Friday, June 3, 2011

ഋതുഭേദങ്ങളില്ലാതെ....




ഋതു എന്ന വാക്കിന്റെ അർത്ഥമെന്താണ്?
ഉണ്ണിക്കുട്ടന് സംശയം തീരുന്നേയില്ല....
മഴയില്ലാത്ത വർഷകാലവും
പൊഴിക്കാൻ ഇലകളില്ലാത്ത ശിശിരവും
പൂ വിടരാത്ത വസന്തവും
മഞ്ഞു പുതക്കാത്ത ഹേമന്തവും
അവനെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു..
ഇനി വേനൽ എന്ന വാക്കിന്റെ
പര്യായമെങ്ങാനുമായിരിക്കുമോ 'ഋതു...?'

47 comments:

ഗുല്‍മോഹര്‍ (gulmohar) said...

കവിത വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സംശയം..
“എന്തൂട്ടാ., ഈ ഋതു?”

ദൃശ്യ- INTIMATE STRANGER said...

nice thought ..ippo ithokkeyanu rithu...

ആചാര്യന്‍ said...

അത് കഥകള്‍ പോസ്റ്റുന്ന ഒരു ബ്ലോഗല്ലേ..ഈ "ഋതു"

ഹംസ said...

ഋതു എന്നു വെച്ചാല്‍ എന്താ ആചാര്യന്‍ ചോദിച്ച ആ ബ്ലോഗാണോ..?

ponmalakkaran | പൊന്മളക്കാരന്‍ said...

മോനെ ഉണ്ണിക്കുട്ടാ................. സ്കോളീ പുവ്വാൻ നോക്ക്..............

elayoden said...

നല്ല കവിത...ചുരുങ്ങിയ വാക്കില്‍ ഒരു പാട് അര്‍ഥങ്ങള്‍...വളരെ ഇഷ്ടപ്പെട്ടു.. ആശംസകള്‍..

'ഋതു ക്കള്‍ തന്നെ കാലം തെറ്റി, നന്മയുടെ ഉറവിടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, വരള്‍ച്ച മാത്രമേ എവിടെയും കാണുകയുള്ളൂ.... പൂ വിടരാത്ത വസന്തവും, മഴയില്ലാത്ത വര്‍ഷവും, ഇലകളില്ലാത്ത ശിശിരവും, മഞ്ഞു പുതക്കാത്ത ഹേമന്തവും കാണുന്ന ഉണ്ണികുട്ടന് തെറ്റിയിട്ടില്ല.. നാം വേനലില്‍ തന്നെ, നന്മകള്‍ക്ക് വരള്‍ച്ച ബാധിച്ച വേനല്‍, അത് എവിടെയും പ്രകടമാണ്, ഋതുക്കളിലും...

ശ്രീനാഥന്‍ said...

കേരളത്തിലിക്കുറി വർഷത്തിന്റെ പേരല്ലേ ഋതു? എങ്കിലും കവിതയുടെ പൊരുളതല്ലെന്നറിയുന്നു, അതിന്റെ പൊള്ളുന്ന അർത്ഥതലമറിയുന്നു!

ഒറ്റയാന്‍ said...

ഋതു എന്നത് ഇപ്പോള്‍ ഉണ്ടോ ?
കാലം തെറ്റി പെയ്യുന്ന മഴയും ഇടവപ്പാതിക്ക് കൊടും ചൂടും ആണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്

നൗഷാദ് അകമ്പാടം said...

good !

വര്‍ഷിണി said...

വേനല്‍ മഴയുമായിരിയ്ക്കാം സഖീ..ഋതു...നന്നായിരിയ്ക്കുന്നൂ ട്ടൊ....

pushpamgad said...

nannayi.
asamsakal.,

ajith said...

ഉണ്ണിക്കുട്ടന് മാത്രമല്ല ആര്‍ക്കും സംശയം തീരുന്നില്ല. ഋതുക്കളൊക്കെ മാറുന്നു. കാലാവസ്ഥ മാറുന്നു, ഇവിടെ ഗള്‍ഫില്‍ അതിശൈത്യം ആയിരിക്കേണ്ട ഈ സമയത്ത് ഏ.സി. ഇടാതെ ഉറങ്ങാന്‍ വയ്യ.

അസീസ്‌ said...

'ഋതു' നന്നായിരിയ്ക്കുന്നൂ

ആശംസകള്‍

faisu madeena said...

...................................................

faisu madeena said...

...................................................

സീത* said...

ഋതു എന്തെന്നു കാട്ടിക്കൊടുക്കാൻ വയ്യാത്ത അവസ്ഥയാണിപ്പോ..

ente lokam said...

ഉവ്വ് ഉണ്ണിക്കുട്ടന്റെ

കാഴചയില്‍ നല്ല സംശയം

തന്നെ ..ആശംസകള്‍ ..

SHANAVAS said...

ഉണ്ണിക്കുട്ടന്റെ സംശയം ഇപ്പോള്‍ എല്ലാവര്‍ക്കും ആയി അല്ലെ ? സംശയം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ആവോ...

Anonymous said...

അഞ്ജു..നന്നായിട്ടുണ്ട്..പക്ഷെ ഇപ്രാവശ്യം മഴ കൃത്യമായിതന്നെ എത്തി...... :)

Mizhiyoram said...

വായനക്കാരെ എല്ലാവരെയും ഉണ്ണിക്കുട്ടന്‍ ആക്കിയതിലുമുണ്ട് എനിക്ക് പ്രതിഷേധം.
സത്യത്തില്‍ എന്തുട്ടാ... ഈ ഋതു?

മഹേഷ്‌ വിജയന്‍ said...

ഇന്നത്തെ അവസ്ഥയില്‍ ഉത്തരം ഇല്ലാത്ത ഒരു കടം കഥ പോലെ ആണ് ഉണ്ണിക്കുട്ടന്റെ ഋതു എന്ത് എന്ന സംശയം...

ഇത് വായിച്ചപ്പോള്‍ ഒരു കടം കഥ പോലെ എന്ന പേരില്‍ ഞാന്‍ എഴുതിയ ഒരു മിനികഥ ഓര്‍മ്മ വന്നു...

എഴുത്ത് തുടരുക ആശംസകള്‍..

Unknown said...

ഇനിയും വിഷു വരും വര്ഷം വരും ശരത്കാലം വരും ..സമയംതെറ്റി ആണെന്ന് മാത്രം ..

Naseef U Areacode said...

എല്ലാം കാലം തെറ്റിയാണെന്ന ബോധമുണ്ടായാൽ നമുക്കു തെറ്റു പറ്റില്ല...
നല്ല ചിന്ത.. ആശംസകൾ

Jenith Kachappilly said...

അടുത്ത പ്രാവശ്യം ചോദിക്കുമ്പോള്‍ ഉണ്ണിക്കുട്ടന് കാണിച്ചു കൊടുക്കാനായി ശ്യാമപ്രസാദിന്‍റെ ഋതു സിനിമയുടെ DVD ഒരെണ്ണം ഇപ്പൊ തന്നെ വാങ്ങിച്ചു വെച്ചേക്ക് :)

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭീകരത സൂചിപ്പിക്കുന്ന കൊച്ചു കവിത നന്നായി...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

നിശാഗന്ധി said...

hey... nannaayirikkunnu tto.. :)

Echmukutty said...

kavita nannai. aazamsakal

Manoraj said...

വിഷു വരും വര്‍ഷം വരും തിരുവോണം വരും
ഓരോ പൂവിലും കായ്‌വരും ...

@ആചാര്യന്‍ : ദാ ഋതു വേ.. ഇത് റേ.. ഋതുഭേദങ്ങള്‍ എന്ന പേരില്‍ മലയാളത്തില്‍ മികച്ച ഒരു ബ്ലോഗുണ്ട്. ഡോണ മയൂരയുടെ ...

നിരീക്ഷകന്‍ said...

അവനെ വേനല്‍മഴ കൂടി കാണിക്കുക .........
ആ സംശയവും മാറും .........

Sidheek Thozhiyoor said...

അല്ല , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ..സത്യത്തില്‍ എന്തൂട്ടാ ഈ ഋതു...?

ഫെമിന ഫറൂഖ് said...

കാലം തെറ്റി കണിക്കൊന്ന പൂത്തപ്പോള്‍ എന്റെ മുത്തശ്ശിക്കും സംശയം തോന്നി... ഋതു ഭേദങ്ങളുടെ വ്യതിയാനം ലോകാവസാനത്തിന്റെ സൂചനയാത്രെ... അതെന്തായാലും മുത്തശ്ശിയുടെ മരണം ഞങ്ങള്‍ക്ക് ഒരു ലോകാവസാനം തന്നെയായിരുന്നു... കഴിഞ്ഞ ഒക്റ്റോബറില്‍, അപ്പോഴും കാലം തെറ്റി ചിലതെല്ലാം പൂക്കുകേം കൊഴിയുകേം ചെയ്തിരുന്നു...

ഷമീര്‍ തളിക്കുളം said...

ഇപ്പൊ എനിക്കും ഒരു സംശയം ഇല്ലാതില്ല.

സന്തോഷ്‌ പല്ലശ്ശന said...

ഋതു.... ഒരു സില്‍മയല്ലെ....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പ്രകൃതിക്കും ജരാനരകള്‍.... ഹൃതുക്കള്‍ അന്യമാകുന്നു.
പക്ഷെ മഴ നന്നായിട്ടുണ്ട് കേട്ടോ...

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

10-20 വർഷം കഴിയുമ്പോ കൊടും ചൂടിലെ വെള്ളപ്പൊക്കത്തിന്റെ പേരാകും ഋതു....

Unknown said...

ഋതു എന്ന് പറഞ്ഞാല്‍ കഥകള്‍ മാത്രം പോസ്റ്റ്‌ ചെയുന്ന ഒരു ബ്ലോഗിന്റെ പേര് ആണ് ....:)

ഋതുഭേദം എന്ന് പറഞ്ഞാല്‍ ....അത് അത് ...

വര്‍ഷിണി* വിനോദിനി said...

പാവം ഉണ്ണിക്കുട്ടന്‍,'ഋതു‘ എന്താന്ന് പറഞ്ഞു കൊടുക്കാന്‍ വയ്യാത്ത ഒരു ചേച്ചിയെ കിട്ട്യോലോ..
മിടുക്കി...ആശംസകള്‍.

Pushpamgadan Kechery said...

കഷ്ടം !
ഇവിടെ ഋതു ഭേദിക്കപ്പെട്ടിരിക്കുന്നല്ലോ !
ഉണ്ണിക്കുട്ടന്‍ തിരയുന്നുണ്ടാകും ഓര്‍മ്മകളില്‍ വിരിയാതെപോയ ഒരു വസന്തത്തെ ....

Elayoden said...

good to c u with different topics.......best wishes..

African Mallu said...

:-)...seasons change do we

Sandeep.A.K said...

വേനല്‍ ചൂടില്‍ വേവുന്ന മനസ്സില്‍ ഋതു ചിന്തകള്‍ നിറയട്ടെ.. അവിടെ വര്‍ഷപാതങ്ങളും വസന്തത്തിന്‍റെ നിറകാഴ്ചയും വന്നുകൂടട്ടെ.. ഋതുക്കളുടെ ആവര്‍ത്തനം നമ്മെ മടുപ്പിക്കാതിരിക്കട്ടെ.. പ്രാര്‍ത്ഥനകളോടെ..

www.loverofevening.blogspot.com said...

മഴ വരുത് മഴ വരുത് കുടകൊണ്ടുവാ..
വെയിൽ വരുത് വെയിൽ വരുത് തണൽ കൊണ്ടുവാ...

കവിത നന്നായിട്ടുണ്ട്..

ഋതുസഞ്ജന said...

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

Rakesh KN / Vandipranthan said...

great

rajnarayanan said...

"O Wind,
if winter comes, can spring be faaaaaaaaaaaaar behind"
kettitundavum, west windine utharam mutticha PB shelly enna vikhyatha kaviyude chodyam.

iniyumoralk inganeyoru chodyam ennekilum chodikkan kazhinjankil.................alle

pakshe unnikutta ninnte chodya ini aarkum chodikkam....

Unknown said...

കവിതയുടെ അര്‍ത്ഥതലങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം കേട്ടൊ

മെഹദ്‌ മഖ്‌ബൂല്‍ said...

കാലം എന്നല്ലേ അതിനര്‍ത്ഥം ..?

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.