2010 വിട വാങ്ങുന്നു.. ഓർക്കാൻ ഒരുപാട് സന്തോഷങ്ങളും അതേപോലെ സങ്കടങ്ങളും തന്ന് ഒരു നറുവസന്തം കൂടി പടിയിറങ്ങുമ്പോൾ, കഴിഞ്ഞകാല വസന്തത്തിലെ കൊഴിഞ്ഞു വീണ പൂക്കൾ പോലെ കുറേ ഓർമ്മകൾ മാത്രം ഇവിടെ ബാക്കിയാകുന്നു.........
എന്റെ പിറന്നാൾ ഇത്തവണ പുതുവത്സരാരംഭദിനത്തിലാണ്!!!! ഹിന്ദു വിശ്വാസപ്രകാരം ജന്മനക്ഷത്രദിനത്തിലാണ് വയസ്സ് തികയുക. ധനു മാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനിച്ച എനിക്ക് ഈ വർഷം ജനുവരി ഒന്നിനു പിറന്നാൾ....... ( ജന്മദിനം ക്രിസ്മസിന്, പിറന്നാൾ പുതുവത്സരത്തിന്... എന്റെ പിറന്നാൾ ഞാൻ മറന്നു പോയാലും ഈ ലോകം മുഴുവൻ ആഘോഷിച്ചോളും!! അതും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ തന്നെ!!!!!!!!!!!!!!!!!!!!!!!)
അയനം എന്ന കവിതയിൽ നിന്ന്:
ഡിസംബർ,
നിനക്ക് മരണമുണ്ടാകാതിരിക്കട്ടെ
നിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല
പ്രതീക്ഷകളുടെ ഒരു ജനുവരി നിനക്കു മുന്നിലുണ്ട്
ഡിസംബറിനു ജനുവരിയോടു പ്രണയമാണ്!
ഒരിക്കലും അവസാനിക്കാത്ത പ്രണയം…
ആ അനശ്വര പ്രേമത്തിനിടയ്ക്ക്
യുഗങ്ങൾ മാറിമറയുന്നതവരറിയുന്നില്ല…
നിന്റെ പ്രണയത്തോടെനിക്കസൂയയാണ്…
നക്ഷത്രങ്ങളെത്തിപ്പിടിക്കാനാവത്തതിന്റെ നിരാശയാണ്…..
ദേശാടനപ്പക്ഷികളെ പോലെ
ഒടുങ്ങാത്ത അഭിവാഞ്ജയാണ്…
നിനക്ക് മരണമുണ്ടാകാതിരിക്കട്ടെ
നിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല
പ്രതീക്ഷകളുടെ ഒരു ജനുവരി നിനക്കു മുന്നിലുണ്ട്
ഡിസംബറിനു ജനുവരിയോടു പ്രണയമാണ്!
ഒരിക്കലും അവസാനിക്കാത്ത പ്രണയം…
ആ അനശ്വര പ്രേമത്തിനിടയ്ക്ക്
യുഗങ്ങൾ മാറിമറയുന്നതവരറിയുന്നില്ല…
നിന്റെ പ്രണയത്തോടെനിക്കസൂയയാണ്…
നക്ഷത്രങ്ങളെത്തിപ്പിടിക്കാനാവത്തതിന്റെ നിരാശയാണ്…..
ദേശാടനപ്പക്ഷികളെ പോലെ
ഒടുങ്ങാത്ത അഭിവാഞ്ജയാണ്…
2010 യാത്രയാകുമ്പോൾ നിങ്ങളോടും മാസങ്ങൾക്കു മുമ്പു മാത്രം ജീവിതത്തിലേക്കു കടന്നു വന്ന എന്റെ പ്രിയ കൂട്ടുകാരനോടും എനിക്കിതു മാത്രമേ പറയാനുള്ളൂ...........
7 വയസ്സു മുതൽ ഞാൻ ഡയറി എഴുതാറുണ്ട്.. ഒരു ദിവസം പോലും മുടങ്ങാതെ... കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡയറിയോടൊപ്പം ഒരു കുഞ്ഞുഡയറി കൂടി ഞാൻ സൂക്ഷിക്കാറുണ്ട്.. ഓരോ ദിവസവും ഉറക്കമുണർന്നാൽ ആദ്യം കയ്യിലെടുക്കുക ആ കുഞ്ഞുഡയറിയാണ്. എന്നിട്ട് അന്നു ഞാൻ ചെയ്യാനുദ്ദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിലെഴുതും. ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുമ്പ് ഒരിക്കൽ കൂടി ആ ഡയറി കയ്യിലെടുക്കും. രാവിലെ എഴുതിയ കാര്യം ആ ദിവസം എനിക്ക് ചെയ്തു തീർക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ആ ദിവസം പച്ച മഷി കൊണ്ട് അടയാളപ്പെടുത്തും, ഇല്ലെങ്കിൽ ചുവന്ന മഷി കൊണ്ടും. ഒരോ വർഷാവസാനവും, അതായത് ഡിസംബർ 31-ന് ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയ പേജുകൾ ഞാനാ ഡയറിയിൽ നിന്നും പറിച്ചു മാറ്റും.. നടപ്പിലാക്കാൻ കഴിയാതെ പോയ എന്റെ ആഗ്രഹങ്ങളായി കണ്ട് അവയെയെല്ലാം ഞാൻ എന്നെന്നേയ്ക്കുമായി മറക്കാൻ തീരുമാനിക്കും, ആ പേജുകൾ കീറി കാറ്റിൽ പറത്തും.....
കഴിഞ്ഞ മൂന്നു വർഷങ്ങൾ മുതൽ ഞാനാ ഡയറി മുഴുവനുമായി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്... പൂർത്തിയാക്കാനാവാത്ത അഭിലാഷങ്ങളുടെ ബാക്കിപത്രമായി വർഷാവസാനം ആ ഡയറി മാത്രം ബാക്കിയാവുന്നു. ഒരു പേജിൽ പോലും ലാഭത്തിന്റെ കണിക പോലും കണ്ടെടുക്കാനാവാതെ എനിക്കത് മുഴുവനായി നശിപ്പിക്കേണ്ടി വരുന്നു.. ഈ വർഷവും മറിച്ചായിരുന്നില്ല അനുഭവം.. ഈ പോസ്റ്റ് ഇടുന്നതിന്റെ തൊട്ടു മുമ്പ് ഞാനെന്റെ സ്വപ്നങ്ങളെ മുഴുവൻ അഗ്നിക്കിരയാക്കി.. എല്ലായ്പ്പോഴും തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത നഷ്ടങ്ങൾ മാത്രം......................
ഈ വർഷമെങ്കിലും മറിച്ചായിരിക്കണേ എന്നാണെന്റെ പ്രാർത്ഥന... എന്റെ പ്രിയകൂട്ടുകാരേ.... നിങ്ങളും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ....
എല്ലാവർക്കും ആഹ്ളാദമുഖരിതമായ ഒരു പുതുവർഷം ആശംസിക്കുന്നു............
26 comments:
കമന്റ് എന്റെ വക കിടക്കട്ടെ... ആദ്യം...
ജീവിതം ഇങ്ങനെയാണ് കുഞ്ഞേ.... നമ്മള് ആഗ്രഹിക്കുന്നതെന്തോ... ഭവാന് തരുന്നത് മറ്റെന്തോ ...
ഏട്ടന്റെ വക എന്റെ കുട്ടിക്ക് ഒരു നല്ല പുതുവര്‍ഷം ഞാന്‍ നേരുന്നു...
വെല്ലുവിളികളും അനിശ്ചിതത്വങ്ങളും വിടാതെ പിതുടരുന്ന ഈ ജീവിതത്തില്‍ അകൃത്രിമമായ സൌഹൃദങ്ങളാണ് ഏറ്റവും സന്തോഷദായകമായത്.... നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു
സ്വപ്നങ്ങള്‍ കരിക്കരുത് ഒരിക്കലും,സ്വപ്നങ്ങള്‍ മരിച്ചാല്‍ പിന്നെ ജീവിതമില്ല..... !!
happy new year anjuse, adutha december 31stnu diarykku thee pidikkathirikkatte...
അടുത്ത ഡിസംബര്‍ മുപ്പത്തി ഒന്നിന് ഡയറിക്ക് തീ പിടിക്കാതിരിക്കട്ടെ.. ഹാപ്പി ന്യൂ ഇയര്‍!
നല്ലൊരു പുതുവത്സരാശംസകള്‍.. ഒപ്പം പിറന്നാള്‍ ആശംസകള്‍ കൂടി.
"എല്ലായ്പ്പോഴും തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത നഷ്ടങ്ങൾ മാത്രം......................"
ബ്ലോഗില്‍ ഞാന്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വായിച്ചതും മനസ്സില്‍ ഒരു നോവായി കിടന്നതും മുകളിലെ വരികള്‍ ആവും. തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത 'ലാഭങ്ങള്‍' മാത്രമായി ഇനിയുള്ള വര്‍ഷങ്ങള്‍ മാറട്ടെ എന്നാശിക്കുന്നു. കാറ്റില്‍ പറത്തി കളയാന്‍ ഇനി നഷ്ട്ട സ്വപ്നങ്ങള്‍ ഇല്ലാതിരിക്കട്ടെ..
ഏവര്‍ക്കും പുതുവത്സരാശംസകള്‍.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.!!
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു!
ലോകം മുഴുവന്‍ സാഘോഷം അര്‍മാദിക്കുന്ന നിങ്ങളുടെ ജന്മദിനത്തില് ഒരു പൂത്തിരി..!
പുതുവത്സരാശംസകൾ !
ജന്മദിനാശംസകൾ..!!
ഇനിയങ്ങോട്ട് ലാഭങ്ങളുടെ കണക്കു മാത്രം എഴുതിയ ഡയറികള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ,
പുതുവത്സരാശംസകള്‍ .....സ്നേഹപൂര്‍വ്വം ദേവൂട്ടി
ee nilavupzhiyum theeraththu nimishangal kondu neyunna mohangalkkum ,pinne mohabangangalayi theerunna vucharngalkkum naduvil ithu poloru anubhavam athum uthrayum hridaya sprikkaya mouna nombarangal tharum varikal thanna ninakku ente noorayiram puthuvarshaashmsakal!..............
ആദ്യം ഒരു ഡയറി ചിതലിന് തിന്നാന്‍ കൊടുത്തു .,
ഇപ്പോഴൊന്നു കത്തിച്ചു കളയുന്നു !
എന്നിട്ട് ബാക്കി നഷ്ടങ്ങളുടെ ഒരു കണക്കു പുസ്തകവും !!
ഇതിങ്ങനെ പോയാല്‍ ശരിയാവില്ല ...
ഞാന്‍ ഒന്ന് കാണുന്നുണ്ട് ആ കൂട്ടുകാരനെ .
ഇതാ പിടിച്ചോളൂ രണ്ടു പേര്‍ക്കും ,
എന്റെ വക 'പുതുവത്സരാശംസകള്‍...'
anju chechi....nanayittundu tto! happy new year to u & ur family!
ജന്മദിന,പുതുവത്സരാശംസകൾ
പുതുവത്സരാശംസകള്‍ ......
ചുവന്ന വട്ടങ്ങള്‍ കുറയട്ടെ, പച്ച വട്ടങ്ങള്‍ നിറഞ്ഞുകവിയട്ടെ ഈ പുതു വര്‍ഷത്തില്‍. അഞ്ജുവിനും അനീഷിനും നവവത്സരാശംസകള്‍.
നന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
anju...ellaam nalla kavithakal..okkeykkum reply typaan nikk malayalam font illyaa ippo...njaanippo vacationilaanu...ath kazhinjellaathinum reply ittolaam tto
Belated happy new year
പുതുവര്‍ഷം സന്തോഷം നിറഞ്ഞതാവട്ടെ
well
ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയ പേജുകൾ കീറി കാറ്റില്‍ പറത്താതെ അതേപടി നിലനിര്‍ത്തുക. വരും വര്‍ഷങ്ങളില്‍ അതു ചെയ്തു തീര്‍ക്കാന്‍ കഴിയുമോ എന്നു ഒന്നുകൂടി ശ്രമിച്ചുനോക്കുക. ശ്രമിച്ചുകൊണ്ടേയിരിക്കുക. ചിലപ്പോള്‍ അതില്‍ ചില സ്വപ്നങ്ങളെങ്കിലും സഫലമായേക്കാം.
ആഗ്രഹങ്ങളെല്ലാം തന്നെ പെട്ടെന്ന് നടപ്പിലായെന്നു വരില്ല. മനസ്സുതളരാതെ ശ്രമിച്ചു കൊണ്ടിരിക്കുക. ഇന്നല്ലെങ്കില്‍ നാളെ അതു സാധിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ച്, ക്ഷമിച്ച് കാത്തിരിക്കുക. അഗ്നിക്കിരയാക്കിയ സ്വപ്നങ്ങളില്‍ ചിലതെങ്കിലും ഈ പുതുവര്‍ഷത്തില്‍ സഫലമാകട്ടെ എന്നാശംസിക്കുന്നു.
നഷ്ടങ്ങളൊന്നും നഷ്ടങ്ങളോ... നേട്ടങ്ങളൊന്നും നേട്ടങ്ങളോ അല്ല.....
ഏഴാം വയസ്സുമുതല്‍ മുടങ്ങാതെ ഡയറിയെഴുതുന്നു എന്നോ ? എനിക്ക് നിങ്ങളോട് ശരിക്കും അസൂയ തോന്നുന്നു.
"ഈ വർഷമെങ്കിലും മറിച്ചായിരിക്കണേ എന്നാണെന്റെ പ്രാർത്ഥന... " എന്റെയും.....
ഏതൊരു കയറ്റത്തിനും അവസാനം ഒരിറക്കം ഉണ്ടാകും.. ജീവിതത്തില്‍ എല്ലാവിധ നന്മകളും നേരുന്നു...
Post a Comment