കൈകോർത്തു പിടിച്ചന്നു നീ കൂടെ നടന്നത് എന്നോടുള്ള സ്നേഹം കൊണ്ടായിരുന്നില്ലല്ലേ??!! നിന്നെ മറികടന്നു ഞാൻ മുന്നിലെത്താതിരിക്കാനുള്ള സ്വാർത്ഥതയിലൊതുങ്ങിയ നിന്റെ സ്നേഹപ്രകടനത്തോട് ഞാനെങ്ങനെ പ്രതികരിക്കണം.... വാമനന്റെ പ്രതിരൂപം ദർശിച്ച ഒരു മഹാബലിയുടെ കണ്ണുനീർ കടം വാങ്ങിയിട്ടോ???????????
കൈ പിടിച്ചു കൂടെ നടക്കുമ്പോള്‍ പോലും സ്വാര്‍ത്ഥത പുണരുന്നവര്‍, സ്നേഹത്തില്‍ പോലും മായം കലര്‍ത്താന്‍ മടിക്കാത്തവര്‍.. "സ്വാർത്ഥതയിലൊതുങ്ങിയ നിന്റെ സ്നേഹപ്രകടനത്തോട് ഞാനെങ്ങനെ പ്രതികരിക്കണം.... വാമനന്റെ പ്രതിരൂപം ദർശിച്ച ഒരു മഹാബലിയുടെ കണ്ണുനീർ കടം വാങ്ങിയിട്ടോ???????????"
ഇന്ന് കൈകോര്‍ത്ത് പിടിക്കുന്നത് സ്നേഹം കൊണ്ടല്ല തോളില്‍ കയ്യിട്ടു നടക്കുന്നത് സൗഹൃദം കൊണ്ടുമല്ല. ഒപ്പം ശയിക്കുന്നത് ബന്ധം കൊണ്ടുമല്ല. എല്ലാം യാന്ത്രികം. (ഇത് കവിതയല്ല;കുഞ്ഞുകഥ ആയാണ് തോന്നിയത്) ആശംസകള്‍
പൊന്നു മോളെ, നീ കവിതയോ എന്തു പണ്ടാരം വേണമെങ്കിലും എഴുതിക്കോ. അതിനു പാവം മാവേലിയെ കുറിച്ച് അനാവശ്യം പറയുന്നത് എന്തിന്? മഹാബലി കരഞ്ഞോണ്ടല്ല പാതാളത്തില്‍ പോയത്. വാക്കുപാലിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് പുള്ളി പോയത്. ആ ഹൃദയവിശാലതയ്ക്ക് മുന്പില് സത്യത്തില്‍ ചെറുതായിപ്പോയത് വാമനനാണ്.
സ്വാര്‍ത്ഥത ഇന്നെല്ലായിടത്തും ഉണ്ട്. എന്തിനേറെ ബ്ലോഗില്‍ പോലും:) പക്ഷെ ഇവിടെ ഒരു കാര്യം ചോദിക്കട്ടെ. വാമനന് എന്ത് സ്വാര്ത്ഥലാഭമാഗ്രഹിച്ചാണ് മഹാബലിയോട് ഭൂമി ചോദിച്ചത്. അല്ലെങ്കില്‍ എന്ത് സ്വാര്‍ത്ഥതയുടെ പേരിലാണ് പാതാളത്തിലേക്ക് ചവിട്ടിതാഴ്തിയത്. അഞ്ജു ഉദ്ദേശിച്ചത് ചിലപ്പോള്‍ മറ്റു വല്ലതുമാണെങ്കില്‍ എന്റെ വിവരക്കേടിനോട് ക്ഷമിക്കുക. വിമര്‍ശനബുദ്ധിയോടെ പറയുന്നതല്ലെന്നും ഒരു ശരാശരി കവിതാസ്വാദകന്റെ തോന്നല്‍ ആയി കണക്കാക്കണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.. ഇവിടെ മഹാബലിക്കും വാമനനും ഒരു പ്രസക്തിയും എനിക്ക് തോന്നിയില്ല.
ente nigamanam-- മഹാബലിയുടെ ഉയര്‍ച്ച കണ്ടാണല്ലോ ദേവകള്‍ വാമനനെ വിട്ടത്! വാമനന്റെ ഉദ്ദേശം മഹാബലിയെ ഇല്ലാതാക്കുക എന്നാണല്ലോ, വാമനന് പുറമേ സ്നേഹവും അലിവും(അങ്ങനെ കുറെ സാധനങ്ങള്‍) ഒക്കെ കാട്ടിയാണല്ലോ അടുത്ത് കൂടിയത്! അപ്പോള്‍ മഹാബലിയുടെ കണ്ണില്‍ വന്നിരിക്കാവുന്ന ആ കണ്ണ് നീരും ഈ കവിതയിലെ നായകന്/നായികയുടെ കണ്ണ് നീരും തമ്മില്‍ വേണമെങ്കില്‍ ബന്ദപ്പെടുത്താം! പിന്നെ ആ ചിത്രത്തില്‍ മുന്നോട്ടു പോകുന്ന ആളിനെ വിടാതെ മുറുക്കി പിടിച്ചിരിക്കുന്ന ആളിനെ അല്ലെ കാണാന്‍ കഴിയുന്നത്! അത് സ്നേഹം കൊണ്ടല്ല, എന്നാണ് കവയിത്രിയുടെ അവകാശ വാദം.. എനിക്കും അങ്ങിനെ തോന്നി! #അന്ജുവേ എങ്ങനൊണ്ട്? (;-))
@കണ്ണന് | Kannan : താങ്കളുടെ വാദഗതികളെ അപ്പാടെ ഞാന്‍ തള്ളിക്കളയുന്നില്ല. അതില്‍ ശരികള്‍ ഉണ്ട് താനും. പക്ഷെ,താങ്കള്‍ തന്നെ പറയുന്നു വാമനനെ ദേവകളുടെ ആവശ്യപ്രകാരമാണ് എത്തിയതെന്നും അവര്‍ക്ക് വേണ്ടിയാണ് സ്നേഹവും അലിവും (അങ്ങിനെയുള്ള കുറേ സാധനങ്ങള്‍)ഒക്കെ കാട്ടിയതെന്നും. അപ്പോള്‍ തികച്ചും വാമനന്റെ മനസ്സില്‍ സ്വാര്‍ത്ഥലാഭം ഒട്ടില്ലായിരുന്നു എന്ന് വ്യക്തം. ഈ കവിതയില്‍ പറഞ്ഞ മറ്റെല്ലാവരികളോടും ഞാന്‍ യോജിക്കുന്നു അവസാന രണ്ട് വരികളിലേ എനിക്ക് വിയോജിപ്പുള്ളൂ. പിന്നെ ചിത്രം അത് എന്റെ കമന്റില്‍ പരാമര്ശവിധേയമല്ലാത്തതിനാല് ഞാന്‍ ഒന്നും പറയുന്നില്ല. കാരണം അതില്‍ കവയത്രിയുടെ അവകാശവാദത്തില്‍ കാമ്പുണ്ട്.
@കണ്ണന് | Kannan & Anju Aneesh : വെറുതെ ഒരു ആര്‍ഗ്യുമെന്റിന് വേണ്ടിയല്ല ഞാന്‍ പറഞ്ഞത്. പക്ഷെ നിങ്ങള്‍ ഇരുവരും പറയുന്നത് വെച്ച് നോക്കുമ്പോള്‍ ഒരു പക്ഷെ എന്റെ വായനയുടെ കുഴപ്പമാവാം.. ഞാനും കൊമ്പ്രേമൈസേ ഹ ഹ.. ഏതായാലും അഞ്ജു എന്റെ കമന്റിനെ പോസിറ്റീവ് ആയി എടുത്തതില്‍ നന്ദി. അതിനൊരു ഹാറ്റ്സ് ഓഫ്.
Pinne picture nte karyam. Rakshapedan sramichitum pirakilek valikunu ennu thonipikunna oru picture. Chathiyude aazham. Picture via google search kittiyathanu. Palappozhum exactly nammal udheshikunath kittilla. Limitations und. Ennalum this picture +poem relation und ennanu njan udheshikunath. Pinne jayan chetta, blind girl ne kai korthu pidich train nu munpil kond vidunna aa e mail, 'kai korth nee vilichath maranathileko..' ath thanneyanu ee kavithayude inspiration. Bt my own lyrics and my own thoughts.. Ellavarum iniyum varanam.. Once again thanks for all..
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് മനസ്സിലായത് കൂടി എഴുതട്ടെ:
മഹാബലിയുടെ ഉയര്‍ച്ചയില്‍ ഭയം പൂണ്ട ദേവന്മാരുടെ സ്വാര്‍ത്ഥതയില്‍ നിന്നാണല്ലോ വിഷ്ണുവിന്റെ വാമനാവതാരം പിറവിയെടുക്കുന്നത്. ഒരുവേള ദേവന്മാരുടെ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാന്‍ വേണ്ടി വേഷം മാറി വന്ന വിഷ്ണു ഭഗവാനെ (വാമനനെ) കണ്ടു മഹാബലിയും കണ്ണീര് പൊഴിച്ചിരിക്കാം.
വാമനന് നിയോഗമാണ്..മഹാബലിയുടെ വിധിയാണ് ഇത്..മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടത്...മഹാബലി അസുരചക്രവര്ത്തിയാണെന്ന കാര്യം എല്ലാവരും വിസ്മരിച്ച പോലെ തോന്നി..അദേഹത്തിന്റെ സത്പ്രവൃത്തികളുടെ ഫലമായിട്ടാണ് ഭഗവാനില്‍ നിന്ന് നേരിട്ട് മോക്ഷപ്രാപ്തി ലഭിച്ചത്...മറ്റു അവതാരങ്ങളില്‍ നിന്നും വ്യതസ്തമായി " വധം ഇല്ലാത്തത് " ഭഗവാന്റെ ഈ അവതാരത്തില്‍ മാത്രമാണ്...മഹാബലി ഇതില്‍ അത്യധികം സന്തുഷ്ടനും മുന്‍കൂട്ടി എല്ലാം അറിയുന്നവനും ആയിരുന്നു...ദേവന്മാരുടെ കാര്യമെടുത്താല്‍ അവര്‍ സ്വാര്‍ത്ഥത മൂലമല്ല ഭഗവാനെ സമീപിച്ചത് ഭയം മൂലമായിരുന്നു.....മഹാബലിയുടെ ലക്ഷ്യം ദേവലോകമായിരുന്നു..സ്വന്തം വാസസ്ഥലം സംരക്ഷിക്കേണ്ടത് അവരുടെ കടമയല്ലേ..? പ്രഹ്ലാദ പരമ്പരയില്‍ ജനിച്ച മഹാബലി മഹാവിഷ്ണുവിനു കൂടുതല്‍ പ്രിയപ്പെട്ടവാനാണ്....സത്യത്തില്‍ ഭഗവാന്റെ അനുഗ്രഹമാണ് മഹാബലിക്ക് ലഭിച്ചത്...ഇവിടെ സ്വാര്‍ഥതയ്ക്ക് സ്ഥാനമൊന്നുമില്ല...സ്വന്തം സൃഷ്ടികളെ സംരക്ഷിക്കുക മാത്രമേ മഹാവിഷ്ണു ചെയ്തിട്ടുള്ളൂ..മനുഷ്യരായ നമ്മള് ചിന്തിക്കുമ്പോള്‍ അവിടെ സ്വാര്‍ത്ഥതയും വിദ്വേഷവും കടന്നു വരും..അതാണ് ഇവിടെ സംഭവിച്ചത്..നമ്മള് കാണുന്നത് ആ കണ്ണിലൂടെയാണ്..അവിടെ പുരാണ കഥാപാത്രങ്ങളെയും നമ്മള് പ്രതികൂട്ടില്‍ ആക്കും..സ്വന്തം ദുഷ്പ്രവണതകളെ ന്യായീകരിക്കാനുള്ള തത്രപ്പാടായി കണ്ടാല്‍ മതി ഇതിനെ..ചിലരുടെ കമന്റ്സ് കണ്ടപ്പോള്‍ ഇത്രയെങ്കിലും എഴുതണമെന്ന് തോന്നി....
നന്നായിരിക്കുന്നു, ഒരു എളിയ അഭ്യര്‍ഥന, ഒന്നില്‍ എല്ലാം കാണാതെ, എല്ലാത്തിലും ഒന്നിനെ കാണാന്‍ ശ്രമിക്കു, എല്ലായിടത്തും സ്നേഹം കാണാം, പലരീതിയിലാണ് എന്നുമാത്രം.
വാമനന്റെ പ്രതിരൂപം ദര്ശിച്ചപ്പോള് മഹാബലി കരഞ്ഞുവോ? എങ്കില്‍ എനിക്ക് അതൊരു പുതിയ അറിവാണ്. പുരാണ കഥാപാത്രങ്ങളെ കൂട്ട് പിടിച്ചു എഴുതുമ്പോള്‍, വളരെയധികം ശ്രദ്ധിക്കുക, അവയുടെ ആഴവും പരപ്പും നമ്മള് ഒറ്റനോട്ടത്തില്‍ കാണുന്നതിലും ഒരുപാട് അപ്പുറമാണ്.. അതുകൊണ്ട് തന്നെയാണല്ലോ അവ നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്നത്.. ഉപമക്ക് വേറെ എന്തെല്ലാം ആശയങ്ങള്‍ ഇരിക്കുന്നു..
മഞ്ഞുതുള്ളി (priyadharsini) യുടെ ആഴമേറിയ, പക്വമായ, പ്രയോജനപ്രദമായ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.. വളരെ നല്ല ഒരു കമന്റു..അഭിനന്ദനങ്ങള്‍..
44 comments:
nalla varikal.....
ഈ സ്നേഹം മാത്രാണോ കവിത എഴുതാനുള്ള വിഷയം ?
അഞ്ജു വിനു കവിത എഴുതുവാനുള്ള നല്ല കഴിവുണ്ട് , മറ്റു വിഷയങ്ങള്‍ കൂടി വരികളില്‍ കൊണ്ടു വരൂ .
ആശംസകള്‍
കൈ പിടിച്ചു കൂടെ നടക്കുമ്പോള്‍ പോലും സ്വാര്‍ത്ഥത പുണരുന്നവര്‍, സ്നേഹത്തില്‍ പോലും മായം കലര്‍ത്താന്‍ മടിക്കാത്തവര്‍..
"സ്വാർത്ഥതയിലൊതുങ്ങിയ
നിന്റെ സ്നേഹപ്രകടനത്തോട്
ഞാനെങ്ങനെ പ്രതികരിക്കണം....
വാമനന്റെ പ്രതിരൂപം ദർശിച്ച
ഒരു മഹാബലിയുടെ കണ്ണുനീർ
കടം വാങ്ങിയിട്ടോ???????????"
നല്ല വരികള്‍...
സ്ത്രീപുരുഷ ബന്ധത്തിലും സ്നേഹമല്ല,സ്വാർത്ഥതയേയുള്ളു എന്നാണോ അഞ്ജു...?
സ്ത്രീപുരുഷ ബന്ധത്തിൽ മാത്രമല്ല മൊയ്തീൻ ചേട്ടാ..... എല്ലാ ബന്ധങ്ങളിലും ഇപ്പോൾ ഇങ്ങനെയൊക്കെയാ
sorry tto.
pavam kutti.
ini pedikkanda.
arum onninum varilla.
nice one.... great
ഇന്ന് കൈകോര്‍ത്ത് പിടിക്കുന്നത് സ്നേഹം കൊണ്ടല്ല
തോളില്‍ കയ്യിട്ടു നടക്കുന്നത് സൗഹൃദം കൊണ്ടുമല്ല.
ഒപ്പം ശയിക്കുന്നത് ബന്ധം കൊണ്ടുമല്ല.
എല്ലാം യാന്ത്രികം.
(ഇത് കവിതയല്ല;കുഞ്ഞുകഥ ആയാണ് തോന്നിയത്)
ആശംസകള്‍
ഗംഭീരം!
nannayittundu.. :)
പൊന്നു മോളെ, നീ കവിതയോ എന്തു പണ്ടാരം വേണമെങ്കിലും എഴുതിക്കോ. അതിനു പാവം മാവേലിയെ കുറിച്ച് അനാവശ്യം പറയുന്നത് എന്തിന്? മഹാബലി കരഞ്ഞോണ്ടല്ല പാതാളത്തില്‍ പോയത്. വാക്കുപാലിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് പുള്ളി പോയത്. ആ ഹൃദയവിശാലതയ്ക്ക് മുന്പില് സത്യത്തില്‍ ചെറുതായിപ്പോയത് വാമനനാണ്.
ഇഷ്ടപ്പെട്ട ആളെ സ്വന്തമാക്കാന്‍ ഉള്ള ആഗ്രഹം ആണ് പ്രണയം. നീ എന്റെ സ്വന്തമല്ലേ എന്നാണ് കാതില്‍ മന്ത്രിക്കുന്നത് ... സ്വാര്‍ഥത ഇല്ലാതെ പ്രണയമോ :)
ആദ്യ പാതി ഇതിനു മുൻപ് പല ഫോർവേഡഡ് മെയിലുകളിലും കണ്ടിട്ടുള്ളതാണ്.
അത് മാവേലിയും വാമനനുമായി കണക്റ്റ് ചെയ്തതും ശരിയായില്ല.
കവിതയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രവുമായി അതിനെന്തു ബന്ധം?
സ്വാര്‍ത്ഥത ഇന്നെല്ലായിടത്തും ഉണ്ട്. എന്തിനേറെ ബ്ലോഗില്‍ പോലും:) പക്ഷെ ഇവിടെ ഒരു കാര്യം ചോദിക്കട്ടെ. വാമനന് എന്ത് സ്വാര്ത്ഥലാഭമാഗ്രഹിച്ചാണ് മഹാബലിയോട് ഭൂമി ചോദിച്ചത്. അല്ലെങ്കില്‍ എന്ത് സ്വാര്‍ത്ഥതയുടെ പേരിലാണ് പാതാളത്തിലേക്ക് ചവിട്ടിതാഴ്തിയത്. അഞ്ജു ഉദ്ദേശിച്ചത് ചിലപ്പോള്‍ മറ്റു വല്ലതുമാണെങ്കില്‍ എന്റെ വിവരക്കേടിനോട് ക്ഷമിക്കുക. വിമര്‍ശനബുദ്ധിയോടെ പറയുന്നതല്ലെന്നും ഒരു ശരാശരി കവിതാസ്വാദകന്റെ തോന്നല്‍ ആയി കണക്കാക്കണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.. ഇവിടെ മഹാബലിക്കും വാമനനും ഒരു പ്രസക്തിയും എനിക്ക് തോന്നിയില്ല.
ente nigamanam--
മഹാബലിയുടെ ഉയര്‍ച്ച കണ്ടാണല്ലോ ദേവകള്‍ വാമനനെ വിട്ടത്! വാമനന്റെ ഉദ്ദേശം മഹാബലിയെ ഇല്ലാതാക്കുക എന്നാണല്ലോ, വാമനന് പുറമേ സ്നേഹവും അലിവും(അങ്ങനെ കുറെ സാധനങ്ങള്‍) ഒക്കെ കാട്ടിയാണല്ലോ അടുത്ത് കൂടിയത്! അപ്പോള്‍ മഹാബലിയുടെ കണ്ണില്‍ വന്നിരിക്കാവുന്ന ആ കണ്ണ് നീരും ഈ കവിതയിലെ നായകന്/നായികയുടെ കണ്ണ് നീരും തമ്മില്‍ വേണമെങ്കില്‍ ബന്ദപ്പെടുത്താം!
പിന്നെ ആ ചിത്രത്തില്‍ മുന്നോട്ടു പോകുന്ന ആളിനെ വിടാതെ മുറുക്കി പിടിച്ചിരിക്കുന്ന ആളിനെ അല്ലെ കാണാന്‍ കഴിയുന്നത്! അത് സ്നേഹം കൊണ്ടല്ല, എന്നാണ് കവയിത്രിയുടെ അവകാശ വാദം.. എനിക്കും അങ്ങിനെ തോന്നി!
#അന്ജുവേ എങ്ങനൊണ്ട്? (;-))
@കണ്ണന് | Kannan : താങ്കളുടെ വാദഗതികളെ അപ്പാടെ ഞാന്‍ തള്ളിക്കളയുന്നില്ല. അതില്‍ ശരികള്‍ ഉണ്ട് താനും. പക്ഷെ,താങ്കള്‍ തന്നെ പറയുന്നു വാമനനെ ദേവകളുടെ ആവശ്യപ്രകാരമാണ് എത്തിയതെന്നും അവര്‍ക്ക് വേണ്ടിയാണ് സ്നേഹവും അലിവും (അങ്ങിനെയുള്ള കുറേ സാധനങ്ങള്‍)ഒക്കെ കാട്ടിയതെന്നും. അപ്പോള്‍ തികച്ചും വാമനന്റെ മനസ്സില്‍ സ്വാര്‍ത്ഥലാഭം ഒട്ടില്ലായിരുന്നു എന്ന് വ്യക്തം. ഈ കവിതയില്‍ പറഞ്ഞ മറ്റെല്ലാവരികളോടും ഞാന്‍ യോജിക്കുന്നു അവസാന രണ്ട് വരികളിലേ എനിക്ക് വിയോജിപ്പുള്ളൂ. പിന്നെ ചിത്രം അത് എന്റെ കമന്റില്‍ പരാമര്ശവിധേയമല്ലാത്തതിനാല് ഞാന്‍ ഒന്നും പറയുന്നില്ല. കാരണം അതില്‍ കവയത്രിയുടെ അവകാശവാദത്തില്‍ കാമ്പുണ്ട്.
@Manoraj :ദേവകളുടെ സംരക്ഷകന്‍ ആണല്ലോ മഹാവിഷ്ണു,അങ്ങനെ നോക്കുമ്പോള്‍ സ്വാര്‍ത്ഥ ലാഭം ഇല്ലെന്ന പറയാന്‍ പറ്റുമോ? മഹാബലിയും വിഷ്ണുവിന്റെ ഭക്തന് ആയിരുന്നു,എന്നിട്ടും എന്തെ അദ്ദേഹം ദേവകളുടെ ഭാഗത്ത് നിന്നു? സ്വന്തക്കാരെ സംരക്ഷിക്കുന്നതും സ്വാര്‍ത്ഥതയുടെ മറ്റൊരു മുഖം അല്ലെ?
#ഓഫ് ടോപ്പിക്ക് ആയോ?
മനോജ് കൊമ്പ്രേമൈസേ ഹ ഹ !!!#
Kannan chetta.. Thanks. Njan ethunathinu munpe correct reply koduthathinu. Njan udheshichathum athanu. Mahabaliyude uyarchayil asooya thonniya devanmar thangalk bheeshaniyakumo ennu bhayannu bhoomiyilek ayacha prathinidhiyanu vamanan. Ivide kavithayil nayika, nayakan ennathinonnum valiya prasakthiyilla. Bandangalude moolya thakarcha... Sneham bhavich aduthu koodi vanchana. Oru simple pranaya thakarcha alla njan mean cheythath.
Ellavarkum nandi. Vimarshanangal kanumpol njan udheshicha meaning thanne mistake cheyapedunu ennariyumpolum santhosham. Ellavarum aathmarthamayi thanne vayikukayum comment cheyukayum cheyunundallo... Ningalk manasil thonunathenthum ivide comment aayi ezhutham. Aashayam njan udhesichathra clear aayi ningalilek ethunnilla ennu manasilakkanum adutha postil correct cheyanum enik kazhiyum. Ellavarkum thanks..
@കണ്ണന് | Kannan & Anju Aneesh : വെറുതെ ഒരു ആര്‍ഗ്യുമെന്റിന് വേണ്ടിയല്ല ഞാന്‍ പറഞ്ഞത്. പക്ഷെ നിങ്ങള്‍ ഇരുവരും പറയുന്നത് വെച്ച് നോക്കുമ്പോള്‍ ഒരു പക്ഷെ എന്റെ വായനയുടെ കുഴപ്പമാവാം.. ഞാനും കൊമ്പ്രേമൈസേ ഹ ഹ.. ഏതായാലും അഞ്ജു എന്റെ കമന്റിനെ പോസിറ്റീവ് ആയി എടുത്തതില്‍ നന്ദി. അതിനൊരു ഹാറ്റ്സ് ഓഫ്.
Pinne picture nte karyam. Rakshapedan sramichitum pirakilek valikunu ennu thonipikunna oru picture. Chathiyude aazham. Picture via google search kittiyathanu. Palappozhum exactly nammal udheshikunath kittilla. Limitations und. Ennalum this picture +poem relation und ennanu njan udheshikunath.
Pinne jayan chetta, blind girl ne
kai korthu pidich train nu munpil kond vidunna aa e mail, 'kai korth nee vilichath maranathileko..' ath thanneyanu ee kavithayude inspiration. Bt my own lyrics and my own thoughts..
Ellavarum iniyum varanam.. Once again thanks for all..
എല്ലാവരും സ്വാര്തന്മാര് ആല്ലാ..നല്ലവരും ഉണ്ട് കേട്ടാ...നന്മ വിജാരിക്കുന്നവര്‍..നന്നായിരിക്കുന്നു ഭാവുകങ്ങള്‍
കവിതയില്‍ ബിംബങ്ങളെ കൂട്ടിയിണക്കുമ്പോള്‍ ശ്രദ്ധിക്കുമല്ലോ
അത്ഭുതമായിരിക്കുന്നു... സ്നേഹത്തിന്റെ ഓരോ വരിയും അന്ജുവിലൂടെ നിറഞ്ഞു ഒഴുകുന്നല്ലോ ... അത് തടയണ്ടാ..ഇനിയും തുടരട്ടെ..
സമൂഹ മനോഭാവത്തിന്റെ മറ്റൊരു മുഖം
എല്ലാ ആശംസകളും!
നല്ല വരികള്‍ സ്നേഹ ഗായികേ :)
“...ശ്യാമ പുഷ്പങ്ങൾ തുപ്ലീകവ്യന്ദങ്ങൾ
പ്രഡധീകരിക്കുന്ന ബ്രിതഹോഷ്ഠശകുനങ്ങൾ..”
എന്റെയീ കവിതയിൽ മാവേലിയുടെ പ്രണയമാണ് വിഷയം...അതെ മാവേലിയും ജെന്നിഫർലോപ്പസും തമ്മിലുള്ള അഗാധപ്രണയത്തിന്റെ ഊഷ്മള സ്ഫുടതകളുടെ ഒരാവിഷ്കാരം മാത്രമാണ്..
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് മനസ്സിലായത് കൂടി എഴുതട്ടെ:
മഹാബലിയുടെ ഉയര്‍ച്ചയില്‍ ഭയം പൂണ്ട ദേവന്മാരുടെ സ്വാര്‍ത്ഥതയില്‍ നിന്നാണല്ലോ വിഷ്ണുവിന്റെ വാമനാവതാരം പിറവിയെടുക്കുന്നത്. ഒരുവേള ദേവന്മാരുടെ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാന്‍ വേണ്ടി വേഷം മാറി വന്ന വിഷ്ണു ഭഗവാനെ (വാമനനെ) കണ്ടു മഹാബലിയും കണ്ണീര് പൊഴിച്ചിരിക്കാം.
അവസാനവരികളില്‍ വിയോജിപ്പുണ്ട്...ആദ്യം പറഞ്ഞ വിഷയത്തില്‍ നിന്ന് തെന്നിമാറിയ പോലെ തോന്നി....good attempt...
വാമനന് നിയോഗമാണ്..മഹാബലിയുടെ വിധിയാണ് ഇത്..മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടത്...മഹാബലി അസുരചക്രവര്ത്തിയാണെന്ന കാര്യം എല്ലാവരും വിസ്മരിച്ച പോലെ തോന്നി..അദേഹത്തിന്റെ സത്പ്രവൃത്തികളുടെ ഫലമായിട്ടാണ് ഭഗവാനില്‍ നിന്ന് നേരിട്ട് മോക്ഷപ്രാപ്തി ലഭിച്ചത്...മറ്റു അവതാരങ്ങളില്‍ നിന്നും വ്യതസ്തമായി " വധം ഇല്ലാത്തത് " ഭഗവാന്റെ ഈ അവതാരത്തില്‍ മാത്രമാണ്...മഹാബലി ഇതില്‍ അത്യധികം സന്തുഷ്ടനും മുന്‍കൂട്ടി എല്ലാം അറിയുന്നവനും ആയിരുന്നു...ദേവന്മാരുടെ കാര്യമെടുത്താല്‍ അവര്‍ സ്വാര്‍ത്ഥത മൂലമല്ല ഭഗവാനെ സമീപിച്ചത് ഭയം മൂലമായിരുന്നു.....മഹാബലിയുടെ ലക്ഷ്യം ദേവലോകമായിരുന്നു..സ്വന്തം വാസസ്ഥലം സംരക്ഷിക്കേണ്ടത് അവരുടെ കടമയല്ലേ..? പ്രഹ്ലാദ പരമ്പരയില്‍ ജനിച്ച മഹാബലി മഹാവിഷ്ണുവിനു കൂടുതല്‍ പ്രിയപ്പെട്ടവാനാണ്....സത്യത്തില്‍ ഭഗവാന്റെ അനുഗ്രഹമാണ് മഹാബലിക്ക് ലഭിച്ചത്...ഇവിടെ സ്വാര്‍ഥതയ്ക്ക് സ്ഥാനമൊന്നുമില്ല...സ്വന്തം സൃഷ്ടികളെ സംരക്ഷിക്കുക മാത്രമേ മഹാവിഷ്ണു ചെയ്തിട്ടുള്ളൂ..മനുഷ്യരായ നമ്മള് ചിന്തിക്കുമ്പോള്‍ അവിടെ സ്വാര്‍ത്ഥതയും വിദ്വേഷവും കടന്നു വരും..അതാണ് ഇവിടെ സംഭവിച്ചത്..നമ്മള് കാണുന്നത് ആ കണ്ണിലൂടെയാണ്..അവിടെ പുരാണ കഥാപാത്രങ്ങളെയും നമ്മള് പ്രതികൂട്ടില്‍ ആക്കും..സ്വന്തം ദുഷ്പ്രവണതകളെ ന്യായീകരിക്കാനുള്ള തത്രപ്പാടായി കണ്ടാല്‍ മതി ഇതിനെ..ചിലരുടെ കമന്റ്സ് കണ്ടപ്പോള്‍ ഇത്രയെങ്കിലും എഴുതണമെന്ന് തോന്നി....
snehikkunna vyakthiyood kurachu swaarthatha kaanichupooyaal thettaano?
നന്നായിരിക്കുന്നു, ഒരു എളിയ അഭ്യര്‍ഥന,
ഒന്നില്‍ എല്ലാം കാണാതെ,
എല്ലാത്തിലും ഒന്നിനെ കാണാന്‍ ശ്രമിക്കു,
എല്ലായിടത്തും സ്നേഹം കാണാം,
പലരീതിയിലാണ് എന്നുമാത്രം.
നല്ല സൃഷ്ടികള്‍ പ്രതീഷിക്കുന്ന ഒരുവന്...
ഹാവൂ , എന്തായാലും ഈ കവിത എനിക്ക് ശെരിക്കും മനസ്സിലായി ചേച്ചി..
edo anju,,,thaniku nalla sahithya vaasanayum,,athupole sargaathmakathayum undu. E pranayam nee bhoomiyoodaaku...Bhoomi ammayaanu....Ammayodu aarkaanu kadappadillathathu...... Global warming polulla vishayangalkethire thante E nalla bhaashayil prathikarikooooooo.... Vijayaasamsakal
ആശംസകള്‍
onnu marannu!
vamanan paavaatto...
okke devanmarude paniyaa,
zumbanmaar...
kanakkinonnu poosyaa vende...
nalla varikal....
ന്റ്റെ കൂട്ടുകാരിയ്ക്ക് ആശംസകള്‍..
കവിതയ്ക്ക് ആശംസകള്‍
ആഴമേറിയ വരികള്‍.
ആശംസകള്‍
ആശംസകള്‍ ! ഇനിയും എഴുതൂ
കവിത കൊള്ളാം ...കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കില്‍ ആശിച്ചു പോകുന്നു
വാമനന്റെ പ്രതിരൂപം ദര്ശിച്ചപ്പോള് മഹാബലി കരഞ്ഞുവോ? എങ്കില്‍ എനിക്ക് അതൊരു പുതിയ അറിവാണ്.
പുരാണ കഥാപാത്രങ്ങളെ കൂട്ട് പിടിച്ചു എഴുതുമ്പോള്‍, വളരെയധികം ശ്രദ്ധിക്കുക, അവയുടെ ആഴവും പരപ്പും നമ്മള് ഒറ്റനോട്ടത്തില്‍ കാണുന്നതിലും ഒരുപാട് അപ്പുറമാണ്.. അതുകൊണ്ട് തന്നെയാണല്ലോ അവ നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്നത്.. ഉപമക്ക് വേറെ എന്തെല്ലാം ആശയങ്ങള്‍ ഇരിക്കുന്നു..
മഞ്ഞുതുള്ളി (priyadharsini) യുടെ ആഴമേറിയ, പക്വമായ, പ്രയോജനപ്രദമായ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.. വളരെ നല്ല ഒരു കമന്റു..അഭിനന്ദനങ്ങള്‍..
എന്ത് പറയാന്‍ ..... എല്ലാം അഭിനയം തന്നെയല്ലേ ..................
ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നുന്നത് / സ്നേഹിക്കുന്നത് അയാളുടെ സ്വാർത്ഥത കൊണ്ടാണ്. അംഗികരിക്കാൻ ബുദ്ധിമുട്ടുള്ള ഇത്തിരി കടുപ്പമുള്ള മനഃശാസ്ത്രമാണത്.
Post a Comment