Monday, December 20, 2010

നിങ്ങളുടെ കൺഫ്യൂഷൻ തീരുമോ???????????????


പ്രിയപ്പെട്ടവരേ, എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല എന്ന ബഹുജനാഭിപ്രായം പരിഗണിച്ച് സാഹചര്യങ്ങളും വിശദാംശങ്ങളും വ്യക്തമാക്കാൻ ഞാൻ നിർബന്ധിതയാകുകയാണ്. എല്ലാവർക്കും അറിയേണ്ട കാര്യം ഇതാണ്.. യഥാർത്ഥത്തിൽ എനിക്ക് സെബിയോട് ഇഷ്ടമുണ്ടായിരുന്നോ എന്ന്! അന്നെന്നോട് പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ സെബിക്കുണ്ടായിക്കാണില്ല, ഇത്രയും ആകാംക്ഷ!



ഏകാന്തതയുടെ തടവറയിൽ കഴിയാനായിരുന്നു കുട്ടിക്കാലം മുതല്ക്കേ എന്റെ വിധി... (അതിന്റെ കാരണങ്ങൾ ഞാൻ വഴിയേ വ്യക്തമാക്കാം). അക്ഷരങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സറിയുന്ന കൂട്ടുകാർ. സെബിൻ ഷാരോണെ ഞാൻ പരിചയപ്പെടുന്നത് എന്റെ റൂംമേറ്റിന്റെ ബന്ധു എന്ന നിലയിലാണ്. പിന്നതൊരു നല്ല സൌഹൃദമായി, എന്റെ മനസ്സിൽ അവനൊരു സഹോദരന്റെ സ്ഥാനമായി... ആ സ്ഥാനം മുൻനിർത്തിക്കൊണ്ട് എന്നോടെന്തു വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നു. പക്ഷേ അവനെന്നെ ഇഷ്ടമാണ്, കല്ല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പകച്ചു പോയി. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ഒരു സൌഹൃദമാണ്.. എങ്കിലും മറുപടി പറയാനെനിക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. എനിക്ക് അവനെന്റെ സ്വന്തം സഹോദരനാണ്.. എവിടെയെങ്കിലുമിരുന്ന് അവനിതു വായിക്കുന്നുണ്ടെങ്കിൽ അറിയാൻ; ഇപ്പോഴും അങ്ങനെത്തന്നെയാണ്. പക്ഷേ എന്തു കൊണ്ടിഷ്ടമല്ല എന്നൊക്കെ ചോദിച്ച് അവനെന്നെ ക്രോസ് വിസ്താരം നടത്താൻ തുടങ്ങിയപ്പോൾ എനിക്കറിയില്ല എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി. പക്ഷേ അതിനെ അവൻ വ്യാഖ്യാനിച്ചത് അവനോടുള്ള ഇഷ്ടമായിട്ടാണ്. കൂടുതൽ സംസാരിച്ചാൽ എന്റെ മനസ്സിൽ അവനിപ്പോഴുള്ള നിലയും വിലയും പോലും ഇല്ലാതാകും എന്നു മനസ്സിലാക്കിയ ഞാൻ പിന്നീടവന് മുഖം കൊടുക്കാതെ നടന്നു. സുഹൃത്തുക്കൾ വഴി എന്നെ വല്ലാതെ ശല്ല്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഇങ്ങനൊരു കത്തെഴുതി കൊടുത്തയച്ചു.. പിന്നെ കേട്ടതവൻ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ്. ഞാനവനെ കാണാൻ പോലും പോയില്ല. ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല; എന്തു വേണമെന്നെനിക്കറിയില്ലായിരുന്നു. ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം അവൻ പിന്നെ എന്നെയോ എന്റെ കൂട്ടുകാരിയേയോ കാണാൻ ഹോസ്റ്റലിലേക്ക് വന്നിട്ടില്ല. അവനെ കുറിച്ച് ഞാനാരോടും ചോദിച്ചതുമില്ല. സെബി, ഒരു സഹോദരൻ എന്ന രീതിയിലുള്ള എന്റെ തുറന്ന ഇടപെടലുകൾ നീ പ്രണയമായി തെറ്റിദ്ധരിച്ചതാണോ ഈ സൌഹൃദത്തിന് ഇങ്ങനൊരു വഴിത്തിരിവുണ്ടാകാൻ കാരണം? എനിക്കിന്നും ഒന്നുമറിയില്ല, ഒന്നും..................


സെബിക്ക് ആ കത്തെഴുതിയ ദിവസം ഞാനെന്റെ ഡയറിയിൽ കുറിച്ചിട്ട വാക്കുകളാണിവ..
(കത്ത് വായിച്ചിട്ടില്ലാത്തവർ ഇവിടെ ക്ളിക്കുക)
" നിന്നെ കുറിച്ച് പറയാനെനിക്ക് വാക്കുകളില്ല.. എന്താണ് ഞാൻ പറയുക? പെയ്തൊഴിഞ്ഞ മഴമേഘമാണ് എനിക്ക് നീ എന്നു ഞാൻ പറഞ്ഞാൽ നിനക്കത് മനസ്സിലാകുമോ?
എന്നാലും എന്തുകൊണ്ടാണു നീ എന്നോടങ്ങനെ? ഞാൻ നിന്നോടിങ്ങനെ? ഒന്നുമെനിക്ക് മനസ്സിലാകുന്നില്ല.

എല്ലാ പ്രാർത്ഥനകളും വിഫലമായിപ്പോയ
ആ നിമിഷം
നീയിനി ഓർക്കരുത്.....
കൂടെ വന്നാൽ കീഴടക്കിത്തരാൻ
സാമ്രാജ്യങ്ങളില്ലെന്ന്
ഞാനന്നേ പറഞ്ഞതല്ലേ?
ഹൃദയം തളർത്തുന്ന വേദനയിലും
സാന്ത്വനം നീയായതു കൊണ്ടല്ലേ
കൂട്ടു ചോദിച്ചത്?
പിന്നെന്തിനാണ് നീയിങ്ങനെ
കാട്ടുതീയാളും പോലെ
ഹൃദയമില്ലാത്തുത്തരമായി
വാക്കിനെ വേനലാക്കുന്നതും
സ്വയം വിമർശിക്കുന്നതും?
നിന്റെയുള്ളിൽ ഒളിഞ്ഞിരുന്ന സങ്കടങ്ങളെ
എന്റെയും നൊമ്പരമായി ഏറ്റു വാങ്ങാൻ
എനിക്കാവാതിരുന്നത് ഇവിടെ മാത്രമല്ലേ..
നൊന്തു കേഴുമീ മനസ്സിന്നു ചായുവാൻ
തന്നുവോ നീയൊരു നല്ല വാക്കിന്റെ തണലെങ്കിലും?
ഞാൻ നിന്റെ കുഞ്ഞനുജത്തിയല്ലേ?
( അതു മാത്രമല്ലേ..............)
എത്ര വേദനകളെ മറച്ചു വെച്ചാണെന്നോ
ഞാനിങ്ങനെ ചിരിക്കുന്നത്?
സൌഹൃദങ്ങൾ പോലും പാതിവഴിയിൽ കൊഴിഞ്ഞു വീഴുകയല്ലേ? ശരിക്കുമെനിക്ക് പേടിയാകുന്നു..
സങ്കടങ്ങളുടേത് മാത്രമായ ഒരു പകലാണ്
ഇനി ഉദിക്കാൻ പോകുന്നത്..
ദു:ഖങ്ങളാൽ ചുവന്ന ഈ സന്ധ്യയ്ക്കപ്പുറം
ദുരന്തങ്ങളുടെ തീക്കനലാൽ എരിയുന്ന പുലരി..
നീയറിയുന്നില്ലേ ഇതെല്ലാം?

ഒരു പക്ഷേ എല്ലാം നല്ലതിനായിരിക്കാം!
ഈ നഷ്ടസൌഹൃദവും വിരഹവും കൂട്ടിച്ചേർത്ത് നമുക്ക് ഏകാന്തതയുടെ പുതിയ ഗീതം സൃഷ്ടിക്കാം. പകൽക്കിനാവുകൾ ചാരമാകുമ്പോൾ കൽപ്പാന്തങ്ങളിൽ പ്രണവഗീതങ്ങൾ ആലപിക്കാം...
ഓർമ്മകളുടെ ഏകാന്തതയെ തിരിച്ചറിയാൻ നിനക്ക് കഴിയുന്നുണ്ടോ എന്തോ?
ഓർമ്മകളിൽ സായന്തനങ്ങൾ എനിക്കു നേരേ ആഹ്ളാദത്തിന്റെ വർണ്ണപ്പൊട്ടുകൾ നീട്ടുന്നു. കളിക്കൂട്ടുകാരനെ തേടി അലയുന്ന എനിക്കത് അദ്വിതീയമായ കാഴ്ച്ചയാണെന്ന് അവരറിയുന്നില്ലല്ലോ!
ഇവിടെ ഈ മിഥുനസന്ധ്യകൾക്കിടയിൽ ഞാൻ കാത്തിരിക്കുകയാണ്.. പ്രതീക്ഷയോടെ തേടി അലയുകയാണ്.. മറ്റൊന്നിനുമല്ല.
വീണ്ടുമൊരു വൈശാഖസന്ധ്യയ്ക്കായ്.................
ആരുമാർക്കും കയ്യെത്തിപ്പിടിക്കാൻ കഴിയുന്ന അകലത്തിലൊന്നുമല്ലല്ലോ.. ഏറെനാൾ നീണ്ടുനില്ക്കാതെ പോയ ഈ സ്നേഹസൌഹൃദത്തിന് നന്ദി പറയാൻ മാത്രം ക്രൂരതയില്ല.... ഓർമ്മിക്കാം... നൊമ്പരങ്ങളുടെ തീക്കനലിൽ ചവിട്ടി നില്ക്കുമ്പോഴും, ഹൃദയത്തെ സാക്ഷി നിർത്തി; മനസ്സുകൾ മനസ്സുകളെ കവർന്ന ഈ ആത്മസൌഹാർദത്തെ.. ഓർമ്മയിൽ പോലും ആഹ്ളാദത്തിന്റെ നിറദീപമായ നിന്നെയും..........

ഒരിക്കൽ കൂടി പറയട്ടെ....................
മനപ്പൂർവ്വമായിരുന്നില്ല............... ഒന്നും.....................



NB: ഈ സംഭവത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെങ്കിലും പേരുകൾ അയഥാർത്ഥമാണ്...

39 comments:

റാണിപ്രിയ said...

അഞ്ജു.....ഇപ്പോം കണ്‍ഫ്യുഷന്‍ എല്ലാം മാറി .....

സൗഹൃദം ഒരു നല്ല തണല്‍ ആണ് "ജീവിതത്തിന്റെ ഏകാന്തതയില്‍ ,ഹൃത്തെ തലോടാന്‍ വന്നണയുന്ന ഒരു മന്ദമാരുതന്‍ ......."
പക്ഷെ ഈ ആണ്‍കുട്ടികള്‍ അത് സൌഹൃദത്തിനും അപ്പുറം ഒരു ബന്ധമായ്‌ എന്തിനു കാണുന്നു എന്ന് ഇപ്പോളും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായ് അവശേഷിക്കുന്നു...

സെബി അഞ്ജു വിനെ ഒരു സഹോദരി ആയല്ല മറിച്ച്‌ ഒരു കാമുകി ആയി സ്വയം തീരുമാനിച്ചു ....ഇതെല്ലം ചില ആണ്‍കുട്ടികളുടെ ഒരു സ്വഭാവം ആണ്...
പക്ഷെ ഒന്നടങ്കം പറയുന്നില്ല .pure സഹോദരീ സഹോദരന്മാരെ പോലെ യുള്ള friends നെ എനിക്കറിയാം......ഇന്ന് ഈ പോസ്റ്റിലൂടെ സെബി മനസ്സിലാക്കട്ടെ ഈ കുഞ്ഞു പെങ്ങളുടെ ദുഖം...ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാകും....
ആണ്‍-പെണ്‍ ബന്ധം എപ്പോളും എല്ലാവരുടെയും കണ്ണില്‍ പ്രണയം ആണ്....അത് തെറ്റാണെന്ന് ലോകം മനസ്സിലാക്കട്ടെ......ആശംസകള്‍

Unknown said...

സങ്കടങ്ങളുടേത് മാത്രമായ ഒരു പകലാണ്
ഇനി ഉദിക്കാൻ പോകുന്നത്.....jeevithamanganeyaanu anju..

Nena Sidheek said...

ഏകാന്തതയുടെ തടവറയിൽ കഴിയാനായിരുന്നു കുട്ടിക്കാലം മുതല്ക്കേ എന്റെ വിധി.
ഇതെന്താ ചേച്ചി ഇങ്ങിനെ ഒരു വിധി ?
പോസ്റ്റു നന്നായിട്ടോ ..

Unknown said...

:)

ente lokam said...
This comment has been removed by the author.
ente lokam said...

കണ്‍ഫ്യൂഷന്‍ വായനക്കാര്‍ക്ക് ആയിരുന്നില്ല.അത് അഞ്ജുവിന് തന്നെ ആയിരുന്നു.വായന്കാര്‍ക്ക് വെറുതെ അത് പകര്‍ന്നു കൊടുക്കുക മാത്രം ആണ് അഞ്ജു ചെയ്തത്.അഞ്ജുവിന്റെ കണ്‍ഫ്യൂഷന്‍ ഇന്നും തീര്‍ന്നിട്ടും ഇല്ല.ബാകി എല്ലാം ആ മറുപടി പോലെ വെറും ചിന്തകള്‍.16 വയസ്സില്‍ ആയതു കൊണ്ടു താങ്ങള്‍ നല്ലൊരു കഥാകാരി ആണ് എന്ന് പറയാം. പക്ഷെ കത്ത് എന്നാ നിലയില്‍ ആ മറുപടി ആ പ്രായത്തില്‍ ഏത് ഒരു
ആണിനേയും ആശുപത്രിയില്‍ ആക്കുക തന്നെ ചെയ്യും.കഥയ്ക്ക് മാത്രം ആശംസകള്‍..ഇപ്പോഴും ഇങ്ങനൊക്കെ തന്നെ ആണോ ?സ്വപ്ന ലോകത്തില്‍? ഹ ..ഹ..??

hafeez said...

Rani Priya പറഞ്ഞത്‌ ശരിയാണെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുമായുള്ള സൌഹ്യദം അതില്‍ ലിമിറ്റ് ചെയ്യാന്‍ മിക്ക ആണ്‍കുട്ടികള്‍ക്കും കഴിയാറില്ല..

ഹംസ said...

റാണി പ്രിയ പറഞ്ഞത് എനിക്കും പറയാന്‍ തോന്നുന്നു... ഞാന്‍ ഇനി അത് കോപിപേസ്റ്റ് ചെയ്യണ്ട ആവശ്യം ഇല്ലല്ലോ അല്ലെ........

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

"ഏകാന്തതയുടെ തടവറയിൽ കഴിയാനായിരുന്നു കുട്ടിക്കാലം മുതല്ക്കേ എന്റെ വിധി..."

അതെന്താ ജനിച്ചതും വളര്‍ന്നതുമൊക്കെ ആന്‍ഡമാനില്‍ ആയിരുന്നോ?

"എന്റെ മനസ്സിൽ അവനൊരു സഹോദരന്റെ സ്ഥാനമായി... എനിക്ക് അവനെന്റെ സ്വന്തം സഹോദരനാണ്.. ഞാൻ നിന്റെ കുഞ്ഞനുജത്തിയല്ലേ?"

അതങ്ങനെ തന്നെ വേണം. കാണാന്‍ കൊള്ളാത്ത പെണ്‍കുട്ടികളെ ഞാനും സഹോദരിമാരായിട്ടാണ് കണക്കാക്കാറ്.

"കൂടെ വന്നാൽ കീഴടക്കിത്തരാൻ
സാമ്രാജ്യങ്ങളില്ലെന്ന്
ഞാനന്നേ പറഞ്ഞതല്ലേ?"

യുദ്ധത്തിനു പോകാനാണോ അവന്‍ വിളിച്ചത്?

"പെയ്തൊഴിഞ്ഞ മഴമേഘമാണ് എനിക്ക് നീ എന്നു ഞാൻ പറഞ്ഞാൽ നിനക്കത് മനസ്സിലാകുമോ?"

അതായത്‌ നീയെനിക്ക് Nothing അല്ലെങ്കില്‍ നിന്നെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. എന്ന്.

"സങ്കടങ്ങളുടേത് മാത്രമായ ഒരു പകലാണ്
ഇനി ഉദിക്കാൻ പോകുന്നത്..
ദു:ഖങ്ങളാൽ ചുവന്ന ഈ സന്ധ്യയ്ക്കപ്പുറം
ദുരന്തങ്ങളുടെ തീക്കനലാൽ എരിയുന്ന പുലരി.."

ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത നിനക്ക് പറ്റിയ മാച്ച് തന്നെയായിരുന്നു ചാകാന്‍ നോക്കിയ ആ പെടു.

"പക്ഷെ ഈ ആണ്‍കുട്ടികള്‍ അത് സൌഹൃദത്തിനും അപ്പുറം ഒരു ബന്ധമായ്‌ എന്തിനു കാണുന്നു.. സെബി അഞ്ജു വിനെ ഒരു സഹോദരി ആയല്ല മറിച്ച്‌ ഒരു കാമുകി ആയി സ്വയം തീരുമാനിച്ചു ....ഇതെല്ലം ചില ആണ്‍കുട്ടികളുടെ ഒരു സ്വഭാവം ആണ്..."

ഇതേ സ്വഭാവമുള്ള പെണ്‍കുട്ടികളും ഉണ്ട് മാഡം. എതിര്‍ലിംഗത്തില്‍ പെട്ടവരുമായി അധികം intimate ആയി ഇടപഴകിയിട്ടില്ലാത്ത ചില പന്നകള്‍ അങ്ങനെയാണ്.

"ഈ നഷ്ടസൌഹൃദവും വിരഹവും കൂട്ടിച്ചേർത്ത് നമുക്ക് ഏകാന്തതയുടെ പുതിയ ഗീതം സൃഷ്ടിക്കാം."

♫..ഏകാന്തതയുടെ അപാരതീരം...♫

NB: മുകളിലത്തെ ഫോട്ടോയിലെ തെങ്ങിന് നല്ല ഭംഗിയുണ്ട്.

നികു കേച്ചേരി said...

പകുതി മുറിഞ്ഞ വരികൾക്കിടയിലെ
മൗനം വായിച്ചെടുക്കാൻ
കഴിയാത്ത പൊട്ടാ​‍ാ......സെബി..
ആദരാജ്ഞലികൾ...

കിരണ്‍ said...

നൊന്തു കേഴുമീ മനസ്സിന്നു ചായുവാന്‍
തന്നുവോ നീയൊരു നല്ല വാക്കിന്റെ തണലെങ്കിലും?

കൊള്ളാലോ :)

Elayoden said...

ആണ്‍-പെണ്‍ ബന്ധം ചിലര്‍ക്ക് പ്രണയം മാത്രമാകും...... എന്റെ confusionum തീര്‍നൂട്ടോ.. ആശംസകള്‍...

പ്രവാസം..ഷാജി രഘുവരന്‍ said...

നല്ല ശൈലി .....
നന്നായിരിക്കുന്നു എഴുത്തും ...

TPShukooR said...

നല്ല പോസ്റ്റ്‌. അവതരണവും ഭംഗിയായി.

ബിജുക്കുട്ടന്‍ said...

സ്ഥലത്തെ പ്രധാന പയ്യന്‍സ് പറഞ്ഞത് ഇഷ്ടപ്പെട്ടു....

<<"എന്റെ മനസ്സിൽ അവനൊരു സഹോദരന്റെ സ്ഥാനമായി... എനിക്ക് അവനെന്റെ സ്വന്തം സഹോദരനാണ്.. ഞാൻ നിന്റെ കുഞ്ഞനുജത്തിയല്ലേ?"

അതങ്ങനെ തന്നെ വേണം. കാണാന്‍ കൊള്ളാത്ത പെണ്‍കുട്ടികളെ ഞാനും സഹോദരിമാരായിട്ടാണ് കണക്കാക്കാറ്.>>

ഇതാണ് ഈ കഥയിലെ ഗുണപാഠം :)

ഒ.ടോ.:ശിശിരത്തില്‍ ഇല പൊഴിയുംപോലെ ശലഭങ്ങളുടെ ചിറക് കൊഴിയുമോ???!!!

saju said...

u guyz r sick......get losttttttttt..u n ur blog......

Unknown said...

" നിന്നെ കുറിച്ച് പറയാനെനിക്ക് വാക്കുകളില്ല.. എന്താണ് ഞാൻ പറയുക? പെയ്തൊഴിഞ്ഞ മഴമേഘമാണ് എനിക്ക് നീ എന്നു ഞാൻ പറഞ്ഞാൽ നിനക്കത് മനസ്സിലാകുമോ?
എന്നാലും എന്തുകൊണ്ടാണു നീ എന്നോടങ്ങനെ? ഞാൻ നിന്നോടിങ്ങനെ? ഒന്നുമെനിക്ക് മനസ്സിലാകുന്നില്ല.

Pushpamgadan Kechery said...

അഞ്ജുവാണ് ശരി.

ഞാന്‍ പോലും ഒരു വേള മറ്റുപലതും ധരിച്ചുപോയി.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നല്ലൊരു പാകത വന്നിരിക്കുന്നു!

മനസ്സിനെ നിര്‍ണ്ണയിക്കുന്നതിലും...

മുന്നോട്ട് പോകൂ.

ഇനിയും ശലഭവര്‍ണ്ണങ്ങള്‍ വിരിയിക്കൂ.

ആശംസകള്‍...

Sidheek Thozhiyoor said...

എല്ലാം അങ്ങിനെ തന്നെ , അങ്ങിനെ തന്നെ ..

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

നല്ല ഭാഷയുണ്ടല്ലോ, കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു.

നാണമില്ലാത്തവന്‍ said...
This comment has been removed by a blog administrator.
Yasmin NK said...

എല്ലാ ഭാവുകങ്ങളും.

ആചാര്യന്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

"പക്ഷെ ഈ ആണ്‍കുട്ടികള്‍ അത് സൌഹൃദത്തിനും അപ്പുറം ഒരു ബന്ധമായ്‌ എന്തിനു കാണുന്നു.. സെബി അഞ്ജു വിനെ ഒരു സഹോദരി ആയല്ല മറിച്ച്‌ ഒരു കാമുകി ആയി സ്വയം തീരുമാനിച്ചു ....ഇതെല്ലം ചില ആണ്‍കുട്ടികളുടെ ഒരു സ്വഭാവം ആണ്..."

ആണ്‍കുട്ടികളും മാത്രം അല്ല..പല പെണ്‍കുട്ടികളും അവര്‍ സ്വയം തീരുമാനിക്കുന്നു ഇല്ലേ?..ഇതൊരു കഥയായി വായിക്കാം അല്ലാതെ...പിന്നെ ഈ മാറുന്ന കാലത്ത് സൌഹ്രദം ..എന്നതിന് പല അര്‍ത്ഥങ്ങളും ആളുകള്‍ കാണുന്നുണ്ട്..അത് പാശ്ചാത്യ രീതിയുടെ കടന്നു കയറ്റം മൂല ആകാം എങ്കിലും..നല്ല സൌഹൃദങ്ങള്‍ ഇല്ലാതില്ലാ..നമ്മെ പോലെ എന്തേ?

ajith said...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....

രക്ഷപ്പെട്ടു, ആ ചെക്കനെങ്ങാനും തട്ടിപ്പോയിരുന്നെങ്കില്‍ ഗോതമ്പുണ്ട തിന്ന് തിന്ന്.... ശ്ശൊ.

വര്‍ഷിണി* വിനോദിനി said...

ഏറെനാൾ നീണ്ടുനില്ക്കാതെ പോയ ഈ സ്നേഹസൌഹൃദത്തിന് നന്ദി പറയാൻ മാത്രം ക്രൂരതയില്ല.... ഓർമ്മിക്കാം... നൊമ്പരങ്ങളുടെ തീക്കനലിൽ ചവിട്ടി നില്ക്കുമ്പോഴും, ഹൃദയത്തെ സാക്ഷി നിർത്തി; മനസ്സുകൾ മനസ്സുകളെ കവർന്ന ഈ ആത്മസൌഹാർദത്തെ..

മിടുക്കിയ്ക്ക് അഭിനന്ദങ്ങള്‍..

faisu madeena said...

ഇവളെ കൊണ്ട് തോറ്റു...ഇത്ര ഒക്കെ ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ??....'സോറി സെബി ..എനിക്ക് നിന്നെ പ്രേമിക്കാന്‍ കഴിയില്ല ..നമുക്ക് എന്നും ഒരു നല്ല ഫ്രെണ്ട്സ് ആയിക്കൂടെ എന്ന് ചോദിച്ചാല്‍ പോരായിരുന്നോ ?..എന്നിട്ട് അവന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ ..എന്നാ ഇനി മുതല്‍ ഞാനും നീയും തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന് പറഞ്ഞു കൂടായിരുന്നോ ???....പിന്നെ ഇവിടെ ചിലര്‍ ആണ്‍കുട്ടികളെ കളിയാക്കിയത് കണ്ടു ..''വേണ്ട വേണ്ട .കളി നമ്മോട് വേണ്ട .....!!!

ശ്രീ said...

ഈ സംഭവം വിവരിച്ചപ്പോഴാണ് ആദ്യ പോസ്റ്റ് മനസ്സിലായത്.

പിന്നെ, ആദ്യ പാരഗ്രാഫില്‍ പറഞ്ഞിരിയ്ക്കുന്ന പോലെ...
എല്ലാവർക്കും അറിയേണ്ട കാര്യം ഇതാണ്.. യഥാർത്ഥത്തിൽ എനിക്ക് സെബിയോട് ഇഷ്ടമുണ്ടായിരുന്നോ എന്ന്! അന്നെന്നോട് പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ സെബിക്കുണ്ടായിക്കാണില്ല, ഇത്രയും ആകാംക്ഷ!



'പ്രണയമാണോ' എന്ന ആകാംക്ഷ കൊണ്ടാണ് പലരും അങ്ങനെ കമന്റിട്ടത് എന്നു തോന്നുന്നില്ല. അത് വായിച്ച് എന്തെന്നു മനസ്സിലാകാഞ്ഞിട്ടു തന്നെയായിരിയ്ക്കും, ഞാനുമതെ. (എനിയ്ക്കു മാത്രമല്ല, ഈ സംഭവ പരമ്പരകള്‍ നേരിട്ടറിയാത്തവര്‍ക്കെല്ലാം ആദ്യ പോസ്റ്റ് മുഴുവനായും മനസ്സിലായിക്കാണുമെന്ന് തോന്നുന്നില്ല)

പിന്നെ... പണ്ടേ നന്നായി എഴുതാനറിയാമായിരുന്നു അല്ലേ? നല്ലത് :)

അന്ന്യൻ said...

എന്നാലും ഒരു കത്തു വായിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നൊക്കെ പറഞ്ഞാൽ….
പ്രണയം തോന്നാതിരുന്നതു തന്റെ ഭാഗ്യം.
ഇങ്ങനെ വെണ്ടാത്തതിനും വേണ്ടുന്നതിനുമൊക്കെ ആത്മഹത്യാപ്രവണത കൂടുതലും കാണിക്കുന്നതു, പക്വതയില്ലാത്ത പെൺകുട്ടികളാണ്.

Anand said...

സൌഹൃദങ്ങള്‍ പ്രണയവും വിവാഹവും ആയി മാറുന്നത് നല്ലതാണു എന്നാണ് എന്റെ അഭിപ്രായം...പരസ്പരം അറിയുന്നവര്‍ വിവാഹം ചെയ്യുന്നതില്‍ പ്രത്യേകിച്ച് ദോഷം ഒന്നുമില്ല... പിന്നെ എന്നും മാറ്റം അനിവാര്യമാണ് കുട്ടി...

കാഴ്ചപാടുകളുടെ വെത്യാസം മാത്രം ... അതെ എനിക്ക് പറയാനുള്ളൂ

Bibin said...

sorry.......i missunderstood you......but...when you go through someone you should try to understand him and change your character accordingly

Anonymous said...

സെബി എന്ന ‘കടനാമധാരിയായ’ കാമുക/സഹോദര/സ്നേഹിതനായ ആ പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് പ്രണയനൈരാശ്യത്തിലാവാനിടയില്ല. 16 വയസ്സുള്ള ഒരു പെൺകുട്ടി മലയാളഭാഷയുമായി ഈ വിധം മൈഥുനത്തിലേർപ്പെട്ട് തന്റെ നേരേ ചതുരവടിവിൽ വാക്കുകളെ പെറ്റ് എറിയുന്നത് താങ്ങാനാവാതെ ആ പാവം സ്വയംഹത്യയ്ക്ക് തുനിഞ്ഞതാവാനേ വഴിയുള്ളു. ഞാൻ സെബിയല്ല. എന്നിട്ടുപോലും കുറഞ്ഞത് 2 വട്ടമെങ്കിലും കഴുത്തിൽ പാകമാകുന്ന കയർ തപ്പിപ്പോയി. :) ഹോ!! കിട്ടാതിരുന്നത് അച്ഛനമ്മമാരുടെ പുണ്യം. തുടർന്നും എഴുതുക. :)ഒറ്റയെണ്ണത്തെ വെറുതേ വിടരുത്...

പരിശുദ്ധാത്മാവായ ശ്രീനിവാസൻ തന്റെ അക്കരെ അക്കരെ അക്കരെ എന്ന വിശുദ്ധസൃഷ്ടിയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.. “ കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരനായി കാണുന്ന പതിവ് പെണ്ണുങ്ങൾക്കുണ്ടെന്ന് “ (തമാശ പറഞ്ഞതാണ് )

Rocker said...

സൂപ്പര്‍....
ഇത് വായിച്ചപ്പോള്‍ എന്തൊക്കെയോ തോന്നി...

bthottoli said...

ഇപ്പോഴും ഏകാന്തതയുടെ അപാര തീരത്താണോ,രണ്ട്‌ ക്ലിക്ക് ചയ്തു തല്‍ക്കാലും മടങ്ങുന്നു ,ഇപ്പ പോയാല്‍ ബസ്സ്‌ കിട്ടും ,വീണ്ടും ക്ലിക്ക് [മനസ്സിലാണ് ].

Sulfikar Manalvayal said...

വാക്കുകള്‍ക്ക് ശക്തമായ ഭാഷയാണെന്ന് ഞാന്‍ മനസിലാക്കിയത് ഓട്ടോ ഗ്രാഫ് എന്ന പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

പക്ഷേ ഒടുവില്‍ ഒരു വാക്കെങ്കിലും പറയാമായിരുന്നു.
ഇനിയും നമ്മെ തേടിയെത്തുന്ന ഒരു വസന്ത കാലത്തിന്റെ സംഗീതത്തിനായി നഷ്ട സ്വപ്നങ്ങളും പേറി ഈ മോഹ തീരത്ത് നമുക്ക് കാത്തിരിക്കാം, കാതോര്തിരിക്കാം.
അന്ന് നമുക്ക്....
അടുത്ത ജന്മത്തിലെങ്കിലും ഒരു പ്രതീക്ഷ നല്‍കാമായിരുന്നു....

Sulfikar Manalvayal said...

സ്ഥലത്ത പ്രധാന പയ്യന്‍സിനു പ്രത്യേക സല്യുട്ട്. (പിന്നെയാണ് ആ കമന്റ് വായിച്ചത്) ഈ പോസ്റ്റ്‌ വായിച്ചു ഇതിനു ഇത്ര നല്ല ഒരു വ്യാഖ്യാനം നല്‍കിയതിനു. ഹ ഹ.

മേരി പെണ്ണ് said...
This comment has been removed by the author.
മേരി പെണ്ണ് said...

എടിയേ ഈ അമ്മാമക്ക് ഇതൊന്നും താങ്ങാന്‍ വയ്യായേ.. ഇതൊക്കെ വായിച്ചാല്‍ കര്‍ത്താവ്‌ എന്നെ നേരത്തെ അങ്ങ് വിളിക്കാനും ചാന്‍സ് ഉണ്ട്. ഹോ..

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.