Thursday, July 14, 2011

മിഴിനീർപ്പൂക്കൾ

വിജനമീ വീഥിയിൽ വ്യഥകളേന്തി
വിധിയോടു പൊരുതുവാനായിടാതെ
വിധുരയായ് നിൽപ്പൂ ഞാനേകയായി
വിഹ്വലയായ്, വിധി തീർക്കും നൊമ്പരമായ്

വിരഹമെൻ മിഴിയിലൊരു നീർക്കണമായ്
സുരഭിയാം ഭൂമിയതേറ്റു വാങ്ങി
വെൺചന്ദ്രലേഖയാ നീർക്കണത്തിൽ
രജതാർദ്രകിരണങ്ങൾ തൂകി നീളെ

വിജനമാം വിരഹാദ്ര വീഥികളിൽ
വിഭ്രമചിത്തയായലയുന്നു ഞാൻ
വിഹ്വലമാം ദു:ഖത്തിൻ പ്രേയസിയായ്
മായാമരീചികയിലണയുന്നു ഞാൻ

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

വിടരില്ലൊരിക്കലും നീയെനിക്കായ്
പ്രണയത്തിൻ നിറമാർന്ന പുഷ്പമായി
വിധി തൻ കരാളഹസ്തങ്ങളാലെ
വിടരുന്നതിൻ മുമ്പിറുത്തു നിന്നെ

വിടരാതെ പോയ കിനാക്കളെ ഞാൻ
മനസ്സിന്റെ കോണിലൊളിപ്പൂവിന്നും
ഇതളായി എൻ മനം വിടരുവാനായ്
അഴകേ നീയേറെ കൊതിച്ചതല്ലേ..

46 comments:

ഋതുസഞ്ജന said...

ഒരു പഴയ കവിതയാ... പുതിയതല്ല

ഋതുസഞ്ജന said...

@കണ്ണന്‍ | Kannan കമന്റ് അപ്പോഴേക്കും വന്നോ!!!!!!!!!!!!!!!

elayoden said...

ഈ കവിതയിലെ വരികളെല്ലാം ഹൃദയ സ്പര്‍ശം. ചില വരികള്‍ വീണ്ടും വീണ്ടും ചൊല്ലിപ്പിക്കുന്നവയാണ്. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വരികള്‍..

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം

അച്ചായന് s said...

വ-കാരമിങ്ങനെ വെക്കണമെന്ന് വെല്ല വ്യവസ്ഥയുമുണ്ടൊ കവിതയിൽ?

സിദ്ധീക്ക.. said...

മലയാള കവിതാ സാഹിത്യത്തിന്‍റെ വൃത്തവും പ്രാസവും കുറെയൊക്കെ ഒപ്പിചിട്ടുന്ടെന്നു തോന്നുന്നു..രസമുള്ള വായന , ആശംസകള്‍ ..

ponmalakkaran | പൊന്മളക്കാരന്‍ said...

ഇതാരാപ്പാ...
പേരു മാറിയോ....................
ഗസറ്റ് നോട്ടിഫിക്കെഷൻ... എന്ത്യേ.................

grkaviyoor said...

വിടാതെ പിടികുടുമി 'വി' വിരഹമാവം വിജയമാവാം വീണ്ടും വരട്ടെ ഇതുപോലെ ഉള്ളവ നല്ല കാവ്യാ ശ്രമം ,വിഴ്ച്ചയില്ലാതെ തുടരുക

ratheesh said...

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാള്‍
nice

mini//മിനി said...

ഇതളായി എൻ മനം വിടരുവാനായ് ,,,
ഒരു നല്ല കവിത,,,

neha said...

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

Read more: http://www.everbestblog.com/2011/07/blog-post_14.html#ixzz1SAJO32WH
ഭംഗിയുള്ള വരികൾ

nisha said...

വിരഹമെൻ മിഴിയിലൊരു നീർക്കണമായ്
സുരഭിയാം ഭൂമിയതേറ്റു വാങ്ങി
വെൺചന്ദ്രലേഖയാ നീർക്കണത്തിൽ
രജതാർദ്രകിരണങ്ങൾ തൂകി


nalla bhavana


വിജനമാം വിരഹാദ്ര വീഥികളിൽ
വിഭ്രമചിത്തയായലയുന്നു ഞാൻ
വിഹ്വലമാം ദു:ഖത്തിൻ പ്രേയസിയായ്
മായാമരീചികയിലണയുന്നു ഞാൻ

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

ഋതുസഞ്ജന said...

@ponmalakkaran | പൊന്മളക്കാരന്‍:):):) തൂലികാനാമമാ

megha said...

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം....... vaakkukal manoharamayi korthinakkiyirikkunnu

megha said...

ഓരോ വരിയും ഇഷ്ടമായി.. വളരെ മനോഹരം. സുന്ദരം

Vp Ahmed said...

ഇഷ്ടമായി

vaani said...

വിടരാതെ പോയ കിനാക്കളെ ഞാൻ
മനസ്സിന്റെ കോണിലൊളിപ്പൂവിന്നും
ഇതളായി എൻ മനം വിടരുവാനായ്
അഴകേ നീയേറെ കൊതിച്ചതല്ലേ..
good lines

Echmukutty said...

ചില വരികൾ നന്നായി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

ഋതുസഞ്ജന said...
This comment has been removed by the author.
vinu said...

:)

meena said...

നല്ല വരികൾ

വെള്ളരി പ്രാവ് said...

"വിടരില്ലൊരിക്കലും നീയെനിക്കായ്
പ്രണയത്തിൻ നിറമാർന്ന പുഷ്പമായി
വിധി തൻ കരാളഹസ്തങ്ങളാലെ
വിടരുന്നതിൻ മുമ്പിറുത്തു നിന്നെ.."
Is it..?
Be positive.....Kinginikutty.

NaamHaar said...

Good Work.

വീകെ said...

ആശംസകൾ....

ente lokam said...

ചൊല്ലി കേള്‍ക്കാന്‍ തോന്നുന്നു ..

നല്ല വരികള്‍ ...ഈണത്തില്‍..

ഇത് ഏതാ വൃത്തം ?()
(bracketil oru smily aanu ketto)
ആശംസകള്‍ അഞ്ജു ...

കെ.എം. റഷീദ് said...

ആശംസകള്‍

ഗുല്‍മോഹര്‍ (gulmohar) said...

കവിതകളെഴുതുമ്പോള്‍ വാക്കുകള്‍ക്ക് കൂടുതല്‍ മനോഹാരിത കൈവരുന്നു.. എങ്കിലും നര്‍മ്മത്തിലേക്കും കത്തുകളിലേക്കും അഞ്ജു ഇടക്കൊക്കെ ഒന്നു തിരിഞ്ഞ് നോക്കണമെന്ന് ഒരപേക്ഷ. :)
ആശംസകള്‍...

പൈമ said...

വിടരാതെ പോയ കിനാക്കളെ ഞാൻ
മനസ്സിന്റെ കോണിലൊളിപ്പൂവിന്നും

ഇതാണ് എനിക്ക് ഇഷ്ടമായത് ...
ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

കൊള്ളാം ഈ വിസ്മയ സ്വപ്ന വരിക
ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത ഇഷ്ടമായി

രമേശ്‌ അരൂര്‍ said...

അതെ ,ചില വരികള്‍ കൊള്ളാം :)

Sidheek Thozhiyoor said...

വരികളില്‍ ചിലത് വായനാസുഖം നല്‍കുന്നു

SHANAVAS said...

നല്ല വായനാസുഖം നല്‍കുന്ന സുന്ദരമായ പദവിന്യാസം..കൊള്ളാം, ഈ സപര്യ തുടരുക..

വര്‍ഷിണി* വിനോദിനി said...

പ്രണയത്തെ കൊണ്ട് നടക്കും വിരഹം.. എത്ര എഴുതിയാലും തീരാത്ത നൊമ്പര വരികള്‍...ആശംസകള്‍ ന്റ്റെ കൂട്ടുകാരിയ്ക്ക്.

സീത* said...

നല്ല വരികൾ‌...നല്ല കവിത...ഈണം തുളൂമ്പുന്നു...ആശംസകൾ

Sandeep.A.K said...

കവിത വായിച്ചു.. കുറച്ചു വരികള്‍ ഇഷ്ടമായി.. പിന്നെയീ റീപോസ്റ്റിങ്ങ്‌ ഒഴിവാക്കിക്കൂടെ.. ചിലരെങ്കിലും കരുതും ഈ കുട്ടിയുടെ വാക്കിന്റെ ഉറവ വറ്റിയിരിക്കും എന്ന്.. എന്താ അങ്ങനെയല്ലല്ലോ... അപ്പൊ പുതിയ കവിതകളും അതില്‍ നിറയെ ആശയവുമായി വരിക.. "വരിക ജീവന്റെ മെഴുകുതിരിയുമായ്‌.. ഒരു തലയോട്ടി നിറയെ വീഞ്ഞുമായ്‌" (ചുള്ളികാടിന്റെ മരണവാര്‍ഡിലെ വരികള്‍ ഓര്‍ത്തു പോയി..)

"വിജനമാം വിരഹാദ്ര വീഥികളിൽ
വിഭ്രമചിത്തയായലയുന്നു ഞാൻ
വിഹ്വലമാം ദു:ഖത്തിൻ പ്രേയസിയായ്
മായാമരീചികയിലണയുന്നു ഞാൻ"

ഈ വരികളില്‍ ഒരു contradiction ഫീല്‍ ചെയ്യുന്നു.. നടന്നടുക്കുമ്പോള്‍ അകന്നു പോകുന്ന ഒന്നിനെയല്ലേ നമ്മള്‍ മായാമരീചിക എന്ന് പറയാറുള്ളത്.. അപ്പോള്‍ അവിടെ അണയുന്നു എന്ന് പറയുന്നത് കവിയുടെ ഭാവനയായ്‌ കരുതാമോ..

smitha adharsh said...

simple, but good one..

ഋതുസഞ്ജന said...

@Sandeep.A.Kറീപോസ്റ്റിങ്ങ്‌ എന്നല്ല ചേട്ടാ പറഞ്ഞേ.. കുറേ മുന്നേ എഴുതിയ കവിതയാ.. വാക്കിന്റെ ഉറവ വറ്റിയിട്ടില്ല..:) ഇനിയും മുന്നോട്ട് പോവാനുണ്ട് ഒരുപാട്. പിന്നെ ഈ പ്രണയവും വിരഹവും ഒക്കെ ഒരു മരീചിക തന്നെയല്ലേ ചേട്ടാ.. മരീചിക കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഉണ്ട് എന്നു തോന്നുകയും യഥാർത്ഥത്തിൽ ഇല്ലെന്നും തോന്നിപ്പിക്കുന്ന ഒന്നിനെ! ഈ പ്രണയവിരഹമേയ്...!!!!!!!! അതൊരു മരീചിക തന്നെയല്ലേ!

Rahul Kochuparambil said...

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

Arun said...

വ വ വ വ്വ വ്വ വ്വ... വാവ് വാവ്... വ പ്രാസം.. വാവ് വാവ്......

Sandeep.A.K said...

അതെയതെ.. എല്ലാം ഒരു മായ.. ദിപ്പോ മനസ്സിലായി.. ദങ്ങനെയാണ് കാര്യങ്ങള്‍.. കവി ഭാവന ആകാശങ്ങള്‍ക്കും അപ്പുറം.. താഴെ നില്‍ക്കുന്ന ഞാന്‍ കഥയെന്തറിയുന്നു.. (my own version of the famous quote) :-)

Anonymous said...

@Sandeep.A.Kentharo entho

Anonymous said...

@Sandeep.A.Kjust jokkkkaaaa tto

ഋതുസഞ്ജന said...

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Jenith Kachappilly said...

കൊള്ളാം...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

bushra niruz said...

nalla varikal aashamsakal..

ഋതുസഞ്ജന said...

@Jenith Kachappilly& bushra niruz: നന്ദി, വീണ്ടും വരിക:)

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.