ബാല്യത്തിൽ, എന്നിലാദ്യമായി
വിസ്മയമുണർത്തിയ താളം....
കേവലമൊരു ബാല്യകൗതുകം മാത്രമോ?
സൂചികളുടെ ചലനത്തിനനുസരിച്ച്
ദിനരാത്രങ്ങളിലും വ്യതിയാനമുണ്ടാകും
എന്നമ്മ പറഞ്ഞു തന്നു.
അതായിരുന്നു ആദ്യപാഠം...
എല്ലാ ദിവസവും കാണുന്നത്
ഒരേ ഘടികാരവും സൂചികളുമായിരുന്നെങ്കിലും
എന്റെ ദിനങ്ങൾക്കെന്നും വിവിധവർണ്ണങ്ങളായിരുന്നു..
ജീവിതത്തിന്റെ ഒരോ ചുവടും ഞാൻ പിന്നിടുമ്പോൾ
എല്ലാത്തിനും സാക്ഷിയായി
ചുവരിൽ തൂങ്ങിക്കിടന്നതും അതേ ഘടികാരം.
ഒടുവിൽ എന്റെ വിവാഹദിനത്തിൽ
കഴുത്തിൽ താലി വീഴുമ്പോഴോ
വീട്ടിൽ നിന്നും ഞാൻ പടിയിറങ്ങുമ്പോഴോ ആണ്
അതിന്റെ ചലനം നിലച്ചത്..
പിന്നെന്തു കൊണ്ടോ....
എന്റെ ദിവസങ്ങളും ചലിക്കാതായി..
പിച്ച വെക്കുന്ന സെക്കന്റ് സൂചികൾ
പോലായിരുന്നു ബാല്യം..
പെൻഡുലം കണക്കെ ആടിയ കൗമാരം..
ചലനമറ്റ ക്ളോക്കു പോലെ യൗവ്വനം..
നിലച്ചു പോയെങ്കിലും ആ ക്ളോക്കിപ്പോഴും
ചുവരിൽ തന്നെയുണ്ട്.
ഇനിയെന്നാണാവോ അതിന്റെ സ്ഥാനം
കുപ്പത്തൊട്ടിയിലേക്കു മാറുന്നത്?
51 comments:
അഞ്ചു കൊള്ളാം കേട്ടോ ....നന്നായിട്ടുണ്ട് ..
സോറി അഞ്ജു എന്നാക്കുക ..പിന്നെ ഞാന്‍ ഒരു കവിതയെ വിലയിരുത്തുന്നത് എനിക്കത് എത്രത്തോളം മനസ്സിലാകുന്നുണ്ട് എന്ന് നോക്കിയാ !!!!!!!!!
അമ്മ കാണിച്ച ഘടിയുടെ ചലനാത്മകതക്ക് വിരാമ മില്ലെങ്കിലും, മനുഷ്യ ചലനങ്ങള്‍ക്ക് ഒരിക്കല്‍ വിരാമാമുണ്ടാകും....
ജീവിതത്തിന്റെ വിവിധ വര്‍ണ്ണങ്ങള്‍ തുടര്‍ന്നും ആസ്വദിക്കാന്‍ കഴിയട്ടെ എന്നാശംസയോടെ...
പെന്‍ഡുലം പോലെ ആടിയ കൌമാരം!
നല്ല ഉപമ.
ഭാര്യക്ക് ഒരു താലി കൊടുക്കുംവരെ ഘടികാരസൂചി ഞാനും ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് തിരിച്ചുനോക്കുമായിരുന്നു.
കഴിഞ്ഞ ജന്മം ഒരെഴുത്തുകാരനെ കൊന്നിട്ടു വരുന്ന വരവാലാകാം കവിതകൊണ്ടുള്ള ഇപ്പോഴത്തെ ചായ തിളപ്പിക്കല്‍!
പേടിക്കണ്ട.
എഴുതിക്കോളൂന്നേ.
ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.
കവിത ശരിക്ക് വായിച്ച് പിന്നീട് കമന്റാം..
സംശയമെന്ത്? നാം പെട്ടിലാകുമ്പോൽ ക്ലോക്കും പെട്ടിയിലാകും..
ഞനൊരു താലി ചാർത്തിയ ശേഷമാണു പൊടിപിടിച്ച ഘടികാരം ചലിക്കാൻ തുടങ്ങിയതു.. നല്ലവരികൾ ആശംസകൾ..
:)
അഞ്ജു,, ആ ഘടികാരം കുപ്പത്തൊട്ടിയില്‍ പോവാതിരിക്കട്ടെ. ഒന്ന് കീ കൊടുത്താല്‍.. അല്ലെങ്കില്‍ ഒരു ബാറ്ററി മാറ്റിയിട്ടാല്‍.. അതുമല്ലെങ്കില്‍ ഒന്ന് ക്ലീന്‍ ചെയ്താല്‍ ശരിക്ക് വര്‍ക്ക് ചെയ്യാത്ത ഘടികാരങ്ങളില്ല. ജീവിത ഘടികാരങ്ങളാവുമ്പോള് ഒരു പക്ഷെ അതിന്റെ പറ്റിപ്പിടിച്ചിരിക്കുന്ന ക്ലാവിലോ തുരുമ്പിലോ അല്പം സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ, സഹനത്തിന്റെ, എണ്ണയോ ഓയിലോ ഇട്ട് കൊടുത്താല്‍ മതിയാവും. എല്ലാ കാലവും നിലക്കാത്ത ഘടികാരമാവട്ടെ ജീവിതം. ഒരിക്കല്‍ മാത്രം കിട്ടുന്ന, സൂക്ഷിച്ചില്ലെങ്കില്‍ പെട്ടന്ന് പൊട്ടി പോകുന്ന ഒരു സോപ്പ് കുമിളയാവാതിരിക്കട്ടെ അത്..
അഞ്ജുവിന് നന്മകള് നേരുന്നു.
കൊള്ളാം ഘടികാരത്തെക്കൂറിച്ചുള്ള ഈ കവിത.നിലച്ചുപോയെങ്കിലും കുപ്പത്തൊട്ടിയിലെക്കു തള്ളേണ്ട.പടിയിറങ്ങിയ ദിനത്തിന്റെ ഓർമ്മയ്ക്കായ് അതവിടത്തന്നെ കിടന്നോട്ടെ.
ജീവിതത്തെ ഘടികാരവുമായി ചേര്‍ക്കുന്ന METAPHOR.. നന്നായിരിക്കുന്നു മാലാഖകുട്ടി... നിശ്ചലമായ ക്ലോക്ക് മരണത്തെ സൂചിപ്പിക്കുന്നു.. അത് കൊണ്ട് അവ ചുവരില്‍ സൂക്ഷിക്കാന്‍ പാടിലെന്നു ചൈനീസ് വസ്തു ശാസ്ത്രം പറയുന്നു.. പക്ഷെ അങ്ങിനെ ജീവിതത്തെ എടുത്തു കുപ്പത്തൊട്ടിയില്‍ എറിയാതെ റിപയര്‍ ചെയ്തെടുക്കാമല്ലോ.. അതല്ലേ വേണ്ടതും.. you got it na...??
kavithayekkurichu parayan njan aalalla enkilum njan vaayichittulla kavithakalil enikku manasilayathum ishttam thonniyathumaaya kavithakalil pettathanu kinginikkuttiyude kavithakal
munpu paranja pole simple and sweet...
regards
http://jenithakavisheshangal.blogspot.com/
അഞ്ജു: കവിത നന്നായിട്ടുണ്ട് കേട്ടോ.
അഭിനന്ദനങ്ങള്‍.
ഒരു നല്ല മെക്കാനിക്കിനെ വിളിച്ചു റിപ്പെയര്‍ ചെയ്യിച്ചാല്‍ പോരെ.വെറുതെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയണോ?
ചലനമറ്റ ക്ലോക്ക് പോലെ നിലച്ച യൌവനം..അങ്ങനെ നിലയ്ക്കാനാണ് എനിക്കിഷ്ട്ടം..കവിത ഒത്തിരി ഇഷ്ട്ടമായി..
അഞ്ജു...വേദനിപ്പിച്ചു..
അഞ്ജൂസെ ടൈം മെഷീൻ എന്ന സിനിമ കണ്ടിട്ടുണ്ടൊ?? സമയത്തെ തിരിച്ച് പഴയ കാലത്ത് കൊണ്ട് പോയി സംഭവിച്ച കാര്യങ്ങളെ ചെയിഞ്ച് ചെയ്യാൻ നോക്കുന്നതൊക്കെയാണ് സിനിമയുടെ വിഷയം, ഈ കവിതയുമായി ബന്ധമൊന്നുമില്ല,എന്നാലും ഓർത്ത് പോയി...
അഞ്ജൂസെ കവിത നന്നായിട്ടുണ്ട്.. പ്രിയചേച്ചി പറഞ്ഞത് പോലെ അല്പം വേദനിച്ചു.കൂടുതൽ അഭിപ്രായങ്ങൾ പറഞ്ഞ് കുളമാക്കുന്നില്ല.. നല്ല നല്ല കവിതകളും കഥകളും പിറക്കട്ടെ... ആശംസകൾ..
നിരാശയിൽ നിന്നും ആശ നശിക്കാതെ ആവേശം ഉൾക്കൊണ്ട് സംഭവിച്ച സങ്കടങ്ങളെ അതിജീവിക്കാൻ ആത്മ വിശ്വാസം ലഭിക്കട്ടെ...
ആരുമറിയാതെ ഒരു നാൾ ആ ഘടികാരം അതിന്റെ പഴയ താളം വീണ്ടെടുക്കും.... അതവിടെയിരിക്കട്ടെ... ജീവിതം ഇത്തരം അൽഭുതങ്ങൾക്ക് വേദിയാവാറുണ്ട്.... നശ്വരമെന്കിലും !!!
ഇതൊരു കവിത തന്നെയോ?? :)
അഞ്ജു,
ഇത് ഒരു കവിത ആണെന്ന് തോന്നുന്നില്ല..
കാരണം സാധാരണ നിലയില്‍ കവിത എനിക്ക് മനസിലാകുന്ന ഒരു സാധനം അല്ല. പക്ഷെ, ഇതെനിക്ക് മനസിലായി. അതിനര്‍ത്ഥം ഇത് കവിത അല്ല പകരം ഇതിനെ ഗദ്യ കവിത ആയി കൂട്ടേണ്ടി വരും....
പക്ഷെ ലേബല്‍ എന്തുമാകട്ടെ വരികളും ഉപമയും ശരിക്കും എനിക്കിഷ്ടപ്പെട്ടു...
പിന്നെ, വായിച്ചു വന്ന ഒഴുക്കില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം പറയാം... പാരഗ്രാഫ് തിരിച്ചാല്‍ അത് ശരിയാകുന്നതെ ഉള്ളൂ...
"കഴുത്തിൽ താലി വീഴുമ്പോഴോ
വീട്ടിൽ നിന്നും ഞാൻ പടിയിറങ്ങുമ്പോഴോ ആണ്
അതിന്റെ ചലനം നിലച്ചത്..
പിന്നെന്തു കൊണ്ടോ....
എന്റെ ദിവസങ്ങളും ചലിക്കാതായി..
പിച്ച വെക്കുന്ന സെക്കന്റ് സൂചികൾ
പോലായിരുന്നു ബാല്യം.."
കഴുത്തില്‍ താലി കെട്ടി, വീട്ടില്‍ നിന്നും പടിയിറങ്ങിക്കഴിഞ്ഞപോള് ദിവസങ്ങളും ചലിക്കാതായി.. അതായത് ഇപ്പോള്‍ യവ്വനത്തെ കുറിച്ചാണ് പറയുന്നത്..തൊട്ടു ചേര്‍ന്ന് തന്നെ 'ബാല്യം' കടന്നു വരുന്നു..
"പിച്ച വെക്കുന്ന സെക്കന്റ് സൂചികൾ
പോലായിരുന്നു ബാല്യം"
ഇത് തൊട്ടു മുന്‍പത്തെ വരികളുമായി ചേര്‍ന്ന് വായിച്ചാല്‍ അത് ആശയക്കുഴപ്പം ഉണ്ടാക്കും.. ടി വരികള്‍ മറ്റൊരു പാരഗ്രാഫില്‍ തുടരുന്നതായിരിക്കും ഒരുപക്ഷെ കൂടുതല്‍ നല്ലത്...
പിന്നെ, ആ ട്വിട്ടര്‍ ലോഗോ ചാടി ചാടി വന്നു വാക്കുകള്‍ക്കു മുകളില്‍ ഇരിക്കുന്നു...
അത് വായനക്ക് തടസമാകുന്നു.. അതിനെ ഒന്ന് കൊന്നു കളയണം കേട്ടോ :-)
ഇനിയും എഴുതുക... ആശംസകള്‍..
കവിത തന്നെ ജീവിതമാക്കുകയാണോ? ജീവിതം കവിതയാകുകയാണോ? എന്റെ മനസ്സിലെ ഘടികാരവും ഒരു സെക്കന്റ് നേരം നിന്നുപോയി വായിച്ചപ്പോൾ.. ഇനി നീ കവിത എഴുതണ്ട
ജീവിതം കാവ്യാത്മകമാകുന്നില്ല പലപ്പോഴും..
@മഹേഷ് വിജയന്വിലപ്പെട്ട നിർദ്ദേശത്തിനു നന്ദി.. പാരഗ്രാഫ് തിരിച്ചിട്ടുണ്ട് കേട്ടോ.. റ്റ്വിട്ടെർ പക്ഷിക്ക് ഇത്ര അഹങ്കാരമോ... വച്ചേക്കില്ല ഞാൻ:)
udane prtheekshikkaam
ഈ ഘടികാരം നിലച്ചെന്ന് എനിക്ക് തോന്നുന്നില്ല. അതുപ്പോള്‍ പുറകോട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്.
പറഞ്ഞത് പോലെ ഈ ട്വിറ്റര്‍ പക്ഷിയെകൊണ്ട് ചില്ലറ എടങ്ങേറൊന്നും അല്ലല്ലോടൊ... പക്ഷിയുണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കേണ്ടിവരുമോ?
ആശംസകള്‍. കവിതയായതു കൊണ്ടു ഞാന്‍ കൂടുതല്‍ അഭിപ്രായിക്കുന്നില്ല.
കിങ്ങിണിയുടെ ജീവിതമാണീ കവിത എന്ന അറിവ് ഞെട്ടിക്കുന്നു. എപ്പോഴും ചിരിക്കുന്ന മുഖം, തീരെ സംസാരിക്കാത്ത പ്രകൃതം ഇതൊക്കെയാണ് ഇയാളെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത്.. കിലുക്കാംപെട്ടിയെ പോലെ ഓടി നടക്കുന്ന
+1കാരിയാണു മനസ്സിൽ. എന്നെ ഓർമ്മ കാണില്ല. നിങ്ങളുടെ സീനിയർ ബാച്ചായിരുന്നു. ഡാൻസ് പ്രാക്റ്റീസിനായി എപ്പോഴും ക്ലാസ് കട്ട് ചെയ്ത് നടക്കുന്ന കുട്ടിക്ക് ക്ലാസിൽ ഫസ്റ്റ് റാങ്കാണ് എന്ന അറിവ് അന്ന് ശരിക്കും അമ്പരപ്പിച്ചിരുന്നു. നന്നായി പാടുമായിരുന്ന, കവിത എഴുതുന്ന, പഠിക്കാൻ മിടുക്കിയായ കൊച്ചു ഡാൻസർ. കിലുക്കാംപെട്ടിയെ കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു എല്ലാർക്കും. എന്താണ് മോൾക്കു പറ്റിയത്? ഒരു വാക്കു കൊണ്ടു പോലും ആരെയും വേദനിപ്പിക്കാൻ കഴിയാത്ത് കുഞ്ഞാറ്റക്കിളിയെ ആരാണ് കൊത്തി നോവിച്ചത്? നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കട്ടെ..
kinginikuty, kavitha nallathu.
pakshe last 2 lines vendayirunnu ennu thonni..
തിരക്കില്ലെങ്കില്‍ ഇടക്കൊരു പുതിയ കവിത പോന്നോട്ടെ..വാണിയുടെ കമെന്റു വായിച്ചു.. പഴയതിനെക്കള് ഉഷാറായി മുന്നേറുക. ആശംസകള്‍....
നല്ല കവിത ..അവസാന വരി എന്തോ ഒരു ...
പിന്നെ കവിത മുറിച്ചു എഴുതി എങ്കില്‍ കുറച്ചു കൂടി വായന സുഖം കിട്ടും
എല്ലാ ദിവസവും കാണുന്നത്
ഒരേ ഘടികാരവും സൂചികളുമായിരുന്നെങ്കിലും
എന്റെ ദിനങ്ങൾക്കെന്നും വിവിധവർണ്ണങ്ങളായിരുന്നു.....nalla vari ...kettaa
@vaaniവാണിചേച്ചി your profile is not available, please give your contact mail id.
തുഞ്ചൻപറമ്പിലെ അവേശ നിമിഷങ്ങൾ ഫോട്ടോ പോസ്റ്റ് കാണുക
ഞാനിനി സമയത്തിന്റെ വാദിയോ പ്രതിയോ അല്ല.എന്റെ ഘടികാരം നിലച്ചു പോയി.... എന്നൊരു കമന്റ് എന്റെ വക. നല്ല കവിത.ഇനിയും എഴുതുക
mukalil vaani chechi ezhuthiyathu vachu thaan oru sambhavam thanne aanallo. itrayum pratheekshichilla. pinne aa ghadikaaram kuppathottiyilekku valicheriyaruthu. thante ghadikaaram nilachittilla, nilakkukayumilla eeshvaran vichaarikkunna vare. ella aashamsakalum. kavitha nannaayi
നല്ല കവിത. അര്‍ത്ഥവത്തായ വരികള്‍ . ഘടികാരവും ജീവിതവും തമില്‍ വലിയ ഒരു കണക് ഷന് ഉണ്ട്. വരികള്‍ ഏറെ നന്നായി
നല്ല വരികൾ, നല്ല ആശയം. താലിയൊന്നും തടസ്സമാകാതിരിക്കാൻ നോക്കണം, സമയത്തിന്റെ സാർത്ഥകമായ ഉപയോഗത്തിന്.
@vaani kingini ippol ente classmate aanutto. Pandathe pole thanneya ival ippolum. Aarodum adhikam samsarikkilla. Pakshe jadakkari onnum allatto. Eppolum chirikkumayirunnath kond punjiri enna njangal vilichirunnath. Cultural programs ippolum cheyyarund. Pakshe bhayankara madichiyanippol. Orupad nirbandikkanam enthenkilum okke cheyyan. Ninne kuttam parayukayallatto punjiri... Ee kavitha vayichal, kinginiye ariyavunna ellarkkum samkadam thonnum. Kinginiyum orupad mari. Munpe thanne samsarikkatha aalippol theere samsarikkatheyayi. Punjirikku pakaram vishadachiriyayi.. Ennalum kingini, thalarnnu. Njangal ellavarum und ninte koode. Ninnekkaal nalla oru kuttiye njan ithuvare kandittilla.. Athinal urappund. Ithokke verum pareekshanangal aanu. Kinginikkuttikku nallath mathrame varu. Oru bright future ninakkund. Keep writing. All the best.
നിലച്ചു പോയെങ്കിലും ആ ക്ളോക്കിപ്പോഴും
ചുവരില്‍ തന്നെയുണ്ട്.
ഇനിയെന്നാണാവോ അതിന്റെ സ്ഥാനം
കുപ്പത്തൊട്ടിയിലേക്കു മാറുന്നത്?
അല്ലെങ്കില്‍ വേണ്ടാ, ദിനവും രണ്ടു നിമിഷമെങ്കിലും
ശരിയായ സമയം കാണിക്കുന്നതല്ലേ.
ഇന്നലെ വീണ്ടും ഞാന്‍ ആ ക്ലോക്കിനെ എടുത്തു.
ക്ലാവ് പിടിച്ച സ്പ്രിങ്ങുകളിലും,
തേഞ്ഞു തീര്‍ന്ന പല്ച്ചക്രങ്ങല്ക്കിടയിലും
കുറച്ചു എണ്ണ പകര്‍ന്നു കൊടുത്തു.
ചെവികള്‍ തിരിച്ചു മുറുക്കി.
ആ പെണ്ടുലത്തില് ഒന്ന് ആട്ടി വിട്ടു.
ആ ഹാ അതാ വീണ്ടും .................
എന്തിനാ ഘടികാരത്തിന്റെ സ്ഥാനം കുപ്പതോട്ടീലാക്കണേ?
അതവടെ തന്നെ ഇരുന്നോട്ടെ.. ല്ലേ ..
kuttede samayam sheriyallannu thionnunnu
വാച്ചും ക്ലോക്കും ഒക്കെ നന്നാക്കാന്‍ അറിയാമെന്നു ഭാവിച്ചു നടക്കുന്നയാളെ കല്യാണം കഴിച്ചതല്ലേ കുഴപ്പമായത് .അയാള്‍ അത് നന്നാക്കാന്‍ ശ്രമിച്ചു കാണും , അതോടെ അതിന്റെ ആപ്പീസ് പൂട്ടി .കല്യാണത്തിനു ശേഷമാ അത് ചീത്തയായതെന്ന് അഞ്ജു തന്നെ പറഞ്ഞല്ലോ :) പഴയതാണെന്ന് കരുതി ഒന്നും കളയരുത് ,,ഓള്‍ഡ് ഈസ് ഗോള്‍ഡ് :)
Vaani chechi, kingini annathe pole thanneya. Oru change polumilla. Kavitha orupad vishamippikkunnu. Pakshe ithokke overcome cheyyan avalkku kazhiyum. I am sure. She is so different from others. Silent but strong. Inganeyanu njan manasilaakkiyirikkunnath. In my view, ellavarum kinginiye nokki padikkanam
നന്നായിട്ടുണ്ട്.
അതിന്റെ സ്ഥാനം മാത്രമോ? നമ്മുടേതും കുപ്പത്തൊട്ടി തന്നെയല്ലേ.
Kingini dont worry.. You are not alone.. We are with you..
ഇങ്ങനെ ഉള്ള ഒരു ക്ലോക്ക് ആണെങ്കില്‍ അത് കൂപ്പ തോട്ടിക്കും ഒരു അലങ്കാരം ആയിരിക്കും തീര്‍ച്ച ....
നന്മകള് ഉണ്ടാവട്ടെ ..!!
പുതിയ ജീവിതത്തിലേക്കു കടന്നപ്പോള്‍,മറ്റുള്ളവര്‍ക്കു സമയം കൃത്യമായി കാണിച്ചു കൊടുത്തിരുന്ന ആഘടികാരത്തിനെ പരിചരിക്കാന്‍ ആളീല്ലാണ്ടായി.ഭിത്തിയില്‍ തൂങ്ങികിടക്കാന്‍ വിധിക്കപ്പെട്ട അതിനു എന്തു ചെയ്യാനാകും...?
ഇനി സ്നേഹത്തിന്റെ ഒരു തലോടല്‍ മതി...ആകരങ്ങള്കൊണ്ടു അതിന്റെ കര്‍ണ്ണപുടത്തില്‍ പതുക്കെപതുക്കെ തിരിക്കു,,,ആ പെണ്ഡുലത്തില് ഒരു മുത്തമിട്ടു മെല്ലെയൊന്നിളക്കി വിടൂ.നഷ്ടപ്പെട്ട ചലന ശേഷി തിരിച്ചുകിട്ടും. കിങ്ങിണികുട്ടിയുടെ ദിനങ്ങള്‍ക്കും അതൊരു താളാത്മകമായിരിക്കും.
ആശംസകള്‍.
നല്ല ബിബമായി ഘടികാരത്തിനെ ജീവിതത്തോടു ഉപമിച്ച കിങ്ങിണി
എഴുത്ത് തുടരട്ടെ കാലത്തിന് ഘടികാരം ഇനിയും ചലിക്കട്ടെ കവിതകളിലുടെ
എന്ന് ആശംസിക്കുന്നു
ഓ..
നല്ല ജീവിതം..
നല്ല കവിത...
അത് കൊണ്ട് തന്നെ,
ഞാനീ വരികളുടെ ഇഷടക്കാരന്.....
പിച്ച വെക്കുന്ന സെക്കന്റ് സൂചികൾ പോലായിരുന്നു ബാല്യം..
പെൻഡുലം കണക്കെ ആടിയ കൗമാരം..
ചലനമറ്റ ക്ളോക്കു പോലെ യൗവ്വനം..
നിലച്ചു പോയെങ്കിലും ആ ക്ളോക്കിപ്പോഴും ചുവരിൽ തന്നെയുണ്ട്.
ഇനിയെന്നാണാവോ അതിന്റെ സ്ഥാനം
കുപ്പത്തൊട്ടിയിലേക്കു മാറുന്നത്?
കൊള്ളാട്ടോ....നല്ല ഉപമ...
കാഴ്ചക്കാർക്ക് കൌതുകമായി അതവിടെ തന്നെ കിടന്നോട്ടെ .......
വാണിയുടെ കമന്റ് കണ്ടപ്പോൾ എനിക്ക് വളരെ പ്രയാസം തോന്നി.. അതുകൊണ്ടാവാം എനിക്ക് കിങ്ങിണിക്കുട്ടിയുടെ ഈ കവിതക്ക് കമന്റിടാൻ തോന്നുന്നില്ലാ... എല്ലാ നന്മയും ഈ അങ്കിൾ നേരുന്നൂ
kavitha asslaayi........
സമയം നിലയ്ക്കുന്നിടത്ത് സ്വപ്നങ്ങള്‍ പിറക്കുന്നു...
Post a Comment