ചന്ദനനിറമുള്ള ബ്ലൌസും കടുംനീല പാവാടയും ധരിച്ച് ഒറ്റയ്ക്കും കൂട്ടമായും റോഡിന്റെ ഓരം ചേർന്ന് നടന്നു പോകുന്ന പെൺകുട്ടികൾ.. ഇവർക്കിടയിൽ നിന്ന് അർച്ചന എന്ന പെൺകുട്ടി മാത്രം പെട്ടന്ന് അപ്രത്യക്ഷയാകുന്നതെങ്ങനെ? ആൾക്കൂട്ടത്തിൽ പെട്ടന്നലിഞ്ഞു ചേർന്നതു പോലെ?
ഡിസംബർ 7
മഞ്ഞുവീണു തണുത്ത ആ സായാഹ്നത്തിന് യാതൊരു പ്രത്യേകതയുമുണ്ടായിരുന്നില്ല. അർച്ചന എന്ന ഒമ്പതാം ക്ലാസുകാരി സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല എന്നതൊഴിച്ചാൽ.. അന്നു വൈകുന്നേരം ട്യൂഷൻ ക്ലാസിലും അവൾ ചെന്നിരുന്നില്ലെന്ന് ടീച്ചർ അറ്റൻഡൻസ് റെക്കോർഡ് തുറന്നു കാട്ടി.
ഡിസംബർ 11
അർച്ചനയെ കാണാതായിട്ട് ഇന്നു നാലാം ദിവസം. പോലീസ് അന്വേഷണമ്പുരോഗമിക്കുന്നു. അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാലും എവിടെയായിരിക്കുമവൾ? കിഴക്കൻ കാറ്റിനു പോലും ഒരു പിടിയുമില്ല. എന്തായാലും അർച്ചനയുടെ വീടു വരെ ഒന്നു പോയി നോക്കാം. കാറ്റു ദിശ മാറി വീശി അർച്ചനയുടെ വീട്ടിലേക്ക്..........
കരിയിലകൾ നിറഞ്ഞ മുറ്റം.. കാറ്റിനെ കണ്ടവ മുകളിലേക്കുയർന്ന് സന്തോഷം പ്രകടിപ്പിച്ചു. നാലു ദിവസം മുമ്പു വരെ ഇതേ മുറ്റത്ത് ഈ കരിയിലകൾ കണക്കേ തന്നെ പാറിപ്പറന്നു നടന്ന കുട്ടി... ദിശയില്ലാതെ വന്നൊരു ചുഴലിക്കാറ്റിൽ പെട്ട് ദൂരെ മറഞ്ഞൊരു കരിയില പോലെ അവൾ....................
കിഴക്കൻ കാറ്റ് വീടിനകത്തേക്ക് പ്രവേശിച്ചു. സെറ്റിയിൽ തളർന്നുറങ്ങുന്ന അർച്ചനയുടെ അമ്മ.. ചാനലുകാരെ ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നതു കൊണ്ടാകണം; വെളുപ്പിൽ കറുത്ത കരയുള്ള കോട്ടൺസാരി ഭംഗിയായി തന്നെ ഞൊറിഞ്ഞുടുത്തിരിക്കുന്നു. കവിളിൽ ഇനിയും ഉണങ്ങിയിട്ടില്ലാത്ത കണ്ണീർച്ചാലുകൾ.. ആർദ്രതയോടെ ആ കൺപീലികളിൽ പതിയെ ഉമ്മ വെച്ച് തലോടവേ കാറ്റ് ഞെട്ടി പകച്ചു- ഗ്ലിസറിന്റെ മണം!
നിരന്തരം വഴക്കടിച്ചു കൊണ്ടിരുന്ന ആ ദമ്പതിമാർക്ക് അർച്ചന എന്ന പെൺകുട്ടി ഇനി ബാധ്യതയാകില്ല. അവളുടെ ഉത്തരവാദിത്വം ആരേറ്റെടുക്കും എന്ന തർക്കം കാരണം ഡൈവോഴ്സ് ഇനി നീണ്ടു പോവുകയുമില്ല!
പൂജാമുറിയുടെ വാതില്ക്കൽ നിന്ന് വിങ്ങിക്കരഞ്ഞ ഒരമ്മയുടെ നൊമ്പരം കിഴക്കൻ കാറ്റും ഇന്നലെ ടി.വി. ന്യൂസിൽ കണ്ടതാണ്. അർച്ചന ഇനി തിരിച്ചു വരരുതേയെന്നാണോ ഇവരപ്പോൾ മനസ്സിൽ പ്രാർത്ഥിച്ചത്?
ക്ലബ്ബിൽ നിന്നും താൻ വരാൻ വൈകിയിരുന്നെന്നും രാവിലെ അർച്ചനയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നുമില്ലെന്നാണ് അർച്ചനയെ കാണാതായ ദിവസം ഇവർ ചാനലിനോടും പത്രക്കാരോടും പറഞ്ഞത്. എന്നാലും അർച്ചനയിപ്പോൾ എവിടെയായിരിക്കും?
അകത്തെ മുറിയിൽ അസ്വസ്ഥനായി ഉലാത്തുന്ന അർച്ചനയുടെ ഡാഡി... ഏകമകളുടെ തിരോധാനം നാടു മുഴുവൻ ചർച്ചയായിരിക്കെ എങ്ങനെ ഓഫീസ് തുറക്കും എന്ന ടെൻഷൻ.. അല്ലെങ്കിലേ ബിസിനസ് നഷ്ടത്തിലാണ്. ഈ നശിച്ച പെണ്ണ് എവിടെപ്പോയി? ഇനി അവൾ തിരിച്ചു വന്നില്ലെങ്കിൽ ഇൻഷുറൻസിന്റെയും ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും നോമിനികൾ ആരുടെ പേരിലേക്കു മാറ്റണം? സ്റ്റെനോ ഗീതികയുടെ പേരിലേക്കോ അതോ പാർട്ടിയിൽ വച്ച് ഈയിടെ കിട്ടിയ പുതിയ ഗേൾഫ്രണ്ട് ഷേർളിയുടെ പേരിലേക്കോ?
കാടുകയറുന്ന ആ ചിന്താഗതിയിൽ കിഴക്കൻ കാറ്റിന്റെ ഉള്ളം പൊള്ളി. അന്തരീക്ഷത്തിൽ ചൂടു കലർന്നു. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു കാലത്തും യോജിച്ചു പോകാതിരുന്ന ആ അച്ഛനമ്മമാർക്കിടയിൽ കിടന്നു വിങ്ങിയിരുന്ന അർച്ചന എന്ന പതിനാലുകാരിയെ കാറ്റിനോർമ്മയുണ്ട്. എട്ടുമണിയോടടുപ്പിച്ച് കയറിവന്നയുടനെ, ഫാഷൻ ചാനൽ കാണാൻ അമ്മയും ന്യൂസ് ചാനൽ കാണാൻ അച്ഛനും വഴക്കിട്ടുകൊണ്ടിരിക്കെ; കണ്ടു കൊണ്ടിരുന്ന സീരിയലുകൾ പാതിയിൽ ഇട്ടെറിഞ്ഞ് പാഠപുസ്തകങ്ങളിലേക്ക് മുഖം പൂഴ്ത്തുമായിരുന്ന, ആരോടും പരാതിയില്ലായിരുന്ന, നാലുവയസ്സിന്റെ നിഷ്കളങ്കത്വം അനുസ്മരിപ്പിക്കുമായിരുന്ന ഒരു പതിനാലുകാരി..
കാറ്റ് അർച്ചനയുടെ മുറിയിലേക്കു കടന്നു.കിടക്കയിൽ ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾക്കൊപ്പം ടെഡിബിയർ.. മേശപ്പുറത്ത് കിടന്നിരുന്ന ഡയറിയിൽ കാറ്റിന്റെ കണ്ണുടക്കി. കാറ്റിൽ ഡയറിത്താളുകൾ ഓരോന്നായി മറിഞ്ഞു.
"പ്രണയം അഗ്നിയാണ്. അതിലെരിയുകയാണു നമ്മൾ. ഓരോ അണുവും എരിഞ്ഞു തീരുന്നതുവരെയും ആ ചൂട് നമ്മൾ അറിയുകയേയില്ല..."
പതിനാലുകാരി കോറിയിട്ട വരികൾക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ ചൂടാണ്..
മുറിവിട്ടിറങ്ങി വെറുതേയൊന്നു ചുറ്റിലും കണ്ണോടിച്ചപ്പോൾ കാറ്റ് അമ്പരന്നു. ജനലിലൂടെ കീറിയെറിഞ്ഞിരിക്കുന്ന ഉപയോഗിച്ച റീച്ചാർജ് കാർഡുകൾ.... മൊബൈലില്ലാത്ത സ്കൂൾകുട്ടിയ്ക്കെന്തിനാണ് റീച്ചാർജ് കാർഡുകൾ.??
കിഴക്കൻ കാറ്റിന്റെ ലക്ഷ്യമിനി അർച്ചനയുടെ സ്കൂളാണ്. ചാനലുകാരുടെ ചോദ്യങ്ങൾക്ക് യന്ത്രികമായെന്നവണ്ണം മറുപടി പറയുന്ന അർച്ചനയുടെ സഹപാഠികൾ.
"ഇല്ല, അർച്ചനയ്ക്ക് ഞങ്ങളാരുമായും കൂട്ടുണ്ടായിരുന്നില്ല. ക്ലാസിലെ കാര്യങ്ങളെ കവിഞ്ഞവൾ ഞങ്ങളോടധികം സംസാരിക്കാറേ ഉണ്ടായിരുന്നില്ല.."
' ബഹളങ്ങളൊന്നുമില്ലാത്ത, പൊതുവേ അന്തർമുഖയായ ഒരു ആവറേജ് വിദ്യാർത്ഥിനി.അർച്ചനയെ കുറിച്ച് ക്ലാസ് ടീച്ചർക്ക് ഓർത്തെടുക്കാൻ കഴിയുന്നത് ഇത്രമാത്രം.
അർച്ചനയെ അവസാനമായി കണ്ടത്..............
സ്കൂൾ വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന സഹപാഠികൾക്ക് ഏറ്റവും പിറകിലായി അർച്ചനയുമുണ്ടായിരുന്നു. ബസ് സ്റ്റോപ്പ് വരെ. അവളുടെ സ്കൂൾ ബാഗിനന്നെന്തു കൊണ്ടോ പതിവിലും ഭാരമുണ്ടായിരുന്നോ എന്ന് ഒന്നു രണ്ടു പേർ സംശയം പ്രകടിപ്പിച്ചു....... സംശയം മാത്രം.......
പതിവായവൾ കയറുന്ന ബസ് വന്നു നിന്നതും അവർക്കോർമ്മയുണ്ട്. ആരുമപ്പോൾ അർച്ചനയെ ശ്രദ്ധിച്ചില്ല. ബസ് പോയപ്പോൾ സ്റ്റോപ്പിൽ അർച്ചനയുണ്ടായിരുന്നില്ലെന്ന് ബസ് സ്റ്റോപ്പിൽ അവശേഷിച്ചവർ തീർത്തു പറയുന്നു. എന്നാൽ ബസിലുണ്ടായിരുന്ന സഹപാഠികൾ ട്യൂഷൻ ക്ലാസിനു മുന്നിൽ ഇറങ്ങിയപ്പോൾ കൂടെ അർച്ചനയുണ്ടായിരുന്നില്ല. ബസിനകത്തേക്ക് അവർ നോക്കിയപ്പോഴും അവളതിൽ ഉണ്ടായിരുന്നില്ല. കൂടെ കയറിയിരുന്നതായി ആരും ഓർക്കുന്നുമില്ല. ബസിൽ കയറിയിട്ടുണ്ടാവില്ലെന്നും ട്യൂഷനു വരാതെ നേരേ വീട്ടിൽ പോയിരിക്കുമെന്നാണ് അവരോർത്തത്.
സ്കൂളിനു മുന്നിൽ ബസ് നിർത്തിയപ്പോൾ തൊട്ടു പിന്നിൽ വന്നു നിന്ന നീല ഓമ്നി വാനിനെ ഓർക്കാൻ അവർക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലായിരുന്നു. അതിനെ കുറിച്ചൊന്നുമവിടെ പരാമർശിക്കപ്പെട്ടതുമില്ല..
അർച്ചന അവർക്കൊരു പ്രഹേളികയായി തുടർന്നു. നിന്ന നില്പ്പിൽ അവളെങ്ങോട്ട് അപ്രത്യക്ഷയായി?
ഉത്തരമില്ലാത്ത ചോദ്യവുമായി കിഴക്കൻ കാറ്റ് അതിനു ശേഷവും പലയിടങ്ങളിൽ അലഞ്ഞു നടന്നു.
പിന്നെയും നാലു ദിവസങ്ങൾക്കു ശേഷം, നഗരത്തിലെ കോൺക്രീറ്റ് സ്ലാബുകൾക്കു താഴെ, ഓടയിൽ ഒഴുകി നടന്നിരുന്ന ഒരു ജഡം; നീലപ്പാവാടയാണുടുത്തിരുന്നതെന്ന് അവരാരുമറിഞ്ഞില്ല. നഗരത്തിലെ മാലിന്യങ്ങളുടെ ദുർഗന്ധം പേറി അലഞ്ഞിരുന്ന കിഴക്കൻ കാറ്റു പോലും................

43 comments:
അവതരണ രീതികൊണ്ട് വിത്യസ്തമായി എങ്കിലും പുതുമകള്‍ ഒന്നും ഇല്ലാത്ത വിഷയം...
അങ്ങനെയുള്ള ഒരു വീട്ടിലേക്ക് അര്‍ച്ചന തിരിച്ചു വരാതിരിക്കുന്നതാണ് നല്ലത്....
അഞ്ജുവിന്റെ മറ്റു എഴുത്തുകളില്‍ നിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലി കൊണ്ട് മനോഹരമായ ഒരു രചന.
vaayichu
finally..something different from your pen!
expecting more..keep writing.
my wishes.
ഇന്നത്തെ പെണ്‍കുട്ടികളെ കണ്ണിലെ കൃഷ്ണമണി പോലെ കത്ത് സൂക്ഷിചില്ലങ്കില്‍ പരുന്തിന് കാലില്‍ പോകും.... അതിനു വേണ്ടി മാത്രം വൃത്തികെട്ട പരുന്തുകള്‍ ചുറ്റി പറക്കുന്നുണ്ട്.... മാതാ പിതാക്കള്‍ സൂക്ഷിക്കുക ...നല്ല കഥ ... വേദനിപ്പിച്ചു ട്ടോ ........
എന്താ ചേച്ചി ഇത് കഥ ..ആകെ പേടിയാകുന്നു ഇത് വായിക്കുമ്പോള്‍
ഇന്നിന്റെ സാമൂഹിക കുടുംബ പശ്ചാതലത്തിനു നേരേയുള്ള ഒരു വലിയ ചോദ്യച്ചിന്നം
അസ്സലായിട്ടുണ്ട്
അഞ്ജൂ, നന്നായി എഴുതി, പല വീടുകളിലെയും ഒപ്പം സമൂഹത്തിന്റെയും അവസ്ഥ.....
ഇന്ന് ആവര്ത്തിക്കപെടുന്ന ഒരു പാട് അര്ച്ചനമാരുടെ കഥകള്‍. രണ്ടു വഴിക്ക് നീങ്ങുന്ന അച്ഛനും അമ്മയ്ക്കും ഇടയില്‍ നിസ്സഹായതയുടെ കളികൂട്ടുകാരിയായി അര്‍ച്ചന മാറുന്നു. അവള് തിരഞ്ഞെടുത്ത വഴിയെ പോകുന്ന പലരെയും നമുക്ക് ചുറ്റും എന്നും കാണാം. ഇനിയും കാണും. ഈ സാധാരണ വിഷയത്തെ തുടച്ചു നീക്കി അര്ച്ചനമാരെ രക്ഷിക്കാനവട്ടെ..
സ്ഥിരം വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പുതിയ വിഷയം തിരഞ്ഞെടുത്തതില്‍ സന്തോഷം. കാറ്റിനെ കൂട്ട് പിടിച്ചു അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി. ഇനിയും ഇടയ്ക്കിടെ വ്യത്യസ്തതകള്‍ക്ക് വേണ്ടി കണ്ണോടിക്കുക, ആശംസകള്‍.
അഞ്ചൂ....തുടക്കത്തില്‍ കരുതിയത് ഒരു പത്ര കുറിപ്പ് ശ്രദ്ധയില്‍ പെടുത്താണെന്നാ..വീടിന്റെ ചിത്രത്തില്‍ എത്തിയപ്പോഴാ സംഗതി പിടി കിട്ടിയത്..
വിഷയത്തില്‍ പുതുമ ഇല്ലെങ്കിലും, (ഇന്നലേം ഇതു പോലൊന്നു വായിച്ചു.. :) നല്ല അവതരണം..ട്ടൊ.
അഞ്ജൂ,
അവതരണ ശൈലി അസ്സലായിട്ടുണ്ട്
പുതുമകളില്ലെന്നത് ശ്രദ്ധിക്കേണ്ടതില്ല, മികച്ച അവതരണം നല്ല വായന സമ്മാനിക്കും, ഇവിടെ അതുണ്ട്, ആശംസകള്‍
സമൂഹത്തിലെ പല മുഖങ്ങലേക്കുറിച്ചു നന്നായി അവതരിപ്പിച്ചു
.. ആശംസകള്‍
vayichu.,.,
നന്നായിട്ടുണ്ട്...വീട്ടിലെ ഇത്തരം സാഹചര്യങ്ങളാണ് കുഞ്ഞുങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കുന്നത്...പ്രണയെത്തെ കുറിച്ചെഴുതുമ്പോള്‍ അഞ്ജുവിന് പ്രത്യേക സിദ്ധിയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ..."പ്രണയം അഗ്നിയാണ്. അതിലെരിയുകയാണു നമ്മൾ. ഓരോ അണുവും എരിഞ്ഞു തീരുന്നതുവരെയും ആ ചൂട് നമ്മൾ അറിയുകയേയില്ല..." മനോഹരമായ വരികള്‍...അഭിനന്ദനങ്ങള്‍..
വായിച്ചു.......!!
:)
archana inte kavitha vayikkunna kuttyaayirunnulo...
enthappo aa kuttikku inganokke cheyyan thonney..?
okke oro yoganne..
inippo enthu pranjittentha? paranjittenthaa..!
അഞ്ജുവിന്റെ സ്ഥായീ ഭാവം സങ്കടമാണോ?
വ്യത്യസ്തമായ അവതരണം.നന്നായി ..
കൊള്ളാം ഒരു ഡിക്ടക്ടീവ് കഥ പോലെ പറഞ്ഞു . ആ പോട്ടെ ഈ വായനക്കാരെ കരയിപ്പിച്ചേ അടങ്ങു എന്ന് വല്ല വാശിയുമുണ്ടോ ? :)
ini chullikkad, onv thudangiyavar kuthupaala edukendi varumallo
Good, I appreciate..
അഞ്ജുവിന്റെ സ്ഥായിയായ ദുഖാർദ്രമായ ഭാവം എന്നെ അസ്ത്രപ്രജ്ഞ്ഞനാക്കുന്നു.
ഈ ദുഖം ഇതിനുമുൻപ് ഞാൻ കണ്ടിട്ടുള്ളത് പാരിജാതത്തിലെ അരുണയിലും മാനസപുത്രിയിലെ സോഫിയിലും മാത്രമാണ്..
ഞാനും ഈ ദുഖത്തിൽ പങ്കുചേരുന്നു...
നന്നായി അഞ്ജു.....വ്യത്യസ്തമായ രചനാ...ഇനിയും എഴുതൂ...എഴുത്തിന്റെ കരുത്ത് ആസ്വദിക്കട്ടെ ഞങ്ങള്‍
nannayittundu
അവതരണത്തിലെ പുതുമകൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നു.
ഒഴുക്കില്‍ വായിച്ചു പോയി , വിഷയങ്ങളില്‍ പുതുമ കണ്ടെത്താന്‍ ശ്രമിക്കണം അഞ്ചു ...ആശംസകള്‍ .
കഥയിലെ സബ്ജെക്റ്റിനേക്കാള് അതിനുപയോഗിച്ച ക്രാഫ്റ്റ് അഭിനന്ദനീയം. ഒരിക്കല്‍ പോലും മുഷിപ്പിക്കാതെ കൊണ്ടു പോകാന്‍ കഴിഞ്ഞു അഞ്ജുവിന്. ആ നീല ഓമിനിയുടെ വരവ് വരെ. പക്ഷെ അവിടെ മുതല്‍ കഥയെ കാറ്റില്‍ നിന്നും വിട്ട് മറ്റൊരു രീതിയിലാക്കാമായിരുന്നു. കാറ്റ് കാണാതിരുന്നതെന്നോ മറ്റോ.. എന്റെ തോന്നല്‍. എങ്കിലും വിഷയത്തെ സമീപിച്ച രീതിക്ക് ഒരു ഹാറ്റ്സ് ഓഫ്.
നന്നായിട്ടുണ്ട്..ആശംസകള്‍...!!
പിഴ്ച്ചത് അര്‍ച്ചനയൊ വീട്ടുകാരോ....
ഇതാണു നമ്മെ ചിന്തിപ്പിക്കേണ്ടത്.
അവതരണം നന്നായി. നല്ല സന്ദേശവും
ആശംസകള്‍!
നന്നായിട്ടുണ്ട്...
അവതരണമികവ് കൊണ്ടു ഈ പോസ്റ്റ് മറ്റുള്ളവായില്നിന്നു വേറിട്ട് നില്ക്കുന്നു.
അഭിനന്ദനങ്ങള്‍.
നന്നായി അഞ്ജു....വ്യത്യസ്തത പുലര്‍ത്തി ....
അഭിനന്ദനം ....
nice one keep it up....
കാറ്റാണിവിടെ ഡിറ്റക്റ്റീവ്. ആ രീതി തന്നെ പുതുമ. വിഷയം പഴയതാണെൺകിലും പറഞ്ഞരീതി ൻന്നായി.
അര്ച്ചനപ്പൂവിന്റെ കഥ ..
നല്ല പരിശ്രമം തന്നെ..
ഇതെന്താ കഥ പോസ്റ്റുകള്‍ കൊണ്ടമ്മാനമാടുകയോ:)
ഇഷ്ടം പോലെ കൂട്ടുകാരും ഇഷ്ടം പോലെ പോസ്റ്റുകളും
All the Best..
ഇയാള്‍ കൊള്ളാമല്ലോ .......സ്വാഗതം ബൂലോകതിലെയ്ക്ക്
Vaayich abhiprayam paranja ellaavarkum nandi.. Veendum varika
അഞ്ജു പറഞ്ഞ നീല ഒമ്നി വാനിന്റെ കാര്യം വളരെ ശരിയാ, എന്റേലും ഉണ്ടായിരുന്നു ഒരു നീല ഒമ്നി, എവിടെ വച്ചു കണ്ടാലും പോലീസ്സ് കൈ കാണിക്കും. നീല ഒമ്നികൾക്ക് അങ്ങനൊരു ശാപം പണ്ടേ ഉള്ളതാണല്ലേ?
asamsakal... nannayirikkunnu... :)
നന്നായിരിക്കുന്നു ...ആശംസകള്‍ ....
Post a Comment