മനസ്സിലെ സങ്കടങ്ങൾ പുസ്തകത്താളിനിടയിൽ മയിൽപ്പീലി പോലെ ഞാൻ സൂക്ഷിച്ചു വെക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. അതു പെറ്റു പെരുകാൻ തുടങ്ങിയിരിക്കുന്നു. ആകാശം കാണാതിരിക്കാൻ ഞാൻ അവയെയൊക്കെ എന്റെ ഹൃദയത്തിന്റെ ആരും കാണാത്ത ഒരു കോണിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.നെഞ്ചോട് ചേർക്കാൻ,ആശ്വാസം പകരാൻ ഒരു തണലും ഇപ്പോഴില്ല.
എപ്പോഴും ഒരു നല്ല സുഹൃത്ത് കൂടെയുണ്ടാകുന്നതു വലിയൊരാശ്വാസമാണെന്ന് നീയാണെന്നെ പഠിപ്പിച്ചത്. നിന്നോട് ആത്മവഞ്ചന ചെയ്തോ എന്നോർക്കുമ്പൊൾ വല്ലാത്ത വിഷമം. മനപ്പൂർവമല്ല കേട്ടോ... നിന്നിൽ നിന്ന് അകലാൻ തുടങ്ങിയതുമുതൽ ഞാനല്ലേ തീർത്തും ഒറ്റക്കായത്.
അതേ, ഈ എകാന്തത എനിക്ക് ആരും കൽപ്പിച്ചു നൽകിയതല്ല. ഞാൻ സ്വയം അതിനെ വരിച്ചതാണ്.ഇതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഒരു വഴിയേ ഉള്ളു; നീയെങ്കിലും എന്നെ മനസ്സിലാക്കണം,നിനക്കതിനു കഴിയുമെന്നാണു എന്റെ പ്രതീക്ഷ.
അല്ലെങ്കിൽ ഈ സൗഹൃദം ഇവിടെ അവസാനിക്കും എന്നെന്നേക്കുമായി.
അവസാനിച്ചാലെന്താ........
ചിലപ്പൊഴെനിക്ക് സിദ്ധാർത്ഥനെ ഓർമ്മ വരും. ഒരു രാത്രി എല്ലാം ഇട്ടെറിഞ്ഞ് ഇരുളിൽ മറഞ്ഞവനെ. ഗർഭിണിയായ യശോധരയെ വിട്ടു പൊയി ബുദ്ധമതത്തിൽ ശാശ്വത സത്യം തേടിയവനെ..പക്ഷെ നിന്നെ വിട്ടു പിരിഞ്ഞ് ആത്മശാന്തി നേടാൻ എനിക്കു കഴിയുമോ?
വിധി എങ്ങോട്ടൊക്കെയാണു എന്നെ വലിച്ചിഴക്കുന്നത്? എന്തൊക്കെയാണു എന്നെ കൊണ്ടു ചെയ്യിക്കുന്നത്?
ഒന്നും എനിക്കറിയില്ല....ഒന്നും...
ചിലപ്പോൾ എന്റെ മനസ്സ് കാട്ടിൽ പെട്ടുപോയ ദമയന്തിയാകും. അല്ലെങ്കിൽ ഋതുമതിയായിരിക്കെ രാജസദസ്സിൽ വലിച്ചിഴക്കപ്പെട്ട കൃഷ്ണ... അവരും എന്നെപ്പോലെ അക്ഷരങ്ങളോടു സംസാരിക്കുമോ? ദു:ഖങ്ങളിൽ നിന്നും മോചനം തേടി പുസ്തകത്താളുകളിൽ അഭയം പ്രാപിക്കുമോ?
വെറുതെ ഓർക്കുന്നതാ... മനസ്സിനു വേറേ പണിയൊന്നുമില്ലല്ലോ...
നീയുമിപ്പോൾ എന്നെക്കുറിച്ചോർക്കുകയായിരിക്കുമോ?
രാവിൽ, അനന്തതകൾക്കപ്പുറത്തു നിന്നു മിന്നുന്ന വെളിച്ചവുമായി ഒരു മിന്നാമിനുങ്ങു കയ്യെത്തും ദൂരം വരെ വന്നു,പിന്നെയത് അകന്നു പോയി... അറിയാതെ മനം നൊന്തു.............
നീയുമെനിക്കൊരു മിന്നാമിനുങ്ങല്ലേ..... എന്റെ എകാന്തതയുടെ ലോകത്തേക്കു സൗഹൃദത്തിന്റെ നുറുങ്ങു വെട്ടവുമായ് കടന്നു വന്നൊരു മിന്നാമിനുങ്ങ്.. കയ്യെത്തും ദൂരം വരെ അടുത്തു വന്ന് കണ്ണെത്താദൂരത്തേക്ക് പറന്നകന്നൊരു മിന്നാമിനുങ്ങ്..........
നീ മിന്നാമിനുങ്ങോ...........! അതൊക്കെ പണ്ട്. എന്റെ ഏകാന്തതയുടെ രാവുകളെ പകലുകളുടെ തിളക്കുമുറ്റതാക്കി മാറ്റുന്നതു ഇപ്പോൾ നീയാണ്,അരികിലില്ലെങ്കിലും ഞാൻ തൊട്ടറിയുന്ന നിന്റെ സ്നേഹ സാമീപ്യമാണ്..
നിനക്കായ് നാലു വരികൾ ഞാനിവിടെ കുറിച്ചിടട്ടെ...
“നിനക്കു ഞാനൊരു ശീർഷകമെഴുതാം
നീ വായിക്കുമെങ്കിൽ
നിന്നെക്കുറിച്ചൊരുകവിത എഴുതാം
നിനക്ക് ഇഷ്ടമെങ്കിൽ
നിന്റെ ഹൃദയത്തില്‍ ഇടം തരുമെങ്കിൽ
നിന്നെ ഞാനെൻ പ്രിയതോഴനാക്കാം
നിന്റെ ജീവിതം എനിക്കായ് തരുമെങ്കിൽ
നിന്നെ ഞാനെൻ ജീവിത സഖാവാക്കാം
നീയും ഞാനും ഒത്തു ചേരുമെങ്കിൽ
നിർത്താം ഞാനെൻ ഭ്രാന്തുകളെ
നിന്നെയുമോർത്ത് നിൽപ്പൂ ബോധി വൃക്ഷച്ചുവട്ടിൽ
നീറുന്ന ഹൃദയത്തിന്റെ ഉടമയായി
നിശ്ചല ഹൃദയമാണോ നിന്റേത്
നീ പറയൂ,നിനക്കു സമ്മതമോ മടിയോ....
മൌനമാണുത്തരമെങ്കിൽ നിർത്തുന്നു-
ഞാനെന്നാൽ,നടക്കുന്നു........
നീലാകാശം മുകിൽ മാലകളാൽ മറഞ്ഞ് പോകട്ടെ.....”
ഇതൊന്നും നടക്കില്ലെന്ന്, നിന്നെക്കാൾ നന്നായി എനിക്കറിയാം. എന്നാലും ആഗ്രഹിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ........
ഇതിൽ പ്രതിപാദിച്ചിരികുന്ന വ്യക്തി നിങ്ങൾ ഇതിനു മുൻപ് പോയ ഏതോ ഒരു ബ്ലോഗിൽ ഉണ്ട്, അല്ലെങ്കിൽ ഇനി പോകാനിരിക്കുന്ന ഒരു ബ്ലോഗിൽ ഉണ്ട്. ആരുമെന്നോടു കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കരുത്,ചോദിച്ചിട്ടു കാര്യമില്ല,ഞാൻ പറയില്ല..
53 comments:
നിന്നിൽ നിന്ന് അകലാൻ തുടങ്ങിയതുമുതൽ ഞാനല്ലേ തീർത്തും ഒറ്റക്കായത്. ഈ വരികള്‍ ഇഷ്ട്ടപെട്ടു.. തികച്ചും സത്യം ആണത്..
ഇത് അവന് തന്നെ പാലാരിവട്ടം ശശി ...........ഇനി ഞാനെങ്ങാണം , ഹേ അങ്ങനെ വരില്ല
ശൊ ഇതൊക്കെ എന്തിനാ ഇവിടെ എഴുത്യേ? ഇനി എല്ലാവരും ചോദിച്ച് ചോദിച്ച് മനുഷ്യനെ ഇടങ്ങേറാക്കും. വല്യ ചതിയായിപ്പോയി ട്ടോ! :)
(ഷീർഷക മോ ശീര്‍ഷകമോ?)
ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് ചൂം ചൂം ന്ന് തൂറ്റി പായുമ്പോള്‍, ചില ബ്ലോഗുകളില്‍ നിന്നും കിട്ടുന്ന ചിന്തുകള്‍, ഇനി ഞാനായിരിക്കുമോ എന്നാ ചിന്തകള്‍! എത്ര രാത്രികളില്‍ എന്റെ ഉറക്കം കെടുത്തും ഈശ്വരാ.... ഇനിയും വായിക്കാനാവില്ല എന്ന് പറഞ്ഞു അലമാരയില്‍, ഒരു മൂലയില്‍ അടക്കി വെച്ച കുട്ടി പുസ്തകങ്ങള്‍ തന്നെ ആയിരുന്നു നല്ലത് :)
good..very good...
ഇതൊന്നും നടക്കില്ലെന്ന്, നിന്നെക്കാൾ നന്നായി എനിക്കറിയാം. എന്നാലും ആഗ്രഹിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ...
പിന്നല്ലാതെ , അത്ര തന്നെ ..
an idea can change u r.....(idea!!!)
parayilla ennu urappu paranjittum aaraanathu ennu chodhikkunnathu viddithamanu...so njan chodhikkunnilla... anyway not bad..
"കപടലോകത്തിലാത്മാർഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം"
"താഴേയ്ക്ക് പോകുന്നതെന്തേ തഥാഗത
ആഴത്തിൽ ജലകന്ദരങ്ങളിലുണ്ടോ ശാന്തി"
ഇതു കൂടിയെഴുതിയിരുന്നെങ്കിൽ
മനോഹരമായേനേ
hmmm !! "enthu patti inganeyokke ezhuthan " ennu chodikkunnila!! keep writing !! athreye parayan ullu!!
Anju,
ഇങ്ങനെയെഴുതാനും തോന്നുന്നു..
"പ്രണയം അഭിനയമാക്കിയവനേ
നീ പ്രണയിച്ചത് നിന്നെമാത്രമല്ലേ
നീയെത്ര പേരെ പ്രണയിച്ചു
ഗിന്നസ് ബുക്കിലൊരു നാൾ
നിന്റെ പേരു ഞാൻ കണ്ടേക്കും
നീ പണത്തെയും പ്രണയിച്ചിരുന്നു
അതല്ലേ നിനക്ക്
തല താഴ്ത്തി നടക്കേണ്ടി വന്നത്
നിനക്ക് സംഭവിച്ചതിലൊക്കെ
ഒരനുശോചനം രേഖപ്പെടുത്തിയേക്കാം
രണ്ടുതുള്ളി കണ്ണീരുമിറ്റിച്ചേയ്ക്കാം"
മുൻപ് വായിച്ച
ഒരു ബ്ളോഗെഴുതിയ ഒരാൾ...
Ajay....
നിനക്ക് സംഭവിച്ചതിലൊക്കെ
ഒരനുശോചനം രേഖപ്പെടുത്തിയേക്കാം
രണ്ടുതുള്ളി കണ്ണീരുമിറ്റിച്ചേയ്ക്കാം
ഈ ബ്ളോഗ് വായിച്ച ഒരാൾ
ഞാനും വായിച്ചു അജയ്
ഈ ബ്ലോഗ്
വഴിതെറ്റി വന്ന പ്രണയമേ
നീയെവിടെപ്പോയിയൊളിച്ചു
ഇനിയെന്നു കാണും പ്രണയമേ
നീയില്ലെങ്കിൽ
ഹൃദയം (പ്ളാസ്റ്റിക്കല്ല)പൊട്ടി
ഞാൻ മരിക്കുമല്ലോ
എന്നുകൂടിയെഴുതിയിരുന്നെങ്കിൽ
കുറച്ചുകൂടി ആത്മാർഥതയുണ്ടായേനെ
Gayathri
ആരുമെന്നോടു ചോദ്യങ്ങൾ ചോദിക്കരുത്
നിർത്താം ഞാനെൻ ഭ്രാന്തുകളെ
എന്തുചെയ്യാം ആത്മാർഥമായ
പ്രണയമുപേക്ഷിച്ച്
നീയൊരു സിൽക്ക് സ്മിതയുടെ
പുറകെ പോയി
എല്ലാവരെയും പ്രണയക്കുടുക്കിലാക്കിയ
നിന്നെ കുടുക്കി ഒരു സിൽക്ക്സ്മിത
നിനക്ക് സുഖമവിടെയാണെന്നറിയാം
ആത്മാർഥമായി സന്തോഷിക്കുന്നു
ഒറ്റപ്പെട്ടുപോയ നിരാശാകാമുകിയെന്നു
കൂടിയെഴുതിയേക്കാം
എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ
പെൺകൊടീ
നിന്നെയും തേടിയെന്നൊക്കെ നീയെത്രപാടി..
പ്രണയമണിതൂവൽ പൊഴിയും മഴയെന്നും
നീപാടി
ഇപ്പോൾ നോക്ക് നിരാശ മാത്രം
പ്രണയിക്കുന്നവരെയിങ്ങനെ ചതിക്കാമോ
ഇത്തിരി പോയിസൺ തന്നിട്ടുപോകൂ
പ്രിയ പ്രണയമേയെന്നു കൂടിയെഴുതിയേക്കാം
Gayatri
ഹേയ്..അതു ഞാനല്ല....അതുറപ്പാണ്....ഞാന്‍ അങ്ങിനത്തെ ആളല്ല....വെരിഗുഡ്
നല്ല ചിത്രം...അതു വരച്ചയാൾക്ക് പ്രണാമം....ലേഖനത്തെക്കുറിച്ച് ഒന്നും പറയാനില്ല..അവകാശ വാദവുമായി ഒരുപാട് പേർ എത്തിയിട്ടുണ്ടല്ലോ..എന്താ പറയാൻ..എന്റെ പ്രീയ സഹോദരൻ സിദ്ധിക്ക വരെ അഭിപ്രായം പറഞ്ഞ് നിലക്ക്...വയസ്സ് കാലത്ത് ച്ചെ...ഞാനും അല്ലേയല്ല.?. ഇത് എന്റെ ഭാര്യ അറിയതിരിക്കണേ...പടച്ചോനെ
എനിക്കറിയാം, ഞാനും പറയില്ല, എന്നോട് ചോദിക്കരുത്..പ്ലീസ്...ഞാനും എത്രകാലമായി ഇതാഗ്രഹിക്കുന്നെന്നോ.....!
ഓരോന്നിങ്ങനെ വെറുതെ മോഹിക്കുവാൻ മോഹം.അല്ലാതെന്തു പറയാൻ ?
മൌനം അതാണ് എനിക്കും കിട്ടാന്‍ പോകുന്ന ഉത്തരം
അതിനാല്‍ ഈ മയില്‍പീലി എന്നും ആരും കാണാതെ എന്റെ ഹൃദയത്തില്‍
തന്നെ ഇരിക്കട്ടെ, എപ്പോള്‍ എനിക്ക് പറയാന്‍ ഒരു സുഹൃത്ത് എങ്കിലും
ഉണ്ടല്ലോ, അത് ഇല്ലാതെ ആവണ്ടല്ലോ,
ഇതുവരെ ബ്ലോഗില്വായിച്ചതില് എനിക്ക് ഏറ്റവും ഇഷ്ടമായി ഇത്
ഇതുപോലെ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ആയിരിക്കും
വളരെ നന്നായിട്ടുണ്ട് !!!!!!
അഞ്ചൂ...ആഗ്രഹിയ്ക്കാനും, സ്വപ്നം കാണാനും ആരുടേയും അനുവാദം വേണ്ടല്ലോ... :)
:-))
മനസ്സിലെ സങ്കടങ്ങൾ പുസ്തകത്താളിനിടയിൽ മയിൽപ്പീലി പോലെ ഞാൻ സൂക്ഷിച്ചു വെക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. അതു പെറ്റു പെരുകാൻ തുടങ്ങിയിരിക്കുന്നു. ആകാശം കാണാതിരിക്കാൻ ഞാൻ അവയെയൊക്കെ എന്റെ ഹൃദയത്തിന്റെ ആരും കാണാത്ത ഒരു കോണിൽ ഒളിപ്പിച്ചു
..................''ഈ പ്രയോഗം ശരിക്കും ഇഷ്ട്ടപെട്ടു''
'എപ്പോഴും ഒരു നല്ല സുഹൃത്ത് കൂടെയുണ്ടാകുന്നതു വലിയൊരാശ്വാസമാണെന്ന് നീയാണെന്നെ പഠിപ്പിച്ചത്...'
ഇതെവിടെയോ വായിച്ചിട്ടുണ്ടല്ലോ !
ആഹാ ...
ആളെ പിടികിട്ടി !
കൊണ്ടുവന്നു മുന്നില്‍ നിര്‍ത്തുന്നുണ്ട് ഞാന്‍ ...
ഇതിനൊരു തീരുമാനമുണ്ടാക്കാതെ വിടില്ല ആ പഹയനെ ....
anju aa kavitha kidilam aayittund.. entha oru oru oru feel... you are a good writer!.....
enthokkeyo parayanam ennund... ippo vaakukal onnum kittanilla... iniyum varum ivide... :-)
ഹും..എനിക്ക് മനസ്സിലായി ആരാണെന്ന്...അനീഷ് അല്ലെ..? നന്നായിട്ടുണ്ട്...
"മനസ്സിലെ സങ്കടങ്ങൾ പുസ്തകത്താളിനിടയിൽ മയിൽപ്പീലി പോലെ ഞാൻ സൂക്ഷിച്ചു വെക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. അതു പെറ്റു പെരുകാൻ തുടങ്ങിയിരിക്കുന്നു. ആകാശം കാണാതിരിക്കാൻ ഞാൻ അവയെയൊക്കെ എന്റെ ഹൃദയത്തിന്റെ ആരും കാണാത്ത ഒരു കോണിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്."...ഈ വരികള്‍ വളരെ ഇഷ്ടമായി...
പറഞ്ഞു പഴകി ക്ലീഷേ ആയ പ്രമേയമാണെങ്കിലും ഈ കവിതയില്‍ ഒരു വ്യതസ്തത ഫീല്‍ ചെയ്യുന്നുണ്ട്...വളരെ നന്നായിട്ടുണ്ട് അഞ്ജു...keep writing...
i am just searching for a clue to find who is that blogger??
ആശംസകള്‍. നന്മ വരട്ടെ.
നന്നായിരിക്കുന്നു....
പ്രണയം....!
"നീയെങ്കിലും എന്നെ മനസ്സിലാക്കണം,നിനക്കതിനു കഴിയുമെന്നാണു എന്റെ പ്രതീക്ഷ."
പ്രണയം ആത്മാര്ഥമാണെന്കില്.....
ആശംസകള്‍...
കിങ്ങിണിക്കുട്ടീ... വളരെ വളരെ നന്നായിരിക്കുന്നു... പ്രത്യേകിച്ച് അവസാനത്തെ കവിത...അതുപോലെ തന്നെ സങ്കടങ്ങളെ മയില്പ്പീ ലിയായ് ഉപമിച്ചത്, ഏകാന്തതകളില്‍ ദമയന്തിയെപ്പോലാകുന്നത്, അങ്ങിനെ എല്ലാം... തുടര്‍ന്നും എഴുതുക... സരസ്വതീദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ... ആശംസകള്‍...
ആളെ എനിക്ക് നന്നായി അറിയാം... ഹി ഹി....
"അയാളുടെ ഫസ്റ്റ് നെയിംല് നാല് അക്ഷരമേ ഉള്ളൂ ......................"
ഏതായാലും എന്നെയാവില്ല.. :):)
എല്ലാരുംകൂടെ ഈ അപവാദം എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുത്... പറഞില്ലേ... ഞാനല്ല.. ഞാനല്ല... ഞാനല്ല.... എന്നിട്ടും എന്നെയെന്തിനാ തുറിച്ച് നോക്ക്ണേ?...
നല്ല വരികള്‍.. ആശംസകള്‍
പ്ര ണ യ മംഗുരിച്ച
ഹൃദയം പ്രഹര മേറ്റ പവന് തുല്യം
അത് അര ലി പൂത്ത ഭൂവനം
പോല്‍ ആരും അതിരിടാത്ത സ്വപ്ന വനിക
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല .......
സഹോദരീ എനിക്ക് സിദ്ധാര്‍ദ്ധനെ ഇഷ്ടമല്ല..എല്ലാം ഉപേക്ഷിച്ചു മോക്ഷപ്രാപ്തിക്കായി പോകുമ്പോള്‍ അത് തന്റെ മാത്രം സന്തോഷത്തെ തേടിയുള്ള യാത്രയാണെന്ന് അദ്ദേഹം മനസിലാക്കിയില്ലല്ലോ.................. മകനെയും ഭാര്യയേയും നിത്യ ദുഖതിലെക്ക് തള്ളി വിറ്റിട്ടാണ് സിദ്ധാര്ദ്ഥന് ബുദ്ധനായത് ....അത് പോലെ ഇവിടെ സ്വന്തം ആഗ്രഹത്തെ കുഴിച്ചുമൂടുമ്പോള്‍ വേറൊരു ജീവനും പിടയുന്നുണ്ട് എന്നോര്‍ക്കുക
really heart touching...... enniku vakukal kittunilla abhinandikan.........
"മനസ്സിലെ സങ്കടങ്ങൾ പുസ്തകത്താളിനിടയിൽ മയിൽപ്പീലി പോലെ ഞാൻ സൂക്ഷിച്ചു വെക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. അതു പെറ്റു പെരുകാൻ തുടങ്ങിയിരിക്കുന്നു. ആകാശം കാണാതിരിക്കാൻ ഞാൻ അവയെയൊക്കെ എന്റെ ഹൃദയത്തിന്റെ ആരും കാണാത്ത ഒരു കോണിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.നെഞ്ചോട് ചേർക്കാൻ,ആശ്വാസം പകരാൻ ഒരു തണലും ഇപ്പോഴില്ല."
"നീയുമെനിക്കൊരു മിന്നാമിനുങ്ങല്ലേ..... എന്റെ എകാന്തതയുടെ ലോകത്തേക്കു സൗഹൃദത്തിന്റെ നുറുങ്ങു വെട്ടവുമായ് കടന്നു വന്നൊരു മിന്നാമിനുങ്ങ്.. കയ്യെത്തും ദൂരം വരെ അടുത്തു വന്ന് കണ്ണെത്താദൂരത്തേക്ക് പറന്നകന്നൊരു മിന്നാമിനുങ്ങ്"
================================================
നന്നായി വരച്ചു, നൊമ്പരപെടുത്തുന്ന അനുഭവങ്ങള്‍ സങ്കടത്തോടെ എഴുതി, കവിതയും നന്നായി. മനസ്സിലെ സങ്കട കടലില്‍ നിന്നും മോചനം കിട്ടാനാവട്ടെ. ഇത്തിരി ആശ്വാസ തണല്‍, കണ്ടെത്താനാവട്ടെ.. ഒന്നും ചോദിക്കുന്നില്ല..എന്നുമെന്നും പ്രാര്‍ഥനയോടെ...
"വേനല്‍ മഴയില്‍ പൂക്കാതെ പോയ കണികൊന്ന പോലെ...
നിറമിഴിയില്വാനം ഒതുക്കിയ നിമിഷ ശലഭങ്ങള്‍ പോലെ...
അണിയാതെ പോയ വളയുടെ ആത്മ നൊമ്പരം പോലെ...
ചൂടി എറിഞ്ഞ പൂവിന്റെ ചുടു നെടുവീര്‍പ്പ് പോലെ...
മൂകഭാവന വിണ്ണില്എഴുതിയ ശിശിരകാലംപോലെ"...
സുന്ദരവും...ശാലീനവുമായ വരികള്‍.
നന്ദി സ്നേഹശലഭമേ...
നന്മകള്.
അഞ്ജു, പ്രണയമൊക്കെ എഴുതി എഴുതി വല്ലാതെ തേഞ്ഞു പോയ കാര്യമാണ്. പിന്നെ അതെഴുതാനുള്ള അടക്കാനാവാത്ത തിരത്തള്ളലിനെ മറികടക്കുക അതീവ ദുഷ്കരമാണ്. സർവ്വസാധാരണമായ കാര്യങ്ങൾ എഴുതാതെ വിടണം. ഇവിടെ എനിക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. പ്രണയത്തിന്റെ ഒരു പുതിയ മാനവും തുറന്നുകിട്ടിയില്ല. ഒടുവിൽ അനുബന്ധമായി ചേർത്ത വ്യക്തിപരമായ കുറിപ്പ് വായനക്കാരെ വഴിതിരിച്ചു വിടുകയും ചെയ്തൂ. അല്ലെങ്കിൽ അവർ അങ്ങനെ ഒരു പിടിവള്ളി നോക്കിയിരിക്കുകയായിരുന്നു. പിന്നെ എഴുത്തിനെ കുറിച്ച് ഒന്നും പറയേണ്ടല്ലോ, എഴുത്തിലും വായനയിലും നാം ചില ഉത്തരവാദിത്വങ്ങൾ കാത്തുസൂക്ഷിക്കണം. ഇവിടെ വായിച്ചു കമന്റ് എഴുതിയവരുടെ രീതി എന്നെ വല്ലാതെ ചെടിപ്പിക്കുന്നു. സത്യസന്ധത അത്ര മോശം ഗുണമല്ല എന്ന് മനസ്സിലാക്കൂ ചങ്ങാതിമാരെ..
ഞാൻ വേറെ ചില കാര്യങ്ങൾ അമ്പരപ്പോലെ ചിന്തിക്കുകയാണ്.
ചിലപ്പൊഴെനിക്ക് സിദ്ധാർത്ഥനെ ഓർമ്മ വരും. ഒരു രാത്രി എല്ലാം ഇട്ടെറിഞ്ഞ് ഇരുളിൽ മറഞ്ഞവനെ. ഗർഭിണിയായ യശോധരയെ വിട്ടു പൊയി ബുദ്ധമതത്തിൽ ശാശ്വത സത്യം തേടിയവനെ...
ഒട്ടും ചിന്തിക്കാതെയാണോ ഇത് എഴുതിയത്. സിദ്ധാർഥൻ കൊട്ടാരമുപേക്ഷിച്ചു പോകുമ്പോൾ ബുദ്ധന് ഒരു മകനുണ്ടായിരുന്നു. രാഹുലൻ. രാഹുലൻ എന്ന് മകന് പേരിട്ടത് അദ്ദേഹം തന്നെയാണ്.എല്ലാം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്കോ സിദ്ധാർത്ഥൻ പോയത്...? ഇത്തരം സില്ലി കാര്യങ്ങൾ എഴുതൂന്നിടത്തേക്ക് ലോകത്തിലെ അതീവ ഗൌരവമായ കാര്യങ്ങളെ വിലക്ഷണമായി വലിച്ചിഴച്ചുകൊണ്ട് വരല്ലേ അഞ്ജു.. ഒരാൾ പോലും ഇവിടെ കാര്യ്യങ്ങളെ ഗൌരവമായി സമീപിക്കുന്നില്ല എന്ന് ഈ പോസ്റ്റിന്റെ വായന തെളിയിക്കുന്നു.
അരുൺ അശോക് ആണ് ഇത്തിരിയെങ്കിലും ഗൌരവപ്പെട്ടത്.
“സഹോദരീ എനിക്ക് സിദ്ധാര്‍ദ്ധനെ ഇഷ്ടമല്ല..എല്ലാം ഉപേക്ഷിച്ചു മോക്ഷപ്രാപ്തിക്കായി പോകുമ്പോള്‍ അത് തന്റെ മാത്രം സന്തോഷത്തെ തേടിയുള്ള യാത്രയാണെന്ന് അദ്ദേഹം മനസിലാക്കിയില്ലല്ലോ.................. മകനെയും ഭാര്യയേയും നിത്യ ദുഖതിലെക്ക് തള്ളി വിറ്റിട്ടാണ് സിദ്ധാര്ദ്ഥന് ബുദ്ധനായത് ....അത് പോലെ ഇവിടെ സ്വന്തം ആഗ്രഹത്തെ കുഴിച്ചുമൂടുമ്പോള്‍ വേറൊരു ജീവനും പിടയുന്നുണ്ട് എന്നോര്‍ക്കുക “ പക്ഷെ അത് കാര്യങ്ങളെ നേർവിപരീതമായ മനസ്സിലാക്കലായി. ബുദ്ധൻ സ്വന്തം സുഖത്തിനായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് പോയി , ഭാര്യയെയും മകനെയും നിത്യദു:ഖത്തിൽ തള്ളി എന്നൊക്കെ വായിക്കുമ്പോൾ വല്ലാതെ ചിരിച്ച് പോകും. ബിവറേജസ് കോർപ്പറേഷന്റെ ക്യൂവിലേക്കാണോ ബുദ്ധൻ പോയത് എന്ന് പെട്ടന്ന് നാം സംശയിക്കും. ഏത് എഴുത്തിനും വേണം കാര്യഗൌരവം. അത് തുടർന്നുള്ള എഴുത്തുകളിൽ പാലിക്കും എന്ന് കരുതുന്നു.
വിമർശനത്തെ പോസിറ്റീവായി മാത്രം കാണുക, എഴുതാനറിയാവുന്നവർ നന്നായി എഴുതണം എന്ന ആഗ്രഹം കൊണ്ടാണ് ഇത് പറഞ്ഞത്.
ഭയങ്കരമായ കാല്പനിക-മിസ്റ്റിക്-റൊമാന്റിക് വരികൾ .. (അതൊക്കെയെന്താണന്ന് ചോദിക്കരുത്..എനിക്കുമറിയില്ല.) :)
Enik nallathayitta thonniyath. ( Nammude classil aarkkum blog illallo?)
Ith shariyavoolaa
നന്മകള് ഉണ്ടാകട്ടെ...
"രാവിൽ, അനന്തതകൾക്കപ്പുറത്തു നിന്നു മിന്നുന്ന വെളിച്ചവുമായി ഒരു മിന്നാമിനുങ്ങു കയ്യെത്തും ദൂരം വരെ വന്നു,പിന്നെയത് അകന്നു പോയി... അറിയാതെ മനം നൊന്തു"
ഈ വാക്യം വല്ലാതെ ഫീല്‍ ചെയ്തു....
ഈ പോസ്റ്റ് എനിക്ക് തന്നത് എന്തെന്നാല്‍ സുരേഷ് മാഷിന്റെ വിലപ്പെട്ട ഒരു അഭിപ്രായം ആണ്...
ഒരുപാട് നന്ദി മാഷെ...
മാഷ് ഒരു വലിയ തെറ്റ് കണ്ടുപിടിച്ചു പറഞ്ഞിട്ടും അത് തിരുത്താന്‍ കിങ്ങിണിക്കുട്ടി തയ്യാറാകാത്തത് അത്ര സുഖകരമായി തോന്നിയില്ല. ചില വായനക്കാര്‍ വായന സീരിയസ് ആക്കാതപോലെ അഞ്ചു എഴുത്തും ബ്ലോഗിങ്ങും വെറുതെ സമയം കളയാന്‍ ഉള്ള ഒരു ഉപാധിയായി സ്വീകരിച്ചു എന്നാണു ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്...
എന്നെ തല്ലെട്ണ്ട അമ്മായി, ഞാന്‍ നന്നാവില്ല.. നിന്റെ പോസ്റ്റുകള്‍ വായിക്കുന്നതിലും ഭേദം പാവക്ക ജ്യൂസില്‍ ആര്യവേപ്പില നീര് സമം ചേര്‍ത്ത് കണ്ണ് തുറന്നു പിടിച്ചു കൌടിക്കുന്നതാനെന്നു തോന്നിപ്പോകുന്നു....
എന്തിനായിരുന്നു അവസാനം ആ വ്യക്തിപരമായ കുറിപ്പ് ചേര്‍ത്തത്...?
പൈങ്കിളി എന്നു പറഞ്ഞാലും പോര...സ്വയം വിലയിരുത്തിയതിനു ശേഷം പോസ്റ്റ് ചെയ്താൽ പോരേ കുട്ടീ..സുരേഷ് മാഷും മഹേഷും പറഞ്ഞതിനോട് യോജിക്കുന്നു.
pinneyum... pinneyum...
ഒരു കുഞ്ഞു കടലാസു തുണ്ടില്‍
എന്‍ പ്രണയം ഒതുക്കാന്‍ ആവുകയില്ല ,
നീ അറിയുനില്ലന്കിലും
എന്‍ പ്രണയ യമുന
എന്നും നിന്നില്‍ ഒഴുകിയിരുന്നു '
അകലങ്ങളില്‍ നിന്ന് പോലും
നിന്ന് ഹൃദയ സ്പന്തനം
എങ്ങും കേള്‍ക്കാം ,
നിന്നില്‍ അലിയുന്ന ഈണം പോലും
ഒരു മദുര ഗാനമായി തോന്നാം -------------
Post a Comment