Monday, May 23, 2011

ചരിത്രം പുനർജനിക്കുമ്പോൾ



പാടേണ്ട, നീയാ പുരാതനമാം
പ്രേമ കാവ്യങ്ങളീ മരുഭൂമികളിൽ
പണ്ടേ കൊഴിഞ്ഞനുരാഗമാം പൂക്കളീ
മിന്നി മായുന്ന കിനാവുകളിൽ 
കണ്ണുകൾ പാതിയടച്ചു നീയമ്പല-
ക്കല്ലിന്റെ ചാരേ കരഞ്ഞുറങ്ങേ
പോയീ, ദൈവങ്ങളോ നാൽച്ചുവർ വിട്ടങ്ങു
ദൂരേ, "മനുഷ്യരേ" തേടി ദൂരേ
മണ്ണിൻ തണുപ്പാർന്ന കൈകളിലേക്കു നിൻ
പൊള്ളുന്നൊരാത്മാവു തെന്നിടാതെ
മണ്ണും കലുഷിതമായി കാലത്തിന്റെ 
കണ്ണീരു വീണു തിളച്ചിടുമ്പോൾ
മണ്ണും ജലവും പണയമായ്, നാളെ നിൻ
ജീവനു ലേലം വിളിച്ചിടുമ്പോൾ
രക്തം കൊടുത്തു നീ വാങ്ങിയാ സ്വാതന്ത്ര്യ-
മെത്തും പിടക്കുമാ ചങ്ങലയിൽ 
ശാസ്ത്രമൊരിക്കൽ തലകുനിച്ചീടുമീ
രാശിതൻ മൂക ശവപ്പറമ്പിൽ 
തിങ്ങുമീ ആത്മാക്കളലമുറ കൂട്ടവേ
അമ്മ തൻ കൺകളടച്ചുറങ്ങും
ചക്രങ്ങൾ പിന്നോട്ട് പായും,ചരിത്രത്തിൻ
പിച്ചവെപ്പിൽ നീ പിറന്നു വീഴും
പൊട്ടിക്കരഞ്ഞു നീ വീണ്ടും പ്രപഞ്ചത്തിൻ
സത്യത്തിലേക്കു നടന്നടുക്കും.

39 comments:

മഹേഷ്‌ വിജയന്‍ said...

പാടേണ്ട, നീയാ പുരാതനമാം
പ്രേമ കാവ്യങ്ങളീ മരുഭൂമികളിൽ

grkaviyoor said...
This comment has been removed by the author.
grkaviyoor said...

പാടിക്കോ അതോന്നുമേ പ്രശനമല്ലല്ലോ

പഴം പാട്ടില്‍ പതിരുണ്ട് എന്ന് തോന്നുന്നില്ല

കരുത്താര്‍ജിക്കട്ടെ ഇനിയും എഴുത്തിന്‍

പൂമൊട്ടുകള്‍ വിടരട്ടെ അടരാടാതെ

ദൈവങ്ങളും സ്വപ്നങ്ങളും അതിന്‍

വഴിയെ നീങ്ങട്ടെ ,തണലായി ഇരിക്കട്ടെ

ചിലര്‍ക്കതോരാശ്വാസമായി തുടരട്ടെ

നിന്‍ ഉള്ളിലുള്ളത് തന്നെ എന്നുള്ളിമെന്നു

മനനം ചെയ്യുകില്‍ ,മറക്കുക പൊറുക്കുക

ഏറെ ചൊല്ലുവാന്‍ ഞാനാരെന്ന്

തേടി കുഴഞ്ഞിടുന്നു ഈ ജീവിത പാതയില്‍

അതിനാലെ വേണ്ട ഈ പദം പറച്ചിലുകള്‍

നിര്‍ത്തട്ടെ ആശംസകളോടെ നന്മകള്‍ വരട്ടെ

Anonymous said...

nice!

Noushad Koodaranhi said...

ചരിത്രവും, ചരിത്രമാവേണ്ട ആത്മാവും പുനര്‍ജനിക്കട്ടെ...! ഇന്നത്തെ മനുഷ്യ ചെയ്തികള്‍ നാളത്തെ ചരിത്രമെങ്കില്‍, ഇന്നത്തെ ശ്രേഷ്ഠ മനുഷ്യന്റെ ചെയ്തികള്‍ നാളത്തെ ശ്രേഷ്ഠ ചരിത്രമാകും... അപ്പോള്‍ ശ്രേഷ്ഠ ചരിതമെഴുതാന്‍... ഞാനും പിന്നെ നിങ്ങളും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം... നല്ല ചിന്തകള്‍ ...അന്ജൂ...

ചെകുത്താന്‍ said...

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും ന്ന് കേട്ടിട്ടുണ്ട് ...

അസിന്‍ said...

ന്ന് ഇതേ അര്‍ത്ഥം വരുന്ന മറ്റൊരു കവിത കൂടി വായിയ്ക്കാനിടയായി... അതില്‍ “തിങ്ങുമീ ആത്മാക്കളലമുറ കൂട്ടവേ
അമ്മ തൻ കൺകളടച്ചുറങ്ങും“ എന്ന വരികള്‍ ആ കവിതയിലും നല്ല സാമ്യം തോന്നി... വെറുതേ താളത്തില്‍ വായിച്ചു പോകാം ഈ വരികള്‍ .. പക്ഷേ അതില്‍ അര്‍ത്ഥങ്ങള്‍ കണ്ടെത്തി വായിയ്ക്കുമ്പോള്‍ നാമെല്ലാം ചിന്തിയ്ക്കാന്‍ ഒരുപാടുണ്ട്... നന്നായി... “അര്‍ത്ഥങ്ങള്‍ കണ്ടെത്തുമീ പ്രപഞ്ചം, നാളെ നഷ്ടങ്ങളേകും നമുക്കീപ്രപഞ്ചം..” സ്നേഹാശംസകള്‍ ചങ്ങാതീ...

African Mallu said...

വായിച്ചു :-)

വര്‍ഷിണി* വിനോദിനി said...

ഈ സ്നേഹ പ്രപഞ്ചത്തില്‍ ശത്രുവിന്‍ നുഴഞ്ഞ് കയറാന്‍ ഇടം ലഭിയ്ക്കാതിരിയ്ക്കട്ടെ.. ആശംസകള്‍.. അഞ്ചു.

നാമൂസ് said...

ലോകത്തിന്‍റെ ആശ്വാസവും പ്രത്യാശയും പുനര്‍ജ്ജനി തേടുന്ന സത്യവും ധര്‍മ്മവും തന്നെ.!!!

Pushpamgadan Kechery said...

'ചക്രങ്ങൾ പിന്നോട്ട് പായും,ചരിത്രത്തിൻ
പിച്ചവെപ്പിൽ നീ പിറന്നു വീഴും
പൊട്ടിക്കരഞ്ഞു നീ വീണ്ടും പ്രപഞ്ചത്തിൻ
സത്യത്തിലേക്കു നടന്നടുക്കും.'

ചിന്തിക്കേണ്ട എന്തൊക്കെയോ ഇതിലുണ്ടെന്ന് മനസ്സിലായി !
ഒന്ന് ശ്രമിച്ചു നോക്കട്ടെ .
ഭാവുകങ്ങള്‍ ....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പാടുക, പാടിക്കൊണ്ടേ ഇരിക്കുക.

Unknown said...

നന്നായി ....
നന്നായി എന്ന് വെറുതെ പറഞ്ഞതല്ല ....
ചില വരികളില്‍ മുന്‍പ് താന്‍ എഴുതിയ പ്രണയ കവിതകളില്‍ ഞങ്ങള്‍ വായനക്കാര്‍ തന്ന കാമെന്ട്ടുകള്‍ക്കു ഒരു കൊച്ചു മറുപടിയും ഒളിഞ്ഞു കിടക്കും പോലെ ..
ഇനിയും പോരട്ടെ ..ഇതിലും വ്യത്യസ്തമായ മുകവുറ്റ സൃഷ്ട്ടികള്‍ ...
ഒരു താളവും ഒഴുക്കും ഇതില്‍ ഉണ്ട് ..
ഈ ...ഒരു ചേഞ്ച്‌ വേണം അഞ്ചു .......

Saranya said...

Best wishes
Saranya
http://foodandtaste.blogspot.com/
http://worldofsaranya.blogspot.com/

ബൈജൂസ് said...

ഒറ്റശ്വാസത്തിൽ... ;)

Anurag said...

നന്നായിട്ടുണ്ട്

ബെഞ്ചാലി said...

പുനര്‍ജ്ജനി തേടുന്ന സത്യവും ധര്‍മ്മവും!

ചെറുത്* said...

നന്നായി; വീണ്ടും നല്ലൊരു കവിത :)
ചൊല്ലുവാനൊരു ഈണവും, പെട്ടെന്ന് മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന വാക്കുകളും, അവയുടെ ഘടനയും....എല്ലാം ഇഷ്ടപെട്ടു.

ഏതേലും വൃത്തം ഒളിഞ്ഞിരിക്കുന്നുണ്ടോ ഇതില്‍. അതിനെ പറ്റി വല്യ ഗ്രാഹിയില്ല, എങ്കിലും ഒരു കൌതുകം :)

((മനസ്സുടക്കിയ രണ്ട് വരി))

പോയീ, ദൈവങ്ങളോ നാൽച്ചുവർ വിട്ടങ്ങു
ദൂരേ, "മനുഷ്യരേ" തേടി ദൂരേ

ആശംസകള്‍!

Sandeep.A.K said...

അങ്ങനെയൊരു തിരിച്ചു പോക്കുണ്ടോ ജീവിതത്തില്‍.. എനിക്ക് തോന്നുന്നില്ല...

സീത* said...

ഈണത്തിലൊരു കവിത...സാമൂഹിക പ്രാധാന്യമുള്ള പ്രമേയം..അടുക്കും ചിട്ടയുമുള്ള വാക്കുകൾ...കൊള്ളാം...ആശംസകൾ

Anonymous said...

വ്യത്യസ്തം...ഏറെ ഇഷ്ടപ്പെട്ടു...

Fousia R said...

ഇഷ്ടപ്പെട്ടു. മഞ്ജരിയിലാണല്ലോ.
താഴെ പറഞ്ഞതിനോട് യോജിക്കുന്നില്ലാട്ടോ.
"ശാസ്ത്രമൊരിക്കല്‍ തലകുനിച്ചീടുമീ
രാശിതന്‍ മൂക ശവപ്പറമ്പിൽ"

priyag said...

പൊട്ടിക്കരഞ്ഞു നീ വീണ്ടും പ്രപഞ്ചത്തിൻ
സത്യത്തിലേക്കു നടന്നടുക്കും

musthupamburuthi said...

കൊള്ളാം ...കിങ്ങിണിക്കുട്ടി സീരിയസ്സാവാൻ തീരുമാനിച്ചെന്ന് തോന്നുന്നു....നല്ല കവിത...നല്ല വരികൾ...ഒരു പാടിഷ്ടമായി...പോരട്ടെ ഇങ്ങനെയുള്ള ഇടിവെട്ട് സംഗതികൾ....എല്ലാ ഭാവുകങ്ങളും നേരുന്നു...

http://loverofevening.blogspot.com/ said...

കവിത കലക്കീട്ടുണ്ട്...
മനുഷ്യരെത്തേടി വളരെദൂരേക്ക് പോയ ദൈവങ്ങളെപ്പറ്റി പറഞ്ഞ് ലൈൻസ് ഒരുപാട് ഇഷ്ടമായി.. കുറേ അർഥങ്ങൾ ഉള്ള വരികൾ..

mazha said...

enthu nalla kalpanikatha...

ഒരില വെറുതെ said...

ഒന്നുമില്ലായ്മ കൊണ്ട്
ഒന്നുമില്ലാത്ത കാലത്തെ
അടയാളപ്പെടുത്തുക
ഇങ്ങിനെ തന്നെയാവും.
കാമ്പുള്ള വരികള്‍.

Anonymous said...

ദൈവം മനുഷ്യനെ തേടി എങ്ങോ അലയുന്നു... വളരെ നല്ല വരികൾ.......... ഇനിയും എഴുതാൻ സാധിക്കട്ടെ ധാരാളം .ആശംസകൾ...

Elayoden said...

മണ്ണും ജലവും പണയമായ്, നാളെ നിൻ
ജീവനു ലേലം വിളിച്ചിടുമ്പോൾ
രക്തം കൊടുത്തു നീ വാങ്ങിയാ സ്വാതന്ത്ര്യ-
മെത്തും പിടക്കുമാ ചങ്ങലയിൽ

മണ്ണും ജലവും പണയപെടുത്തി, ഒരിക്കല്‍ പ്രപഞ്ച സത്യത്തിലേക്ക് തീര്‍ച്ചയായും മടങ്ങും.

ഹാപ്പി ബാച്ചിലേഴ്സ് said...

കൊള്ളാം നല്ല കവിത.

ജന്മസുകൃതം said...

നന്നായി
ആശംസകള്‍!

വീകെ said...

:)

Echmukutty said...

നന്നായിട്ടുണ്ട്. ചില വരികൾ പ്രത്യേകിച്ചും.
അഭിനന്ദനങ്ങൾ.

Vayady said...

ചരിത്രത്തെ ഒരിക്കലും മൂടിവെയ്ക്കാനാവില്ല അത് പുനര്‍ജനിക്കുക തന്നെ ചെയ്യും. നല്ലയിഷ്ടമായി ഈ പുതിയ ചുവടുമാറ്റം.

ente lokam said...

ഇത് നന്നായിട്ടുണ്ട് ...ഗൌരവം ഏറിയ
ചിന്ത...വായനയിലും അത്
പകര്‍ന്നു തന്നു..ആശംസകള്‍..

നിരീക്ഷകന്‍ said...

ഏതു കാര്യവും നന്നായി ആത്മാര്‍ഥമായി ചെയ്‌താല്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ഫലം ലഭിച്ചിരിക്കും എന്നാണ് എന്റെ ഗുരുനാഥന്‍ പറഞ്ഞിട്ടുള്ളത് ...........
അത് ശരിയാണെന്ന് ജീവിതാനുഭവം.....
എങ്കിലും പരിചയമുള്ള വഴികളില്‍ കൂടി നടക്കാനാണ് മനുഷ്യനിഷ്ടം
പരിചയമുള്ള വഴികളില്‍ വിളക്ക് വേണ്ട.കാല് തട്ടില്ല....

ചന്തു നായർ said...

ആശംസകൾ

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

നന്നായിരിക്കുന്നു....ആശംസകള്‍

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

നന്നായിരിക്കുന്നു....ആശംസകള്‍

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.