Thursday, November 25, 2010


കരൾ നൊന്തു പാടുമീ
കിളിയുടെ നൊമ്പരം
കാഞ്ചനക്കൂടിന്നറിയുന്നതെങ്ങനെ ??

9 comments:

Nena Sidheek said...

ഈ തത്തയെ എനിക്ക് ഇഷ്ടമായി ട്ടോ...ഇവിടുത്തെ ഈ ഏകാന്തത അത്ര ശെരിയല്ല .

KEERANALLOORKARAN said...

കൂട്ടിനുള്ളില്‍പെട്ട പഞ്ചവര്‍ണണക്കിളി

കൂട്ടുകാര്‍ക്കായി കൂകി വിളിച്ചു

പരിഭ്രാന്തി തന്‍ ചിറകടി കണ്ടിട്ടാര്‍ത്തു

ചിരിപ്പൂ ചുറ്റിനുമുള്ളവര്‍...........ഭാവുകങ്ങള്‍ ..

ente lokam said...

അനന്ത വിഹായസ്സിലേക്ക് പറന്നു ഉയരാന്‍ കൊതിക്കുന്ന ഒരു ബ്ലോഗ്ഗര്‍ ഉണ്ട് ഒരു "വായാടി" (http://vayady.blogspot.com)
തത്തമ്മ .ഇവെടെങ്ങാന്‍ വന്നാല്‍ കൂട് തുറന്നു അപ്പൊ ഈ കൂട്ടുകാരിയെ കൊണ്ടു പോകും ..ha..ha.. ആശംസകള്‍ ...

Vayady said...

എന്റെ അനുജത്തിയേയാണ്‌ അഞ്ജു കൂട്ടില്‍ അടച്ചിട്ടിരിക്കുന്നത്! ഞങ്ങള്‍ ഇരട്ട സഹോദരികളാണ്‌. കുറച്ചു വര്‍‌ഷങ്ങള്‍ക്കു മുന്‍പ് കാട്ടില്‍ വെച്ച് വേടന്‍ ഇവളെ പിടിച്ചു കൊണ്ടു പോയതാണ്‌. ഞാനിനി ഇവളെ അന്വേഷിക്കാത്ത ഇടമില്ല.

വരൂ..സഹോദരി..എന്നോടൊത്ത് വരൂ. ഞാന്‍ നിന്നെ അനന്ത വിഹായസ്സിലേക്ക് കൂട്ടിക്കൊണ്ടു പോകാം.

എന്റെ അനുജത്തി ഇവിടെയുണ്ടെന്ന് എന്നെ അറിയിച്ച "എന്റെ ലോകം"ത്തിനും, അവളെ തുറന്നു വിടാന്‍ സന്‍‌മനസ്സു കാണിച്ച അഞ്ജുവിനും പ്രത്യേകം നന്ദി പറയുന്നു.

ente lokam said...

ha..ha.. എന്‍റെ ജന്മം സഫലം...ഒരു നല്ല കാര്യം
ചെയ്യാന്‍ എന്നെകൊണ്ട്‌ ആവുന്നത്..വായാടിക്ക്
അഭിനന്ദനങ്ങള്‍..അനിയത്തിയെ കിട്ടിയല്ലോ.അഞ്ജു
ശലഫമേ നന്ദി...വീണ്ടും വരാം..

Sulfikar Manalvayal said...

തത്തമ്മയെ പിടിച്ചു കൂട്ടിലിട്ടിട്ട് തുറന്നു വിടുന്നെന്ന് പ്രഖ്യാപിക്കാന്‍ ഇതെന്താ ഉല്‍ഘാടന പ്രസംഗമോ?

മഹേഷ്‌ വിജയന്‍ said...

"കരൾ നൊന്തു പാടുമീ
കിളിയുടെ നൊമ്പരം
കാഞ്ചനക്കൂടിന്നറിയുന്നതെങ്ങനെ ??"

ഇപ്പോള്‍ എനിക്കത് ഫീല്‍ ചെയ്യുന്നു...

സുധീഷ്‌ said...

nice

bushra niruz said...

കാഞ്ചനക്കൂടിന്നെ
അറിയുവതുള്ളീ
കരള്‍പിടഞ്ഞു കുറുകും
മൗന നൊമ്പരം
സ്നേഹം കൊണ്ടൊരു
ബന്ധനം നല്കിയതാരോ?
കൊത്തിപ്പറിച്ചിട്ടും
നെഞ്ചത്തലച്ചിട്ടും
മൗനമായ്‌തേങ്ങുന്നീ
കാഞ്ചനക്കൂടിന്‍
നിസ്സഹായതയാരറിയാന്‍

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.