Saturday, April 9, 2011

ഹൃദയക്കണ്ണാടി


ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും 
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ.......

52 comments:

Arun Kumar Pillai said...

((((O))))

sajeev said...

very touching

KEERANALLOORKARAN said...

(കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!) thats d power of love....(അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ)sometimes dats d result of same love..vel don...kp vrtng....baavukangal....

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഒരു നിശ്വാസത്തിനിത്രയും ശക്തിയോ?
ഒരു വിശ്വാസമായിരിക്കാം.
ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

"എന്തു കൊണ്ടാണെന്നറിയില്ല.....
തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത നഷ്ടങ്ങൾ മാത്രം..."
അനന്തമായ ജീവിതാനുഗ്രഹങ്ങള്‍ കാണാന്‍ മനസ്സിന് താല്പര്യമില്ലാത്തത് കൊണ്ടാണ് നഷ്ടങ്ങള്‍ മാത്രം കണ്മുന്നില്‍ തെളിയുന്നത്. ചൂടുള്ള വെയിലില്‍ ഒരു തണല്‍ ലഭ്യമാകുന്നത് പോലും ദൈവാനുഗ്രഹമാണ്!!

pushpamgad said...

nalla kavitha.
onnu niswasikkan tonnunnu.
asamsakal...

nisha said...

വളരെ നന്നായിട്ടുണ്ട്... ഒരു കൊച്ചു കവിത."ഇമ്മിണി ബലിയ" ചിന്ത!!! ആശംസകൾ

Unknown said...

നന്നായി..ട്ടോ
നന്മകള്‍ നേരുന്നു ..........

- സോണി - said...

ചില നിശ്വാസങ്ങള്‍ അങ്ങനെയാണ്, അതേറ്റാല്‍ നാം തകര്‍ന്നു തരിപ്പണമായിപ്പോകും. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്കെ ഏറ്റവും കൂടുതലായി നമ്മെ വേദനിപ്പിക്കാനാവൂ. നന്നായി എഴുതി.

Jazmikkutty said...

എപ്പോഴാ കിങ്ങിണികുട്ടി ആയത്? ഞാനറിഞ്ഞില്ല ട്ടോ...കവിത വളരെയേറെ ഇഷ്ട്ടപ്പെട്ടു..

മൻസൂർ അബ്ദു ചെറുവാടി said...

വളരെ നന്നായിട്ടുണ്ട്.

TPShukooR said...

ഭംഗിയായിട്ടുണ്ട്.

രമേശ്‌ അരൂര്‍ said...

അത് കഴിഞ്ഞയാഴ്ച ജപ്പാനില്‍ വന്നത് തന്നെ ? ആ നിശ്വാസം !!

ഐക്കരപ്പടിയന്‍ said...

ഇത് ഇമ്മിണി ബല്യ നിശ്വാസമാണല്ലോ...:)

Anonymous said...

പ്രണയനൊമ്പരങ്ങള്‍ നന്നായി ട്ടോ...

MOIDEEN ANGADIMUGAR said...

അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ.......

കൊള്ളാം.

Najim Kochukalunk said...

നല്ല വരികള്‍, നല്ല ബിംബ കല്‍പന. ചെറിയ കവിതകള്‍ മാത്രം എഴുതൂ. ചറുകാവ്യങ്ങളുടെ തമ്പുരാട്ടിയായി വളരാന്‍ സാധ്യത കാണുന്നു.

Kadalass said...

കൊടുംകാറ്റുകൾക്ക് പിളർക്കാൻ കഴിയാത്തത് ചെറിയൊരു നിശ്വാസത്തിന് പിളർക്കാൻ കഴിഞ്ഞെന്നുവരും!

comiccola / കോമിക്കോള said...

ചോര പൊടിക്കുന്ന നിശ്വാസം ഒരു വിശ്വാസം..

Jefu Jailaf said...

വഞ്ചനയായിരുന്നൊ ആ നിശ്വാസത്തിൽ.. :(

നികു കേച്ചേരി said...

ഇനിയിപ്പോ മുഖം ഹൃദയത്തിന്റെ കണ്ണാടിയെന്നു മാറ്റി പറയേണ്ടിവരുമോ എന്തോ...

വെള്ളരി പ്രാവ് said...

ഞാൻ നിന്റെ കണ്ണിലെ ഒരു
കണ്ണുനീർത്തുള്ളീയായിരുന്നെങ്കിൽ
നിന്റെ കവിളിലൂടെ ഒഴുകി ഞാൻ
നിൻ മടിയിൽ വീണു മരിച്ചേനെ!
ഈ ഭൂമിയിൽ മറ്റൊന്നിനോടുമില്ലാത്ത...
അടക്കാനാവാത്ത അഭിനിവേശത്തെ...
കാണാനുള്ള ഉൽക്കടമായ ആഗ്രഹത്തെ...
കാണാതിരുന്നാൽ മിഴി നിറഞ്ഞൊഴുകുന്ന നൊമ്പരത്തെ...
പ്രണയമെന്നു തന്നെയല്ലേ വിളിക്കുക?

ഷമീര്‍ തളിക്കുളം said...

നല്ല വരികള്‍....

ശ്രീനാഥന്‍ said...

കണ്ണാടി പൊട്ടുമ്പോൾ ചോരചുവപ്പു ദൃശ്യമാകുമല്ലോ, നന്നായി

pallikkarayil said...

:)

Sandeep.A.K said...

:) കണ്ണാടികള്‍ കള്ളം പറയാറുണ്ടോ..??

Sameer Thikkodi said...

ആരാണാ വില്ലൻ ??

നിശ്വാസവായുവിനെ തടുക്കുവാൻ ശേഷിയില്ലാത്ത ലോല ഹൃദയം കൊടുങ്കാറ്റിനെയും പേമാരിയെയും അതിജീവിച്ചുവോ??

അതിശയമതിശയമേ ഈ ഹൃദയക്കണ്ണാടി....

Arun Kumar Pillai said...

കവിത അസ്സലായി അഞ്ജൂസ്..

##ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ###

ഈ വരികൾ ഒരുപാട് ടച്ചിങ്ങ് ആയി.. ഹൃദയക്കണ്ണാടി അങ്ങിനെയാണ്, കൊടുംകാറ്റിനേയും പേമാരിയേയും അത് അതിജീവിക്കും, താഴെ വീണാൽ പോലും ഉടയില്ല, പക്ഷേ ഒരു ചെറു നിശ്വാസം അതിനെ ചീളുകളാക്കിയെന്ന് വരും.. വിരോധാഭാസം!!!!!!!!!

Manoraj said...

ഈ വരികള്‍ ഏറെ ഹൃദ്യം അഞ്ജു. നല്ല ഫീല്‍ ഉണ്ട് ഇതില്‍

അവതാരിക said...

ശലഭ ചിറകുകള്‍ പൊഴിയുന്ന ശിശിരം ഉണ്ടോ ??

nassar said...

നിലാ വെളിച്ചം പോലെ എന്നും ഈ നല്ല വരികള്‍ ശോഭിതമാവട്ടെ !!

Anonymous said...

ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ

നന്നായിട്ടുണ്ട് , നല്ല വരികള്‍ ,,,,,,,,,,,

Pushpamgadan Kechery said...

അഞ്ജൂ എന്തെഴുതിയാലും അത് പ്രണയത്തില്‍ വന്നു നില്‍ക്കും !
നന്നായിരിക്കുന്നു ഈ വരികളും !
പ്രണയമായ്‌ വന്ന പ്രതിബിംബത്തെ പൂര്‍ണ്ണമായും ആ കണ്ണാടിയാല്‍ ആശ്ലേഷിക്കുവാന്‍ കവയത്രിക്ക് സാധിച്ചത് കവിതയുടെ വിജയമായി!
അഭിനന്ദനങ്ങള്‍ .....

അസീസ്‌ said...

കവിത നന്നായിട്ടുണ്ട്.
പക്ഷെ ഹൃദയമാണ്..സൂക്ഷിക്കണം.......

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല കുഞ്ഞു കവിത.. ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല കുഞ്ഞു കവിത.. ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല കുഞ്ഞു കവിത.. ആശംസകള്‍

Unknown said...

നന്ദി ,അങ്ങനെ ഹൃദയക്കണ്ണാടി യെ കാണിച്ച തിനു നന്ദി

Unknown said...

നനായിട്ടുണ്ട് കവിത.

ഷാജി said...

കുറച്ചു വാക്കുകളിൽ ഒരുപാട് പറയാൻ കഴിയുക. ഇതാണ് കവിത

Unknown said...

കവിത നന്നായി

M.A Bakar said...

ലോകത്തെലായിടത്തും കണ്ണാടി ഹൃദയങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.. !! .. എന്നാലും വകതിരിവുള്ള ചോരകിനിയുന്ന വാക്കുകള്‍ .. !

chillu said...

ഞാനും അന്ന് അദ്ഭുതപ്പെട്ടിരുന്നു..

Elayoden said...

"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"

ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കനാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു.
നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..

Elayoden said...

"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"

ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കണ്ണാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു.
നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..

vinu said...

Paavam hrudayam...

Sidheek Thozhiyoor said...

നല്ല വരികള്‍ അഞ്ജു..

arjun said...

നീ നന്നാവില്ല

nisha said...

nice

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചികിത്സ വേണം..!!

മഹേഷ്‌ വിജയന്‍ said...

ഒരു ചിന്ന സംശയം. ആ കണ്ണാടിയില്‍ അവന്‍ കണ്ടത് അവന്റെ മുഖം തന്നയോ?

വളരെ നല്ല വരികള്‍....
ഹൃദയത്തില്‍ തട്ടിയ വരികള്‍...

പൊട്ടിയ കണ്ണാടിയുടെ ചില്ലുകളില്‍ എല്ലാത്തിലും നിന്റെ പ്രണയം ഉണ്ടായിരുന്നു...
അവ പ്രതിഫലിപ്പിച്ച പ്രണയത്തിന്റെ, സ്നേഹത്തിന്റെ പ്രകാശം മാത്രം എന്തേ ആരും കണ്ടില്ല....???
നീ ശരിക്കും ആളൊരു റൊമാന്റിക് ആണ്... :-)

സാരംഗി said...

very touching..

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.