Tuesday, March 22, 2011

എനിച്ച് മത്യായി ചേച്ചി... വയറു നിറഞ്ഞു...


എന്റെ തൊട്ടപ്പുറത്തെ വീട്ടിൽ ഒരു കുഞ്ഞുവാവയുണ്ട്. കുഞ്ഞുവാവ എന്ന് അവളെ വീട്ടിൽ വിളിക്കുന്ന പേരാ,അത്ര വാവയൊന്നുമല്ല ആളു യു കെ ജി യിലാ പഠിക്കുന്നത്. കഥ കേട്ടാലേ മൂപ്പത്ത്യാർക്ക് ചോറു വായിൽ നിന്നിറങ്ങൂ, അതവളുടെ സ്ഥിരം അസുഖമാ. ഒരിക്കൽ അവൾ പുട്ടടിക്കാൻ മടിച്ചപ്പോൾ അവൾക്കൊരു കഥ പറഞ്ഞു കൊടുക്കാൻ  അടുക്കളയിൽ തിരക്കിലായിരുന്ന കുഞ്ഞുവാവയുടെ അമ്മ എന്നോട് പറഞ്ഞു (ഈ എന്നോടേ! ആ അമ്മക്കു വല്ല കഥയും ഉണ്ടോ എന്ന് നോക്കണേ...) 
കഥ ഇതാണു

ഒരിക്കൽ ഒരു ദ്വീപിൽ മനുഷ്യന്റെ അവസ്ഥകളും മനുഷ്യവികാരങ്ങളായ സ്നേഹം, സന്തോഷം, പ്രതീക്ഷ, ദു:ഖം തുടങ്ങിയ എല്ലാവരും ഒരുമിച്ചു താമസിച്ചിരുന്നു. ഒരു ദിവസം കനത്ത പ്രകൃതിക്ഷോഭത്തിൽ ആ ദ്വീപു മുങ്ങിത്താഴാൻ തുടങ്ങി. രക്ഷപ്പെടാൻ ആയി സ്നേഹത്തിനൊഴികെ എല്ലാ വികാരങ്ങൾക്കും ബോട്ടുകൾ ലഭിച്ചു. ദ്വീപിന്റെ അവസാന ഭാഗവും മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ആയി സ്നേഹം 'സമ്പന്നത'യെ സമീപിച്ചു.
"ക്ഷമിക്കണം, എനിക്കതിനു കഴിയില്ല. കാരണം എന്റെ ബോട്ടു നിറയെ പണം ആണ്. നിനക്കായി എന്റെ ബോട്ടിലിനി ഇടമില്ല"
പ്രതീക്ഷ കൈ വിടാതെ സ്നേഹം അഭിമാനത്തിനടുത്തെത്തി. 
"ഒരു രക്ഷയുമില്ല, നിന്റെ നനഞ്ഞ ശരീരം എന്റെ ബോട്ടു വൃത്തികേടാക്കും." അഭിമാനം അഹംഭാവത്തോടൊത്ത് യാത്ര തുടങ്ങി.
മുറിവേറ്റ മനസ്സോടെ സ്നേഹം ദു:ഖത്തിനെ സമീപിച്ചു. 
"ഹാ... സ്നേഹമേ... എന്റെ ദു:ഖം എനിക്കു മാത്രമുള്ളതാകുന്നു.എന്നെ തനിച്ചു വിടൂ."
സന്തോഷമാകട്ടെ, സ്നേഹത്തിന്റെ വിളി കേട്ട ഭാവം പോലും നടിക്കാതെ യാത്ര തുടങ്ങി.
നിരാശനായി തളർന്നിരിക്കുമ്പോൾ സ്നേഹമാ വിളി കേട്ടൂ 
"വരൂ, നിന്നെ ഞാൻ രക്ഷപ്പെടുത്താം"
അത്യാഹ്ലാദത്തോടെ സ്നേഹം ആ  വഞ്ചിയിലേക്ക് കയറി. എങ്ങോട്ട് പോകുന്നു എന്ന് പോലും ചോദിക്കാൻ മറന്ന് ആഹ്ലാദത്തോടെ യാത്ര തുടരുമ്പോൾ ആ വഞ്ചിയിൽ കണ്ട മറ്റൊരാളോട് സ്നേഹം ചോദിച്ചു 
"താങ്കൾ ആരാണ്?"
"ഞാൻ വിജ്ഞാനമാണ്"
"അപ്പോൾ എന്നെ രക്ഷിച്ചതാരാണ്?"
"അതു കാലമാണു മകനെ"
വിജ്ഞാനം പ്രസ്താവിച്ചു

"എന്തിനെന്നെ കാലം രക്ഷപ്പെടുത്തി?"
വിവേകം നിറഞ്ഞ നനുത്ത ചിരിയോടെ വിജ്ഞാനം പറഞ്ഞു
"കാരണം കാലത്തിനു മാത്രമേ സ്നേഹം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാവുകയുള്ളൂ"

കഥ തീർന്നു.ഇത്രേ ഉള്ളൂ... കഥ തുടങ്ങിയപ്പോൾ മുതൽ കുഞ്ഞുവാവ ഇതെന്തു കഥ എന്നോർത്ത് ആകെ വാ പോളിച്ചിരിക്കുകയാണ്.അതുകൊണ്ട് ചോറു വായിൽവെച്ച് കൊടുക്കാൻ എനിക്ക് അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല. കഥ മുഴുവൻ കഴിഞ്ഞപ്പോളും ചോറു പകുതിയോളം ബാക്കി,വാവയുടെ വാ തുറന്നുതന്നെയും!... അടുത്ത കഥ തുടങ്ങാൻ ഞാൻ നാവെടുത്തതും ഒരു കൈകൊണ്ട് വയറു പൊത്തിപ്പിടിച്ച് മറു കൈകൊണ്ട് അരുതേ എന്നു വിലക്കി കുഞ്ഞുവാവ പറഞ്ഞു. "മത്യായി ചേച്ചി വയറു നിറഞ്ഞു, ഇനി എനിച്ച് കഥേം മേണ്ട ചോറും മേണ്ടാ...." (എന്താ ചെയ്ക... എന്നെ കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ) ഇനി അവളീ ജന്മത്തിൽ മാമുണ്ണുമ്പോൾ കഥ കേൾക്കണമെന്ന വാശി പിടിക്കൂല.... വായനക്കാരെ നിങ്ങൾ എന്തിനാണ് എന്നെ തുറിച്ച് നോക്കുന്നത്? ഞാൻ പാവമല്ലേ.....

68 comments:

Arun Kumar Pillai said...

((((((((O)))))))))))

Arun Kumar Pillai said...
This comment has been removed by the author.
MOIDEEN ANGADIMUGAR said...

പറഞ്ഞ കഥ കൊള്ളാം.

Jidhu Jose said...

എനിച്ചു ഇഷ്ട്ടായി

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

മോശമല്ലാത്ത കഥ...

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

മോശമല്ലാത്ത കഥയാണല്ലോ...

Sandeep.A.K said...

അഞ്ജു ആളു കൊള്ളാലോ.. ആദ്യം പ്രേമിക്കാന്‍ വന്നവനോട് വേദാന്തം പറഞ്ഞു അവനെ ഓടിച്ചു.. ഇപ്പൊ ഇതാ ഒരു പാവം കുഞ്ഞിനോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലേ... ഭയങ്കരം.. ANY WAY NICE STORY..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

""ഹാ... സ്നേഹമേ... എന്റെ ദു:ഖം എനിക്കു മാത്രമുള്ളതാകുന്നു.എന്നെ തനിച്ചു വിടൂ.""

ഊശാന്‍ താടിയും വളര്‍ത്തി തോളില്‍ ഒരു മാറാപ്പുമായി ഒരു ബുജി ലുക്കോടുകൂടി നടക്കുന്ന ദുഃഖം അല്ലെ? ഹ ഹ ഹ :)

Unknown said...

വയറു നിറഞ്ഞു..

kARNOr(കാര്‍ന്നോര്) said...

ഇതെന്തു കഥ... കുഞ്ഞുങ്ങളോടു പറയാൻ പറ്റിയ കഥ .. മിക്കവാറും കുഞ്ഞാവ കാശിയ്ക്ക് പോകും

മുകിൽ said...

കഥ കൊള്ളാം കേട്ടോ. സാരമില്ല. കുഞ്ഞ് വലുതാവുമ്പോൾ, ചോറുണ്ണുമ്പോൾ ഓർക്കും ഈ കഥ.

Unknown said...

e katha kettappole kunjuvavayudey amma chilappole vellam kudichu kanum.katha parayan alppichu kudungiyallo ennorthu.atho kunjuvavakku pani pidichoo???

katha kollam...

അതിരുകള്‍/പുളിക്കല്‍ said...

സ്നേഹത്തിന്റെ വില കാലത്തിനെ അറിയൂ.....നന്നായിരിക്കുന്നു.
സമയം കിട്ടുമ്പോള്‍ ഇതിലെയൊന്നു വരിക(http://vasanthamvaravaay.blogspot.com)

മഹേഷ്‌ വിജയന്‍ said...

കൊള്ളാം ഇഷ്ടപ്പെട്ടു കുഞ്ഞാടേ....കഥക്കുള്ളിലെ കഥ നല്ല കഥ...
എന്നാ പിന്നെ തനിക്കൊരു ക്വട്ടേഷന്‍ പിടിച്ചാല്‍ എന്താ ? കഥ പറഞ്ഞു കേള്‍പ്പിചില്ലെങ്കില്‍ കരയുന്ന എല്ലാ കുട്ടികളെയും അതില്‍ നിന്നും മോചിതരാക്കിക്കൊടുക്കാന്‍ സമീപിക്കുക...
കിങ്ങിണിക്കുട്ടി.................

രഘുനാഥന്‍ said...

കഥ കൊള്ളാം ..പക്ഷെ എനിക്ക് മനസ്സിലായില്ല...

ente lokam said...

ചെറിയ വായില്‍ വലിയ വര്‍ത്തമാനങ്ങള്‍
ആണ് പണ്ട് മുതലേ ...അതിപ്പോ കുഞ്ഞു പിള്ളേരോടും
ആയി അല്ലെ ? ha..ah...അതെ quotation പരിപാടി
തുടങ്ങിയാല്‍ വിജയിക്കും ..

ഞാന്‍ കേട്ടിട്ടുള്ളത് സ്നേഹം എല്ലാവരെയും വിളിച്ചു
ബോട്ടില്‍ കയറ്റി .ego മാത്രം കയറിയില്ല .സ്നേഹം
ഇഗോയെ വിട്ടു പോയില്ല .ബോട്ട് പോയി .സ്നേഹം
ego യോടൊപ്പം മരിച്ചു പോയി എന്നാണു ..അങ്ങനെയും
ഉണ്ട്ടാവാം അല്ലെ .കാരണം സ്നേഹം എന്നും മറ്റുള്ളവര്‍ക്
വേണ്ടി ബലി കൊടുക്കാന്‍ തയ്യാറാണ് എന്നത് തന്നെ .....
ആശംസകള്‍...

Unknown said...

നല്ല കഥ.. മേലില്‍ ഇത്തരം കഥകള്‍ പറഞ്ഞു ആളെ പേടിപ്പിക്കരുത്.

santhoo said...

"കാരണം കാലത്തിനു മാത്രമേ സ്നേഹം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാവുകയുള്ളൂ"

Naushu said...

പാവം കുട്ടി ....

Kadalass said...

സ്നേഹം വിജ്ഞാനം ഇവയെല്ലാം കാലത്തിനുപോലും മായ്ച്ചുകളയാൻ പറ്റാത്തവ...

എല്ലാ‍ ആശംസകളും!

Unknown said...

കഥ വായിച്ചു എന്റെ വാ അടയുന്നില്ല ..................ഞാനും ഒരു പാവം അല്ലെ

ഷബീര്‍ - തിരിച്ചിലാന്‍ said...

'അഞ്ജു ചേച്ചി കഥ പറയാന്‍ വരുന്നുണ്ട്.. ഓടിക്കോ...' എന്ന് പിള്ളേര്‍ പറയാന്‍ തുടങ്ങിക്കാണുമല്ലോ...
താമസിക്കാതെ ഭൂലോകവും പറയും അഞ്ജുവിന്റെ ആര്‍ക്കും മനസ്സിലാവാത്ത് കഥ വന്നിട്ടുണ്ട്... ഞാനിന്നാ വഴിക്ക് തന്നെ വരുന്നില്ലാന്ന്.. ഹി..ഹി..

വെറുതേ പറഞ്ഞതാ.. നന്നായിട്ടുണ്ട്.. ആശംസകള്‍...

കുറ്റൂരി said...

അതെ കത കേട്ടപ്പോൾ തോന്നി പാവമാണെന്ന്, എന്നാലു ആ കൊച്ചു കുട്ടിയോടീ കോടുംചതി വേണ്ടായിരുന്നു....

Arun Kumar Pillai said...

ശരിയാണു അഞ്ചു, കാലത്തിനു മാത്രമേ സ്നേഹത്തിന്റെ വിലയെന്തെന്നു കാട്ടിക്കൊടുക്കാൻ കഴിയൂ... അതിനു മുൻപ് എത്ര പ്രാവശ്യം സ്നേഹം നമ്മുടെ മുന്നിൽ എത്തിയാലും നമ്മളിലുള്ള സന്തോഷം, പ്രതീക്ഷ, ദു:ഖം, അഹഭാവം, സമ്പന്നത മുതലായവ അതിനെ ആട്ടിപ്പായിക്കും...
നല്ല ഒരു കഥ..

ഇനി ഒരു ഓഫ്: ആ കുഞ്ഞുവാവ, അതു മുജ്ജന്മത്തിൽ എന്തോ വല്യ പാപം ചെയ്തൂന്നു തോന്നണു...ഹി ഹി.....

വെള്ളരി പ്രാവ് said...

കാലത്തിന്‍ മൂശയില്‍ പണിതു...
വിജ്ഞാനത്തില്‍ ആലയില്‍ മാറ്റുരച്ച...
ആ സ്നേഹത്തിന്‍ നൂലിഴ... ഒരിക്കലും പൊട്ടാതിരിക്കട്ടെ!

Anonymous said...

കഥ നന്നായിട്ടുണ്ട്...ഇതുപോലൊരു കവിത ഞാന്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു...ഇനി പബ്ലിഷ് ചെയ്യുന്നില്ല....എനിക്ക് ഇഷ്ടപ്പെട്ടു ..നല്ല അവതരണം...

ചന്തു നായർ said...

ഇത്... അടുത്ത വീട്ടിലെ കുട്ടിയെന്ന വ്യാജേനെ മറ്റുള്ളവർക്കായി അഞ്ജു പറഞ്ഞ കഥയാ...എല്ലാപേരും ഇനി മാമുണ്ണുമ്പോഴെങ്കിലും...ഇതു ശ്രദ്തിക്കുമല്ലോ...ഇതിൽ ഒളിഞ്ഞു കിടക്കുന്ന ‘പഞ്ചതത്രം‘അഞ്ജുവിനു എല്ലാവിധ ഭാവുകങ്ങളും...

പഞ്ചാരകുട്ടന്‍ -malarvadiclub said...

പിള്ളമനസ്സില്‍ കള്ളമില്ല

Pushpamgadan Kechery said...

നന്നായീട്ടോ കുട്ട്യേ ...
നല്ല കഥ .
എനിക്കിഷ്ട്ടായി ..
അഭിനന്ദനങ്ങള്‍ .........

Sameer Thikkodi said...

എനിക്കും വയറു നിറഞ്ഞു .. ഇങ്ങനെ ഒക്കെ കൊച്ചു കുട്ടികളെ പേടിപ്പിക്കാം അല്ലെ ??

കുറച്ചു കഥകള്‍ വേണം .. ഇത്തരം മേത്തരം കഥകള്‍ .. അടുത്ത മാസം നാട്ടില്‍ പോവുമ്പോള്‍ എന്റെ മകളോടും ചില പേടിപ്പിക്കല്‍ കൊണ്ട് കാര്യം നടക്കുമോ എന്ന് നോക്കാം ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം എന്ത് കൊണ്ട് ഉണ്ടാവുന്നു എന്ന് ഇപ്പൊ മനസ്സിലായി!

അസീസ്‌ said...

കഥയും കഥയ്ക്കുള്ളിലെ കഥയും ഇഷ്ടപ്പെട്ടു.
തുടക്കം ലളിതമായിട്ടായിരുന്നെന്കിലും,അവസാനം അത് അഞ്ചു ടെച്ചില്‍ തന്നെ അവസാനിച്ചു.
എനിക്ക് മതിയായി എന്ന് തല്കാലത്തേക്ക് പറഞ്ഞതാണ്.
വിശക്കുമ്പോള് ‍, ഇനിയും കഥകള്‍ കേള്‍ക്കണം എന്ന് തോന്നുന്നുമ്പോള്‍ കുഞ്ഞു വാവ വീണ്ടും അഞ്ജുവിന്റെ അരികില്‍ വരും.

മെഹദ്‌ മഖ്‌ബൂല്‍ said...

ദൈവമേ ആ വാവയുടെ ഗതി ഇനി ഒരു കുഞ്ഞിന്നും കൊടുക്കല്ലേ ..

മെഹദ്‌ മഖ്‌ബൂല്‍ said...
This comment has been removed by the author.
മെഹദ്‌ മഖ്‌ബൂല്‍ said...
This comment has been removed by the author.
മെഹദ്‌ മഖ്‌ബൂല്‍ said...
This comment has been removed by the author.
മെഹദ്‌ മഖ്‌ബൂല്‍ said...
This comment has been removed by the author.
മെഹദ്‌ മഖ്‌ബൂല്‍ said...
This comment has been removed by the author.
Elayoden said...

അഞ്ജു, ഇങ്ങിനെ കഥ പറഞ്ഞു കുട്ടികളെ പേടിപ്പിക്കല്ലേ..ആര്‍ക്കും വയറു നിറയും.കുട്ടികളുടെ വയറ്റത്തടിക്കാ ക്കാന്‍ ഇറങ്ങി തിരിച്ചതാണോ.. p

ഒരു പാട് അര്‍ഥങ്ങള്‍ നല്‍കുന്ന കൊച്ചു കഥ നന്നായി.. ആശംസകള്‍.. .. ഇനിയും വരുമല്ലോ..

"കാരണം കാലത്തിനു മാത്രമേ സ്നേഹം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാവുകയുള്ളൂ"

musthupamburuthi said...

ശരിയാണ്, കാലത്തിനു മാത്രമേ സ്നേഹം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാവുകയുള്ളൂ....കഥ എനിക്കിഷ്ടായിട്ടോ,,,,,,,,,,

Unknown said...

അഞ്ചുവിന്റെ ബാല പീഡനം!

Nena Sidheek said...

എനിച്ചു മത്യായി അന്ചൂചീ..

രമേശ്‌ അരൂര്‍ said...

:)ആ കുട്ടി അത് തുറന്നു പറഞ്ഞല്ലോ ..മതിയായീന്നു !!!

Manoraj said...

അര്‍ത്ഥമുള്ള കഥ.. കുഞ്ഞുങ്ങള്‍ പട്ടിണിയായി പോകുമെന്ന് മാത്രം :):)

Jefu Jailaf said...

എന്നലും സമ്മതിക്കണം വാവയെ.. മുഴുവനും കേട്ടിരുന്നല്ലൊ..

KEERANALLOORKARAN said...

thozhil veedhi or thozhil vaartha!!! i dnt remember exactly vich one amang this recently (......................................)

TPShukooR said...

ഫലിതത്തിന്റെ ആവരണത്തില്‍ ഒരു സദുപദേശ കഥ ഒളിപ്പിച്ച് ഞങ്ങളുടെ വായിലാക്കി.
കുട്ടികള്‍ക്ക് കയ്പ്പുള്ള മരുന്ന് മധുരമുള്ള പലഹാരത്തില്‍ ഉരുട്ടി കൊടുക്കുന്നത് പോലെ....

വര്‍ഷിണി* വിനോദിനി said...

കുഞ്ഞുങ്ങളെ ആശയകുഴപ്പത്തിലാക്കുന്ന കഥകള്‍ പറഞ്ഞു കൊടുക്കാതെ അഞ്ചൂ..:)

ഐക്കരപ്പടിയന്‍ said...

കഥ എനിക്ക് മനസ്സിലായി...
പക്ഷെ ഒരു കുട്ടിക്ക് പറഞ്ഞു കൊടുത്താന്‍ മനസ്സിലാവുമോ...
വെറുതെയല്ല പാവം വാ പൊളിച്ചു നിന്നത്...

neha said...

Nnitt, aa vava ethra divasam pedippani pidichu kidannu?

vinu said...

:)

FreeIndianPic said...

pancha paavam

Yasmin NK said...

ബെസ്റ്റ്...

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ട്ടായി!

കാന്താരി said...

anju...onnividam vare varaavo?

Unknown said...

രസം കോരിയൊഴിച്ച ഈ കഥയൂണ് എന്‍റെ വയറും നിറച്ചുട്ടോ..

Sidheek Thozhiyoor said...

ഇതെന്താപ്പോ ഇത് കഥ..മതിയായില്ലല്ലോ ..

Unknown said...

Very nice first rate and appreciable work

Rahul Alex said...

കൊള്ളാം

ഋതുസഞ്ജന said...

ഇതൊരു പഞ്ചതന്ത്രം കഥയാണ്. ഈ കഥ സ്വന്തം ക്രെഡിറ്റിൽ ആക്കാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല. just sharing.

Arun Kumar Pillai said...

@മഹേഷ്‌ വിജയന്‍ വായനക്കാർ അതങ്ങ് സഹിച്ചു... !!! വേറേ ഒരു പണിയുമില്ലേ സഹോദരാ???

Unknown said...

സംഭവം കൊള്ളാം ...
ഞാനിപ്പോ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നെ ഉള്ളു ..
നാല്ല വിശപ്പ്‌ ഉണ്ടായിരുന്നു വരുമ്പോ ..ഇതു വായിച്ചു ആ വിശപ്പ്‌ പോയിട്ടോ താങ്ക്സ് ....
പിന്നേയ്.. ആ കുഞ്ഞിപ്പോ കഥയെന്നു കേട്ടാല്‍ ഓടുമായിരിക്കും അല്ലെ ഒരുമാതിരി ചെകുത്താന്‍ കുരിശു കണ്ട പോലെ ..

ആളവന്‍താന്‍ said...

ഹ ഹ ഇത് കൊള്ളാം

Anonymous said...

കഥ നന്നായി ഒരു പുതുമ തൊന്നുന്നു എന്റെ എല്ലാ ഭാവുകങ്ങളും

bushra niruz said...

kadha avatharippicha shyli nannaayi..rasamaayittundu..bhavukangal..

uNdaMPoRii said...

@കണ്ണന്‍ | Kannanകണ്ണാ.. മഹേഷപ്പം വായനക്കാരനല്ലേ..!?!

Unknown said...

വായനയുടെയും അനുഭവതിന്ടെയും കുറവ് നല്ലോണം ഉണ്ട്. കൂടുതല്‍ വായിക്കു

Unknown said...

വായനയുടെയും അനുഭവതിന്ടെയും കുറവ് നല്ലോണം കാണുന്നു. കൂടുതല്‍ വായിക്കണം കൂടുതല്‍ എഴുതണം

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.