Friday, November 26, 2010

ചിലപ്പതികാരം- 2010 അഥവാ ഒരു തെരുവുമരണം


കണ്ണകിയുടെ കണ്ണീരു വീണപ്പോൾ
മധുരാനഗരത്തിന് തീ പിടിച്ചില്ല. 
പകരം, 
പൊള്ളിയതവളുടെ കവിൾത്തടങ്ങളായിരുന്നു. 
ഇക്കുറി കത്തിയമർന്നത് മധുരാനഗരമല്ല.. 
കണ്ണകി തന്നെ സ്വയം എരിഞ്ഞു...
ഇതിഹാസങ്ങൾ 
അപഹാസ്യമോ വെറും ഹാസ്യമോ 
ആയിത്തീർന്നപ്പോൾ ആ കണ്ണകി 
തെരുവോരത്ത് സ്വയം ചിതയൊരുക്കി. 
വേറൊരു പോം വഴിയുമില്ലായിരുന്നു.

7 comments:

KEERANALLOORKARAN said...

U didnt mention anythng abt KOVALAN....??????????

Pushpamgadan Kechery said...

കണ്ണകിയുടെ രൌദ്രത്തിന് പിഴച്ചതെവിടെയാണ്?
കാലചക്രത്തിന്റെ ദൈന്യതയാര്‍ന്ന ഇടറിയ ചുവടുവെപ്പുകളിലോ!
അതോ ചരിതങ്ങള്‍ രചിച്ചിരുന്നവരുടെ മനസാക്ഷിപ്പുറത്തോ?

nisha said...

nice. i like

Anonymous said...

nice...

Ramesh said...

നന്നായിരിക്കുന്നു....

M.R.Anilan -എം. ആര്‍.അനിലന്‍ said...

കവിതയായില്ലാ ട്ടോ!

മഹേഷ്‌ വിജയന്‍ said...

കണ്ണകി വേദനിപ്പിക്കുന്നു....

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.