പഞ്ചനക്ഷത്രഹോട്ടലിൽ,
സപ്രമഞ്ചത്തിൽ നീയുറങ്ങുമ്പോൾ
തെരുവോരത്ത് കടത്തിണ്ണയിൽ
കീറിയ കമ്പിളി പുതച്ചുറങ്ങുവോൾ ഞാൻ....
നിന്നെയൊരു നോക്കു കാണാൻ
ബഹളം കൂട്ടുമീ ജനങ്ങൾക്കിടയിലൂടെ
കാവൽക്കാരുടെ അകമ്പടിയോടെ
നീ പോകുമ്പോൾ
വിശപ്പടക്കാനൊരു നാണയത്തുട്ടിനായ്
കൈ നീട്ടിടുമ്പോൾ
കല്ലെറിഞ്ഞീടുന്നു, എന്നെയീ പകൽമാന്യർ..
ഞാനും നിന്നെ പോലൊരു പെണ്ണ്....
നിന്നെപ്പോലെ, തൊഴിലിന്റെ ഭാഗമായ്
വസ്ത്രമുപേക്ഷിച്ചവൾ!!!
നോട്ടുകെട്ടുകൾ നിറഞ്ഞ പെട്ടിയെയോർത്തു നീ
ക്യാമറയ്ക്കു മുന്നിൽ തുണിയുരിയുമ്പോൾ,
ഒരു നേരത്തെ വിശപ്പാറ്റാൻ, ഈ തെരുവോരത്ത്
ഒരു നിശാശലഭമായ് അലയുവോൾ ഞാൻ..
ഒരുമ്പെട്ടവൾ, വേശ്യ, മൂധേവി,
ഈ സമൂഹത്തിന്റെ ശാപം..
എന്നെയീ ജനം കല്ലെറിയുമ്പോൾ;
നീയവർക്കു ആരാധ്യ ദേവത,
സൂപ്പർ മോഡൽ, ലോകസുന്ദരി,
കഷ്ടമാണു പെണ്ണേ, ഈ ലോകവും
അതിവിചിത്രമാമതിൻ നീതിയും..
നീയും ഞാനുമെല്ലാമവർക്കു വെറും
കളിപ്പാവകൾ മാത്രമതു പച്ചയാം യാഥാർഥ്യം!
41 comments:
അത്രയ്ക്ക് രസിച്ചില്ല..!!
ഹഹഹ.. എനിക്കും കിട്ടി ഒരു ചാന്‍സ്.ആദ്യ കമന്റിടാന്‍.
പണ്ടാരോ പറഞ്ഞപോലെ ചിലാളുകള് റ്റ്റൗസറിട്ടാല് അതു ബര്‍മുട മാമുക്കോയ ഇട്ടാല്‍ അത് സൗസര്‍..അതല്ലേ!!!
സോറി കണ്ണന് എന്നെ പറ്റിച്ചു.
കഷ്ടമാണു പെണ്ണേ, ഈ ലോകവും
അതിവിചിത്രമാമതിൻ നീതിയും..
നീയും ഞാനുമെല്ലാമവർക്കു വെറും
കളിപ്പാവകൾ മാത്രമതു പച്ചയാം യാഥാർഥ്യം!
സത്യം.....
എന്നാലും എവിടെയോ ഒരു വേദന നൊമ്പരം ..........സത്യമല്ലേ പറഞ്ഞത്
ഉരലിന് മദ്ദളത്തോടല്ലേ പരാതി....
കഷ്ടമാണു പെണ്ണേ, ഈ ലോകവും
അതിവിചിത്രമാമതിൻ നീതിയും..
പെണ്ണിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍ . ഇനിയും എഴുതൂ...ആശംസകള്‍
"കഷ്ടമാണു പെണ്ണേ, ഈ ലോകവും
അതിവിചിത്രമാമതിൻ നീതിയും..
നീയും ഞാനുമെല്ലാമവർക്കു വെറും
കളിപ്പാവകൾ മാത്രമതു പച്ചയാം യാഥാർഥ്യം
ഈ ലോകത്ത് എല്ലാവരും കളിപ്പാവകള്‍ തന്നെ. ഒരേ വഞ്ചിയില്‍ തുഴയുന്ന പെണ്ണിന്റെ രണ്ടു വത്യസ്ഥ മുഖങ്ങള്‍....
വീണ്ടും പുതിയ വിഷയങ്ങളുമായി വരിക... ആശംസകള്‍
കഷ്ടമാണു പെണ്ണേ, ഈ ലോകവും
അതിവിചിത്രമാമതിൻ നീതിയും..
നീയും ഞാനുമെല്ലാമവർക്കു വെറും
കളിപ്പാവകൾ മാത്രമതു പച്ചയാം യാഥാർഥ്യം
ഈ വരികളിലാണ് കവിത ..............
മോഡലിങ്ങും വേശ്യാ വൃത്തിയും ഒരേ കാര്യമാണോ ? നഗ്നത കാണിക്കുന്നത് രണ്ടു കൂട്ടരും വ്യത്യസ്ത കാഴ്ച്ചപ്പാടുകളോടെയാണ്
വേശ്യാ വൃത്തി നഗ്നതാ പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുന്നില്ല താനും..
പിന്നെ നഗ്നത നിഷ്കളങ്കതയുടെ പര്യായമാണെന്ന് മഹാന്മാരായ കലാകാരന്മാര് തെളിയിചിട്ടുണ്ടേ :)
ജീവിക്കാന്‍ വേണ്ടിയാണെങ്കിലും വേശ്യാ വൃത്തിചെയ്യുന്നവരെ ന്യായീകരിക്കാന്‍ കഴിയില്ല..
രണ്ടു സ്ത്രീകളുടെ ജീവിതം നേരിടുന്ന ഉച്ചനീചത്വത്തെക്കുറിച്ചുള്ള ഈ ചിന്ത എന്തായാലും പ്രശംസ അര്‍ഹിക്കുന്നു...വൈകാരികത യേക്കാള്‍ കവിതയില്‍ യുക്തിചിന്ത നന്നായി പ്രയോഗിച്ചാല്‍ കുറച്ചു കൂടി നന്നാക്കാം
അഞ്ചൂ, ആശയം കൊള്ളാം....പക്ഷേ എവിടെല്ലാമോ യോജിയ്ക്കാന്‍ അവുന്നില്ലാ..രമേശ് ആദ്യം പറഞ്ഞ കാര്യങ്ങളോട് ഞാനും ശരി വെയ്ക്കുന്നൂ..
എത്രയെത്ര പാടി തീര്‍ത്താലും, പാടി തീരാത്തതാണ് പെണ്ണിന് പാട്ട്...അവളെ എങ്ങോട്ട് തിരിച്ചു നിര്‍ത്തിയാലും വിഷയങ്ങളല്ലേ ഉള്ളൂ.. :)
അഞ്ചു എഴുതിയതിനോട് എനിക്ക് പൂര്‍ണ്ണയോജിപ്പാണ്...!!!
ആശയം മാത്രമല്ല..എല്ലാം കൊണ്ടും...കവിതയുടെ ഉള്ളിലേക്കിറങ്ങി ചെല്ലാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല..! കാരണം.. രണ്ടു വ്യത്യസ്ഥ തലത്തിലുള്ള സ്ത്രീകള്‍ .. ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്.. പക്ഷേ.. സമൂഹമതിനെ രണ്ടായി കാണുന്നു..ഒരുവള്‍ നികൃഷ്ടയും.. മറ്റൊരുവള്‍ ആരാധനാപാത്രവുമാകുന്നു.. ഒരുവള്‍ ജീവിക്കാന്‍ വേണ്ടിയെങ്കില്‍ .. മറ്റൊരുവള്‍ സുഖിക്കാനും,മറ്റുള്ളവര്‍ക്കു മുന്നില്‍ എക്സ്പോസ് ചെയ്തു കാണിക്കാനും വേണ്ടിയും..!!!അപ്പോള്‍ പിന്നെ ഈ കവിതയില്‍ പറഞ്ഞിരിക്കുന്നത് നഗ്നമായ സത്യമാണ് ..അതുകൊണ്ടു തന്നെ ഇതിനെ ഒരു തരത്തിലും എതിര്‍ക്കാനും കഴിയുന്നില്ല...!! വരികളുടെ ബാഹ്യസൌന്ദര്യത്തില്‍ മാത്രമേ അല്പം ന്യൂനതകളുള്ളൂ.......!! കവിതയെന്നാല്‍ വരികള്‍ മാത്രമല്ലല്ലോ.. ചിന്തിപ്പിക്കുന്നതു കൂടിയാകണം...!!ആന്തരികമായി അതിലേക്കിറങ്ങിയാല്‍ .. ഇതിനു ഞാന്‍ നൂറില്‍ നൂറു മാര്‍ക്കും തരുന്നു........!! തുടര്‍ന്നും ഇതുപോലെയുള്ള കവിതകള്‍ ആ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ.......!!
ആശയം നന്നായിരിക്കുന്നു, കാവ്യഭാവം കുറച്ചൂടെയാവാരുന്നു.
THREAD നന്ന്. നെയ്ത്ത് നന്നാവണം
കലി കാല വൈഭവം ... മാനം വിറ്റും പണം നേടിയാല്‍ ; പണം മാനത്തെ സൃഷ്ടിക്കുന്നു സമൂഹ മധ്യത്തില്‍ .... പിന്നെ പിന്നാമ്പുറം ആര് ചികയുന്നു ...
നല്ല കവിതാശയം .....
ഭാവം ഇശ്ശി കുറഞ്ഞാലും ഭാവുകങ്ങള്‍ ....
വേശ്യാവൃത്തിയും സിനിമാ പരസ്യാഭിനയനങ്ങളും ഒരേ താത്പര്യത്തെയല്ല പ്രധിനിധീകരിക്കുന്നത്. പ്രയോഗത്തിലും അതെ..
എന്നാല്‍, ഇതിന് പൊതുവായി ഉപയോഗപ്പെടുത്തുന്നതും ഇരയാക്കപ്പെടുന്നതും സ്ത്രീകളെ തന്നെയാണ് എന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു.
ആ അര്‍ത്ഥത്തില്‍, കവിതയില്‍ ഉന്നയിക്കുന്ന ചോദ്യം അപ്രസക്തമാല്ലാ....
പാവം റെഡ് സ്ട്രീറ്റ് വുമൺ
ശരീരം വിൽക്കുന്നവൾ...
മനസ്വസ്ഥതയില്ലാതെ
മയക്കുമരുന്നിൽ മുങ്ങി
ശരീരം പലവിധത്തിൽ
വിൽക്കുന്ന പരസ്യ മോഡലുകൾ
സത്യത്തിൽ പണത്തിനു പുറകെ
പോകുന്ന ഇത്തരം റെഡ് സ്ടീറ്റ്
ശൈലി അത്ര നല്ലതല്ല അഞ്ചു..
ഒരാളെ ഇല്ലായ്മ ചെയ്യാൻ
എന്തും ചെയ്യുന്ന പണത്തിന്റെയും
പ്രതാപത്തിന്റെയും ശൈലി..
എവിടെയോ എന്തോ ഒരു പിഴവ്...
സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റാതെ
മറ്റുള്ളവരുടെ കണ്ണിലെ കരട്
തേടുന്ന ലോകത്തെയറിയാനിടവന്നതുകൊണ്ട്
അഞ്ചു ഇങ്ങനെയെഴുതിയതിലത്ഭുതമേ
തോന്നുന്നില്ല...
എഴുതിക്കൊണ്ടേയിരിക്കുക
എഴുതാനെങ്കിലുമാകുന്നതൊരു നല്ല കാര്യം
'എന്നെയീ ജനം കല്ലെറിയുമ്പോൾ;
നീയവർക്കു ആരാധ്യ ദേവത,
സൂപ്പർ മോഡൽ, ലോകസുന്ദരി,'
ഇത് വായിച്ചപ്പോള്‍ ഐശ്വര്യ റായിയെ കുറിച്ചുള്ള എന്റെ എല്ലാ ഭയ ഭക്തി ബഹുമാനങ്ങളും തല കീഴെ മറിഞ്ഞു .
നാമറിയാത്ത എന്തൊക്കെ നടക്കുന്നു ഈ ലോകത്തില്‍ !
എന്തൊക്കെ നാം കണ്ടില്ലെന്നു നടിക്കുന്നു !
സത്യത്തിനു നേരെ പിടിച്ച ഈ കണ്ണാടി എനിക്കിഷ്ടമായി .
അഭിനന്ദനങ്ങള്‍ ...
രണ്ടും രണ്ട് തരം തൊലികൾ(ചർമ്മങ്ങൾ)
ഒന്ന് മൃദുലം അതിലോലം
മറ്റേത് കടിനം കരിപുരണ്ടത്
ഇത്, രണ്ടും ഇവിടെ ചൂഷണം ചെയ്യുന്നു
രണ്ട് തരത്തിൽ
എല്ലാം കവിതക്കും കഥക്കും ഉത്തമം
ആശംസകൾ………….
നോട്ടുകെട്ടുകൾ നിറഞ്ഞ പെട്ടിയെയോർത്തു നീ
ക്യാമറയ്ക്കു മുന്നിൽ തുണിയുരിയുമ്പോൾ,
ഒരു നേരത്തെ വിശപ്പാറ്റാൻ, ഈ തെരുവോരത്ത്
ഒരു നിശാശലഭമായ് അലയുവോൾ ഞാൻ..
വരികള്‍ കൊള്ളാം, വിഷയവും നന്നായിട്ടുണ്ട്
പക്ഷെ വിശപ്പകറ്റാന്‍ മാന്യമായ ജോലി ചെയ്യാനുള്ള മനസുണ്ടാവണ്ടേ ?
അഭിനന്ദനങ്ങള്‍ ...
കവിതയിലെ ആശയത്തോട് നല്ലൊരു ശതാമാനവും യോജിക്കുന്നു..
പകല്‍ തിരിഞ്ഞു നോക്കാത്ത മാന്യന്മാര് രാത്രിയില്‍ ചൂട് തേടി തെരുവ് പെണ്ണിന്റെ അടുത്തെത്തുന്നു...
രാത്രിയില്‍ മാത്രം അവളെ കാണാന്‍ കണ്ണുള്ള പകല്‍ മാന്യന്മാര്..
മാനം വിറ്റ് കിട്ടുന്ന കാശില്‍ നിന്നുപോലും നക്കാപ്പിച്ച ചോദിച്ചു വാങ്ങി അവളെ പീഡിപ്പിക്കുന്ന മേലാളന്മാര്.. ഗുണ്ടകള്‍..
പിമ്പുമാരായി കെട്ടിയവനും, അപ്പനും, അമ്മയും വരെ, ജീവിത നാടകത്തിന്റെ കറുത്തിരുണ്ട മുഖങ്ങള്‍..
പക്ഷെ, എന്നെങ്കിലും ഒരിക്കല്‍ വയ്യാണ്ടായോ പ്രതാപം പോയോ പുഴുത്തരിക്കുമ്പോള് ആര്‍ക്കും വേണ്ടാത്ത എച്ചില് കഷണം..
പക്ഷെ, ഇത്രയും പീഡനങ്ങള്‍ നക്ഷത്രമുറികളില് ശരീരം വില്ക്കുന്നവള് അനുഭവിക്കുന്നില്ല..
പാവപ്പെട്ടവന്റെ വേശ്യയും പണക്കാരന്റെ വേശ്യയും തമ്മിലുള്ള വിത്യാസം..
ഇനി അവള് തെരുവില്‍ ഉറങ്ങുന്നവളോ നക്ഷത്ര ഹോട്ടലില്‍ ഉറങ്ങുന്നവളോ ആരുമാകട്ടെ രാത്രിയില്‍ മാത്രം വിലയുള്ളവള്‍.. അവളെ തെറി വിളിക്കുന്ന, കാര്‍ക്കിച്ചു തുപ്പുന്ന സോദരര്‍ അറിയുന്നില്ല അവളുള്ളത് കൊണ്ടാണ് ഇന്നിവിടെ പല പെണ് മക്കളുടെയും മാനം ആരും കവര്ന്നെടുക്കാത്തത് എന്ന്..
വേശ്യാവൃത്തി ഒഴിവാക്കാനാവില്ല, പക്ഷെ അവള് എന്നും എവിടെയും പീടിപ്പിക്കപെടുകയാണ്..
ഈ പീഡനങ്ങള്‍ ഒഴിവാക്കിയേ പറ്റൂ.. സ്വന്ത ഇഷ്ടപ്രകാരം വഴി തെറ്റുന്നവര്‍ തെറ്റട്ടെ..
അവളെ കുറ്റം പറയുന്നവര്‍ കണ്ണില്‍ തടിയുമായി നടക്കുന്ന വൃത്തികെട്ട സമൂഹത്തിന്റെ പ്രതിനിധിയാണ്..
സത്യത്തില്‍ ഞാനുള്‍പ്പെടുന്ന ഈ സമൂഹമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍..
വില്ക്കുന്നവനെ മാത്രം കുറ്റം പറയുകയും വാങ്ങുന്നവനെ കുറ്റം പറയാത്തതുമായ ഏക ബിസിനസ്..
അഞ്ജു, ബോള്‍ഡ് ആയിട്ടുള്ള ഈ വിഷയം പ്രമേയമാക്കിയത്തിനും തുറന്നെഴുതിയതിനും എന്റെ അഭിനന്ദനങ്ങള്‍..
ഇത് പോലെ, വിലയുള്ള ഒരു പെണ്ണിന്റെ കഥ കേള്‍ക്കണോ, ഇവിടെ ക്ലിക്ക് ചെയ്യൂ.. ആംസ്റ്റര്‍ഡാമിലെ സുന്ദരി
നഗ്ന സത്യം
ഞാനും നിന്നെ പോലൊരു പെണ്ണ്....
നിന്നെപ്പോലെ, തൊഴിലിന്റെ ഭാഗമായ്
വസ്ത്രമുപേക്ഷിച്ചവൾ!!!
നോട്ടുകെട്ടുകൾ നിറഞ്ഞ പെട്ടിയെയോർത്തു നീ
ക്യാമറയ്ക്കു മുന്നിൽ തുണിയുരിയുമ്പോൾ,
ഒരു നേരത്തെ വിശപ്പാറ്റാൻ, ഈ തെരുവോരത്ത്
ഒരു നിശാശലഭമായ് അലയുവോൾ ഞാൻ..
ഒരുമ്പെട്ടവൾ, വേശ്യ, മൂധേവി,
ഈ സമൂഹത്തിന്റെ ശാപം..
സത്യം! അതിലെന്തു സംശയം?
തെരുവിലെ വേശ്യ ഒരാളുടെ മുമ്പിൽ തന്റെ ശരീരം സമർപ്പിക്കുംമ്പോൾ , ‘മോഡൽ’ ഒരെ സമയം ഒരുപാട് പേർക്ക് സമർപ്പിക്കുന്നു.
രണ്ടു കൂട്ടരും സമർപ്പിക്കുന്നത് സ്വന്തം ശരീരം തന്നെയല്ലെ......
ആശംസകൾ!
നന്നായി അന്ജൂ..
രണ്ടു പേരും ചെയ്യുന്നത് പണത്തിനു വേണ്ടിയും ആണ്...ഒന്ന് കൂടി ഉണ്ട്..വേശ്യ ആകുന്നവള്‍ .ജീവിതം നില നിര്‍ത്താന്‍ എന്ന് മേമ്പൊടിക്ക് പറയാം എങ്കിലും ..മോഡല്‍ ആകുന്നതു പ്രശസ്തിക്കും കൂടി വേണ്ടി തുണി ഉരിയുന്നവള് ആണ് എന്തേ?
nice...last four lines are superb
മിനിക്കഥയായോ? വരികള്‍ ഇഷ്ടമായില്ല
ഞാനെങ്ങനെ പ്രതികരക്കണം....
അഞ്ജു,വേശ്യാവൃത്തി ഒഴിവാക്കാനാവില്ല, പക്ഷെ അവള് എന്നും എവിടെയും പീടിപ്പിക്കപെടുകയാണ്..
ഈ പീഡനങ്ങള്‍ ഒഴിവാക്കിയേ പറ്റൂ.. സ്വന്ത ഇഷ്ടപ്രകാരം വഴി തെറ്റുന്നവര്‍ തെറ്റട്ടെ..ആശംസകൾ!
കവിതയെ കുറിച്ച് അറിയില്ല പക്ഷെ അഞ്ജുവിന്റെ മനസിലെ നന്മയെ പ്രകീര്‍ത്തിക്കുന്നു.
എനിക്ക് തോന്നുന്നത്, പട്ടിണിയോ നിവൃത്തികേട് കൊണ്ടോ വേശ്യാവൃത്തിയില്‍ ഏര്പ്പെടുന്നവരെക്കള് നികൃഷ്ടരാണ് പണത്തിനും പ്രശസ്തിക്കും വേണ്ടി തുണിയുരിക്കുന്നവര്. ബാലാല്‍സംഗങ്ങളും വ്യഭിചാരവും പ്രസരിപ്പിക്കുന്ന ചിന്ത ഉണര്‍ത്തുന്നതും ഇവര്‍ തന്നെയല്ലേ?
നല്ല ചിന്തക്ക് ആശംസകള്‍
വ്യത്യസ്തമായ നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു ..ആശംസകള്‍ .
i agree with ur views
വായിച്ചു!
കുറച്ചുകൂടി നന്നാക്കാമായിരുന്നു...എടുത്ത വിഷയം പുതുമയുള്ളതാണ്....അഞ്ജുവിന് ആശംസകള്‍...
അഞ്ജു ...പറഞ്ഞത് യാഥാര്‍ഥ്യം........!
manjuthulli paranmjapoole puthumayulla vishayam. anjuvinu kurachoode nannaakaan patum...
പരമാർത്ഥം........മനോഹരമായ അവതരണം......
വായിച്ചാ മനസ്സിലാവുന്നതുകൊണ്ട് :)
സത്യസന്നമായ കവിത .വിളിച്ചുപറയലും ,തെളിച്ചുപറയലും സുവ്യക്തമാകുന്നു . തികഞ്ഞ തിരിച്ചറിവിന്റെ സുതാര്യമായ വാക്കുകൾകൊണ്ടുള്ള വരികളാൽ സമ്പന്നം. മനോഹരം
എന്തിന്റെ പേരിലായാലും ഒരു സ്ത്രീ വേശ്യയാകാൻ നമ്മൾ ഉൾപ്പെടുന്ന സമൂഹം കൂടി കാരണക്കാരാണ്. കുറച്ചും കൂടി ശക്തമായി പറയാമായിരുന്നു…ഒരു പഞ്ച് ഇല്ലാ…
Post a Comment