Thursday, June 23, 2011

അവരോഹണംനാല്: ഒരു കൈക്കുടന്ന നിറയെ ചോര
ഇതെന്റെ ജ്യേഷ്ഠനുള്ള തർപ്പണം.
അർഘ്യമായി നല്കുന്നത് കറുകപ്പുല്ലല്ല.
കരൾ പിളരും കാലത്തിന്റെ കുടൽമാല
അക്ഷതം വെക്കുവാൻ അരിമണിക്കു പകരം
ഖഡ്ഗം പിളർന്ന ഹൃദയത്തിലെ മാംസത്തുണ്ടുകൾ....

മൂന്ന്: ക്രിസ്തുവിൻ മുൾക്കിരീടത്തിനു മേൽ
ഒരിരുമ്പാണി കൂടി തറയ്ക്കപ്പെടുന്നു.
നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

രണ്ട്: ചേർത്തു വെക്കാൻ ഒരു ഹൃദയമില്ലാതെ
അലയുന്നു ചിലർ..
ഹൃദയത്തിൻ നടുവിലെ
തമോഗർത്തങ്ങളിലടിയുന്ന, കുരുടർ ചിലർ..
തങ്ങളിലില്ലാത്ത നീതി 
ചുറ്റും പരതുന്നത് മറ്റു ചിലർ..

ഒന്ന്: യുദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!

62 comments:

കണ്ണന്‍ | Kannan said...

അവസാന പാരഗ്രാഗ് നന്നായി മനസ്സിലായി.. യുദ്ധം നമുക്ക് ഒന്നും നേടിത്തരുന്നില്ല,നഷ്ടങ്ങളല്ലാതെ.. എന്നിട്ടും യുദ്ധം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് ഹൃദയം ഉണ്ടാവാൻ ഒരു വഴിയുമില്ല...

#ഒരു കൈക്കുടന്ന നിറയെ ചോര
ഇതെന്റെ ജ്യേഷ്ഠനുള്ള തർപ്പണം.
അർഘ്യമായി നല്കുന്നത് കറുകപ്പുല്ലല്ല.
കരൾ പിളരും കാലത്തിന്റെ കുടൽമാല
അക്ഷതം വെക്കുവാൻ അരിമണിക്കു പകരം
ഖഡ്ഗം പിളർന്ന ഹൃദയത്തിലെ മാംസത്തുണ്ടുകൾ.#
യുദ്ധക്കൊതിയിൽ മണ്ണടിഞ്ഞ സഹോദരനു ഉചിതമായ ഉദകകൃയയാണ് സഹോദരി ചെയ്തത്....

അഞ്ജുവിന്റെ കവിതകളിലെ ശക്തമായ ഒന്നാണ് ഇതെന്ന് തോന്നണു.. ഇനിയും പോരട്ടേ ഇതേലേ കുറേ!!..

BIJU KOTTILA said...

നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

varikal theevramakunnu .. ashamsakal

ABDULLA JASIM IBRAHIM said...

ഇന്നലെ ആ പച്ചിലക്കാട്ടിൽ കാട്ടു കിളികളുടെ കള കളാരവം കേട്ടിരുന്നു........................................


ഇന്ന് ആ കോൺക്രീറ്റ് കാടിനു മുകളിലൂടെ കൊല വിളി നടത്തി യന്ത്രക്കിളികൾ പാറുന്നു


നാളെ ആ കാടും ചരിത്രമാവുമോ????????????????????

Ashraf Ambalathu said...

ഹൃദയത്തില്‍ തട്ടുന്ന ഭാഷയില്‍, വളരെ അര്‍ത്ഥവത്തായ ഒരു കവിതയും കൂടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

സിദ്ധീക്ക.. said...

കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!
ഉള്ളില്‍ ആഴത്തിലേറ്റ വരി .

ലീല എം ചന്ദ്രന്‍.. said...

ഇതുവരെ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിത....
ആ തൂലിക നിരന്തരം പുതിയ കാവ്യങ്ങള്‍ രചിക്കട്ടെ.

Anonymous said...

അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

.....ഒന്നുമില്ല പറയാന്‍...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘ഹൃദയത്തിൻ നടുവിലെ
തമോഗർത്തങ്ങളിലടിയുന്ന, കുരുടർ ചിലർ..
തങ്ങളിലില്ലാത്ത നീതി
ചുറ്റും പരതുന്നത് മറ്റു ചിലർ..‘കീഴ്ഭാഗങ്ങളിലൂടെ സഞ്ചാരപഥം പൂർത്തിയാക്കിയ ഘനഗാംഭീരത ഉൾക്കൊള്ളുന്ന ബൂലോഗത്തിൽ അപൂർവ്വം കാണപ്പെടുന്ന ഒരു നല്ല കവിത.

ponmalakkaran | പൊന്മളക്കാരന്‍ said...

ഗംഭീരം.. അഭിനന്ദനങ്ങൾ.

വീ കെ said...

എന്തോ... ആകെ പേടിയാവുന്നു...
അർഘ്യം,കുടൽമാല,ചോര,ഖഢ്ഗം,മാംസം.. അയ്യയ്യോ...! ഞാനീ നാട്ടുകാരനല്ല..!

വഴിമരങ്ങള്‍ said...
This comment has been removed by the author.
വഴിമരങ്ങള്‍ said...

പ്രണയകാലങ്ങളുടെ ശ്മശാനത്തില്‍ സതിയനുഷ്ടിക്കുന്ന കവിതകളില്‍ നിന്ന്
ശലഭം മാറിചിന്തിക്കുന്നതായി തോന്നുന്നു...
കവിത ഇഷ്ടമായി...
(ആദ്യകമന്റില്‍ അക്ഷരചാത്തന്‍ കേറി, സദയം ക്ഷമിക്കുക)

മഹേഷ്‌ വിജയന്‍ said...

നന്മയും തിന്മയും തമ്മിലുള്ള യുദ്ധം...
ഒടുവില്‍ നന്മ ജയിക്കട്ടെ അല്ലേ കിങ്ങിണിക്കുട്ടീ..
സംഗതി കത്താന്‍ കുറെ പുതിയ വാക്കുകള്‍ പഠിക്കേണ്ടി വന്നൂട്ടോ..
എന്തായാലും അവസാന പാരഗ്രാഫ് കസറിയിട്ടുണ്ട്...
ആശംസകള്‍... പ്രാര്‍ത്ഥനകളോടെ................................................
സസ്നേഹം.......................

AFRICAN MALLU said...

കവിത പുതിയ വിഷയങ്ങളിലേക്കും ദിശകളിലേക്കും നീളുന്നതില്‍ സന്തോഷം.

Sabu M H said...

ഈ ചോരക്കളി ഒരു തുടർക്കഥയാക്കാൻ വല്ല പദ്ധതിയുമുണ്ടോ ? :)

K@nn(())raan*കണ്ണൂരാന്‍! said...

അപ്പൊ ആരോഹണം കഴിഞ്ഞോ!

SheebaRamachandran said...

ഹൃദയത്തിനകത്ത്‌ ഒരു കല്ല്‌ കേറ്റി വെച്ചത് പോലെ...
യെന്തൊരു ശക്തമായ ഭാഷ..!!!
എത്ര അപൂര്‍വമായ പദസമ്പത്!!!
അസൂയാവഹം ഈ അക്ഷര മഴ.
എവിടെ കിങ്ങിണി നിന്റെ മുഖം?എവിടെ പുല്‍കൊടിയും..മഞ്ഞുതുള്ളിയും???

Lipi Ranju said...

എന്റമ്മോ... എവിടുന്നു കിട്ടുന്നു ഇതൊക്കെ !

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യം,അര്‍ത്ഥവത്തം.

ഉമേഷ്‌ പിലിക്കോട് said...

അവസാനത്തെ പാരഗ്രാഫ് മാത്രം മതിയായിരുന്നു !! അത്യുഗ്രന്‍ !!

വേറെ എവിടേലും ഇതിനു മുന്പ് ആ പാരഗ്രാഫ് പോസ്ടിയിട്ടുണ്ടോ ? എവിടെയോ വായിച്ച പോലെ .. (ചെലപ്പോ തോന്നിയതായിരിക്കും :) ) ഏതായാലും ഇഷ്ടായി !!

ആശംസകള്‍ !!

ചന്തു നായര്‍ said...

ഒന്ന്: യുദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല.. നന്നായി എല്ലാ ഭാവുകങ്ങളും

ente lokam said...

ഹും ..ബുലോകത്ത്

കിങ്ങിണി ഒരു സമസ്യ തന്നെ ...

അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു...

പള്ളിക്കരയില്‍ said...

ഒരു കുരുതിക്കളത്തിനു നടുവിലെന്നപോലെ.... നന്നായി.

പള്ളിക്കരയില്‍ said...

ഒരു കുരുതിക്കളത്തിനു നടുവിലെന്ന പോലെ... നന്നായി.

vinu said...

Very nice lines. No words to appreciate. Mahesh chetta! You too... Anyway nice:)

sankalpangal said...

വായിച്ചു.....

ratheesh said...

അഭിമാനിക്കാം ............

shamsudheen perumbatta said...

ഹ്രദയത്തിനെ തൊട്ടുണർത്തി, നന്നായി രചിച്ചു, അഭിനന്ദനം

ഞാന്‍ said...

കലാപകാരികള്‍ നല്ല ഹൃദയം തേടിയിറങ്ങി എന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല .ചിലത് പറഞ്ഞു ഫലിപ്പിക്കാന്‍ അങ്ങിനെ ചിലത് വേണ്ടി വരും. ചുവടുമാറ്റം നന്നാവുന്നുണ്ട്.പിന്നെ ഈ ട്രാക്ക് തുടര്‍ന്നാല്‍ വായിക്കാന്‍ ആള്‍ക്കാര്‍ അധിക കാലം കാണില്ലെന്നത് ഒരു സത്യമാണ്. തിരിച്ചു പോകണമെന്നല്ല. വ്യത്യസ്തതകളല്ല വൈവിധ്യമാണ് ആള്‍ക്കാര്‍ക്ക് ആവശ്യം.
പിന്നെ ഈ R വട്ടത്തിലിട്ടു വരുന്ന ചില്ലക്ഷരങ്ങള്‍ ഊഹിക്കാന്‍ വയ്യ ഫോണ്ട് ഏതാണെന്ന് അറിയിച്ചാല്‍ നന്നായിരുന്നു.

കിങ്ങിണിക്കുട്ടി said...

@ഞാന്‍:
മറുപടികലാപകാരികള്‍ നല്ല ഹൃദയം തേടിയിറങ്ങി എന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല ????
പോസ്റ്റിൽ ഒരിടത്തും അങ്ങിനെ പറയുന്നില്ലല്ലോ. തിരക്ക്പിടച്ച വായനയിൽ തെറ്റ് പറ്റിയതാവാം എന്ന് വിശ്വസിക്കുന്നു..
ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആണല്ലോ..

കിങ്ങിണിക്കുട്ടി said...

@ഞാന്‍:
കലാപകാരികള്‍ നല്ല ഹൃദയം തേടിയിറങ്ങി എന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല ????
പോസ്റ്റിൽ ഒരിടത്തും അങ്ങിനെ പറയുന്നില്ലല്ലോ. തിരക്ക് പിടിച്ച വായനയിൽ തെറ്റ് പറ്റിയതാവാം എന്ന് വിശ്വസിക്കുന്നു..
ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആണല്ലോ..

സിവില്‍ എഞ്ചിനീയര്‍ said...

കിങ്ങിണി നല്ലൊരു തിരിച്ചു വരവ് ആണ് നടത്തിയത്. പ്രദീപ്‌ ഏട്ടന്റെ കഥ പോലെ സാമൂഹ്യമായ ചില ഇടപെടലുകള്‍ കാണുന്നുണ്ട്, നന്നായി.

പിന്നെ എനിക്കിഷ്ടപെട്ടത്‌ അധ്യായം നാല് ആണ്,

Anonymous said...

കിങ്ങിണീ ഗംഭീരമായിട്ടുണ്ട്.. ഇങ്ങിനെത്തന്നെ മുന്‍പോട്ടു പോകൂ.. അവസാനപാരഗ്രാഫ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടു... :)

നാമൂസ് said...

യുദ്ധങ്ങള്‍ അതിന്‍റെ തുടക്കത്തില്‍ ഏതൊരു വിഡ്ഢിയെയും മയക്കുന്ന സുന്ദരിയായ ഒരു യുവതിയായിരിക്കും,. പിന്നീട്, സംഘര്‍ഷത്തിന്‍റെ ജ്വാല കനക്കുമ്പോള്‍ അതാര്‍ക്കും വേണ്ടാത്ത ചുക്കി ചുളിഞ്ഞ ഒരു വൃദ്ധയായി പരിണമിക്കും. കാലംപോകെ, അണിയറയില്‍ നിന്നും ആട്ടം കണ്ടവര്‍ക്കും അതിനു വിത്തിട്ടവര്‍ക്കും മായ്ക്കാനാവാത്ത മുറിവുകള്‍ സമ്മാനിച്ചു കൊണ്ട് ദുരിതങ്ങള്‍ കാലാതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യ കുലത്തെ വിഭജിക്കുക തന്നെ ചെയ്യും.

ഇഗ്ഗോയ് /iggooy said...

മനുഷ്യപുത്രന്റെ നെറ്റിമേല്‍ വീണ്ടും
തുരുമ്പാണിയൊന്നു തുളച്ചു കേറുന്നു
അവന്റെ നോവിന്മേല്‍ നുരയും വീഞ്ഞിന്റെ
കുഴഞ്ഞ നാവുകള്‍ പതം പറയുന്നു
വിശുദ്ധവൈദിക സിരകളാര്‍ത്തവ-
നിണത്താല്‍ വ്യഞ്ജരിച്ചെരിഞ്ഞു കേറുന്നു
ഇതിന്നിടയ്ക്ക് ഗുരുവായൂരപ്പനു ജലദോഷപ്പനിവരുന്നു.

ജ്യേഷ്ഠന്‍ മക്കളില്ലാതെ മരിച്ചതാകും. അല്ലെങ്കില്‍ അനുജന്‍/അനിയത്തി തര്‍പ്പണം ചെയ്യില്ലല്ലോ.
"ഖഡ്ഗം പിളര്‍ന്ന ഹൃദയത്തിലെ മാംസത്തുണ്ടുകള്‍"
പിളര്‍ന്നത് ഹൃദയമാണൊ
അതോ വാളിനെ പിളര്‍ന്ന ഹൃദയത്തിലെ മാസത്തുണ്ടുകള്‍ ആണോ എന്ന സംശയം ഉണ്ടാകാന്‍ ഇടയുണ്ട്.
ആശംസകള്‍.

മാനവധ്വനി said...

നന്നായിട്ടുണ്ട്‌.. വരികൾ .. ആശംസകൾ നേരുന്നു..

nisha said...

Simply superb!!!! Powerful and touching lines

വാല്യക്കാരന്‍.. said...

എന്തൊരു രസായിരിക്കുന്നു..
വല്യ ആശംസകള്‍..
ഇനിയുമേറെ പ്രതീക്ഷിക്കുന്നു കിങ്ങിണീടെ അടുത്തു നിന്ന്..

മുസാഫിര്‍ said...

കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!


ഹൃദയം തൊട്ട അക്ഷരങ്ങള്‍..

നന്നായിരിക്കുന്നു..ആശംസകള്‍..

കെ.എം. റഷീദ് said...

മൂന്ന്: ക്രിസ്തുവിൻ മുൾക്കിരീടത്തിനു മേൽ
ഒരിരുമ്പാണി കൂടി തറയ്ക്കപ്പെടുന്നു.
നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

കറുത്ത കാലത്തിനെ ഓര്‍മപ്പെടുത്തലുകള്‍
ഈ കവിതയെ നമുക്ക് പുതിയൊരു ആഘാശവും പുതിയ
ഭൂമിയും പ്രതീകഷിക്കുന്നവര്‍ക്ക് സമര്‍പ്പിക്കാം
കറുത്ത കാലങ്ങള്‍ മാറി വരിക തന്നെ ചെയ്യും

നസീര്‍ പാങ്ങോട് said...

nallezhutthukal

മണ്ണിന്റെ ഉണ്ണി said...

കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!
ചേർത്തു വെക്കാൻ ഒരു ഹൃദയമില്ലാതെ
അലയുന്നു ചിലർ..
ഹൃദയത്തിൻ നടുവിലെ
തമോഗർത്തങ്ങളിലടിയുന്ന, കുരുടർ ചിലർ..
തങ്ങളിലില്ലാത്ത നീതി
ചുറ്റും പരതുന്നത് മറ്റു ചിലർ..

neha said...

Wonderful.. Keep it up:)

neha said...

Wonderful.. Keep it up:)

neha said...

Wonderful.. Keep it up:)

Anand Palassery Aravindan said...

Aniyathi kuttie... Vakkukalkku moorcha vanna pooley... Thikachum Aanukaalikam ennum parayavunna oru kavitha... Vallare nannayittundu.. Eniyum ithupooleyulla shakthamaaya kavithakal pratheekshikkunnu...

Ettan...

ഞാന്‍ said...

@കിങ്ങിണിക്കുട്ടി :വിശദീകരണത്തിനു നന്ദി.യുദ്ധഭൂമിയില്‍ തനിയ്ക്ക് വേണ്ടപ്പെട്ട ആരുടെയോ ശരീരമാണ് ചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചത് എന്നാണു ഞാന്‍ മനസ്സിലാക്കിയത് അത് കലാപകാരിയുടെത് ആണെങ്കില്‍ പറയാന്‍ ശ്രമിച്ചതിനോട് യോജിക്കുന്നു.
ഫോണ്ട് പ്രശ്നം പരിഹരിച്ചു. ബ്രൌസറിന്റെ Font settings ന്റെ പ്രശ്നമായിരുന്നു.
എന്റെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സഹായിച്ചതിന് വീണ്ടാമതും നന്ദി.

സീത* said...

യുദ്ധം എന്നും നഷ്ടത്തിന്റെ കണക്കുകളേ പറയൂ...ജയിച്ചവനും തോറ്റവനും ഒക്കെ..അവസാന വരികളേറെ ഇഷ്ടപ്പെട്ടു...ഹൃദയമില്ലാത്തവനാണു യുദ്ധത്തിനിറങ്ങി തിരിക്ക്യാന്നു...

പരിണീത മേനോന്‍ said...

നിലവാരമുള്ള കവിത.. :)

elayoden said...

"യുദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല.."

യുദ്ധ കൊതിയന്മാരും കലാപകാരികളും ഹൃദയം പണയപ്പെടുത്തിയവര്‍. അവരുടെ ഹൃദയം തിരഞ്ഞാല്‍ കണ്ടെത്താനാവില്ല..

പുതിയ പുതിയ വിഷയങ്ങള്‍ നന്നായി ഇനിയും എഴുതാന്‍ ആവട്ടെ.. ആശംസകള്‍...

SHANAVAS said...

തീവ്രമായ ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്ന തീനാമ്പുകള്‍ കൊണ്ട് ഹൃദയം ചുട്ടു പൊള്ളുന്നു...അതുല്യമായ പദസമ്പത്ത്. ആശംസകള്‍...

അസീസ്‌ said...

കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!

നല്ല വരികള്‍.

Echmukutty said...

നിരീക്ഷണങ്ങൾ ഗംഭീരമായി.
അഭിനന്ദനങ്ങൾ.

akshaya said...

ഇതുവരെ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിത....


ദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!

Read more: http://www.everbestblog.com/2011/06/blog-post_23.html#ixzz1QU1sj1Li

vaani said...

നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...

കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!

നല്ല വരികള്‍.

Sandeep.A.K said...

ഉയര്‍പ്പും സ്വര്‍ഗരോഹണവും കഴിഞ്ഞുവോ.. സഹോദരഘാതകനായ ആദം പുത്രനെ ഓര്‍ത്തു പോയി.. തിരുഹൃദയത്തില്‍ ശൂലമെയ്ത കുരുടനെയും..

ഒന്നാം ലോകമഹായുദ്ധകാലത്ത് ജനങ്ങളുടെ മൃത്യു അഭിവാഞ്ഛയുമായി സിഗ്മണ്ട് ഫ്രോയിഡ് എഴുതിയതിങ്ങനെ.. " നമ്മുക്ക് ചുറ്റും നടമാടുന്ന ഈ തിന്മയുടെ ഘോരതാണ്ഡവം കാണുക.. ഇതിനു ഹേതുഭൂതര്‍ ഏതാനും ഏകാധിപതികള്‍ മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..?? അവരുടെ ലക്ഷകണക്കിന് അനുയായികള്‍ ഇതില്‍ സംബന്ധികളല്ലായിരുന്നെങ്കില്‍, പ്രകൃതിയിലെ ഈ കുടിലത പൊട്ടിപിളരുമായിരുന്നോ.. " കവിതയിലെ അവസാനവരിയിലെ ആശയം ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നു, അത്രയും ഭംഗിയായി..

കവിത ഇഷ്ടമായെന്നു പറയട്ടെ.. തുടര്‍ന്നും ശക്തമായ പ്രമേയങ്ങളുമായി കിങ്ങിണികുട്ടി വരുമെന്ന് പ്രതീക്ഷയോടെ..

meena said...

സൂപ്പർ. കഴിവുള്ള എഴുത്തുകാരി

megha said...

നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം..
തുടങ്ങുന്നു മറ്റൊരു യുദ്ധം...


ദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!ഗംഭീരം.. അഭിനന്ദനങ്ങൾ.അസൂയാവഹം...ഇതുവരെ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിത....

കിങ്ങിണിക്കുട്ടി said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

Anonymous said...

:)

ABHI said...

വിമര്‍ശനങ്ങള്‍ക്ക് അഞ്ജുവിന്റെ ശക്തമായ മറുപടി...ഇത്തരം എഴുതുകളിലൂടെയുള്ള മറുപടികളാണ് വേണ്ടത്..ഒളിച്ചോട്ടമല്ല...
വളരെ നന്നായിട്ടുണ്ട്..ആശംസകള്‍..എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ വരികള്‍.തുഅദ്ര്ന്നും ശക്തമായി എഴുതുക..

Jenith Kachappilly said...

വളരെ വളരെ നന്നായി. അവസാന വരികളാണ് ഏറ്റവും ഇഷ്ട്ടമായത് :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.