Sunday, April 10, 2011

ഹൃദയമില്ലാതെ............


ഞാനിപ്പോള്‍ ചിന്തിക്കുന്നത്
തറയില്‍ വീണ കണ്ണാടി പോലെ
നൂറായിരം തുണ്ടുകളായി ചിതറിപ്പോയ
എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ
ഒട്ടും പതറാതെ,
ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ
കാല്‍പ്പാദങ്ങളെ കുറിച്ചാണ്..

48 comments:

Arun Kumar Pillai said...

(((((O))))))))

നൗഷാദ് അകമ്പാടം said...

വൊവ്! ദാറ്റ്സ് റിയലീ ഗ്രേറ്റ് ലൈന്‍സ്!!

Sandeep.A.K said...

ha.. njaanum alochikkunnathu aa tholikattiye kurichaa..

Unknown said...

:)

Anonymous said...

നന്നായിട്ടുണ്ട് ആധുനിക പ്രണയം...

Thooval.. said...

good..

MUHAMMED said...

മുത്തുകള്‍ പോലെ കോര്‍ത്തുവച്ച ഈ വരികള്‍ മനോഹരമായി.

chillu said...

ഞാനും ആലോചിക്കുന്നത് "ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ കാല്‍പ്പാദങ്ങളെ കുറിച്ചാണ്.."

Anand said...

Simple but touching words.. Good Work..

Najim Kochukalunk said...

പ്രണയത്തോട്
ഇത്രമേല്‍ ക്രൂരത കാട്ടിയത് ആരാണ്?

Fousia R said...

ഞാനിപ്പോള്‍ ചിന്തിക്കുന്നത്
കുപ്പിച്ചില്ലില്‍ മുറിവേല്‍ക്കാതെ എന്നെ
സം‌രക്ഷിച്ച ചെരുപ്പിന്റെ ഉടയോനെ പറ്റിയാണ്‌.

Unknown said...

ഒത്തിരി അര്‍ത്ഥങ്ങളുള്ള നാല് വരികള്‍ ...കൊള്ളാം

പിന്നെ ആ കണ്ണാടി ചില്ലോകെ വാരിക്കൂട്ടി ഒട്ടിചെടുതോളൂ ട്ടോ

ente lokam said...

ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ച്ച വേണം ..
അത് തിരിച്ചു അറിയാന്‍ താമസിക്കുമ്പോള്‍
ഒരിടത്തു മുറിവ് ഏല്‍ക്കും .ഒരാള്‍ അതിനു
മുകളിലൂടെ ഇങ്ങനെ കൂള്‍ ആയി കടന്നു
പോവുകയും ചെയ്യും. ..നല്ല എഴുത്ത്..

Pradeep Narayanan Nair said...

പൊട്ടിയ ഹൃദയത്തിനെ ചവിട്ടി കടന്നപ്പോള്‍ തുടങ്ങിയ ഒളിച്ചോട്ടം ഇപ്പോഴും നിര്‍ത്തിക്കാണില്ല !
---
നല്ല വരികള്‍ !

വെള്ളരി പ്രാവ് said...

വ്യ്വസ്ഥാപിതമല്ലാത്ത ഡിക്ഷനറി പറയട്ടെ ആത്മാര്‍ഥതയുടെ അര്‍ഥം നോക്കി അലഞ്ഞ പകലുകള്‍...
മാതളത്തിന്റെ നിറമുള്ള നേര്യതു പറയട്ടെ ബാഷ്പാഞ്ജലികളുടെ നനവുള്ള സന്ധ്യകള്‍...
ഇരുളിന്റെ നിറമുള്ള കമ്പിളി പറയട്ടെ..കാണാന്‍ കൊതിച്ചു കണ്മഷി പടര്‍ന്ന കനവിന്റെ രാവുകള്‍...എന്നിട്ടും? പ്രണയത്തെ തിരിച്ചറിഞ്ഞില്ലെ കിങ്ങിണികുട്ടീ...???
നന്നായിരിക്കുന്നു..നന്മകള്‍.

പഞ്ചാരകുട്ടന്‍ -malarvadiclub said...

കടന്നു പോയി ഇല്ലേ ഇനി എങ്കിലും വിട്ടു കൂടെ

Arun Kumar Pillai said...

എനിക്ക് വയ്യാ... ഇതെന്താണ്, മഴ പോലെയല്ലേ കവിത പൊഴിയുന്നത്...

കവിതയെ പറ്റി എന്തൊക്കെയോ പറയണന്നുണ്ട്, പക്ഷേ എന്റെ അറിവ് അതിൽ നിന്നെന്നെ വിലക്കുന്നു..
എനി വേ മനൊഹരമായ ചെറുകവിത....

ഒരു കാര്യം കൂടി അങ്ങിനെ ഹൃദയക്കണ്ണാടി പൊട്ടിച്ച് വെറുതേ ഒരു പോറൽ പോലുമേക്കാതെ നടന്നു പോകാൻ കവിതയിലെ എന്നല്ല ഒരാൾക്കും ഇടവരാതിരിക്കട്ടെ..

ചെകുത്താന്‍ said...

ലൂണാര്‍ ചെരിപ്പുകള്‍ :)))

Elayoden said...

മൂര്‍ച്ചയുള്ള വരികള്‍, ഹൃദയമില്ലാത്തവരുടെ - നന്മകള്‍ ഇല്ലാത്തവരുടെ കാല്‍ പാദങ്ങള്‍ മറന്നു കളയുക.

TPShukooR said...

കുറഞ്ഞ വരികള്‍ കൊണ്ടുള്ള ഒരു പ്രണയാഭ്യാസം. നന്നായിട്ടുണ്ട്.

anoop said...

ഒരുപാട് ദൂരം നടന്നു കഴിയുമ്പോള്‍ ആ പാദങ്ങള്‍
വേദന തിരിച്ചരിയുമായിരിക്കും

anoop said...

ഒരുപാട് ദൂരം നടന്നു കഴിയുമ്പോള്‍ ആ പാദങ്ങള്‍
വേദന തിരിച്ചരിയുമായിരിക്കും

Pradeep Kumar said...

കവിത നന്നായി.'നിന്റെ കാല്‍പ്പാദങ്ങള്‍' എന്നിടത്ത് വിധേയത്വം തുടരുന്നു... എന്നാണോ ഉദ്ദശിക്കുന്നത്.

- സോണി - said...

നല്ല ചിന്ത. നന്നായി അവതരിപ്പിച്ചു. മുറിവേറ്റില്ലെന്കിലും അവളുടെ ഹൃദയരക്തം ആ കാലടികളില്‍ ഇപ്പോഴും ഉണ്ടാവും, ഉണങ്ങാതെ.
എന്നാലും എന്റെ കിങ്ങിണിക്കുട്ടിയോട് ആരാ ഈ കൊടും ചതി ചെയ്തത്?

ശ്രീനാഥന്‍ said...

കൊള്ളാം, അങ്ങനെ വേണം, പതറാതെ നടന്നു പോകണം, ഇനിയും സ്നേഹത്തിന് ഹൃദയം മുറി കൂട്ടാൻ കഴിയും, പക്ഷേ നാം നിന്നിടത്ത് നിന്നു പോകരുതല്ലോ!

മുകിൽ said...

നന്നായിരിക്കുന്നു.

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട് ഈ കുഞ്ഞുകവിത

ഷബീര്‍ - തിരിച്ചിലാന്‍ said...

അവനും അവന്റെ ചോരയും തണുത്ത് കട്ട പിടിച്ചതാവാം... അവളുടെ അഭാവം അവനെ ഉരുക്കുംബോള്‍ ചിന്തിയേക്കാം അവന്റെ ചോരയും.
ഒന്ന് മാറി ചിന്തിച്ചതാ.. കൊഴപ്പായോ?

vinu said...

Hrudaya sarassile pranaya pushpame.. Iniyum nin kadha parayu..

Jikkumon Rony Thattukadablog said...

@കണ്ണന്‍ | Kannan ഞാനിപ്പോള്‍ ചിന്തിക്കുന്നത് : ഒരു കമന്റ് ഇടാന്‍ നോക്കിയപ്പോള്‍ അതിനു മുകളിലൂടെ ഒട്ടും പതറാതെ, ഒരു പോറലു പോലും ഏല്‍ക്കാതെ പറന്നു പോയ ആ നീല ട്വിറ്റര്‍ കിളിയുടെ ഭാഗ്യത്തെ കുറിച്ചാണ് !!!!!

Jenith Kachappilly said...

Simple and sweet. അത്രയേ പറയാനുള്ളൂ... എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു...

regards
http://jenithakavisheshangal.blogspot.com/

Nena Sidheek said...

ചേച്ചീ ..സുഖമല്ലേ ..ഞാന്‍ വായിചൂട്ടോ

Pushpamgadan Kechery said...

ഒരു വസന്തം മുഴുവന്‍ പുറം കാലുകൊണ്ട്‌ തട്ടി തെറുപ്പിച്ച് ,
പിറകില്‍ തകര്‍ന്നതെന്തെന്നു തിരിഞ്ഞൊന്നു നോക്കീടാതെ നടന്നകലുന്ന ഒരാള്‍ !
അനുവാചകരെ വിഭ്രമിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന അതിശക്തമായ ഒരു രചന !
ഭാവുകങ്ങള്‍ .......

ഭാനു കളരിക്കല്‍ said...

കവിത എവിടെയോ തെറ്റിപ്പോയോ?
അവന്റെ കാല്‍പാദങ്ങള്‍ക്ക് മുറിവേറ്റില്ല എങ്കില്‍ ... പിന്നെ അവനെ പ്രതി ദുഖിക്കുന്നതെന്തിനു?
കാമുകിയുടെ ത്യാഗം അവനോടുള്ള ഒടുങ്ങാത്ത സ്നേഹം കുറിക്കാന്‍ ആണ് എഴുതിയതെന്നു ഞാന്‍ കരുതുന്നു.

Unknown said...

എനിക്കിപ്പോഴാണ് തന്‍റെ കവിതകള്‍ മനസ്സിലായി തുടങ്ങിയത്.നടന്നുപോകേണ്ട കാല്‍പ്പാദങ്ങള്‍ കടന്നു പോകുന്നത് തന്നെയല്ലേ നല്ലത്

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ഹൃദയമില്ലാത്തവര്‍ക്ക്.....


സ്‌നേഹത്തോടെ
പാമ്പള്ളി

Aboo Absar said...

വായനക്കാരന്‍ മനസ്സില്‍ വായിക്കുമായിരുന്ന അവസാനത്തെ വരി ഒഴിവാകാമായിരുന്നു.ഫോണ്ട് സൈസ് ഏകീകരിക്കുക.നന്മകള്‍ നേര്‍ന്ന്‌ കൊണ്ട്‌.

nisha said...

very nice. outstanding

elayoden.com said...

nice poem.....

M.R.Anilan -എം. ആര്‍.അനിലന്‍ said...

അവസാനത്തെ വരി ഇപ്പോത്തന്നെ മുറിച്ചുമാറ്റണം....പ്ലീസ്.... അതിൽ കവിതയുടെ കഴുത്തുകിടന്നു പിടയുന്നു....

ഋതുസഞ്ജന said...

@M.R.Anilan -എം. ആര്‍.അനിലന്‍ എപ്പോഴേ മുറിച്ച് മാറ്റി.. ആ നിർദ്ദേശം തന്ന ഏവർക്കും നന്ദി!

Vayady said...

നിന്റെ പ്രണയം അവനു ആവശ്യമില്ലെങ്കില്‍, നിന്റെ ഹൃദയത്തിന്റെ നീറ്റല്‍ അവന്‍ അറിയുന്നില്ലെങ്കില്‍ പിന്നെന്തിന്‌ അവനെ കുറിച്ച് നീ ചിന്തിക്കുന്നു? എന്ന്‌ പലരും ചോദിക്കും, ചിന്തിക്കും. പക്ഷേ ജീവന്‍ കൊടുത്ത് പ്രണയിച്ചു പോയില്ലേ? അത്ര പെട്ടൊന്നൊന്നും മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ആകില്ലെന്ന് ചോദിക്കുന്നവരുണ്ടോ അറിയുന്നു? അതറിയണമെങ്കില്‍ തീവ്രമായി പ്രണയിക്കണം. യഥാര്‍ത്ഥ പ്രണയം എന്താണെന്ന് അറിയണം.

arjun said...

ഇപ്പോൾ തുടർക്കവിതകൾക്കാണോ മാർക്കറ്റ്!

nisha said...

thutarcha!!!!

M.K Pandikasala said...

നല്ല വരികള്‍.

neha said...

Great!!!

musthupamburuthi said...

ഞാനിപ്പോള്‍ ചിന്തിക്കുന്നത്
തറയില്‍ വീണ കണ്ണാടി പോലെ
നൂറായിരം തുണ്ടുകളായി ചിതറിപ്പോയ
എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ
ഒട്ടും പതറാതെ,
ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ
കാല്‍പ്പാദങ്ങളെ കുറിച്ചാണ്..
പൊട്ടിയതോ.. പൊട്ടി...ഇനി അതിന്റെ ചില്ലിൽ ചവിട്ടി കാലുംകൂടി മുറിക്കണോ....സുരക്ഷിതമായി കാല്പാദങ്ങളെ മുന്നോട്ട് ചലിപ്പിക്കുന്നതല്ലെ നല്ലത്.....

മഹേഷ്‌ വിജയന്‍ said...

കിങ്ങിണിക്കുട്ടി,
നിന്റെ ഈ കവിതയിലെ വരികളും ഇതിനു തൊട്ടു മുന്‍പ് നീ പോസ്റ്റ്‌ ചെയ്ത 'ഹൃദയക്കണ്ണാടി' എന്ന കവിതയിലെ വരികളും (രണ്ടു വരികള്‍ ഒഴികെ)
ഞാന്‍ ഒരുമിച്ചു ചേര്‍ത്ത് നോക്കി.. വെറുതെ ഒരു രസം. ഇനിയതൊന്നു വായിച്ചു നോക്കൂ...

"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ.......

ഞാനിപ്പോള്‍ ചിന്തിക്കുന്നത്
എന്റെ ഹൃദയത്തെ കുറിച്ചല്ല...
അതിനു മുകളിലൂടെ
ഒട്ടും പതറാതെ,
ഒരു പോറലു പോലുമേല്‍ക്കാതെ
നടന്നു പോയ നിന്റെ
കാല്‍പ്പാദങ്ങളെ കുറിച്ചാണ്.."

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.