടിറങ്ങുന്ന ബോധോദയത്തിന്റെ
വെളിവാണീ കവിത.....എന്നു "കവിയുടെ കവിതയില്‍".
പിന്നെ ദാ, നോക്കുമ്പോള്‍,,,,,വീണ്ടും , പ്രണയം ബാധിച്ച് വിരഹവും,കണ്ണുനീര്‍കണവുമായ് വിടരാതെ പോയ കിനാക്കളുടെ പൂന്തോപ്പില്‍,നഷ്ട് സ്വപ്നങ്ങളുടെ ഉള്ളിത്തൊലിയുമടര്‍ത്തി.!!!!!!!ആദരവു തോന്നുന്ന രചനകള്‍ക്കിടക്കും മെട്രികുലേഷന്‍ പ്രണയ കവിതകളുമായ് ചങ്ങാത്തം പുലര്‍ത്തുന്നു, ശലഭമേ താങ്കള്‍.
രസമാണ്
വായന...ആശംസകള്‍

mad|മാഡ് said...

:)

Ashraf Ambalathu said...

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍..

ഉമേഷ്‌ പിലിക്കോട് said...

എചൂസ്മി .. നോ കമ്മന്റ്സ് ..

ഭാനു കളരിക്കല്‍ said...

മെഴുകുതിരിയായ്
സിന്ദൂരച്ചാർത്തിനെ
വെണ്മുകിൽ പക്ഷിയെ
ശോകാർദ്രസന്ധ്യയിൽ
മോഹച്ചിരാത് കരിന്തിരി
ചില്ലുകൂടുടഞ്ഞു പോയ്..
മുറുകുന്ന തന്ത്രികൾ
പാഴ്ശ്രുതി മാത്രം
നഷ്ടസ്വർഗ്ഗങ്ങൾ

ഇതൊക്കെ കുറേ സിനിമാഗാനങ്ങളില്‍ കേട്ട് മടുത്ത ബിംബങ്ങളാണ്‌ അഞ്ജു.
അഞ്ജുവിന് കവിത വശമുണ്ട്. അപ്പോള്‍ പുതിയ ബിംബങ്ങള്‍ക്കും ഭാവനക്കും വേണ്ടി ധ്യാനിച്ചുകൂടെ.

എന്റെ വാക്കുകളെ നല്ലരീതിയില്‍ സ്വീകരിക്കുമല്ലോ. സ്നേഹം മാത്റം.

ഋതുസഞ്ജന said...

@ഭാനു കളരിക്കല്‍തീർച്ചയായും ഞാൻ ശ്രമിക്കാം അങ്കിൾ.. നന്ദി

nisha said...

യാത്രക്ക് എല്ലാ ആശംസകളും

കണ്ണന്‍ | Kannan said...

ദുഃഖമിങ്ങിനെ നിറഞ്ഞു കവിയുകയാ അഞ്ജൂ എനിക്ക് ഇഷ്ടമായില്ല,കവിതയുടെ തീം.... :-(

neha said...

:) ജീവിതയാത്ര!

neha said...

അപരാജിതക്കു തന്നെയാ എന്റെ വോട്ട്

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഉരുകുന്നു ദേഹവും മനസ്സും
തമസ്സിന്റെ നിഴലുമകറ്റി
വെഴിച്ചമിതേകിയിട്ടുമെന്തേ
ഉള്‍ത്തടമിതില്‍ കാളിമ

നിതിന്‍‌ said...

ആശംസകള്‍!!!

വേദാത്മിക പ്രിയദര്‍ശിനി said...

കവിത ഇഷ്ടപ്പെട്ടു....... :) എനിക്ക് പേര് കണ്ടുപിടിച്ചു തന്നില്ലല്ലോ............ :))

രമേശ്‌ അരൂര്‍ said...

പോയേച്ചു വാ മക്കളെ .. ഈ കരച്ചില്‍ കുറച്ചു നാളത്തേക്ക് എങ്കിലും മാറിക്കിട്ടുമല്ലോ ..:)

jain said...

സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്. പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല.....

mahad vakyanhgal...

ശ്യാമമേഘം said...

അന്നും അഞ്ജു പറയാന്‍ മറന്ന പദസമൂഹങ്ങളില്‍
ബദറുല്‍ മുനീറിന്‍റെ ...ഹുസ്നുല്‍ ജമാലോ ...
ദുഷ്യന്തന്റെ .. ശകുന്തളയോ ....
ഋഷ്യസൃ൦ഗന്റെ .. വൈശ്യാലിയോ...
ഞാന്‍ വായിചെടുത്തിരുന്നില്ല..
അത് നീ പറയാന്‍ മറന്നതോ....
അതോ...നിന്നെ വിധി പറയിപ്പിക്കാതിരുന്നതോ?

ഋതുസഞ്ജന said...

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Kaniyapuram Noushad said...

നഷ്ടങ്ങളുടെ കഥയില്‍ നിന്നും വിജയത്തിന്റെ കഥയില്‍ എത്താന്‍ ഇനി എത്ര ദൂരമുണ്ട്,,,,അത്രയും യാത്ര ആകാം

Jenith Kachappilly said...

കവിത നന്നായി. "നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാന്‍ മൂകയാത്രാമൊഴി മാത്രം" ദേ ഈ വരികളും ആ കൊടുത്തിരിക്കുന്ന, പോസ്റ്റിന്‍റെ ഫീല്‍ കൂട്ടുന്ന ഫോട്ടോയും ഏറെ ഇഷ്ട്ടമായി... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

ജീ . ആര്‍ . കവിയൂര്‍ said...

good

അസിന്‍ said...

യാത്രാമൊഴി...

അസിന്‍ said...

നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാന്‍ മൂകമീ യാത്രാമൊഴികള്‍ മാത്രം .... ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് മുരുകന്‍ മാഷിന്‍റെ ഓര്‍മ്മിയ്ക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍ക്കിയ്ക്കണം എന്ന വാക്കു മാത്രം എന്ന വരികളാ.... നന്നായിട്ടുണ്ട് ... സ്നേഹാശംസകള്‍ ....

Sabu Ismail said...

നന്നായിട്ടുണ്ട്!

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.