കൊത്താൻ കൊക്കിലൊതുങ്ങുന്ന
കനിമധുരം...........
പറക്കാൻ സ്വാതന്ത്ര്യത്തിന്റെ
മഹാദൂരം...........
ഉറങ്ങാൻ കുഞ്ഞുകൂടിന്റെ
സാന്ത്വനം............
സ്നേഹത്തിന്റെ ഇണക്കൺവെട്ടത്തിൽ
പരിഭവം.............
ഒരു കിളിയായാൽ മതിയായിരുന്നു...........
വിശാലമായ കവിമനസ്സിലൊരു
സ്ഫടികകാവ്യം..............
ഉള്ളിൽ കിനാവിൻ പരൽമീൻ തുടിപ്പുകൾ.........
മഴവിരൽത്തുമ്പാൽ നിറഞ്ഞ് പൂക്കുന്ന മോഹം.....
ഒരു പുഴയായാൽ മതിയായിരുന്നു......
വിടരും പൂമൊട്ടിന്റെ കാതിലൊരു
കിന്നാരം...........
പുൽക്കൊടിത്തുമ്പിൽ നിന്നും
ഇറ്റുവീഴാൻ വെമ്പുമൊരു കണ്ണീർത്തുള്ളി.....
വരണ്ട ഭൂമി തൻ ചുണ്ടിലേക്ക്
സാന്ത്വനത്തിൻ കുളിരേകുമൊരു
ജലബിന്ദു...........
പുൽമേടുകളെ പട്ടുപുതപ്പിക്കും
മനോഹാരിത............
ഒരു മഞ്ഞുതുള്ളിയായാൽ മതിയായിരുന്നു.....
കാലുഷ്യമില്ലാത്തൊരു നല്ല മനസ്സിന്റെ
ഉടമയായ,
മനുഷ്യനെങ്കിലുമായാൽ മതിയെനിക്ക്..........
23 comments:
ഒരു കിളിയായാൽ മതിയായിരുന്നു...
ഒരു പുഴയായാൽ മതിയായിരുന്നു......
ഒരു മഞ്ഞുതുള്ളിയായാൽ മതിയായിരുന്നു...
അഞ്ചു ഇഷ്ട്ടപെട്ടു.. അതില്‍ പുഴ ആവല് അല്പം വലിയ മോഹമല്ലേ.. മറ്റുള്ള മോഹങ്ങളില്‍ നിന്നും അതിലൊരു ഒറ്റയാന് സ്വഭാവം കണ്ടു. ഒരു അരുവിയായിരുന്നെങ്ങില് ബാലന്‍സ് ആകുമായിരുന്നു. പിന്നെ അവസാന പാരാ ഗ്രാഫ് കുറച്ചു കൂടെ നന്നാക്കാമായിരുന്നു. പിന്നെ എന്റെ ബ്ലോഗിലും ഇടക്കൊകെ മുഖം കാണിക്കണം. പുതിയ പോസ്ടുകലോകെ മുറയ്ക്ക് വരുന്നുണ്ട്. കംമെന്റുകളും സ്വാഗതം ചെയുന്നു.
ഈ കവിതയിലൊരു അക്ഷരമാകാന് കഴിഞ്ഞിരുന്നെങ്കിലോ .... നന്നായിരിക്കുന്നു..
ഇപ്പറഞ്ഞതൊന്നുമല്ല....... അഞ്ജു ഒരു രാജ്യമാണ്..കണ്ട്രി കണ്ട്രി...
അയ്യോ! ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഒരു മനുഷ്യാനാവുന്നത്..
ഇപ്പോള്‍ മനുഷ്യര്‍ കുറഞ്ഞു വരികയാണല്ലോ ..അഞ്ജുവിന്റെ ചിന്തകള്‍ വ്യത്യസ്തമാകുന്നുണ്ട് ..പുഴയാകാന്‍ ..മഞ്ഞുതുള്ളിയാകാന്‍ ..കൊതിക്കുക ..കാല്പനിക ചിന്തകള്‍ എന്നും ഉണ്ടാകട്ടെ ..:)
"കാലുഷ്യമില്ലാത്തൊരു നല്ല മനസ്സിന്റെ
ഉടമയായ,
മനുഷ്യനെങ്കിലുമായാല്‍ മതിയെനിക്ക്.".........!!!! ( നല്ല വരികള്‍....തുടരുക, തെളിമയുള്ള ചിന്തകളുടെ ഈ ധന്യ മുഹൂര്‍ത്തങ്ങളെ...)
ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാം ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുമല്ലോ .ഫോണ്ടിന്റെ വലിപ്പവും കുറക്കണം . രചന പൂര്‍ണമല്ല എന്നാണു തോന്നിയത് .എനിവേ ചിന്തയെ വിലമതിക്കുന്നു .മനുഷ്യ മനസ് നന്നായാല്‍ പുഴയെക്കാളും മഞ്ഞു തുള്ളിയെക്കാളും എന്തിനേക്കാളും ഉത്തമം അതു തന്നെ .ചീത്തയായാല്‍ അത്ര മോശം കാര്യം വേറെ ഏതുമില്ല .നമുക്ക് നല്ല മനസുള്ള മനുഷ്യരാകാം .നന്ദി ആശംസകള്‍ ..
മഞ്ഞുതുള്ളിയായി ഞാനുണ്ടേ...ലാളിത്യം തുളുമ്പുന്ന ഈ കുഞ്ഞു കവിത ഇഷ്ടപ്പെട്ടു...
കാലുഷ്യമില്ലാത്തൊരു നല്ല മനസ്സിന്റെ
ഉടമയായ,
മനുഷ്യനെങ്കിലുമായാൽ മതിയെനിക്ക്..........
നല്ല ആശയം!
എല്ലാവരും ഇങ്ങനെ ആശിച്ചിരുന്നെങ്കിൽ..
കാലുഷ്യവും, മുൻവിധിയും തെറ്റിധാരണകളും മനുഷ്യനെ അന്ധകാരത്തിലും , പകവീട്ടലിലും ഒക്കെ കൊണ്ടെത്തിക്കും. സൗഹൃദവും ബന്ധങ്ങളുമെല്ലാം തകർന്ന് തരിപ്പണമാവും... നല്ല ചിന്തകളും ആഗ്രഹങ്ങളും നമ്മെ വിജയത്തിലേക്കെത്തിക്കും...
എല്ലാ ആശംസകളും!
നല്ല കവിത അന്ജൂ..
"കാലുഷ്യമില്ലാത്തൊരു നല്ല മനസ്സിന്റെ
ഉടമയായ,
മനുഷ്യനെങ്കിലുമായാൽ മതിയെനിക്ക്.........."
കിളിയാവാന്, പുഴയാവാന്‍, മഞ്ഞു തുള്ളിയാവാന്‍ എല്ലാം കൊതിച്ചു.. അവസാനം നല്ല മനസുള്ള മനുഷ്യനെങ്കിലുമാവാന് വേണ്ടി കൊതിക്കുന്ന കവിത. നന്നായി എഴുതി. നല്ല മനസ്സുള്ള മനുഷ്യര്‍ - അവരെയാണ് ഇന്നിന്റെ ആവശ്യം. എല്ലാവരും നന്മയുടെ നല്ല മനസ്സുണ്ടാവട്ടെ..
ആശംസകളോടെ, വീണ്ടും എഴുതുക..
കിളികളും,പുഴകളും,മഞ്ഞുതുള്ളിയും....
നല്ല ചേരുംപടി ചേര്‍ക്കല്‍....!
ആശയം നല്ലത്.
കവിത ആയോ എന്നു ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ല..
ഒരു കാര്യം ശ്രദ്ധിച്ചു, എഴുതും തോറും നന്നായി കൊണ്ടിരിക്കുന്നു. ആശംസകൾ.
"കാലുഷ്യമില്ലാത്തൊരു നല്ല മനസ്സിന്റെ
ഉടമയായ,
മനുഷ്യനെങ്കിലുമായാൽ മതിയെനിക്ക്.........."
ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം..
നന്നായി വരും ട്ടോ കുട്ട്യേ ...
സന്മനസ്സുള്ളവര്ക്ക് സമാധാനം !
ആശംസകൾ
നന്നായിരിയ്ക്കുണൂ ട്ടൊ...ഇഷ്ടായി
ഒരു ചാറ്റല്‍ മഴയാകാന്‍ മോഹമുണ്ടായിരുന്നൂ..:)
ഇഷ്ടായി അഞ്ജൂ...
ആശംസകള്‍
നല്ല സുന്ദരൻ/സുന്ദരി ചിന്തകൾ!
കൊള്ളാം!
super......................
@mad|???? മോഹിക്കാൻ ആർക്കും അവകാശമുണ്ട്
എന്നിട്ടിപ്പൊ എന്തായി കിങ്ങിണിക്കുട്ടി???
Post a Comment