Saturday, August 27, 2011

സർപ്പക്കാവ്



ഇറ്റു തേനിൽ ചാലിച്ചെടുക്കാം
വാക്കുകൾ..
ചുണ്ടിൽ പകരുമീ വിഷത്തിന്റെ
കയ്പ്പു നീ അറിയാതിരിക്കാൻ..
ഒരു ചുംബനത്തിന്റെ ആലസ്യത്തിൽ 
നീ മിഴി പൂട്ടുമ്പോൾ 
ഒരു കരിനാഗമായി
ഞാൻ നിന്നിൽ പടരാം...
ഈ മധുരാനുഭൂതികളുടെ കയ്പ്പ്
നീയറിയുമ്പോഴേക്കും
നാഗത്തറയിലേക്ക് ഞാൻ മടങ്ങിപ്പോകും..
കാതോരം കൊഞ്ചുന്ന
തേന്മൊഴികൾക്കു പകരം
ശാപവചനങ്ങൾ ഇടിത്തീ പോലെ 
വീഴുമ്പോൾ,
മുത്തശ്ശിയുടെ വാക്കുകൾ നീ
തേങ്ങലോടെ ഓർക്കും..
നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..







83 comments:

വെള്ളരി പ്രാവ് said...

അയ്യേ ...പാമ്പുകള്‍ ഇണ ചേരുന്നിടത്ത്‌ പോയി നോക്കല്ലേ കിങ്ങിണികുട്ടീ....

Vipin K Manatt (വേനൽപക്ഷി) said...

മുത്തശ്ശിയുടെ വാക്കുകൾ നീ
തേങ്ങലോടെ ഓർക്കും..
“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”

വിഷമുള്ള നാഗങ്ങളെ തിരിച്ചറിയാനായാൽ പ്രശ്നമില്ല...നല്ലത് തിരഞ്ഞെടുക്കുന്നതിലാണു വിജയം!!
കവിത ഇഷ്ടമായി...:)

Mohammed Kutty.N said...

ഹാഹ...!സാരവത്തായ,വാക്കുകള്‍ക്കു ജീവനുള്ള ,സൗന്ദര്യമുള്ള,നോവുകളുള്ള നല്ലൊരു കവിത വായിക്കാന്‍ തന്നതിന് പ്രിയ കവയിത്രീ നന്ദി...നന്ദി!
ഇനിയും വരട്ടെ നല്ല നല്ല കവിതകള്‍!ഒരായിരം ആശംസകള്‍ !!

സീത* said...

വിഷമുള്ള വാക്കുകൾ തേനിൽ ചാലിക്കുന്ന കരവിരുത്...ജീവിതം നഷ്ടമാകുമ്പോഴേക്കും.....

ചന്തു നായർ said...

“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..

ഒരു ദുബായിക്കാരന്‍ said...

നല്ല കവിത..അഭിനദ്ധങ്ങള്‍

Prabhan Krishnan said...

ഉം....‘രതിനിര്‍വേദം’ കണ്ടൂ അല്ലേ...?

ആശംസകള്‍..!

Bibinq7 said...

:)

ajaypisharody said...

സർപ്പക്കാവെന്ന്
കേട്ടപ്പോൾ നാഗദേവദകളെന്ന്
കരുതി..
മനസ്സിലൊളിപ്പിച്ച കറുപ്പ്
പുറത്തേയ്ക്കൊഴുക്കും പോലെ
ഇതെവിടുന്നുകിട്ടി
കരിനാഗങ്ങളെ...
സ്നേഹത്തിനുവേണ്ടി
ആരെയും വേദനിപ്പിക്കില്ലയല്ലേ..
കവിതകണ്ടപ്പോഴേ മനസ്സിലായി
എത്ര നിഷ്ക്കളങ്കം....

ശ്രീക്കുട്ടന്‍ said...

ഈ കവിത നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍..

Sandeep.A.K said...
This comment has been removed by the author.
Sandeep.A.K said...

സര്‍പ്പസുന്ദര്യത്തിന്റെ ലഹരിയില്‍ മയങ്ങുമ്പോള്‍ അറിയാതെ വിഷം തീണ്ടി ജീവിതം പൊലിയുന്ന എത്രയോ പേര്‍ .. കവിത ഇഷ്ടായി..
(ഫോണ്ടിന്റെ വലുപ്പകൂടുതല്‍ കൊണ്ട് മേലെയുള്ള വരിയുമായി കൂട്ടിമുട്ടി വായനയ്ക്ക് തടസമാകുന്നു.. അതോ ഇത് എന്റെ മാത്രം കുഴപ്പമാണോ..??)

ഋതുസഞ്ജന said...

@പ്രഭന്‍ ക്യഷ്ണന്‍അയ്യേ..........!! രതിനിർവേദോന്നും ഞാൻ കണ്ടിട്ടില്ല:) കഥ കേട്ടിട്ടുണ്ട്. എഴുതുമ്പോൾ ഓർത്തില്ലാരുന്നുട്ടോ.. നന്ദി

ഋതുസഞ്ജന said...

@Sandeep.A.Kനന്ദി.. ഫോണ്ട് ഇവിടെ കുഴപ്പമില്ലാലോ:)

Arjun Bhaskaran said...

പുറം മോടിയിലും, സുന്ദരമായ തേന്‍ പുരട്ടിയ വാക്കുകളിലും വീണു ജീവന്‍ ഹോമിക്കുന്ന ആയിരങ്ങള്‍ക്കൊരു താക്കീത്...പണ്ടൊരു കവി പാടിയ പോലെ ഭ്രമമാണ് പ്രണയം വെറും ഭ്രമം.. വാക്കിന്റെ വിരുതിനാല്‍ തീര്തോരീ സ്ഫടികസൌധം..അത് പോലൊരു സന്ദേശം അല്ലെ കിങ്ങിണി

Jefu Jailaf said...

കവിത നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍..

ആളവന്‍താന്‍ said...

നല്ലത്

Arun Kumar Pillai said...
This comment has been removed by the author.
ratheesh said...

ഇഷ്ട്ടമായി ...

Nena Sidheek said...

വെറുതെ ഓരോന്ന് പറഞ്ഞു മനുഷനെ പേടിപ്പിക്കല്ലേ ചേച്ചി ..

വേണുഗോപാല്‍ said...

ഒരു ചുംബനത്തിന്‍ മധുരാലസ്യത്തില്‍ നീ മിഴികള്‍ പൂട്ടുമ്പോള്‍ ..
ഒരു കരിനാഗമായ് നിന്നില്‍ പടരാം .... അസ്സലായിരിക്കുന്നു

Unknown said...

തേനില്‍ ചാലിച്ചെടുത്ത വാക്കുകള്‍ക്ക് , വിഷത്തിന്റെ കയ്പ്പിനെക്കള്‍ അമൃതത്തിന്റെ മധുരമാണ് ... അടിപൊളിയായിട്ടുണ്ട് :)

മാണിക്യം said...

“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”
............... :)

നല്ല കവിത. ആശംസകള്‍..

Sandeep.A.K said...

അഞ്ജു.. ചിലപ്പോള്‍ എന്റെ സിസ്റ്റത്തിലെ കുഴപ്പമാകും.. ഇപ്പോഴും ഫോണ്ട് വലുതായി തന്നെ കാണുന്നുണ്ട്.. :-(
പിന്നെ നീ പറ്റുമെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ ട്ടോ..
അശ്വമേധങ്ങള്‍ തീരുന്നിടം

ആചാര്യന്‍ said...

അകം ചൂര്‍ന്നു നോക്കി ആളെ തിരിച്ചറിയാനോന്നും ഒക്കില്ലല്ലോ എന്തേ ....

TPShukooR said...

കവിത ഇഷ്ടമായി. മനസ്സിലാവണമെങ്കില്‍ കുറച്ചു സമയം എടുക്കണം. എനിക്ക് കവിത ആസ്വദിച്ചു ശീലമില്ലാത്തതാ
തുടരുക. ആശംസകള്‍.

SHANAVAS said...

ഗഹനമായ കവിത...ഇഷ്ടമായി..ആശംസകള്‍..

neha said...

ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്ന കവിത ആണല്ലോ.. ഇത് വളരെ നന്നായി

ദൃശ്യ- INTIMATE STRANGER said...

“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”


കിങ്ങിണി കുട്ട്യേ കൊള്ളാട്ടോ

neha said...

ഓഫ് ടോപിക്: നാട്ടിൽ പോയിരുന്നത് കൊണ്ട് കുറേ ദിവസമായി നെറ്റ് നോക്കിയിട്ട്. പഴയ പോസ്റ്റുകളൊക്കെ നോക്കട്ടെ കേട്ടോ

സാമൂസ് കൊട്ടാരക്കര said...

നല്ല കവിതാ, അഭിനന്ദങ്ങള്‍

സ്മിത said...

നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..........

bthottoli said...

i feel it ,no more words

മാധവൻ said...

ഇറ്റു തേനിൽ ചാലിച്ചെടുക്കാം
വാക്കുകൾ..

കവിത നന്നായിട്ടുണ്ട്,,ഉടലില്‍ മിന്നുന്ന ഇരുട്ട് തേച്ച ആ സര്‍പ്പത്തെ ഒരുപാട് ഒരുപാടിഷ്ട്മായി....കറുപ്പില്‍ ഇത്രയും നല്ല കവിതയെഴുതിയവന്,ഒരു കരിങ്കല്ലിനുമേല്‍ അതു പ്രദര്‍ശനത്തിന് വച്ചവന്റെ വര്‍ണ്ണബോധത്തിന്, എല്ലാതിലുമുപരി ഈ സര്‍പ്പക്കാവില്‍ അതിനെ കാണിച്ചുതന്ന താങ്കളുടെ കവിതക്ക് നന്ദി പറയുന്നു

nisha said...

വളരെ മനോഹരമായ കവിത. നിഷ്കളങ്കമായ വാക്കുകളിലൂടെ ഒരുപാട് പറഞ്ഞു. നല്ല ഇഷ്ടമായി

vaani said...

വളരെ നല്ല കവിത. ഇനിയും എഴുതൂ.. ആശംസകൾ

vinu said...

:)

ഋതുസഞ്ജന said...

@വെള്ളരി പ്രാവ്
@ വേനൽപക്ഷി
@ mohammedkutty irimbiliyam
@ സീത*
@ ചന്തു നായർ
::: നന്ദി

ഋതുസഞ്ജന said...

@ഒരു ദുബായിക്കാരന്‍
@ കൊച്ചുബിബി
@ ചെറുവാടി
@ ശ്രീക്കുട്ടന്‍
@ Jefu Jailaf
@ ആളവന്‍താന്‍
@ ratheesh
@ ഷാജു അത്താണിക്കല്‍
@ oduvathody
@ ആചാര്യന്‍
@ മാണിക്യം
@ Shukoor
@ YUNUS.COOL
@ SHANAVAS
@ neha
@ സാമൂസ് -Samus
@ bthottoli
@ വഴിമരങ്ങള്‍
@ nisha
@ vaani
@ vinu


നന്ദി

സങ്കൽ‌പ്പങ്ങൾ said...

മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ആര്‍ക്കും നമ്മെ പടിപ്പിക്കാനാവില്ല,അമിതമായ മോഹങ്ങള്‍ നാഗമാണിക്യം പോലെ നമ്മെ പിന്തുടരുന്നു....ആശംസകള്‍.

Kattil Abdul Nissar said...

ഒരു സര്‍പ്പ ക്കാവ് പോലെ കേട്ട് പിണഞ്ഞു കിടക്കുന്ന കവിത. ഓരോ പ്രണയവും വഹിക്കുന്ന
തീഷ്ണമായ നോവിന്റെ ചിത്രം , പാരമ്പര്യ ബിംബങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിച്ചിരിക്കുന്നു.
ഈ ബ്ലോഗും താങ്കളുടെ പേരും, രചനകളുടെ സ്വഭാവവും, നാമകരണങ്ങളും ഒക്കെ എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളത് പോലെ തോന്നുന്നു. ഒറ്റ നോട്ടത്തില്‍ .ചെയ്തു പോയ പാപങ്ങള്‍ ഒന്ന് പരിശോധിക്കട്ടെ.
ആശംസകള്‍

വിരസന്‍ said...

ഒരു പാട് അര്‍ഥങ്ങള്‍ ഉള്ള കവിത ...ഉഗ്രന്‍ ..അഭിനന്ദനങ്ങള്‍ നേരുന്നു ...ഒരു പക്ഷെ കവിയുടെ മനസിലുല്ലതിനെക്കാള്‍ നന്നായി വ്യാഖ്യാനിക്കാന്‍ ...കഴിയും ..

ഋതുസഞ്ജന said...

@ajaypisharodyകരിനാഗങ്ങൾ ഒക്കെ അറിയാതെ കടന്നു വന്നതാ..:)

സ്നേഹത്തിനു വേണ്ടി വേദനിപ്പിക്കാൻ പാടില്ലല്ലോ. പ്രൊഫൈലിൽ ചുമ്മാ എഴുതി വച്ചതാ. നന്ദി

ഋതുസഞ്ജന said...

@കണ്ണന്‍ | Kannanഅങ്ങനെ ആണോ? മൂത്തോർ വാക്കും മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധുരിക്കും.... അങ്ങനെ അല്ലേ? ഇങ്ങനേം കൊള്ളാം അല്ലേ!!:)

ഋതുസഞ്ജന said...

@നേന സിദ്ധീഖ്നിനക്ക് പേടിയോ.. ഞാൻ വിശ്വസിക്കില്ല. നിന്നെ വച്ചു നോക്കുമ്പോൾ പാമ്പൊക്കെ എന്ത്:):):)

Arun Kumar Pillai said...

@ഋതുസഞ്ജന മൂത്തോർ ചൊല്ലും മുതുനെല്ലിക്ക 'യും'
ആദ്യം കയ്ക്കും പിന്നെ മധുരിക്കും....

'യും' ഇടാന്‍ മറന്നതാ ക്ഷമിക്കൂ...
എനിക്കീ പുതിയ ലിപി വശമില്ലാട്ടോ ...
#ലേബല്‍ : ഹും ഹും ഹും ..

ഋതുസഞ്ജന said...

@INTIMATE STRANGER
@sankalpangal
@sobh's

നന്ദി


@Kattil Abdul Nissar s

ആദ്യമായിട്ടാണ് എന്നു തോന്നുന്നു. എന്റെ ബ്ലോഗിലേക്ക് സ്വാഗതം


@കണ്ണന്‍ | Kannan


hi hi

സ്വന്തം സുഹൃത്ത് said...
This comment has been removed by the author.
സ്വന്തം സുഹൃത്ത് said...

കവിതയും ചിത്രവും ഇഷ്ടമായി.. ആശംസകള്‍....!

ChethuVasu said...

ഒക്കെ വെറുതെയാന്നെ.!.ഈ നാഗത്താന്മാരും ഭൂതത്താന്മാരും ഒക്കെ വെറും പാവത്താന്മാരന്നെ ..! പംബുംകാവില്‍ മാണിക്യോം ഇല്ല മരതകോം ഇല്ല .!.വല്ല കാശുരുപ്യയോ മന്ജാടിയോ കുന്നിക്കുരുവോ ഒക്കെ ഇണ്ടാവുള്ളൂന്നു .!.. വെറുതെ കുട്ട്യോളെ പേടിപ്പിക്കാന്‍ മുത്തശ്ശിമാരുടെ ഓരോരോ നമ്പറുകളെ ..അല്ലെ ..!അല്ല ഇനി ചെലെപ്പൊ മുത്തശ്ശി പറയുന്നതിലും കാര്യംടാവും ല്ലേ ..! ഒന്നുല്ലേല്‍ ഒരു പാട് ലോകവും കണ്ടതല്ലേ അവര് ....!പാമ്പുംകാവില്‍ ഇല്ലെങ്കിലും കാവുകളെല്ലാം ഒതുങ്ങുന്ന പെരുംകാവില്‍ പകലിനും ഇരുട്ടിനും ഇടക്കുള്ള അസമയങ്ങളില്‍ മുത്തശ്ശിമാര് കണ്ടിട്ടിണ്ടാവും അവരെ ..ല്ലേ ... വിഷം തീണ്ടുന്ന നിഴലുകളെ !

Vishnu N V said...

ആദ്യത്തെ നാല് വരികള്‍ ഗംഭീരം..
എഴുത്ത് തുടരുക..

sreee said...

നാഗങ്ങളെ പണ്ടേ പേടിയാണ് :)പക്ഷെ, കവിത ഇഷ്ടമായി.

പഞ്ചാരകുട്ടന്‍ -malarvadiclub said...

അപ്പോള്‍ എല്ലാം മനസ്സിലായി..........വീണ്ടും പേരൊക്കെ മാറ്റിയോ എന്തായാലും നല്ല പേര്

അനില്‍കുമാര്‍ . സി. പി. said...

ലളിതമായി പറഞ്ഞു; മോശമായില്ല കവിത.

മേഘമല്‍ഹാര്‍(സുധീര്‍) said...

എല്ലാ നാഗങ്ങളും അങ്ങിനെയല്ല.

dilshad raihan said...

rthu

enik ishtayito vakkukal kond vismayam theerkkuna ee vidya

raihan7.blogspot.com

yousufpa said...

നല്ല കവിത.

പടാര്‍ബ്ലോഗ്‌, റിജോ said...

രതി നിർവേദത്തിൽ നിന്നുമുടലെടുത്തതാണോ ഈ കവിത. കൊള്ളാം...നന്നായിരിക്കുന്നു. അത്ര കാര്യമായി പ്രേമോം പഞ്ചാരേമൊന്നുമില്ലാത്ത കവിതയല്ലേ... ഇഷ്ട്ടപ്പെട്ടു.

Manoj vengola said...

വായിച്ചു.
നന്നായിരിക്കുന്നു.
നന്മകള്‍.

Junaiths said...

വിഷ കന്യക...

വി.എ || V.A said...

അതേയ്...ഞാനീ വീട്ടിലേയ്ക്ക് ആദ്യമായി വന്നതാണേയ്. നാഗത്തറ കണ്ടപ്പോൾ, മാണിക്യം കിട്ടിയില്ലെങ്കിലും സാരമില്ല, നാഗത്താൻ വന്നുപോയിട്ട് പിന്നെക്കാണാം. പേടിയാണേയ്.... നല്ല ഒരു ‘ഗദ്യ’കവിത.

Elayoden said...

നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”


ഇഷ്ട്ടപ്പെട്ടു. ആശംസകള്‍

ഋതുസഞ്ജന said...

@ChethuVasuതീർച്ചയായും ഉണ്ടാകും:)

Areekkodan | അരീക്കോടന്‍ said...

):

റഷീദ് കോട്ടപ്പാടം said...

കവിത വായിച്ചു...good1

ente lokam said...

കവിത ഇഷ്ടപ്പെട്ടു...
പടം പേടിപ്പിച്ചു...
അഭിനന്ദനങ്ങള്‍ ഋതു....
അല്ലെ വേണ്ട അഞ്ചു അതാ എളുപ്പം...

V P Gangadharan, Sydney said...

മറ്റൊരു സന്ദേശം കൂടി ഈ കവിത അനുവാചകന്‌ നല്‍കുന്നു: എട്ടുകാലിവലയില്‍ പിണഞ്ഞ്‌ ചിറകിളക്കാനാവാതെ പിടയേണ്ടിവരുന്ന ഒരു തേനീച്ചയാവുക എന്നതല്ല ഈ പ്രതിഭയ്ക്ക്‌ കല്‍പ്പിതം.
ഈ ചിറകുകള്‍ക്ക്‌ വര്‍ണ്ണമുണ്ട്‌, വീര്യവും.
അകലങ്ങള്‍ തേടി, സുരസിദ്ധസ്ഥാനം തേടി, സാഹിത്യപ്രപഞ്ചത്തിലേക്ക്‌ പറന്നുയരാനുള്ള ത്വര ചിറകുകള്‍ക്കുണ്ടാവണം; ഉണ്ടാകട്ടെ.

ജിത്തു said...

നല്ല കവിത , ഇഷ്ടപെട്ടു കവിത

ഋതുസഞ്ജന said...

വായിച്ചവർക്കും അഭിപ്രായം രേഖപ്പെടുത്തിയവർക്കുമെല്ലാം നന്ദി

ആസാദ്‌ said...
This comment has been removed by the author.
ആസാദ്‌ said...

മാണിക്ക്യമെന്നു നാം കാണുമ്പോള്‍ തോണിടുമെങ്കിലും,
കല്ല്‌ പോലുമാവില്ലത് വെറുമൊരു ചില്ല് മാത്രം.
പാലധികം കൊടുക്കരുതാര്‍ക്കുമീ മണ്ണില്‍
പാലളവോളമവര്‍ തിരികെ തരുന്നത് വിഷമായിരിക്കും.


കൊള്ളാം.. നല്ല കവിത.. അവസാനം മുത്തശ്ശി പറഞ്ഞത് പരമാര്‍ത്ഥം. ശുഭാശംസകള്‍

sangeetha said...

“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..
-------നന്നായിരിക്കുന്നു..

ഒരു കുഞ്ഞുമയിൽപീലി said...

നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..”

ഇഷ്ടമായി ട്ടോ..കവിത ഈ കുഞ്ഞുമയില്‍പീലി വലിയ ആശംസകള്‍ നേരുന്നു

Jenith Kachappilly said...

:) kollaamm...

വിനോദ് ജോര്‍ജ്ജ് said...

നാഗങ്ങള്‍ വിഷം തീണ്ടുന്നത് അവ പാപമായി കരുതുന്നില്ല .....മാണിക്യം മോഹിക്കുന്ന നമ്മളാണ് ശ്രദ്ധിക്കേണ്ടത്

ഋതുസഞ്ജന said...

@ആസാദ്‌,@ ആസാദ്‌, @ sangeetha, @മയില്‍പീലി, @ Jenith Kachappilly, @ വിനോദ് ജോര്‍ജ്ജ് : ഒരുപാട് നന്ദി, വായനയ്ക്കും കമന്റിനും. സമയം അനുവദിക്കുമ്പോൾ വീണ്ടും വരണേ

bushra niruz said...

sanjuvinte ezhuthu enikkishttamaanu.samayakkuravumoolam varan kazhiyaarilla....aashamsakal

ഋതുസഞ്ജന said...

@bushra niruzഎഴുത്ത് ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം കൂട്ടുകാരീ.. സമയം കിട്ടുമ്പോഴൊക്കെ വരൂ.. നന്ദി

kanakkoor said...

നല്ല ആശയം. കവിത എന്ന നിലയില്‍ അല്‍പ്പം കൂടി നീതി പുലര്‍ത്താമായിരുന്നു. എങ്കിലും വരികള്‍ ഹൃദയത്തില്‍ എവിടെയോ ഉടക്കി നില്‍ക്കുന്നു. തുടര്‍ന്ന് എഴുതുക. വീണ്ടും ഈ വഴി വരാം. അഭിനന്ദനങ്ങള്‍.

Pushpamgadan Kechery said...

ഈ നാഗമാണിക്യത്തിന്റെ കവിതക്ക് നല്ലൊരു സന്ദേശം കൂടിയുണ്ട്!
ഒരു വീണ്ടുവിചാരത്തിന്റേതായ സന്ദേശം!
അഭിനന്ദനങ്ങള്‍...

രാജി ഗോപാലകൃഷ്ണന്‍ said...

മനോഹരമായിരിക്കുന്നു , നിന്‍റെ ചുംബനം മുറിനാവുകളാല്‍ , എന്‍റെ ഞെരമ്പുകളെ പ്രണയത്തിന്‍റെ നീലനിറമാകുമ്പോള്‍ എന്‍റെ ജീവിതം ധന്യമാകുന്നു .നീ എന്നെയും ഞാന്‍ നിന്നെയും അറിയുന്നു

Admin said...

നാഗങ്ങളാ.. ഒരു പേടിയൊക്കെ വേണ്ടേ...

Admin said...

സർപ്പവും, രതിയും, പ്രണയവും, അനുഭൂതിയുമൊക്കെ പഴമയുമായി ബന്ധപ്പെടുത്തി കാവ്യരചന ധാരാളമുണ്ടായിട്ടുണ്ട്. ആവർത്തനങ്ങളാണെങ്കിലും, സൗന്ദര്യം സൃഷ്ടിക്കുന്നുവെങ്കിൽ അരോചകമാവില്ലെന്ന് കവിത തെളിയിക്കുന്നു. ആശംസകൾ..

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.